• ഹോം
 • നിച്ചിനെക്കുറിച്ച്‌
 • ഡയറക്‌ടറുടെ സന്ദേശം
 • എന്താണ് ഇസ്‌ലാം?
 • ലേഖനങ്ങൾ
 • പരിപാടികൾ
 • മറുപടികൾ
 • ചോദ്യോത്തരങ്ങൾ
 • ഖുർആൻ
 • മുഹമ്മദ്‌ നബി
 • മാസിക
 • ബന്ധപ്പെടുക

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌

ഈ ലോകത്തിനൊരു സ്രഷ്‌ടാവുണ്ട്‌. ജീവന്‍ നല്‍കി, വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണികനായ സ്രഷ്‌ടാവ്‌. നാം ഇവിടെ എങ്ങനെ ജീവിക്കണമെന്നും ഈ ജീവിത്തിന്റെ പരമലക്ഷ്യം എന്തെന്നും ദൂതന്‍മാര്‍ മുഖേന സ്രഷ്‌ടാവ്‌ നമ്മെ പഠിപ്പിച്ചു. നമ്മുടെ ജീവിതത്തിന്റെ കണക്ക്‌ മരണശേഷം നാം സ്രഷ്‌ടാവിന്റെ മുമ്പില്‍ ബോധിപ്പിക്കേണ്ടി വരും. അന്ന്‌ പുണ്യം ചെയ്‌തവന്‌ നന്മയും പാപം ചെയ്‌തവന്‌ തിന്‍മയും പ്രതിഫലം കിട്ടും. അതിനാല്‍ സ്രഷ്‌ടാവ്‌ തന്റെ ദൂതരിലൂടെ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച്‌ ജീവിക്കുകയാണ്‌ മനുഷ്യന്റെ രക്ഷാമാര്‍ഗം.
നമുക്ക്‌ ലോകസ്രഷ്‌ടാവ്‌ നല്‍കിയ നിര്‍ദേശസംഹിതയാണ്‌ ക്വുര്‍ആന്. മുഹമ്മദ്‌ നബി(സ)യിലൂടെ അവന്‍ ആ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചു കൊടുത്തു. ഇതറിഞ്ഞവരും അറിയാത്തവരും നമുക്കിടയില്‍ ഉണ്ട്‌. ലോകരെ മുഴുവന്‍ സ്രഷ്‌ടാവിന്റെ സന്ദേശമറിയിക്കല്‍ അതറിഞ്ഞവരുടെ ബാധ്യതയാണ്‌. അതിനായി രൂപീകൃതമായ ഒരു പ്രസ്ഥാനമാണ്‌ 'നിച്ച്‌ ഓഫ്‌ ട്രൂത്ത്‌'.
നാഥാ, സത്യമത സന്ദേശപ്രചരണത്തിനു വേണ്ടിയുള്ള വിനീതമായൊരു സംരംഭമാണിത്‌. നീ ഏല്‍പിച്ച ഉത്തരവാദത്തിന്റെ നിര്‍വ്വഹണത്തിനു വേണ്ടിയുള്ള എളിയ ശ്രമം. ഇതൊരു പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി സ്വീകരിക്കേണമേ (ആമീന്‍).

നിച്ചിനെക്കുറിച്ച്‌

നമുക്ക്‌ ലോകസ്രഷ്‌ടാവ്‌ നല്‍കിയ നിര്‍ദേശസംഹിതയാണ്‌ ക്വുര്‍ആന്. മുഹമ്മദ്‌ നബി(സ)യിലൂടെ അവന്‍ ആ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചു കൊടുത്തു. ഇതറിഞ്ഞവരും അറിയാത്തവരും നമുക്കിടയില്‍ ഉണ്ട്‌. ലോകരെ മുഴുവന്‍ സ്രഷ്‌ടാവിന്റെ സന്ദേശമറിയിക്കല്‍ അതറിഞ്ഞവരുടെ ബാധ്യതയാണ്‌. അതിനായി രൂപീകൃതമായ ഒരു പ്രസ്ഥാനമാണ്‌ 'നിച്ച്‌ ഓഫ്‌ ട്രൂത്ത്‌'.
ഈ ലോകത്തിനൊരു സ്രഷ്‌ടാവുണ്ട്‌. ജീവന്‍ നല്‍കി, വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണികനായ സ്രഷ്‌ടാവ്‌. നാം ഇവിടെ എങ്ങനെ ജീവിക്കണമെന്നും ഈ ജീവിത്തിന്റെ പരമലക്ഷ്യം എന്തെന്നും ദൂതന്‍മാര്‍ മുഖേന സ്രഷ്‌ടാവ്‌ നമ്മെ പഠിപ്പിച്ചു. നമ്മുടെ ജീവിതത്തിന്റെ കണക്ക്‌ മരണശേഷം നാം സ്രഷ്‌ടാവിന്റെ മുമ്പില്‍ ബോധിപ്പിക്കേണ്ടി വരും. അന്ന്‌ പുണ്യം ചെയ്‌തവന്‌ നന്മയും പാപം ചെയ്‌തവന്‌ തിന്‍മയും പ്രതിഫലം കിട്ടും. അതിനാല്‍ സ്രഷ്‌ടാവ്‌ തന്റെ ദൂതരിലൂടെ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച്‌ ജീവിക്കുകയാണ്‌ മനുഷ്യന്റെ രക്ഷാമാര്‍ഗം.
നാഥാ, സത്യമത സന്ദേശപ്രചരണത്തിനു വേണ്ടിയുള്ള വിനീതമായൊരു സംരംഭമാണിത്‌. നീ ഏല്‍പിച്ച ഉത്തരവാദത്തിന്റെ നിര്‍വ്വഹണത്തിനു വേണ്ടിയുള്ള എളിയ ശ്രമം. ഇതൊരു പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി സ്വീകരിക്കേണമേ (ആമീന്‍).

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പ്രവര്‍ത്തനങ്ങള്‍:

ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കുവാനുതകുന്ന തരത്തില്‍ അതോടൊപ്പം ഇസ്ലാമിനെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്ന രീതിയിലുള്ള തുറന്ന ചോദ്യോത്തര സെക്ഷനോട്‌ കൂടിയ പൊതുപരിപാടികള്‍ നിച്ച്‌ ഓഫ്‌ ട്രൂത്തിനു കീഴില്‍ നിരന്തരമായി സംഘടിപ്പിച്ചു വരുന്നു. ഇന്ത്യയിലങ്ങോളമിങ്ങോളവും ഗള്‍ഫ്‌നാടുകളിലുമായി ആയിരക്കണക്കിന്‌ ഇത്തരം പരിപാടികള്‍ നിച്ചിനു കീഴില്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്‌. ഏകദേശം അയ്യായിരം മുതല്‍ ഇരുപതിനായിരം വരെ ആളുകള്‍ ഓരോ പരിപാടിയിലും പങ്കെടുക്കുന്നു. ഇതില്‍ തന്നെ 20 ശതമാനത്തോളം അമുസ്ലിംകളാണ്‌ പങ്കെടുക്കുന്നത്‌.

ഇതര മതപണ്ഡിതന്‍മാരുമായും യുക്തിവാദികളുമായുമുള്ള വാദപ്രതിവാദങ്ങള്‍:

ഇസ്ലാമികാദ്ധ്യാപനങ്ങളുടെ ശ്രേഷ്‌ഠതയും സത്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം,ബുദ്ധിപര മായും, യുക്തിപരമായും ശാസ്‌ത്രീയമായും ഇസ്ലാംമതവിശ്വാസം മാത്രമാണ്‌ സത്യം എന്ന്‌ തെളിയിക്കാനും കഴിയുന്ന തരത്തില്‍ ഇതര മതവിശ്വാസ പണ്ഡിതന്‍മാരുമായും, യുക്തിവാദികളുമായുമുള്ള വാദപ്രതിവാദങ്ങള്‍ നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പതിവായി സംഘടിപ്പിക്കാറുണ്ട്‌. കഴിഞ്ഞ കാലങ്ങളിലായി ഏകദേശം 20 ഓളം ഇത്തരത്തിലുള്ള ഡിബേറ്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. പതിനായിരം മുതല്‍ ഇരുപതിനായിരത്തോളം ആളുകള്‍ സംബന്ധിക്കുന്ന ഓരോ ഡിബേറ്റുകളിലും 25 ശതമാനം അമുസ്ലിംകളാണ്‌ പങ്കെടുക്കാറ്‌.

അമുസ്ലിംകള്‍ക്കായുള്ള സൗജന്യ ഇസ്ലാമിക കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌:

സത്യമതത്തെക്കുറിച്ച്‌ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ സൗജന്യ ഇസ്ലാമിക്‌ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌ സംഘടിപ്പിക്കുന്നു. പൂര്‍ണ്ണമായും അമുസ്ലിംകള്‍ക്കായി നടത്തുന്ന ഈ പഠനപദ്ധതിയിലൂടെ ഇസ്ലമികാദ്ധ്യാപനങ്ങളെക്കുറിച്ചും ഇസ്ലാം തത്ത്വങ്ങളെക്കുറിച്ചുമുള്ള യുക്തമായ അറിവ്‌ ലഭിക്കാന്‍ സഹായകമാവുന്നു. ഒരു വര്‍ഷമാണ്‌ ഈ പഠനപദ്ധതിയുടെ കാലയളവ്‌. ഓരോ വര്‍ഷവും ആയിരത്തിലധികമാളുകള്‍ക്ക്‌ ഇസ്ലാമിനെക്കുറിച്ച്‌ വ്യാപകമായ രീതിയില്‍ പഠിക്കാന്‍ ഈ പഠനപദ്ധതിയിലൂടെ സാധിക്കുന്നുണ്ട്‌.

അമുസ്ലിംകള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്താനും സംശയനിവാരണത്തിനും സഹായിക്കുന്ന പുസ്‌തകങ്ങളും ലഘുലേഘകളും.

സത്യമത പ്രബോധനത്തിന്റെ തുടര്‍പ്രചരണ ഭാഗമായി ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങളും ലഘുലേഖകളും നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ സൗജന്യമായി വിതരണം നടത്തുന്നു. ഇസ്ലാമിനെക്കുറിച്ചറിയാനും പഠിക്കാനും ഞങ്ങളുടെ പുസ്‌തകങ്ങളിലൂടെയും ലഘുലേഖകളിലൂടെയും ഒരുപാടാളുകള്‍ താല്‍പര്യം കാണിക്കുന്നു. നിച്ചിന്റെ പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലും ഇംഗ്ലിഷിലും ലഭ്യമാണ്‌. തമിഴ്‌, തെലുങ്ക്‌, കന്നട തുടങ്ങി അനേകം ഇതര ഭാഷകളിലേക്കും അവിടങ്ങളിലെ പ്രബോധന കൂട്ടായ്‌മകള്‍ നിച്ചിന്റെ പ്രസിദ്ധീകരണങ്ങള്‍ തര്‍ജ്ജമ ചെയ്‌തിട്ടുണ്ട്‌.

ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നു.

ഇസ്ലാംമത പ്രബോധനരംഗം കൂടുതല്‍ സജീവവും ശക്തവുമാകുന്ന ഈ അവസരത്തില്‍, ക്വുര്‍ആനിനെയും പ്രവാചകാദ്ധ്യാപനങ്ങളെയും ദുര്‍വ്യഖ്യാനിച്ചു കൊണ്ട്‌ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ നമ്മുടെ ശത്രുക്കള്‍ മുമ്പത്തേക്കാളധികം ഇപ്പോള്‍ രംഗത്ത്‌ വന്നുകൊണ്ടിരിക്കുന്നതാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. ഇത്തരം ആരോപണങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കുന്ന പുസ്‌തകങ്ങളും കാസറ്റുകളും നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പ്രസിദ്ധീകരിച്ച്‌ പിതരണം ചെയ്‌തുവരുന്നു.

ഇസ്ലാമിക്‌ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കായി 'ക്രിയേറ്റീവ്‌ മീഡിയ'.

ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഡോക്യുമെന്ററികള്‍, പ്രഭാഷണ സി.ഡി.കള്‍ തുടങ്ങിയവ തയ്യാറാക്കുന്ന നിച്ചിന്റെ മറ്റൊരു സംരംഭമാണ്‌ 'ക്രിയേറ്റീവ്‌ മീഡിയ'. ഇസ്ലാമിനെ ശാസ്‌ത്രീയമായി പരിചയപ്പെടുത്തുന്നതും, ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ യുക്താനുസൃതമായി മറുപടി നല്‍കുന്നതുമായ ഒട്ടനേകം വീഡിയോ ഡോക്യുമെന്ററികള്‍ ഈ സംരംഭത്തിന്‌ കീഴില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക്‌ മാത്രമായി 'സ്‌നേഹസംവാദം' മാസിക.

യുക്തിവാദികളും, മറ്റു മതവിശ്വാസ പ്രചാരകരും ഒന്നിച്ചു ചേര്‍ന്ന്‌ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ കയ്യില്‍ കിട്ടുന്ന സര്‍വ്വ മാധ്യമസാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന അവസരത്തിലാണ്‌ ഇതിനെതിരെ മറുപടി നല്‍കാന്‍ ദഅ്‌വത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു ആനുകാലികം നമുക്കാവശ്യമായി വന്നത്‌. ഈ രംഗത്താണ്‌ 'സ്‌നേഹസംവാദം' മാസികയെന്ന സംരംഭം നിച്ച്‌ ആരംഭിച്ചത്‌. സത്യം തുറന്നു പറയുക എന്നതാണ്‌ സ്‌നേഹസംവാദം മാസികയുടെ മുഖമുദ്ര. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ സമയാസമയങ്ങളില്‍ സ്‌നേഹസംവാദത്തിലൂടെ കൃത്യമായ മറുപടി നല്‍കുന്നതോടൊപ്പം ഫലപ്രദമായ ദഅ്‌വത്ത്‌ എങ്ങിനെ നടത്താമെന്ന്‌ മുസ്ലിം യുവാക്കളെ പഠിപ്പിക്കുന്ന വിജ്ഞാനപ്രദമായ ലേഖനങ്ങളും സ്‌നേഹസംവാദം കൈകാര്യം ചെയ്യുന്നു.

പ്രബോധകര്‍ക്കായുള്ള റഫറന്‍സ്‌ ലൈബ്രറി

മതതാരതമ്യപഠനം എളുപ്പമാക്കുവാനും , ഗവേഷണത്തിനുമായി കൊച്ചിയിലുള്ള നിച്ച്‌ ഓഫ്‌ ട്രൂത്തിന്റെ ആസ്ഥാനത്ത്‌ ഒരു റഫറന്‍സ്‌ ലൈബ്രറി പ്രവര്‍ത്തിച്ച്‌ വരുന്നു.

ഗ്രാമപ്രദേശങ്ങളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തിക്കാന്‍ മൊബൈല്‍ ദഅ്‌വാ വിഭാഗം.

നഗരങ്ങളുടെ എല്ലാ മുക്കുമൂലകളിലും ഇസ്ലാമിന്റെ സന്ദേശം എത്തിക്കുവാനായി നിച്ചിന്റെ കീഴില്‍ മൊബൈല്‍ ദഅ്‌വാ യൂണിറ്റ്‌ പ്രവര്‍ത്തിച്ച്‌ വരുന്നു. സൗകര്യപ്രദമായ ഒരു വാന്‍, വീഡിയോ പ്രൊജക്‌ടര്‍, സൗണ്ട്‌ സിസ്റ്റം, ജനറേറ്റര്‍ എന്നിവ അടങ്ങിയതാണ്‌ പ്രസ്‌തുത മൊബൈല്‍ ദഅ്‌വാ യൂണിറ്റ്‌. ഇസ്ലാമിനെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം, പുസ്‌തകങ്ങളുടെയും ലഘുലേഖകളുടെയും വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്‌ ഈ യൂണിറ്റിന്‌ കീഴില്‍ നടന്നുവരുന്നത്‌. ദിവസേന ഏറ്റവും ചുരുങ്ങിയത്‌ 3 പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു. നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ നടത്തുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാധാരണക്കാരായ ഗ്രാമപ്രദേശത്തുകാര്‍ക്ക്‌ ഇസ്ലാമിന്റെ സത്യസന്ദേശമെത്തിക്കാന്‍ മൊബൈല്‍ ദഅ്‌വാ യൂണിറ്റിന്റെ പ്രവര്‍ത്തനം കൊണ്ട്‌ സാധ്യമാകുന്നു. നിച്ചിന്റെ ദഅ്‌വാ പ്രവര്‍ത്തനം നടക്കാത്ത ദിവസമോ പ്രദേശമോ കേരളത്തില്‍ ഇല്ല എന്ന അവസ്ഥയിലേക്ക്‌ എത്തിക്കാന്‍ മൊബൈല്‍ ദഅ്‌വാ യൂണിറ്റിന്റെ പ്രവര്‍ത്ത്‌നം കൊണ്ട്‌ സാധ്യമായിട്ടുണ്ട്‌.

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ ഓഫീസുകള്‍

നിച്ചിന്റെ കേന്ദ്ര ഓഫീസ്‌ കൊച്ചിയിലാണ്‌. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനും, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള സാധാരണക്കാരുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്താനും കോഴിക്കോട്‌, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ നിച്ചിന്റെ പുതിയ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്‌. ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന നമ്മുടെ പരിപാടികള്‍ കാണാനും, കേള്‍ക്കാനും, വായിക്കാനും അതോടൊപ്പം ദഅ്‌വാ പ്രവര്‍ത്തനരംഗത്ത്‌ ആവ്യശ്യമായ കാര്യങ്ങള്‍ക്കുള്ള റഫറന്‍സ്‌ സൗകര്യവും ഈ സെന്ററുകളിലൂടെ കഴിയുന്നു.

Cochin

Niche of Truth,
4th Floor, Salafi Masjid Building,
Vyttila, Cochin - 19,
Phone:- 0484-2301275, 2301175, 2301576

Kozhikode

Niche of Truth,
3rd Floor, Darussalam Complex
IG Road, Kozhikode,
Phone:- 0495-2725078, +91 9846172323

ഇസ്ലാമിനെ സത്യസന്ധമായി അവതരിപ്പിക്കുന്ന ഇന്റര്‍നെറ്റ്‌ സൈറ്റുകള്‍ ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കുകയും, ഇസ്ലാമിനെ നേര്‍രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന വിവിധ ഇന്റര്‍നെറ്റ്‌ സൈറ്റുകള്‍ നിച്ചിനുണ്ട്‌. ഞങ്ങളുടെ വെബ്‌ സൈറ്റുകള്‍ : www.nicheoftruthonline.com, www.snehasamvadam.org, www.muhammadnabi.info, www.mmakbar.info


ക്വുര്‍ആന്‍ പരിഭാഷ സൗജന്യ വിതരണം.

നിച്ച്‌ അതിന്റെ സത്യമത സന്ദേശത്തിന്റെ പ്രചരണ ഭാഗമായി മുസ്ലിംകള്‍ക്കിടയില്‍ വിശുദ്ധക്വുര്‍ആന്‍ പരിഭാഷ അതിന്റെ അച്ചടിവിലക്കും, പഠിക്കാനാഗ്രഹിക്കുന്ന അമുസ്ലിംകള്‍ക്ക്‌ സൗജന്യമായും വിതരണം ചെയ്‌തുവരുന്നു.

ദഅ്‌വാ പരിശീലന വര്‍ക്ക്‌ഷോപ്പ്‌.

ഇസ്ലാമിക പ്രചാരണം ഓരോ മുസ്ലിമിന്റെയും കര്‍ത്തവ്യവും ബാധ്യതയുമാണെന്ന്‌ അവരെ ബോധവാന്‍മാരാക്കുവാനും, എങ്ങിനെയാണ്‌ ദഅ്‌വത്ത്‌ നടത്തേണ്ടതെന്ന പരിശീലനം നല്‍കാനും നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പതിവായി പ്രബോധന പരിശീലന വര്‍ക്ക്‌ ഷോപ്പ്‌ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു. ഇത്തരത്തിലുള്ള വര്‍ക്ക്‌ഷോപ്പുകള്‍ സാധാരണയായി വേനലവധിക്കാലത്താണ്‌ സംഘടിപ്പിക്കാറ്‌. ഈ കോഴ്‌സില്‍ പങ്കെടുക്കാനുള്ള അപേക്ഷകരില്‍നിന്ന്‌ നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ നടത്തുന്ന ഒരു പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞടുത്ത ആളുകള്‍ക്ക്‌ മാത്രമാണ്‌ 10 ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ക്ക്‌ഷോപ്പ്‌ നടത്താറ്‌. പങ്കെടുക്കുന്ന പഠിതാക്കളെ ഫലപ്രദമായ പ്രബോധകരായും ഒരു നല്ല ഇസ്ലാമിക പ്രഭാഷകരായും ഉയര്‍ത്തിക്കൊണ്ട്‌ വരിക എന്ന ലക്ഷ്യമാണ്‌ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഈ വര്‍ക്ക്‌ഷോപ്പിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്‌.

വീടുകള്‍തോറും കയറിയുള്ള ദഅ്‌വാസ്‌ക്വാഡ്‌ പ്രവര്‍ത്തനങ്ങള്‍.

ഒഴിവു ദിവസങ്ങളില്‍ നിച്ച്‌ ഓഫ്‌ ട്രൂത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള വോളണ്ടിയര്‍മാര്‍ ഒത്തുചേര്‍ന്ന്‌കൊണ്ട്‌ സംഘടിത പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. വൈകുന്നേരങ്ങളില്‍ ഇവര്‍ക്ക്‌ ഇസ്ലാമിക ദഅ്‌വത്ത്‌ നടത്താനുള്ള മൗലിക തത്ത്വങ്ങളെ കുറിച്ചുള്ള ക്ലാസുകളും പ്രഭാഷണങ്ങളും ലഭിക്കുന്നു. പകല്‍സമയങ്ങളില്‍ ഇവര്‍ ഓരോ വീടുകളിലും കയറിയിറങ്ങി ഇസ്ലാമിന്റെ തനതായ സന്ദേശം എത്തിച്ചു കൊടുക്കുന്നു. ഇത്തരം സംഘടിത സ്‌കോഡ്‌ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌കൊണ്ട്‌ നമ്മുടെ പ്രവര്‍ത്തകര്‍ അവരവരുടെ സ്ഥലങ്ങളില്‍ വ്യക്തിപരമായ സ്‌കോഡ്‌ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഇക്കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ ഒരുപാട്‌ ആളുകള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്‌. ഇങ്ങിനെ ഇസ്ലാം സ്വീകരിച്ചതിനു ശേഷം സ്വന്തം വീടും കുടുംബവും നഷ്‌ടപ്പെട്ടവര്‍ക്കായി നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ അതിന്റെ പരിമിതിക്കുള്ളില്‍ നിന്ന്‌കൊണ്ട്‌ സാധ്യമാവുന്ന തരത്തില്‍ അവരെ പുനരധിവസിപ്പിക്കുവാനും സംരക്ഷിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളും ഇവര്‍ക്കായി ചെയ്‌തു വരുന്നുണ്ട്‌. മുസ്ലിം സമൂഹത്തെ ശരിയായി ഉള്‍ക്കൊള്ളാനും മുസ്ലിമായിക്കൊണ്ടുള്ള സാധാരണ ജീവിതം നയിക്കാനും ഇവര്‍ക്ക്‌ കഴിയുന്നതിനായി നമുക്ക്‌ കഴിയുന്നത്ര സഹായ സഹകരണങ്ങള്‍ ചെയ്‌തുവരുന്നു. തൗഹീദും പൂര്‍ണ്ണമായി എങ്ങിനെ ഇസ്ലാമികമായി ജീവിക്കാമെന്നും പഠിപ്പിക്കാനുമായി ഇവര്‍ക്ക്‌ ആറു മാസം നീണ്ടുനില്‍ക്കുന്ന വളരെ നല്ല രീതിലുള്ള പഠനകോഴ്‌സ്‌ സംഘടിപ്പിക്കുന്നുണ്ട്‌. ഇതോടൊപ്പം തന്നെ പുതുതായി ഇസ്ലാം സ്വീകരിക്കുന്ന സഹോദരങ്ങള്‍ക്ക്‌ വേണ്ടി നിയപരമായ പിന്തുണയും, സംരക്ഷണവും, ആവശ്യമായ വിദ്യാഭ്യാസം, താമസം എന്നിവയും കൂടെ ആവശ്യമെങ്കില്‍ ജീവിതവരുമാനത്തിനാവശ്യമായ മാര്‍ഗങ്ങളും നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പുനരധിവാസ വിഭാഗം സൗകര്യപ്പെടുത്താറുണ്ട്‌. നാഥാ, സത്യമതസന്ദേശ പ്രചരണത്തിന്നു വേണ്ടിയുള്ള വിനീതമായൊരു സംരംഭമാണിത്‌. നീ ഏല്‍പിച്ച ഉത്തരവാദിത്തത്തിന്റെ നിര്‍വഹണത്തിനു വേണ്ടിയുള്ള എളിയ ശ്രമം. ഇതൊരു പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി സ്വീകരിക്കേണമേ. (ആമീന്‍).


ഡയറക്‌ടറുടെ സന്ദേശം


നബിവിവാഹങ്ങളുടെമാനവികത

മാതൃഭൂമി കുടുംബത്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന ആനുകാലികങ്ങളെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി പരിചയമുള്ള ആര്‍ക്കും തന്നെ മുഹമ്മദ് നബി(സ)യെ അപഹസിച്ചുകൊണ്ട് ദിനപത്രത്തില്‍ വന്ന കുറിപ്പ് കാര്യമാത്രപ്രസക്തമായ അതിശയോക്തിയൊന്നുമുണ്ടാക്കുകയില്ല. കുടുംബസ്ഥാപനത്തെ തകര്‍ക്കുകയും സ്വതന്ത്രരതി അനുവദിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് മാതൃഭൂമി ആഴ്ചപതിപ്പ് നിലനില്‍ക്കുന്നതുതന്നെയെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചര്‍ച്ചകളും പഠനങ്ങളും അത് പുറത്തുവിടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ‘പോരാട്ട’ങ്ങളെ മനുഷ്യാവകാശത്തിനായുള്ള സമരമായി അവതരിപ്പിക്കുകയും കുട്ടികളുടെ മേല്‍വിലാസത്തിനുവേണ്ടി മാത്രമായി നിലനില്‍ക്കേണ്ട സ്ഥാപനമാണ് കുടുംബമെന്നും ലൈംഗികദാരിദ്ര്യമില്ലാതെയാകണമെങ്കില്‍ സ്വതന്ത്ര രതി നിലനില്‍ക്കണമെന്നും സമര്‍ത്ഥിക്കുകയും ആ രംഗത്തുള്ള വിധിവിലക്കുകള്‍ ശാസ്ത്രീയമായും നരവംശപഠനങ്ങളുടെ വെളിച്ചത്തിലുംഅനാവശ്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുകയെന്നതാണ് ആഴ്ചപ്പതിപ്പിലെ ഗവേഷകന്‍മാര്‍ ഏറ്റെടുത്തിരിക്കുന്ന പ്രധാനപ്പെട്ട സാമൂഹ്യദൗത്യമെന്നാണ് തോന്നിപ്പോവുക! തുറന്ന സെക്‌സിന്റെ മുതലാളിത്ത മാതൃക മലയാളിയെ പരിചയപ്പെടുത്തുന്നതിനായി രചനയും സംവിധാനവും നിര്‍വഹിച്ച് കൊണ്ടാടപ്പെട്ട ചുംബനസമരത്തെ സൈദ്ധാന്തികമായി ന്യായീകരിക്കുവാന്‍ മുന്നിലുണ്ടായിരുന്നതും ആഴ്ചപ്പതിപ്പ് തന്നെയായിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തൊട്ടുരുമ്മിയിരുന്ന് പഠിക്കുവാന്‍ അവസരം നല്‍കാത്ത ഫാറൂക്ക് കോളജ് മാനേജ്‌മെന്റിന്റെ നിലപാടിനെ മനുഷ്യാവകാശ ലംഘനമാക്കി വളര്‍ത്തിക്കൊണ്ടു വന്നതും തൊട്ടുരുമ്മല്‍ പ്രസ്ഥാന നായകന്റെ മുഴുചിത്രം കവറില്‍ നല്‍കി അഭിമുഖം പ്രസിദ്ധീകരിച്ച് പെണ്ണവകാശ സമരത്തിന്റെ നായകനാക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതും മുതലാളിത്ത മൂല്യങ്ങളെ അടിച്ചേല്‍പിക്കുന്നതോടൊപ്പം മുസ്‌ലിം സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയെന്ന തലമുറകളായുള്ള ‘പത്രധര്‍മ’ത്തിന്റെ നിര്‍വഹണം കൂടിയായിരുന്നുവെന്ന് അവരെ അറിയാവുന്ന ആര്‍ക്കും മനസ്സിലാവും. ധാര്‍മികജീവിതമെങ്ങനെയെന്ന് സുവ്യക്തമായി പഠിപ്പിക്കുകയും നിയതമായ ലൈംഗികാസ്വാദനത്തിന്റെ മാര്‍ഗങ്ങളെ കൃത്യമായി നിര്‍വചിക്കുകയും അതിനപ്പുറത്തെ ആസ്വാദനങ്ങളെല്ലാം ചൂഷണങ്ങളാണെന്ന് തെര്യപ്പെടുത്തി അവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ശക്തമായി നിഷ്‌കര്‍ഷിക്കുകയും നിയമവിരുദ്ധമായ രതിയാസ്വാദനം സമൂഹത്തോട് ചെയ്യുന്ന അപരാധമായതിനാല്‍ അതിന് നിഷ്‌കൃഷ്ടമായ ശിക്ഷ വിധിക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യോട് സ്വതന്ത്രരതിയുടെ വക്താക്കള്‍ക്ക് വിരോധമുണ്ടാവുക സ്വാഭാവികമാണ്. പ്രസ്തുത സ്വാഭാവികതയോടൊപ്പം പരമ്പരാഗതമായി ലഭിച്ച വര്‍ഗീയത കൂടി സമം ചേര്‍ത്തപ്പോഴായിരിക്കണം വൃത്തികെട്ട നബിനിന്ദയുടെ മാതൃഭൂമിക്കുറിപ്പ് പുറത്തുവന്നതെന്നാണ് മനസ്സിലാക്കുന്നത്. അവിചാരിതമായുണ്ടായ ഒരു കൈപ്പിഴവല്ല പത്രത്താളുകളില്‍ നബിനിന്ദാ കുറിപ്പ് പ്രത്യക്ഷപ്പെടാനുള്ള കാരണം എന്നര്‍ത്ഥം.
മുഹമ്മദ് നബി(സ)യെ നിന്ദിച്ചുകൊണ്ടുള്ള മാതൃഭൂമിക്കുറിപ്പിനെ പലരൂപത്തില്‍ നോക്കിക്കാണുന്നവരുണ്ട്. ഫെയ്‌സ്ബുക്കില്‍ നിന്ന് എടുത്തുകൊടുത്ത പ്രതികരണങ്ങളില്‍ അബദ്ധത്തില്‍ കടന്നുകൂടിയതാണീ കുറിപ്പ് എന്ന ഔദ്യോഗിക വിശദീകരണം പത്രത്തിലുള്ള എഡിറ്റോറിയല്‍ സംവിധാനങ്ങളെക്കുറിച്ചറിയാവുന്ന ആരും അംഗീകരിക്കുകയില്ല. ആസന്നമായ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്‌ലിംകളെ പ്രകോപിതരാക്കി ഹിന്ദുത്വത്തിന് അനുകൂലമായ മനസ്സ് സൃഷ്ടിച്ചെടുക്കുകയെന്ന സുഗാലദൗത്യമാണീ കുറിപ്പ് പ്രസിദ്ധീകരിച്ചവര്‍ ഏറ്റെടുത്തതെന്ന് പറയുന്നവര്‍ക്ക് ഇവ്വിഷയകമായി കഴിഞ്ഞ കുറേക്കാലമായുള്ള പത്രനിലപാടുകളും പത്രാധിപക്കുറിപ്പുകളും തങ്ങളുടെ വാദത്തിനനുകൂലമായി ഉദ്ധരിക്കുവാനുണ്ട്. പത്രമുതലാളിമാര്‍ക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലിന് പ്രേരിപ്പിക്കുവാന്‍ മുസ്‌ലിം സമുദായത്തെ പ്രചോദിപ്പിക്കുകയാണ് കുറിപ്പുകാരന്റെ ലക്ഷ്യമെന്ന് കരുതുന്നവര്‍ക്കും അവരുടേതായ ന്യായീകരണങ്ങളുണ്ട്. മുതലാളിത്ത മൂല്യക്രമത്തിന് കേരളത്തില്‍ പരിസരമുണ്ടാക്കുവാന്‍ ശ്രമിക്കുന്നവരുടെ ആജന്‍മശത്രുവായ മുഹമ്മദ് നബി(സ)യും തങ്ങള്‍ വിഭാവനം ചെയ്യുന്ന മൂല്യക്രമത്തിലോ അതിനേക്കാള്‍ പതിതമായ മൂല്യക്രമത്തിലോ ജീവിച്ചിരുന്നയാളായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം കുറിപ്പുകളുണ്ടാവുന്നതെന്ന് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ കുറിപ്പുകാരുടെയും അത് പ്രസിദ്ധീകരിക്കുന്നവരുടെയും ചരിത്രമറിയണം. അതുകൊണ്ടാണ് മാതൃഭൂമി ആനുകാലികങ്ങളിലൂടെ ഒന്നര പതിറ്റാണ്ടായി കടന്നുപോകുന്നവര്‍ക്കാണ് നബിനിന്ദാകുറിപ്പിന്റെ യഥാര്‍ത്ഥത്തിലുള്ള പ്രചോദനമെന്താണെന്ന് മനസ്സിലാവുകയെന്ന് പറയുന്നത്.
ജീവിതത്തിലെവിടെയും കളങ്കത്തിന്റെ ലാഞ്ചനകളൊന്നുമില്ലാതെ ജീവിക്കുകയും തന്റെ വിശുദ്ധജീവിതം വഴി അവസാനനാളുവരെ ലോകത്തിന് മാതൃകയാക്കാന്‍പറ്റുന്ന പതിനായിരങ്ങളെ സൃഷ്ടിക്കുകയും ചെയ്ത നബി(സ)യുടെ ദാമ്പത്യജീവിതം നിന്ദകരുടെ വിഷയമാകുന്നത് തങ്ങള്‍ രതിയിലേര്‍പ്പെടുന്നവരുടെ പൂര്‍ണമായ ഉത്തരവാദിത്വമേറ്റെടുക്കാന്‍ പുരുഷന് ബാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ നിഷ്‌കൃഷ്ടമായ അനുശാസന അവര്‍ക്ക് അരോചകമാകുന്നതുകൊണ്ടാണ്. പെണ്ണിന്റെ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാതെ അവളില്‍നിന്ന് ലൈംഗികസുഖം നുണയാവുന്ന സാമൂഹ്യസാഹചര്യങ്ങള്‍ക്കാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുന്ന മുതലാളിത്ത ആണ്‍കോയ്മയുടെ കണ്ണട ധരിച്ചവര്‍ക്ക് പ്രവാചകന്റെ (സ) വിശുദ്ധജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണിമ അറിയാന്‍ കഴിയില്ല. വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യത്യാസമെന്താണെന്നുപോലും അവര്‍ക്ക് മനസ്സിലാവില്ല. മുഹമ്മദ് നബി(സ)ക്ക് ഒരേസമയം ഒന്‍പ്ത ഭാര്യമാരുണ്ടായിരുന്നുവെന്ന് നിന്ദാസ്വരത്തില്‍ പറയുന്നവര്‍ കരുതുന്നത് നിരവധി സ്ത്രീകളുമായി രമിക്കുകയും അവര്‍ക്കുള്ളത് അപ്പോള്‍തന്നെ കൊടുത്തുവിടുകയും ചെയ്യുന്ന വൃത്തികെട്ട സ്വതന്ത്രരതീ സംസ്‌കാരത്തിന് തുല്യമാണ് പ്രവാചകന്‍ (സ) തന്റെ ബഹുഭാര്യത്വത്തിലൂടെ പഠിപ്പിച്ച സംസ്‌കാരവുമെന്നാണ്. ഇണകളുടെയെല്ലാം പൂര്‍ണമായ ഉത്തരവാദിത്തമേറ്റെടുക്കുകയും അവര്‍ക്കെല്ലാം സംതൃപ്തമായ ദാമ്പത്യജീവിതം നല്‍കുകയും ചെയ്ത പ്രവാചകന്‍ ലോകത്തിനുപഠിപ്പിച്ച ധാര്‍മികതയെവിടെ? കൂടെ കിടന്നവളില്‍ മാംസം മാത്രം കാണുകയും അവളുടെ മാംസത്തിന് വില പറഞ്ഞുറപ്പിച്ച് അവളില്‍ സുഖമനുഭവിച്ച് അവളെ വലിച്ചെറിയുന്ന ആണ്‍കോയ്മാ ലൈംഗിക സംസ്‌കാരത്തിന്റെ ധാര്‍മികതയെവിടെ? ഇണകളില്‍ നിന്നേ ലൈംഗികതയാസ്വദിക്കുവാന്‍ പാടുള്ളുവെന്ന് കരുതുന്നവര്‍ക്ക് മാത്രമാണ് നബി(സ)യുടെ ജീവിതത്തില്‍ മാതൃകയുള്ളതെന്നാണ് സ്വതന്ത്രരതിയുടെ ഭൂമികയില്‍ നിന്നുകൊണ്ട് നബി(സ)യെ തെറി പറയുകയും അദ്ദേഹത്തില്‍ മാതൃകയില്ലെന്ന് കരയുകയും ചെയ്യുന്നവരോട് പറയാനുള്ളത്.


ലൈംഗികസുഖം അനുഭവിക്കുകയും സ്വന്തം ഇണക്ക് അതിനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നത് പുണ്യമാണെന്നും അതിന് പടച്ചവന്‍ പ്രതിഫലം നല്‍കുമെന്നും പഠിപ്പിച്ച ആത്മീയാചാര്യനാണ് മുഹമ്മദ് നബി(സ). സമ്പൂര്‍ണജീവിതത്തിന്റെ സവിശേഷമാതൃകയാണ് പ്രവാചകവ്യക്തിത്വത്തിലുടനീളം നമുക്ക് കാണാനാവുക. ഏകഭാര്യത്വവും ബഹുഭാര്യത്വവും സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള മുസ്‌ലിംകള്‍ക്ക് ഈ രണ്ട് രംഗങ്ങളിലുമുള്ള പ്രവാചകമാതൃകയില്‍ നിന്ന് ഏറെ പഠിക്കുവാനുണ്ട്. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഒരു വിധവയെ വിവാഹം ചെയ്യുകയും നീണ്ട ഇരുപത്തിയഞ്ച് വര്‍ഷക്കാലം ആ ദാമ്പത്യം തുടരുകയും മക്കളുണ്ടാവുകയും പേരക്കുട്ടികളുണ്ടാവുകയുമെല്ലാം ചെയ്തിട്ടും ദാമ്പത്യജീവിതത്തിന്റെ മധുരിമ നിലനിര്‍ത്തിക്കൊണ്ട് തന്റെ ഇണയുടെ മരണം വരെ അവരോടൊപ്പം ജീവിക്കുകയും ചെയ്ത മുഹമ്മദ് (സ)-ഖദീജ (റ) ദാമ്പത്യത്തില്‍ ഏകഭാര്യത്വം സ്വീകരിക്കുന്ന മുസ്‌ലിംകള്‍ക്ക് കൃത്യമായ മാതൃകയുണ്ട്. വൈധവ്യവും അനാഥത്വവും പേറേണ്ടി വരുന്ന പെണ്ണവസ്ഥകളില്‍ അവര്‍ക്ക് താങ്ങും തണലുമായിത്തീരുവാനും അതോടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുവാനും അങ്ങനെ ബഹുഭാര്യത്വം ഉപയോഗിക്കാനാകുമെന്നും, എല്ലാ ഇണകള്‍ക്കും സംതൃപ്തമായ ദാമ്പത്യജീവിതം പ്രദാനം ചെയ്തുകൊണ്ട് മുസ്‌ലിം പുരുഷന് എങ്ങനെ നീതിമാനായ ഒരു ബഹുഭാര്യനായിത്തീരാമെന്നും പ്രവാചകന്റെ (സ) ബഹുഭാര്യത്വം നമുക്ക് മാതൃക കണിച്ചുതരുന്നുണ്ട്. ലൈംഗികസുഖമാസ്വദിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ് ഭാര്യ-ഭര്‍തൃ ജീവിതമെന്നു കരുതുന്നവര്‍ക്ക് പ്രവാചകന്റെ ഏകഭാര്യത്വത്തിലോ ബഹുഭാര്യത്വത്തിലോ മാതൃക കണ്ടെത്താനാവുകയില്ല. ഒന്നാണെങ്കിലും ഒന്നിലധികമാണെങ്കിലും ഇണകളുടെയെല്ലാം ഉത്തരവാദിത്തമേറ്റെടുക്കുകയും അവരുടെ അബലതകളില്‍ താങ്ങും തണലുമായി നില്‍ക്കുകയുമാണ് മുസ്‌ലിം പുരുഷന്റെ ഉത്തരവാദിത്തമെന്ന് പഠിപ്പിക്കപ്പെട്ടവര്‍ക്കു പ്രവാചകനില്‍ (സ) സമ്പൂര്‍ണമായ മാതൃക കാണാന്‍ കഴിയുകയും ചെയ്യും. പ്രവാചകജീവിതത്തിനല്ല നബിനിന്ദകരുടെ ഭൂമികയ്ക്കാണ് കുഴപ്പമെന്ന് സാരം.
ദുരിതമനുഭവിക്കുന്ന സഹോദരിമാരുടെ കരച്ചില്‍ കേള്‍ക്കാതെ അവരെ തെരുവിന് നല്‍കുന്നതാണ് ആധുനികതയെന്ന് കരുതുന്നവര്‍ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് സ്വന്തം ജീവിതത്തിന്റെ തണലേകി സംരക്ഷിക്കണമെന്ന് സ്വന്തം മാതൃകയിലൂടെ കാണിച്ചുകൊടുത്ത അന്തിമപ്രവാചകനില്‍ (സ) നിന്ന് ഏറെ പഠിക്കേണ്ടതുണ്ട്. തന്റെ ആദ്യഭാര്യയായിരുന്ന ഖദീജ(റ)യുടെ വിയോഗാനന്തരമുള്ള ഓരോ പ്രവാചകവിവാഹങ്ങളിലും ദാമ്പത്യജീവിതമെന്നതിലുപരിയായ വലിയ ലക്ഷ്യങ്ങള്‍ കാണാന്‍ കഴിയും. വിധവയും മാതാവുമായ സൗദ ബിന്‍ത് സംഅയെന്ന അറുപതുകാരിയാണ് പ്രവാചകന്റെ (സ) ബഹുഭാര്യത്വജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന സഖി. ഭര്‍തൃവിയോഗത്തിനുശേഷം അനാഥത്വത്തിന്റെ കയ്പുനീര്‍ കുടിച്ചുകൊണ്ടിരുന്ന, ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ച് ധൈര്യം കാണിച്ച ആ മാതൃകാവനിതയെ അവരുടെ വാര്‍ദ്ധക്യത്തിന്റെ തുടക്കത്തില്‍ തന്റെ സഖിയായി സ്വീകരിച്ച് മാതൃകയാവുകയായിരുന്നു നബി(സ). അബുസല്‍മയുടെ വിയോഗത്തിനുശേഷം പിഞ്ചുപൈതങ്ങളോടെ അവരുടെ മാതാവായ ഉമ്മുസല്‍മയെ ഏറ്റെടുക്കുകയും അനാഥത്വത്തില്‍നിന്ന് അവരെയും മക്കളെയും കരകയറ്റുകയും ചെയ്ത പ്രവാചകനില്‍ (സ) പറക്കമുറ്റാത്ത കുഞ്ഞുങ്ങളുണ്ടായിരിക്കെ മരണപ്പെടുന്നവരുടെ മക്കളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന വലിയ മാതൃകയുണ്ട്. തന്റെ സന്തതസഹചാരിയായിരുന്ന ഉമറി(റ)ന്റെ മകള്‍ ഹഫ്‌സ(റ)യെ അവരുടെ ഭര്‍ത്താവായ ഖുനൈസുബ്‌നു ഹുദൈഫ മരണപ്പെട്ടപ്പോള്‍ ഏറ്റെടുത്ത പ്രവാചകനില്‍ (സ) അനുയായികളുടെ സങ്കടങ്ങള്‍ക്ക് പ്രായോഗികപരിഹാരം നിര്‍ദ്ദേശിക്കുകയും അവരുടെ ബാധ്യതകളെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുകയും ചെയ്യുന്ന നേതാവിന്റെ മാതൃകയുണ്ട്. ബദ്‌റില്‍ വെച്ച് മരണപ്പെട്ട ഭര്‍ത്താവിന്റെ വിയോഗത്താല്‍ സങ്കടമനുഭവിക്കുന്ന സൈനബ് ബിന്‍ത് ഖുസൈമയെ അവരുടെ തന്നെ ആവശ്യപ്രകാരം വിവാഹം ചെയ്തുകൊണ്ട് യുദ്ധത്തില്‍ മരണപ്പെട്ട മറ്റുള്ളവരുടെ വിധവകളെ ഏറ്റെടുക്കാന്‍ അനുചരന്‍മാരെ പ്രേരിപ്പിക്കുകയായിരുന്നു നബി(സ). ഇസ്‌ലാം സ്വീകരിച്ച ആദ്യപുരുഷനും തന്റെ സഖാക്കളില്‍ പ്രഥമഗണനീയനുമായ അബുബക്കറി(റ)ന്റെ മകള്‍ ആയിശ(റ)യുമായുള്ള വിവാഹത്തില്‍ കുടുംബബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സൗഹൃദത്തെ ദൃഢീകരിക്കുന്നതെങ്ങനെയെന്ന മാതൃകയുണ്ട്. പ്രവാചകന്‍ (സ) സ്വീകരിച്ച ഒരേയൊരു കന്യകയായ ആയിശ (റ) ദാമ്പത്യബന്ധത്തില്‍ സ്വീകരിച്ചുപോന്ന പ്രവാചകമാതൃകകളുള്‍ക്കൊള്ളുന്ന നിരവധി ഹദീഥുകള്‍ നിവേദനം ചെയ്തുകൊണ്ട് പ്രസ്തുത വിവാഹത്തിലൂടെയുള്ള സാമൂഹികലക്ഷ്യം നിറവേറ്റി മാതൃകയാവുകയും ചെയ്തു. അബ്‌സീനിയായിലേക്ക് പാലായനം ചെയ്ത് തന്നോടൊപ്പം താങ്ങായി നിന്നിരുന്ന ഭര്‍ത്താവ് മതം മാറി മദ്യപനായിത്തീരുകയും മക്കയിലുള്ള പിതാവും സഹോദരങ്ങളും ഇസ്‌ലാമിനോടുള്ള ശത്രുത പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തികച്ചും അനാഥയും അഗതിയുമായിത്തീര്‍ന്ന ഉമ്മു ഹബീബ(റ)യെ മദീനാരാഷ്ട്രത്തിന്റെ തലവനായ പ്രവാചകന്‍ (സ) സ്വീകരിച്ചുകൊണ്ട് അശരണര്‍ക്ക് താങ്ങായിത്തീരുകയെന്ന ദൗത്യനിര്‍വഹണത്തിന് വിവാഹബന്ധത്തെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുകയാണ് ചെയ്തത്. പുതിയ സൗഹൃദങ്ങളിലൂടെ വ്യത്യസ്ത ഗോത്രങ്ങളുടെ ശാത്രവം കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യമാണ് മൈമുന(റ)യുമായുള്ള വിവാഹത്തില്‍ നമുക്ക് കാണാനാവുക. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന വനിതകളെ യുദ്ധത്തടവുകാരാക്കി അടിമകളാക്കുന്ന, അന്ന് നിലനിന്നിരുന്ന സമ്പ്രദായത്തില്‍ നിന്നുമാറി, അവരെ ഇണകളാക്കാനാവുന്നവര്‍ അങ്ങനെ ചെയ്യുകയാണ് വേണ്ടതെന്ന പാഠമാണ് ജുവൈരിയ(റ)യുമായും സ്വഫിയ്യ(റ)യുമായുള്ള വിവാഹങ്ങളിലൂടെ നബി (സ) പഠിപ്പിച്ചത്. ബനൂ മുസ്തലഖ് യുദ്ധത്തില്‍ പിടിക്കപ്പെട്ട ഗോത്രനേതാവിന്റെ മകളായ ജുവൈരിയ(റ)യെ സ്വതന്ത്രമാക്കി  വിവാഹം ചെയ്യുകവഴി അവരില്‍ നിന്ന് പിടിക്കപ്പെട്ടവരെയെല്ലാം സ്വതന്ത്രമാക്കുവാന്‍ മുസ്‌ലിം പടയാളികള്‍ സന്നദ്ധമാവുകയും അതുവഴി ആ ഗോത്രം മുഴുവന്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തുവന്നതാണ് ചരിത്രം. മാതാക്കളായും മക്കളായും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ വിളിക്കുകയും അവരുമായി ആ രൂപത്തിലുള്ള ബന്ധം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന അജ്ഞാതകാലത്തെ സമ്പ്രദായത്തിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തിനുവേണ്ടി അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം നടന്നതാണ് സൈനബ് ബിന്‍ത് ജഹ്ശു (റ)മായുള്ള പ്രവാചകവിവാഹം.


ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമെന്നതുപോലെ ഓരോ പ്രവാചകവിവാഹങ്ങളിലും വലിയ മാതൃകകളുണ്ടെന്ന വസ്തുത സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ ഇത്തരം അവസരങ്ങളെ ഉപയോഗിക്കുകയാണ് ഇസ്‌ലാമിക പ്രബോധകര്‍ ചെയ്യേണ്ടത്. നബിവിവാഹങ്ങളെ ചൂണ്ടിക്കാണിച്ച് നബി(സ)യെ നിന്ദിക്കാന്‍ ശ്രമിക്കുന്നവരോട് ക്ഷമാപണസ്വരത്തില്‍ സംസാരിക്കുന്നതിനുപകരം ഓരോ വിവാഹവും മാതൃകാപരമായിരുന്നുവെന്ന് നെഞ്ചൂക്കോടുകൂടി പറയേണ്ടവനാണ് മുസ്‌ലിം. അതിനുപകരം, ആയിശ(റ)യുടെ വിവാഹപ്രായം ഉയര്‍ത്തിക്കാണിക്കുവാനും പ്രവാചകന്റെ വിവാഹങ്ങളൊന്നും ലൈംഗികതയില്ലാത്തതായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുവാനും വേണ്ടി ഗവേഷണം ചെയ്യുന്നവര്‍ നബിനിന്ദകരുടെ കെണിയില്‍ അവര്‍ അറിയാതെ സ്വയം വീണുപോയവരാണ്. കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി ആരും സംശയം പ്രകടിപ്പിച്ചിട്ടില്ലാത്ത കാര്യങ്ങളില്‍ പുതിയ ഗവേഷണഫലങ്ങള്‍ പുറത്തുവിടുന്നവര്‍ പ്രവാചകവിവാഹത്തിന്റെ കാര്യത്തില്‍ മുസ്‌ലിംകളെ ക്ഷമാപണസ്വരമുള്ളവരാക്കാന്‍ ശ്രമിക്കുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നത്. നബി (സ) എങ്ങനെയുള്ളവനായിരുന്നുവോ അങ്ങനെ നബി(സ)യെ സ്‌നേഹിക്കുവാനും പിന്‍പറ്റുവാനും കല്‍പിക്കപ്പെട്ടവര്‍ പ്രവാചകവിവാഹങ്ങളുടെ മാനവികത സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍). 


FAQ about Islam

എന്താണ് ഇസ്‌ലാം?

ഇസ്ലാം എന്ന അറബി പദത്തിന് ‘സമര്‍പ്പണ’മെന്നും ‘സമാധാന’മെന്നും അര്‍ഥമുണ്ട്. സര്‍വലോക സ്രഷ്ടാവിന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളും ദൈവിക വിധിവിലക്കുകളനുസരിച്ച് ചിട്ടപ്പെടുത്തുകയെന്നാണ് ഇസ്ലാം കൊണ്ട് വിവക്ഷിക്കുന്നത്.

ആരാണ് ഇസ്ലാമിന്റെ സ്ഥാപകന്‍?

വിശേഷബുദ്ധിയും ചിന്താശേഷിയും നന്മയോ തിന്മയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രവും നല്‍കി മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ച സ്രഷ്ടാവ്തന്നെ അവര്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ പാലിക്കേണ്ട വിധിവിലക്കുകള്‍ പഠിപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിനു വേണ്ടിയാണ് അവന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. വ്യത്യസ്ത കാ ലഘട്ടങ്ങളില്‍ വിവിധ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുവാനാണ്. സര്‍വശക്തനുള്ള സമ്പൂ ര്‍ണ സമര്‍പ്പണം അഥവാ ഇസ്ലാമാണ് അവരെല്ലാം പ്രബോധനം ചെയ്ത ആദര്‍ശം. അവരുടെ ഉപദേശ നിര്‍ദേശങ്ങളെല്ലാം ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ദൈവസമ ര്‍പ്പണത്തിന്റെ ആദര്‍ശം – ഇസ്ലാം – ഏതെങ്കിലുമൊരു മനുഷ്യന്‍ സ്ഥാപിച്ചതല്ല; പ്രത്യുത ദൈവംതമ്പുരാന്‍ പ്രവാചകന്മാരിലൂടെ അവതരിപ്പിച്ചതാണ് എന്നതാണ് യാഥാര്‍ഥ്യം.

ആരാണ് മുസ്ലിംകള്‍?

സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണ് മുസ്ലിം എന്ന പദത്തിനര്‍ഥം. ദൈവിക വിധിവിലക്കുകളനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തിയവനാണ് മുസ്ലിം. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രത്യുത വിശ്വാസത്തിന്റെയും കര്‍മത്തിന്റെയും അടിസ്ഥാനത്തിലാണ് ഒരാള്‍ മുസ്ലിമാകുന്നത്.

എങ്ങനെ ഒരാള്‍ക്ക് മുസ്ലിമാകാന്‍ കഴിയും?

‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്ന രണ്ട് സാക്ഷ്യവചനങ്ങ ള്‍ ചൊല്ലി അവയനുസരിച്ച് ജീവിതം ക്രമീകരിക്കാമെന്ന് പ്രതിജ്ഞയെടുത്താല്‍ ഒരാള്‍ മുസ്ലിമായിത്തീരുന്നു.

ഇസ്ലാം കര്‍ക്കശമായി തോന്നുന്നത് എന്തു കൊണ്ടാണ്?

ആരാധനാലയങ്ങളുടെ ചുവരുകള്‍ക്കകത്ത് ഒതുങ്ങിനില്‍ക്കേണ്ടതാണ് മതം എ ന്നല്ല പ്രവാചകന്മാരൊന്നും പഠിപ്പിച്ചത്; പ്രത്യുത ജീവിത ത്തിന്റെ വിവിധ തുറകളില്‍ അനുസരിക്കേണ്ടതായ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന താണ് മതമെന്നാണ്. ‘മുസ്ലിം’ എന്നാല്‍, സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണര്‍ഥം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നാനാതുറകളിലേക്കുമുള്ള ദൈവിക മാര്‍ഗനിര്‍ദേശം സ്വീകരിക്കു ന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയാറാകാന്‍ മുസ്ലിമിന് കഴിയുകയില്ല. ആരാധനാലയത്തിലെത്തു മ്പോള്‍ ദൈവബോധവും ജീവിതത്തിലെല്ലാം തന്നിഷ്ടവു മെന്ന ‘മതസങ്കല്‍പം’ ഇസ് ലാമിന് അന്യമായതിനാല്‍ എല്ലാ രംഗത്തേക്കുമുള്ള ഇസ്ലാമിക വിധിവിലക്കു കള്‍ കര്‍ശനമായും പാലിക്കുന്നവനായിരിക്കും യഥാര്‍ഥ മുസ്ലിം.

ഇസ്ലാമിക വിശ്വാസങ്ങള്‍എന്തെല്ലാമാണ്?

ഏകദൈവത്തിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും മരണാനന്തര ജീവിതത്തിലും ദൈവികവിധിയിലുമുള്ള വിശ്വാസങ്ങളാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍.

ഏകദൈവ വിശ്വാസം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?

ഈ പ്രപഞ്ചത്തിലെ വലു തും ചെറുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവന്റെ സത്തയിലും ഗുണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏകനും അദ്വിതീയനുമാണ്. സര്‍വശക്തനും സര്‍വോന്നതനും സ്വയം സമ്പൂര്‍ണനുമായ അവനു മാത്രമേ ആരാധനകള്‍ അര്‍പ്പിക്കുവാന്‍ പാടുള്ളൂ. സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്നകേവല വിശ്വാസത്തിലുപരിയായി പരമകാരുണികനും സര്‍വജ്ഞനുമായ അവനു മാത്രം പ്രാര്‍ഥനാ വഴിപാടുകള്‍ അര്‍പ്പിക്കപ്പെടുന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്ലാം ഏകദൈവവിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്.

ആരാണ് അല്ലാഹു?

സര്‍വലോക സ്രഷ്ടാവായ ഏകദൈവത്തെ അറബിയില്‍ സംബോധന ചെയ്യുന്നത് അല്ലാഹുവെന്നാണ്. ‘എല്ലാതരം ആരാധനകളും യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നവന്‍’ എന്നാണ് ‘അല്ലാഹു’വെന്ന പദത്തിന്റെ ഭാഷാപരമായ അര്‍ഥം. അറബ് നാടുകളില്‍ വസിക്കുന്ന അമുസ്ലിംകളും ഏകദൈവത്തെ അല്ലാഹുവെന്നുതന്നെയാണ് വിളിക്കുന്നത്. ലിംഗഭേദമോ ബഹുവചന പ്രയോഗമോ ഇല്ലാത്ത നാമമാ ണിത്. ദൈവിക മഹത്വത്തെ പൂര്‍ണമായി ദ്യോതിപ്പിക്കുന്നതും ഇതര ഭാഷകളിലെ പ്രയോഗങ്ങളെക്കാള്‍ കൃത്യവുമായതിനാലാണ് അല്ലാഹുവെന്നുതന്നെ ദൈവംതമ്പുരാനെ മുസ്ലിംകള്‍ സംബോധന ചെയ്യുന്നത്. ഏകദൈവത്തെ അവന്റെ പരിശുദ്ധിക്കും മഹത്വത്തിനുമിണങ്ങുന്ന ഏതുനാമത്തിലും അഭിസംബോധന ചെയ്യാമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.

ആരാണ് മലക്കുകള്‍?

മനുഷ്യന് തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത, പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട ദൈവദാസന്മാരാണ് മലക്കുകള്‍. വ്യത്യസ്ത ദൌത്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരും ദൈവത്തെ ധിക്കരിക്കുവാന്‍ കഴിയാത്തവരുമാണിവര്‍.

എന്താണ് വേദഗ്രന്ഥങ്ങള്‍?

മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ ദൈവം അവതരിപ്പിച്ച മാര്‍ഗദര്‍ശക ഗ്രന്ഥങ്ങളാണ് വേദഗ്രന്ഥങ്ങള്‍. ഇഹപര ജീവിതവിജയത്തിനാവശ്യമായ ദൈവിക നിയമനിര്‍ദേശങ്ങളുടെ സമാഹാരമാണ് വേദം എന്ന് പറ യാം. നാലു വേദഗ്രന്ഥങ്ങളുടെ പേരുകളാണ് അവസാനത്തെ വേദമായ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മൂസാ(അ)*യിലൂടെ അവതരിപ്പിക്കപ്പെട്ട തൌറാത്തും, ദാവൂദി(അ)ലൂടെ അവതരിപ്പിക്കപ്പെട്ട സബൂറും ഈസാ(അ)യിലൂടെ അവതരിപ്പിക്കപ്പെട്ട ഇന്‍ജീലും മുഹമ്മദി(സ)ലൂടെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനുമാണവ. ഇവ കൂടാതെയും മറ്റു ചില പ്രവാചകന്മാരിലൂടെ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഈ വേദഗ്രന്ഥങ്ങളെല്ലാം മനുഷ്യരെ ദുര്‍മാര്‍ഗത്തില്‍ നിന്ന് അകറ്റി സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടി ദൈവംതമ്പുരാന്‍ അവതരിപ്പിച്ചവയായിരുന്നു.

ആരാണ് പ്രവാചകന്മാര്‍?

നന്മയും തിന്മയുമെന്താണെന്ന് മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടി ദൈവംതമ്പുരാന്‍ മനുഷ്യര്‍ക്കിടയില്‍നിന്ന് ചിലരെ തെരഞ്ഞെടുത്ത് ദൌത്യമേല്‍പിക്കാറുണ്ട്. ഇങ്ങനെ ദൌത്യമേല്‍പിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനുവേണ്ടി പ്രവാചകന്മാര്‍നിയോഗിക്കപ്പെടാത്ത ഒരു സമുദായവുമില്ല. മാതൃകാജീവിതം നയിച്ച് മനുഷ്യത്വത്തിന്റെപൂര്‍ണത പ്രാപിച്ച പ്രവാചകന്മാരൊന്നുംതന്നെ തങ്ങള്‍ക്ക് ദിവ്യത്വമുണ്ടെന്ന് വാദിച്ചിരുന്നില്ല. അവരെല്ലാവരും മനുഷ്യരായിരുന്നു; പച്ചയായ മനുഷ്യര്‍. ദൈവനിയുക്തരായ എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.

മരണാനന്തര ജീവിതത്തെക്കുറിച്ച് ഇസ്ലാം എന്തുപറയുന്നു?

മരണം മനുഷ്യജീവിതത്തിന്റെ അന്ത്യമല്ല. പ്രത്യുത ശാശ്വതമായ മരണാനന്തര ജീവിതത്തിലേക്കുള്ള വാതായനമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇവിടെവെച്ച് ചെയ്യുന്ന തിന്മകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നത് മരണാനന്തര ജീവിതത്തില്‍വെച്ചു മാത്രമാണ്. അവസാന നാളില്‍ എല്ലാ സൃഷ്ടികളും നശിച്ചതിനുശേഷം മനുഷ്യര്‍ പുനര്‍ജീവിപ്പിക്കപ്പെടുമെന്നാണ് ഇസ്ലാമിക വിശ്വാസം. അങ്ങനെ പുനര്‍ജീവിപ്പിക്കപ്പെട്ട ശേഷം വിചാരണ നടക്കും. സര്‍വശക്തന്റെ നിയന്ത്രണത്തിലുള്ള വിചാരണ. നാം ചെയ്ത നന്മതിന്മകളെല്ലാം പ്രസ്തുത വിചാരണയില്‍ നമ്മുടെ മുന്നില്‍ നിവര്‍ത്തിവെക്കപ്പെടും.എന്നിട്ട് പൂര്‍ണമായ നീതി നടപ്പാക്കപ്പെടും. നന്മ ചെയ്തവര്‍ക്ക് നന്മയും തിന്മ ചെയ്തവര്‍ക്ക് തിന്മയുമായിരിക്കും പ്രതിഫലം. സല്‍കര്‍മങ്ങള്‍ചെയ്ത് ജീവിതത്തെ വിശുദ്ധമാക്കിയവര്‍ക്ക് സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ദുഷ്കര്‍മങ്ങളാല്‍ ജീവിതത്തെ വികലമാക്കിയവര്‍ക്ക് നരകയാതനകളും പ്രതിഫലമായി ലഭിക്കും.

എന്താണ് ഇസ്ലാമിലെ വിധിവിശ്വാസം?

പ്രപഞ്ചത്തിലെ സകലമാന പ്രതിഭാസങ്ങളും ദൈവികമായ വ്യവസ്ഥപ്രകാരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ വ്യവസ്ഥയാണ് ദൈവികവിധി. ഈ വിധിയില്‍നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. മനുഷ്യന്റെ സ്ഥിതിയും ഇതില്‍നിന്ന് ഭിന്നമല്ല. മനുഷ്യന്റെ ചുറ്റുപാടുകളും ശാരീരിക വ്യവസ്ഥകള്‍തന്നെയും ദൈവിക വിധിക്കനുസരിച്ചാണ് നിലനില്‍ക്കുന്നത്. അവന് വന്ന് ഭവിക്കുന്ന നന്മകളും ദോഷങ്ങളുമെല്ലാം ദൈവവിധിപ്രകാരം തന്നെയാണ് സംഭവിക്കുന്നത്. മനുഷ്യസമൂഹത്തിന് ആത്യന്തികമായി നന്മയെന്തൊക്കെയാണെന്നും തിന്മയെന്തെല്ലാമാണെന്നും കൃത്യ മായി അറിയാവുന്ന സര്‍വജ്ഞന്റെ വ്യക്തമായ വ്യവസ്ഥകള്‍ പ്രകാരമാണ് ഓരോരുത്തര്‍ക്കും വന്നുഭവിക്കുന്ന ഗുണങ്ങളും ദോഷങ്ങളുമെല്ലാമുണ്ടാവുന്നത് എന്ന വിശ്വാസമാണ് ഇസ്ലാമിക വിധി വിശ്വാസത്തിന്റെ കാതല്‍.

ഇസ്ലാമിക പ്രമാണങ്ങള്‍ എന്തെല്ലാമാണ്?

ഖുര്‍ആനും മുഹമ്മദ്(സ:അ)മിന്റെ ജീവിതമാതൃകയുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.

ആരാണ് മുഹമ്മദ് (സ)?

ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്(സ). അദ്ദേഹത്തിലൂടെയാണ് ദൈവസമര്‍പ്പണത്തിന്റെ മതം പൂര്‍ത്തീകരിക്കപ്പെട്ടത്. നോഹയുടെയും അബ്രഹാമിന്റെയും മോശയുടെയും യേശുവിന്റെയും മാത്രമല്ല നമുക്ക് പേരറിയാവുന്നതും അല്ലാത്തതുമായ ലോകത്തി ന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെയെല്ലാം പിന്‍ഗാമിയാണ് മുഹമ്മദ്(സ:അ). പുതിയൊരു മതം സ്ഥാപിക്കുകയല്ല. മറിച്ച് പൂര്‍വ പ്രവാചകന്മാരെല്ലാം പഠിപ്പിച്ച മതം പൂര്‍ത്തീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.

മുഹമ്മദിന്റെ (സ) ജീവിതത്തെപ്പറ്റി?

ക്രിസ്താബ്ദം 570-ല്‍ മക്കയിലാണ് മുഹമ്മദ്(സ:അ) ജനി ച്ചത്. ജനനത്തിനു മുമ്പ് പിതാവും ഏഴ് വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടതിനാല്‍ അനാഥനായാണ് അദ്ദേഹം വളര്‍ന്നത്. എല്ലാവിധ തിന്മകളുടെയും കൂത്തരങ്ങായിരുന്ന അറേബ്യയില്‍ ചെറുപ്പകാലം മുതല്‍ക്കുതന്നെ സത്യസന്ധനും സദ്വൃത്തനുമെന്ന് പ്രത്യേകം അറിയപ്പെടുന്ന രീതിയിലുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഉന്നത ഗുണങ്ങളുടെയെല്ലാം വിളനിലമായിരുന്ന മുഹമ്മദ് (സ:അ) ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പതുകാരിയായ ഖദീജയെന്ന കച്ചവടക്കാരിയെ വിവാഹം ചെയ്തു.നാല്‍പതാം വയസ്സിലാണ് മുഹമ്മദിന് (സ:അ) ദൈവികബോധനം ലഭിക്കാനാരംഭിച്ചത്. പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്റെ സമൂഹത്തിന് ദൈവിക സന്ദേശങ്ങളെത്തിച്ചുകൊടുത്തു-നിഷേധാത്മകമായിരുന്നു പ്രതികരണങ്ങള്‍. മര്‍ദനങ്ങള്‍, പീഡനങ്ങള്‍, ആരോപണങ്ങള്‍, കൊലവിളികള്‍… സത്യമതമനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടി ജനിച്ച നാടുവെടിഞ്ഞ് വടക്കുഭാഗത്തുള്ള മദീനയിലേക്ക് പലായനം ചെയ്തു. മദീനയില്‍ ഒരു ഇസ്ലാമിക രാഷ്ട്രം ഉണ്ടാവുകയും അദ്ദേഹം അതിന്റെ നേതൃത്വമേറ്റെടുക്കുകയും ചെയ്തു. മദീനയിലും സത്യമതമനുസരിച്ച് ജീവിക്കാന്‍ അവിശ്വാസികള്‍ സമ്മതിക്കാതിരുന്നപ്പോള്‍ അവരുമായി യുദ്ധങ്ങള്‍ നടന്നു. മത സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍. ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധന ജീവിതത്തിനു ശേഷം ലോകത്തിനു മുഴുവന്‍ മാതൃകായോഗ്യമായ ഒരു സമൂഹത്തെ അവശേഷിപ്പിച്ചു കൊണ്ട് അറുപത്തിമൂന്നാമത്തെ വയസ്സില്‍ മുഹമ്മദ് (സ:അ) ഇഹലോകവാസംവെടിഞ്ഞു.

മുഹമ്മദ് (സ) അന്തിമ പ്രവാചകനാണെന്ന് പറയാന്‍ കാരണമെന്ത്?

ഏതെങ്കിലുമൊരു പ്രത്യേക പ്രദേശത്തിലേക്കോ സമുദായത്തിലേക്കോ മാത്രമായി അയക്കപ്പെട്ടവരായിരുന്നു മുന്‍ കഴിഞ്ഞ പ്രവാചകന്മാര്‍. ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിക്കൊണ്ട് വരാനിരിക്കുന്ന ഒരു മഹാപ്രവാചകന്റെ ആഗമനത്തെക്കുറിച്ച് ആ പ്രവാചകന്മാരില്‍ പലരും പ്രവചിച്ചതായി കാണാന്‍ കഴിയും. മുഹമ്മദ് (സ:അ) മുഴുവന്‍ ലോകത്തിന്റെയും പ്രവാചകനാണ്. അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങള്‍ ലോകത്തിലെ അവസാനത്തെ മനുഷ്യന്‍ വരെയുള്ളവര്‍ക്കെല്ലാം സ്വീകരിക്കാന്‍ പറ്റിയവയാണ്. പ്രവാചകന്മാര്‍ക്കൊന്നും നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങള്‍ അവരുടെ കാലശേഷം നിലനില്‍ക്കുന്നവയായിരുന്നില്ല. എന്നാല്‍, മുഹമ്മദിന്റെ(സ:അ) പ്രവാചകത്വത്തിനുള്ള തെളിവായി നല്‍കപ്പെട്ട ഖുര്‍ആന്‍ എന്ന ദൃഷ്ടാന്തം അവസാനനാളുവരെ മാറ്റമില്ലാതെ നിലനില്‍ക്കുന്നതും അതിന്റെ ദൈവികത ആര്‍ക്കും പരിശോധിച്ചു ബോധ്യപ്പെടാവുന്നതുമാണ്. മുഹമ്മദിന്റെ(സ:അ) ജീവിതമാകട്ടെ പൂര്‍ണമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അവസാനനാള്‍ വരെയുള്ള മുഴുവനാളുകള്‍ക്കും മാതൃകയാക്കാവുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ വലുതും ചെറുതുമായ സംഭവങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇനി ഒരു ദൈവദൂതന്‍ വരികയില്ലെന്നും അവസാനനാളുവരെയുള്ള മനുഷ്യരെല്ലാം മാര്‍ഗദര്‍ശകമായി ഖുര്‍ആനും നബിചര്യയുമാണ് സ്വീകരിക്കേണ്ടതെന്നും ഖുര്‍ആനിലും നബിമൊഴികളിലും വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്.

എന്താണ് ഖുര്‍ആന്‍?

അന്തിമ പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ദൈവവചനങ്ങാണ് അതുള്‍ക്കൊള്ളുന്നത്. അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാര്‍ഗദര്‍ശകഗ്രന്ഥമാണത്. അതുകൊണ്ടുതന്നെ അന്ത്യനാളുവരെ ഖുര്‍ആനിനെ യാതൊരു മാറ്റ ത്തിരുത്തലുകളുമില്ലാതെ നിലനിര്‍ത്തുമെന്ന് അത് അവതരിപ്പിച്ച ദൈവംതമ്പുരാന്‍ തന്നെ മനുഷ്യര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എല്ലാവിധ മാനുഷിക കൈകടത്തലുകളില്‍നിന്നും മുക്തമായി ഇന്നു നിലനില്‍ക്കുന്ന ഏക മതഗ്രന്ഥം ഖുര്‍ആനത്രേ. അത് ഒരേ സമയം ഒരു മാര്‍ഗദര്‍ശക ഗ്രന്ഥവും അതോടൊപ്പം അന്തിമപ്രവാചകന് നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തവുമാണ്.

എന്താണ് ഖുര്‍ആനില്‍ പ്രതിപാദിച്ചിരിക്കുന്നത്?

മനുഷ്യരുടെ ഇഹലോകത്തെയും മരണാനന്തര ജീവിതത്തിലെയും വിജയത്തിനാവശ്യമായ ധാര്‍മിക നിര്‍ദേശങ്ങളാണ് ഖുര്‍ആനിലുള്ളത്. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധമാണ് ഖുര്‍ആനിന്റെ മുഖ്യപ്രമേയമെന്ന് പറയാം. മാനവസമൂഹത്തെ ആത്യന്തികമായ നന്മയിലേക്ക് നയിക്കുന്ന വിശ്വാസാചാരങ്ങളെയും ജീവിതരീതിയെയും കുറിച്ച പ്രതിപാദനങ്ങളാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. മനുഷ്യര്‍ക്ക് പാഠമായിത്തീരേണ്ട ഗതകാലസംഭവങ്ങളെ അത് എടുത്തുദ്ധരിക്കുന്നത് ദൈവിക മാര്‍ഗദര്‍ശനത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധക്ഷണിക്കുന്നതിനുവേണ്ടിയാണ്. ആത്മസംസ്കരണത്തിനുതകുന്ന ഉപദേശനിര്‍ദേശങ്ങളോടൊപ്പം ഭൌതി കജീവിതത്തില്‍ പാലിക്കേണ്ട വിധിവിലക്കുകളും അതുള്‍ക്കൊള്ളുന്നു. സ്രഷ്ടാവിന്റെ അസ്തിത്വത്തെപ്പറ്റി മനുഷ്യരെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച വിശദീകരണങ്ങളും ഖുര്‍ആനിലുണ്ട്.

ഖുര്‍ആന്‍ ഒരു ദൈവിക ദൃഷ്ടാന്തമാണെന്ന് പറയാന്‍ കാരണമെന്ത്?

മനുഷ്യര്‍ക്കു രചിക്കുവാന്‍ കഴിയാത്ത സവിശേഷമായ ഒരു ഗ്രന്ഥമാണ് ഖുര്‍ആന്‍. നാല്‍പതു വയസ്സുവരെ യാതൊരു സാഹിത്യാഭിരുചിയും പ്രകടിപ്പിക്കാത്ത ഒരു നിരക്ഷരനിലൂടെ ലോകം ശ്രവിച്ച ഖുര്‍ആനിന്റെ അനിതരമായ സാഹിത്യശൈലി ആര്‍ക്കും അനുകരിക്കാനാവാത്തതാണ്. ഇന്നു നിലനില്‍ക്കുന്ന വേദഗ്രന്ഥങ്ങളില്‍ ദൈവികമെന്ന് സ്വയം അവകാശപ്പെടുന്നതും അവതരിപ്പിക്കപ്പെട്ട രൂപത്തില്‍തന്നെ ഇന്നും നിലനില്‍ക്കുന്നതുമായ ഏകഗ്രന്ഥം ഖുര്‍ആനാണ്. ഖുര്‍ആനിലെ ധാര്‍മിക നിയമങ്ങള്‍ സാര്‍വകാലികവും അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനം കിടയറ്റതുമാണ്. ദീര്‍ഘമായ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിഭിന്നങ്ങളായപരിതസ്ഥിതികളില്‍ വിപുലവും ബൃഹത്തുമായ വിഷയങ്ങളെക്കുറിച്ച് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളില്‍ യാതൊരു വൈരുധ്യവുമില്ലെന്നതാണ് ഒരു അത്ഭുതം. ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനമാകട്ടെ അതുല്യവും മഹത്തരവുമാണ്. എല്ലാ നിലക്കും അധമമായ ഒരു സമൂഹത്തെ കേവലം ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് ലോകത്തിന് മുഴുവന്‍ മാതൃകയായ ഒരു സമൂഹമാക്കി മാറ്റിയ ഗ്രന്ഥമാണത്. ഖുര്‍ആനിലെ പ്രവചനങ്ങളാകട്ടെ അക്ഷരംപ്രതി പുലര്‍ന്നുകൊണ്ട് അത് സര്‍വകാലജ്ഞാനിയില്‍നിന്നുള്ളതാണെന്ന് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ലോകം ശാസ്ത്രസാങ്കേതിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരിക്കുമ്പോള്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളിലൊന്നുപോലും ആധുനിക ശാസ്ത്രഗവേഷണങ്ങളുടെ ഫലങ്ങള്‍ക്ക് വിരുദ്ധമായ യാതൊരു പ്രസ്താവനയും നടത്തുന്നില്ലെന്നതാണ് മറ്റൊരു മഹാത്ഭുതം. മാത്രവുമല്ല, ഖുര്‍ആനിലെ വചനങ്ങള്‍ സര്‍വശക്തനായ സ്രഷ്ടാവിന്റേതാണെന്ന് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുവെന്നതാണ് അതിന്റെ ദൈവികതക്കുള്ള മറ്റൊരു തെളിവ്.

എന്തെല്ലാമാണ് ഇസ്ലാമിക കര്‍മങ്ങള്‍?

ഇസ്ലാമിലെ അതിപ്രധാനമായ നിര്‍ബന്ധ കര്‍മാനുഷ്ഠാനങ്ങള്‍ അഞ്ചെണ്ണമാണ്. സത്യസാക്ഷ്യം, നമസ്കാരം,സകാത്ത്, വ്രതാനുഷ്ഠാനം,ഹജ്ജ്.

എന്താണ് സത്യസാക്ഷ്യം?

‘ആരാധനക്ക് അല്ലാഹുവല്ലാതെ ആരുംതന്നെ അര്‍ഹനല്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’വെന്ന പ്രതിജ്ഞാവാച കം ചൊല്ലിക്കൊണ്ടാണ് ഒരാള്‍ മുസ്ലിമാകുന്നത്. ഏകനായ സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും യാതൊരു ആരാധനയും അര്‍പ്പിക്കുകയില്ലെന്നും മുഹമ്മദ് നബിയുടെ(സ) ജീവിതത്തെ മാതൃകയാക്കി സ്വന്തം ജീവിതത്തെ മുന്നോട്ടുനയിച്ചുകൊള്ളാമെന്നും പ്രതിജ്ഞയെടുക്കുകയാണ് ഈ സാക്ഷ്യവചനം ചൊല്ലുന്നയാള്‍ ചെയ്യുന്നത്.

എന്താണ് നമസ്കാരം?

അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്കാരം ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.അരുണോദയത്തിന് മുമ്പും മധ്യാഹ്നത്തിലും സായാഹ്നത്തിലും സൂര്യാസ്തമയത്തിന് ശേഷവും രാത്രിയുമാണ് നിര്‍ബന്ധനമസ്കാരത്തിന്റെ സമയങ്ങള്‍. അംഗശുദ്ധിവരുത്തി ഭക്തിപൂര്‍വം സര്‍വശക്തനുമായി നടത്തുന്ന സംഭാഷണമാണ് നമസ്കാരം. മനസ്സില്‍ പ്രതിജ്ഞയും പ്രാര്‍ഥനയുമായി കൈകെട്ടി നിന്നും കുനിഞ്ഞും സാഷ്ടാംഗം നമിച്ചും ഇരുന്നും അഞ്ചുനേരം കൃത്യമായി സ്രഷ്ടാവുമായി സംഭാഷണത്തിലേര്‍പ്പെടുന്ന യഥാര്‍ഥ മുസ്ലിമിന്റെ ജീവിതം എല്ലാവിധ തെറ്റുകുറ്റങ്ങളില്‍നിന്നും മുക്തമായിരിക്കുമെന്നുറപ്പാണ്.

എന്താണ് സകാത്ത്?

സ്വന്തം സ്വത്തില്‍നിന്ന് ഒരു വിഹിതം സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെക്കുവാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. ഈ നിര്‍ബന്ധദാനമാണ് സകാത്ത്. നാണയസമ്പത്തിനും കച്ചവടച്ചരക്കുകള്‍ക്കും വര്‍ഷത്തില്‍ രണ്ടര ശതമാനവും കാര്‍ഷികവിളകള്‍ക്ക് പത്ത് ശതമാനവുമാണ് (ജലസേചനംചെയ്യുന്നതാണെങ്കില്‍ അഞ്ചുശതമാനം) സകാത്ത്. സകാത്ത് കൊടുക്കുല്‍ ബാധ്യതയാകുന്നതിന് ഓരോന്നിനും ഓരോ ചുരുങ്ങിയ പരിധികള്‍ നിശ്ചയി ക്കപ്പെട്ടിട്ടുണ്ട്. സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവരില്‍നിന്ന് ഇസ്ലാമിക രാഷ്ട്രമോ അതില്ലെങ്കില്‍ സമൂഹം ഉത്തരവാദപ്പെടുത്തിയ സ്ഥാപനമോ അത് പിരിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്.

എന്താണ് വ്രതാനുഷ്ഠാനം?

ഒരു മാസം പകല്‍ സമയം മുഴുവന്‍ ഭക്ഷണപാനീയങ്ങളില്‍നിന്നും ലൈംഗികബന്ധത്തില്‍നിന്നും ഒഴിഞ്ഞുനിന്ന് വ്രതമനുഷ്ഠിക്കേണ്ടത് മുസ്ലിംകളുടെ ബാധ്യതയാണ്.ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട റമദാന്‍ മാസമാണ് വ്രതാനുഷ്ഠാനത്തിനുവേണ്ടി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ദൈവേച്ഛയുടെ മുമ്പില്‍ സ്വന്തം ഇച്ഛയെ സമര്‍പ്പിക്കുകയാണ് വ്രതാനുഷ്ഠാനത്തിലൂടെ മുസ്ലിം ചെയ്യുന്നത്.

എന്താണ് ഹജ്ജ്?

ആരോഗ്യവും സാമ്പത്തിക ശേഷിയുമുള്ള ഓരോ മുസ്ലിമും ജീവിതത്തിലൊരിക്കല്‍ മക്കയിലേക്ക് തീര്‍ഥാടനം നടത്തണമെന്നാണ് ഇസ്ലാമികവിധി. ഈ തീര്‍ഥാടനമാണ് ഹജജ്. വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും വര്‍ണക്കാരുമായി ലക്ഷക്കണക്കിനാളുകള്‍ ഹജ്ജ് മാസത്തില്‍ മക്കയില്‍ ഒരുമിച്ചു കൂടുന്നു. മനസ്സില്‍ ഒരേ ചിന്ത, ചുണ്ടില്‍ ഒരേ മന്ത്രം, ധരിച്ചത് ഒരേതരം വസ്ത്രങ്ങള്‍-പുരുഷന്മാര്‍ വെളുത്ത രണ്ടു തുണികള്‍ മാത്രം -ഒന്ന് ഉടുക്കാനും മറ്റൊന്ന് പുതയ്ക്കാനും (സ്ത്രീകള്‍ക്ക് ശരീരഭാഗങ്ങള്‍ വെളിവാകാത്ത, മുഖവും മുന്‍കൈയും ഒഴിച്ചുള്ളവയെല്ലാം മറയ്ക്കുന്ന അയഞ്ഞ വസ്ത്രം). ഇസ്ലാമിന്റെ ഏകമാനവതാ സിദ്ധാന്തം ഹജ്ജില്‍ പ്രായോഗികമായി പ്രകടിപ്പിക്കപ്പെടുകയാണ്. മുതലാളിയോ തൊഴിലാളിയോ കറുത്തവനോ വെളുത്തവനോ ഉന്നതകുലജാതനോ അധമനോ സ്വദേശിയോ വിദേശിയോ ഒന്നുമില്ലാത്ത ഏകമാനവത – ഒരേ ഒരു ദൈവം മാത്രം; അവന്റെ ദാസന്മാരായ ഒരൊറ്റ ജനതയും.

എന്താണ് കഅ്ബ?

മക്കയിലെ പുരാതനമായ ദേവാലയത്തിന്റെ പേരാണ് കഅ്ബ. സര്‍വശക്തനെ മാത്രം ആരാധിക്കുവാന്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ഭവനമാണത്. ദൈവകല്‍പന പ്രകാരം തന്റെ കുഞ്ഞിനെയും ഭാര്യയെയും പ്രവാചകനായ ഇബ്രാഹിം (സ) ഉപേക്ഷിച്ചുപോയത് കഅ്ബയുടെ പരിസരത്തായിരുന്നു. ഇബ്റാഹീമും പുത്രനായ ഇസ്മാഈലും കൂടിയാണ് ദൈവകല്‍പന പ്രകാരം കഅ്ബയുടെ പുനര്‍നിര്‍മാണം നടത്തിയത്. മുസ്ലിംകള്‍ നമസ്കരിക്കുന്നതും കഅ്ബക്കഭിമുഖമായിക്കൊണ്ടാണ്. ഹജ്ജിലെ കര്‍മങ്ങള്‍ കഅ്ബയുടെ പരിസരങ്ങളില്‍ വെച്ചാണ് നിര്‍വഹിക്കപ്പെടുന്നത്.

മുസ്ലിംകള്‍ കഅ്ബയെ ആരാധിക്കുന്നുണ്ടോ?

ഇല്ല. മുസ്ലിംകള്‍ സര്‍വലോകസ്രഷ്ടാവിനെ മാത്രമാണ് ആരാധിക്കുന്നത്. കഅ്ബ ഒരു സൃഷ്ടിയാണ്. ഏക ദൈവത്തെ ആരാധിക്കുവാന്‍ ആദ്യമായി നിര്‍മിക്കപ്പെട്ട മന്ദിരമെന്ന നിലയ്ക്ക് കഅ്ബയെ മുസ്ലിംകള്‍ ആദരിക്കുന്നു. കഅ്ബക്കു ചുറ്റും നടക്കുന്ന ഹജ്ജിലെ കര്‍മങ്ങള്‍ കഅ്ബയോടുള്ള പ്രാര്‍ഥനയുള്‍ക്കൊള്ളുന്നില്ല. കഅ്ബക്ക് അഭിമുഖമായി നിന്നുകൊണ്ടുള്ള നമസ്കാരത്തിലും സ്ഥിതി ഇതുതന്നെ. കഅ്ബയെ ആരാധിക്കുകയോ അതിനോട് പ്രാര്‍ഥിക്കുകയോ ചെയ്യുന്നവന്‍ ഇസ്ലാമിക വൃത്തത്തിന് പുറത്താണ്.

നന്മതിന്മകളെക്കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

നന്മയും തിന്മയും കൃത്യമായി വ്യവചഛേദിച്ച് മനസ്സിലാക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയുകയില്ല. നന്മയെന്താണെന്നും തിന്മയെന്താണെന്നും പഠിപ്പിക്കുന്നതിനുവേണ്ടിയാണ് സര്‍വശക്തന്‍ പ്രവാചകന്മാരെ പറഞ്ഞയച്ചത്. പ്രവാചകന്മാരില്‍ അന്തിമനാണ് മുഹമ്മദ് നബി (സ). അപ്പോള്‍ മുഹമ്മദ് നബി (സ)ക്കു ശേഷമുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം നന്മതിന്മകളുടെ മാനദണ്ഡം മുഹമ്മദ് നബി(സ)യുടെ ജീവിതവും അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമായ ഖുര്‍ആനുമാണ്. ഓരോ വിഷയത്തിലുമുള്ള നന്മയേത് തിന്മയേത് എന്ന് മനസ്സിലാക്കുവാന്‍ ഖുര്‍ആനിലേക്കും മുഹമ്മദ് നബി (സ)യുടെ ജീവിത മാതൃകയിലേക്കും നോക്കിയാല്‍ മതി.

മുസ്ലിമിന്റെ സ്വഭാവസവിശേഷതകള്‍ എന്തെല്ലാമായിരിക്കണം?

സത്യസന്ധത, നീതിനിഷ്ഠ, കരാര്‍പാലനം, ക്ഷമ, സഹനം, കാരുണ്യം, വിനയം, വാല്‍സല്യം, ലജ്ജ, മാന്യത, സ്നേഹം, ആദരവ് തുടങ്ങിയ സ്വഭാവങ്ങളെല്ലാം മുസ്ലിമിന്റെ ഓരോ പ്രവര്‍ത്തനത്തിലുമുണ്ടാവണമെന്നാണ് ഖുര്‍ആനും നബിമൊഴികളും നിഷ്കര്‍ഷിക്കുന്നത്.

മുസ്ലിമില്‍ ഉണ്ടാവാന്‍ പാടില്ലാത്ത സ്വഭാവങ്ങളെന്തെല്ലാം?

കാപട്യം, അസൂയ, അത്യാഗ്രഹം, വിദ്വേഷം, വഞ്ചന, ധൂര്‍ത്ത്, പിശുക്ക്, അഹങ്കാരം, കൃത്രിമത്വം, പൊങ്ങച്ചം, പരിഹസിക്കല്‍, കള്ളം പറയല്‍, ഏഷണി, പരദൂഷണം പറയല്‍ മുന്‍കോപം എന്നീ ദുസ്വഭാവങ്ങളൊന്നും മുസ്ലിമില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് ഖുര്‍ആനും നബിവചനങ്ങളും വ്യക്തമാക്കുന്നത്.

ഭക്ഷണത്തിന്റെ കാര്യത്തിലുള്ള ഇസ്ലാമിക നിലപാടെന്താണ്?

ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടാണ് മോക്ഷം നേടേണ്ടത് എന്ന നിലപാടിനോട് ഇസ്ലാം യോജിക്കുന്നില്ല. എല്ലാ നല്ല ഭക്ഷണപാനീയങ്ങളും ഉപയോഗിക്കുവാന്‍ അനുവദിക്കുന്നതിനോടൊപ്പംതന്നെ ഈ രംഗത്ത് അമിതത്വം പാടില്ലെന്ന് ഇസ്ലാം പ്രത്യേകമായി നിഷ്കര്‍ഷിക്കുന്നുണ്ട്. ശവം, പന്നിമാംസം, രക്തം, മദ്യം, ദൈവേതരരുടെ പേരില്‍ അറുക്കപ്പെട്ടത് തുടങ്ങിയനിഷിദ്ധമാക്കപ്പെട്ട ഭക്ഷണപാനീയങ്ങളില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കുന്നവനാണ് യഥാര്‍ഥ മുസ്ലിം.

വസ്ത്രധാരണത്തെക്കുറിച്ച ഇസ്ലാമിക വിധിയെന്താണ്?

വസ്ത്രം അലങ്കാരത്തിനും നഗ്നത മറയ്ക്കാനുമുള്ളതാണ്. വസ്ത്രധാരണത്തില്‍ അമിതത്വവും അഹങ്കാരവുമുണ്ടാകുവാന്‍ പാടില്ല. സ്ത്രീകളും പുരുഷന്മാരുമെല്ലാം മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നഗ്നത മറയ്ക്കുകയാണ് വസ്ത്രധാരണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. പുരുഷനും സ്ത്രീയും അപരനില്‍ ലൈംഗികവികാരമുണ്ടാക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ പാടില്ല. സ്ത്രീ അവളുടെ മുഖവും മുന്‍കൈയുമൊഴിച്ച് ബാക്കി ശരീരഭാഗങ്ങളെല്ലാം പൂര്‍ണമായി മറച്ചിരിക്കണം. അവളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും അവള്‍ ആക്രമിക്കപ്പെടാതിരിക്കുന്ന അവസ്ഥ സംജാതമാക്കുകയുമാണ് ഈ വസ്ത്രധാരണത്തിന്റെ ലക്ഷ്യം.

വിനോദങ്ങളെ ഇസ്ലാം എങ്ങനെ കാണുന്നു?

മാനസികവും ശാരീരികവുമായ ഉല്ലാസത്തിനുതകുന്ന വിനോദങ്ങളെ ഇസ്ലാം അനുവദിക്കുകയും അവ ഒരിക്കലും അതിരു കവിയരുതെന്ന് നിഷ്കര്‍ഷിക്കുകയും ചെ യ്യുന്നു. ദൈവബോധത്തില്‍നിന്ന് മനുഷ്യരെ അകറ്റുകയും ധാര്‍മികമായി അവരെ അധഃപതിപ്പിക്കുകയും ചെയ്യുന്ന വിനോദങ്ങളെല്ലാം ഇസ്ലാം വെറുക്കുന്നു..

വിവാഹത്തെക്കുറിച്ച് ഇസ്ലാമിക വീക്ഷണമെന്താണ്?

മനുഷ്യസഹജമായ ലൈംഗികവികാരത്തിന്റെ പരിപൂര്‍ത്തീകരണം വിവാഹത്തിലൂടെ മാത്രമേ ആകാവൂവെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. വിവാഹം ഒരു പുണ്യകര്‍മമാണ്. ബ്രഹ്മചര്യം ശക്തമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാം വിവാഹത്തെ കാണുന്നത് വിശുദ്ധമായ ഒരു കരാറായിക്കൊണ്ടാണ്. വൈവാഹിക ജീവിതത്തില്‍ ഇണകള്‍ രണ്ടുപേരും സ്വീകരിക്കേണ്ട വിധിവിലക്കുകള്‍ ഇസ്ലാം നല്‍കുന്നുണ്ട്. ഈ വിധിവിലക്കുകള്‍ അനുസരിക്കുന്നതുവഴി സംതൃപ്തമായ വൈവാഹികജീവിതവും സമാധാനപൂര്‍ണമായ മരണാനന്തരജീവിതവും ലഭിക്കുമെന്നതാണ് വാസ്തവം.

ഇസ്ലാമിലെ വിവാഹമെങ്ങനെയാണ്?

സ്ത്രീയുടെ സമ്മതത്തോടെ അവളുടെ രക്ഷിതാവ് പുരുഷന് തന്റെ മകളെ അഥവാ സംരക്ഷണത്തില്‍ കഴിയുന്നവളെ ഏല്‍പിച്ചുകൊടുക്കുകയും പുരുഷന്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്ന ലളിതമായ ഒരു ചടങ്ങാണ് ഇസ്ലാമിലെ വിവാഹം. വിവാഹാവസരത്തില്‍ പുരുഷന്‍ സ്ത്രീക്ക് വിവാഹമൂല്യം നല്‍കണമെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. സ്ത്രീധന സമ്പ്രദായം ഇസ്ലാമികമല്ല.

കുടുംബത്തിലെ പുരുഷന്റെയും സ്ത്രീയുടെയും ബാധ്യതകളെന്തൊക്കെയാണ്?

ദാമ്പത്യജീവിതത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ബാധ്യതകളും അവകാശങ്ങളും വ്യത്യസ്തവും അതോടൊപ്പം പരസ്പരപൂരകവുമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഗൃഹപരിപാലനവും സന്താന സംരക്ഷണവും സ്ത്രീയുടെ ചുമതലയാണ്. ഗൃഹസംരക്ഷണവും ജീവിതായോധനവും പുരുഷന്റെ കടമയാണ്. സ്ത്രീയിലെ മാതൃത്വത്തെ ആദരിക്കുന്ന ഇസ്ലാം അവളെയും കുഞ്ഞുങ്ങളെയും പോറ്റേണ്ട പൂര്‍ണ ഉത്തരവാദിത്തം പുരുഷനിലാണ് ഏല്‍പിച്ചിരിക്കുന്നത്.

ബഹുഭാര്യത്വത്തെക്കുറിച്ച് ഇസ്ലാമിക വീക്ഷണമെന്ത്?

