വര്‍ണാശ്രമധര്‍മത്തിനെതിരെ മാനവികപോരാട്ടം നടക്കണം

അല്‍താഫ് അമ്മാട്ടിക്കുന്ന്

ജാതിവിരുദ്ധ നവോത്ഥാന പോരാട്ടങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള കേരളത്തില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗുരവായൂരമ്പലത്തില്‍ നിന്ന് പഞ്ചവാദ്യകലാകാരന്‍ താഴ്ന്ന ജാതിക്കാരനായതിന്റെ പേരില്‍ വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതെന്താണ്? ജാതി എന്ന അസംബന്ധത്തെ ഉപേക്ഷിക്കാന്‍ എത്ര പുരോഗമിച്ചാലും കേരളത്തിന് കഴിയില്ലെന്നാണോ? ജാതിവ്യവസ്ഥയെ കയ്യാമം വെക്കാനും കല്‍തുറങ്കിലടക്കാനും നമുക്കിനിയെന്നാണ് കഴിയുക? കേരളത്തില്‍നിന്ന് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ നീണ്ട സമരങ്ങളുടെ ഫലമായി കെട്ടുകെട്ടിച്ച ജാതീയത തിരിച്ചുവരുന്നു എന്ന രീതിയിലാണ് ജാതിയെ എതിര്‍ക്കുന്നവരുടെ തന്നെ പ്രതികരണങ്ങള്‍. യഥാര്‍ത്ഥത്തില്‍ ജാതീയത പൂര്‍ണ്ണമായി ഇവിടെനിന്നും ഉന്‍മൂലനം ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ജാതീയത ഇന്ത്യന്‍ ആത്മീയ പശ്ചാത്തലവുമായും വര്‍ണ്ണാശ്രമ ധര്‍മ്മ വ്യവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. ജാതീയതയ്ക്ക് അതിന്റെതായ ദാര്‍ശനികമാനങ്ങളും മരണാനന്തര മോക്ഷ പ്രാപ്തി വരെ എത്തനില്‍ക്കുന്ന എത്തിനില്‍ക്കുന്ന സങ്കല്‍പങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ജീവിതവ്യവസ്ഥകളും  സിവില്‍ ക്രിമിനല്‍ നിയമങ്ങളും മനുഷ്യനെ പരസ്പരം അകറ്റാനും  വെറുക്കാനും പഠിപ്പിക്കുന്ന ശത്രുതയുടെയും അപരവല്‍ക്കരണത്തിന്റെയും ഒരുപാട്  രൂപങ്ങളുമുണ്ട്. അതില്‍ ഒന്നുമാത്രമാണ് ക്ഷേത്രപ്രവേശനം തടയുക എന്നത്. കേവലം കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി അവര്‍ണരെ കേരളത്തില്‍ അനുവദിച്ചുവെന്ന് പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് മനുഷ്യരെ മനുഷ്യരില്‍നിന്ന് അകറ്റുന്ന ജാതീയതയുടെയും വര്‍ണ്ണാശ്രമ ധര്‍മ്മ വ്യവസ്ഥയുടെയും എല്ലാവിധ രൂപങ്ങളും സമൂഹത്തില്‍നിന്ന് വിപാടനം ചെയ്തിട്ടില്ല; മറിച്ച് പ്രസ്തുത അനാചാരങ്ങളുടെ ആയിരക്കണക്കിന് നിയമങ്ങളില്‍നിന്ന് ഒരു നിയമം താല്‍ക്കാലികമായി മാറ്റിനിര്‍ത്തപ്പെട്ടു എന്നുമാത്രമേയുള്ളൂ എന്നാണ്. മാറ്റിനിര്‍ത്തപ്പെട്ട നിയമത്തിനും ഏത് നിമിഷവും ambrishപുനപ്രവേശനം സാധ്യമാകുന്ന രീതിയിലാണ് ഇന്ത്യന്‍ ജാതിവ്യവസ്ഥ ഉള്ളത്. അതുകൊണ്ടുതന്നെയാണ് വിവിധ ക്ഷേത്രങ്ങളില്‍ ഇടയ്ക്കിടെ അവര്‍ണരെ വിലക്കുന്നതും ഭ്രഷ്ട് കല്‍പ്പിക്കുന്നതും. സനാതന ധര്‍മ്മത്തിന്റെ വക്താക്കള്‍ തങ്ങളുടെ ധര്‍മത്തിന് മന്വന്തരങ്ങളുടെ പഴക്കം അവകാശപ്പെടുന്നു. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1988 ജൂലൈ നാലിന് മാത്രമാണ് അവര്‍ണ കലാകാരന്‍മാര്‍ക്ക് ക്ഷേത്ര പരിസരങ്ങളില്‍ വാദ്യകലകള്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. ബ്രാഹ്മണ പുരോഹിതന്‍മാരോ ഹൈന്ദവ ധര്‍മ ഗ്രന്ഥങ്ങളോ ഒന്നുംതന്നെ നൂറ്റാണ്ടുകളോളം അവര്‍ണരെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല എന്നാണിത് വ്യക്തമാക്കുന്നത്.