ബഹുഭാര്യത്വം ഇസ്ലാം അനുവദിക്കുന്നു; ഭാര്യമാര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കണമെന്ന നിബന്ധനയോടെ. നാലു ഭാര്യമാരില്‍ കവിയരുത്. വിവാഹേതര ലൈം ഗികബന്ധങ്ങള്‍ മ്ളേച്ഛവൃത്തിയും പാപവുമാണ്. ഒരു കാരണവശാലും പരസ്ത്രീഗമനം പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്ന ഇസ്ലാം ഏകപത്നീ വ്രതം കൊണ്ട് ലൈംഗികദാഹം ശമിപ്പിക്കാനാവാത്ത പുരുഷന്മാര്‍ക്ക് ബഹുഭാര്യത്വം അനുവദിക്കുന്നു. ഒന്നിലധികം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അവരോടുള്ള ബാധ്യത അപ്പോള്‍ തന്നെ തീര്‍ക്കുകയും ചെയ്യുന്ന നികൃഷ്ടമായ സമ്പ്രദായത്തെ ഇസ്ലാം പൂര്‍ണമായി നിരോധിക്കുന്നു. ഇതിനു പകരം അനിവാര്യമായ സാഹചര്യത്തില്‍ ഒന്നിലധികം സ്ത്രീകളെ നിയമാനുസൃത ഭാര്യമാരാക്കി അവരെ സംരക്ഷിക്കുകയും അവരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുകയും അവരോട് തുല്യനീതിയില്‍ വര്‍ത്തിക്കുകയും ചെയ്യുന്ന പരിശുദ്ധമായ സംവിധാനമാണ് ഇസ്ലാം അനുവദിക്കുന്നത്. ബഹുഭാര്യത്വം വ്യക്തിപരമായ ആവശ്യമെന്നതിലുപരിയായി സാമൂഹികമായ ഒരു അനിവാര്യതയായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ട്. സമൂഹത്തിലെ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ വര്‍ധിക്കുന്ന അവസരങ്ങളിലാണിത്. പൊതുവെ സമൂഹത്തില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണുണ്ടാവുക. (ഇന്ന് ലോകത്തിലെ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ ഏകദേശം പതിനേഴ് കോടി അധികം വരും). യുദ്ധകാലത്ത് ഈ അനുപാത വ്യത്യാസം വളരെ കൂടുതലായിത്തീരും. യുദ്ധത്തില്‍ പുരുഷന്മാര്‍ മരണപ്പെടാനാണല്ലോ സാധ്യത ഏറെയുള്ളത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബഹുഭാര്യത്വം ഒരു സാമൂഹികമായ അനിവാര്യതയായിത്തീരുമെന്നതുകൂടി കണക്കിലെടുത്തുകൊണ്ടാണ് ഇസ്ലാം ഇത് അനുവദിച്ചിരിക്കുന്നത്

വിവാഹമോചനത്തെക്കുറിച്ച് ഇസ്ലാം എന്തു പറയുന്നു?

കുടുംബബന്ധം സുദൃഢമായി നിലനില്‍ക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളാണ് ഇസ്ലാം നല്‍കുന്നത്. ഈ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ജീവിതം കുടുംബത്തിന്റെ കെട്ടുറപ്പിനും പ്രശ്നരഹിതമായ ദാമ്പത്യത്തിനും വഴിയൊരുക്കുന്നു. എന്നാല്‍, കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന അസ്വാരസ്യങ്ങള്‍ക്കുനേരെ ഇസ്ലാം കണ്ണടക്കുന്നില്ല. അച്ചടക്കലംഘനം കൊണ്ടുണ്ടാവുന്ന അസ്വാരസ്യങ്ങള്‍ വഴി കുടുംബബന്ധം മുറിഞ്ഞുപോകാതിരിക്കാന്‍ പ്രായോഗികവും ശാസ്ത്രീയവുമായ മൂന്ന് മാര്‍ഗങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. ആദ്യം നല്ല രീതിയില്‍ ഉപദേശിക്കുക; പിന്നെ ശയ്യ ബഹിഷ്കരിക്കുക; എന്നിട്ടും ശരിയാവുന്നില്ലെങ്കില്‍ സുന്ദരാവയവങ്ങളെ സൂക്ഷിച്ചുകൊണ്ട് എളിയ രീതിയില്‍ ശിക്ഷിക്കുക. ഈ മൂന്ന് മാര്‍ഗങ്ങളും പരാജയപ്പെട്ടാല്‍ ഇണകളുടെ വീട്ടുകാര്‍ തമ്മില്‍ അനുരഞ്ജനത്തിന് ശ്രമിക്കുക. അങ്ങനെയും യോജിപ്പിക്കാനാവുന്നില്ലെങ്കില്‍ മാന്യമായ രീതിയില്‍ വിവാഹമോചനത്തിന് ഇസ്ലാം അനുവദിക്കുന്നു. അനിവാര്യമായ അവസരങ്ങളില്‍ മാത്രമേ വിവാഹമോചനമാകാവൂ എന്നതാണ് ഇസ്ലാമിന്റെ അനുശാസന.

ആര്‍ക്കാണ് വിവാഹമോചനത്തിന് അധികാരം?

ഇണയുമായി ഒരു രീതിയിലും പൊരുത്തപ്പെട്ട് പോകാനാവുകയില്ലെന്ന് ഉറപ്പുവന്ന സ്ത്രീക്കും പുരുഷനും വിവാഹമോചനമാകാവുന്നതാണ്. രണ്ടുപേരും വിവാഹമോചിതരാവുന്ന രീതികള്‍ തമ്മില്‍ അല്‍പസ്വല്‍പം വ്യത്യാസമുണ്ടെന്നുമാത്രം.

സന്താനപരിപാലനത്തെക്കുറിച്ച് ഇസ്ലാം എന്തു പറയുന്നു?

കുടുംബജീവിതതിന്റെ അനുഗ്രഹങ്ങളായ സന്താനങ്ങങ്ങളെ ഐഹികജീവിതത്തിനും മരണാനന്തരജീവിതത്തിനും ഉപകാരപ്പെടുന്ന രീതിയില്‍ വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. സന്താനങ്ങളുടെ ഭൌതികവും ആത്മീയവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അതോടൊപ്പംതന്നെ നന്മകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും തിന്മകളില്‍നിന്ന് അവരെ തടഞ്ഞുനിര്‍ത്തുകയും വേണം. കുട്ടികളുടെ തെറ്റുകള്‍ക്ക് ചെറിയ ശിക്ഷ നല്‍കാന്‍ ഇസ്ലാം അനുവദിക്കുന്നു. എന്നാല്‍ അതൊരിക്കലും അവര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്നതായിക്കൂടാ. സന്താനങ്ങളോട് തുല്യനിലയില്‍ പെരുമാറണം. ആണ്‍കുട്ടികളെയും പെ ണ്‍കുട്ടികളെയും ഉച്ചനീചത്വങ്ങളില്ലാതെ ഒരേ രീതിയില്‍ വളര്‍ത്തണമെന്നാണ് ഇസ്ലാമിന്റെ അനുശാസന.

മാതാപിതാക്കളോടുള്ള പെരുമാറ്റത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?

സ്രഷ്ടാവിനോടുള്ള കടപ്പാടുകഴിഞ്ഞാല്‍ ഒരാള്‍ ഏറ്റ വുമധികം കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവരെ ധിക്കരിക്കുകയും അവഗണിക്കുകയും അവരോട് അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നത് മഹാപാപമാണ്. എന്നാല്‍ ദൈവവിരോധം പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കാന്‍ പാടില്ല. അവര്‍ അമുസ്ലിംകളാണെങ്കില്‍പോലും അവരെ സംരക്ഷിക്കേണ്ടത് മുസ്ലിംകളായ സന്താനങ്ങളുടെ ബാധ്യതയാണ്. വാര്‍ധക്യാവസ്ഥയിലെത്തിയ മാതാപിതാക്കളുടെ സംരക്ഷണത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം മക്കള്‍ക്കാണുള്ളത്. വൃദ്ധരായ രക്ഷിതാക്കളോട് കയര്‍ക്കുന്നതും ചീത്തവിളിക്കുന്നതുമെല്ലാം മഹാപാപമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ഇസ്ലാം വിഭാവനം ചെയ്യുന്ന സമൂഹമെങ്ങനെയുള്ളതാണ്?

മനുഷ്യരെല്ലാം ഏകദൈവത്തിന്റെ സൃഷ്ടികളുംഅവന്റെ സംരക്ഷണത്തില്‍ കഴിയുന്നവരുമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരൊറ്റ പദാര്‍ഥത്തില്‍നിന്നാണ്- കളിമണ്ണിന്റെ സത്തയില്‍നിന്ന്- എല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മാനവരാശിയുടെ മുഴുവന്‍ ഉല്‍പത്തി ഒരൊറ്റ മാതാപിതാക്കളില്‍ നിന്നാണ്-ആദമില്‍നിന്നും ഹവ്വയില്‍നിന്നും. മനുഷ്യന്‍ പടച്ച ഉച്ചനീചത്വങ്ങള്‍ക്ക് മനുഷ്യനെ പടച്ച സര്‍വശക്തനു മുമ്പില്‍ യാതൊരു സ്ഥാനവുമില്ല. ഏകദൈവത്തിനു മാത്രം ചെയ്യുന്ന ആരാധനയാണ് മനുഷ്യരെ ഒന്നിപ്പിക്കുന്ന ശക്തി. അവനുള്ള സാഷ്ടാംഗത്തിനു മുമ്പില്‍ സങ്കുചിതത്വങ്ങളെല്ലാം പൊട്ടിത്തകരുന്നു. വിശ്വാസത്തിലൂന്നിയ കര്‍മങ്ങളാണ് മനുഷ്യരെ ഉത്തമരാക്കുന്നതെന്ന ധാരണ വളരുമ്പോള്‍ ജന്മാവകാശമായി കിട്ടിയ തലക്കനങ്ങളെല്ലാം തരിപ്പണമാകുന്നു. ഒരേയൊരു ദൈവം മാത്രം-അവന്റെ സൃഷ്ടികളായ ഒരൊറ്റ ജനതയും. അവിടെ പണക്കാരനും പണിക്കാരനുമില്ല; സ്വദേശിയും വിദേശിയുമില്ല; സവര്‍ണനും അവര്‍ണനുമില്ല; തറവാട്ടുകാരനും താഴ്ന്നവനുമില്ല; മുതലാളിയും തൊഴിലാളിയുമില്ല; എല്ലാവരും ഏകദൈവത്തിന്റെ ദാസന്മാര്‍. അവനു മുമ്പില്‍ മാത്രം സാഷ്ടാംഗം നമിക്കുന്നവര്‍. ഇതാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന സങ്കുചിതത്വങ്ങളില്ലാത്ത സമൂഹത്തിന്റെ ചിത്രം.

അയല്‍പക്കബന്ധത്തെക്കുറിച്ച് ഇസ്ലാം എന്തു പറയുന്നു?

കുടുംബബന്ധത്തെപ്പോലെതന്നെ സുദൃഢമായ ഒരു ബന്ധമായിട്ടാണ് അയല്‍വാസികള്‍ തമ്മിലുള്ള ബന്ധത്തെ ഇസ്ലാം കാണുന്നത്. അയല്‍ക്കാരോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും അവരെ ശല്യം ചെയ്യാതിരിക്കുകയും വേണമെന്ന് പ്രവാചകന്‍(സ:അ) ഉപദേശിച്ചതായി കാണാന്‍ കഴിയും. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് അയല്‍വാസി എന്തുപറയുന്നുവെന്നതാണ് നോക്കേണ്ടതെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഭക്ഷിക്കുന്നവന്‍ സത്യവിശ്വാസിയല്ലെന്നും കറി പാകം ചെയ്യുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് അധികരിപ്പിച്ചെങ്കിലും അയല്‍വാസിയെ പരിഗണിക്കണമെന്നും പറഞ്ഞ പ്രവാചകന്റെ ഉപദേശങ്ങളില്‍നിന്ന് അയല്‍വാസികള്‍ തമ്മിലുള്ള ബാധ്യത എത്രത്തോളം വലുതാണെന്ന് വ്യക്തമാവുന്നുണ്ട്.

ഒരു മുസ്ലിമിന് വര്‍ഗീയവാദിയാവാന്‍ കഴിയുമോ?

ജന്മമല്ല, വിശ്വാസത്തിലധിഷ്ഠിതമായ കര്‍മങ്ങളാണ് ഒരാളുടെ മഹത്വം നിശ്ചയിക്കുന്നത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വര്‍ഗീയത, വംശീയത, ജാതീയത, വര്‍ണവെറി തുടങ്ങിയ ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാവിധ സങ്കുചിതത്വങ്ങളുടെയും അടി വേരറുക്കുകയാണ് ‘ഒരേയൊരു ദൈവം ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യത്തിലൂടെ ഇസ്ലാം ചെയ്യുന്നത്. ‘വര്‍ഗീയതക്ക് വേണ്ടി പോരാടി മരണം വരിച്ചവന്‍ അനിസ്ലാമിക മരണമാണ് വരിച്ചതെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച മുഹമ്മദ് നബി (സ:അ)യുടെ അനുയായികള്‍ക്ക്ഒരിക്കലും വര്‍ഗീയവാദികളാവാനാകില്ല.

സാമ്പത്തിക രംഗത്തെ ഇസ്ലാമിക നിര്‍ദേശങ്ങള്‍ എന്തെല്ലാമാണ്?

ഭൂമിയിലെ അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കുവാനുള്ള അവകാശം എല്ലാ മനുഷ്യരുടേതുമാണ്. അധ്വാനിക്കുവാനും ധനം സമ്പാദിക്കുവാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ധനസമ്പാദനം മറ്റുള്ളവരെ ചൂഷണം ചെയ്തുകൊണ്ടാവരുത്. കച്ചവടം, കൃഷി, അധ്വാനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയെല്ലാം സമ്പാദ്യമാകാവുന്നതാണ്. എന്നാല്‍ ഇവിടെയെല്ലാം പാലിക്കപ്പെടേണ്ട വ്യക്തമായ ധാര്‍മിക നിര്‍ദേശങ്ങളുണ്ട്. ഈ ധാര്‍മികനിയമങ്ങള്‍ പാലിച്ചുകൊണ്ട് ഓരോരുത്തരും സമ്പാദിക്കുന്നത് അവരുടേത് തന്നെയാണ്; സമൂഹത്തിന്റേതോ രാഷ്ട്രത്തിന്റേതോ അല്ല. എന്നാല്‍ ഈ സമ്പാദ്യത്തില്‍നിന്ന് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ആവശ്യത്തിനുവേണ്ടി ചെലവഴിക്കേണ്ടത് വ്യക്തികളുടെ ബാധ്യതയാണ്. കച്ചവടം ഇസ്ലാം അനുവദിക്കുന്നു. പലിശ നിരോധിക്കുകയും ചെയ്യുന്നു. ലാഭം അനുവദിക്കുകയും പൂഴ്ത്തിവെപ്പും കൊള്ളലാഭവും നിരോധിക്കുകയും ചെയ്യുന്നു. കച്ചവടത്തില്‍ കൃത്രിമത്വങ്ങളോ വഞ്ചനയോ ചൂഷണമോ ഉണ്ടാവാന്‍ പാടില്ല. ഉല്‍പാദന രംഗം ചൂഷണമുക്തമാവണം. ഉല്‍പന്നത്തിന്റെ ന്യൂനതകള്‍ മറച്ചുവെച്ചുകൊണ്ട് അതിന് മാര്‍ക്കറ്റുണ്ടാക്കാന്‍ പാടില്ല. പിശുക്കും ധൂര്‍ത്തും പാടില്ല. സാമ്പത്തിക വിഷമതകളനുഭവിക്കുന്നവരെ സഹായിക്കേണ്ടത് സമൂഹമാണ്. അതിനുവേണ്ടിയാണ് ഇസ്ലാം സകാത്ത് വ്യവസ്ഥ നടപ്പാക്കിയിരിക്കുന്നത്.

തൊഴിലാളി-മുതലാളി ബന്ധത്തെക്കുറിച്ച് ഇസ്ലാം എന്തു പറയുന്നു?.

ഉല്‍പാദനവും വ്യവസായവും കൃഷിയുമെല്ലാമുണ്ടാകുമ്പോള്‍ മുതലാളിയും തൊഴിലാളിയുമുണ്ടാവുക സ്വാഭാവികമാണ്. തൊഴിലാളി-മുതലാളി ബന്ധം സംഘട്ടനത്തിന്റേതല്ല, പ്രത്യുത സഹകരണത്തിന്റേതാവണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. തൊഴിലാളിയുടെ കൈകള്‍ കൊണ്ടുള്ള സമ്പാദ്യമാണ് ഏറ്റവും നല്ല സമ്പാദ്യം എന്നാണ് പ്രവാചകന്‍ പറഞ്ഞത്. തൊഴിലാളിക്ക് അര്‍ഹമായ കൂലി നല്‍കണം. ജോലി തുടങ്ങുന്നതിനുമുമ്പുതന്നെ കൂലിയെക്കുറിച്ച് മുതലാളിയും തൊഴിലാളിയും തമ്മില്‍ ധാരണയിലെത്തണം. ഇങ്ങനെ ധാരണയിലെത്തിയ കൂലിയില്‍ അല്‍പം പോലും കുറയ്ക്കാതെ തൊഴിലാളിയുടെ വിയര്‍പ്പുവറ്റുന്നതിനുമുമ്പ് കൊടുക്കണം. തൊഴിലാളിയെ ചൂഷണം ചെയ്യരുത്. തൊഴിലാളിക്ക് തന്റെ ജോലിയില്‍ പൂര്‍ണമായ ആത്മാര്‍ഥതയുണ്ടാവണം. ഏല്‍പിക്കപ്പെട്ട ജോലി സത്യസന്ധമായി ചെയ്തുതീര്‍ക്കേണ്ടത് തൊഴിലാളിയുടെ ബാധ്യതയാണ്.

മറ്റു മതവിശ്വാസികളോടുള്ള മുസ്ലിമിന്റെ സമീപനം എന്തായിരിക്കണം?

മറ്റു മതസമൂഹങ്ങളുമായി മുസ്ലിം സമൂഹം പൂര്‍ണമായും രമ്യതയിലും സഹിഷ്ണുതയിലുമാണ് കഴിയേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമികേതര സമൂഹങ്ങള്‍ മുസ്ലിം സമൂഹത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്യാത്തിടത്തോളം അവരുമായി സ്നേഹത്തിലും സഹിഷ്ണുതയിലുമാണ് കഴിയേണ്ടതെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ഇക്കാര്യം മുഹമ്മദ് (സ:അ) തന്റെ ജീവിതത്തിലൂടെ കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്ലിം പൌരന്മാരുടെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം നല്‍കാന്‍ രാഷ്ട്രം ബാധ്യസ്ഥമാണ്. അമുസ്ലിം പൌരന്മാരോട് അനീതി കാണിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നാണ് പ്രവാചകന്‍ (സ:അ) പഠിപ്പിച്ചിരിക്കുന്നത്.

എന്താണ് ജിഹാദ്?

ജിഹാദ് എന്ന പദത്തിന് ത്യാഗപരിശ്രമം എന്നാണര്‍ഥം. ദൈവികമാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളല്ലാം ജിഹാദാണ്. സ്വന്തം ഇച്ഛയെ നിയന്ത്രിക്കുകയും ദൈവേച്ഛക്ക് കീഴ്പ്പെടുകയും ചെയ്യുകയാണ് ജിഹാദിന്റെ ഒന്നാം ഘട്ടം. സ്വന്തം ജീവിതത്തെ മാതൃകായോഗ്യമായ രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത് ജിഹാദാണ്. ദൈവിക മാര്‍ഗത്തില്‍ സമ്പത്തും ശരീരവും വിനിയോഗിക്കുന്നത് ജിഹാദാണ്. സത്യമതസാക്ഷ്യം സ്വീകരിച്ച് ഇസ്ലാമിക സമൂഹത്തില്‍ അംഗമാകുന്ന ഒരാള്‍ക്ക് സത്യമതത്തിന്റെ സന്ദേശം സഹോദരങ്ങള്‍ക്ക് എ ത്തിക്കുകയെന്നത് ബാധ്യതയത്രെ. ഈ ബാധ്യതാനിര്‍വ ഹണത്തിന്റെ പാതയിലെ ത്യാഗപരിശ്രമങ്ങള്‍ ജിഹാദാണ്. സ്വന്തം ജീവിതത്തെ സത്യമതത്തിന്റെ സാക്ഷ്യമാക്കിക്കൊണ്ടും യുക്തിയും സദുപദേശവുമുപയോഗിച്ച് സംവദിച്ചുകൊണ്ടുമാണ് സത്യമതത്തിന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കേണ്ടത്. നിര്‍ബന്ധ മത പരിവര്‍ത്തനം എന്ന ആശയത്തോട് ഇസ്ലാം വിയോജിക്കുന്നു. മതകാര്യത്തില്‍ യാതൊരു നിര്‍ബന്ധവും പാടില്ലെന്നും, ഒരാള്‍ സ്വമനസ്സാലെയാണ് വിശ്വാസം സ്വീകരിക്കേണ്ടതെന്നും, ജനങ്ങളെ ഉല്‍ബോധിപ്പിക്കുക മാത്രമാണ് സത്യവിശ്വാസികളുടെ കടമയെന്നുമാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. മതത്തിന്റെ പേരില്‍ നിരപരാധികളെ ആക്രമിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം അനുസരിച്ച് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും അതു പ്രചരിപ്പിക്കാനുള്ള സ്വാതന്ത്യ്രം ഹനിക്കപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ അനിവാര്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ മതസ്വാതന്ത്യ്രം ഉറപ്പുവരുത്താമെന്നാണ് ഇസ്ലാമിന്റെ നിലപാട്. അക്രമം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഇസ്ലാം യുദ്ധം അനുവദിച്ചിരിക്കുന്നത്. യുദ്ധത്തില്‍പോലും മാന്യത കൈവെടിയാന്‍ പാടില്ലെന്നും പരിധി ലംഘിക്കരുതെന്നുമാണ് ഖുര്‍ആനിന്റെ ശാസന. മുസ്ലിം സമൂഹം യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന ഘട്ടത്തില്‍ സമൂഹത്തിലെ കഴിവും ആരോഗ്യവുമുള്ളവരെല്ലാം അതിന് സന്നദ്ധരാവേണ്ടതാണ്. സത്യമതത്തിന്റെ സംരക്ഷണത്തിനുവേണ്ടി നടത്തുന്ന ത്യാഗപരിശ്രമങ്ങളെല്ലാം ജിഹാദാണ്. അതില്‍ അവസാനത്തേതാണ് സായുധ സമരം.

ഇസ്ലാം എങ്ങനെയാണ് ലോകത്ത് വ്യാപിച്ചത്?

സ്രഷ്ടാവായ ഏകദൈവത്തെ മാത്രം ആരാധിക്കുകയും അവന്റെ ദൂതന്മാരെ പിന്‍പറ്റുകയും ചെയ്യുകയെന്ന, അന്ധവിശ്വാസങ്ങളില്‍നിന്ന് മുക്തമായ ആദര്‍ശത്തിലേക്ക് ചിന്തിക്കുന്നവര്‍ ആകൃഷ്ടരായതാണ് ഇസ്ലാം അതിവേഗം വ്യാപിക്കുവാനുണ്ടായ കാരണം. വ്യാജ ദൈവങ്ങളും അവയുടെ ദല്ലാളന്മാരായ പൌരോഹിത്യവും ബന്ധനസ്ഥമാക്കി വെച്ചിരുന്ന മനുഷ്യധിഷണയെ പ്രവര്‍ത്തനോന്മുഖമാക്കുന്ന ദൈവസമര്‍പ്പണത്തിന്റെ പാതയിലേക്ക് ചിന്തിക്കുന്ന ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുക സ്വാഭാവികമായിരുന്നു. ദൈവത്തിന്റെ ഏകത്വത്തോടൊപ്പം ഇസ്ലാം മുന്നോട്ടുവെച്ച മനുഷ്യസമൂഹത്തിന്റെ ഏകതയെന്ന ആശയം ജന്മത്തിന്റെ പേരില്‍ കെട്ടിയുയര്‍ത്തപ്പെട്ട സങ്കുചിതത്വങ്ങളുടെയെല്ലാം അടിവേരറുക്കുന്നതാണ്. ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്ന ജനവിഭാഗങ്ങള്‍ ഏകമാനവതയുടെ സന്ദേശത്തിലേക്ക് കടന്നുവന്നതും ഇസ്ലാമിന്റെ വ്യാപനത്തിന് നിമിത്തമായിട്ടുണ്ട്. കച്ചവടാവശ്യാര്‍ഥവും മറ്റും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെത്തിയ മുസ്ലിംകളുടെ നിസ്വാര്‍ഥതവും ആത്മാര്‍ഥവുമായ ജീവിതവും അന്നാട്ടുകാരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കുവാന്‍ കാരണമായിട്ടുണ്ട്. ഇങ്ങനെയെല്ലാം മനുഷ്യമനസ്സുകളിലേക്ക് സന്നിവേശിച്ച ഇസ്ലാം ഇന്ന് ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള കോടിക്കണക്കിനാളുകളുടെ ചിന്തയെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശമാണ്.

ലേഖനങ്ങൾ


അന്വേഷണങ്ങള്‍ക്കൊടുവില്‍

ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്റെ രണ്ട് തലമുറ മുമ്പുള്ളവര്‍ പാലക്കാട്ടായിരുന്നു. ഒരു ജ്യേഷ്ഠത്തിയടക്കം ഞങ്ങള്‍ രണ്ട് മക്കളാണുള്ളത്. അമ്പലത്തില്‍പോക്കും മറ്റു ആചാരാനുഷ്ഠാനങ്ങളും കൊണ്ടുനടക്കുന്ന കുടുംബത്തില്‍ ഞാനും ആ സംസ്‌കാരത്തില്‍ വളര്‍ന്നുവന്നു.

സ്‌കൂള്‍ പഠനകാലത്ത് ഇതര മതങ്ങളെക്കുറിച്ച് എനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. എന്‍ട്രന്‍സ് കിട്ടി മെഡിക്കല്‍ കോളേജില്‍ വന്നതിനുശേഷമാണ് ഇന്ത്യയില്‍ പ്രധാനപ്പെട്ട ചില മതങ്ങള്‍ ഉണ്ടെന്നും അവയ്ക്ക് വ്യത്യസ്ത വിശ്വാസ- ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നത്. എന്താണ് ജീവിതലക്ഷ്യം, വ്യത്യസ്ത മതങ്ങളില്‍ അതിനെക്കുറിച്ച് എന്ത് പറയുന്നു എന്നറിയാനുള്ള താല്‍പര്യം മൂന്നാംവര്‍ഷ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് എന്നില്‍ വളര്‍ന്നത്. ആദ്യം ഭഗവദ്ഗീത പഠിക്കാന്‍ തീരുമാനിച്ചു. അതിനുവേണ്ടി ഗീതാക്ലാസില്‍ പോകാന്‍ തുടങ്ങി. കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് പഠനം തുടങ്ങിയത്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ ചോദ്യങ്ങളല്ലാതെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാന വര്‍ഷത്തിലെത്തിയപ്പോള്‍ 'കണ്‍ഫ്യൂഷന്‍' അതിന്റെ പാരമ്യതയിലെത്തി. മുസ്‌ലിം സുഹൃത്തുക്കള്‍ പറഞ്ഞുതരാറുണ്ടായിരുന്ന കാര്യങ്ങള്‍ അവഗണിച്ചിരുന്ന ഞാന്‍ അവരെന്ത് പറയുന്നു എന്ന് കേട്ടുതുടങ്ങി. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഒരുപാട് കാര്യങ്ങള്‍ എനിക്ക് ആകര്‍ഷകമായിത്തോന്നി. അതോടെ ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു തുടങ്ങി. മറ്റു തത്ത്വശാസ്ത്രങ്ങളുമായി ഇസ്‌ലാമിനെ തട്ടിച്ചുനോക്കി ചെറിയൊരു പഠനം നടത്തി. ഇങ്ങനെയുള്ള അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ ഞാന്‍ ഇസ്ലാം ആശ്ലേഷിക്കുകയായിരുന്നു. അതിന്റെ മാസ്മരിക വലയത്തില്‍ ഞാന്‍ അകപ്പെട്ടിരുന്നു. അതിന്റെ അഭാവത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥ!

ഇസ്‌ലാം ആശ്ലേഷിച്ച ശേഷം ദൈവാനുഗ്രഹത്താല്‍ പ്രതീക്ഷിച്ചതുപോലുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇസ്‌ലാമിലേക്ക് കടന്നുവരുന്ന പലരും നേരിടുന്ന പരീക്ഷണങ്ങള്‍ നോക്കുമ്പോള്‍ എനിക്ക് ഒന്നുംതന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എടുത്ത് പറയാവുന്ന ഒരു കാര്യം എന്താണെന്നുവെച്ചാല്‍, എന്റെ അച്ഛനും അമ്മയും ഇപ്പോഴും വല്ലാതെ വേദനിക്കുന്നുവെന്നതാണ്. ഇസ്‌ലാമിനെക്കുറിച്ച് യാതൊന്നും കേള്‍ക്കാന്‍ അവര്‍ തയാറാകുന്നില്ല.

ഇസ്‌ലാമില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് ഏകദൈവ വിശ്വാസം ആണ്. അല്ലാഹു ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതിന് ഒരു ലക്ഷ്യമുണ്ട്; വൃഥാസൃഷ്ടിച്ചതല്ല. മനുഷ്യജീവിതത്തിനും ഒരു ലക്ഷ്യമുണ്ട്. അതെന്തെന്ന് ഇസ്‌ലാം കൃത്യമായി വരച്ചുകാട്ടുന്നു. മനുഷ്യജീവിതത്തെ ആസകലം ചൂഴ്ന്നുനില്‍ക്കുന്ന നിയമനിര്‍ദേശങ്ങളും പ്രായോഗികമായ കര്‍മമാര്‍ഗങ്ങളും വിവരിക്കുന്ന മറ്റേതൊരു തത്ത്വശാസ്ത്രമാണ് ഈ ലോകത്തുള്ളത്? ആര്‍ക്കും ഏതാശയവും ഉത്തമമെന്ന് പറയാന്‍ കഴിയും. എന്നാല്‍ തെളിയിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇസ്‌ലാം ദൈവികമതമാണ്; അതുകൊണ്ടുതന്നെ അതിന്റെ ആശയാദര്‍ശങ്ങള്‍ ഉദാത്തവും അന്യൂനവുമാണ്.

മുഹമ്മദ്‌ നബിയുടെ ജീവിതവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഉത്തമമായ സ്വഭാവത്തിന്റെ ഉടമ എന്നാണ് അദ്ദേഹത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മുഹമ്മദ് നബിയെ യുക്തിവാദികളും മറ്റും പല രീതിയില്‍ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍ പെട്ടിടുണ്ട്. നബിയുടെ ബഹുഭാര്യത്വമാണ് എല്ലാവരും ഉന്നയിക്കുന്ന ഒരാരോപണം. അദ്ദേഹം എന്തിനാണ് ഒന്നിലധികം വിവാഹം കഴിച്ചത് എന്നത് വിശദമായി പഠിച്ചുകഴിഞ്ഞാല്‍ ദൈവത്തിന്റെ ദൃഷ്ടാന്തമാണ് നമുക്കതില്‍ വെളിവാകുക. ഓരോ ഭാര്യയുടെയും കാര്യം എടുത്തുനോക്കിയാല്‍ എന്തിനുവേണ്ടിയാണ് ഓരോ വിവാഹവും നടന്നതെന്ന് ബോധ്യമാകും. വിമര്‍ശിക്കാന്‍വേണ്ടി വിമര്‍ശിക്കുകയാണ് പലരും ചെയ്യുന്നത്. യാതൊരുവിധ അനീതിയും കാണിക്കാതെ എല്ലാ ഭാര്യമാരോടും തുല്യനീതി പുലര്‍ത്തിയാണ് നബില ജീവിച്ചതെന്നതും മിക്ക ഭാര്യമാരും വിധവകളും പലരും വൃദ്ധകളുമായിരുന്നുവെന്നതും വിമര്‍ശകര്‍ കാണാതെ പോകുന്ന വസ്തുതകളാണ്. ജീവിതത്തിന്റെ സര്‍വമേഖലകളിലും അദ്ദേഹം മാതൃകായോഗ്യനാണ്.

ഇന്ത്യയിലെ ഇസ്‌ലാം വിമര്‍ശകര്‍ സമീപകാലത്ത് ഉന്നയിച്ച പല ആവശ്യങ്ങളും അതീവകൗതുകകരമാണ്. വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ എടുത്തുകളയണമെന്നായിരുന്നു ചില കേന്ദ്രങ്ങളില്‍നിന്നുള്ള മുറവിളി. ഓരോ മതക്കാരും തങ്ങള്‍ക്കിഷ്ടമള്ള കാര്യങ്ങളേ ഖുര്‍ആനില്‍ വരാന്‍ പാടുള്ളൂ എന്ന് ശഠിച്ചാല്‍ അത് അംഗീകരിച്ചുകൊടുക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ല. മനുഷ്യര്‍ക്ക് ദീര്‍ഘദൃഷ്ടി കുറയും. അവര്‍ക്ക് ചുരുങ്ങിയ പരിധിക്കുള്ളില്‍നിന്നേ ചിന്തിക്കാന്‍ കഴിയൂ. അവനവന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇന്ന സൂക്തം നീക്കണം; അധ്യായം നീക്കണം എന്ന് പറയുന്നത് സങ്കുചിതത്വമാണ്. യുദ്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില സൂക്തങ്ങള്‍ നീക്കം ചെയ്താല്‍ സാമുദായിക സൗഹാര്‍ദം ഉണ്ടാകും; പ്രസ്തുത സൂക്തങ്ങളാണ് സൗഹാര്‍ദം തകര്‍ക്കുന്നത്, എന്നൊക്കെയാണ് അവര്‍ പറയുന്നത്. ഇസ്‌ലാം എന്താണെന്നും ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ആദര്‍ശമെന്താണെന്നും മനസ്സിലാക്കാത്തതുകൊണ്ടോ, മനസ്സിലാക്കിയിട്ടും സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍വേണ്ടിയോ ആണ് ഇത്തരം ആവശ്യങ്ങള്‍ അവര്‍ മുന്നോട്ടുവെക്കുന്നത്. യഥാര്‍ത്ഥത്തില്‍ തമ്മില്‍ കലഹിച്ച് ജീവിക്കാന്‍ ഖുര്‍ആന്‍ പറയുന്നില്ല. എല്ലാവരുടെയും സമാധാനപൂര്‍ണമായ ജീവിതമാണ് അത് വിഭാവന ചെയ്യുന്നത്.

ഇസ്‌ലാമില്‍ സ്ത്രീസ്വാതന്ത്ര്യമില്ല എന്നാണ് മറ്റു ചില വിമര്‍ശകര്‍ പറയുന്നത്. ഇസ്‌ലാം ആശ്ലേഷിച്ച സ്ത്രീ എന്ന നിലയില്‍ ഈ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് എനിക്ക് പറയാന്‍ കഴിയും. ഇസ്‌ലാം അനുസരിച്ചുതന്നെയാണ് ഒരു കുടുംബവും സമൂഹവും ജീവിക്കുന്നതെങ്കില്‍ ആ വ്യവസ്ഥിതിയില്‍ സ്ത്രീക്ക് അവള്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം എന്തായാലും ഉണ്ടാകും. മറ്റു മതഗ്രന്ഥങ്ങള്‍ സ്ത്രീക്ക് നല്‍കുന്നതിനെക്കാള്‍ സ്ഥാനം ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്നുണ്ട്. അതറിയാതെ, ഇന്നത്തെ സാമൂഹിക വ്യവസ്ഥ പരിഗണിച്ചിട്ടാണ് പലരും ഇസ്‌ലാമിനെ കുറ്റപ്പെടുത്തുന്നത്. കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്തും മറ്റും മറ്റുള്ളവരെ അപേക്ഷിച്ച് പിന്നോക്കമാണെന്നത് സത്യമാണ്. അതിന് കാരണം ഇസ്‌ലാമല്ല. വിജ്ഞാന സമ്പാദനം പുരുഷനും സ്ത്രീക്കും ബാധ്യതയായി നിശ്ചയിച്ച മതമാണ് ഇസ്‌ലാം. പുതിയ തലമുറയില്‍ ആശാവഹമായ മാറ്റമുണ്ടായിക്കൊണ്ടിരുന്നുവെന്നതും നാം കാണേണ്ടതുണ്ട്.

പാശ്ചാത്യ വനിതയെപ്പോലെ വീടും കുടുംബവും ഉത്തരവാദിത്തങ്ങളുമൊക്കെ വലിച്ചെറിഞ്ഞ് ഇറങ്ങിത്തിരിക്കേണ്ടവളല്ല മുസ്‌ലിം സ്ത്രീ. അവള്‍ക്ക് അവളുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. അതിനെക്കുറിച്ച് ദൈവസന്നിധിയില്‍ അവള്‍ ചോദിക്കപ്പെടും. സ്ത്രീക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം നിഷേധിക്കുന്നില്ല. അത് തന്റെ പ്രാഥമിക ദൗത്യം ഒഴിവാക്കിക്കൊണ്ടാകരുത് എന്നുമാത്രം.  ഇസ്‌ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുകയും ആ സ്വാതന്ത്ര്യം എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തണമെന്ന് പറഞ്ഞുതരികയും ചെയ്തിട്ടുണ്ട്.

ഹിന്ദുസ്ത്രീകളും പുറത്തിറങ്ങുകയും ജോലി ചെയ്യുകയും ചെയ്യാന്‍ തുടങ്ങിയിട്ട് കൂടുതല്‍ കാലമൊന്നുമായിട്ടില്ല. കൂടുതല്‍ സുഖസൗകര്യങ്ങളോടെ ജീവിക്കാനും ഭര്‍ത്താവിന്റെ ജോലിഭാരം കുറക്കാനുമാണ് പലരും ജോലിക്ക് പോകുന്നത്. അതിനൊക്കെ അവളെ ഉപയോഗിക്കുകയും അതേസമയം വീട്ടുകാര്യങ്ങളില്‍ അവളോട് സഹകരിക്കാതിരിക്കുകയും അവളെ കുറ്റം പറയുകയും ചെയ്യുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട.് സ്ത്രീ ഇതൊക്കെ സഹിക്കുകയും ചെയ്യും!

ചെറുപ്പംമുതല്‍തന്നെ, സ്ത്രീ അവളുടെ അവകാശങ്ങള്‍ മനസ്സിലാക്കണമെന്ന് തോന്നിയിട്ടുള്ളയാളാണ് ഞാന്‍. പക്ഷേ, അവകാശം എന്താണ്, ബാധ്യത എന്താണ് എന്നൊന്നും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദൈവികമായ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ അവ മനസ്സിലാക്കാന്‍ കഴിയൂ. ഇസ്‌ലാം അവ കൃത്യമായി വിവരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ഒരു മുസ്‌ലിം സ്ത്രീ, അവള്‍ ഏത് രാജ്യക്കാരിയാണെങ്കിലും മാതൃകാവനിതയായിരിക്കും.

ഈയിടെ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഇസ്‌ലാമിക് ഫെമിനിസത്തെക്കുറിച്ചു ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്. സ്ത്രീയുടെ അവകാശ സംരക്ഷണത്തിനുവേണ്ടി നിലവില്‍വന്ന പ്രസ്ഥാനമാണ് 'ഫെമിനിസ്റ്റിക് മൂവ്‌മെന്റ്'. അതിന്റെയൊരു അതിരുകടന്ന രൂപമാണ് സ്ത്രീ-പുരുഷ സമത്വവാദം. സ്ത്രീയുടെ കടമകള്‍ മറന്നുകൊണ്ട് അവകാശങ്ങള്‍ക്കുവേണ്ടി മാത്രം വാദിക്കുക, പുരുഷന്റെകൂടെ എല്ലാ കാര്യങ്ങളിലും ഇടപെടുക, ഇത് വഴിപിഴച്ച വാദമാണ്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനും നന്നല്ല. ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അവളോട് അനുസരിക്കാന്‍ പറയുന്ന ധാര്‍മിക മൂല്യങ്ങളും വലിച്ചെറിഞ്ഞ് പാശ്ചാത്യ വനിതകളെപ്പോലെ ജീവിക്കാന്‍ 'ഇസ്‌ലാമിക് ഫെമിനിസ'മെന്ന മൂടുപടമണിഞ്ഞുവന്നവര്‍ പറഞ്ഞാല്‍ അതില്‍ വഞ്ചിതരാകുന്നവരല്ല കേരളത്തിലെ മുസ്‌ലിം വനിതകള്‍.

ഇസ്‌ലാം നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ അതിനുവേണ്ടി ശബ്ദിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കി അക്കാര്യങ്ങള്‍ ഉത്തരവാദപ്പെട്ടവരെ ബോധ്യപ്പെടുത്തി, നല്ല നിലക്കുതന്നെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ അവള്‍ ചോദിച്ചുവാങ്ങണം; ഒരു കാരണവശാലും ബാധ്യതകള്‍ മറന്നുകൊണ്ടായിരിക്കരുത് ഇത്.

മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണരീതിയെപ്പറ്റി എനിക്ക് പല തെറ്റിദ്ധാരണളും ഉണ്ടായിരുന്നു. എന്തിനാണ് ഇവരിങ്ങനെ മൂടിപ്പുതച്ച് നടക്കുന്നത്! പഠിപ്പില്ല, സംസ്‌കാരമില്ല എന്നൊക്കെ മുസ്‌ലിം സ്ത്രീകളെ കാണുമ്പോള്‍, വിദ്യാര്‍ഥിനിയായ എനിക്ക് തോന്നിയിരുന്നു. ഇസ്‌ലാമിനെ മനസ്സിലാക്കിയപ്പേള്‍ എന്റെ ധാരണകള്‍ തിരുത്തേണ്ടിവന്നു. ശരിയും തെറ്റും മനുഷ്യര്‍ തീരുമാനിക്കാന്‍ പറ്റിയ കാര്യങ്ങളല്ല. അതിനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് കൊടുത്താല്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയേയുള്ളൂ. ഒരുവന്റെ ശരി അപരന് തെറ്റായി തോന്നിയേക്കാം. അതുകൊണ്ടുതന്നെ ദൈവം എല്ലാ വിഷയങ്ങളിലും മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി. മുസ്‌ലിം സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ദൈവത്തിന്റെ വിധിയാണ്. സ്ത്രീയുടെ സൗന്ദര്യം ഭര്‍ത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും വ്യക്തിയുടെയും നന്മക്കല്ലാതെ തിന്മക്ക് ഒരിക്കലും ഇസ്‌ലാമിക വേഷവിധാനം കാരണമാകുന്നില്ല.

സ്ത്രീ തന്റെ ശരീരത്തിന്റെ മുക്കാല്‍ഭാഗവും പ്രദര്‍ശിപ്പിച്ച് നടന്നാല്‍ അത് സ്വാതന്ത്ര്യം.  മറച്ചുനടന്നാല്‍ അത് അടിമത്തവും! നാശത്തിലേക്ക് തള്ളിവിടുന്ന നഗ്‌നതാപ്രദര്‍ശനത്തിലാണോ സ്വാതന്ത്ര്യം കുടികൊള്ളുന്നത്? തലമറച്ച് നടന്നാല്‍ ഭയങ്കര ചൂടായിരിക്കില്ലേ എന്നാണ് ചില സുഹൃത്തുക്കള്‍ ചോദിക്കുന്നത്. ശരിയാണ്. അല്‍പസ്വല്‍പം പ്രയാസമൊക്കെയുണ്ടാകും. ദൈവപ്രീതിക്കുവേണ്ടി അതൊക്കെ സഹിക്കാന്‍ കഴിയണം; അതിനാണ് പ്രതിഫലമുള്ളത്. ഇസ്‌ലാമിക വസ്ത്രധാരണംകൊണ്ട് ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവുമാണുണ്ടാകുന്നത്. കയ്യോ കാലോ അനക്കിയാല്‍ നഗ്‌നത വെളിവാകില്ല. നിഴലടിക്കുന്ന, ശരീരത്തോട് ഒട്ടിനില്‍ക്കുന്ന വസ്ത്രം ധരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടേതായ കാരണംകൊണ്ട് ആരും നമ്മെ ദുഷ്ടചിന്തയോടെ നോക്കുകയില്ല.

ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ കൂടി ഇവിടെ പങ്കുവെക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു. പ്രബോധനം എങ്ങനെ ചെയ്യണമെന്ന് നബില കൃത്യമായി പഠിപ്പിച്ചുതന്നിട്ടുണ്ട്. ആ മാര്‍ഗംതന്നെ നമ്മളും പിന്തുടരണം. കാരണം അല്ലാഹുവില്‍നിന്നുള്ള ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍ പ്രബോധനം ചെയ്തത്. ക്രിസ്ത്യന്‍ മിഷനറിമാരെപോലെ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ പട്ടില്‍പൊതിഞ്ഞ് ആശയപ്രചാരണം നിര്‍വഹിക്കുന്നതിന് ഇസ്‌ലാമില്‍ സാധുതയില്ല. അവനവന്റെ കഴിവില്‍പെട്ടിടത്തോളം മറ്റുള്ളവരെ സഹായിക്കല്‍മുസ്‌ലിമിന്റ ബാധ്യതയാണ്. അതില്‍ സംശയമില്ല. അനാഥകളോട്, അഗതികളോട്, കുടുംബങ്ങളോട്, അയല്‍ക്കാരോട്..... ഇങ്ങനെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുവാനും സഹായം ആവശ്യമുള്ളവരെ സഹായിക്കാനുമൊക്കെ ഇസ്‌ലാം ആവശ്യപ്പെടുന്നു. നിത്യജീവിതത്തിന്റെ ഭാഗമാണിതൊക്കെ. എന്നാല്‍പ്രബോധനം വേറൊരു ബാധ്യതയാണ്. ഇസ്‌ലാമിന്റെ സന്ദേശം നമുക്ക് കഴിയുന്ന നിലയ്ക്ക് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ -പ്രത്യേകിച്ച് നാം അടുത്ത് പെരുമാറുന്നവര്‍ക്ക്- നമുക്ക് കടമയുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിനിടക്ക് അവസരങ്ങള്‍ കിട്ടിയാല്‍ പ്രബോധനം നടത്താം. എന്നാല്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിലേക്കുള്ള ക്ഷണമല്ല. അത് സല്‍കര്‍മമാണുതാനും. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി സാഹചര്യം മാറ്റിയെടുത്തിട്ടേ പ്രബോധനം ചെയ്യാവൂ എന്ന നിയമമൊന്നും ആരും ചമയ്‌ക്കേണ്ടതില്ല.

ഏകദൈവ വിശ്വാസത്തിലേക്കുള്ള ക്ഷണമാണ് ഏറ്റവും മുഖ്യമായത്. അത് ചെയ്യാതെയുള്ള സല്‍കര്‍മങ്ങള്‍ക്ക് ദഅ്‌വത്തിന്റെ പ്രതിഫലം ലഭിക്കില്ല. സ്രഷ്ടാവിനെ മാത്രം ആരാധിക്കേണ്ടതിന്റെ പ്രാധാന്യവും പരലോകത്തിന്റെ ആവശ്യകതയും മനസ്സിലാക്കിക്കൊടുക്കാനുള്ള ഭൂമികയായി പ്രവാചകന്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ല. സമൂഹത്തിന്റെ കണ്ണില്‍ സ്വന്തം മുഖം നന്നാക്കുവാന്‍ സല്‍കര്‍മങ്ങള്‍ ചെയ്യുക എന്നത് അര്‍ഥശൂന്യമാണ്; അത് ചെയ്യുന്നത് വ്യക്തികളോ സംഘടനകളോ ആണെങ്കിലും ശരി. ലോകമാന്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെറിയനിലയ്ക്കുള്ള, ദൈവത്തില്‍ പങ്കുചേര്‍ക്കലായാണ് പ്രവാചകന്‍ പഠിപ്പിച്ചത്.

മതപരിവര്‍ത്തനം നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഈയിടെ കേട്ടു. തികച്ചും രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍. ദലിതുകളെപ്പോലുള്ളവരെ കൂട്ടമായി മതംമാറ്റുന്നതും ഭൗതികവിഭവങ്ങള്‍ നല്‍കിക്കൊണ്ടും ഭീഷണിപ്പെടുത്തിയും മറ്റും മതം മാറ്റുന്നതും തടയാനാണ് നിര്‍ബന്ധ മതപരിവര്‍ത്തന ബില്‍ കൊണ്ടുവരുന്നതെന്നാണ് അതിന്റെ അനുകൂലികള്‍ പറയുന്നത്. എന്നാല്‍ ലക്ഷ്യം സ്വമേധയായുള്ള മതപരിവര്‍ത്തനത്തെപ്പോലും നിരോധിക്കുക എന്നതാണ്.

ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള മതംമാറ്റംകൊണ്ട് നൈമിഷികമായ ഗുണമേ കിട്ടൂ. ഇത് ജീവിതത്തെപ്പറ്റി കൃത്യമായ ലക്ഷ്യമുള്ളവര്‍ക്കറിയാം. മതവും മതപരിവര്‍ത്തനവും വിഷയമാക്കിത്തീര്‍ത്ത് വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതാണ് മതപരിവര്‍ത്തന വിരോധികള്‍ ലക്ഷ്യമാക്കുന്നത്.