  അവര്‍ണര്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനെ മാത്രമായിരുന്നില്ല ഹിന്ദുമതാനുയായികള്‍ വിലക്കിയിരുന്നത്. പൊതുവഴിയിലൂടെ നടക്കുന്നതിനും ക്ഷേത്രമുള്‍ക്കൊള്ളുന്ന നടവഴികള്‍ ഉപയോഗപ്പെടുത്തുന്നതിനും അവര്‍ണര്‍ക്ക് കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് ബ്രാഹ്മണിസത്തിന്റെ തിന്മകളെ കുറിച്ച് പറഞ്ഞാല്‍ അതിനുള്ള സുന്ദരമായ മറുപടി ‘ബ്രഹ്മത്തെ അറിഞ്ഞവനാണ്’ ബ്രാഹ്മണന്‍ എന്നും അതുകൊണ്ടുതന്നെ ഏത് ജാതിയില്‍ ജനിച്ചാലും  വേദപഠനത്തില്‍ അവഗാഹം നേടിയാല്‍ ‘ബ്രാഹ്മണനെ’ന്ന സല്‍പേരിന് അയാള്‍ അര്‍ഹനാകും എന്നുമാണ്. യഥാര്‍ത്ഥത്തില്‍ ഒരു അവര്‍ണന്‍ വേദങ്ങളില്‍ അഗാധമായ പാണ്ഡിത്യം നേടിയാലും പ്രധാന ക്ഷേത്രങ്ങളില്‍ അയാള്‍ക്ക് കാര്‍മികനാകാന്‍ കഴിയില്ല എന്ന കാര്യം ആര്‍ക്കാണറിഞ്ഞുകൂടാത്തത്.  ആര്‍. എസ്. എസിന്റെ ആശീര്‍വാദത്തോടുകൂടി നടക്കുന്ന ഹിന്ദു ഐക്യത്തിന് വേണ്ടിയുള്ള ശ്രമങ്ങളൊന്നും തന്നെ ആത്മാര്‍ത്ഥത ലവലേശം ഇല്ലാത്തതാണ്. ഹിന്ദുഐക്യം നടപ്പാവേണ്ടത് വോട്ടെടുപ്പിലല്ല; മറിച്ച് ഇവിടെയുള്ള വിവിധ ജാതീയ തട്ടുകളിലുള്ളവരുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ഇടപഴകലുകളിലാണ്. അതിനാകട്ടെ കുറുക്കുവഴികളില്ല. പരസ്പരം വിവാഹിതരാകാനും ആനുകൂല്യങ്ങള്‍ അവനവന്റെ സമുദായത്തിന് മാത്രം എന്ന സ്വാര്‍ത്ഥചിന്ത വെടിയാനും സവര്‍ണര്‍ തയ്യാറാകേണ്ടതുണ്ട്. ഹിന്ദു ഐക്യത്തെക്കുറിച്ച് വളരെയധികം വാചാലനാകുന്ന ഒരു ബ്രാഹ്മണന്റെ വീട്ടില്‍നിന്ന് ഒരു വിവാഹാന്വേഷണം നടത്താന്‍ ഒരു ആര്‍. എസ്. എസുകാരനായ അവര്‍ണന് സാധിക്കുമോ? അധഃസ്ഥിതര്‍ക്ക് ഹരിജനങ്ങള്‍ എന്ന് പേര് നല്‍കിയതുകൊണ്ടോ അവര്‍ക്ക് സവര്‍ണ സംഘടനകളില്‍ അംഗത്വം കൊടുത്തതുകൊണ്ടോ ഹിന്ദു ഐക്യം സാധ്യമാകില്ല. അത് സാധ്യമാകണമെങ്കില്‍ മനുഷ്യരെല്ലാം ഒന്നാണ് എന്ന മാനിവിക പാഠം ഉള്‍ക്കൊള്ളണം.

  അധഃസ്ഥിതരും അസ്പൃശ്യരും വ്യത്യസ്തമായ തലങ്ങളില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നു. അവരുടെ വിദ്യാഭ്യാസവും മറ്റ് പല മൗലികാവകാശങ്ങളും നിഷേധിക്കുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഓര്‍മിക്കാതിരിക്കാന്‍ അവരെ പലവിധങ്ങളായ സംഘര്‍ഷങ്ങളില്‍ ആസൂത്രിതമായി ഏര്‍പ്പെടുത്തുന്നു. ഒരുവിഭാഗം മനുഷ്യരെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനായി ഇന്ത്യന്‍ ജാതിക്കോമരങ്ങള്‍ ഉണ്ടാക്കിയെടുത്ത മൗലിക തത്വങ്ങളെ അംബേദ്കര്‍ ഇങ്ങനെ വിശദീകരിക്കുന്നു.

1. വ്യത്യസ്ത വര്‍ക്ഷങ്ങള്‍ക്കിടയില്‍ പദവി തിരിച്ചുള്ള അസമത്വം

2. ശൂദ്രരെയും അസ്പൃശ്യരെയും പൂര്‍ണമായും നിരായുധീകരിക്കല്‍

3. ശൂദ്രര്‍ക്കും അസ്പൃശ്യര്‍ക്കും വിദ്യാഭ്യാസം പൂര്‍ണമായും നിഷേധിക്കുക.

4. അധികാരത്തിന്റെയും ആധിപത്യത്തിന്റെയും സ്ഥാനങ്ങള്‍ കൈവശപ്പെടുത്തുന്നതിനെതൊട്ട് ശൂദ്രര്‍ക്കും അസ്പൃശ്യര്‍ക്കും നിരോധനം.

5. സമ്പത്ത് ആര്‍ജിക്കുന്നതില്‍നിന്ന് ശൂദ്രര്‍ക്കും അസ്പൃശ്യര്‍ക്കും വിലക്ക്.

6. സ്ത്രീകളെ സമ്പൂര്‍ണ്ണമായി അടിച്ചമര്‍ത്തുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുക.

(ഉൃ. അായലറസലൃ: ണവമ േഇീിഴൃല ൈമിറ ഏമിറവശ വമ്‌ല ഉീില ീേ ഡിീtuരവമയഹല,െ ഠമഹസലൃ &ഇീ, 1945, ആീായമ്യ, ു203).

  ബ്രാഹ്മണിക ഹിന്ദുയിസം എന്നാല്‍ അഹിംസയും സത്യവുമാണെന്ന പ്രചാരണവും യാഥാര്‍ത്ഥ്യവും തമ്മില്‍ പുലബന്ധം പോലുമില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ഹിന്ദുയിസത്തിലും ഹിന്ദുത്വത്തിലും അഭിമാനിക്കുന്നവര്‍ തന്നെയാണ് വെറുപ്പിന്റെ ഈ തത്വശാസ്ത്രത്തിനുമേല്‍ തങ്ങളുടെ വിശ്വാസ സങ്കല്‍പങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്. അഹിംസ പോകട്ടെ, കറുത്തവരും കുറിയവരും മനുഷ്യര്‍ തന്നെയാണെന്നെങ്കിലം ഇക്കൂട്ടര്‍ പ്രായോഗികമായി അംഗീകരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോവുകയാണ്.

  ആധുനിക ലോകത്ത് ജാതീയതക്ക് ഒരു സ്ഥാനവുമില്ലെന്നും മനുഷ്യരെ ജാതി-മതങ്ങള്‍ക്കതീതമായി കാണുന്ന  സമഭാവനയാണ് ആധുനികതയുടെ സവിശേഷതയെന്നും പ്രഖ്യാപിക്കുന്നവരും അവരുടെ പേരുകള്‍ക്ക് പിറകില്‍ ജാതിപ്പേര് കൂട്ടിച്ചേര്‍ത്ത് പറയാനാണിഷ്ടപ്പെടുന്നത്. നമ്പൂതിരി, നായര്‍, മേനോന്‍, പണിക്കര്‍ തുടങ്ങിയ ജാതിപേരുകള്‍ യഥാര്‍ത്ഥ പേരിന് പിറകില്‍ ചേര്‍ക്കാന്‍ പ്രസ്തുത ജാതിക്കാര്‍ ഇഷ്ടപ്പെടുന്നു. സോഷ്യലിസ്റ്റായാലും പേരിന് പിറകില്‍ സവര്‍ണ ജാതിപ്പേരുകള്‍ ഒരലങ്കാരമായി അവര്‍ കരുതുന്നതുകൊണ്ടാണിത്. എന്നാല്‍ പറയന്‍, പുലയന്‍, മണ്ണാന്‍, ആശാരി, മൂശാരി തുടങ്ങിയ പേരുകളൊന്നും തന്നെ പ്രസ്തുത ജാതിക്കാര്‍ പേരിന് പുറകില്‍ ചേര്‍ക്കാനോ സ്വയം അങ്ങനെ വിശേഷിപ്പിക്കാറോ ഇല്ല. മതേതര സങ്കല്‍പ്പത്തിനോ കമ്മ്യൂണിസത്തിനോ സോഷ്യലിസത്തിനോ ഇവിടുത്തെ ജാതിവ്യവസ്ഥേക്കാ വര്‍ണാശ്രമ നിയമങ്ങള്‍േക്കാ ് പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണിത് വ്യക്തമാക്കുന്നത്. ജാതീയടിസ്ഥാനത്തില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഗ്രഹിക്കുന്നത്.