ഏതു മതത്തിലും വിശ്വസിക്കാനും അതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള മൗലികാവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. ഈ അവകാശത്തെ ചോദ്യം ചെയ്യുകയാണ് സത്യത്തില്‍ ഇക്കൂട്ടര്‍ ചെയ്യുന്നത്. അംബേദ്കറിനെപ്പോലുള്ള നല്ലനിലയ്ക്ക് ചിന്തിക്കുന്ന ഏതാനും നേതാക്കള്‍ എഴുതിയുണ്ടാക്കിയ ഈ നിയമങ്ങള്‍ തിരുത്തിക്കുറിക്കാനും ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കുവാനുമുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അക്കൂട്ടര്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ അതും സംഭവിച്ചേക്കാം.

നിര്‍ബന്ധിക്കലും പ്രലോഭിപ്പിക്കലും വഴിയുള്ള മതപരിവര്‍ത്തനമേ നിരോധിക്കൂ എന്ന് പറയുന്നതില്‍ കെണിയുണ്ട്. എന്തിനെയും പ്രലോഭനമായും നിര്‍ബന്ധിതമായും വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും. മാറിവന്നവന് ചിലപ്പോള്‍ പുനരധിവാസ സൗകര്യമോ മറ്റോ ചെയ്തുകൊടുക്കേണ്ടിവരും. അതു ചെയ്തു കൊടുത്തവനെയും മതം മാറിയവനെയും ജയിലിലാക്കാനും കഴിഞ്ഞേക്കും. ഈ നിയമനിര്‍മാതാക്കള്‍ക്ക് കൂടി ഇസ്‌ലാമിന്റെ സത്യസന്ദേശം എത്തിച്ചുകൊടുത്ത് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് മുസ്‌ലിം സമൂഹം ഇത്തരുണത്തില്‍ സന്നദ്ധമാകേണ്ടത്.
 
ഇസ്‌ലാമെന്ന് പറഞ്ഞാല്‍ തീവ്രവാദവും മുസ്‌ലിം എന്നുപറഞ്ഞാല്‍ തീവ്രവാദിയുമാണെന്ന ധാരണയും പ്രചാരണവും ബലപ്പെട്ടുവരികയാണിന്ന്. വാസ്തവത്തില്‍ ഇസ്‌ലാം മിതവാദത്തിന്റെ മതമാണ്. ആരാധനാകാര്യങ്ങളില്‍പോലും തീവ്രത പാടില്ലെന്നാണ് പ്രവാചകന്‍  പഠിപ്പിച്ചത്. എന്നും രാത്രി ഉറങ്ങാതെ നമസ്‌കരിക്കുമെന്നും എന്നുമെന്നും നോമ്പെടുക്കുമെന്നും വിവാഹജീവിതം ദൈവാരാധനക്ക് വിഘാതമായതിനാല്‍ അതില്‍നിന്നും അകന്നുനില്‍ക്കുമെന്നും പറഞ്ഞവരെ ശക്തമായ ഭാഷയില്‍ പ്രവാചകന്‍ താക്കീതുചെയ്തത് ഇതിന് തെളിവാണ്.

സ്വഭവനങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുകയും ചെയ്യുമ്പോഴേ ആയുധമെടുക്കുവാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുള്ളൂ. അങ്ങനെയുള്ള യുദ്ധത്തില്‍പോലും പാലിക്കേണ്ടുന്ന ഒരുപാട് നിയമങ്ങളുണ്ട്. ഫലവൃക്ഷങ്ങള്‍ മുറിക്കരുത്, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കരുത് തുടങ്ങിയ നിരവധി നിയമങ്ങള്‍.

യുദ്ധത്തിന് അനുമതി നല്‍കാത്ത ഏത് മതമാണുള്ളത്? രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അടിത്തറ തന്നെ യുദ്ധമാണ്; നീതി നടപ്പിലാക്കാനുള്ള, അല്ലെങ്കില്‍ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള യുദ്ധങ്ങള്‍. യുദ്ധം നിരോധിക്കപ്പെട്ട ലോകത്ത് സമാധാനവുമുണ്ടാകില്ല. കാരണം, എല്ലാവരും നിയമത്തിന് വിധേയമാകുവാന്‍ തയാറല്ല; കുറെപേര്‍ വിധേയരാകും, കുറെപേര്‍ വിസമ്മതിക്കും. അവിടെ ബലപ്രയോഗം ആവശ്യമായിവരും. അന്യായമായി ഒരു മനുഷ്യജീവനെയും അപഹരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട തീവ്രവാദികള്‍ ആ വഴിക്കുതിരിഞ്ഞത് കടുത്ത അവകാശനിഷേധത്തിന്റെ ഫലമായാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. എന്നാല്‍ നിരപരാധികളെ കൊന്നൊടുക്കുന്ന രീതി ആരുതന്നെ സ്വീകരിച്ചാലും നീതികരിക്കാനാവില്ല. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത സംഭവം; അതിനുപിന്നില്‍ ആരാണെങ്കിലും ആ ഭീകരാക്രമണത്തെ ഇസ്‌ലാമികമായി ന്യായീകരിക്കാനാവില്ല. ആ വിമാനങ്ങളിലുണ്ടായിരുന്ന യാത്രക്കാരുടെ അപ്പോഴത്തെ മനോനില ചിന്തിക്കാന്‍പോലും കഴിയുന്നില്ല. മുസ്‌ലിം നാമധാരികള്‍ ചെയ്യുന്ന അക്രമത്തെയും മറ്റുള്ളവര്‍ ചെയ്യുന്ന ആക്രമണങ്ങളെയും ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കുന്ന മാധ്യമങ്ങളാണ് ഇസ്‌ലാമെന്നു പറഞ്ഞാല്‍ തീവ്രവാദമാണെന്ന ധാരണ പരത്തുന്നത്.

അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് തീവ്രവാദം നിലനിര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് ലോകപോലീസ് ചമയണമെങ്കില്‍ ലോകത്തെവിടെയെങ്കിലും പ്രശ്‌നം വേണം. അവരുടെ ആയുധങ്ങള്‍ ചെലവാകാന്‍ യുദ്ധംവേണം. അതിനുള്ള സാഹചര്യം അവര്‍ തന്നെ ഒരുക്കേണ്ടിയുംവരും. അതാണ് അഫ്ഘാനിലും ഇറാഖിലുമൊക്കെ ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവരുടെ മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഇസ്‌ലാമിനെ ഏതായാലും അവര്‍ക്കൊന്ന് പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും വേണം. അത് അവരുടെ അജണ്ടയില്‍പെട്ടതാണ്. ഫലസ്തീന്‍പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയും. പക്ഷേ, പരിഹരിക്കാതിരിക്കാനാണ് അവന്‍ ശ്രമിക്കുന്നത്.

ഇസ്‌ലാമെന്ന് പറഞ്ഞാല്‍ കലഹമാണെന്ന ധാരണയില്‍ അതിനുവേണ്ടി ജീവിക്കുന്നവരോട് അതു തെറ്റാണെന്ന് പറയാന്‍ മുസ്‌ലിംകള്‍ തന്നെ ഒറ്റക്കെട്ടായി ഒരുങ്ങണം. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ പ്രായോഗികമായി സംഘടിക്കുക; സമാധാനപരമായി നേടിയെടുക്കാന്‍ സമരം ചെയ്യുക. സാധാരണക്കാരായ നിരപരാധികളെ കൊന്നൊടുക്കുന്നത് ആരാണെങ്കിലും അത് തികച്ചും അപലപനീയമാണ്. ലോക മുസ്‌ലിം പണ്ഡിതന്മാര്‍ മുന്‍പന്തിയില്‍ നിന്ന് അതിനെ എതിര്‍ക്കണം. ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടി അതിനെ പിന്തുണക്കരുത്.

അമുസ്‌ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ്: നമ്മള്‍ എപ്പോള്‍ മരിക്കുമെന്നറിയില്ല. അതിനുമുമ്പായി ജീവിതലക്ഷ്യം എന്തെന്ന് ചിന്തിക്കുക. അത് കണ്ടെത്താനുള്ള വഴികള്‍ അന്വേഷിക്കുക. മുന്‍ധാരണകള്‍ മാറ്റിനിര്‍ത്തി തുറന്ന മനസ്സോടെ ഇസ്‌ലാമിനെപ്പറ്റി പഠിക്കാന്‍ മുതിരുക. സ്വതന്ത്രമായി ചിന്തിക്കുക.

ദൈവവിശ്വാസികളല്ലെങ്കില്‍, ദൈവമുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുക; അതിന് ഖുര്‍ആന്‍ നിങ്ങളെ സഹായിക്കും. തുറന്ന മനസ്സോടെ പഠിക്കാന്‍ തയാറായാല്‍ ഖുര്‍ആന്‍ നിരത്തുന്ന തെളിവുകള്‍ നിങ്ങളെ തൃപ്തരാക്കും. ദൈവത്തെ കണ്ടെത്തിയാല്‍ ജീവിതത്തിന് ലക്ഷ്യബോധം കൈവരും. മുസ്‌ലിം വായനക്കാരോട് ആത്മാര്‍ഥമായി അപേക്ഷിക്കുകയാണ്; നിങ്ങള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുക. ജീവിതത്തില്‍ പകര്‍ത്തുക, കഴിവിന്റെ പരമാവധി ഭയഭക്തിയോടെ ജീവിക്കുക. അറിഞ്ഞകാര്യം അറിയാത്തവര്‍ക്ക് എത്തിക്കുക. സാമൂഹികമായി മുസ്‌ലിംകള്‍ക്ക് ഒരുപാട് മുന്നേറാനുണ്ട്. അതിനുവേണ്ടി പരിശ്രമിക്കുക. സ്ത്രീകള്‍ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുക. അത് വകവെച്ചുകൊടുക്കാന്‍ സമൂഹം അമാന്തം കാണിക്കരുത്. എല്ലാവരും ബാധ്യതകള്‍ നിറവേറ്റുക; മരണം പിടികൂടുന്നതിനുമുമ്പായി.

അന്യഥാചിന്തിതം കാര്യം!


'അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേല്‍' എന്ന് കേട്ടിട്ടില്ലേ? 

'നാം ഒന്ന് ചിന്തിക്കുന്നു, ദൈവം മറ്റൊന്ന് വിധിക്കുന്നു' എന്ന്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളോര്‍ത്താല്‍ ഇതെത്ര ശരിയാണ്. ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിച്ചത്. ഓര്‍മകളുടെ ചുരുളഴിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ എവിടെയോ കേട്ടുമറന്ന കഥ പോലെ തോന്നുന്നു. പക്ഷേ, നടന്നതെല്ലാം സത്യമാണ്, സത്യം മാത്രം.

മുപ്പത്തിമുക്കോടി ദേവന്മാരെയും, എണ്ണമറ്റ അനാചാരങ്ങളെയും നെഞ്ചിലേറ്റി നടക്കുന്ന ഒരു സമുദായത്തില്‍നിന്ന് എന്നെങ്കിലും സ്വയം പറിച്ചെറിയപ്പെടുമെന്ന് കിനാവുപോലും കണ്ടതല്ല. എല്ലാം അല്ലാഹുവിന്റെ 'വിധി'യാണെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. ബുദ്ധിവന്ന നാള്‍മുതല്‍ ഞാന്‍ അമ്പലത്തില്‍ പോയിട്ടില്ല; വീടിനടുത്തുതന്നെ അതുണ്ടായിരുന്നിട്ടു പോലും. 'ദൈവ'നാമത്തോട് എനിക്ക് ഒരുതരം പുച്ഛമായിരുന്നു. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളായിരുന്നു മനസ്സുനിറയെ. അനാചാരങ്ങളും അനീതികളും നടത്തി അവയ്ക്ക് ന്യായീകരണം കണ്ടെത്താനുള്ള കുറുക്കുവഴിയാണ് 'ദൈവം' എന്ന പദമെന്നും, അങ്ങനെയൊന്നില്ലെന്നുമായിരുന്നു  എന്റെ ധാരണ. അത്തരത്തില്‍ അക്ഷന്തവ്യമായ ഒരനാചാരം സ്വന്തം തറവാട്ടില്‍ നടന്നുകൊണ്ടിരുന്നതു തടയാന്‍ ശ്രമിച്ചതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത് എന്ന് പറയാം. അത് അറിയണമെങ്കില്‍ എന്റെ കുടുംബ പശ്ചാത്തലം വിവരിച്ചേ മതിയാകൂ.

വടക്കേ മലബാറില്‍, പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഏറെ പ്രചാരമുള്ള ഒരു അനുഷ്ഠാന കലാരൂപമാണ് 'തെയ്യം' (ദൈവം എന്ന പദം ലോപിച്ച് 'തെയ്യ'മായതാകാം). പച്ചമടലും കുരുത്തോലയും കൊണ്ടുള്ള മുടിവെച്ച്, ചുവന്ന പട്ടുടുത്ത്, മേലാസകലം ചുട്ടികുത്തി, കാലില്‍ ചിലമ്പണിഞ്ഞ്, കയ്യില്‍ വാളേന്തി ചെണ്ടമേളത്തിനൊത്ത് തുള്ളുന്ന തെയ്യങ്ങള്‍ക്ക് പഴയ കാലത്ത് വളരെയേറെ ദിവ്യത്വം കല്‍പിക്കപ്പെട്ടിരുന്നു. (പെരുവണ്ണാന്‍ സമുദായക്കാരാണ് കൂടുതലും തെയ്യം കെട്ടിയാടുക). ആ മനുഷ്യദൈവങ്ങളുടെ മുമ്പില്‍ ഭക്തജനം കുമ്പിട്ട് വഴിപാട് നടത്തും, സകല ആവലാതികളും സമര്‍പ്പിക്കും. ദൈവമേയില്ലെന്ന് കരുതിപ്പോന്ന എന്നെപ്പോലുള്ളവര്‍ക്ക് തങ്ങളെപ്പോലെ മാംസവും മജ്ജയുമുള്ള മറ്റൊരു മനുഷ്യന്റെ മുമ്പില്‍ 'ദൈവമേ' എന്ന് പറഞ്ഞ് കുമ്പിടുന്ന ജനത്തോടും ആചാരത്തോടും വെറുപ്പായിരുന്നു. പക്ഷേ, എന്തുചെയ്യാം. എനിക്കോ സുഹൃത്തുക്കള്‍ക്കോ നേര്‍ക്കുനേരെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാരണം, എന്റെ തറവാട്ടില്‍തന്നെ മുപ്പത്തിരണ്ട് 'തെയ്യ'ങ്ങളുണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പഴമയേറിയ ഒരു നമ്പ്യാര്‍ തറവാട്ടിലാണ് ഞാന്‍ പിറന്നുവളര്‍ന്നത്. പഴമയുടെയും പ്രതാപത്തിന്റെയും സ്മാരകങ്ങളായി ഒരു നാലുകെട്ടും നടുമുറ്റവും തറവാട്ടു പറമ്പത്ത് മുപ്പത്തിരണ്ട് 'കോട്ട'ങ്ങളും (ചെറിയ കോവിലുകള്‍) ഇന്നുമുണ്ട്. കുംഭമാസം 14,15 തീയതികളിലാണ് തറവാട്ടുപറമ്പത്ത് മുപ്പത്തിരണ്ട് തെയ്യങ്ങള്‍ കെട്ടിയാടുന്ന തിറയുത്‌സവം നടക്കുക. അത് നാട്ടുകാരുടെകൂടെ ഉത്‌സവമായിരുന്നു അന്ന്. കണ്ടകര്‍ണന്‍, കുട്ടിച്ചാത്തന്‍, ഭൈരവന്‍, പോതി, വസൂരിമാല, ഭദ്രകാളി, ദാരികന്‍ എന്നിങ്ങനെ പോകുന്നു തറവാട്ടില്‍ കെട്ടിയാടുന്ന 'തെയ്യ'ങ്ങളുടെ പേരുകള്‍. തറവാടിനോട് ബന്ധമുള്ള മുപ്പത്തിരണ്ട് 'താവഴി'കളുടെ കുലദേവതകളായിരുന്നു ഓരോ തെയ്യവും. 'തിറ' ഉത്‌സവം ആരംഭിക്കുന്നതിന് ഏഴുദിവസം മുമ്പ് അഞ്ച് പൊന്‍പണവും 16 പറ നെല്ലും രണ്ടു കുല പഴവും രണ്ടു സേര്‍ അവിലും മൂന്നിടങ്ങഴി വെളിച്ചെണ്ണയും ചെലവിലേക്ക് ഓരോ കുടുംബവും (താവഴി) തറവാട്ടിലേക്ക് എത്തിച്ചിരിക്കണമെന്ന് നിയമമുണ്ട്. മുപ്പത്തിരണ്ട് കുടുംബങ്ങളും ഒത്തുചേരുന്നത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിറയുത്‌സവത്തിന്റെ രണ്ട് ദിനങ്ങളില്‍ മാത്രം.

1972ലാണ് സംഭവം. ആ വര്‍ഷത്തെ ഉത്‌സവത്തിന്റെ ഏതെങ്കിലും ഒരു ചടങ്ങ് ആരുമറിയാതെ മുടക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് ജനങ്ങള്‍ സ്വയം മനസ്സിലാക്കാനുള്ള അവസരമൊരുക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഉത്‌സവത്തിന്റെ ആരംഭം കുറിക്കുന്ന ചടങ്ങാണ് 'കോഴിവെട്ട്'. അത് മുടങ്ങിയാല്‍ ഉത്‌സവം മുടങ്ങുകയില്ലെങ്കിലും നാട്ടില്‍ ദൈവകോപവും അരാജകത്വവും ഉണ്ടാകുമെന്നാണ് വിശ്വാസം. (ഏതെങ്കിലും കാരണത്താല്‍ ഒരു കര്‍മം മുടങ്ങിയാല്‍ മറുകര്‍മം ചെയ്ത് പരിഹാരം തേടാമെന്ന് വിധിയുണ്ട്). ആദ്യകര്‍മമായ 'കോഴിവെട്ട്' തടഞ്ഞുകൊണ്ട് തുടങ്ങാമെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. കുംഭമാസം 13-ാം തീയതി അര്‍ധരാത്രി തറവാട്ടിലെ വലിയ വെളിച്ചപ്പാടാണ് ആ കര്‍മം നടത്തുക.
 
തറവാട്ടുപറമ്പില്‍ നിന്ന് ഏകദേശം നാനൂറ് മീറ്റര്‍ അകലെ ഒരു കുളമുണ്ട്. കുളക്കടവിലെ ഇലഞ്ഞിത്തറയില്‍ കോഴിയെ വെട്ടി ചോരകൊണ്ട് തര്‍പ്പണം ചെയ്ത് തിരികെ തറവാട്ട് മുറ്റത്തെത്തി കാരണവരില്‍ നിന്ന് ദക്ഷിണ വാങ്ങി അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും അനുഗ്രഹിച്ച് കഴിഞ്ഞാല്‍ കാരണവര്‍ കുടുംബനാഥന്മാരോടും നാല് നാട്ടുപ്രമാണിമാരോടും 'ആട്ടം തുടങ്ങാം' എന്ന് മൂന്നുവട്ടം വിളിച്ചുപറയും. തുടര്‍ന്ന് മുപ്പത്തിരണ്ട് ആചാരവെടികള്‍ മുഴങ്ങും. ഉത്‌സവം തുടങ്ങുകയായി. ആദ്യമിറങ്ങുന്ന 'തെയ്യം' ഭദ്രകാളിയുടേതായിരിക്കും. ഏതെങ്കിലും കാരണത്താല്‍ 'കോഴിവെട്ട്' കര്‍മത്തിന് ഭംഗം നേരിട്ടാല്‍ മഞ്ഞളും നൂറും അരിപ്പൊടിയും ചേര്‍ത്ത് തയാറാക്കുന്ന 'ഗുരുതി' തറവാട്ടുമുറ്റത്തെ തുളസിത്തറയില്‍ തളിച്ച് ഉത്‌സവം തുടങ്ങാമെന്ന് പരിഹാരമുണ്ട്. ആ വര്‍ഷംവരെ അങ്ങനെയൊന്ന് വേണ്ടിവന്നിട്ടില്ല.

'കോഴിവെട്ട്' നടത്താന്‍ വലിയ വെളിച്ചപ്പാട് തറവാട്ട് മുറ്റത്തു നിന്നും കുളക്കടവിലേക്ക് തനിച്ചാണ് പോവുക. പോകുന്നവഴിയിലും കുളക്കടവിന്റെ പരിസരത്തും ആരുമുണ്ടാവില്ല. വലിയ വെളിച്ചപ്പാട് പോകുന്നതും കര്‍മം നടത്തുന്നതും ആരും കാണരുതെന്നാണ് പ്രമാണം. വഴിയിലുള്ള മാവ് മറഞ്ഞുനിന്ന് കോഴിയും വാളും പിടിച്ചെടുത്ത് ഉടനെതന്നെ അവിടെനിന്ന് കടന്നുകളയണമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. പിന്നെയവിടെ നിന്നാല്‍ പിടിക്കപ്പെടും. ഒരുപക്ഷേ, ഞങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. നിശ്ചയിച്ച പ്രകാരംതന്നെ ഞാനും കൂടെയുള്ള മൂന്ന് സുഹൃത്തുക്കളും പ്രവര്‍ത്തിച്ചു. പിടിച്ചെടുത്ത കോഴിയും വാളും ഞങ്ങള്‍ തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചെറിഞ്ഞ് അവിടെനിന്ന് ഓടി. ഇടവഴിയും പറമ്പുമൊക്കെ താണ്ടി ആ രാത്രിതന്നെ സിറ്റിയിലെത്തി മദിരാശിക്ക് വണ്ടിയറി. (ഉത്‌സവം മുടങ്ങാതിരിക്കാന്‍ പരിഹാരകര്‍മം ചെയ്തുവെന്നും ഞങ്ങളെ തിരിച്ചറിഞ്ഞ് തറവാട്ടിലും കുടുംബത്തിലും വിലക്ക് കല്‍പിച്ചുവെന്നും കുറെ മാസങ്ങള്‍ക്കുശേഷം എനിക്ക് വിവരം കിട്ടി. അതോടെ നാടും വീടുമായുള്ള ബന്ധം എന്നെന്നേക്കുമായി മുറിഞ്ഞു).

മദിരാശിയില്‍ നിന്ന് കറങ്ങിത്തിരിഞ്ഞ് ഞങ്ങള്‍ മഹാരാഷ്ട്രയിലെ പൂനയിലെത്തി. സുഹൃത്തുക്കള്‍ മൂന്നുപേരും പട്ടാളത്തില്‍ ചേര്‍ന്നു. താമസിയാതെതന്നെ എനിക്ക് ഒരു കമ്പനിയില്‍ ജോലി ശരിയാവുകയും ചെയ്തു. പിന്നീടുള്ള എന്റെ ജീവിതം ഒരര്‍ഥത്തില്‍ സുഖകരമായിരുന്നു. മനസ്സിനിണങ്ങിയ ജോലി, തരക്കേടില്ലാത്ത ശമ്പളം, ഇടക്ക് ഞാന്‍ മദ്യപിക്കാന്‍ തുടങ്ങി. പിന്നെപിന്നെ അതൊരു ദിനചര്യയായി. പതിനൊന്നുവര്‍ഷം അങ്ങനെ കഴിഞ്ഞു. ഒരു ദിവസം നെഞ്ചില്‍ കലശലായ വേദന തോന്നി. പൂന മെഡിക്കല്‍ ഫൗണ്ടേഷന്‍ നടത്തുന്ന റൂബി ഹോസ്പിറ്റലില്‍ ഞാന്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. കോട്ടയത്തുകാരനായ ഡോ. സെബാസ്റ്റിയനായിരുന്നു ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗത്തിന്റെ തലവന്‍. ആദ്യത്തെ ഒന്നുരണ്ട് ദിവസം കൊണ്ടുതന്നെ ഞാനും ഡോക്ടറും ഉറ്റസുഹൃത്തുക്കളെപ്പോലെയായി. അത്ര ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. എന്റെ എല്ലാ കാര്യങ്ങളും കേട്ടുകഴിഞ്ഞപ്പോള്‍ എല്ലാം ദൈവത്തിന്റെ വിധിയാണെന്നും രോഗം ഭേദമാകാന്‍ ദിവസേന പ്രാര്‍ഥിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. ആദ്യമൊന്നും അയാളുടെ വാക്കുകള്‍ ഞാന്‍ അത്ര കാര്യമാക്കിയില്ല. വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ദൈവമുണ്ടെന്ന് എനിക്ക് തോന്നി. ആ തോന്നല്‍ വളര്‍ന്നുവന്നു. പക്ഷേ, എവിടെയാണ് ദൈവം? ഒടുവില്‍ ഒന്നരമാസത്തെ ചികിത്‌സക്കുശേഷം രോഗം മാറി ഞാന്‍ ആസ്പത്രി വിട്ടു. ഇനിയൊരിക്കലും മദ്യപിക്കുകയില്ലെന്ന് സത്യം ചെയ്തശേഷമെ ഡോ. സെബാസ്റ്റിയന്‍ എന്നോട് വിടപറഞ്ഞുള്ളൂ.

പൂനയില്‍തന്നെ തുടര്‍ന്നാല്‍ വീണ്ടും മദ്യപിച്ചുപോകുമോ എന്ന ഭയത്താല്‍ കമ്പനിയിലെ ജോലി രാജിവെച്ച് 1983 ഏപ്രില്‍ മാസം ഞാന്‍ ദേശാടനത്തിനിറങ്ങി. പുണ്യസ്ഥലങ്ങളെന്ന് പേരു കേട്ട പല ഇടങ്ങളിലും കറങ്ങിത്തിരിഞ്ഞ് 1984ല്‍ ഞാന്‍ കോഴിക്കോട്ടെത്തി. മിഠായിതെരുവിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തു. അന്ന് രാത്രി തീരെ ഉറങ്ങിയില്ല. പിറ്റേന്ന് കാലത്ത് അഞ്ചുമണിക്ക് എഴുന്നേറ്റ് പുറത്തിറങ്ങി. മിഠായി തെരുവിന്റെ തെക്കേ അറ്റത്തുനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് നടന്നു. കടപ്പുറത്തേക്കായിരുന്നു ലക്ഷ്യം. റെയില്‍വേ പാലം കടന്ന് വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്നിടത്തെത്തിയപ്പോഴേക്കും പ്രഭാത നമസ്‌കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി. ഒരു നിമിഷം, എന്നെ ഏതോ ഒരദൃശ്യ ശക്തി പിടിച്ചുനിര്‍ത്തിയപോലെ തോന്നി. കര്‍ണാനന്ദകരമായ ശബ്ദമാധുരി. അതിലെ പദങ്ങള്‍ക്ക് അസാധാരണമായ ഒരാകര്‍ഷണ ശക്തിയുണ്ടെന്ന് എനിക്കൊരു തോന്നല്‍. മറ്റെവിടെയും അങ്ങനെയൊന്ന് കേട്ടിട്ടില്ല. (അറേബ്യന്‍ നാടുകളില്‍ ബാങ്കുവിളിക്കുന്നത് കേട്ടിട്ടില്ലേ, അതേ ശൈലിയിലായിരുന്നു ബാങ്ക്). 'പുഴവക്ക'ത്തെപള്ളി എന്നാണ് ആ പള്ളിയുടെ പേര്. അവിടെ പക്ഷേ, പുഴയൊന്നുമില്ല. അവിടെനിന്ന് ഞാന്‍ റൂമിലേക്കുതന്നെ തിരിച്ച് നടന്നു. 'അല്ലാഹു അക്ബര്‍'. എന്താണാ വാക്കിന്റെ അര്‍ഥം? ഞാന്‍ എന്നോടുതന്നെ ചോദിച്ചു. ദിവസേന ബാങ്ക് വിളി കേള്‍ക്കുക എന്നത് ഒരു പതിവാക്കി. (പ്രഭാതസമയത്തുള്ള പ്രശാന്തമായ നിശ്ശബ്ദതയില്‍ ആ ബാങ്ക് വിളി കേള്‍ക്കുമ്പോഴുള്ള ആനന്ദം ഒരാവേശമുണര്‍ത്തുന്നതുപോലെ അനുഭവപ്പെട്ടുതുടങ്ങി). പിന്നെ പല മുസ്‌ലിം സഹോദരങ്ങളുമായി ബന്ധപ്പെട്ടു. സംശയങ്ങള്‍ ചോദിച്ചറിഞ്ഞു. വായിച്ചു. ആരാണ് അല്ലാഹു? നബി തിരുമേനിയുടെ ജീവിതം എങ്ങനെയായിരുന്നു? ഖുര്‍ആന്‍ ആരുടേതാണ്? മനസ്സിലാവുന്തോറും അതുവരെയുള്ള ജീവിതം വ്യര്‍ഥമായിപ്പോയി എന്ന ചിന്ത മനസ്സില്‍ വളരാന്‍ തുടങ്ങി. ഇനി ബാക്കിയുള്ള കാലം ഏകദൈവ വിശ്വാസിയായി അല്ലാഹുവിന്റെ വഴിയില്‍ കഴിയാന്‍ ഞാനുറച്ചു. കോഴിക്കോട്ടെത്തി നാലുമാസത്തിനുശേഷം 'ശഹാദത്ത് കലിമ' (സാക്ഷ്യവാക്യം) ചൊല്ലി ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു.

1985ല്‍ കോഴിക്കോട് ടൗണിനടുത്ത് കുണ്ടുങ്ങല്‍ പ്രദേശക്കാരി യായ ദരിദ്രയായ ഒരു മുസ്‌ലിം സ്ത്രീയെ ഞാന്‍ വിവാഹം കഴിച്ചു. ഇപ്പോള്‍ മൂന്ന് മക്കള്‍. സ്ഥിരതാമസം കോഴിക്കോടുതന്നെ. സ്വന്തമെന്ന് പറയാന്‍ ഒരു നാല് സെന്റ് ഭൂമിയും അതില്‍ പണിതീരാത്ത കൊച്ചുപുരയും മാത്രം. എങ്കിലും ജീവിതത്തിന്റെ വസന്തകാലമാണ് ഇപ്പോഴെന്നെനിക്ക് തോന്നുന്നു. മനസ്സിന് സമാധാനമുള്ള ദിവസങ്ങള്‍.

മദിരാശിയിലെ മലയാളി മുസ്‌ലിംകള്‍ നടത്തുന്ന 'മലബാര്‍ മുസ്‌ലിം അസോസിയേഷന്‍' എന്ന സംഘടനയുടെ ആറ് ബ്രാഞ്ച് ഓഫീസുകളില്‍ ഒന്നിന്റെ മാനേജരായി നാലുവര്‍ഷമായി ഞാന്‍ ജോലി ചെയ്തുവരുന്നു. ഇത് അല്ലാഹുവിന്റെ വിധിയല്ലാതെ മറ്റെന്താണ്? ഇവിടെ ഈ വരികള്‍ക്ക് പ്രസക്തിയേറുന്നു. 'അന്യഥാ ചിന്തിതം കാര്യം. ദൈവമന്യത്ര ചിന്തയേല്‍!'

പ്രാര്‍ഥന നല്‍കിയ സ്‌ഥൈര്യത്തോടെ...

ജന്മംകൊണ്ട് മതങ്ങള്‍ പലപ്പോഴും പലര്‍ക്കും വ്യത്യസ്തമാണല്ലോ. വിഭിന്നമായ വിശ്വാസങ്ങളും ചിന്താധാരകളും. പലതിലും വിശ്വസിക്കുന്നവര്‍, തീരെ വിശ്വസിക്കാത്ത ചിലര്‍. ബഹുദൈവ വിശ്വാസി, ഈശ്വര വിശ്വാസി, ഏകദൈവ വിശ്വാസി, യുക്തിവാദി, നിരീശ്വരവാദി അങ്ങനെയങ്ങെന..  ഇവയെല്ലാം ആത്യന്തികമായി ലക്ഷ്യമിടുന്നത് മനുഷ്യജന്മത്തിന്റെ മോക്ഷത്തെ തന്നെയാണ്. ഇങ്ങനെ ഒരു ജന്മസായൂജ്യമുണ്ട് എന്നതുകൊണ്ട് തന്നെ അത് എവിടെ നിന്ന് എന്നു കൂടി ചികഞ്ഞന്വേഷിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും മോക്ഷത്തിന്റെ മാര്‍ഗം ഇസ്‌ലാം തന്നെയാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഏകനായ സ്രഷ്ടാവില്‍ ജീവിതത്തെ സമര്‍പ്പിക്കുക വഴി ഇഹത്തിലും പരത്തിലും കരഗതമാകുന്ന സമാധാനമാണ് ഇസ്‌ലാം. അത് അറിയാനും ഉള്‍ക്കൊള്ളാനും സത്യമതത്തിലേക്ക് തിരിച്ചുവരാനും സാധിച്ച ഒരാളാണ് ഞാന്‍. (അല്‍ഹംദുലില്ലാഹ്)

എന്നെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ പഠിപ്പിച്ചതായിരുന്നു മതം. ദിവസവും വീട്ടിലെ പൂജാമുറിയില്‍ നിന്നുകൊണ്ടുള്ള പ്രാര്‍ഥന. വിശേഷദിവസങ്ങളിലോ ഒഴിവുദിവസങ്ങളിലോ അടുത്തുള്ള ക്ഷേത്രദര്‍ശനം. അതിനെത്തുടര്‍ന്നുള്ള ചെറിയ ചെറിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും. ഇവിടെ തുടങ്ങുന്നു എന്റെ മതവിദ്യാഭ്യാസം. അച്ഛനും അമ്മയും ചേച്ചിയുമടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന്‍ ഒരു തികഞ്ഞ ഈശ്വരവിശ്വാസിയാണ്. ഭക്തിയെന്നാല്‍ ഭയമാണ് എന്നാണ് പലപ്പോഴും അച്ഛനില്‍ നിന്നു എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നത്. കുളി കഴിഞ്ഞു വന്നാല്‍ വീട്ടിലെ പൂജാമുറിയില്‍ നിന്നും സാഷ്ടാംഗം ചെയ്തു അച്ഛന്‍ പ്രാര്‍ഥിക്കാറുണ്ട്. അച്ഛനെ അനുകരിക്കുകയായിരുന്നു എന്റെ പതിവ്. അല്‍പം ശബ്ദത്തില്‍ പ്രാര്‍ഥിച്ചിരുന്ന അച്ഛന്റെ പ്രാര്‍ഥനകള്‍ പലതും ഞാന്‍ മനഃപാഠമാക്കിയിരുന്നു. അതിലൊന്നിങ്ങനെയായിരുന്നു: ''രക്ഷിക്കണേ, ഞങ്ങളെ ശിക്ഷിക്കരുതേ'' 

എന്റെ വീടിന്റെ തൊട്ടുമുന്നിലായി താമസിച്ചിരുന്നത് ഒരു മുസ്‌ലിം കുടുംബമായിരുന്നു. അവരുടെ വസ്ത്രധാരണത്തിലുള്ള ചെറിയ ഒരു മാറ്റവും സംസാരശൈലിയിലുള്ള വ്യത്യാസവുമല്ലാതെ ഞങ്ങളും അവരും തമ്മില്‍ വലിയൊരന്തരം എന്റെ ദൃഷ്ടിയില്‍ പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്നായിരുന്നു അവരുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ സംഭവിച്ചത്. അലസമായി വസ്ത്രം ധരിച്ചിരുന്ന അവിടുത്തെ സ്ത്രീകള്‍ മുന്‍കയ്യും മുഖമൊഴിച്ചുള്ള ഭാഗം വളരെ വൃത്തിയായി മറയ്ക്കാന്‍ തുടങ്ങി. തൊട്ടടുത്ത് ഒരു പള്ളി വന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ദിവസങ്ങളില്‍ പള്ളിയിലേക്ക് പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. മതപഠന ക്ലാസുകളുണ്ടെന്ന് പറഞ്ഞു കുടുംബമൊന്നിച്ച് വൈകുന്നേരങ്ങളില്‍ പുറത്തു പോകാറുണ്ട്. വീട്ടില്‍ താക്കോലേല്‍പിക്കാന്‍ അവര്‍ വരുമ്പോള്‍ ലഭിക്കുന്നതാണ് ഈ വാര്‍ത്ത. ക്ലാസു കഴിഞ്ഞാല്‍ പിറ്റേദിവസം അമ്മയോട് അവിടെ കേട്ടത് പറയാറുണ്ട്. ചിലപ്പോഴെല്ലാം അമ്മയുടെ അടുത്തിരുന്ന് ഞാനും കേള്‍ക്കാറുണ്ടായിരുന്നു. വളരെ സാധാരണ രീതിയില്‍ സംസാരിച്ചിരുന്ന അവര്‍ പിന്നീട് ഗൗരവമേറിയ വിഷയങ്ങളില്‍ ആത്മാര്‍ഥമായി സംസാരിക്കുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
 
ഒരു ഒഴിവുദിവസം അമ്പലത്തില്‍ നിന്നും മടങ്ങി വരുന്ന സമയത്ത് അയല്‍വാസിയായ ആ വീട്ടിലെ കുട്ടിയെ കണ്ടു. രാവിലെത്തന്നെ എവിടുന്നു വരുകയാണെന്നവള്‍ അന്വേഷിച്ചു. ഞാന്‍ അഭിമാനത്തോടെ അമ്പലത്തില്‍ പോയിവരുന്നതാണെന്നു മറുപടി പറഞ്ഞു. ഉടനെ തന്നെ അവള്‍ ചോദിച്ചു: 'രാവിലെത്തന്നെ അമ്പലത്തില്‍ പോയി ഒന്നും കേള്‍ക്കുകയും കാണുകയും ചെയ്യാത്ത കല്ലിനോടും മണ്ണിനോടും എന്ത് പ്രാര്‍ഥിക്കാനാ. കല്ലിനും മണ്ണിനും നമ്മുടെ പ്രാര്‍ഥന മനസ്സിലാകുമോ?' ഇത് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ രോഷം പതഞ്ഞു വന്നെങ്കിലും മുഖത്തതു പ്രകടിപ്പിക്കാതെ എന്തൊക്കെയോ ഒപ്പിച്ചു പറഞ്ഞുകൊണ്ട് ഞാന്‍ നടന്നു. നല്ലൊരു മറുപടി (അവളോട്) പറയാന്‍ സാധിക്കാത്തതില്‍ എനിക്ക് പ്രയാസം തോന്നി. സത്യത്തില്‍ എന്തായിരിക്കും അതിന്റെ മറുപടി എന്ന് ഞാന്‍ ഒരുപാട് ചിന്തിച്ചു. അമ്പലത്തിന്റെ ഉള്ളിന്റെ ഉള്ളിലിരിക്കുന്ന ദൈവം അവള്‍ പറഞ്ഞപോലെ വെറുമൊരു ശിലയല്ലേ. എന്റെ വീടിന്റെ പൂജാമുറിയിലിരിക്കുന്ന കൃഷ്ണന്‍ മണ്ണല്ലേ? എങ്കിലും അവയില്‍ ദിവ്യത്വമില്ലെന്ന് എനിക്ക് ചിന്തിക്കുവാന്‍ പോലും വയ്യ. കാലങ്ങളായി അടിയുറച്ച വിശ്വാസവും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും മനസ്സില്‍ കിടന്നു പുകഞ്ഞു.
 
അതിനെത്തുടര്‍ന്ന് ഒരു സംഭവം ഉണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അടച്ചിട്ട വീട്ടിലേക്ക് ഞങ്ങള്‍ വരികയായിരുന്നു. പടിഞ്ഞാറു ഭാഗത്തു നിന്നുള്ള പൂജാമുറിയില്‍ ബിംബങ്ങള്‍ ഇരിക്കുന്ന സ്റ്റാന്റിന്റെ അരികിലുള്ള ജനലിന് വാതിലുകള്‍ ഇല്ലായിരുന്നു. അതിലൂടെ ഒരു കോഴി കയറി സ്റ്റാന്റില്‍ ഇരിപ്പുറപ്പിച്ചിരുന്നു. ഞങ്ങളുടെ ശബ്ദം കേട്ട് ഭയന്ന കോഴി വെപ്രാളപ്പെട്ട് ജനല്‍വഴി പുറത്തേക്ക് കയറി.... കോഴിയുടെ ചിറകടിയുടെ ശക്തിയില്‍ ഒരു ശ്രീകൃഷ്ണപ്രതിമ രണ്ടു ഭാഗങ്ങളായി നിലംപതിച്ചു. അച്ഛനും അമ്മയും ചേച്ചിയും ധൃതിയില്‍ ഓടിച്ചെന്ന് ശിലാവിഗ്രഹം എടുത്തു. പിന്നീട് മൂവരും ചേര്‍ന്ന് പശ വെച്ച് ഒട്ടിക്കാനുള്ള ശ്രമവും മറ്റും. അതിനിടയില്‍ ദുഃശ്ശകുനമാണല്ലോ എന്ന അച്ഛന്റെ വിലയിരുത്തലും.
 
പക്ഷെ, എന്നിലത് വല്ലാത്തൊരു ചിന്തയാണുണര്‍ത്തിയത്. ഒരു കോഴിയില്‍ നിന്നുപോലും രക്ഷപ്പെടാന്‍ സാധിക്കാത്ത ഈ ശ്രീകൃഷ്ണന്‍ എങ്ങനെയാണ് എന്റെ കുടുംബത്തെ രക്ഷിക്കുക? എന്നില്‍ പെട്ടെന്ന് കടന്നുവന്നത് അച്ഛന്‍ നിത്യവും ഉരുവിടാറുള്ള ഞാന്‍ മനഃപാഠമാക്കിയ ആ പ്രാര്‍ഥനയായിരുന്നു. 'രക്ഷിക്കണേ ഞങ്ങളെ ശിക്ഷിക്കരുതേ' 

ഞാന്‍ നോക്കുമ്പോള്‍ പൊട്ടിയ പ്രതിമ ശരിക്കും മണ്ണ്.... എനിക്ക് ഒരുപാടിഷ്ടമായിരുന്ന മഞ്ഞപ്പട്ടണിഞ്ഞ ആ ശ്രീകൃഷ്ണപ്രതിമയോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. അസ്വസ്ഥയായ ഞാന്‍ മനഃശാന്തിക്കുവേണ്ടി അയല്‍വാസികളുടെ അടുത്തേക്കുപോയി.
 
നടന്ന സംഭവം അവരെ അറിയിച്ചു... തുടര്‍ന്ന് എനിക്കു പരിചയമില്ലാത്ത യഥാര്‍ഥ സ്രഷ്ടാവിനെക്കുറിച്ചവര്‍ വിവരിച്ചു തന്നു. അവരുടെ വായില്‍ നിന്നും വളരെ സാധാരണമായ ഭാഷയിലും ശൈലിയിലും പ്രപഞ്ചനാഥനെക്കുറിച്ച് ഞാനറിഞ്ഞു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിച്ച് നിയന്ത്രിക്കുന്നവനായ അവന്‍ ഏകനായ അല്ലാഹുവാകുന്നു. അവനല്ലാതെ ആരാധനക്കും സ്തുതികള്‍ക്കും അര്‍ഹനായവന്‍ മറ്റാരുമില്ല. സ്ഥലകാലനൈരന്തര്യങ്ങള്‍ക്കതീതമാണ് അവന്റെ അറിവ്... ഘട്ടം ഘട്ടമായി ഞാനറിഞ്ഞുള്‍ക്കൊണ്ടു.
 
തുടര്‍ന്ന് ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. ഈ ഭൂമിയില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ പ്രതിഫലമുണ്ടെന്നും നന്മചെയ്യുന്നവര്‍ക്കായി സ്വര്‍ഗവും തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് നരകവും ഒരുക്കിയിട്ടുള്ള പരലോകം തിരസ്‌കരിക്കാനാവാത്ത സത്യമാണെന്നും മനസ്സിലാക്കി. ഏകദൈവവിശ്വാസവും പരലോകചിന്തയും എന്റെ ജീവിതത്തില്‍ വല്ലാത്തൊരു മാറ്റം സൃഷ്ടിച്ചു. ഇസ്‌ലാമിനെക്കുറിച്ചുള്ള പഠനത്തിനായി ഞാന്‍ ഗ്രന്ഥങ്ങളെ ആശ്രയിച്ചു. അതില്‍ ഖുര്‍ആനിലെ ഉദ്ധരണികള്‍ കാണാമായിരുന്നു. മനുഷ്യനെ ചിന്തിപ്പിക്കുന്ന വളരെ ആഴമേറിയ വചനങ്ങള്‍. അത് പ്രപഞ്ചസ്രഷ്ടാവിനല്ലാതെ പറയാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി.
 
പിന്നീട് ദിവസവും അഞ്ചു നേരത്ത് അനുഷ്ഠിക്കുന്ന നമസ്‌കാരത്തെക്കുറിച്ചറിഞ്ഞു. ഞാനത് പഠിക്കാന്‍ ശ്രമിച്ചു. ചെറിയ രീതിയില്‍ പഠനം പൂര്‍ത്തിയാക്കി. വുളു ചെയ്തു പഠിച്ചു. തുടര്‍ന്ന് കഴിയുന്ന രീതിയില്‍ ഞാനത് നിര്‍വഹിച്ചു പോന്നു. മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് നമസ്‌കരിക്കുമ്പോള്‍ പലപ്പോഴും പ്രയാസമായിരുന്നത് സുബ്ഹിയും മഗ്‌രിബുമായിരുന്നു. എങ്കിലും പടച്ച തമ്പുരാന്റെ മുമ്പില്‍ അറിയാവുന്ന രീതിയില്‍ ഞാനത് പൂര്‍ത്തിയാക്കുമ്പോള്‍ മനസില്‍ കുമിഞ്ഞു വരുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതായിരുന്നു.
 
റമദാനിലെ ഒരു മാസത്തെ കഠിന വ്രതം അതിശയകരമായിരുന്നു. 'എങ്ങനെയാണതിന് സാധിക്കുക'- അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അവന്റെ അടിമകള്‍ക്ക് മാത്രമാണ് ആത്മാര്‍ഥമായി ജലപാനം പോലുമില്ലാതെ അത് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയുള്ളൂ. വ്രതം ഞാന്‍ ഏഴോ എട്ടോ തവണ എടുത്തിരുന്നു. അതിലൊന്ന് എന്റെ വീട്ടില്‍ നിന്നും എടുത്തതാണ്. അമ്മയോടും അച്ഛനോടും സമ്മതം ചോദിച്ചിരുന്നു. അമ്മ പുലര്‍ച്ചെ ഭക്ഷണം ഒരുക്കിത്തന്നു. നോമ്പാരംഭിച്ചു. അങ്ങനെ സുബഹിയും ദ്വുഹറും അസറും നമസ്‌കരിച്ചു. നോമ്പ് തുറക്കാനുള്ള സമയം അടുത്തുവന്നു. തുടര്‍ന്നു നോമ്പു തുറന്നു. അച്ഛനും അമ്മയും ചേച്ചിയും അത് കഴിക്ക് ഇത് കഴിക്ക് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ, മഗ്‌രിബ് നമസ്‌കരിക്കാനായി എന്റെ അടുത്ത് നിന്നും അവര്‍ മാറുന്നില്ല. കുറച്ചു സമയം ഇരിക്കട്ടെ എന്ന് പറഞ്ഞു അടുക്കളയുടെ തിണ്ണയിലിരുന്ന് അവരുടെ മൂന്ന് പേരുടെയും മുമ്പില്‍ നിന്ന് അവരറിയാതെ പൂര്‍ണ ഹിജാബില്ലാതെ മനസുകൊണ്ട് നമസ്‌കാരത്തിനായി തക്ബീര്‍ കെട്ടി റുകൂഅ് ചെയ്തു.. സുജൂദ് ചെയ്തു.. എന്റെ നിസ്സഹായാവസ്ഥ അല്ലാഹു മനസിലാക്കും എന്ന പ്രതീക്ഷയോടെ..

തുടര്‍ന്നുള്ള എന്റെ ജീവിതം അസ്വസ്ഥതകള്‍കൊണ്ട് നിറഞ്ഞു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന സത്യം മനസ്സിലാക്കിയിട്ടും അമ്പലങ്ങളിലും മറ്റും ചെന്ന് വിഗ്രഹങ്ങളുടെ മുമ്പില്‍ തൊഴുകയ്യോടെ നില്‍ക്കേണ്ടി വന്നപ്പോള്‍.... അവയുടെ മുമ്പിലിരുന്നുകൊണ്ട് പലപ്പോഴായി ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചിട്ടുണ്ട്. നിവൃത്തികേടുകൊണ്ടാണ് പടച്ചവനേ എന്ന്.

മുന്‍കയ്യും മുഖമൊഴികെയുള്ള ഭാഗം സ്ത്രീ നിര്‍ബന്ധമായും മറച്ചിരിക്കണമെന്ന സത്യം ബോധ്യപ്പെട്ടു. എങ്കിലും പൂര്‍ണഹിജാബില്ലാതെ അന്യപുരുഷന്‍മാരുടെ മുമ്പിലൂടെ നടക്കേണ്ടി വന്നു. അപ്പോഴെല്ലാം മാനസികമായി അനുഭവിച്ച പ്രയാസം കുറച്ചൊന്നുമല്ലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ സ്‌നേഹിക്കുന്ന കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുമ്പില്‍ പകച്ചു നിന്ന നിമിഷങ്ങളായിരുന്നു അത്.
 
അങ്ങനെയിരിക്കുമ്പോഴാണ് ഇസ്‌ലാം മതം സ്വീകരിച്ച ഒരു സ്ത്രീയെ പരിചയപ്പെടാനും സംസാരിക്കുവാനും അവസരം ലഭിച്ചത്. ഇസ്‌ലാം മതത്തോടുള്ള എന്റെ താല്‍പര്യം അറിയാവുന്ന അവര്‍ എന്നോട് വീടുവിട്ടിറങ്ങാതെ മതം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ വീട്ടുകാരെയും എന്റെ വിദ്യാഭ്യാസവും ഒഴിവാക്കാന്‍ എനിക്കാവില്ലെന്ന് ഞാന്‍ ശഠിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു- മരണം  എപ്പോഴാണ് ഒരാളിലേക്ക് വന്നെത്തുക എന്നറിയില്ല. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആര്‍ക്കും നിശ്ചയിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് സത്യം മനസ്സിലാക്കിയ നീ അത് സ്വീകരിക്കാതെ മരിക്കുകയാണെങ്കില്‍ നീ നഷ്ടക്കാരുടെ കൂട്ടത്തിലാകും. ഇത് എന്നെ വല്ലാതെ പിടിച്ചു കുലുക്കി. ഒന്നും പറയാതെ അവിടെ നിന്നും മടങ്ങി. കാരണം ആദ്യമായാണ് ഞാനെന്റെ മരണത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നത്.
 
എന്റെ സുഹൃത്ത് എനിക്ക് പറഞ്ഞു തന്ന പ്രാര്‍ഥന ഇങ്ങനെയായിരുന്നു. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്നെ മരിക്കുവാനുള്ള അനുഗ്രഹം പ്രദാനം ചെയ്യണേ''. ഞാനിതു പ്രാര്‍ഥിക്കുമായിരുന്നു. ബാങ്ക് വിളിയുടെ സമയത്ത് ആവര്‍ത്തിച്ചു പറയാറുണ്ട്. രാത്രി ഉറക്കത്തില്‍ അറിയാതെ ഉണര്‍ന്നാല്‍ പോലും ഞാനത് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. പിന്നീട് എന്റെ മനസ്സ് സദാ അത് ഉരുവിടുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ പ്രാര്‍ഥനയുടെ നിവര്‍ത്തിയെന്നോണം 2003 മെയ് 11-ാം തീയ്യതി എനിക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കാനുള്ള മഹത്തായ അനുഗ്രഹം ലഭിച്ചു. അതിനായി വീടും നാടും വിടാനുള്ള മനഃശക്തി അല്ലാഹു നല്‍കി.
 
വീടുവിട്ടിറങ്ങുന്നതിനു മുമ്പ് എങ്ങോട്ടു പോകും എന്ന് യാതൊരു തീരുമാനവും എന്നിലില്ലായിരുന്നു. ആരെയും ഭയക്കാതെ അഞ്ചുനേരം നമസ്‌കരിക്കണം, മുസ്‌ലിമായി ജീവിക്കണം എന്നേ ഉണ്ടായിരുന്നുള്ളു. സമ്പാദ്യം എന്ന് പറയാനൊന്നുമില്ലാതെ ഉടുവസ്ത്രവുമായി വീടുവിട്ടിറങ്ങിയതു മുതല്‍ അല്ലാഹുവില്‍ നിന്നുള്ള ഒരു വലിയ കാവലിനെ ഞാന്‍ നേരിട്ടനുഭവിച്ചറിയുകയായിരുന്നു
പിന്നീട് സ്വാഭാവികമെന്നോണം ചില പൊട്ടലുകളും ചീറ്റലുകളും ഉണ്ടായി. ദിവസവും പൊന്നാനിയിലേക്ക് എന്റെ മനഃപരിവര്‍ത്തനത്തിനുവേണ്ടി ആളുകളുടെ ഒഴുക്കായി. അതില്‍ നാട്ടുകാരും പ്രമാണിമാരും എന്തിന് പള്ളി പ്രസിഡന്റും മറ്റംഗങ്ങളും എല്ലാം ഉണ്ടായിരുന്നു. അനുകൂലമായൊരു വാക്കുപോലും ആരില്‍ നിന്നും കേള്‍ക്കാനായില്ല. അമ്മ വന്ന് കാലില്‍ വീണ് കേണപേക്ഷിച്ചപ്പോഴും അതിനെ പിന്‍താങ്ങിയ മുസ്‌ലിംകളായ പലരുടെയും മുമ്പില്‍ വെച്ച് പടച്ചവനേ മനഃശക്തിയും, പിടിച്ചു നില്‍ക്കാനുള്ള കഴിവും തരണേ എന്ന് മനം പിടക്കുകയായിരുന്നു. അല്ലാഹു കാത്തു.
 
ഞാനിന്നു മുസ്‌ലിമായി ജീവിക്കുന്നു. അതിനിടയില്‍ ഇസ്‌ലാമിലേക്ക് വന്ന ഒരുപാട് ആളുകളെ പരിചയപ്പെട്ടു. അവരോടുള്ള സംസാരങ്ങളില്‍ നിന്നെല്ലാം ഇസ്‌ലാമിന്റെ മാധുര്യത്തെ വീണ്ടും വീണ്ടും അനുഭവിച്ചു. ചില ഗ്രന്ഥങ്ങള്‍ വായിക്കുമ്പോഴും, ശാസ്ത്രീയമായ ഖുര്‍ആനിന്റെ പ്രതിപാദനങ്ങള്‍ മനസ്സിലാക്കിയപ്പോഴും മറ്റും ഞാന്‍ സ്വീകരിച്ച മാര്‍ഗം വ്യക്തവും സത്യവുമാണെന്ന് നിസ്സംശയം ഞാനറിയുന്നു. 

സംസ്‌കൃതപഠനം വിശ്വാസത്ത സംസ്‌കരിച്ചപ്പോള്‍

പേര് അമീന. മതമേലാധികാരികള്‍ അവര്‍ണരെന്ന് വിളിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുമതത്തിലെ ഒരു താഴ്ന്ന സമുദായത്തിലാണ് ജനനം. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബം. കുടംബത്തിലെ അംഗസംഖ്യയുടെ കുറവ് പക്ഷേ, വീട്ടിലെ സമാധാനജീവിതത്തിന് ഒരിക്കലും ഉപയുക്തമായിട്ടില്ല. ഒന്നല്ലെങ്കില്‍ മറ്റൊന്നായി വീട്ടില്‍ എന്നും പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളും. പ്രയാസങ്ങളിലും നിസ്സഹായാവസ്ഥകളിലും താങ്ങാവുക അഭൗതികമായ ഒരു ശക്തിയാണെന്ന മനുഷ്യന്റെ നൈസര്‍ഗികമായി തിരിച്ചറിവ് കൊണ്ട് തന്നെയാവണം, വീടിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഭാഗങ്ങളിലെല്ലാം ചെറുതും വലുതുമായ 'ദൈവങ്ങള്‍' സ്ഥാനംപിടിക്കാന്‍ കാരണമായത്. മണ്ണ് തേച്ച ചുമരിലെ എണ്ണവിളക്കും മാറാലമാറാത്ത ദേവീചിത്രങ്ങളും പാതിയടര്‍ന്ന കളിമണ്‍ പ്രതിമകളുെമല്ലാം ഇന്നുമൊരു ഭൂതകാലക്കുളിരായി മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാവണം.
 
ശ്രീരാമകൃഷ്ണമിഷന്‍ വക ശ്രീശാരദ ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം. അലൗകിക ജീവിതം നയിക്കുന്നവരെന്ന് വിശ്വസിച്ചിരുന്ന അവിടുത്തെ ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളും സന്യാസിനിമാരും സഹപാഠികള്‍ക്കെന്ന പോലെ എനിക്കും കൗതുകവും ആവേശവുമായിരുന്നു. പുലര്‍കാല വേളയിലെ നിദ്രാസ്വപ്നങ്ങളില്‍ ഏറെയും അപഹരിച്ചിരുന്നത് ആശ്രമജീവിതം നയിക്കുന്ന ഒരു 'മാതാജി'യായുള്ള എന്റെ ഭാവി ചിത്രങ്ങളായിരുന്നു.
 
സംസ്‌കൃതം ഒരു വികാരമായി മാറിയതും അക്കാലത്തു തന്നെ. അഞ്ചാം ക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചു തുടങ്ങി. മെട്രിക്കുലേഷന് ശേഷവും സംസ്‌കൃത പഠനം തുടര്‍ന്നു. പക്ഷേ, രണ്ട് വര്‍ഷം മാത്രം സാമ്പത്തിക പരാധീനത ഒരു നെടുങ്കോട്ട തന്നെ കെട്ടി തുടര്‍പഠനം തടഞ്ഞു. മൂത്തയാള്‍ എന്ന നിലക്ക് കുടുംബബാധ്യത മുഴുവന്‍ എന്റെ ചുമലിലായി. സഹോദരന്മാരുടെ പഠനചെലവും മാതാപിതാക്കളുടെ നിത്യവൃത്തിയുമടക്കം രണ്ടറ്റവും കഷ്ടിച്ച് കൂട്ടിമുട്ടിക്കാമെന്ന തരത്തിലൊരു ജോലിതരമായി. സാമ്പത്തികമായി എത്ര ഞെരുങ്ങിയാലും അന്നൊക്കെ അല്‍പം പണം മിച്ചം വെക്കുമായിരുന്നു. മറ്റൊന്നിനുമല്ല, കൃഷ്ണനും ശിവനുമടക്കമുള്ള എന്റെ ആരാധനാമൂര്‍ത്തികള്‍ക്കുള്ള വഴിപാടിനായി. ''സഹോദരങ്ങളെയെങ്കിലും രക്ഷപ്പെടുത്തണേ...'' അതു മാത്രമായിരുന്നു പ്രാര്‍ഥന. പ്രാര്‍ഥന ഫലം ചെയ്തില്ല. നിനച്ചിരിക്കാതെ സഹോദരന്മാരിലൊരാള്‍ ഞങ്ങളെ വിട്ട് യാത്രയായി. ഒരു വാഹനപകടമായിരുന്നു. പ്രായത്തില്‍ മൂപ്പുള്ള അവന്റെ ആകസ്മികമരണം കുടുംബത്തെയാകെ പിടിച്ചുലച്ചു. അച്ഛന്‍ അന്നത്തോടെ കിടപ്പിലായി.
 
ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജോത്സ്യനെ വരുത്തി പ്രശ്‌നം വെപ്പിച്ചു. ധര്‍മദേവതയുടെ കോപമാണ് സഹോദരന്റെ അപമൃത്യുവിന് കാരണമെന്നായിരുന്നു ജോത്സ്യന്റെ കണ്ടെത്തല്‍. പരിഹാരവും നിശ്ചയിച്ചു; ദേവിയെ വീട്ടില്‍ പ്രതിഷ്ഠിക്കുക. അങ്ങനെ സര്‍വ്വ ആചാരാനുഷ്ഠാനങ്ങളുടെയും സന്നാഹത്തോടെ ദേവിയെ വീട്ടില്‍ കുടിയിരുത്തി. സഹോദരനായി നീക്കിവെച്ചിരുന്ന സ്ഥലവും അവനായി ബാക്കിവെച്ചിരുന്ന തുകയും അതോടെ ദേവിക്ക് കൂടിയുള്ളതായി; ദേവി നിത്യജീവിതത്തിലെ ഒരു ഭാഗമായി മാറി. വര്‍ഷം തോറും നടന്നുവരാറുള്ള ദേവീക്ഷേത്രത്തിലെ ഭാഗവതവായനക്ക് എന്റെ കൂടി സാന്നിധ്യം അനിവാര്യമാണെന്ന് തോന്നി തുടങ്ങിയത് അക്കാലത്താണ്. രണ്ടു രൂപ ദക്ഷിണ നല്‍കിയാല്‍  അവിടുത്തെ കാര്‍മ്മികന്‍ ഒരു തുണ്ട് പത്രം തരും. ''സര്‍വ്വം ഖലിദ മേവാഹം നാത്യ ദസ്തി സനാതനം'' എന്ന ദേവീ സൂക്തമാണതില്‍. ദിനേനെ വീട്ടില്‍ വെച്ച് ഉരുവിടണമെന്ന അദേഹത്തിന്റെ ഉപദേശത്തിനൊപ്പം ഞാന്‍ ആ മന്ത്രം ഏറ്റുചൊല്ലി. ''കുട്ടിക്ക് സംസ്‌കൃതം അറിയും ല്ലേ?!'' അദേഹം അത്ഭുതപ്പെട്ടു. ''ഭാഗവതവും ഗീതയുമെല്ലാം വായിച്ചിട്ടുണ്ടോ?''  ഇല്ലെന്നായിരുന്നു മറുപടി ''എങ്കില്‍ വായിക്കണം; കുട്ടിക്ക് അനുഗ്രഹം ണ്ടാവും!'' അദേഹം ആശീര്‍വദിച്ചു. ജീവിതത്തിലെ വല്ലാത്തൊരനുഭവമായിരുന്നു അത്. സമൂഹത്തിലും ജീവിതരീതിയിലും ചിന്തകളില്‍ പോലും അധമത്വമനുഭവിക്കുന്ന ഒരു കീഴ്ജാതിക്കാരിയോട് സവര്‍ണര്‍ കയ്യടക്കി വെച്ച മതഗ്രന്ഥങ്ങള്‍ വായിക്കണമെന്നാവശ്യപ്പെടുക; അതും ഒരു ക്ഷേത്രത്തിലെ മുഖ്യ കാര്‍മ്മികന്‍. കീഴ്ജാതിക്കാരന്റെ ധര്‍മപാരായണ ശിക്ഷകളെ കുറിച്ച് ചെറുപ്പം മുതലേ ഏറെ ഭീതിയോടെകേട്ടിരുന്നു. ഏതായാലും ഇതൊരവസരമായി കണ്ട് തുടങ്ങുക തന്നെ. ഭാഗവതം, ദേവീ ഭാഗവതം, ഭഗവത് ഗീത... അതുവരെ കൊടും താഴിട്ട് പൂട്ടിയ ഹൈന്ദവപ്രമാണ ഗ്രന്ഥങ്ങള്‍ ഒന്നൊന്നായി എന്റെ മുന്നില്‍ ചുരുള്‍ നിവര്‍ന്നു.
 
പലപ്പോഴും മലയാളഭാഷ്യമില്ലാതെ തന്നെ മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു. പക്ഷേ, വായന പുരോഗമിക്കും തോറും സംശയങ്ങളും കൂടിക്കൂടിവന്നു. തികട്ടി വന്ന ഓരോ സംശയവും മനസ്സില്‍ തന്നെ അടക്കിവെച്ചു.
 
സ്‌തോത്ര കീര്‍ത്തനങ്ങളെല്ലാം ആരംഭിക്കുന്ന സത്വ രാജോ തമോഗുണ സമ്യക്കായ 'ഓം' കാര മന്ത്രം പ്രതിനിധീകരിക്കുന്ന ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹേശ്വര (ശിവന്‍)ന്റെയും പ്രവര്‍ത്തനങ്ങളാണ് എന്നെ ഏറെ ആശയക്കുഴപ്പത്തിലാക്കിയത്. ബ്രഹ്മാവ് സൃഷ്ടികര്‍ത്താവാണ്. മഹാവിഷ്ണു പരിപാലകനും, ശിവന്‍ സംഹാരകനുമാണ്. കര്‍മ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടേണ്ട ഇവര്‍ എപ്പോഴും  ധ്യാനനിരതരാണ്. ദൈവമെന്ന് വിശ്വസിക്കുന്ന ഇവര്‍ സ്വയം ആരാധന നടത്തുമോ? ഇത്തരം ആരാധനകളിലൂടെ ആരോടാണിവര്‍ പ്രാര്‍ഥന നടത്തുക? ശിവനും വിഷ്ണുവിനും ക്ഷേത്രങ്ങളുണ്ട്. സൃഷ്ടിപ്പ് ഒരു കര്‍മ്മമായി ഏറ്റെടുത്തിട്ടു പോലും ബ്രഹ്മാവിന് ക്ഷേത്രങ്ങളില്ല. അസമത്വം ദൈവങ്ങള്‍ക്കിടയില്‍ നിന്നേ തുടങ്ങുന്നു.
 
സത്യഗുണ പ്രാധാനിയായ മഹാവിഷ്ണു ധര്‍മപരിപാലനത്തിനായി നിയുക്തമായ ദശാവതാരങ്ങളുടെ അവകാശി കൂടിയാണ്. എന്നാല്‍ ധര്‍മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ട വിഷ്ണു ഭഗവാന്‍ സ്ഥിരമായി വൈകുണ്ഠത്തില്‍ യോഗനിദ്രയിലാണ്. ലോകത്ത് അനിഷ്ടങ്ങള്‍ നടമാടുമ്പോള്‍ അതിനെതിരെ പ്രതികരിക്കണമെങ്കില്‍ നാരദനോ മറ്റേതെങ്കലും ദേവന്മാരോ അദേഹത്തെ ധ്യാനത്തില്‍ നിന്നുണര്‍ത്തണം. ശിവന്റെ കാര്യവും ഏതാണ്ടിതുപോലെ തന്നെയാണ്. മനുഷ്യര്‍ക്കുണ്ടാകുന്ന ഒരുവിധ ദൗര്‍ബല്യങ്ങളെല്ലാമുള്ള ഒരാളായിട്ടാണ് ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമായിട്ടുള്ള ശിവനെ പുരാണങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഇതിനെല്ലാം പുറമെ സ്വര്‍ഗാധിപതിയാവാന്‍ വേണ്ടിയുള്ള ദേവന്മാരുടെ വഴിവിട്ട നീക്കങ്ങളും സംഘര്‍ഷങ്ങളും വേറെയും.
 
നീതിയുടെ പര്യായമായ അസുര ചക്രവര്‍ത്തി മഹാബലിയെ വാമനാവതാരത്തിലൂടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വിഷ്ണുവിന്റെ കഥയും, വേഷപ്രച്ഛന്നനായി സപ്തര്‍ഷികളില്‍ ഒരാളായ ഗൗതമമുനിയുടെ പത്‌നി അഹല്യയെ സമീപിക്കുന്ന ഇന്ദ്രന്റെയും, ഇന്ദ്ര ചെയ്തിയുടെ ഫലമായി സ്വന്തം പത്‌നിയെ കല്ലാക്കി മാറ്റിയ മുനിയുടെ കഥയുമെല്ലാം മനസ്സില്‍ ഒരായിരം സംശയങ്ങള്‍ മുളപ്പിച്ചു. സത്യത്തിനും നീതിക്കും പ്രതിഫലം നല്‍കേണ്ട-അല്ലെങ്കില്‍ നായകത്വമെങ്കിലും നല്‍കേണ്ട ദേവന്മാരുടെ ദുഷ്‌ചെയ്തികള്‍ക്ക് എന്ത് വിശദീകരണമാണ് നല്‍കുക. ത്രിമൂര്‍ത്തികളില്‍ നിന്നും ദേവഗണങ്ങളില്‍ നിന്നുമെല്ലാം മനസ്സുമാറി ദേവിയില്‍ മാത്രം ഭക്തി കേന്ദ്രീകരിക്കാന്‍ ഇടവരുത്തിയത് ഇത്തരം ഐതിഹ്യങ്ങളാണ്. പക്ഷേ, ആദിപരാശക്തിയായ ദേവിയെ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ തപം ചെയ്ത് പ്രീതിപ്പെടുത്തി മൂന്നുപേര്‍ക്കും കൂടി ഭാര്യയാക്കിയെന്ന ദേവീഭാഗവതത്തിലെ ഭാഗം കൂടി വായിച്ചതോടെ വീണ്ടും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി. ഇതില്‍ ആരൊക്കെയാണ് യഥാര്‍ഥത്തില്‍ ആരാധനാവഴിപാടുകള്‍ക്കര്‍ഹര്‍? മനസ്സില്‍ ദൈവവിശ്വാസത്തെക്കുറിച്ച് നല്ലതല്ലാത്ത ഒരുപാട് ചിന്തകള്‍ കടന്നുകയറി. അത് ഒരു കിനാവള്ളി പോലെ എന്റെ വിശ്വാസത്തെ ആമൂലാഗ്രം ചുറ്റിവരിഞ്ഞു.
 
പതുക്കെ പതുക്കെ വീട്ടിലെ ജീവിതരീതിയൊക്കെ മാറി. വിശ്വാസത്തിന് കരിനിഴല്‍ വീഴ്ത്തിയ കാലത്തെ ഏതോ ഒരു സന്ധ്യാനേരത്ത് അണഞ്ഞ ദീപം പിന്നീട് കത്തിയില്ല. നാമജപവും മുറുമുറുപ്പായി നേര്‍ത്ത് അസ്തമിച്ചു. നിത്യജീവിതത്തില്‍ നിന്ന് 'ദൈവങ്ങളെ'യെല്ലാം പടിയടച്ച് പിണ്ഡം വെച്ചെങ്കിലും അകതാരില്‍ എവിടെയോ ഒരു ദൈവത്തെ കുറിച്ചുള്ള പ്രതീക്ഷ മുനിഞ്ഞു കത്തിയിരുന്നു. മതപരമായി ബന്ധമുള്ള ഏതൊരു ഗ്രന്ഥത്തിലും ദൈവത്തെ തിരയാന്‍ എന്നെ പ്രേരിപ്പിച്ചത് മനസ്സിലെ ആ പ്രകാശദീപമാവണം. ഉള്ളില്‍ ദൈവഭയവും 'കണ്ണില്‍ കാണുന്ന' ദൈവങ്ങളോടെല്ലാം രോഷവുമായി നടക്കുന്ന ഇക്കാലത്താണ് വിവേകാന്ദ വിജ്ഞാനഭവന്‍ ലൈബ്രറിയില്‍ നിന്ന് ഖുര്‍ആനിന്റെ ഒരു മലയാള പരിഭാഷ കയ്യില്‍ കിട്ടുന്നത്. ഖുര്‍ആനിലെ ദൈവത്തെ പരാമര്‍ശിക്കുന്ന ഭാഗങ്ങളെല്ലാം പ്രത്യേകം അടയാളപ്പെടുത്തി വായിച്ചു. മുസ്‌ലിംകള്‍ക്ക് മാത്രമല്ല-ലോകജനതക്കു മുഴവന്‍ മാര്‍ഗദര്‍ശനമാണിതെന്ന് സ്വയം വിവരിക്കുന്ന ഖുര്‍ആന്‍, സൃഷ്ടികളുടെ മുഴുവന്‍ രക്ഷിതാവായാണ് ദൈവത്തെ പരിചയപ്പെടുത്തുന്നത്. വൈരുധ്യങ്ങളോ യുക്തിക്ക് നിരക്കാത്തതോ ആയ യാതൊന്നും കാണാന്‍ കഴിയാത്ത ഖുര്‍ആനിലൂടെ പരിചയപ്പെടുത്തുന്ന അല്ലാഹുവിനെക്കുറിച്ചുള്ള വിവരണം മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു. ചിരകാലമായി തേടിക്കൊണ്ടിരുന്ന-മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്ന ദൈവസങ്കല്‍പം ഖുര്‍ആനിലൂടെ ഞാന്‍ കണ്ടെത്തുകയായിരുന്നു. ദൈവത്തിന്റെ ഗുണവിശേഷങ്ങളായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന-എന്നെ ഹഠാദാകര്‍ഷിച്ച സൂക്തങ്ങള്‍ ഇവയാണ്.
 
''(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും'' (വി.ഖു 112:1-4)

''അല്ലാഹു-അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.'' (വി.ഖു 2:255)

നന്മതിന്മകളെ കുറിച്ചും പരലോകത്തെ കുറിച്ചും സ്വര്‍ഗ-നരകങ്ങളെക്കുറിച്ചുമെല്ലാമുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ഏറെ ചിന്തനീയമാണ്. മരണശേഷം, ചാക്രിക പുനര്‍ജന്മത്തിലൂടെ ജാതിയെ മറികടക്കാനും അവസാനം സ്വര്‍ഗം പൂകാനുമുള്ള ഹൈന്ദവ അനുശാസനകളില്‍ നിന്ന് വിഭിന്നമായി വിശ്വാസധിഷ്ഠിതമായ കര്‍മ്മം വഴി ഏതൊരു ജീവിത ചുറ്റുപാടില്‍ നിന്നും സ്വര്‍ഗം കരസ്ഥമാക്കാമെന്ന ഖുര്‍ആനികധ്യാപനം ആര്‍ക്കാണ് ആശ്വാസം നല്‍കാത്തത്! ക്ഷമിക്കാന്‍ കഴിയുമെങ്കില്‍ ഒരു വിശ്വാസിയുടെ കാലില്‍ തറക്കുന്ന മുള്ളുപോലും സ്വര്‍ഗത്തിലേക്കുള്ള ഈടുവെയ്പ്പാണെങ്കില്‍ ഇഹലോകത്ത് ആര്‍ക്കാണ് ദുഃഖിക്കാന്‍ കഴിയുക! ലോകം മുഴുവന്‍ തുറന്നെതിര്‍ത്താലും അല്ലാഹുവിന്റെ നിശ്ചയമാണ്നടപ്പിലാവുക എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞെങ്കില്‍ ഭൂമിയിലെ ഒരു ശക്തിയേയും ഭയപ്പെടാതെ ധീരയായി ജീവിക്കാന്‍ പിന്നെന്ത് പ്രയാസം!

വിശ്വാസകാര്യത്തില്‍ ഞാന്‍ എന്റെ ഭീരുത്വം പാടെ ഉപേക്ഷിച്ചു. അതുവരെ ആരാധിച്ചിരുന്ന സര്‍വമൂര്‍ത്തികളെയും തൂത്തുകളഞ്ഞ് മനസ്സില്‍ സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം പ്രതിഷ്ഠിച്ചു. അല്ലാഹു തന്റെ ജീവിതത്തില്‍ കൂടുതല്‍ അടുത്തുവന്നപ്പോഴേക്കും കുടുംബം പാടെ അകന്നു കഴിഞ്ഞിരുന്നു. വീട്ടിലും കുടുംബത്തിലും പ്രതിഷേധങ്ങളും പ്രതിബന്ധങ്ങളും ഏറിയേറി വന്നു. പരീക്ഷണങ്ങളെ യഥോചിതം നേരിടാനും പ്രതിബന്ധങ്ങളകറ്റാനും നാഥന്‍ പ്രത്യേകം കരുത്തു നല്‍കി. ഖുര്‍ആന്‍ കയ്യില്‍ കിട്ടിയ ആദ്യത്തെ റമളാന്‍ മാസത്തില്‍ മൂന്ന് നോമ്പ് പിടിച്ചു; ജീവിതത്തില്‍ അനിര്‍വ്വചനീയമായ ആനന്ദം നല്‍കിയ സംഭവമായിരുന്നു അത്.
 
കലിമ ഉച്ചരിക്കുന്നതിനെ കുറിച്ചോ കര്‍മ്മാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനെ കുറിച്ചോ എനിക്കറിവില്ലായിരുന്നു. സ്വജീവിതത്തിലൂടെ അത് പകര്‍ന്ന് തരാന്‍ തക്ക ഒരു കുടുംബം പോലും ചുറ്റുമുണ്ടായിരുന്നില്ല താനും. എന്റെ മുന്‍വിശ്വാസത്തെ ദ്യോതിപ്പിക്കുന്ന തരത്തിലുള്ള ചെയ്തികള്‍ ആചാരങ്ങളായി കൊണ്ടുനടക്കുന്ന ഒരു കൂട്ടം മുസ്‌ലിംകളായിരുന്നു ചുറ്റിനും. അവര്‍ ചെയ്യുന്നതല്ല ഇസ്‌ലാമിക കര്‍മ്മങ്ങള്‍ എന്നെനിക്കുറപ്പുണ്ടായിരുന്നു; പക്ഷേ, ഏതാണ് യഥാര്‍ഥമായവയെന്ന് തിരിച്ചറിയാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ. അവിചാരിതമായി കണ്ടുമുട്ടിയ മുന്‍പരിചയമുള്ള ഒരു മുസ്‌ലിം കുടുംബം; അവരാണെന്നെ തര്‍ബിയത്തില്‍ എത്തിച്ചേരാന്‍ സഹായിച്ചത്. ശഹാദത്ത് കലിമ ഏറ്റു ചൊല്ലിയപ്പോള്‍ നിയന്ത്രണം വിട്ടുപോയി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അതു ചൊല്ലിത്തീര്‍ത്തത്.
  
ജോലിക്ക് വേണ്ടി കോഴിക്കോട് ഒരു ഹോസ്റ്റലില്‍ ജീവിക്കുകയാണെന്ന് മാത്രമായിരുന്നു കുടുംബത്തിനുള്ള ഏക അറിവ്. അധികപനാള്‍ ആ തെറ്റുധാരണ നിലനിര്‍ത്താന്‍ എന്റെ മനസ്സനുവദിച്ചില്ല. കാര്യങ്ങളെല്ലാം വിവരിച്ച് ഞാന്‍ വീട്ടിലേക്ക് കത്തെഴുതി. സ്വാഭാവികമായ പൊട്ടലും ചീറ്റലും കുടുംബത്തിലുമുണ്ടായി കാണണം. സഹോദരന്‍ തിരികെ വിളിക്കാനായി വരുമ്പോള്‍ ഞാന്‍ കരുണാലയം എന്ന സ്ഥാപനത്തില്‍ അറബി പഠിക്കുകയായിരുന്നു. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം അവന്‍ മടങ്ങിപ്പോയി.
 
ദീനിരംഗത്തും ഭൗതിക രംഗത്തും കാലുറപ്പിച്ചു നില്‍ക്കാമെന്നായപ്പോള്‍ വീട്ടിലേക്ക് തിരിച്ചു ചെന്നു. അമ്മയുടെ സമാധാനത്തിന് അതാണ് ഏറ്റവും നല്ലത് എന്നായിരുന്നു ചിന്ത. ഇസ്‌ലാമിക പഠനവും അതിന്റെ പ്രയോഗവും വീട്ടിലെ അന്തരീക്ഷത്തിലും കണിശമായി തുടര്‍ന്നു. നാട്ടുകാരും  ബന്ധുക്കളും അവഹേളനം അവരുടെ ഒരു ദിനചര്യയെന്നവണ്ണം നിര്‍വഹിച്ചു പോന്നു. ഖുര്‍ആന്‍ പറഞ്ഞതു പോലെ അറിവില്ലാത്ത ജനത; സന്മാര്‍ഗം കിട്ടാന്‍ മാത്രമല്ല കിട്ടിയവരെ ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്‌കത കൈവരിക്കാനും സല്‍ബുദ്ധി വേണമല്ലോ. നമുക്ക് പ്രാര്‍ഥിക്കുവാന്‍ മാത്രമേ നിവൃത്തിയുള്ളൂ. വീട്ടിലെ മൂര്‍ത്തികളില്‍ പലതും ഇപ്പോഴും ദ്രവിച്ചു തീരാതെ ബാക്കികിടപ്പുണ്ട്. മനസ്സില്‍ നിന്ന് പടിയിറങ്ങാത്തിടത്തോളം കാലം ചുമരിലുള്ളതിനെ നോക്കി അസ്വസ്ഥയായിട്ടു കാര്യമില്ലല്ലോ. ഒരുനാള്‍ വരും അന്ന് അമ്മയും സഹോദരനും തന്നെ അവയെ പറിച്ചെറിഞ്ഞ് ചുമരും മനസ്സും വൃത്തിയാക്കും. എന്റെ പതിവ് പ്രാര്‍ഥനകളിലൊന്ന് അത് തന്നെയാണ്. നിങ്ങള്‍ക്കും എന്നെ സഹായിക്കാന്‍ കഴിയും; ഈ പ്രാര്‍ഥനയില്‍ എന്നോടൊപ്പം പങ്കുചേര്‍ന്നു കൊണ്ട്. കുടുംബത്തിനും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം സ്രഷ്ടാവിന്റെ മഹിതാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു നല്ല നാളേക്കായി പ്രാര്‍ഥിച്ചു കൊണ്ട്.

റള്വീത്തു ബില്ലാഹി റബ്ബന്‍ വബില്‍ ഇസ്‌ലാമി ദീനന്‍ വബി മുഹമ്മദിന്‍ നബിയ്യ!! 

തിരിച്ചറിവ്

തിരുവനന്തപുരം ടൗണിനടുത്ത് കാട്ടാക്കടയിലാണ് ഞാന്‍ ജനിച്ചത്. തമിഴ്‌നാട്ടില്‍നിന്നും കുടിയേറിപ്പാര്‍ത്ത നായ്ക്കര്‍ ഫാമിലിയാണ് എന്‍േറത്. കേരളത്തിലെ നായര്‍ വിഭാഗത്തിനു തുല്യമാണ് തമിഴ്‌നാട്ടിലെ നായ്ക്കര്‍. രണ്ട് ആണും മൂന്നു പെണ്ണുമടങ്ങുന്ന അഞ്ച് മക്കളും മാതാപിതാക്കളുമടങ്ങിയതായിരുന്നു എന്റെ കുടുംബം. എന്റെ മൂത്ത മൂന്നു സഹോദരിമാരും ചെറുപ്പത്തിലേ എന്തോ രോഗത്തിനടിപ്പെട്ട് മരിച്ചു. ഞാനും എന്റെ ഇളയ സഹോദരനും മാത്രമാണ് ബാക്കിയായത്. എന്റെ പിതാവ് ഒരു മര(ആശാരി)പ്പണിക്കാരനായിരുന്നു.
 
എന്റെ പതിനൊന്നാം വയസ്സില്‍  മാതാപിതാക്കള്‍ എന്നെയും അനുജനെയും തിരുവനന്തപുരത്തെ ശിവാനന്ദ ആശ്രമത്തില്‍ ചേര്‍ത്തു. അല്‍പകാലം സ്‌കൂളില്‍പോയെങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. ആശ്രമത്തില്‍ ചേര്‍ന്നശേഷം പിന്നീട് വീടുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അതായിരുന്നു ആശ്രമ വ്യവസ്ഥ.

അച്ഛനും അമ്മയും സ്ഥിരമായി അമ്പലത്തില്‍ പോയിരുന്ന ദൈവ വിശ്വാസികളായിരുന്നുവെങ്കിലും ഞാന്‍ എന്റെ ജീവിത കാലത്തിനിടയ്ക്ക് ഇതുവരെ ഒരിക്കല്‍ പോലും ഒരു ക്ഷേത്രത്തിലും ആരാധനക്കായി പോയിട്ടില്ല. ആശ്രമത്തില്‍ ഒരു മത വിശ്വാസത്തിന്റെയും രീതി അനുസരിച്ചായിരുന്നില്ല ഞങ്ങള്‍ ജീവിച്ചിരുന്നത്. ആശ്രമത്തിനകത്തു ഞങ്ങളുടെ ആരാധനാ രീതിയും ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഏറെ വിചിത്രമായിരുന്നു. ദൈവമായി പ്രാണനെയായിരുന്നു ഞങ്ങള്‍ക്ക് പഠിപ്പിക്കപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ പ്രാണായാമം പോലുള്ള ആരാധനാരീതികളായിരുന്നു ആശ്രമത്തില്‍ ഞങ്ങള്‍ അനുഷ്ഠിച്ചിരുന്നത്. സാധാരണ സന്യാസിമാര്‍ ധരിക്കാറുള്ള വസ്ത്രധാരണ രീതി തന്നെയായിരുന്നു ഞങ്ങളും സ്വീകരിച്ചിരുന്നത്. എന്നാല്‍ കാഷായ വസ്ത്രത്തിനു പകരം വെള്ള വസ്ത്രമായിരുന്നു എന്നു മാത്രം. സ്ത്രീകളും ഈ രീതി തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. ആശ്രമത്തിലെത്തിയാല്‍ ജീവിതാവസാനംവരെ അവിടെത്തന്നെ കഴിച്ചുകൂട്ടണമെന്നതായിരുന്നു ആശ്രമത്തിന്റെ നിയമം. എന്നാല്‍ ആശ്രമജീവിതം ഉപേക്ഷിച്ച് അവിടെനിന്ന് പുറത്തുപോകുന്നവര്‍ക്ക് അതിനു വിരോധമില്ല. എന്നാല്‍ തിരിച്ച് പിന്നീട് ആശ്രമത്തിലേക്ക് പ്രവേശമുണ്ടായിരിക്കില്ല എന്നു മാത്രം. മരണാനന്തരം ആശ്രമത്തിലെ നിയമമനുസരിച്ച് പ്രത്യേക രീതിയില്‍ അവിടെ തന്നെ അടക്കം ചെയ്യുമായിരുന്നു.

ഇന്ന് നിലവിലുള്ള ഒരു മതത്തിന്റെയും ആ ചാരാനുഷ്ഠാനങ്ങളോ വിശ്വാസങ്ങളോ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഒരു മത്തിന്റെയും ആശയങ്ങള്‍ എനിക്കറിയില്ലായിരുന്നു. വ്യത്യസ്ഥ മതങ്ങളും ആ മതക്കാര്‍ക്കൊക്കെ ആരാധനാലയങ്ങളുമുണ്ടെന്നറിയുമെന്നതല്ലാതെ ഒരു മതത്തോടും പ്രത്യേകിച്ച് വിദ്വേഷമോ ആഭിമുഖ്യമോ ഉണ്ടായിരുന്നില്ല. എല്ലാ മതങ്ങളോടും സമദൂരമായിരുന്നു പാലിച്ചിരുന്നല്ലത്.

ശിവാനന്ദാശ്രമത്തില്‍ പഠിച്ചുകൊണ്ടിരിക്കെ ഞാന്‍ അതിന്റെ ഔഷധ വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ഔഷധോദ്യോഗത്തില്‍ നിന്ന് ഔഷധ ചെടികളെക്കുറിച്ചും ഓരോന്നിന്റെയും ഔഷധഗുണങ്ങളെക്കുറിച്ചും പഠിക്കുന്നതോടൊപ്പം ഔഷധനിര്‍മാണത്തെകുറിച്ച് അത്യാവശ്യം ഗഹനമായിത്തന്നെ പഠിക്കാനെനിക്കു സാധിച്ചു. ഔഷധനിര്‍മാണ രംഗത്തെ ഒരുവിധം കാര്യങ്ങളെല്ലാം അതിനിടെ ഞാന്‍ മനസ്സിലാക്കി. എന്റെ ഈ വൈദഗ്ധ്യം മനസ്സിലാക്കിയ ഞങ്ങളുടെ ആശ്രമത്തിന്റെ ഒരു സഹകാരിയും സന്ദര്‍ശകനുമായൊരു മാന്യന്‍ ഔഷധ നിര്‍മാണവുമായി ബന്ധപ്പെട്ട് പുറത്തു പ്രവര്‍ത്തിക്കാന്‍ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം തന്നെ അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടു ചെയ്തു തന്നു. അദ്ദേഹത്തിന്റെ സ്വദേശമായ ആലപ്പുഴയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ സുഹൃത്ത് ആലപ്പുഴയില്‍ നടത്തിയിരുന്ന ഖാദിബോര്‍ഡിനു കീഴിലുള്ള ഒരു ഔഷധനിര്‍മാണശാലയുടെ ചുമതല എന്നെ ഏല്‍പിച്ചു. വളരെ ചെറുപ്പത്തിലേ ആശ്രമത്തില്‍ പ്രവേശിച്ച എനിക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഒരു അവസരമായിരുന്നു അത്. ഒരു പുതിയലോകത്തേക്ക് എത്തിപ്പെട്ട അനുഭവമായിരുന്നു എനിക്കുണ്ടായിരുന്നത്. വളരെ പെട്ടന്നുതന്നെ ആ സാഹചര്യവുമായി ഇണങ്ങിച്ചേരാനും പൊതുജനസമ്പര്‍ക്കമുണ്ടാക്കാനും എനിക്കു സാധിച്ചു. ഈ ബന്ധമാണ് എനിക്ക് ഇസ്‌ലാമിലേക്കുള്ള പ്രവേശനത്തിനു വഴിവെച്ചത് എന്നു പറയാം. അതോടൊപ്പം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും.
 
അവിടെവെച്ച് എന്നെ സമീപിച്ച ഏതാനും ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ ഞാനുമായി ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുകയും ഏതാനും ലഘുലേഖകള്‍ എനിക്കു നല്‍കുകയും ചെയ്തു. ഒരുപക്ഷേ, ആശ്രമാധിഷ്ഠിതമായ എന്റെ വസ്ത്രധാരണരീതിയും രൂപഭാവങ്ങളുമായേക്കാം അവരെ എന്നിലേക്കാകര്‍ഷിച്ചത്. ദൈവചിന്തയോ മതചിന്തയോ ഇല്ലാത്ത എനിക്ക് ആ കൂടിക്കാഴ്ച ഒത്തിരി പുതിയ അനുഭവങ്ങളും അറിവും നല്‍കി. ഞാന്‍ മനസ്സിലാക്കിയതിനപ്പുറവും കുറേ കാര്യങ്ങളുണ്ടെന്നു എനിക്കു ബോധ്യമായി. അവര്‍ എനിക്കു നല്‍കിയ ലഘുലേഖകളും പുസ്തകങ്ങളും ഞാന്‍ വായിച്ചപ്പോള്‍ എനിക്കു കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടായി. അവ വായിച്ച് ഞാന്‍ എന്റെ മനസ്സിനോടുതന്നെ സംവദിച്ചുകൊണ്ടിരുന്നു. പലപ്പോഴായി ആ സഹോദരന്‍മാരുമായും എന്റെ മനസ്സുമായും ഞാന്‍ നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അവസാനം എന്റെ വിവരമില്ലായ്മക്കു മുമ്പില്‍ ഞാന്‍ മുട്ടുമടക്കി. അങ്ങനെ ഏറെ പഠനത്തിനും ചിന്തയ്ക്കും ശേഷം ഈ സത്യമതം സ്വീകരിക്കുകയായിരുന്നു. അത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.

ഇസ്‌ലാം സ്വീകരിച്ചശേഷം എന്റെ രണ്ട് മാസത്തെ ഔദേ്യാഗിക പഠനത്തിനുശേഷം ഞാന്‍ ആലപ്പുഴയിലേക്കു തിരിച്ചുപോയില്ല. വീട് മുമ്പേ ഉപേക്ഷിച്ചതായതിനാല്‍ ആ ചിന്തയും മനസ്സിലുദിച്ചില്ല. ഞാന്‍ ബന്ധപ്പെട്ട പല മുസ്‌ലിം സഹോദരങ്ങളും എന്നെ രണ്ട്കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മാത്രമല്ല സത്യദീനിലേക്ക് എന്റെ പ്രവേശനം ഏറ്റവും ശരിയായ കവാടത്തിലൂടെയായതിനാല്‍ തന്നെ മുസ്‌ലിം സമൂഹത്തിലെ സംഘടനാ ബാഹുല്യം എന്നെ അലട്ടിയിട്ടേയില്ല. സാധാരണ ഇസ്‌ലാമിലേക്ക് കടന്നുവരുന്ന പലര്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കാറുള്ള ഒന്നാണല്ലോ അത്.

ഇസ്‌ലാമിന്റെ ലാളിത്യമാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു കാര്യം. ചടങ്ങുകള്‍ക്കതീതമായ സംസ്‌കാരവും ആചാരവുമാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിലെ ഏത് ആചാരവും ലളിതമാണ്. അതില്‍ പൗരോഹിത്യമില്ല. മറ്റൊന്ന് ഇസ്‌ലാമിലെ നമസ്‌കാരവും അതിന്റെ സമയനിഷ്ഠയുമാണ്. ഒരു നമസ്‌കാരം കഴിഞ്ഞ് അതിന്റെ ഊര്‍ജം തീരുംമുമ്പ് അടുത്ത നമസ്‌കാരസമയം എത്തുന്നതുകൊണ്ട് എപ്പോഴും അല്ലാഹുവുമായുള്ള ബന്ധം നിലനിര്‍ത്താനാവും എന്നതും എന്നെ വല്ലാതെ ആകര്‍ഷിച്ച ഘടകമാണ്.
 
സത്യമതത്തിലേക്കു തിരിച്ചുവരുന്ന നവാഗതര്‍ക്ക് മുസ്‌ലിം സമൂഹത്തില്‍നിന്ന് ചിലപ്പോഴെങ്കിലും അവഗണനകള്‍ നേരിടേണ്ടിവരാറുണ്ട്. സമൂഹം ഈ രംഗത്ത് മാറി ചിന്തിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. സത്യമതത്തിലേക്ക് തിരിച്ചുവന്ന ഒരുത്തന്റെ മാനസികാവസ്ഥ സമൂഹം ഉള്‍ക്കൊളളുകയും അവരെ സ്വീകരിക്കാനുള്ള വിശാലമസ്‌ക്കത കൈക്കൊള്ളുകയും ആവശ്യമായവര്‍ക്ക് സംരക്ഷണവും പുനരധിവാസവും നല്‍കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഈ രംഗത്ത് ഉദ്‌ബോധനങ്ങളും സാമൂഹികസംവിധനങ്ങളും ആവശ്യമാണെന്നാണ് എന്റെ വീക്ഷണം.

ഇസ്‌ലാമിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാവാന്‍ പ്രധാനകാരണം ഗള്‍ഫ് പണമാണ് എന്ന ചില വാര്‍ത്താമാധ്യമങ്ങളുടെ പ്രചരണത്തെ കാര്യബോധമുള്ളയാളുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടുകൂടി തള്ളിക്കളയും. പണംകൊടുത്ത് ഒരാളുടെ മതവിശ്വാസത്തെ വിലക്കു വാങ്ങാനോ മാറ്റിയെടുക്കാനോ സ്വാധീനിക്കാനോ ആവും എന്നെനിക്കു വിശ്വാസമില്ല. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാവേണ്ടത് ക്രിസ്തുമതത്തിനാണല്ലോ. അവര്‍ മതപ്രചാരണത്തിനും ക്ഷേമപ്രവര്‍ത്തനത്തിനുമായി ചെലവഴിക്കുന്നത് എത്രത്തോളം പണമാണ്!

മതംമാറ്റ നിരോധന നിയമം വഴി ഇസ്‌ലാമിലേക്കുള്ള സത്യാന്വേഷികളുടെ ഒഴുക്ക് തടയാനാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. നിയമത്തിനു നിയമത്തിന്റേതായ ശക്തിയും അതോടൊപ്പം പരിധിയും പരിമിതിയുമുണ്ടല്ലോ. സത്യമതത്തിലേക്ക് ആകൃഷ്ടരാകുന്നവരുടെ മനസ്സില്‍ ഭീതി സൃഷ്ടിക്കാന്‍ ഇത്തരം നിയമങ്ങള്‍ക്കായേക്കാം. അതുപോലെ ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരെ സംരക്ഷിക്കുന്നതിനു നിയമതടസ്സങ്ങള്‍ സൃഷ്ടിക്കാനും ഈ വിധികൊണ്ടായേക്കാം. എന്നാല്‍ മനുഷ്യമനസ്സിന്റെ സത്യാന്വേഷണ തൃഷ്ണയെ കടിഞ്ഞാണിടാനും വികാരങ്ങളെ പിടിച്ചുകെട്ടാനും നിയമത്തിനാവില്ലല്ലോ. മനുഷ്യാസ്തിത്വത്തിന്റെ വ്യതിരിക്തത തന്നെ ഈ സ്വാതന്ത്ര്യമാണല്ലോ. എന്നാല്‍ ഈ നിയമം നടപ്പാക്കാന്‍ ശ്രമിച്ച പ്രദേശങ്ങളിലെല്ലാം വിപരീതഫലമാണ് ഉണ്ടായത് എന്നു കാണുവാന്‍ സാധിക്കും. ഉദാഹരണമായി ഈ കരിനിയമം നടപ്പിലാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നിരുന്ന ഒരു സംസ്ഥാനമാണല്ലോ തമിഴ്‌നാട്. ഈ നിയമത്തിന്റെ വരുംവരായ്കകളെക്കുറിച്ച് ശക്തമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ തന്നെ അവിടങ്ങളില്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചറിഞ്ഞ ആളുകളും കുടുംബങ്ങളും ധാരാളമായി സത്യദീനിലേക്ക് ഒഴുകിയിരുന്നുവെന്നാണ് അവിടങ്ങളിലുള്ള പലരില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നത്. അതിനാല്‍ തന്നെ ഈ നിയമങ്ങള്‍കൊണ്ടൊന്നും ഇസ്‌ലാമിലേക്കുള്ള ആകര്‍ഷണത്തെ കുറക്കാനാവില്ല. കാരണം അത് മാനവികതയുടെ മതമാണ്.
 