  മതനിരാസം കൊണ്ടോ മതേതരത്വം കൊണ്ടോ ജാതീയതയെ തുടച്ചുമാറ്റാന്‍ കഴിയില്ല എന്നത് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍കൊണ്ടുതന്നെ വ്യക്തമാണ്. സവര്‍ണരുടെ നായകത്വത്തില്‍ എല്ലാ പ്രസ്ഥാനങ്ങളും സുരക്ഷിതരാണ് എന്ന ഒരു അലിഖിത നിയമം സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്നു. അവര്‍ണരായ ജനവിഭാഗങ്ങള്‍പോലും സവര്‍ണരുടെ മേല്‍ക്കോയ്മ മാനസികമായി അംഗീകരിക്കുന്നു. സവര്‍ണവിരോധം സമൂഹത്തിലെ ആരോഗ്യകരമായ നിലനില്‍പ്പിന് തടസ്സാമാകുമെന്ന് ഭയപ്പെട്ടുകൊണ്ടും തങ്ങളുടെ പാരമ്പര്യങ്ങളും പുണ്യഗ്രന്ഥങ്ങളും സവര്‍ണര്‍ ആണ ചൂണ്ടിക്കാണിക്കേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടുമാണിത്. യഥാര്‍ത്ഥത്തില്‍ ജാതീയതക്ക് വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കുന്നത് അടിസ്ഥാന ഹിന്ദുമതഗ്രന്ഥങ്ങള്‍ തന്നെയാണ്. അവര്‍ണരെ ഇകഴ്ത്തിക്കൊണ്ടും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിക്കൊണ്ടും  എഴുതിയ പുരാണഭാഷ്യങ്ങളെ പ്രത്യക്ഷമായി ഉപജീവിക്കുന്ന സവര്‍ണ ആഘോഷങ്ങളും ഉത്സവങ്ങളും ഇന്ത്യന്‍ പശ്ചാത്തലത്തിലും കേരളീയ പൈതൃകത്തിലും നിരവധിയാണ്. സവര്‍ണരെ പുകഴ്ത്തിയും അവര്‍ണരെ ഇകഴ്ത്തിയും പുരാണചിത്രീകരണം നടത്തി കൊണ്ടാടുന്ന ഈ ആഘോഷങ്ങള്‍ ദേശീയ ആഘോഷങ്ങള്‍ എന്ന നിലയ്ക്കാണ് എല്ലാവരും മനസ്സിലാക്കുന്നതും അംഗീകരിക്കുന്നതും.

  പുരാണങ്ങളില്‍ ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ നടന്ന യുദ്ധങ്ങളും ശത്രുതയും പഠനവിധേയമാക്കിയാല്‍ ദേവന്‍മാര്‍ വളരെ സുന്ദരന്‍മാരും സവര്‍ണരുടെ രൂപസാദൃശ്യമുള്ളവരുമാണ്. അസുരന്‍മാരാകട്ടെ, കറുത്തവരും നന്മ• ചെയ്യാന്‍ പ്രകൃത്യാ കഴിവില്ലാത്തവരും. മഹാബലി ഒരു അസുര രാജാവായിരുന്നു. അദ്ദേഹം വളരെ പ്രജാവാല്‍സല്യത്തോടെ നീതിയോടെ കേരളം ഭരിച്ചപ്പോള്‍ ദേവന്‍മാര്‍ അസൂയ പൂണ്ടു. വിഷ്ണു വാമന രൂപത്തില്‍ അവതരിച്ച് നീതിമാനായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. എന്നാല്‍ ചവിട്ടിത്താഴ്ത്തിയ വിഷ്ണുവിന്റെ ഭക്തന്‍മാരാണ് ചവിട്ടേറ്റ മഹാബലിയുടെ പിന്‍മുറക്കാര്‍. പുരാണങ്ങള്‍ ചരിത്രസത്യമാണ് എന്ന ബോധ്യത്തിലല്ല ഇത് എഴുതുന്നത്. എങ്കിലും പുരാണങ്ങള്‍ എഴുതിയ സാഹിത്യാകരന്‍മാര്‍ അവര്‍ണര്‍ എന്തുതന്നെ നന്മ• ചെയ്താലും അത് അംഗീകരിക്കാന്‍ കഴിയാത്തവരായിരുന്നുവെന്ന കാര്യം വ്യക്തമാണ്. പെരിയാര്‍ ഇ. വി. രാമസ്വാമി നായ്ക്കര്‍ പറയുന്നു: ”രാമായണത്തിലെ ശംബൂകന്‍ ഒരു ശൂദ്രനായിരുന്നു. അദ്ദേഹം തപസ്സനുഷ്ഠിക്കുകയും ദൈവത്തെ ധ്യാനിക്കുകയും നേരിട്ട് ആരാധിക്കുകയും ചെയ്തു. ദൈവദര്‍ശനത്തിനായി അദ്ദേഹം ഇച്ഛിച്ചു. ശംബൂകന്റെ ഈ പ്രവൃത്തി വര്‍ണാശ്രമ ധര്‍മത്തെ ദുഷിപ്പിച്ചു. അത്കാരണം ഒരു ബ്രാഹ്മണ ബാലന്‍ മരിക്കാനിടയായി എന്ന കുറ്റം ശംബൂകന് മേല്‍ ആരോപിക്കപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ രാമന്‍ ശംബൂകന്റെ ശിരസ്സ് വെട്ടി”(ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല?  മൈത്രി ബുക്‌സ്, തിരുവനന്തപുരം, പേജ് 91).

”ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് നമ്മുടെ ജനത അസ്പൃശ്യതയുടെ അങ്ങയറ്റത്തെ അപമാനം സഹിച്ച് കഴിയുകയാണ്. നിങ്ങള്‍ കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തില്‍ പോകുന്നു. എന്നാല്‍ നിങ്ങള്‍ നില്‍ക്കുന്നത് പുണ്യപവിത്ര സ്ഥലത്തിന് പുറത്തും. എന്തുകൊണ്ടാണിങ്ങനെ? നിങ്ങള്‍ അധഃകൃതരും അസ്പൃശ്യരുമായി കണക്കാക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങള്‍ മുന്നോട്ടടിവെച്ചാല്‍ ക്ഷേത്രത്തിന്റെ പവിത്രത നശിക്കുമെന്നാണ് പറയുന്നത്. ഇപ്പറഞ്ഞത് നിങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പുറത്തുനില്‍ക്കേണ്ടി വരും. ഇക്കാരണങ്ങളാല്‍ നമ്മുടെ ജനതയെ അസ്പൃശ്യതയില്‍നിന്നും അവമതിയില്‍നിന്നും വിടുതല്‍ കിട്ടണമെങ്കില്‍ നമ്മള്‍ ക്ഷേത്രത്തില്‍ പോകുന്നത് നിര്‍ത്തണം” (അതേ പുസ്തകം, പേജ് 93). ”ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നവരെന്നും താഴ്ന്നവരെന്നും ശോചനീയമായ വിവേചനം വളര്‍ത്തുന്നതിന് പിന്തുണയായി നിന്നത് നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും മറ്റ് മത ഗ്രന്ഥങ്ങളുമാണ്. ഏതൊരു മതമാണോ അതിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വൈജാത്യങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ ആത്മാഭിമാനം ചവിട്ടിയരച്ച് അവരെ പട്ടിയെയും പന്നിയെയുംകാള്‍ മ്ലേച്ഛമായി പെരുമാറുകയും ചെയ്യുന്നത്, അങ്ങനെയുള്ള മതം തീര്‍ച്ചയായും നശിക്കേണ്ടതും നശിപ്പിക്കേണ്ടതും അത്യാവശ്യമാണ.്” (പേജ് 35).

  ചുരുക്കത്തില്‍ പുരാണങ്ങള്‍ ജാതി വ്യവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടി രചിക്കപ്പെട്ടവയോ  അതിന്  ഉപയോഗപ്പെടുത്താന്‍ പറ്റിയതോ ആണ്. ആധുനിക കാലഘട്ടത്തില്‍ ഹിന്ദുമതഗ്രന്ഥങ്ങളെക്കുറിച്ചറിയാത്ത ജാതി വിഭാഗങ്ങള്‍  അതിനെ എല്ലാം ഭക്തിപൂര്‍വ്വം കാണുന്നതിനാല്‍ ജാതീയത സൃഷ്ടിക്കുന്ന അസമത്വങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സ്വാഭാവികമായും അവര്‍ക്ക് കഴിയാതെ വരുന്നു.  മാത്രവുമല്ല ജാതീയതയുടെ തിക്തഫലമനുഭവിക്കുന്ന അവര്‍ണ ഹിന്ദുക്കളില്‍ ചിലര്‍ പോലും വര്‍ണാശ്രമ വ്യവസ്ഥയെ മഹത്വപ്പെടുത്തി വലിയ തത്വങ്ങള്‍ അതില്‍ ഉള്‍ചേര്‍ന്നിട്ടുണ്ടെന്നും നമുക്ക് അത് ഗ്രഹിക്കാനുള്ള ബുദ്ധിയില്ലാത്തതിനാലാണ് മനസ്സിലാകാത്തതെന്നും പറയുന്നത് കാണാം. മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിന് വേണ്ടിയുള്ള ഗ്രന്ഥങ്ങളില്‍ നിഗൂഢമായ അര്‍ത്ഥങ്ങള്‍ ഉണ്ടായാല്‍ സാധാരണക്കാരന് എങ്ങനെയാണ് അതില്‍നിന്ന് മാര്‍ഗദര്‍ശനമുണ്ടാവുക?  നാമെത്ര തന്നെ ന്യായീകരിച്ചാലും ശരി മനുഷ്യന് നിന്ദ്യതയും പ്രയാസവുമാണ് ഈ തത്വങ്ങള്‍ സമ്മാനിച്ചത്. അതിനെ ന്യായീകരിച്ച് ഹിന്ദുത്വത്തില്‍ അഭിമാനം കൊള്ളുന്ന അവര്‍ണരെപ്പറ്റി സഹോദരന്‍ അയ്യപ്പന്‍ പറയുന്നത് കാണുക: ”തിയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്ന് പറയുന്നത് അടിമ പഴക്കം കൊണ്ട് ചങ്ങല സ്വന്തമെന്ന് പറയുന്നത് പോലെയാണ്” (ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല, പെരിയോര്‍ ഇ. വി. രാമസ്വാമി, മൈത്രി ബുക്‌സ്, തിരുവനന്തപുരം പേജ് 56). ഉപനിഷത്തുക്കളും ജാതിവ്യവസ്ഥയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്: ”ഇവിടെ സല്‍സ്വഭാവികളായവര്‍ക്ക് നല്ല പ്രതീക്ഷ നല്‍കുന്ന ഗര്‍ഭപാത്രത്തില്‍ കടക്കാനാവും. അതൊന്നുകില്‍ വൈശ്യ ഗര്‍ഭപാത്രമായിരിക്കും. പക്ഷെ, ഇവിടെ ദുഷിച്ച സ്വഭാവക്കാര്‍ ദുഷിച്ച ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കേണ്ടി വരും. -ഒന്നുകില്‍ നായയുടെ ഗര്‍ഭപാത്രത്തില്‍, അല്ലെങ്കില്‍ പന്നിയുടെ, അതുമല്ലെങ്കില്‍ അവര്‍ണരുടെ ഗര്‍ഭപാത്രത്തില്‍.” (ചന്ദോഗ്യോപനിഷത്). ഒരു ശൂദ്രന്റെ ദൗത്യമെന്താണ്? ഗീത പറയുന്നു: ”സേവനമാണ് ശൂദ്രന്റെ ദൗത്യം.”  മനുവിന്റെ നിയമങ്ങള്‍  പറയുന്നു: ”ദൈവം ശൂദ്രനോട് നിര്‍ദേശിച്ചിരിക്കുന്നത് (മറ്റു) മൂന്ന് ജാതിക്കാര്‍ക്കും മുമ്പില്‍ വിനയാന്വിതനായി എന്നും സേവനമനുഷ്ഠിക്കാനാണ്”, ”രാജാവ് തന്നെ ശൂദ്രനോട് ദ്വിജന്മ ജാതികള്‍ക്ക് സേവനം ചെയ്യാന്‍ ആവശ്യപ്പെടണം.”