ഇപ്പോള്‍ ഞാന്‍ മലപ്പുറം ജില്ലയില്‍ ഇസ്വ്‌ലാഹീപ്രസ്ഥാനത്തിനു കീഴിലുള്ള പ്രശസ്തമായൊരു ഔഷധ നിര്‍മാണശാലയുടെ ചുമതലവഹിക്കുന്നു. വിവാഹം കഴിച്ച് കുടുംബവുമായി ജീവിക്കുന്നു.


സ്രഷ്‌ടാവ്‌ മാത്രമാണ്‌ ആരാധനക്കര്‍ഹന്‍

ഒരു വസ്‌തുവിനും, പരമാണു മുതല്‍ നക്ഷത്രസമൂഹംവരെ യാതൊന്നിനും ശൂന്യതയില്‍നിന്ന്‌ സ്വയം നിലവില്‍വരിക സാധ്യമല്ല. ശൂന്യതയില്‍നിന്ന്‌ പരമാണുവല്ല, അതിലും ലോലമായ എലക്‌ട്രോണോ, പ്രോട്ടോണോ സൂക്ഷ്‌മകണങ്ങളോ പോലുമോ ക്രമേണ ഉദ്‌ഭൂതമാകുകയില്ല. ഈ കാര്യം മനുഷ്യബുദ്ധിക്ക്‌ അധി കം ആഴത്തിലൊന്നും ചിന്തിക്കാതെതന്നെ വ്യക്‌തമായി ഗ്രഹിക്കാവുന്നതാണ്‌. പ്രപഞ്ചം സ്വയംഭൂവാണെന്നും അത്‌ എന്നെന്നും ഉണ്ടായിരുന്നതാണെന്നും അനാദിയാണെന്നും മറ്റുമുള്ള യുക്‌തിവാദികളുടെയും ഭൗതികവാദികളുടെയും വാദങ്ങള്‍ ഇന്ന്‌ ശാസ്‌ത്രലോകം തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്‌. വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം വി കസിക്കാന്‍ തുടങ്ങിയ ഒരു ഘട്ടമു ണ്ടായിരുന്നിരിക്കാതെ തരമില്ല. പ്രപഞ്ചത്തിന്‌ ഒരു തുടക്കമു ണ്ടെന്നും അത്‌ പെട്ടെന്ന്‌ ഒരു ശൂന്യതയില്‍നിന്ന്‌ വമ്പിച്ച വിസ്‌ ഫോടനത്തോടെ നിലവില്‍വന്നതാണെന്നും മറ്റും ആധുനിക ശാസ്‌ത്രകാരന്മാര്‍തന്നെ അഭിപ്രായപ്പെടുന്നു. ശൂന്യതയില്‍നിന്ന്‌ യാതൊന്നിനും സ്വയമുണ്ടായിത്തീരുവാന്‍ സാധ്യമല്ല. 
ശാസ്‌ത്രകാരന്മാരുടെ പ്രപഞ്ചത്തെപ്പറ്റിയുള്ള മാറിക്കൊണ്ടി രിക്കുന്ന നിഗമനങ്ങള്‍ എന്തായാലും ഒരു പരമാണുവിനുപോലും സ്വയം നിലവില്‍വരാനോ സ്വയംഭൂ ആയിരിക്കുവാനോ സാധ്യ മല്ല. പരമാണുവിനെ സംബന്‌ധിച്ചിടത്തോളം അതിന്‍െറ അഭ്യ ന്തര ഘടനയും ആന്തരിക ചലനവും മറ്റു സങ്കീര്‍ണ വശങ്ങളും തല്‍സംബന്‌ധമായ പഠനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ശാസ്‌ത്രകാര ന്മാരെ അന്താളിപ്പിക്കുന്നു. ചിലര്‍ അത്‌ വെറും `മായ'യാണെന്നും ചിലര്‍ അത്‌ വെറും ചലനമാണെന്നും മറ്റുചിലര്‍ അത്‌ മനസ്സി ന്‍െറ പ്രവര്‍ത്തനം (mind stuff) ആണെന്നും അങ്ങനെ പല പല അഭിപ്രായങ്ങളും അവരില്‍ നിന്ന്‌ ഉയര്‍ന്നു വരുന്നു.
പ്രപഞ്ചത്തിന്‍െറ സ്‌ഥാനത്ത്‌ ഒര പരമാണു മാത്രമാണ്‌ ഉള്ളത്‌ എങ്കില്‍പോലും, അതിന്‌ നിലനില്‍പ്പു നല്‍കി, നിലനിര്‍ത്തിപ്പോരുന്ന ഒരു സ്രഷ്‌ടാവ്‌ കൂടാതെ കഴിയുകയില്ല. പരമാണുവിന്‍െറ മധ്യഭാഗത്ത്‌ ചലിച്ചുകൊണ്ടിരിക്കുന്ന പ്രോട്ടോണും അതിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന എലക്‌ട്രോണുകളും, ആ സ്രഷ്‌ടാവിന്‍െറ കല്‍പനക്ക്‌ വിധേയമായിക്കൊണ്ടാണ്‌ ചലിച്ചുകൊണ്ടിരിക്കുന്നത്‌. `ഉണ്ടാകുക' എന്ന അവന്‍െറ കല്‍പനയാണ്‌ പരമാണു മുതല്‍ നക്ഷത്രസ മൂഹങ്ങള്‍ വരെ എല്ലാറ്റിന്‍െറയും നിലനില്‍പിന്‍െറ പിന്നിലുള്ള രഹസ്യം! വ്യത്യസ്‌ത പദാര്‍ഥങ്ങള്‍ ക്ക്‌, പരമാണുവിലെ എലക്‌ട്രോണിന്‍െറയും പ്രോട്ടോണിന്‍െറ യും എണ്ണ വ്യത്യാസം അനുസരിച്ച്‌ വ്യത്യസ്‌ത ഗുണങ്ങള്‍ നല്‍ കുന്നതും, അവയെ അവയുടെ മാര്‍ഗ്ഗങ്ങളില്‍ നയിക്കുന്നതും സ്രഷ്‌ടാവ്‌ തന്നെ. എല്ലാ വസ്‌തുക്കള്‍ക്കും സൃഷ്‌ടിപ്പ്‌ നല്‍കി അവയെ മാര്‍ഗ്ഗത്തില്‍ നയിക്കുന്ന സ്രഷ്‌ടാവായ അല്ലാഹുവിന്‍െറ കല്‍പ്പന അനുസരിച്ച്‌ നിലവില്‍ വന്നതാണ്‌ ഈ പ്രപഞ്ചവും അതിലുള്ള ചരാചരങ്ങളും.
``അവന്‍െറ കാര്യം ഇത്രമാത്രമാണ്‌. അവന്‍ ഒരു വസ്‌തു ഉണ്ടാവണമെന്ന്‌ ഉദ്ദേശിച്ചാല്‍, അതിനോട്‌ `ഉണ്ടാകൂ' എന്നു പറയുന്നു. അപ്പോള്‍ അതുണ്ടാകുകയായി''. പരിശുദ്ധ ഖുര്‍ആന്‍ സ്രഷ്‌ടാവിനെ പരിചയപ്പെടുത്തുന്നത്‌ അങ്ങനെയാണ്‌. അവന്‍ ഉണ്ടാവണം എന്ന്‌ ഉദ്ദേശിക്കുന്നത്‌, ശൂന്യതയില്‍നിന്ന്‌ ഉത്‌ഭൂതമാകുന്നു. അവന്‍െറ സത്തയും ഗുണങ്ങളും നിസ്‌തുലങ്ങളാണ്‌. അവനെപ്പോലെ യാതൊന്നുമില്ല. അവന്‍ ഉദ്ദേശിക്കുന്നതിനെ ശൂ ന്യതയില്‍ നിന്ന്‌ അവന്‍െറ കല്‍പ്പനകൊണ്ട്‌ ഉത്‌ഭൂതമാക്കാനുള്ള അപാരവും നിസ്‌തുലവുമായ കഴിവിന്നനുയോജ്യമായ അവ ന്‍െറ സത്തയെ, ഭാവനയില്‍ കൊണ്ടുവരാന്‍പോലും സാദ്ധ്യമല്ല. അവന്‍െറ ദൃഷ്‌ടാന്തങ്ങളില്‍കൂടി അവനെ മനസ്സിലാക്കാം. അവ ന്‍െറ സത്തയെപ്പറ്റി ചിന്തിച്ച്‌ അവനെ രൂപപ്പെടുത്ത അസാധ്യ മാണ്‌. അത്‌ അന്ധാളിപ്പിലേ എത്തിക്കുകയുള്ളൂ. ഇന്നു കാണുന്ന വാനലോകവും നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും ഭൂമിയും ജീവ ജാലങ്ങളുമെല്ലാം അവന്‍െറ ദൃഷ്‌ടാന്തങ്ങളാണ്‌. അവന്‍െറ സൃഷ്‌ടികളാണ്‌. ``ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്‌ടാന്ത ങ്ങള്‍! അവര്‍ അവയുടെ അരികിലൂടെ നടന്നുപോകുന്നു. അവര്‍ അവയെപ്പറ്റി തരെ ശ്രദ്ധിക്കുന്നതേയില്ല''. (വി.ഖു. 12: 105).
ഭൂമിയെ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍ പറ്റിയ നിലയില്‍ പാകപ്പെടുത്തിയത്‌ അന്ധമായ, ബുദ്ധിയില്ലാത്ത പ്രകൃതിയുടെ വികൃതിയല്ല, കോടിക്കണക്കിലുള്ള മറ്റു ഗോളങ്ങളിലൊന്നുമില്ലാത്ത വായുമണ്‌ഡലവും ജലവും ഭക്ഷണ പഥദാര്‍ഥങ്ങളും മറ്റു പല സൗകര്യങ്ങളും ഇവിടെ വളരെ ആസൂ ത്രിതമായി ഏര്‍പ്പെടുത്തിയത്‌, സര്‍വ്വജ്‌ഞനും സര്‍വ്വശക്‌തനും പരമകാരുണ്യ വാനുമായ അല്ലാഹുവാണ്‌. അവന്‍െറ ദൃഷ്‌ടാ ന്തങ്ങളില്‍കൂടി അവനെ മനസ്സിലാക്കി, അവനോട്‌ നന്ദികാണിച്ച്‌ അവനെ മാത്രം ആരാധിക്കുവാന്‍, ബുദ്ധിയും വിവേചനശക്‌തിയും നല്‍കപ്പെട്ടിട്ടുള്ള മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി അവന്‍ ചെയ്‌ത അനുഗ്രഹമാണിത്‌!
അല്ലാഹുവിന്‍െറ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദിയുള്ളവനായി ക്കൊണ്ട്‌, കൂടുതല്‍ അനുഗ്രഹങ്ങള്‍ ആശിച്ചുകൊണ്ടും, ഉപദ്ര വങ്ങളില്‍ നിന്ന്‌ രക്ഷ തേടിക്കൊണ്ടും അവനോട്‌ മാത്രം പ്രാര്‍ഥിച്ചുകൊണ്ടും അവനെ മാത്രം ആരാധിച്ചുകൊണ്ടും ജീവിക്കേണ്ട മനുഷ്യന്‍, തന്‍െറ പ്രാര്‍ഥനകളും ആരാധനകളും അര്‍പ്പിക്കാന്‍, പല ദൈവങ്ങളെയും കെട്ടിച്ചമച്ചുണ്ടാക്കുന്നത്‌ എത്ര ഭയങ്കരമായ അക്രമമാണ്‌! സ്വന്തം ആസ്‌തിക്യത്തിന്‌ മാത്രം നന്ദി കാണിച്ച്‌ കടംവീട്ടാന്‍ പോലും ഒരു മനുഷ്യന്നും സാധ്യമാകയില്ല, എന്നിട്ട ല്ലേ എണ്ണമറ്റ മറ്റ്‌ അനുഗ്രഹങ്ങളുടെ കാര്യം! ``അപ്പോള്‍ സൃഷ്‌ടിക്കുന്നവന്‍, സൃഷ്‌ടിക്കാത്തവനെപ്പോലെയാണോ? നിങ്ങള്‍ അല്ലാഹുവിന്‍െറ അനുഗ്രഹങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ അത്‌ കണക്കാക്കുവാന്‍ സാധിക്കുകയില്ല, തീര്‍ച്ചയായും അല്ലാ ഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്‌' (വി. ഖു. 16:18).
സ്രഷ്‌ടാവ്‌ മാത്രമെ ആരാധനയര്‍ഹിക്കുന്നുള്ളൂ. അവന്ന്‌ മാത്രമെ ആരാധനക്കും പ്രാര്‍ഥനക്കും ഉത്തരം നല്‍കാന്‍ സാധിക്കൂ! പ്രാര്‍ ഥനയും ആരാധനയും വെറും മാനസിക വ്യായാമമല്ല; ഉത്തരം കിട്ടേണ്ട കാര്യങ്ങളാണ്‌. പ്രാര്‍ഥനക്ക്‌ ഉത്തരം ചെയ്യുക എന്നത്‌, `സൃഷ്‌ടി' ഉള്‍ക്കൊള്ളുന്ന കാര്യമാണ്‌. അത്‌ സ്രഷ്‌ടാവിന്ന്‌ മാത്രമെ കഴിയൂ. `ഉപകാരവും ഉപദ്രവവും ചെയ്യാന്‍ സാധി ക്കാത്ത സ്രഷ്‌ടാവല്ലാത്ത വസ്‌തുക്കളെയോ ആളുകളെയോ വിളിച്ച്‌ പ്രാര്‍ഥിക്കുന്നതും, അവയ്‌ക്ക്‌ ആരാധന അര്‍പ്പിക്കുന്നതും ഏറ്റവും വലിയ അക്രമവും വിഡ്‌ഢിത്തവുമാണ്‌. അല്ലാഹുവി ന്‍െറ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദിയുള്ളവരായിക്കൊണ്ട്‌, അങ്ങേയറ്റ ത്തെ സ്‌നേഹത്തോടും താഴ്‌മയോടുംകൂടി അവനെ മാത്രം ആരാധിക്കുകയാണ്‌ ബുദ്ധിയും വിവേകവുമുള്ള മനുഷ്യന്‍ ചെയ്യേണ്ട ത്‌. അവന്‌ നമ്മുടെ നന്ദിയും ആരാധനയും ആവശ്യമില്ല. അവന്‍ പരാശ്രയമുക്‌തനാണ്‌. അവന്‍െറ അനു ഗ്രഹങ്ങള്‍ക്ക്‌ നന്ദിയുള്ള വരായിക്കൊണ്ട്‌; കൂടുതല്‍ അനുഗ്രഹങ്ങള്‍ ആശിച്ചുകൊണ്ടും ഉപദ്രവങ്ങളില്‍നിന്ന്‌ രക്ഷതേടിക്കൊണ്ടും നാം ചെയ്യുന്ന ആരാധ നകളും പ്രാര്‍ഥനകളുമെല്ലാം നമുക്ക്‌ വേണ്ടിത്തനെയ്യാണ്‌. ``മനുഷ്യരെ! നിങ്ങള്‍ അല്ലാഹുവിന്‍െറ ആശ്രിതരാണ്‌. അല്ലാഹു, അവ നാണ്‌ പരാശ്രയമുക്‌തനും സ്‌തുത്യര്‍ഹനും'' (വി.ഖു. 35:15).

സ്രഷ്‌ടാവ്‌ മാത്രമെ ആരാധനയര്‍ഹിക്കുന്നുള്ളൂ. അവന്ന്‌ മാത്രമെ ആരാധനക്കും പ്രാര്‍ഥനക്കും ഉത്തരം നല്‍കാന്‍ സാധിക്കൂ! പ്രാര്‍ ഥനയും ആരാധനയും വെറും മാനസിക വ്യായാമമല്ല; ഉത്തരം കിട്ടേണ്ട കാര്യങ്ങളാണ്‌. പ്രാര്‍ഥനക്ക്‌ ഉത്തരം ചെയ്യുക എന്നത്‌, `സൃഷ്‌ടി' ഉള്‍ക്കൊള്ളുന്ന കാര്യമാണ്‌. അത്‌ സ്രഷ്‌ടാവിന്ന്‌ മാത്രമെ കഴിയൂ. `ഉപകാരവും ഉപദ്രവവും ചെയ്യാന്‍ സാധി ക്കാത്ത സ്രഷ്‌ടാവല്ലാത്ത വസ്‌തുക്കളെയോ ആളുകളെയോ വിളിച്ച്‌ പ്രാര്‍ഥിക്കുന്നതും, അവയ്‌ക്ക്‌ ആരാധന അര്‍പ്പിക്കുന്നതും ഏറ്റവും വലിയ അക്രമവും വിഡ്‌ഢിത്തവുമാണ്‌. അല്ലാഹുവി ന്‍െറ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദിയുള്ളവരായിക്കൊണ്ട്‌, അങ്ങേയറ്റ ത്തെ സ്‌നേഹത്തോടും താഴ്‌മയോടുംകൂടി അവനെ മാത്രം ആരാധിക്കുകയാണ്‌ ബുദ്ധിയും വിവേകവുമുള്ള മനുഷ്യന്‍ ചെയ്യേണ്ട ത്‌. അവന്‌ നമ്മുടെ നന്ദിയും ആരാധനയും ആവശ്യമില്ല. അവന്‍ പരാശ്രയമുക്‌തനാണ്‌. അവന്‍െറ അനു ഗ്രഹങ്ങള്‍ക്ക്‌ നന്ദിയുള്ള വരായിക്കൊണ്ട്‌; കൂടുതല്‍ അനുഗ്രഹങ്ങള്‍ ആശിച്ചുകൊണ്ടും ഉപദ്രവങ്ങളില്‍നിന്ന്‌ രക്ഷതേടിക്കൊണ്ടും നാം ചെയ്യുന്ന ആരാധ നകളും പ്രാര്‍ഥനകളുമെല്ലാം നമുക്ക്‌ വേണ്ടിത്തനെയ്യാണ്‌. ``മനുഷ്യരെ! നിങ്ങള്‍ അല്ലാഹുവിന്‍െറ ആശ്രിതരാണ്‌. അല്ലാഹു, അവ നാണ്‌ പരാശ്രയമുക്‌തനും സ്‌തുത്യര്‍ഹനും'' (വി.ഖു. 35:15).

നാസ്‌തികരുടെ അനുമാനം യുക്‌തിവിരുദ്ധം!

സ്രഷ്‌ടാവും നിയന്താവുമായ ദൈവത്തിന്‍െറ ദൃഷ്‌ടാന്തങ്ങള്‍ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞ്‌ കിടക്കുന്നു. ദൈവ ആസ്‌തിക്യത്തെ വിളിച്ചോതുന്ന എണ്ണിയാലൊടുങ്ങാത്ത ദൃഷ്‌ടാന്തങ്ങള്‍ ലോകം മുഴുവന്‍ പരന്ന്‌ കിടക്കുന്നുവെങ്കിലും, ദൈവത്തിന്‍െറ ആസ്‌തി ക്യം നിഷേധിക്കുന്നവര്‍ ദൈവം മനുഷ്യസൃഷ്‌ടിയാണെന്ന്‌ വാദിക്കാറുണ്ട്‌. അവരുടെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു: ``പ്രാചീന മനുഷ്യര്‍ പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ കണ്ട്‌ അമ്പരന്ന്‌ പലത രം ദൈവങ്ങളെ പ്രാര്‍ഥിച്ചു. അഗ്‌നിയും സൂര്യനും ചന്ദ്രനും കാ റ്റും പ്രകാശവുമൊക്കെ അവര്‍ക്ക്‌ ദൈവങ്ങളായിരുന്നു. നാഗരിക തയില്‍ മനുഷ്യന്നുണ്ടായ വളര്‍ച്ചയോടൊപ്പം അവന്‍െറ ദൈവങ്ങ ളുടെ എണ്ണവും കുറഞ്ഞുവന്നു. അങ്ങനെ പരകോടി ദൈവങ്ങള്‍ മൂന്നിലെത്തി. പിന്നെ മൂന്ന്‌ ഒന്നാണെന്നായി. മുഹമ്മദ്‌ ദൈവം ഒന്നുമാത്രമെയുള്ളൂവെന്ന്‌ പ്രഖ്യാപിച്ചു. ഇപ്പോള്‍ കാലം മുന്നോട്ട്‌ പോയിരിക്കുന്നു. ശാസ്‌ത്രം വളര്‍ന്നിരിക്കുന്നു. ഇനി ഒരു ദൈവ ത്തിന്‍െറയും ആവശ്യമില്ല''.
ഇടി, മിന്നല്‍, കാറ്റ്‌, മഴ എന്നിത്യാദി പ്രതിഭാസങ്ങള്‍ പ്രാചീന മനുഷ്യരില്‍ പലതരം ദൈവങ്ങളെപ്പറ്റിയുള്ള സങ്കല്‍പങ്ങള്‍ ഉണ്ടാകുവാന്‍ കാരണമായി എന്നുവയ്‌ക്കുക! പക്ഷെ അതിന്‌മു മ്പ്‌ ഒരു കാര്യം ഗൗനിക്കേണ്ടതുണ്ട്‌. ഇവയ്‌ക്കെല്ലാം മുമ്പ്‌ ഈ പ്രപഞ്ചവും അവരുടെ അസ്‌തിത്വവും അവരില്‍ എന്ത്‌ പ്രതികര ണമുണ്ടാക്കിയത്‌! അവരൊക്കെ ഈ പ്രപഞ്ചം സ്വയംഭൂവാണെ ന്നും, തങ്ങളെല്ലാം പദാര്‍ഥത്തിന്‍െറ കാലാന്തരത്തിലുള്ള പരി ണാമത്തിലൂടെ ഉത്‌ഭൂതരായവരാണെന്നും, മനസ്സിലാക്കിയ നാസ്‌ തികരോ, പദാര്‍ഥവാദികളോ ആയിരുന്നിരിക്കാന്‍ വല്ല അവകാശ വുമുണ്ടോ? ഒരിക്കലുമില്ല, എന്ന്‌ ഏത്‌ ഭൗതികവാദിയും സമ്മതി ക്കും.
അസ്‌തിത്വവും പ്രപഞ്ചവും പ്രാചീന മനുഷ്യരിലുണ്ടാക്കിയ പ്രതികരണം, പ്രപഞ്ചസ്രഷ്‌ടാവായ ദൈവത്തെപ്പറ്റിയുള്ള വിശ്വാ സമായിരുന്നു. അതായിരുന്നു അവരുടെ അടിസ്‌ഥാനവിശ്വാസം. സ്രഷ്‌ടാവായ ദൈവത്തിലുള്ള വിശ്വാസം നിലവിലിരിക്കെ തന്നെ യായിരുന്നു പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളെ വിവിധ ദേവീദേവന്മാരുമായും ഉപദൈവങ്ങളുമായും ബന്‌ധിപ്പിച്ചുകൊ ണ്ട്‌ അവര്‍ സങ്കല്‍പങ്ങള്‍ നിര്‍മ്മിച്ചുണ്ടാക്കിയത്‌. പ്രപഞ്ചസ്രഷ്‌ടാവായ ദൈവത്തിങ്കലേക്കുള്ള ശുപാര്‍ശക്കാരായും ഇടയാളന്മാരായുമാണ്‌ വിവിധ ദൈവങ്ങളെ അവര്‍ സങ്കല്‍പിച്ചിരുന്നത്‌!
ആദിമ മനുഷ്യന്‍െറ അടിസ്‌ഥാനവിശ്വാസം സ്രഷ്‌ടാവും സംരക്ഷകനുമായ ഏകദൈവത്തിലുള്ള വിശ്വാസമായിരുന്നു. കാലാന്തരത്തിലാണ്‌ ബഹുദൈവ വിശ്വാസം ഉടലെടുത്തത്‌. ആഫ്രിക്കയിലെ ആയിരക്കണക്കിലുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ എണ്ണ മറ്റ ദേവീദേവന്മാരെ യും മൂര്‍ത്തികളെയും ആരാധിക്കുന്നു. അതി നുപരിയായി അവരെല്ലാം പ്രപഞ്ചകര്‍ത്താവായ ദൈവത്തില്‍ വി ശ്വസിക്കുന്നു. നമ്മുടെ പശ്‌ചിമഘട്ടത്തില്‍ താമസിക്കുന്ന ആദിവാസകളായ മുത്തന്മാര്‍, പണിയന്മാര്‍, ചോലനായ്‌ക്കന്മാര്‍ എന്നിങ്ങനെയുള്ളവരുടെയും നില ഇത്‌ തന്നെ. അവരെല്ലാം വിവിധ ദേവീദേവന്മാരെയും മൂര്‍ത്തികളെയും ആരാധിക്കുന്നവരാണ്‌. പക്ഷെ എല്ലാവരും പടച്ചതമ്പുരാനില്‍ വിശ്വസിക്കുന്നവരാണ്‌. 
നാസ്‌തികരായ യുക്‌തിവാദികള്‍ പറയുന്നപോലെ, പ്രാചീന മനുഷ്യര്‍ തുടക്കത്തില്‍ ബഹുദൈവ വിശ്വാസികളായിരുന്നുവെ ന്നും, വിജ്‌ഞാനം വര്‍ധിച്ചപ്പോള്‍ ദൈവങ്ങളുടെ എണ്ണം ചുരുങ്ങി ഒന്നിലെ ത്തിയെന്നും, ശാസ്‌ത്രീയ വിജ്‌ഞാനം ഇനിയും വര്‍ധിച്ചുവരുമ്പോള്‍ ആ വിശ്വാസവും ഇല്ലാതായിത്തീരുമെന്നുമെല്ലാം ഉള്ള വാദങ്ങള്‍ സത്യവിരുദ്ധവും യുക്‌തിവിരുദ്ധവുമാണ്‌ എന്നത്‌ വളരെ വ്യക്‌തമാണ്‌. ശാസ്‌ത്രീയ വിജ്‌ഞാനത്തിന്‍െറ പാരമ്യത്തിലെത്തിയ എത്രയോ ബഹുദൈവാരാധകരുണ്ട്‌! ശാസ്‌ത്രീയവിജ്‌ഞാനം തൊട്ട്‌ തീണ്ടിയിട്ടില്ലാത്ത എത്രയോ ഏകദൈവ വിശ്വാസികളുണ്ട്‌; നിരീശ്വരവാദികളുണ്ട്‌. ശാസ്‌ത്രീയവിജ്‌ഞാനം വര്‍ധിക്കുന്നതോടെ ദൈവവിശ്വാസം ഇല്ലാതായിത്തീരുമെന്നെല്ലാം പറയുന്നത്‌ വെറുതെയാണ്‌.
ഏതായാലും ഒരു കാര്യം വ്യക്‌തമാണ്‌. മനുഷ്യര്‍ എവിടെ യെല്ലാമുണ്ടോ, അവിടെയെല്ലാം ദൈവവിശ്വാസമുണ്ട്‌. മനുഷ്യന്‍െറ പ്രകൃതിയില്‍ അടങ്ങിയിട്ടുള്ള ഒരു ജന്മവാസനപോലെയാ ണ്‌ പടച്ചതമ്പുരാനിലുള്ള വിശ്വാസം എന്നു പറയുന്നതാണ്‌ ശരി. ധ്രുവപ്രദേശങ്ങളിലും മരുഭൂമികളിലും മധ്യരേഖാപ്രദേശങ്ങളി ലും പര്‍വ്വതശിഖരങ്ങളിലും കാടുകളിലും ദ്വീപുകളിലും എല്ലാം ജീവിക്കുന്ന മനുഷ്യസമൂഹങ്ങളില്‍, ഒന്നും തന്നെ നിരീശ്വരവി ശ്വാസികളായിരുന്നില്ല. എല്ലാവരും ഏതെങ്കിലും ഒരു തരത്തിലുള്ള ദൈവവിശ്വാസികളാണ്‌. സ്രഷ്‌ടാവായ ദൈവത്തെപ്പറ്റിയുള്ള ഒരു ബോധമെങ്കിലുമില്ലാത്ത സമൂഹങ്ങളില്ല. ``മനുഷ്യര്‍ ഒരേ സമുദായമല്ലാതെ ആയിരുന്നില്ല, എന്നിട്ട്‌ അവര്‍ഭിന്നിക്കുകയാണുണ്ടായത്‌'' (വി. ഖു. 10:19)
ഏകദൈവത്തില്‍ വിശ്വസിക്കുകയും ആ ദൈവത്തെ മാത്രം ആരാധിക്കുകയും ചെയ്‌തിരുന്ന ആദിമ മനുഷ്യസമൂഹം കാലാ ന്തരത്തില്‍ ഭിന്നിക്കുകയാണുണ്ടായത്‌. കൂടെക്കൂടെ പൈശാചിക പ്രേരണകളും വ്യാമോഹങ്ങളും ദേഹേച്‌ഛകളും പലതരം ദൈവ സങ്കല്‍പങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കാന്‍ പ്രേരണനല്‍കി. ബഹുദൈ വവിശ്വാസത്തില്‍നിന്ന്‌ അനുക്രമമായി ഉരുത്തിരിഞ്ഞു വന്നതാ ണ്‌ ഏക ദൈവവിശ്വാസമെന്ന വാദം ഒരിക്കലും ശരിയല്ല. തെളിവുകളുടെ യാതൊരു പിന്‍ബലവുമതിന്നില്ല. യുക്‌തിയും അതിനെ അംഗീകരിക്കുന്നില്ല. വാസ്‌തവം മറിച്ചാണ്‌. ഏകദൈവവിശ്വാസ മാണ്‌ ആദ്യമേയുള്ളത്‌. അതില്‍ നിന്ന്‌ ജനങ്ങള്‍ ബഹുദൈവവിശ്വാസത്തിലേക്ക്‌ വ്യതിചലിക്കുകയാണുണ്ടായത്‌. -പ്രവാചകന്മാ രും വേദഗ്രന്ഥങ്ങളുമെല്ലാം, ബഹുദൈവവിശ്വാസങ്ങളിലേക്ക്‌ വഴുതിപ്പോയ ജനങ്ങളെ, ഏകദൈവവിശ്വാസത്തിലേക്ക്‌ ക്ഷണിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. 
പ്രവാചകന്മാര്‍ ദൈവാവതാരങ്ങളല്ല
പരലോക ജീവിതത്തെപ്പറ്റി മുന്നറിയിപ്പും, സുവിശേഷവും നല്‍കുവാനും, അല്ലാഹുവിന്‍െറ അനുഗ്രഹങ്ങളെപ്പറ്റി അനുസ്‌മ രിപ്പിക്കുവാനും അവനെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളുവെ ന്ന്‌ മനുഷ്യരെ ധരിപ്പിക്കുവാനും, ദൈവദൂതന്മാരെ അല്ലാഹു മനു ഷ്യരില്‍ നിന്ന്‌ തന്നെ നിയോഗിക്കുകയും അവര്‍ മുഖേന വേദഗ്ര ന്ഥങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്‌തു. ഈ വിധത്തില്‍ എല്ലാ സമുദായങ്ങളിലും ദൈവദൂതന്മാര്‍ നിയുക്‌തരായിട്ടുണ്ട്‌. മനുഷ്യരെ യാതൊരു മാര്‍ഗനിര്‍ദേശവുമില്ലാതെ, ഇഷ്‌ടംപോലെ വിഹരിക്കുവാനും തപ്പിത്തടയാനും വിട്ടിരിക്കയല്ല. അവരില്‍ നി ന്ന്‌ അല്ലാഹു തെരഞ്ഞെടുക്കുന്ന ഉത്തമരും വിശ്വസ്‌തരും സത്യസന്ധരുമായവര്‍ക്ക്‌, ദിവ്യബോധനം നല്‍കി ദൈവദൂതന്മാരായി നിയോഗിക്കുകയും ചെയ്‌തു. മനുഷ്യാരംഭം മുതല്‍ അല്ലാഹു സ്വീകരിച്ചിട്ടുള്ള നടപടിക്രമമാണിത്‌. മനുഷ്യരെ സംബന്‌ധിച്ചിടത്തോളം ഇത്‌ ഏറ്റവും വലിയ ഒരനുഗ്രഹമാണ്‌.
``അല്ലാഹുവെ മാത്രം ആരാധിക്കുക, മറ്റാരാധ്യരെയെല്ലാം വര്‍ജ്‌ജിക്കുക എന്ന ബോധനവുമായി എല്ലാ സമുദായങ്ങളിലേ ക്കും നാം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്‌'' എന്ന്‌ ഖുര്‍ആന്‍ പറയുന്നു (16: 86)
അധര്‍മ്മം കൊടികുത്തി വാഴുകയും, സാക്ഷാല്‍ സ്രഷ്‌ടാവാ യ ദൈവത്തിന്‌ പുറമെ മനുഷ്യര്‍ പല ദൈവങ്ങളെയും സങ്കല്‍ പിച്ചുണ്ടാക്കി ആരാധിക്കുകയും, നന്മയുടെ സ്‌ഥാനം തിന്മ കരസ്‌ഥമാക്കുകയും ചെയ്യുന്ന സ്‌ഥിതിവിശേഷം സംജാതമാകുകയും ചെയ്‌തിട്ടുള്ള ഘട്ടങ്ങളില്‍ മനുഷ്യരെ നേര്‍മാര്‍ഗ്ഗത്തിലേക്ക്‌ നയിക്കുവാന്‍ ദിവ്യബോധനം നല്‍കിക്കൊണ്ട്‌ ദൈവദൂതന്മാരെ അല്ലാ ഹു മനുഷ്യരില്‍ നിന്ന്‌ തന്നെ നിയോഗിച്ചുപോന്നു. ധര്‍മ്മ പുനസ്‌ഥാപനത്തിന്‌ ദൈവം മനുഷ്യനായി അവതരിക്കുന്നു എന്ന തെറ്റിദ്ധാരണ, പ്രവാചകന്മാരെപ്പറ്റി പില്‍ക്കാലത്തുണ്ടായ അതിര്‍കവിഞ്ഞ ചിന്താഗതികളില്‍ നിന്ന്‌ ഉടലെടുത്തതാവാം. പ്രവാചകന്മാര്‍ വെറും ഉപദേഷ്‌ടാക്കള്‍ മാത്രമായിരുന്നില്ല. ഉപദേശങ്ങള്‍ ജീവിതത്തില്‍ പ്രയോഗവത്‌കരിച്ച്‌ മാതൃക കാണിക്കേണ്ടവരുമാണ്‌. മനുഷ്യ പ്രകൃതിക്കും സ്വഭാവത്തിനും അനുയോജ്യമായ നിയമ ങ്ങളും തത്വങ്ങളുമാണ്‌ തങ്ങളുപദേശിക്കുന്നതെന്ന്‌ ജീവിതത്തിലൂടെ തെളിയിക്കേണ്ടവരാണ്‌. അതുകൊണ്ട്‌ അവര്‍ മനുഷ്യര്‍ തന്നെ ആയിരിക്കണം. അതിന്‌ മനുഷ്യപ്രകൃതി യില്‍നിന്ന്‌ തി കച്ചും ഭിന്നരായ `മാലാഖ'മാരോ സാക്ഷാല്‍ ദൈവം തന്നെയോ മനുഷ്യരൂപം പൂണ്ട്‌ മനുഷ്യര്‍ക്കിടയില്‍ ജീവിച്ചിട്ട്‌ കാര്യമില്ല. മാലാഖമാരുടെ ജീവിതം അവര്‍ക്ക്‌ മാത്രമെ പിന്തുടരാന്‍ കഴിയൂ.
ദൈവത്തെ സംബന്‌ധിച്ചിടത്തോളം മനുഷ്യജന്മം സ്വീകരിക്കുകയോ മനുഷ്യരൂപം കൈക്കൊള്ളുകയോ ചെയ്യുന്നത്‌ അവ ന്‍െറ പരിശുദ്ധ ഗുണങ്ങള്‍ക്ക്‌ യോജിച്ചതല്ല. ഭ്രൂണാവസ്‌ഥയിലും ശൈശവത്തിലും ബാല്യത്തിലും മറ്റു ജീവിതഘട്ടങ്ങളിലുടനീ ളവും മനുഷ്യരെ ആശ്രയിച്ചു ജീവിക്കേണ്ടുന്ന ഒരു ഗതികേട്‌ പരാശ്രയമില്ലാത്ത ദൈവത്തിനുണ്ടായിക്കൂടാ. ഊണും ഉറക്കവും ഭാര്യയും സന്താനവും ഉള്ള ദൈവം സ്‌ഥിര ശ്രദ്ധനോ പരസ്വാധീനമുക്‌തനോ ആവുകയില്ല. അതിനാല്‍ ദൈവം മനുഷ്യനായി അവതരിക്കുന്നുവെന്ന സങ്കല്‍പം ദൈവത്തിന്‍െറ മഹത്വത്തിന്‌ കളങ്കമേല്‍പ്പിക്കലാണ്‌. ദൈവദൂതരായ മനുഷ്യരില്‍ പില്‍ക്കാല ത്തെ ജനങ്ങള്‍ ദിവ്യത്വമാരോപിച്ചുവെന്നതാണ്‌ വസ്‌തുത.
ദൈവവിശ്വാസികളായ മനുഷ്യര്‍ തന്നെ ദൈവത്തെപ്പറ്റി പല തരത്തിലുള്ള തെറ്റായ ധാരണകളും വെച്ചുപുലര്‍ത്തുന്നതിനെ വേദഗ്രന്ഥങ്ങളും ദൈവദൂതന്മാരും തിരുത്തുകയും അല്ലാഹുവിനെപ്പറ്റിയുള്ള യഥാര്‍ത്ഥ വിജ്‌ഞാനം മനുഷ്യര്‍ക്ക്‌ നല്‍കുകയും ചെയ്‌തുകൊണ്ടിരുന്നു. എന്നാലും കാലാന്തരത്തില്‍ പിശാചി ന്‍െറ പ്രേരണക്കും സ്വന്തം ദേഹേച്‌ഛക്കും വശംവദരായിക്കൊ ണ്ട്‌ പലതരം ദൈവസങ്കല്‍പങ്ങളും മനുഷ്യര്‍ രൂപപ്പെടുത്തിക്കൊ ണ്ടിരുന്നു.
പ്രവാചക പരമ്പരയില്‍ അന്തിമനാണ്‌ മുഹമ്മദ്‌ നബി (e).അദ്ദേഹം മാനവകുലത്തിനാകമാനം നിയുക്‌തനായ പ്രവാചകനാ ണ്‌. അദ്ദേഹത്തിലൂടെ മനുഷ്യര്‍ക്ക്‌ അല്ലാഹു നല്‍കിയ വിശുദ്ധ ഗ്രന്ഥമത്രെ ഖുര്‍ആന്‍. അത്‌ യാതൊരുവിധ കൈയേറ്റത്തിനും വിധേയമാവാതെ തനതായ രൂപത്തില്‍ നമ്മുടെ മുമ്പിലുണ്ട്‌. 
മുഹമ്മദ്‌ നബിയെ സംബന്‌ധിച്ച്‌ അദ്ദേഹം ഒരു മനുഷ്യനായ ദൈവദൂതനെന്നല്ലാതെ, ദേവനാണെന്നോ, ദൈവാവതാരമാണെ ന്നോ, ദൈവമാണെന്നോ മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. അങ്ങ നെ വിശ്വസിക്കുന്നവന്‌ ഇസ്‌ലാമില്‍ സ്‌ഥാനവുമില്ല. `അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല' എന്നതാണ്‌ ഇസ്‌ലാമിന്‍െറ പ്രഥമ പ്രതിജ്‌ഞാവാക്യമെങ്കില്‍ `മുഹമ്മദ്‌ അല്ലാഹുവിന്‍െറ ദൂതനാണ്‌' എന്നതാണ്‌ ദ്വിതീയ വചനം. `ഞാന്‍ നിങ്ങളെപ്പോലെ ഒരു മനു ഷ്യന്‍ മാത്രം, എനിക്ക്‌ ദിവ്യബോധനമുണ്ടെന്നേയുള്ളൂ' (വി.ഖു. 19:20) എന്ന്‌ പ്രഖ്യാപിക്കാന്‍ അദ്ദേഹം അല്ലാഹുവിനാല്‍ ശാസിക്കപ്പെട്ടതായി ഖുര്‍ആനില്‍ ഒന്നിലേറെ സ്‌ഥലങ്ങളില്‍ കാണാം. പൂര്‍വ്വ പ്രവാചകന്മാരില്‍ ചിലരെ അവരുടെ അനുയായികള്‍ വാഴ്‌ത്തുന്നതുപോലെ നിങ്ങളെന്നെ വാഴ്‌ത്തരുതെന്നും ഞാന്‍ അല്ലാ ഹുവിന്‍െറ ദൂതനും ദാസനും മാത്രമാണെന്നും നബി അനുയായികളെ ഉപദേശിച്ചിട്ടുണ്ട്‌. ചരമം പ്രാപിക്കുന്നിന്‍െറ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്‍െറ ഖബര്‍ ആരാധനാലയമാക്കരുതെന്നും ആഘോഷസ്‌ഥലമാക്കരുതെന്നും പലവട്ടം താക്കീതു നല്‍കുക യുണ്ടായി. അങ്ങനെ ചെയ്യുന്നവര്‍ ശാപത്തിന്‌ വിധേയരാണെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു.
മുസ്‌ലിംകള്‍ മുഹമ്മദ്‌ നബിയെ അന്തിമ പ്രവാചകനും മാ തൃകാപുരുഷനുമെന്ന നിലയില്‍ അങ്ങേയറ്റം ആദരിക്കുന്നു. ലോ കത്തെ മ്പാടുമുണ്ടായിട്ടുള്ള സര്‍വ്വ പ്രവാചകന്മാരെയും വിവേ ചനം കൂടാതെ ആദരിക്കാന്‍ ഖുര്‍ആന്‍ ശാസിക്കുന്നുണ്ട്‌. പക്ഷെ മുഹമ്മദ്‌ നബിയേയോ മറ്റേതെങ്കിലും പ്രവാചകന്മാരെയോ ദൈവാവതാരങ്ങളോ ദിവ്യാംശമുള്ളവരോ ആയി കല്‍പ്പിച്ചു ആ രാധിക്കുവാനോ പ്രാര്‍ഥിക്കുവാനോ പാടുള്ളതല്ല.

മുസ്‌ലിംകള്‍ മുഹമ്മദ്‌ നബിയെ അന്തിമ പ്രവാചകനും മാ തൃകാപുരുഷനുമെന്ന നിലയില്‍ അങ്ങേയറ്റം ആദരിക്കുന്നു. ലോ കത്തെ മ്പാടുമുണ്ടായിട്ടുള്ള സര്‍വ്വ പ്രവാചകന്മാരെയും വിവേ ചനം കൂടാതെ ആദരിക്കാന്‍ ഖുര്‍ആന്‍ ശാസിക്കുന്നുണ്ട്‌. പക്ഷെ മുഹമ്മദ്‌ നബിയേയോ മറ്റേതെങ്കിലും പ്രവാചകന്മാരെയോ ദൈവാവതാരങ്ങളോ ദിവ്യാംശമുള്ളവരോ ആയി കല്‍പ്പിച്ചു ആ രാധിക്കുവാനോ പ്രാര്‍ഥിക്കുവാനോ പാടുള്ളതല്ല.

മിഥ്യാ സങ്കല്‍പങ്ങള്‍

അവസാനത്തെ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ രും പിശാചുക്കളും അല്ലാഹുവില്‍ ആരോപിച്ചിട്ടുള്ള എല്ലാ തെറ്റാ യ സങ്കല്‍പങ്ങളെയും തിരുത്തുകയും, അവന്‍െറ ഗുണവിശേഷ ങ്ങളെ സുവ്യക്‌തമായി വിവരിക്കുകയും, മനുഷ്യര്‍ ആരോപിക്കു ന്ന എല്ലാ പോരായ്‌മകളില്‍നിന്നും അവനെ പരിശുദ്ധനാക്കുക യും ചെയ്യുന്നു.
അല്ലാഹുവിന്‍െറ ഗുണവിശേഷണങ്ങളെ അവന്‍ തന്നെ പരി ചയപ്പെടുത്തിത്തരുന്നത്‌ അപ്പടി സ്വീകരിക്കുകയെന്നല്ലാതെ മനു ഷ്യഭാവനക്കും അഭീഷ്‌ടത്തിനും അനുസരിച്ച സങ്കല്‍പങ്ങള്‍ക്ക്‌ അവിടെ സ്‌ഥാനമില്ല. മനുഷ്യര്‍ ചിലപ്പോള്‍ ദൈവത്തെ മനുഷ്യ നോളം താഴ്‌ത്തുന്നു. ചിലപ്പോള്‍ മനുഷ്യരെ ദൈവത്തോളം ഉയര്‍ ത്തുന്നു. മനുഷ്യന്‍െറ പോരായ്‌മകളും കഴിവുകേടുകളും ഗുണ ങ്ങളും സ്വഭാവങ്ങളും അല്ലാഹുവിന്‌ ആരോപിച്ച്‌ സ്രഷ്‌ടാവിന്‍െറ നിസ്‌തുലമായ പദവിയെ കളങ്കപ്പെടുത്താന്‍ ഒരുമ്പെടുന്നു. സ്വാ ധീനത്തിന്‌ വിധേയനാകുന്ന, സാധാരണക്കാര്‍ക്ക്‌ നേരിട്ട്‌ ബന്‌ധം സ്‌ഥാപിക്കാന്‍ പറ്റാത്ത ഒരു നിലപാടുകാരനായി അല്ലാഹുവിനെ സങ്കല്‍പിക്കുന്നു. എന്നിട്ട്‌ ദൈവസാമീപ്യം നേടിയവരെന്ന്‌ തങ്ങ ള്‍ അനുമാനിക്കുന്ന പുണ്യവാളന്മാരെ ദൈവത്തിങ്കല്‍ ശുപാര്‍ശകരായി അവരോധിച്ചു അവര്‍ മുഖേന ദൈവസാമീപ്യത്തിന്‌ ശ്രമിക്കുന്നു.
അതുപോലെ സൃഷ്‌ടികള്‍ക്ക്‌ സ്രഷ്‌ടാവിന്‍െറ കഴിവുകള്‍ സങ്കല്‍പിച്ച്‌ അവരെ വിളിച്ച്‌ പ്രാര്‍ഥിക്കുവാനും അവരെ ആരാധി ക്കുവാനും ഒരുമ്പെടുന്നു! മനുഷ്യരെപ്പോലെ സന്താനങ്ങളുള്ള വനാണെന്ന്‌ സങ്കല്‍പിച്ച്‌ ആ `സന്താന'ങ്ങളുടെ തൃപ്‌തി നേടി അല്ലാഹുവിനോടടുക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നു.
സൃഷ്‌ടികളില്‍ നിന്ന്‌ എല്ലാ കാര്യത്തിലും വ്യത്യസ്‌തനായ സ്രഷ്‌ടാവിന്‍െറ നിസ്‌തുലസത്തയെ എല്ലാ സൃഷ്‌ടികളിലും ലയി ച്ചുകിടക്കുന്ന ഒരു ശക്‌തിയായോ, അല്ലെങ്കില്‍ ഏതെങ്കിലും മനു ഷ്യരില്‍ ഇടയ്‌ക്ക്‌ അവതരിക്കുന്ന ഒന്നായോ സങ്കല്‍പിക്കുന്നവരു ണ്ട്‌. സ്രഷ്‌ടാവും സൃഷ്‌ടിയും രണ്ടല്ല എന്ന നിഗമനത്തിലെത്തു ന്ന അദൈ്വത വിശ്വാസികളാണവര്‍. ഇങ്ങനെയുള്ള എല്ലാ തെറ്റാ യ സങ്കല്‍പങ്ങളെയും ധാരണകളെയും തിരുത്തുകയും അല്ലാഹുവിനെ പരിശുദ്ധമായ നിലയില്‍ പരിചയപ്പെടുത്തുകയും അവ ന്‍െറ ഗുണങ്ങളെയും കഴിവുകളെയും ദൃഷ്‌ടാന്തങ്ങളെയും വേ ണ്ടവിധത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധ ഖുര്‍ആ നും, അതിന്‍െറ വ്യാഖ്യാനമായ പ്രവാചകന്‍െറ വചനങ്ങളുമാണ്‌ അല്ലാഹുവിനെ സംബന്‌ധിച്ച യാഥാര്‍ത്ഥ്യം ഗ്രഹിക്കുവാന്‍ നമുക്കുള്ള മാര്‍ഗങ്ങള്‍.

അല്ലാഹു

`ലാ ഇലാഹ ഇല്ലല്ലാഹ്‌'-ഒരു ദൈവവുമില്ല  അല്ലാഹു അല്ലാതെ' എന്ന പ്രഖ്യാപനമാണ്‌ ഇസ്‌ലാമിന്‍െറ മാറ്റമില്ലാത്ത അടിസ്‌ഥാനം. മനുഷ്യാരംഭം മുതല്‍ എല്ലാ പ്രവാചകന്മാരും മനു ഷ്യരോട്‌ ഉത്‌ബോധനം ചെയ്‌തിട്ടുള്ള ഏറ്റവും മഹത്തായ വചനമാണത്‌. എല്ലാ വേദഗ്രന്‌ഥങ്ങളും ആ മഹാതത്വം, ആ അനശ്വരസത്യം മനുഷ്യരെ പഠിപ്പിക്കുന്നു. എത്ര മാറ്റത്തിരുത്തലുകളും കൈകടത്തലുകളും നടന്നിട്ടുണ്ടെങ്കിലും പൗരാണിക വേദങ്ങളെല്ലാം പരിശോധിച്ചാല്‍, ഈ സത്യം ഇന്നും വ്യക്‌തമാ യി മനസ്സിലാക്കാം.
`ലാ ഇലാഹ ഇല്ലല്ലാഹ്‌', ``ഒരു ദൈവവുമില്ല അല്ലാഹു അല്ലാ തെ'' എന്ന ഈ പ്രഖ്യാപനത്തില്‍ രണ്ട്‌ കാര്യങ്ങളുണ്ട്‌. ഒന്ന്‌, അത്‌ മനുഷ്യര്‍ ആരാധിച്ചു പോരുന്ന എല്ലാ ദൈവങ്ങളെയും പാടെ നിഷേ ധിക്കുന്നു. രണ്ട്‌, അല്ലാഹു മാത്രമാണ്‌ ദൈവം എന്ന്‌ സ്‌ഥാപിക്കുകയും ചെയ്യുന്നു. ആരാധന അര്‍പ്പിക്കപ്പെടുന്നത്‌ എന്തോ, അതാണ്‌ ദൈവം എന്നതുകൊണ്ടുള്ള വിവക്ഷ. ആരാധനയുടെ മജ്‌ജ പ്രാര്‍ഥനയാണ്‌, അല്ലെങ്കില്‍ പ്രാര്‍ഥന തന്നെയാണ്‌ ആരാധന എന്നും പറയാം. പ്രാര്‍ഥിക്കപ്പെടുവാന്‍, അല്ലെങ്കില്‍ ആരാധിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവനായി ആരുമില്ല, ഒന്നുമില്ല അല്ലാഹു അല്ലാതെ. മുഴുവന്‍ പ്രപഞ്ചത്തി ന്‍െറയും സ്രഷ്‌ടാവും പരിപാലകനുമായ സമാരാധ്യനായ ദൈവ ത്തെ കുറിക്കുന്ന അറബിപദമാണ്‌ `അല്ലാഹു'.
`അല്ലാഹു' എന്നു പറയുമ്പോള്‍ അത്‌ മുസ്‌ലിംകള്‍ എന്നു പറയുന്ന ഒരു ജനവിഭാഗത്തിന്‍െറ ഒരു കുലദൈവമാണെന്ന്‌ പലരും തെറ്റുധരിച്ചതുപോലെ തോന്നുന്നു. അമുസ്‌ലിംകള്‍ മാ ത്രമല്ല, മുസ്‌ലിംകളാണെന്നവകാശപ്പെടുന്നവരിലും ഒരു വലിയ വിഭാഗം അങ്ങിനെ ധരിച്ചുവശായിട്ടുണ്ട്‌. എന്നാല്‍ ഈ ദൃശ്യപ്രപഞ്ചത്തെയും അതിന്നപ്പുറമുള്ളതിനെയും ശൂന്യതയില്‍നിന്ന്‌ സൃഷ്‌ടിച്ച്‌ നിലനില്‍പ്‌ നല്‍കി പരിപാലിച്ച്‌ അനുക്രമം വളര്‍ത്തിക്കൊണ്ടു വരുന്ന, സര്‍വ്വശക്‌തനും സര്‍വ്വജ്‌ഞനുമായ സ്രഷ്‌ടാവായ പ്രപഞ്ചകര്‍ത്താവാണ്‌ അല്ലാഹു. മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും കൃസ്‌ത്യാനികളുടെയും മറ്റെല്ലാ ജനവിഭാഗ ങ്ങളുടെയും കറുത്തവരുടെയും വെളുത്തവരുടെയും പാശ്‌ചാ ത്യരുടെയും പൗരസ്‌ത്യരുടെയും സകലചരാചരങ്ങളുടെയും എല്ലാം സ്രഷ്‌ടാവും പരിപാലകനുമാണ്‌ അല്ലാഹു. ഏതെങ്കിലും ഒരു ഭാഷക്കാരുടെയോ ദേശക്കാരുടെയോ വര്‍ഗക്കാരുടെയോ സ്വന്തമല്ല; എല്ലാവരുടെയും യഥാര്‍ഥ ദൈവം അവന്‍ മാത്രമാണ്‌!
എല്ലാ മനുഷ്യമനസുകളില്‍നിന്നും എല്ലാ സൃഷ്‌ടികളില്‍നിന്നും പ്രകൃത്യാ ഉണ്ടാകുന്ന പ്രാര്‍ഥനകള്‍ അവങ്കലേക്കാണ്‌ ഉയരുന്നത്‌. `ദൈവമേ', `ഓ ഗോഡ്‌', `ഈശ്വരാ' എന്നെല്ലാം മനു ഷ്യന്‍ വിളിക്കുമ്പോള്‍ അവന്‍ ഏതു വിഭാഗത്തില്‍പ്പെട്ടവനായാലും ഉദ്ദേശിക്കുന്നത്‌ സ്രഷ്‌ടാവായ, പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെയാണ്‌! ഏതു പേരില്‍ വിളിച്ചാലും മനുഷ്യനില്‍നിന്ന്‌ പ്രകൃത്യാ ഉണ്ടാകുന്ന പ്രാര്‍ഥന, അവരുടെ സ്രഷ്‌ടാവനിനോടുള്ളതാണ്‌. മറ്റുള്ള ക്രിത്രിമ ദൈവങ്ങളെ മനുഷ്യര്‍ കെട്ടിച്ചമച്ചുണ്ടാക്കി, പ്രാര്‍ഥിക്കാനുള്ള മനുഷ്യരുടെ വാഞ്‌ഛയെ തൃപ്‌തിപ്പെടുത്താന്‍ ശ്രമിക്കുന്നു. പ്രകൃതിവിരുദ്ധവും സത്യവിരുദ്ധവു മായ ഈ പോക്കിന്‌, മനുഷ്യരുടെ യഥാര്‍ഥ ശത്രുവായ പിശാച്‌ ആക്കം കൂട്ടുന്നു. അത്തരം ആരാധകളും പ്രാര്‍ഥനകളും ഫലസി ദ്ധിയുള്ളതും നല്ലതുമാണ്‌ എന്ന പ്രതീതി മനുഷ്യമനസ്സിലുണ്ടാക്കാന്‍ എല്ലാ കഴിവുകളും ഉപയോഗിച്ച്‌ പിശാച്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 
``ആരാധ്യനായിട്ട്‌ ആരുമില്ല അല്ലാഹുവല്ലാതെ'' എന്ന ലളി തമായ ഇസ്‌ലാമിന്‍െറ പ്രതിജ്‌ഞാവാക്യം യഥാര്‍ഥ മനുഷ്യപ്രകൃ തിക്ക്‌ യോജിച്ചതാണെങ്കിലും പരമ്പരാഗതമായി ബഹുദൈവാരാധനയില്‍ മുഴുകിയവര്‍ക്ക്‌ അത്‌ വളരെ പ്രയാസമുള്ള കാര്യമായി അറിയപ്പെടുന്നു. അവരുടെ ബുദ്ധിയും വിജ്‌ഞാനവുമെല്ലാം ബഹുദൈവാരാ ധനയെ ന്യായീകരിക്കുവാനും സ്‌ഥാപിക്കുവാനും ഉപയോഗപ്പെടുത്തുക എന്നല്ലാതെ, പ്രപഞ്ച സ്രഷ്‌ടാവും സംരക്ഷകനുമായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ എന്ന സത്യം ഗ്രഹിക്കുവാന്‍ അവരുടെ ബുദ്ധിയും വിജ്‌ഞാനവുമൊന്നും സഹായകമാകുന്നില്ല. ലൗകികവിഷയങ്ങളെല്ലാം വളരെ ബുദ്ധിയോടും വിവേകത്തോടും കൈകാര്യംചെയ്യുന്നവര്‍ ആരാധനയുടെ വിഷയം വരുമ്പോള്‍ അന്ധമായ അനുകരണത്തിന്‍െറയും പാരമ്പര്യത്തിന്‍െയും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ബുദ്ധിക്കും വിവേകത്തിനും ആ രംഗത്ത്‌ സ്‌ഥാനമില്ല എന്ന നിലപാടാണ്‌ അധികമാളുകളും കൈക്കൊള്ളുന്നത്‌.

``ആരാധ്യനായിട്ട്‌ ആരുമില്ല അല്ലാഹുവല്ലാതെ'' എന്ന ലളി തമായ ഇസ്‌ലാമിന്‍െറ പ്രതിജ്‌ഞാവാക്യം യഥാര്‍ഥ മനുഷ്യപ്രകൃ തിക്ക്‌ യോജിച്ചതാണെങ്കിലും പരമ്പരാഗതമായി ബഹുദൈവാരാധനയില്‍ മുഴുകിയവര്‍ക്ക്‌ അത്‌ വളരെ പ്രയാസമുള്ള കാര്യമായി അറിയപ്പെടുന്നു. അവരുടെ ബുദ്ധിയും വിജ്‌ഞാനവുമെല്ലാം ബഹുദൈവാരാ ധനയെ ന്യായീകരിക്കുവാനും സ്‌ഥാപിക്കുവാനും ഉപയോഗപ്പെടുത്തുക എന്നല്ലാതെ, പ്രപഞ്ച സ്രഷ്‌ടാവും സംരക്ഷകനുമായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ എന്ന സത്യം ഗ്രഹിക്കുവാന്‍ അവരുടെ ബുദ്ധിയും വിജ്‌ഞാനവുമൊന്നും സഹായകമാകുന്നില്ല. ലൗകികവിഷയങ്ങളെല്ലാം വളരെ ബുദ്ധിയോടും വിവേകത്തോടും കൈകാര്യംചെയ്യുന്നവര്‍ ആരാധനയുടെ വിഷയം വരുമ്പോള്‍ അന്ധമായ അനുകരണത്തിന്‍െറയും പാരമ്പര്യത്തിന്‍െയും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ബുദ്ധിക്കും വിവേകത്തിനും ആ രംഗത്ത്‌ സ്‌ഥാനമില്ല എന്ന നിലപാടാണ്‌ അധികമാളുകളും കൈക്കൊള്ളുന്നത്‌.

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം

``അല്ലാഹു അവനല്ലാതെ വേറെ ആരാധ്യനില്ല. ജീവനുള്ള വന്‍; സ്വയംപര്യാപ്‌തനായ സര്‍വ്വ നിയന്താവ്‌. അവനെ ഒരു വിധ മയക്കവും ഉറക്കവും ബാധിക്കുന്നില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍െറതാണ്‌. അവന്‍െറ അനുവാദമില്ലാതെ അവന്‍െറയടുത്ത്‌ ശുപാര്‍ശ ചെയ്യുന്നവന്‍ ആരുണ്ട്‌? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവന്ന്‌ അറിയാം. അവന്‍െറ അറിവില്‍നിന്ന്‌ അവന്‍ ഉദ്ദേശിച്ചതലാതെ അവര്‍ യാതൊന്നും അറിയുന്നില്ല. അവന്‍െറ സിംഹാസനം ആകാശഭൂമികളെ ഉള്‍ ക്കൊണ്ടിരിക്കുന്നു; അവയുടെ സംരക്ഷണം അവന്‌ ഭാരമല്ല. അവ ന്‍ അത്യുന്നതനും മഹത്വമേറിയവനുമാകുന്നു'' (വി.ഖു. 2: 255)
ദൈവത്തെ കേവലം ഒരു `ശക്‌തി'യായി അവതരിപ്പിക്കുക പതിവുണ്ട്‌. `നിര്‍ഗുണ പരമാത്‌മാ' എന്ന്‌ പറയും പോലെ യാതൊരു ഗുണങ്ങളുമില്ലാത്ത അന്ധമായ ഒരു ശക്‌തിയാണ്‌ ദൈവം എന്ന്‌ അനുമാനിക്കുന്നവര്‍ക്ക്‌ അവനെ ഭയപ്പെടേണ്ടതില്ല. അവര്‍ അവനേക്കാള്‍ ഉയര്‍ന്നവരാണ്‌. അവര്‍ക്ക്‌ വ്യക്‌തിത്വമുണ്ട്‌. ജീവ നുണ്ട്‌. ഗുണങ്ങളുണ്ട്‌. ചിന്തിക്കുവാനും മനസ്സിലാക്കുവാനും ഉള്ള കഴിവുകളുണ്ട്‌. വികാരവിചാരങ്ങളുണ്ട്‌. എന്നാല്‍ അവരുടെ സങ്ക ല്‍പത്തില്‍ ദൈവം ജീവനില്ലാത്ത, വിചാരവികാരങ്ങളില്ലാത്ത, ബുദ്ധിയും വിജ്‌ഞാനവുമില്ലാത്ത അന്ധമായ ഒരു നിര്‍ഗ്ഗുണ `ശക്‌ തി' മാത്രമാണ്‌. അപ്പോള്‍ മനുഷ്യന്‍ ദൈവത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ്‌! മനുഷ്യന്‍െറ അഹന്തക്ക്‌ പോഷണം നല്‍കുന്ന ഒരു ദൈവസങ്കല്‍പമാണിത്‌.
എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം -അല്ലാഹു- തീര്‍ത്തും വ്യത്യസ്‌തനാണ്‌. `ജീവനുള്ളവന്‍; `ഒരി ക്കലും മരിക്കാത്ത ജീവനുള്ളവന്‍'; ``ഒരിക്കലും മരിക്കാതെ ജീവിക്കുന്നവനില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക, അവന്‍െറ സ്‌തുതി പ്രകീ ര്‍ത്തനം ചെയ്യുക'' (വി.ഖു.25:58) സൃഷ്‌ടികളുടെ ജീവനില്‍ നിന്നും ജീവിതത്തില്‍ നിന്നും വിഭിന്നമാണ്‌ അവന്‍േറത്‌.
`അവനെപ്പോലെ യാതൊന്നുമില്ല' (വി.ഖു. 42:11) എന്നത്‌ അവന്‍െറ എല്ലാ ഗുണങ്ങള്‍ക്കും ബാധകമാണ്‌. അവന്‍ പരാശ്ര യമുക്‌തനാണ്‌. സ്വയംപര്യാപ്‌തനാണ്‌. എല്ലാവരും അവനെ ആശ്രയിക്കുന്നു. അവന്‍ ആരെയും ഒന്നിനെയും ആശ്രയിക്കുന്നില്ല: ഒരു മയക്കവും ഉറക്കവും ബാധിക്കാതെ എപ്പോഴും എല്ലാം അറിഞ്ഞുകൊണ്ടും എല്ലാം നിയന്ത്രിച്ചുകൊണ്ടും സര്‍വ്വഥാ ജാഗ രൂകനാണ്‌ അവന്‍. അതുകൊണ്ടാണ്‌ ഭൂമിയും സൂര്യനും ചന്ദ്രനും അനന്തമായ ആകാശത്ത്‌ പരന്നുകിടക്കുന്ന കോടാനുകോടി നക്ഷത്രങ്ങളും എല്ലാം പരസ്‌പരം കൂട്ടിമുട്ടാതെ, വ്യവസ്‌ഥാപിതമായി ചലിച്ചുകൊണ്ടിരിക്കുന്നത്‌.
`തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും നീങ്ങിപ്പോകാതെ പിടിച്ചുനിര്‍ത്തുന്നു. അവയെങ്ങാനും നീങ്ങിപ്പോയാല്‍ അവനല്ലാതെ ആര്‍ക്കും അവയെ പിടിച്ചുനിര്‍ത്താന്‍ സാധ്യമാകയില്ല' (വി.ഖു. 35:41) ആകര്‍ഷണ ശക്‌തിയെപറ്റിയും പ്രകൃതിയെപ്പറ്റിയുമെല്ലാം പല സിദ്ധാന്തങ്ങളും നമുക്ക്‌ ആവിഷ്‌കരിക്കാം. പക്ഷെ, അവസാന വിശകലനത്തില്‍ എല്ലാ വസ്‌തു ക്കളും ഏകനായ സ്രഷ്‌ടാവിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ഒരു വസ്‌തുവിനും സ്വയം നിലവില്‍ വരാനോ നിലനില്‍ക്കാനോ സാദ്ധ്യമല്ല. ഏറ്റവും ചെറിയത്‌ മുതല്‍ ഏറ്റവും വലിയതു വരെയുള്ള എല്ലാ വസ്‌തുക്കള്‍ക്കും ഒരു `റബ്ബ്‌' (സൃഷ്‌ടിച്ച്‌ പരിപാലിച്ച്‌ ലക്ഷ്യത്തിലേക്ക്‌ വളര്‍ത്തിക്കൊണ്ടുവരുന്ന നാഥന്‍) കൂടാതെ നിലവില്‍ വരാനോ നിലനില്‍ക്കുവാനോ സാധ്യമല്ല തന്നെ. മനുഷ്യര്‍ക്ക്‌ അറ്റം കാണാന്‍ കഴിയാത്ത ഈ ദൃശ്യപ്രപഞ്ചത്തിന്‍െറ യും അതിനപ്പുറമുള്ളതിന്‍െറയുമെല്ലാം സ്രഷ്‌ടാവും പരിപാലക നുമായ അല്ലാഹുവിന്‍െറ അറിവില്‍നിന്നും കഴിവില്‍നിന്നും നിയ ന്ത്രണത്തില്‍ നിന്നും ഒരു പരമാണുവോ, അതിലും നിസ്സാരമായതുപോലുമോ ഒഴിവായിപ്പോവുകയുമില്ല.
`അല്ലാഹുവിന്‍െറ സിംഹാസനം ആകാശങ്ങളെയും ഭൂമിയെ യും ഉള്‍ക്കൊള്ളുന്നു'വെന്ന്‌ പറഞ്ഞത്‌ അവന്‍െറ അധികാരവ്യാപ്‌തിയെ കുറിക്കുന്നു. ഈ ലോകത്തിന്‍െറ സ്രഷ്‌ടാവെന്ന പോ ലെ അതിന്‍െറ നിയന്താവുമവന്‍ തന്നെ. സൃഷ്‌ടിക്കുന്നത്‌ ഒരു ദൈവവും സംരക്ഷിക്കുന്നത്‌ ഒരു ദൈവവും സംഹരിക്കുന്നത്‌ മറ്റൊരു ദൈവവുമല്ല. അത്തരം തെറ്റുധാരണകള്‍ ദൂരീകരിക്കാനാണ്‌ `അവയുടെ സംരക്ഷണം അവന്‌ ഭാരമല്ല', എന്ന്‌ പറഞ്ഞ ത്‌. വ്യത്യസ്‌ത ദൈവങ്ങളുടെ നിയന്ത്രണത്തിലാണ്‌ ഈ അനന്ത കോടി ഗോളങ്ങള്‍ നീങ്ങുന്നതെങ്കില്‍ അരാജകത്വം കൊണ്ട്‌ അവ എന്നോ നശിച്ചുകഴിഞ്ഞിട്ടുണ്ടാകും. ദൈവങ്ങള്‍ തമ്മിലുള്ള മല്‍സരങ്ങളും അധികാര വടംവലിയും ലോകത്തിന്‍െറ നാശത്തില്‍ കലാശിച്ചിരിക്കും. `അവയില്‍ അല്ലാഹുവിന്‌ പുറമെ ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവ തകര്‍ന്നിട്ടുണ്ടാവും' (വി. ഖു. 21: 22) എന്ന ഖുര്‍ആന്‍ വചനം ദൈവത്തിന്‍െറ ഏകത്വം തെളിയിക്കുന്ന യുക്‌തിപരമായ സമര്‍ഥനമാണ്‌.``ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍െറ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുന്നു. അവന്‍ പ്രതാപശാലിയും അഗാധജ്‌ഞനുമത്രെ. ആകാശങ്ങളിലെയും ഭൂമിയിലെയും പരമാധിപത്യം അവനുള്ളതാണ്‌. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്‌. അവനാ ണ്‌ ആദിമന്‍ അവനാണ്‌ അന്തിമന്‍. പ്രത്യക്ഷനും പരോക്ഷനുമായവനും അവന്‍ തന്നെ. അവന്‍ എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി അറിയുന്നവനാണ്‌'' (വി.ഖു. 57: 1-3).
സ്രഷ്‌ടാവായ അല്ലാഹുവിന്‍െറ സത്ത അവന്‍െറ സൃഷ്‌ടിക ളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നു. സൃഷ്‌ടിയില്‍ ലയിച്ച്‌ വിമുക്‌തനാകാന്‍ സാധിക്കാത്ത, സര്‍വ്വത്തിലും വ്യാപിച്ചു കിടക്കുന്ന ഒരു അന്ധമായ ശക്‌തിയായി മാത്രം ദൈവത്തെ സങ്കല്‍പിക്കുന്നത്‌ ദൈവത്തെ നി ഷേധിക്കുന്നതിന്‌ തുല്യമാണ്‌. ഭൗതികവാദികള്‍ പ്രകൃതിയെന്ന്‌ പറയുമ്പോള്‍ ഉദ്ദേശിക്കുന്നതും അദൈ്വതക്കാരുടെ ദൈവവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പക്ഷെ, അവരുടെ ഈ സങ്കല്‍പം വാസ്‌തവത്തില്‍ ബഹുദൈവാരാധന യിലേക്ക്‌ അവരെ എത്തിക്കുന്നു. എല്ലാ വസ്‌തുക്കളിലും ദൈവി കാംശം കുടികൊള്ളുന്നുവെന്നും അതുകൊണ്ട്‌ എന്തിനെ ആരാധിച്ചാലും അതെല്ലാം ദൈവത്തിനുള്ള ആരാധനയാണെന്നും അവരില്‍ ചിലര്‍ വാദിക്കുന്നു.
അല്ലാഹു അവന്‍െറ സൃഷ്‌ടികളില്‍ ലയിച്ച്‌ വ്യാപിച്ച്‌ കിടക്കുകയല്ല, അവന്‍െറ സത്ത സൃഷ്‌ടിയില്‍ നിന്ന്‌ വേറിട്ട്‌ നില്‍ക്കുന്നു. പക്ഷെ, അവന്‍െറ അറിവും കഴിവും എല്ലാറ്റിനെയും ചൂഴ്‌ന്ന്‌ നില്‍ ക്കുന്നു. സ്‌ഥല-കാലപരിധികള്‍ക്ക്‌ അതീതനായ അല്ലാഹു നിങ്ങള്‍ എവിടെയായാലും നിങ്ങളുടെ കൂടെയുണ്ട്‌താനും. ഭൂമിയുടെ അന്തര്‍ഭാഗത്തോ ആകാശങ്ങളുടെ വിദൂരതയിലോ യാ തൊന്നും അവന്‍െറ അറിവും കഴിവും വലയം ചെയ്യാത്തതായിട്ടില്ല.
ഈ പ്രപഞ്ചത്തിന്‌ ഒരു തുടക്കമുണ്ട്‌. അതിന്‌ അനാദിത്വമില്ല. ആരുടെ കല്‍പന പ്രകാരം പ്രപഞ്ചം നിലവില്‍ വന്നോ ആ സ്രഷ്‌ ടാവാണ്‌ അനാദിയുള്ളവന്‍. എല്ലാം നശ്വരമാണ്‌. അവന്‍ മാത്രമാണ്‌ അനശ്വരന്‍. അവന്‍െറ ദൃഷ്‌ടാന്തങ്ങളില്‍ കൂടി അവന്‍ പ്രത്യക്ഷനാണ്‌്‌. യഥാര്‍ഥത്തില്‍ അദൃശ്യനുമാണ്‌. അദൃശ്യനായ ആ സ്രഷ്‌ടാവ്‌, പ്രപഞ്ച പരിപാലകനായ അല്ലാഹു, അവന്‍ മാത്രമാ ണ്‌ ദൈവം; അവന്‍ മാത്രമാണ്‌ ആരാധ്യന്‍, അവനെ നേര്‍ക്കുനേരെ, യാതൊരു ഇടയാളരുമില്ലാതെ, യാതൊരു പ്രതീകവുമില്ലാതെ ആരാധിക്കുക. `രാവും പകലും സൂര്യനും ചന്ദ്രനും അവ ന്‍െറ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ്‌. സൂര്യന്നും ചന്ദ്രന്നും നിങ്ങള്‍ സാഷ്‌ടാംഗം ചെയ്യരുത്‌; അവയെ സൃഷ്‌ടിച്ച അല്ലാഹുവിന്നുമാത്രം സാഷ്‌ടാംഗം ചെയ്യുക, നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍'' (വി.ഖു. 41: 27).
പിതാവല്ല; പുത്രനുമല്ല
ദൈവത്തെ പിതാവായും പുത്രനായും സങ്കല്‍പിക്കുന്നതി നെ ഖുര്‍ആന്‍ നിശിതമായി എതിര്‍ത്തിട്ടുണ്ട്‌. ഖുര്‍ആനിലെ ഏറ്റവും ചെറിയ ഒരു സൂറ (അദ്ധ്യായ)ത്തിലെ ആശയം ഇവിടെ പകര്‍ത്തുന്നു;
``പ്രഖ്യാപിക്കുക, അവന്‍ അല്ലാഹുവാണ്‌്‌. ഏകനാണ്‌. അല്ലാ ഹു അഖിലത്തിന്നും ആശ്രയവും പരാശ്രയമില്ലാത്തവനുമാകു ന്നു. അവന്‍ ജനിപ്പിച്ചിട്ടില്ല; അവന്‍ ജാതനുമല്ല. അവനുതുല്യമായി യാതൊന്നുമില്ല'' (വി.ഖു. സൂറ: 112)
അല്ലാഹുവിന്‍െറ നിസ്‌തുലതയും ഏകത്വവും, അവന്‍െറ സത്തയിലും ഗുണങ്ങളിലും ആസ്‌തിക്യത്തിലും പ്രവര്‍ത്തനങ്ങ ളിലും എല്ലാം ബാധകമാണ്‌. അവന്‌ ഒരു സന്താനവുമില്ല; അവന്‍ ആരുടെയും സന്താനവുമല്ല. സന്താനത്തിന്‌ പിതാവിന്‍െറ ഗുണ ങ്ങളും കഴി വുകളും ഏറെക്കുറെയുണ്ടായിരിക്കും. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ പിതാവിനേക്കാള്‍ കഴിവുകള്‍ ഉണ്ടായേക്കും. ആരെയും അല്ലാഹുവിന്‍െറ `പുത്രന്‍' എന്ന്‌ ഒരു അലങ്കാര രൂപ ത്തില്‍പോലും വിശേഷിപ്പിക്കുവാന്‍ പരിശുദ്ധ ഖുര്‍ആന്‍ അനുവ ദിക്കുന്നില്ല. `അവന്‍ പറയുന്നു. പരമകാരുണികന്‍ ഒരു സന്താന ത്തെ കൈക്കൊണ്ടിട്ടുണ്ടെന്ന്‌. ആകാശങ്ങള്‍ പൊട്ടിപ്പൊളിയുക യും ഭൂമി പിളരുകയും പര്‍വ്വതങ്ങള്‍ തകര്‍ന്നുവീഴുകയും ചെയ്യുമാറുള്ള ഒരു മഹാപാതകമാണ്‌ നിങ്ങള്‍ ചെയ്‌തിട്ടുള്ളത്‌; പരമകാരുണികന്‌ ഒരു സന്താനത്തെ ആരോപിക്കുകവഴി. സന്താനത്തെ സ്വീകരിക്കുക പരമകാരുണികന്‌ ഭൂഷണമല്ല. ആകാശ ഭൂമികളിലുള്ള ഏവരും പരമകാരുണികന്‍െറ അടുക്കല്‍ ഒരു ദാസനായി വരാതിരിക്കില്ല'' (വി.ഖു. 19: 88-92).
വിശുദ്ധ ഖുര്‍ആന്‍െറ അവതരണോദ്ദേശ്യങ്ങളില്‍ ഒന്ന്‌ `ദൈ വപുത്രാ'രോപണം നടത്തിയവര്‍ക്ക്‌ മുന്നറിയിപ്പ്‌ കൊടുക്കലാണ്‌. ഖുര്‍ആന്‍െറ അവതരണോദ്ദേശ്യത്തെപ്പറ്റി അല്ലാഹു പറയുന്നു: ``അല്ലാഹു ഒരു സന്താനത്തെ കൈക്കൊണ്ടു എന്നു പറയുന്നവര്‍ ക്ക്‌ മുന്നറിയിപ്പ്‌ കൊടുക്കുവാന്‍വേണ്ടിയും. അതിനെക്കുറിച്ച്‌ അവര്‍ക്ക്‌ ഒരറിവുമില്ല; അവരുടെ പിതാക്കള്‍ക്കുമില്ല. അവരുടെ വായില്‍ നിന്ന്‌ പുറപ്പെടുന്ന വാക്ക്‌ മഹാപാതകം തന്നെ. അവര്‍ അസത്യമല്ലാതെ പറയുന്നില്ല'' (വി.ഖു. 18: 4,5).
ഒരു അലങ്കാര രൂപതില്‍ പോലും പറയാന്‍ പാടില്ലാത്ത ഒരു പ്രയോഗമാണ്‌ `ദൈവപുത്രന്‍' എന്നത്‌. സൃഷ്‌ടികള്‍ എത്ര വലിയവരായാലും അല്ലാഹുവിന്‍െറ ദാസന്‍ എന്ന നിലയില്ലാതെ അതിന്നപ്പുറമുള്ള ഒരു ബന്ധം അല്ലാഹുവിനോട്‌ ഉണ്ടായിരിക്കുവാന്‍ പറ്റുകയില്ല. അല്ലാഹുവിന്‍െറ കല്‍പനപ്രകാരം നിലവില്‍ വരികയും നിലനില്‍ക്കുകയും അവന്‍െറ കല്‍പനപ്രകാരം നശി ക്കുകയും ചെയ്യുന്ന അല്ലാഹുവിന്‍െറ സൃഷ്‌ടിയെ അവന്‍െറ പു ത്രനായി ആരോപിച്ചുകൂടാത്തതാണ്‌. പുത്രന്‌ പിതാവിന്‍െറമേല്‍ സ്വാധീനവും അവകാശങ്ങളും, ചിലപ്പോള്‍ അധികാരവുമുണ്ടായിരിക്കും. പിതാവിനെ വിശ്രമിക്കുവാന്‍ വിട്ട്‌ പൂര്‍ണ്ണമായ അധികാരവും നിയന്ത്രണവും കയ്യേല്‍ക്കുവാനും പുത്രന്‌ സാധിക്കും. അല്ലാഹുവിന്‌ തുല്യനെയോ അതിലും ഉപരിയായവനെയോ ആരോപിക്കലാണ്‌ ദൈവപുത്ര സങ്കല്‍പം കൊണ്ടുണ്ടായിത്തീരുന്നത്‌. അല്ലാഹുവിന്‍െറ പരിശുദ്ധിക്കും നിസ്‌തുലതക്കും ഏക ത്വത്തിനും ഒട്ടും യോജിക്കാത്ത ``ദൈവപുത്ര ന്‍' എന്ന സങ്കല്‍പത്തെ പരിശുദ്ധ ഖുര്‍ആന്‍ വളരെ ശക്‌തിയായി തിരസ്‌കരിക്കുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ വിമര്‍ശിക്കുന്നു. ``അവര്‍ പറയു ന്നു: `അല്ലാഹു ഒരു സന്താനത്തെ വരിച്ചിരിക്കുന്നുവെന്ന്‌. അവന്‍ എത്ര പരിശുദ്ധന്‍! ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവ ന്‍െറതാണ്‌. എല്ലാം അവന്‌ കീഴ്‌പ്പെട്ടതാണ്‌. ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ സൃഷ്‌ടിച്ചവന്‍, അവന്‍ ഒരു കാര്യം വിധിച്ചാല്‍ `ഉണ്ടാവുക' എന്ന്‌ അതിനോട്‌ അവന്‍ പറയു ക മാത്രം മതി; അപ്പോള്‍ അതുണ്ടാകുന്നു'' (വി.ഖു. 2: 116, 117).
പരമകാരുണികനും കരുണാനിധിയും
``അവനത്രെ അല്ലാഹു, അവനല്ലാതെ ഒരു ദൈവവുമില്ല. അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാണ്‌'' (വി. ഖു. 59: 22).
സാക്ഷാല്‍ ദൈവം ഉത്തമമായ അനേക നാമങ്ങളില്‍ അറിയ പ്പെടുന്നു. ആ നാമങ്ങള്‍ അവന്‍െറ ഗുണങ്ങളെ പ്രതിനിധാനംചെയ്യുന്നു. ആ നാമങ്ങളെ വ്യത്യസ്‌ത ദൈവങ്ങളായി സങ്കല്‍പിക്കുന്ന ഭീമമായൊരബദ്ധം പല സമുദായങ്ങളിലുമുണ്ട്‌. ഖുര്‍ആ നില്‍ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെട്ട രണ്ട്‌ പരിശുദ്ധ നാമങ്ങളാ ണ്‌ `റഹ്‌മാനും' `റഹീമും'; `പരമ കാരുണികനും കരുണാനിധി യും'.
പരിശുദ്ധ ഖുര്‍ആനില്‍ `അര്‍റഹ്‌മാന്‍' എന്ന ഒരദ്ധ്യായം തന്നെയുണ്ട്‌. അത്‌ തുടങ്ങുന്നതെങ്ങിനെയാണ്‌: `പരമകാരുണികന്‍. അവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു. മനുഷ്യനെ സൃഷ്‌ടിച്ചു. സംസാരം പഠിപ്പിച്ചു'. (55: 1-4).
അവന്‍െറ അപാരമായ കാരുണ്യം കൊണ്ടാണ്‌ അവന്‍ മനു ഷ്യരെ സൃഷ്‌ടിച്ചതും അവര്‍ക്ക്‌ ആശയ വിനിമയം ചെയ്യാനുള്ള കഴിവ്‌ നല്‍കിയതും അവര്‍ക്ക്‌ നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുവാന്‍ പ്രവാചകന്മാരെ നിയോഗിച്ചതും ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും, അന്തിമമായി പരിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതുമെല്ലാം. അവന്‍െറ അനുഗ്രഹങ്ങളെ എണ്ണിക്കണക്കാക്കുവാന്‍ സാധ്യമല്ല. കരുണയുടെ ഉറവിടമായി അവന്‍െറ കരുണയുടെ ഒരു ശതമാനം മാത്രമാണ്‌ ലോകത്തുള്ള എല്ലാ കാരുണ്യത്തിന്‍െറ യും അടിസ്‌ഥാനം എന്നത്രെ നബി(e) വിശദീകരിച്ചിട്ടുള്ളത്‌.
പരമകാരുണികന്‍ മനുഷ്യരുടെ പാപങ്ങള്‍ പൊറുക്കുവാനും അവരുടെ പശ്‌ചാത്താപം സ്വീകരിച്ച്‌ അവരെ അനുഗ്രഹിക്കു വാനും സദാ സന്നദ്ധനായി നില്‍ക്കുന്നു. മുഹമ്മദ്‌ നബി (e)യുടെ കാലത്ത്‌ മക്കയിലെ ബഹുദൈവാരാധകന്മാര്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു. പക്ഷെ, അല്ലാഹുവിന്‍െറ ഈ വിശേഷണത്തെ `പരമകാരുണികന്‍' എന്ന നാമത്തെ- സ്വീകരിക്കുവാന്‍ അവര്‍ കൂട്ടാക്കിയില്ല. കാരണം, അല്ലാഹു പരമകാരുണികനാണെങ്കില്‍ പിന്നെ അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുകയും ആരാധിക്കുകയും ചെയ്‌തിരുന്ന ഇടയാളന്മാരൊന്നും ആവശ്യമുണ്ടായിരുന്നില്ലല്ലോ. അവര്‍ ധരിച്ചിരുന്നത്‌, പാപികളായിരുന്ന അവരോട്‌ അല്ലാഹുവിന്‌ അതിയായ വെറുപ്പും ദേഷ്യവും ആണെ ന്നും ഒരിക്കലും അവരോട്‌ അവന്‍ കാരുണ്യം കാണിക്കുകയുമില്ലെന്നുമായിരുന്നു. എന്നാല്‍ അല്ലാഹു പ്രഖ്യാപിക്കുന്നത്‌ നോ ക്കു: ``പറയുക, തങ്ങളുടെ ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ച എന്‍െറ അടിമകളേ, അല്ലാഹുവിന്‍െറ കാരുണ്യത്തെക്കുറിച്ച്‌ നിങ്ങള്‍ നിരാശപ്പെടരുതേ. നിശ്‌ചയമായും അല്ലാഹു എല്ലാ പാപ ങ്ങളും പൊറുത്തുകൊടുക്കുന്നു. തീര്‍ച്ചയായും അവനത്രെ പൊറുത്തുകൊടുക്കുന്നവനും കരുണാനിധിയും. നിങ്ങളുടെ രക്ഷിതാവിലേക്ക്‌ പശ്‌ചാത്തപിച്ച്‌ മടങ്ങുകയും അവന്നായി അര്‍പ്പണം നടത്തുകയും ചെയ്യുവിന്‍; നിങ്ങള്‍ക്ക്‌ ശിക്ഷ വരുന്നതിന്‌ മുമ്പ്‌. പിന്നെ നിങ്ങള്‍ സഹായിക്കപ്പെടുകയില്ല''. (വി.ഖു. 39: 53).
``ആരാണ്‌ അല്ലാഹുവല്ലാതെ പാപങ്ങള്‍ പൊറുക്കുവാന്‍?'' എന്ന അല്ലാഹുവിന്‍െറ ചോദ്യം ഏത്‌ പാപിയായ മനുഷ്യന്നും ആശയം ആശ്വാസവും നല്‍കുന്നു. പശ്‌ചാത്തപിക്കുന്നവരെ ഇവ ന്‍ ഇഷ്‌ടപ്പെടുന്നു. പാപം പൊറുക്കുന്നത്‌ അവന്‌ ഇഷ്‌ടമാണ്‌. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു കുറ്റബോധവും പശ്‌ചാത്താപവുമുള്ള ഏതു ദാസന്‍െറയും ഏത്‌ പാപവും പൊറുത്തുകൊടുക്കും. അതിന്‌ മറ്റാരുടെയും ശുപാര്‍ശ വേണ്ട. മാദ്ധ്യസ്‌ഥം വേണ്ട.
ഒരാളുടെ പാപഫലം മറ്റൊരാളനുഭവിക്കേണ്ടി വരിക എന്ന അനീതി ദൈവത്തില്‍ നിന്ന്‌ ഒരിക്കലുമുണ്ടാവില്ല. ദൈവത്തിന്‍െറ മുമ്പിലല്ലാതെ മറ്റൊരാളുടേയും മുമ്പില്‍ ഏറ്റു പറയേണ്ടതുമില്ല; പറഞ്ഞിട്ട്‌ കാര്യവുമില്ല. പിതാവിന്‍െറ പാപം പുത്രനേയോ പുത്ര ന്‍െറ പാപം പിതാവിനേയോ ബാധിക്കില്ല. മനുഷ്യപിതാവിന്‍െറ പാപ ഫലം മനുഷ്യകുലം മുഴുവന്‍ ചുമക്കേണ്ടതാണെന്ന തത്വ ത്തെ ഇസ്‌ലാം ശക്‌തിയുക്‌തം തള്ളിക്കളയുന്നു. മനുഷ്യരുടെ പാപപരിഹാരാര്‍ഥം ദൈവം മനുഷ്യനായവതരിച്ച്‌ സ്വയം ബലിയാവേണ്ടുന്ന ഒരാവശ്യവുമില്ല. പാപിയുടെ മനസ്സ്‌ ശുദ്ധമായിത്തീരുകയും അവന്‌ തന്‍െറ പാപത്തെ സംബന്ധിച്ചിടത്തോളം ആത്മാര്‍ഥമായ ഖേദമുണ്ടാവുകയും താന്‍ അതാവര്‍ത്തിക്കില്ലെ ന്ന്‌ പ്രതിജ്‌ഞ ചെയ്യുകയും ചെയ്‌താല്‍ തന്നെ മനുഷ്യമനസ്സിന്‍െറ ലോലമായ ചലനങ്ങള്‍ പോലുമറിയാന്‍ കഴിയുന്നവനും കാരുണികനുമായ ദൈവം പാപം പൊറുത്തുകൊടുക്കും.
പാപി തിരിച്ചു വരുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷാധിക്യം എന്തുമാത്രമാണെന്ന്‌ അനുയായികള്‍ക്ക്‌ ഒരിക്കല്‍ നബി(e) വിശദീകരിച്ചു കൊടുത്തതിങ്ങനെയാണ്‌:
മരുഭൂമിയില്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്ന ഒരു പഥികന്‍ നിദ്രയിലാണ്ടുപോകുന്നു. ഉണര്‍ന്നപ്പോള്‍ തന്‍െറ ഒട്ടകത്തെ കാണുന്നില്ല. അതിന്‍െറ പുറത്താണ്‌ അയാളുടെ ആഹാരപാനീയങ്ങളും മറ്റു സാധനങ്ങളും. അറ്റം കാണാത്ത മരുഭൂമിയില്‍ ദാഹ ജലം പോലും നഷ്‌ടപ്പെട്ട്‌ താന്‍ ഒറ്റപ്പെട്ടതില്‍ പരിഭ്രാന്തനായി അയാള്‍ വിവശനായി കഴിയുമ്പോള്‍ അയാളുടെ മുമ്പിലതാ ആ ഒട്ടകം പ്രത്യക്ഷപ്പെടുന്നു. ഭക്ഷണവും വെള്ളവുമെല്ലാം അതിന്റെ പുറത്തുണ്ട്‌. നഷ്‌ടപ്പെട്ട തന്‍െറ ഒട്ടകത്തെ തിരിച്ചുകിട്ടിയപ്പോള്‍ അയാള്‍ക്കുണ്ടായ സന്തോഷമെത്രയോ അതിനേക്കാള്‍ എത്ര യോ ഇരട്ടിയാണ്‌ പാപിയായ ദാസന്‍ പശ്‌ചാത്തപിക്കുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം.
വിശുദ്ധ ഖുര്‍ആനും അതിന്‍െറ ആധികാരിക വ്യഖ്യാതാവാ യ നബിയും അല്ലാഹുവിന്‍െറ കാരുണ്യാതിരേക്‌ത്തേയും പാപികള്‍ക്ക്‌ അവന്‍ ചെയ്യുന്ന മാപ്പിനെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഊന്നിയൂന്നി പഠിപ്പിക്കുന്നുണ്ട്‌. പരമകാരുണികന്‍, കരുണാനിധി, പൊറുക്കുന്നവന്‍, മാപ്പ്‌ ചെയ്യുന്നവന്‍, വിട്ടുവീഴ്‌ചചെയ്യുന്നവന്‍, സൗമ്യന്‍, വിശാലന്‍, ഉദാരന്‍ എന്നിങ്ങനെ പരശ്ശതം സ്‌ഥല ങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിനെ വിശേഷിപ്പിക്കുന്നു.
ഏത്‌ നല്ല കാര്യം ചെയ്യുമ്പോഴും മുസ്‌ലിംകള്‍ `ബിസ്‌മി.....' ചൊല്ലിക്കൊണ്ട്‌ തുടങ്ങുന്നു. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക്‌ നബി(e)യുടെ നിര്‍ദ്ദേശമുണ്ട്‌. ``പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍െറ നാമത്തില്‍'' എന്നതാണ്‌ `ബിസ്‌മി'. അല്ലാഹുവിന്‍െറ അനുപമവും അളവറ്റതുമായ കരുണ മാത്രമാ ണ്‌ മനുഷ്യന്‌ ആശ്രയം. ആ സ്‌നേഹവായ്‌പും കാരുണ്യവും പിതാവിന്‍െറയും മാതാവിന്‍െറയും സ്‌നേഹത്തേക്കാളും കാരുണ്യത്തേക്കാളും എത്രയോ ഉന്നതമാണ്‌.
കര്‍മ്മഫലം
എന്നാല്‍ നന്മയേയും തിന്മയേയും അസത്യത്തേയും സത്യത്തേയും നീതിയേയൂം അനീതിയേയും ധര്‍മ്മത്തെയും അധര്‍മ്മത്തെയും അല്ലാഹുവിന്‍െറ കാരുണ്യം തുല്യമായി ഗണിക്കുമെന്ന്‌ ധരിക്കരുത്‌. നന്മക്ക്‌ നല്ല പ്രതിഫലവും തിന്മക്ക്‌ അതിന നസരിച്ച്‌ ശിക്ഷയും ഉണ്ടായിരിക്കുകയെന്നത്‌ ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ അര്‍ഥവ ത്താകണമെങ്കില്‍ അത്യാവശ്യമാണ്‌. ``ആകാശങ്ങളിലുള്ളതും ഭൂമി യിലുള്ളതും അല്ലാഹുവിന്‍െറതാ ണ്‌. തിന്മ ചെയ്യുന്നവര്‍ക്ക്‌ അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചു പ്രതിഫലം നല്‍കുന്നതിനും, നന്മ ചെയ്യുന്നവര്‍ക്ക്‌ ഏറ്റവും നല്ലതുകൊണ്ട്‌ അവന്‍ പ്രതിഫലം നല്‍കുന്നതിനും വേണ്ടി'' (വി. ഖു. 53: 31).
ശിക്ഷയും രക്ഷയും നല്‍കുന്ന നീതിമാനും കാരുണ്യവാനുമായ അല്ലാഹു അവന്‍െറ മഹാ കാരുണ്യം മൂലം മനുഷ്യരെ യെല്ലാം മരണാനന്തരം അവസാനനാളില്‍ രണ്ടാമതും ഉയിര്‍ത്തെ ഴുന്നേല്‍പ്പിക്കും. മനുഷ്യന്‌ അവന്‍ അനശ്വരമായ ഒരാത്‌മാവാണ്‌ പ്രദാനം ചെയ്‌തിട്ടുള്ളത്‌. എല്ലാം നശിച്ച ശേഷം അവസാന നാളി ല്‍ അവന്‍െറ കല്‍പനയുണ്ടാകുമ്പോള്‍, ആദ്യമനുഷ്യന്‍ തൊട്ട്‌ അവസാനമനുഷ്യന്‍ വരെ, ഒരാളും വിട്ടുപോകാതെ ഭൂമിയില്‍ നിന്ന്‌ ജഡത്തോടുകൂടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും. അല്ലാഹുവിന്‍െറ ഇതിനുള്ള കഴിവിനെയാണ്‌ ദൈവവശ്വാസികളായിട്ടുള്ളവരില്‍ തന്നെ വലിയൊരു വിഭാഗം നിഷേധിക്കുന്നത്‌.
പരിശുദ്ധ ഖുര്‍ആന്‍ വളരെ ശക്‌തിയായി മനുഷ്യരെ ഉല്‍ബോധിപ്പിക്കുന്നത്‌ അല്ലാഹു തീര്‍ച്ചയായും മനുഷ്യരെ മരണാനന്തരം ജഡത്തോടുകൂടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും അവ രെയെല്ലാം പരലോകത്ത്‌ ഒരുമിച്ച്‌ കുട്ടി അവരുടെ കര്‍മ്മങ്ങള്‍ക്ക നുസരിച്ച്‌ പ്രതിഫലം നല്‍കുകയും ചെയ്യും എന്ന കാര്യമാണ്‌.
``അല്ലാഹു അല്ലാതെ വേറെ ഒരു ദൈവവുമില്ല; തീര്‍ച്ചയായും നിങ്ങളെ അവസാനനാളില്‍ ഒരുമിച്ചുകൂട്ടും. അതില്‍ യാതൊരു സംശയവുമില്ല. ആരാണ്‌ അല്ലാഹുവേക്കാള്‍ വര്‍ത്തമാനത്തില്‍ കുടുതല്‍ സത്യം പുലര്‍ത്തുന്നവന്‍?'' (വി.ഖു. 4: 97).
ഇങ്ങനെ മനുഷ്യരെയും ജിന്നുകളെയുമെല്ലാം പരലോകത്ത്‌ ഒരുമിച്ചുകൂട്ടി നന്മക്ക്‌ നന്മകൊണ്ടും തിന്മക്ക്‌ അതിനനുസരിച്ചും പ്രതിഫലം നല്‍കും. നന്മയുടെ പ്രതിഫലം അനേകമിരട്ടിയും മനുഷ്യന്‍ ഭാവനയില്‍ ദര്‍ശിക്കുന്നതിനേക്കാളെല്ലാം മഹത്തരവുമായിരിക്കും.
ഇനി നമുക്ക്‌ ചിന്തിക്കുക
ലോകത്തിന്‍െറ സ്രഷ്‌ടാവും സംരക്ഷകനും ഏകനാണ്‌. അവന്‍െറ മാത്രം നിയന്ത്രണത്തിലാണ്‌ കാര്യങ്ങളെല്ലാം. അവന്‍ എല്ലായ്‌പ്പോളും ദത്തശ്രദ്ധനാണ്‌. ഉറക്കവും മയക്കവുമില്ലാതെ നിതാന്തജാഗ്രത പുലര്‍ത്തുന്നു. ഏത്‌ കൂരിരുളിലും ലോകത്തിന്റെ ഏത്‌ കോണിലും നടക്കുന്ന നിസ്സാരമായ ചലനങ്ങള്‍പോലും കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നു. കാര്യങ്ങ ള്‍ തെര്യപ്പെടുത്താന്‍ അവന്നൊരു ശുപാര്‍ശകനോ ഉപദേഷ്‌ടാ വോ വേണ്ട, ശുപാര്‍ശകള്‍കൊണ്ട്‌ സ്വാധീനിക്കപ്പെടുന്നവനുമല്ല അവന്‍. തന്നെയുമല്ല അവന്‍ സൃഷ്‌ടികളോട്‌ അതിരറ്റ ദയയും കാരുണ്യവുമുള്ളവന്‍. ലോകത്താര്‍ക്കും അവന്‍െറ കാരുണ്യത്തിന്‍െറയും കൃപയുടെയും നേരിയ ഒരംശംപോലുമില്ല.
അങ്ങനെയുള്ള ജഗന്നിയന്താവിനോട്‌ നേരിട്ട്‌ പ്രാര്‍ഥിക്കാതെ, ഇടയ്‌ക്ക്‌ ശുപാര്‍ശകരെയാക്കുന്നത്‌ അവനെ അവിശ്വസിക്ക ലല്ലെ? അവന്‍െറ സ്‌നേഹത്തെയും കാരുണ്യത്തെയും അവമതിക്കലല്ലേ? അവനെ ക്രൂരനും കഠിനനും ഭീകരനുമായി കണക്കാക്ക ലല്ലേ? `അല്ലാഹുവെ കണക്കാക്കേണ്ടപോലെ അവര്‍ കണക്കാക്കിയിട്ടില്ല' (വി. ഖു. 6: 92) എന്ന്‌ ഖുര്‍ആന്‍ കുറ്റപ്പെടുതുന്നത്‌ എത്ര സത്യം!
താഴെ പറയുന്ന ദൈവവചനങ്ങള്‍ ശ്രദ്ധിക്കുക
``എന്‍െറ ദാസന്മാര്‍ എന്നെ സംബന്‌ധിച്ച്‌ നിന്നോട്‌ ചോദിക്കുന്നപക്ഷം ഞാന്‍ സമീപസ്‌ഥനാണ്‌; പ്രാര്‍ഥിക്കുന്നവന്‍െറ പ്രാര്‍ഥന, അവനെന്നോട്‌ പ്രാര്‍ഥിക്കുന്ന പക്ഷം ഞാന്‍ സ്വീകരിക്കും. അതുകൊണ്ട്‌ അവരെന്‍െറ ആഹ്വാനം സ്വീകരിക്കട്ടെ. അവ രെന്നില്‍ വിശ്വസിക്കട്ടെ; അവര്‍ വിവേകികളായേക്കാം''. (വി.ഖു.2: 186)
``സത്യമായും മനുഷ്യനെ നാം സൃഷ്‌ടിച്ചു. അവന്‍െറ മനസ്സ്‌ മന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ നാമറിയുന്നു. നാം ജീവനാഡിയേ ക്കാള്‍ അവനോടടുത്തവനാകുന്നു.'' (വി.ഖു. 50: 16).
``അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തവയെ അല്ലാ ഹുവിന്‌ പുറമെ അവര്‍ ആരാധിക്കുകയും `ഇവര്‍ അല്ലാഹുവിന്‍െറ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണെ'ന്ന്‌ പറയുകയും ചെയ്യുന്നു. ചോദിക്കൂ: ആകാശഭൂമികളില്‍ ദൈവത്തിന്‌ അറിഞ്ഞുകൂടാത്ത വിവരങ്ങള്‍ അവന്‌ നിങ്ങള്‍ പറഞ്ഞുകൊടുക്കുകയാണോ?'' (വി. ഖു. 10: 18).
സാക്ഷാല്‍ ദൈവത്തിലേക്ക്‌ മദ്ധ്യസ്ഥന്മാരെ സ്വീകരിക്കുന്ന തിന്‌ പുറമെ മറ്റു ദൈവങ്ങളെ പ്രാര്‍ഥിക്കുകയും പൂജിക്കുകയും ചെയ്യുന്നത്‌ മേല്‍പറഞ്ഞതിനേക്കാള്‍ വലിയ അപരാധമാണ്‌. അല്ലാഹുവിന്‍െറ ഗുണങ്ങള്‍ മറ്റുള്ളവരില്‍ ആരോപിക്കുന്നതും അല്ലാഹുവിനെയല്ലാതെ മറ്റുള്ളവരെ പ്രാര്‍ഥിക്കുന്നതുമെല്ലാം ഏകദൈവവിശ്വാസത്തിന്‌ വിരുദ്ധമാണ്‌. ദൈവത്തില്‍ പങ്ക്‌ ചേര്‍ക്കലാണ്‌. `ശിര്‍ക്ക്‌' എന്നാണ്‌ അതിന്‌ സാങ്കേതിക പ്രയോഗം. സ്രഷ്‌ടാവും സംരക്ഷകനും മറ്റും മറ്റും ഏകദൈവമാണെന്ന്‌ വിശ്വസിച്ചതുകൊണ്ടോ പറഞ്ഞതുകൊണ്ടോ മാത്രമായില്ല. അതിനനുയോജ്യമായി പ്രാര്‍ഥനകളും ആരാധനകളും വഴിപാടുകളുമെല്ലാം ഏകദൈവത്തിന്‌ മാത്രം അര്‍പ്പിക്കണം. അക്കാര്യത്തിലാണ്‌ ഏതു കാലഘട്ടത്തിലുമുള്ള മനുഷ്യര്‍ക്ക്‌ അബദ്ധം പിണ ഞ്ഞിരുന്നത്‌. സ്രഷ്‌ടാവും സംരക്ഷകനും സംഹാരകനുമെല്ലാം അല്ലാഹു മാത്രമാണെന്ന്‌ മുഹമ്മദ്‌ നബി(e)യുടെ കാലത്തെ മക്കാനിവാസികളും സമ്മതിച്ചിരുന്നു. പക്ഷെ ആരാധനകളും വഴിപാടുകളും അല്ലാഹു അല്ലാത്തവര്‍ക്കും അവര്‍ അര്‍പ്പിച്ചുപോന്നു. ആ `ശിര്‍ക്കി'നെയാണ്‌ വിശുദ്ധഖുര്‍ആന്‍ ചോദ്യംചെയ്‌തിട്ടുള്ളത്‌.
`ശിര്‍ക്കി'ല്‍നിന്ന്‌ വിമുക്‌തനാവാതെ ഒരു വ്യക്‌തി എത്ര നല്ല കര്‍മ്മങ്ങള്‍ ചെയ്‌തതുകൊണ്ട്‌ സാമൂഹ്യസേവനം ചെയ്‌തുകൊണ്ടും ഫലമില്ല. മനുഷ്യന്‍ ഏറ്റവും അധികം കടപ്പെട്ടിട്ടുള്ളത്‌ ത ന്‍െറ സ്രഷ്‌ടാവും സംരക്ഷകനുമായ അല്ലാഹുവിനോടാണ്‌. അവനെപ്പറ്റിയുള്ള വിശ്വാസവും അവനോടുള്ള കൂറും നിഷ്‌ക ളങ്കമാവുകയും അവന്‍െറ അവകാശാധികാരങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ നല്‍കാതിരിക്കുകയും ചെയ്യുക മനുഷ്യന്‍െറ പ്രാഥമിക കടമയാ ണ്‌. അതുചെയ്യാതെ `ശിര്‍ക്കു'മായി ജീവിച്ചാല്‍, അവന്‍ എന്തു സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചാലും ദൈവത്തിങ്കല്‍ അസ്വീകാര്യമാണ്‌. ഈ ദൈവവചനങ്ങള്‍ ശ്രദ്ധിക്കുക:
"അല്ലാഹു എല്ലാ വസ്‌തുവിന്‍െറയും സ്രഷ്‌ടാവാണ്‌. അവന്‍ എല്ലാ വസ്‌തുവിന്‍െറയും മേല്‍നോട്ടം വഹിക്കുന്നവനുമാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍െറതാണ്‌. അല്ലാഹുവിന്‍െറ വചനങ്ങളില്‍ അവിശ്വസിച്ചവര്‍ തന്നെയാണ്‌ നഷ്‌ടക്കാര്‍. ചോദിക്കുക: ഹേ, അവിവേകികളെ, അല്ലാഹു അല്ലാത്തവരെ ആരാധിക്കണമെന്നാണോ നിങ്ങളെന്നോടു പറയുന്നത്‌? `താന്‍ പങ്ക്‌ ചേര്‍ക്കുന്ന പക്ഷം തന്‍െറ സല്‍ക്കര്‍മ്മങ്ങള്‍ നിഷ്‌ഫലമായിപ്പോവുന്നതും താന്‍ നഷ്‌ടക്കാരില്‍പ്പെട്ടവനായിത്തീരുന്നതുമാ'ണെന്ന്‌ നിനക്കും നിന്‍െറ മുമ്പുള്ളവര്‍ക്കും ബോധനം ലഭിച്ചിട്ടുണ്ട്‌. എന്നല്ല, അല്ലാഹുവിനെ മാത്രം ആരാധിച്ച്‌ നീ നന്ദിയുള്ളവരില്‍ പെട്ടുകൊള്ളുക. ഭൂമി മുഴുവന്‍ അവസാന നാളില്‍ അവന്‌ ഒരു പിടിമാത്രം. ആകാശങ്ങള്‍ അവന്‍െറ കയ്യില്‍ ഒരു ചുരുള്‍. അവന്‍ അതിപരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്ന തില്‍ നിന്നെല്ലാം അവന്‍ ഉയര്‍ന്നവനാണ്‌.'' (വി.ഖു. 39: 62-67)
``അല്ലാഹു അവനില്‍ പങ്കുചേര്‍ക്കുന്നതിനെ പൊറുക്കുകയി ല്ല; തീര്‍ച്ച. അതല്ലാത്തത്‌ അവനുദ്ദേശിക്കുന്നവര്‍ക്ക്‌ പൊറുത്തുകൊടുക്കും. ആരെങ്കിലും അല്ലാഹുവില്‍ പങ്ക്‌ ചേര്‍ക്കുന്നതായാ ല്‍ അവന്‍ വമ്പിച്ച പാപം സമ്പാദിച്ചു''. (വി. ഖു. 4: 49)
അവസാനമായി അല്ലാഹുവിന്‍െറ ഉത്തമമായ നാമങ്ങളെ, അവന്‍െറ ഗുണങ്ങളെ ഉല്‍ഘോഷിക്കുന്ന ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ അവസാനിപ്പിക്കട്ടെ!
``അവനത്രെ അല്ലാഹു: അവനല്ലാതെ ഒരു ദൈവവുമില്ല.അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ. അവനത്രെ അല്ലാഹു, അവന ല്ലാതെ ഒരു ദൈവവുമില്ല. രാജാവ്‌, അതി പവിത്രന്‍, സമാധാന ദാതാവ്‌, അഭയം നല്‍കുന്നവന്‍, മേല്‍നോട്ടം വഹിക്കുന്നവന്‍, അജയ്യന്‍, അലംഘ്യശക്‌തന്‍, മഹത്വമുടയവന്‍, അവര്‍ പങ്ക്‌ ചേര്‍ക്കുന്നതില്‍ നിന്ന്‌ അല്ലാഹു പരിശുദ്ധനാണ്‌. 
അവനത്രെ അല്ലാഹു. ആസൂത്രകന്‍, (ഇല്ലായ്‌മയില്‍ നിന്ന്‌) സൃഷ്‌ടിക്കുന്നവന്‍, രൂപപ്പെടുത്തുന്നവന്‍, ഏറ്റവും ഉത്തമനാമ ങ്ങള്‍ അവനുള്ളതത്രെ! ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവനെ വാഴ്‌ത്തിടുന്നു. അവന്‍ അജയ്യനായ അഗാധജ്‌ഞനത്രെ''. (വി.ഖു. 59: 22-24)
അല്ലാഹു മാത്രമാണ്‌ ആരാധ്യന്‍, അവനല്ലാതെ ഒരു ദൈവ വുമില്ല. അവനോട്‌ മാത്രം പ്രാര്‍ഥിക്കുക അവനെ മാത്രം ആരാധിക്കുക.