  നാം പവിത്രങ്ങളായി കരുതിപ്പോരുന്ന സാഹിത്യങ്ങളും അവ പ്രചരിപ്പിക്കുന്ന ആദര്‍ശങ്ങളും അടിസ്ഥാനപരമായി നമ്മെ പുരോഗതിയിലേക്കോ മാനവികതയിലേക്കോ നയിക്കുന്നില്ല എന്ന് മാത്രമല്ല നമ്മെ മനുഷ്യരായി പോലും പരിഗണിക്കുന്നതേയില്ല എന്ന വസ്തുതയാണ് ഇവയില്‍നിന്നെല്ലാം അനാവൃതമാകന്നത്. അന്ധമായ അനുകരണം ശീലമാക്കാതെ, നാം നമ്മുടെ പരിസരങ്ങളില്‍ നിന്ന് കേട്ട് പഠിച്ചത് മാത്രം സത്യമെന്ന് കരുതാതെ അല്‍പ്പം സത്യാന്വേഷണ മനസ്ഥിതി വളര്‍ത്തിയെടുത്താല്‍ അടിമത്വത്തിന്റെ ആദ്യ ചങ്ങലക്ക് ഒരു ചെറിയ പ്രഹരമേല്‍പ്പിക്കാനെങ്കിലും നമുക്ക് കഴിയും. വൈകാരികമായി വര്‍ണാശ്രമവ്യവസ്ഥയെ ന്യായീകരിച്ചതുകൊണ്ടോ അതില്‍ ശാസ്ത്രീയത തിരഞ്ഞതുകൊണ്ടോ ആധുനിക കേരളത്തിന് യാതൊരു പ്രയോജനവുമില്ല. ജാതീയതക്കെതിരെ പ്രായോഗികമായി നിലപാടുകള്‍ രൂപീകരിക്കാതെ അവര്‍ണര്‍ക്ക് നിലനില്‍പ് അസാധ്യമാണ്. സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് ഇന്നും പ്രസ്‌കതമാണ്: ”ജാതി ഹിന്ദുക്കളെ ആശ്രയിച്ച് അധഃകൃതര്‍ കിടന്നതിന്റെ ഫലമാണ് ഇന്നും അവര്‍ അനുഭവിക്കുന്ന അധഃപതനം. അധഃകൃതര്‍ക്ക് രക്ഷ വേണമെങ്കില്‍ അവര്‍ ജാതി ഹിന്ദുക്കളോടും വര്‍ണ്ണാശ്രമത്തോടും ശക്തിയായി പോരാടുകതന്നെ വേണം.”

  ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങളുടെ പിന്തുണയാര്‍ജിക്കാനായി മത-രാഷ്ട്രീയ -സാംസ്‌കാരിക കൂട്ടായ്മകളെല്ലാം തന്നെ ജനങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ അവസാനിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവരാണ് തങ്ങളെന്ന് അവകാശപ്പെടുന്നു. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ജാതീയതക്കെതിരെ വിപ്ലവകരമായ പല മാറ്റങ്ങളും സംഭവിച്ചുവെന്ന് എല്ലാവരും അവകാശപ്പെടാറുണ്ട്. മതേതരത്വത്തെക്കുറിച്ച് വാചാലരായി തങ്ങള്‍ ജാതീയതക്കെതിരിലാണ് എന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നു. മതേതരത്വം ജാതീയതക്ക് പരിഹാരമല്ല എന്നാണ് അനുഭവങ്ങളില്‍നിന്നുള്ള പാഠം. വര്‍ഗീയതക്കെതിരെ മാത്രമാണ് സൈദ്ധാന്തികമായി തന്നെ മതേതരത്വത്തിന്റെ നിലപാട്. വി. ടി. രാജശേഖര്‍ ചൂണ്ടിക്കാണിക്കുന്നത്് കാണുക:

”ഇന്ദിരാഗാന്ധിയുടെയോ ജനതാപാര്‍ട്ടിയുടേയോ ഭരണകാലത്തായിരുന്നു ഫാഷിസത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കുള്ള ചില ശക്തമായ പ്രവണതകള്‍ നാം ദര്‍ശിച്ചത്. ജനതാപാര്‍ട്ടി അധികാരത്തിലിരുന്ന കാലത്ത് ഇദംപ്രഥമമായി അധികാരത്തില്‍ വന്ന ബ്രാഹ്മണ ബനിയ സംഘടനയായ ആര്‍. എസ്. എസ് നടത്തിയ സംഹാരതാണ്ഡവത്തെക്കുറിച്ച് അറിഞ്ഞവരാണ് നാം. മേല്‍ജാതിയുടെ സ്വേച്ഛാധിപത്യത്തെ പ്രോത്സാഹിപ്പിച്ച് പോന്ന ആര്‍. എസ്. എസ് ഫാഷിസം നടപ്പാക്കാന്‍ വേണ്ടതൊക്കെ ചെയ്യുകയുണ്ടായി. സമാന പ്രവര്‍ത്തനം പിന്നീട് കണ്ടത് ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും കാലത്തെ അടിയന്തരാവസ്ഥക്കാലത്തായിരുന്നു. സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അവരെ പുറത്താക്കാനുള്ള ആഹ്വാനമുണ്ടായതും പകരം ‘ജനത’ ഭരണത്തെ തെരഞ്ഞെടുത്തതും എന്ന് പറയപ്പെടുന്നു. ജനതാപാര്‍ട്ടി ഫാഷിസ്റ്റ് പ്രവണതയില്‍ ഇന്ദിരാഗാന്ധിയെക്കാളും ഒരു പടി മുമ്പിലായിരുന്നു. ഇതില്‍നിന്ന് നമുക്ക് ഗ്രഹിക്കാവുന്ന ഒരു കാര്യം കോണ്‍ഗ്രസോ ജനതയോ ആരുതന്നെ ആയാലും ഹിന്ദു ഇന്ത്യയിലെ പ്രവണതകള്‍ ഫാഷിസ്റ്റ് സ്വേച്ഛാധിപത്യത്തിലേക്കായിരിക്കും. ഫാഷിസത്തിനുള്ള മറ്റൊരു പേരാണ് ബ്രാഹ്മണിസം എന്നതാണ് ഇതിന് കാരണം.” (വി. ടി. രാജശേഖര്‍, ബ്രഹ്മണിസം പേജ് 39-40).

  അവര്‍ണ ജനവിഭാഗങ്ങളുടെ ഉയര്‍ച്ചക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിച്ചവരില്‍ ഉന്നതസ്ഥാനമലങ്കരിക്കുന്നത് ഡോ. അംബേദ്കര്‍ ആണ്. കേവല വൈകാരിക ഇടപെടലുകളല്ല ഇവ്വിഷയകമായി അദ്ദേഹം നടത്തിയത്. മറിച്ച് കൃത്യമായ അപഗ്രഥനവും കണിശമായ പ്രായോഗിക നിര്‍ദേശങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍. ഹിന്ദു എന്ന നാമം കൊണ്ട് തൃപ്തിപ്പെടാനോ അതില്‍ അഭിമാനിച്ച് സ്വന്തം അവകാശങ്ങള്‍ നേടാതിരിക്കാനോ അല്ല അദ്ദേഹം ഉപദേശിച്ചത്. ”ഹിന്ദു എന്ന വാക്ക് ഭൂപ്രദേശപരമായ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.” (ഡോ. അംബേദ്കര്‍, റൈറ്റിങ് ആന്റ് സ്പീച്ചസ് വാല്യം 9-1990, പേജ് 185) ”ഹിന്ദുക്കളുടെ ധര്‍മശാസ്ത്രങ്ങള്‍ അനുസരിച്ച് യഥാര്‍ത്ഥ ഹിന്ദുക്കള്‍ സവര്‍ണര്‍ ആണ്. അവര്‍ ചാതുര്‍വര്‍ണ്യര്‍ എന്ന പേരിലും അറിയപ്പെടുന്നു.” ( മേല്‍ ഗ്രന്ഥം പേജ് 84) ”കാര്യങ്ങള്‍ നമുക്ക് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ യഥാര്‍ത്ഥ ഹിന്ദുക്കള്‍ സവര്‍ണരാണ്. അവര്‍ ചാതുര്‍വര്‍ണ്യത്തില്‍ പെട്ടവരാണ്. എല്ലാറ്റിനുമുപരി അവര്‍ ആര്യന്‍മാരാണ്. അവര്‍ വിദേശീയരുമാണ.്” (ഡോ. അംബേദ്കര്‍, റൈറ്റിങ് ആന്റ് സ്പീച്ച്, വാല്യം 3 പേജ് 267)

  അവര്‍ണ ജനവിഭാഗങ്ങള്‍ ഹിന്ദു ഐഡന്റിറ്റിയുമായി നടന്നതുകൊണ്ട് അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പുരോഗതിയോ വിമോചനമോ ഉണ്ടാകുമെന്ന് അംബേദ്കര്‍ വിശ്വസിച്ചിരുന്നില്ല; മറിച്ച് അവര്‍ അവരുടെ യഥാര്‍ത്ഥ സ്വതബോധത്തില്‍ നിലകൊണ്ടാല്‍ മാത്രമാണ് അവരുടെ അവകാശങ്ങളെക്കുറിച്ച് സ്വയം ബോധ്യം വന്ന് സ്വയംപര്യാപ്തത കൈവരിക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളു എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്.  ദളിതരുടെ പ്രാതിനിധ്യം ഹിന്ദുക്കളുടേതില്‍നിന്ന് വേറിട്ട് നിര്‍ണയിച്ചാല്‍ മാത്രമാണ് ദളിതര്‍ക്ക് അര്‍ഹമായ രാഷ്ട്രീയ സാമൂഹിക അധികാരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നദ്ദേഹം വാദിച്ചു.1910 ല്‍ മുസ്്‌ലിം ഡെലിഗേഷന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഒരു മെമ്മോറാണ്ടമുണ്ടായിരുന്നു. ഈ മെ മോറാണ്ടത്തില്‍ ഇന്ത്യയിലെ ദളിതര്‍ ഹിന്ദുക്കളല്ല എന്നും അവരുടെ പ്രാതിനിധ്യം ഹിന്ദുക്കളുടേതില്‍നിന്ന് വേറിട്ട് ഉറപ്പിക്കണമെന്നും മുസ്്‌ലിംകള്‍ ആവശ്യപ്പെട്ടു. മുസ്്‌ലിം ഡെലിഗേഷന്റെ കണ്ടെത്തല്‍ നൂറ് ശതമാനവും ശരിയായിരുന്നുവെന്ന് ഡോ. അംബേദ്കര്‍ സ്ഥിരീകരിച്ചു. ഇക്കാര്യം ബ്രിട്ടന്‍ അംഗീകരിച്ചു.

  ഹിന്ദുത്വവും ഹിന്ദുയിസവും ഒരു മതമല്ല ഒരു ജീവിതരീതിയാണ് എന്ന സുന്ദരമായ വാക്കുകള്‍ സവര്‍ണ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇപ്പോള്‍ പറയാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. അപ്പോഴും ഈ ജീവിതരീതിയാണല്ലോ അവര്‍ണരെ അസ്പൃശ്യരാക്കിയത് എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. അവര്‍ണ ജനവിഭാഗങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് എപ്പോഴെല്ലാം ബോധവാന്‍മാരാകുന്നുവോ അപ്പോഴെല്ലാം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ കലാപങ്ങള്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്നു. അന്ധവിശ്വാസത്തിന്റെയും ഇതിഹാസങ്ങളുടെയും പിന്‍ബലത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ന്യായീകരിക്കുന്നു. കലാപങ്ങളില്‍ പങ്കെടുക്കുന്നതിന് അവര്‍ണരെതന്നെ ഉപയോഗിക്കുന്നു അങ്ങനെ കൈ നനയാതെ മീന്‍ പിടിക്കുന്നു. ജ്യോതി റാവു ഫുലെ എഴുതുന്നു: ”ശൂദ്രരെ മുസ്്‌ലിംകള്‍ക്കെതിരില്‍ ഇളക്കിവിടാന്‍ ബ്രാഹ്മണ അധ്യാപകര്‍ ശിവജിയുടെ പേര് ഉപയോഗിക്കുന്നു. അവരുടെ രാജ്യസ്‌നേഹം തട്ടിപ്പാണ്. സ്വന്തം രാജ്യക്കാരെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് രാജ്യസ്‌നേഹമല്ല.” (ഉദ്ധരണം, ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല? പേജ് 56). ഡോ. അംബേദ്കര്‍ എഴുതി: ”നിങ്ങള്‍ ഹിന്ദുവായി തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥകള്‍ നഷ്ടപ്പെടുമെന്ന് തീര്‍ച്ചയാണ്. നിങ്ങള്‍ക്കവയെ രക്ഷപ്പെടുത്തണമെങ്കില്‍ ഈ മതം വിടുക. മതപരിവര്‍ത്തനത്തിലൂടെ മാത്രമെ രാഷ്ട്രീയ വ്യവസ്ഥകള്‍ ശാശ്വതമായിരിക്കുകയുള്ളു. ഹിന്ദുമതം എന്റെ മനസ്സാക്ഷിയെ ആകര്‍ഷിക്കുന്നില്ല. അതെന്റെ ആത്മാഭിമാനത്തെയും ആകര്‍ഷിക്കുന്നില്ല. എന്തുതന്നെയായാലും നിങ്ങളുടെ മതം മാറ്റം ഭൗതികവും അതുപോലെ തന്നെ ആത്മീയവുമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ്. ചിലയാളുകള്‍ ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി മതം മാറ്റം നടത്തുന്നതിനെ  പരിഹാസത്തോടും പുച്ഛത്തോടും കൂടി കാണുന്നു. അത്തരമാളുകളെ വിഡ്ഢികളെന്ന് വിളിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല.” (അതേ പുസ്തകം പേജ് 96) പെരിയോര്‍ ഇ. വി. രാമസ്വാമിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ഹിന്ദുമതം ഉപേക്ഷിക്കുക. നിങ്ങള്‍ ഇഷ്ടപ്പെടുന്നത് ഏത് മതമാണെങ്കിലും നിങ്ങള്‍ അത് ഉറക്കെ വിളിച്ച് പറയണം. നമ്മള്‍ ഹിന്ദുമതത്തിലാണ് ജനിച്ചതെന്ന സത്യം അംഗീകരിക്കുന്നതിലൂടെ നമ്മള്‍ വര്‍ണാശ്രമ ധര്‍മത്തെയും അംഗീകരിക്കുകയാണ്” (അതേ പുസ്തകം, പേജ് 98).