സന്യാസത്തിന്റെ പരാജയം: സഭ പാഠം പഠിക്കുമോ?

കത്തോലിക്ക സഭയ്ക്കു കീഴില്‍ ലോകത്തെങ്ങും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടക്കുന്ന ബാലപീഡനങ്ങള്‍ ഇല്ലാതാക്കുന്നതിനായി സഭ കാര്യമാത്ര പ്രസക്തമായി നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും അടിയന്തിരമായി സഭാ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുകയും വേണ്ട മാറ്റങ്ങള്‍ വരുത്തി ബാലപീഡനങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് 2014 ഫെബ്രുവരി അഞ്ചിന് ബുധനാഴ്ച ഐക്യരാഷ്ട്രസഭയുടെ ‘ബാലാവകാശങ്ങള്‍ക്കായുള്ള കമ്മിറ്റി’ (Committee on the Rights of the child) പുറത്തിറക്കിയ നിശിതമായ കുറ്റാരോപണ രേഖയെക്കുറിച്ച വാര്‍ത്ത ലോകമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014 ജനുവരി 31-ന് ചേര്‍ന്ന കമ്മിറ്റിയുടെ 1875-ാമത് യോഗം അംഗീകരിച്ച Concluding observations on the second periodic report of the Holy see എന്ന പതിനാറ് പുറങ്ങളുള്ള വിമര്‍ശനരേഖയിലാണ് ബാലപീഡനങ്ങള്‍ക്കെതിരെ സഭ വേണ്ട രൂപത്തില്‍ പ്രതികരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെങ്ങുമുള്ള കത്തോലിക്ക സ്ഥാപനങ്ങളില്‍ പതിനായിരക്കണക്കിന് ബാലികമാരും ബാലന്‍മാരും ലൈംഗികപീഡനങ്ങള്‍ക്കിരയായിട്ടും കുറ്റവാളികളായ പുരോഹിതന്‍മാരെ സ്ഥലംമാറ്റിക്കൊമ്ട അവര്‍ക്ക് പുതിയ ഇരകളെ നേടിക്കൊടുക്കുകയെന്ന അര്‍ത്ഥശൂന്യമായ നടപടിയല്ലാതെ മറ്റൊന്നും സഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്ന രേഖ കാര്യമാത്ര പ്രസക്തങ്ങളായ നടപടികളിലൂടെ കുറ്റവാളികളായ പുരോഹിതന്‍മാരെ ശിക്ഷിക്കുകയും പീഡനങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തിട്ടില്ലെങ്കില്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭക്ക് ഇടപെടേണ്ടി വരുമെന്ന് സൂചന നല്‍കുന്നുണ്ട്. (1) ആസ്‌ട്രേലിയയിലെ പടിഞ്ഞാറന്‍ സിഡ്‌നിക്കടുത്തുള്ള ബത്തൂര്‍സ്റ്റ് കത്തോലിക്ക് സ്‌കൂളില്‍ 1970 കളിലും 1980 കളിലും നടന്ന ബാലപീഡനങ്ങളുടെ അയ്യായിരത്തിലധികം വരുന്ന ഇരകള്‍ക്കും കാനഡയിലെ സെന്റ് ജോണ്‍സിലുള്ള ദി മൗണ്ട് കാര്‍ഫേജ് അനാഥാലയത്തിലെ അധികാരികള്‍ നിരവധി വര്‍ഷങ്ങളായി അവിടുത്തെ അന്തേവാസികളെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നുവെന്ന് മനസ്സിലാക്കി 1990 ല്‍ അടച്ചുപൂട്ടിയെങ്കിലും പ്രസ്തു പീഡനങ്ങള്‍ക്കിരയായ പതിനായിരത്തോളം പേര്‍ക്കുമൊന്നും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നും അക്കാര്യത്തില്‍ സഭ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്്. (2) അമേരിക്കയില്‍ 2004 ല്‍ നടന്ന ഒരു കുറ്റാന്വേഷണത്തില്‍ 1950 നും 2002 നുമിടക്ക് പുരോഹിതന്‍മാരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന 11000 ത്തിലധികം കുട്ടികളുണ്ടെന്ന് മനസ്സിലാക്കുകയും അവരെ ഉപയോഗിച്ച 4400 ഓളം പാതിരിമാരുണ്ടെന്ന് വെളിപ്പെടുകയും ചെയ്തിരുന്നുവെന്നും ലോസ് ആഞ്ചലസിലെ മുന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന റോജര്‍ മഹോനി പുരോഹിത പീഡനങ്ങള്‍ക്കിരയായ 550 കുട്ടികള്‍ക്ക് നഷ്ടപരിഹാരമായി 66 കോടി ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചിരുന്നുവെന്നും ഇവ്വിഷയകമായ അപഗ്രഥനങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. (3) യൂറോപ്പിലെ ശക്തമായ കത്തോലിക്ക രാജ്യങ്ങളിലൊന്നായ അയര്‍ലന്റിലെ ഒരു പുരോഹിതന്‍ താന്‍ നൂറിലധികം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ മറ്റൊരു പുരോഹിതന്‍ പറഞ്ഞത് താന്‍ താന്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി സ്ഥിരമായി കുട്ടികളെ തന്റെ കാമപൂര്‍ത്തീകരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ്. (4) ജര്‍മനിയില്‍നിന്നും ബെല്‍ജിയത്തു നിന്നും നെതര്‍ലന്റ്‌സില്‍നിന്നും ഓസ്ട്രിയയില്‍നിന്നുമെല്ലാം ആയിരക്കണക്കിന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും (5) അവ ഇല്ലാതെയാക്കുവാനാവശ്യമായ കാര്യമായ നടപടികളൊന്നും സഭാ നേതൃത്വത്തില്‍ നിന്നുണ്ടാവുന്നില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ രേഖ കുറ്റപ്പെടുത്തുന്നത്.

ലോകത്തെ ധാര്‍മികതയിലൂടെ നടത്തുവാന്‍ ശ്രമിക്കുന്ന കത്തോലിക്ക സഭയെ താറടിക്കുകയും ഐക്യരാഷ്ട്രസഭയുടെ മുന്നില്‍ മുട്ടുകുത്തിക്കുവാന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നതിനായി ബോധപൂര്‍വ്വം പടച്ചുണ്ടാക്കിയതാണ് ‘ബാലാവകാശങ്ങള്‍ക്കായുള്ള കമ്മിറ്റി’യുടെ റിപ്പോര്‍ട്ട് എന്ന വിമര്‍ശിക്കുന്ന ‘ദി കാത്തലിക് വേള്‍ഡ് റിപ്പോര്‍ട്ട്’ പക്ഷെ, റിപ്പോര്‍ട്ടില്‍ നിരത്തിയിരിക്കുന്ന വസ്തുതകള്‍ക്കു നേരെ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. (6) ഐക്യരാഷ്ട്രസഭയുടെ കൊടിക്കീഴില്‍ നടക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ യാതൊന്നും ഉരിയാടാത്തവര്‍ കത്തോലിക്ക സഭയെ ഉപദേശിക്കുന്നതിന് പിന്നില്‍ ഗൂഢോദ്ദേശങ്ങളുണ്ട് എന്ന കത്തോലിക്ക പക്ഷപാതിയായ ക്ലോഡിയ റോസറ്റിന്റെ വാദം ശരിയാണെങ്കില്‍ പോലും അവയൊന്നും തന്നെ പുരോഹിതന്‍മാരുടെ ദുഷ്‌ചെയ്തികളെ ന്യായീകരിക്കാനുള്ളതല്ല. (7) ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ സേന കടന്നുചെന്നിടത്തെല്ലാം ലൈംഗികാതിക്രമങ്ങളുണ്ടായിട്ടുണ്ടെന്നും അവയിലധികവും ബാലികമാര്‍ക്കു നേരെയുള്ളവയുമായിരുന്നുവെന്നും അതിനെതിരെ നടപടിയെടുക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടത്താത്തവര്‍ മറ്റ് കത്തോലിക്ക സഭയെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്നുമുള്ള അവരുടെ വാദം യഥാര്‍ത്ഥത്തില്‍ കത്തോലിക്ക സഭയുടെ ധാര്‍മികോപദേശങ്ങള്‍ക്കുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്. സമാധാന സേനയുടെ തിന്‍മകള്‍ക്കെതിരെ നടപടിയെടുക്കാത്തവര്‍ക്ക് സഭയെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെങ്കില്‍ പുരോഹിതരുടെ തിന്‍മകള്‍ക്കെതിരെ നടപടിയെടുക്കാത്തവര്‍ക്ക് ലോകത്തെ ഉപദേശിക്കാനും അര്‍ഹതയുണ്ടാവുകയില്ലല്ലോ.

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു നിശ്ചയിക്കാത്ത ജീവിതക്രമങ്ങള്‍ക്ക് അവയെതന്നെ വിശുദ്ധവല്‍ക്കരിച്ച് അവതരിപ്പിച്ചാലും മനുഷ്യര്‍ക്ക് ശാന്തിയോ സമാധാനമോ നല്‍കാനാവില്ലെന്ന വസ്തുതയാണ് കത്തോലിക്ക സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ രേഖ, യഥാര്‍ത്ഥത്തില്‍ വ്യക്തമാക്കുന്നത്. വൈവാഹിക ജീവിതത്തില്‍നിന്ന് അകന്ന് നില്‍ക്കണമെന്ന് ക്രിസ്തു പഠിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകളൊന്നും തന്നെ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പുതിയ നിയമത്തിലോ അപ്പോക്രിഫ ഗ്രനഥങ്ങളിലോ ഉദ്ധരിക്കപ്പെട്ട ക്രിസ്തു വചനങ്ങളിലൊന്നും തന്നെ ക്രിസ്ത്യന്‍ സന്യാസം കാണാന്‍ കഴിയില്ലെന്നര്‍ത്ഥം. ക്രിസ്തു പഠിപ്പിച്ച ആശയങ്ങളുടെ ബലിഷ്ടമായ തൂണുകളാല്‍ സ്ഥാപിക്കപ്പെട്ട ആലയത്തില്‍നിന്ന് അഴിച്ച് റോമന്‍ തത്വശാസ്ത്രത്തിന്റെ തുരുമ്പെടുത്ത തൂണുകളാല്‍ താങ്ങിനിര്‍ത്തപ്പെടുന്ന തൊഴുത്തിലേക്ക് ക്രിസ്തുമതത്തെ അഴിച്ചുകെട്ടിയ വിശുദ്ധ പൗലോസിന്റെ രചനകളില്‍നിന്നാണ് സന്യാസത്തിന്റെ വേരുകള്‍ പൊട്ടിയിരിക്കുന്നത്. കൊരിന്തോസുകാര്‍ക്ക് പൗലോസ് എഴുതിയ ഒന്നാം ലേഖനത്തിന്റെ ഏഴാം അധ്യായം ആരംഭിക്കുന്നത് തന്നെ ”സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണ് പുരുഷന് നല്ലത്” എന്ന് ഉപദേശിച്ചുകൊണ്ടാണല്ലോ. (8) സ്ത്രീവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ക്രൈസ്തവ സന്യാസത്തിന്റെ സ്വാഭാവികമായ ഉപോല്‍പന്നമാണ് സഭയില്‍ നടക്കുന്ന ബാലപീഡനങ്ങളെന്ന വസ്തുത തിരിച്ചറിയപ്പെടുമ്പോഴാണ് അല്ലാഹു നിശ്ചയിച്ച ജീവിതക്രമത്തെ മാറ്റിമറിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ എത്രത്തോളം മാരകമാണെന്ന് ബോധ്യപ്പെടുക.

മറ്റ് മതസമൂഹങ്ങളില്‍ ഇത്തരം തിന്‍മകളില്ലെന്നോ ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എന്നോ ഒന്നുമല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. തിന്‍മകള്‍ എല്ലാ മതസമൂഹങ്ങളിലുമുണ്ട്. പല സമൂഹങ്ങളിലുമുള്ള പുരോഹിതന്‍മാര്‍ ലൈംഗിക ദുരാചാരങ്ങളുടെ പ്രതിപ്പട്ടികയിലുണ്ട് താനും. പൈശാചിക പ്രലോഭനങ്ങള്‍ക്ക് മതവും ജാതിയുമൊന്നുമില്ല. പ്രസ്തുത പ്രലോഭനങ്ങളില്‍നിന്ന് രക്ഷപെടണമെങ്കില്‍ ശക്തമായ ദൈവവിശ്വാസവും പരലോക ചിന്തയുമുണ്ടാകണം. അവ സൃഷ്ടിച്ചുകൊണ്ടാണ് ഇസ് ലാം മനുഷ്യനെ പൈശാചിക പ്രലോഭനങ്ങളില്‍നിന്ന് രക്ഷപ്പെടുത്തുകയും ജീവിതത്തെ വിമലീകരിക്കുകയും ചെയ്യുന്നത്. ക്രൈസ്തവ പൗരോഹിത്യത്തിന്റെ സ്ഥിതി ഇതില്‍നിന്ന് അല്‍പം വ്യത്യസ്തമാണ്. ജീവിത വിശുദ്ധിക്കും ആത്മീയ ഔന്ന്യത്യത്തിനും വിഘാതമാണ് ലൈംഗിക ജീവിതമെന്ന പൗലോസിന്റെ തത്വശാസ്ത്രത്തില്‍നിന്ന് മുളപൊട്ടിയ പൗരോഹിത്യം വിമലീകരണത്തിന്റെ ഉന്നതമാര്‍ഗമായാണ് ലൈംഗികവിരക്തിയെന്നാണ് പഠിപ്പിക്കുന്നത്. പ്രസ്തുത വിരക്തിയെ സ്വയം തെരഞ്ഞെടുക്കുകയും ആ മാര്‍ക്ഷത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പരിശീലനം നേടുകയും ചെയ്തവര്‍ക്കുപോലും ലൈംഗിക തൃഷ്ണയെ തടഞ്ഞുനിര്‍ത്താനാവുന്നില്ലെന്ന് വ്യക്തമാവുമ്പോള്‍ ആ മാര്‍ക്ഷം അപ്രായോഗികമാണെന്നു തന്നെയാണ് വ്യക്തമാവുന്നത്. അല്ലാഹു നിശ്ചയിച്ചതല്ലാത്ത സന്യാസത്തെ ആത്മീയോന്നതിക്കായി തെരഞ്ഞെടുത്തവര്‍ക്ക് പ്രസ്തുത മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാനായില്ലെന്ന വസ്തുത ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. (57:27) (9) നിയമാനുസൃതമുള്ള ഇണകളിലൂടെ നേടിയെടുക്കുന്ന ലൈംഗിക സമ്പൂര്‍ത്തീകരണം പ്രതിഫലാര്‍ഹമായ സദ്പ്രവൃത്തിയാണെന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ) യിലൂടെ (10) പൂര്‍ത്തീകരിക്കപ്പെട്ട ഇസ് ലാം തന്നെയാണ് പ്രായോഗികവും പ്രകൃതിക്ക് അനുയോജ്യവുമായ ജീവിതക്രമത്തെ മനുഷ്യര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്ന വസ്തു വ്യക്തമാക്കുന്നതാണ് ക്രൈസ്തവ സന്യാസത്തിന്റെ പരാജയം. ഈ വസ്തുത സമൂഹത്തോട് തുറന്നു സംവദിക്കുവാന്‍ ഇസ് ലാമിക പ്രബോധകര്‍ക്ക് കഴിയേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.

1) United Nations Convention on the Rights of the Child  CRC/C/VAT/CO/2, 31 January 2014 Committee on the Rights of the Child;  Concluding observations on the second periodic report of the Holy See, Page 1-16

2) “UN condemns Vatican over child sex abuse” The Sydney Morning Herald, February 5, 2014

3) “Child abuse scandals at the heart of the Catholic Church” globalpost America’s World News Site, February 5, 2014,http://www.globalpost.com/

4) “Vatican abuse report” The Fiji Times Online, Friday, February 07, 2014 http://www.fijitimes.com/

5) “U.N. panel blasts Vatican handling of clergy sex abuse, church teachings on gays, abortion” Washington Post, February 5, 2014

6) Carl E. Olson: “The Convenient Hypocrisy of the United Nations, It’s a classic case of ‘Do as we say, not as we do’ The Catholic World Report, February 10, 2014

7)Claudia Rosett:  “The U.N. Assault on the Catholic Church: A high-profile sex-abuse report is an attempt to bully the church into bowing before the altar of Turtle Bay.” The Wall Street Journal, Feb. 9, 2014

8) I Corinthians 7:1

9) Quran 57:27

10) Swaheehu Muslim

ജീവന്റെ വഴി; യേശുവിന്റേതും പൗലോസിന്റേതും

ക്രിസ്ത്യന്‍ മിഷ്യനറിമാരില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ചോദ്യമാണ്, ‘നിങ്ങള്‍ക്ക് രക്ഷ ലഭിച്ചുവോ’ എന്നത്. യേശുവിന്റെ പാപബലി മരണത്തില്‍ വിശ്വാസിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തനായി നിങ്ങള്‍ രക്ഷിതനാവും എന്ന ക്രിസ്തീയ വിശ്വാസമാണ് ആ ചോദ്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ മുസ്‌ലിംകള്‍ക്ക്, ഭൂമിയില്‍ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക കാര്യം വിശ്വസിച്ചതുകൊണ്ട് മാത്രം തങ്ങള്‍ രക്ഷിക്കപ്പെട്ടു മോക്ഷാര്‍ഹരാവുക എന്ന ആശയം അപരിചിതമാണ്. ഒരാളുടെ വിശ്വാസവും അയാളുടെ ഈ ലോകത്തിലെ ജീവിതാവസാനം വരെയുള്ള കര്‍മങ്ങളും പരലോകത്തിലെ വിധിനാളില്‍ തിട്ടപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ ദൈവകാരുണ്യം നല്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യപ്പെടുന്നു എന്ന ഇസ്‌ലാമിക വിശ്വാസത്തിന്  കടകവിരുദ്ധവും അന്യവുമായതുകൊണ്ടുതന്നെ അങ്ങനെ ചോദിക്കപ്പട്ടാല്‍ ചില മുസ്‌ലിംകള്‍ക്കെങ്കിലും  ആശയക്കുഴപ്പം തോന്നുന്നത് സ്വാഭാവികമാണ്. യഥാര്‍ഥത്തില്‍ ക്വുര്‍ആന്‍ മാത്രമല്ല, ജൂത, െ്രെകസ്തവ  വേദഗ്രന്ഥങ്ങള്‍ പരിശോധിച്ചു നോക്കിയാലും, അവയില്‍ എല്ലാറ്റിലും ആത്യന്തികമായി നമുക്ക് കാണാന്‍ സാധിക്കുന്നത് മോക്ഷര്‍ഹാരാകുവാന്‍ വേണ്ടത് വിശ്വാസാധിഷ്ടിതമായ കര്‍മ്മമാര്‍ഗമാണ് എന്ന ഇസ്‌ലാമിക നിലപാട് തന്നെയാണ്.  ഉദാഹരണത്തിന് താഴെപ്പറയുന്ന വചനങ്ങള്‍ നോക്കുക.

  ‘എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മ്മാര്‍ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗത്തില്‍നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.’ (2 ദിന വൃത്താന്തം 7: 14)

  ‘അവര്‍ ദുര്‍മാര്‍ഗം വിട്ടു തിരിഞ്ഞു എന്ന് ദൈവം അവരുടെ പ്രവൃത്തികളാല്‍ കണ്ടപ്പോള്‍ താന്‍ അവര്‍ക്ക് വരുത്തും എന്ന് അരുളി ചെയ്തിരുന്ന അനര്‍ത്ഥങ്ങളെക്കുറിച്ചു ദൈവം അനുതപിച്ചു, അത് വരുത്തിയതുമില്ല.’ (യോന 3: 10)

  ‘ജീവനില്‍ പ്രവേശിക്കാന്‍ ഇഛിക്കുന്നുവെങ്കില്‍ കല്‍പനകളെ പ്രമാണിക്ക.’ (മത്തായി 19: 17)

  ‘അങ്ങനെ മനുഷ്യന്‍ വെറും വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ത്തന്നെ നീതീകരിക്കപ്പെടുന്നു.’ (യാക്കോബ് 2: 24)

  ‘കല്ലറകളില്‍ ഉള്ളവര്‍ എല്ലാരും അവന്റെ ശബ്ദം കേട്ട്, നന്മ ചെയ്തവര്‍ ജീവന്നായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യുവാനുള്ള നാഴിക വരുന്നു.’ (യോഹ: 5: 29)

  ‘ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍. അവര്‍ തങ്ങളുടെ പ്രവൃത്തിയില്‍ നിന്ന് വിശ്രമിക്കെണ്ടാതാകുന്നു (അഥവാ വിശ്രമിക്കും). അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവ് പറയുന്നു.’ (വെളിപാട് 14: 13)

  ‘പുസ്തകങ്ങള്‍ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്‍ക്കു അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി.’ (വെളിപാട് 20: 12)

  തങ്ങളുടെ സ്വന്തം വേദഗ്രന്ഥത്തിന്റെ ഈ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ക്രിസ്ത്യാനികള്‍  യേശു തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ചു എന്ന് വിശ്വസിച്ചാല്‍ മാത്രം മതി രക്ഷ പ്രാപിക്കാന്‍ എന്നും ‘ദൈവകൃപ’യ്ക്ക്  കീഴിലുള്ളവരായതിനാല്‍  അവര്‍ക്ക് ദൈവകല്‍പനകള്‍ പിന്തുടരേണ്ടതില്ല എന്നും  അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കില്‍ പിന്നെ എന്ത് കുറ്റകൃത്യം വേണമെങ്കിലും ചെയ്തുകൂടെ? എല്ലാ കുറ്റങ്ങളും യേശു   ഏറ്റെടുത്ത് അവയ്ക്ക് വേണ്ടി മരിച്ചിട്ടുണ്ടല്ലോ. കുറ്റങ്ങള്‍ കൂടുതല്‍ ചെയ്താല്‍ ആ മരണത്തില്‍ നിന്ന് കൂടുതല്‍ മൂല്യം ലഭിക്കുകയല്ലേ ചെയ്യുക? നന്മ ചെയ്യാന്‍ ബൈബിള്‍ പറയുന്നുണ്ടെങ്കിലും ക്രിസ്തീയ വിശ്വാസപ്രകാരം, നന്മ ചെയ്യാതിരുന്നാലും യേശുവിന്റെ പാപപരിഹാര ബലിയില്‍ വിശ്വസിക്കുന്നവര്ക്ക്  രക്ഷയ്ക്ക് ഒരു കുറവും സംഭവിക്കുന്നില്ല എന്നതല്ലേ സത്യം? അധാര്‍മികജീവിതത്തില്‍ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാന്‍ ശേഷിയില്ലാത്ത വികലമായ ഈ പരലോക സങ്കല്‍പത്തിന് യേശുവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. തന്റെ സ്വന്തം അധരങ്ങള്‍കൊണ്ട്  യേശു പറയുന്നത് താന്‍ ന്യായപ്രമാണത്തെ നീക്കാനല്ല, മറിച്ചു നിവര്‍ത്തിപ്പാനത്രേ വന്നത് എന്നാണ് (മത്തായി 5: 17). നീക്കുന്നതിന്റെ വിപരീതമാണ് നിവര്‍ത്തിക്കുക എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കൂടാതെ, ”സത്യമായിട്ടു ഞാന്‍ നിങ്ങളോട് പറയുന്നു.ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്ന് ഒരു വള്ളി എങ്കിലും ഒരു പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല”  (മത്തായി  5:18, 19) എന്നും, ‘നിയമജ്ഞരും ഫരിസേയരും മോശെയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍ അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍’  Behind-Atonement-and-Salvation(മത്തായി 23: )23 എന്നും ഒക്കെ യേശു പറയുമ്പോള്‍ ന്യായപ്രമാണം അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയാണ് ഊന്നിപ്പറയുന്നത്. ന്യായപ്രമാണം വിശ്വാസത്തോടൊപ്പം സല്‍കര്‍മങ്ങള്‍ കൂടി അനശാസിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

  നിത്യജീവനെപ്പറ്റി യേശുവിനോട് ഒരു ചെറുപ്പക്കാരന്‍ അന്വേഷിച്ചറിയാന്‍ വന്നത് മത്തായി ഉദ്ധരിക്കുന്നു: ”ഗുരോ, നിത്യജീവനെ പ്രാപിപ്പാന്‍ ഞാന്‍ എന്ത് നന്മ ചെയ്യേണം എന്ന് ചോദിച്ചതിനു അവന്‍: എന്നോട് നന്മയെക്കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവന്‍ ഒരുത്തനേ ഉള്ളൂ. ജീവനില്‍ കടക്കാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ കല്പ്പനകളെ പ്രമാണിക്ക എന്ന് അവനോടു പറഞ്ഞു.” (മത്തായി 19: 17). മനുഷ്യരുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ യേശു വരികയും, നിത്യജീവന്‍ ലഭിക്കാന്‍ യേശുവിന്റെ ആ പാപമോചന ബലിയില്‍ വിശ്വസിച്ചാല്‍ മാത്രം മതിയാവുകയുമാണെങ്കില്‍, അങ്ങനെ പഠിപ്പിക്കാതെ കല്പ്പനകളെ പ്രമാണിക്കാന്‍ പറയുന്നതെന്തിന്? തുടര്‍ന്ന് യേശു, കല്‍പ്പനകള്‍ എന്താണെന്ന് വ്യക്തമാക്കുന്നു. അത് ന്യായപ്രമാണത്തിലെ കല്‍പ്പനകള്‍ തന്നെയായിരുന്നു. മത്തായി 19:18, 19 ല്‍ അത് നമുക്ക് വായിക്കാന്‍ പറ്റും. അതെല്ലാം കേട്ടതിനുശേഷം, ഇതില്‍ക്കൂടുതലായി എന്ത് ചെയ്യണമെന്നു ചോദിച്ച ചെറുപ്പക്കാരനോട് യേശു പറഞ്ഞു, ”സല്‍ഗുണപൂര്‍ണ്ണന്‍ ആകുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ നീ ചെന്ന് നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്ക് കൊടുക്കുക. എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും ; പിന്നെ വന്നു എന്നെ അനുഗമിക്കുക” (മത്തായി 19: 21) എന്ന്.

  ആദ്യകാല യേശുഷിശ്യന്മാര്‍ ആരും തന്നെ ”യേശു വന്നു നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കുകയും ന്യായപ്രമാണത്തെ നീക്കുകയും ചെയ്തതിനാല്‍ ഇനി അതിലെ  നിയമങ്ങള്‍ പാലിക്കേണ്ടതില്ല” എന്നു പറഞ്ഞ് ‘നിയമ’ത്തെ തള്ളിപ്പറഞ്ഞവരായിരുന്നില്ല. യേശുവിന്റെ ഭൂവാസ കാലത്ത് യേശുവിന്റെ ശിഷ്യനല്ലാതിരുന്ന, യേശുവിനെ കാണുക പോലും ചെയ്യാതിരുന്ന, യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്മാരെ ദ്രോഹിച്ചുകൊണ്ടിരുന്ന ശൗല്‍ എന്ന പൌലോസ്, തനിക്ക് യേശുവിന്റെ ദര്‍ശനം കിട്ടിയെന്നു അവകാശപ്പെട്ടുകൊണ്ട് കടന്നുവന്നിട്ട് പറഞ്ഞ  3 ആശയമാണ്, ന്യായപ്രമാണം ശാപമാണ്, യേശു വന്നിട്ട് നിത്യ യാഗ ബലി നല്‍കിയതിനാല്‍ ഇനി അത് അനുഷ്ഠിക്കേണ്ടതില്ല എന്നത്. യേശുവോ യേശു  തിരഞ്ഞെടുത്തവരായ  ശിഷ്യന്മാരോ അങ്ങനെ പറഞ്ഞിട്ടില്ല. ജയിംസും യേശുവില്‍ വിശ്വസിച്ചവരായ മറ്റു യഹൂദ പ്രമാണിമാരും പൌലോസിനോട് അപോസ്തല പ്രവൃത്തിയില്‍ പറയുന്നത് ഇങ്ങനെയാണ്, ”സഹോദരാ, യഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ട് എന്നു നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായപ്രമാണതല്പരന്മാര്‍ ആകുന്നു.”(അപോ പ്രവൃ 21:20)

 ആദ്യകാല വിശ്വാസികള്‍  ന്യായപ്രമാണം പാലിക്കുന്നതില്‍ തല്‍പരര്‍ ആയിരുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ബൈബിളില്‍ ഗലാത്തി 2:112 വായിച്ചു നോക്കിയാല്‍ നാം കാണുന്നത്, യേശു തിരഞ്ഞെടുത്ത് സ്വര്‍ഗത്തില്‍ യഹൂദന്മാരെ ന്യായം വിധിക്കുമെന്നു പ്രവചിച്ച ശിഷ്യന്മാര്‍, നിയമം അനുസരിക്കാതിരിക്കുന്ന പൌലോസിനെ എതിര്‍ക്കുന്നതായിട്ടാണ്. ശിഷ്യന്മാര്‍ക്കെല്ലാം പരിശുദ്ധാത്മാവ് ഇറങ്ങി എന്ന് അപോ പ്രവൃത്തി  4: 31 പറയുന്നതായി നാം കാണുന്നു. എങ്കില്‍ ‘പരിശുദ്ധാത്മപ്രചോദിതരായ’ ആ വിശുദ്ധ ശിഷ്യന്മാര്‍ തെറ്റ് പ്രവര്‍ത്തിക്കുമോ, അഥവാ ദൈവം തെറ്റായ വഴിയിലേക്കും നയിക്കുമോ? ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ആ വിശുദ്ധ ശിഷ്യന്മാര്‍ ‘അനുസരിക്കപ്പെടേണ്ടതാണ്’ എന്നു മനസ്സിലാക്കിയ ന്യായപ്രമാണം, പൗലോസിനും ആധുനിക െ്രെകസ്തവര്‍ക്കും ‘അനുസരിക്കപ്പെടേണ്ടാത്തതാ’യത്?

  ഇന്നത്തെ ക്രസ്തീയ ദൈവശാസ്ത്രത്തിന്റെ രത്‌നച്ചുരുക്കം ഇതാണ്: ആദിമനുഷ്യനായ ആദാം ചെയ്ത പാപത്തിന്റെ ഫലമായി ഭൂമിയിലേക്ക് പാപം കടന്നുവന്നു. ആദാമിന്റെ സന്താനങ്ങള്‍ക്കെല്ലാം ആ പാപം ‘അനന്തര’മായി കിട്ടി. അതിനാല്‍ ആദാമിന്റെ മക്കളായ മനുഷ്യരെല്ലാവരും പാപികളായിത്തീര്‍ന്നു. അവരില്‍ പാപം ഉള്ളതിനാലാണ് പാപത്തിന്റെ ശമ്പളമായ മരണം എല്ലാവരും അനുഭവിക്കേണ്ടിവരുന്നത്. അത് പരിഹരിക്കാന്‍ ദൈവം മോശേയിലൂടെ തൗറാത്തിലെ ‘നിയമ’ങ്ങള്‍ അയച്ചുകൊടുത്തു.  ആ ‘നിയമ’ത്തില്‍, മനുഷ്യര്‍ അപ്പപ്പോള്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് പരിഹാരമായി കുറ്റവും കുറവുമില്ലാത്ത ചില പ്രതേക തരത്തിലുള്ള മൃഗങ്ങളെ  ബലിയര്‍പ്പിച്ച് അവയുടെ രക്തം കൊണ്ട് പാപമോചനം നേടുന്ന  ഒരു ഏര്‍പ്പാട്  നിശ്ചയിച്ചിട്ടുണ്ട്. എന്നാലും അതുകൊണ്ട് ഒന്നുമാകുന്നില്ല. മനുഷ്യന്റെ ആദിപാപം പരിഹരിക്കപ്പെടുന്നില്ലല്ലോ. വീണ്ടും വീണ്ടും മനുഷ്യന്‍ പാപം ചെയ്യുന്നതുകൊണ്ട് പാപമോചനബലി അര്‍പ്പിച്ചുകൊണ്ടേയിരിക്കേണ്ടിവരുന്നു. നിത്യ ജീവന്‍ പ്രാപിക്കാനുള്ള ‘നിയമം’ ലഭിച്ചെങ്കിലും, അത് പാലിക്കേണ്ടത് പോലെ പാലിക്കാന്‍ ആദി പാപം പേറുന്നവരായ മനുഷ്യരില്‍  ഒരാള്‍ക്ക്‌പോലും സാധിക്കുന്നില്ല. അതിനാല്‍ നിയമം അനുഗ്രഹമാകുന്നതിന് പകരം ശാപമാവുകയാണ് ചെയ്തത്. അങ്ങനെയിരിക്കെ മനുഷ്യരെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ദൈവം, തന്റെ സ്വന്തം മകനായ യേശുവിനെ മനുഷ്യരാശിയുടെ മുഴുവന്‍ പാപങ്ങള്‍ക്ക് വേണ്ടി ബലിയാവാന്‍ വേണ്ടി ഭൂമിയിലേക്കയച്ചു.   യേശു ഭൂമിയിലേക്ക് വന്നു ഏറ്റെടുത്ത  കുരിശുമരണത്തിലൂടെ മനുഷ്യരാശിയുടെ പാപമോചനത്തിനുള്ള നിത്യയാഗബലി സംഭവിച്ചു. ആ ബലിയില്‍ വിശ്വസിച്ചവര്‍ക്കെല്ലാം പാപമോചനം ലഭിച്ചു/ക്കുന്നു. അങ്ങനെ അവര്‍ നിത്യജീവന്നു അര്‍ഹരായിതീര്‍ന്നു/തീരുന്നു.

  നമുക്ക് ആദ്യമായി പഴയനിയമ ബൈബിളിലെ പാപപരിഹാര ബലികര്‍മ്മത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാം. എങ്ങനെയാണ് യഹൂദര്‍ പാപമോചനത്തിന് വേണ്ടി മൃഗങ്ങളെ ബലി കൊടുത്തിരുന്നത്? കുറ്റവും കുറവുമില്ലാത്ത നിശ്ചിത തരത്തിലുള്ള രണ്ടു ബലിമൃഗങ്ങളെ കണ്ടുപിടിച്ചു അവയില്‍ ഒന്നില്‍ പാപങ്ങള്‍ ചുമത്തപ്പെടുന്നു. അതിനെ കാട്ടിലേക്കയക്കുന്നു. രണ്ടാമത്തെ മൃഗത്തെ ദൈവത്തിനു അര്‍പ്പിക്കുന്നതിന് വേണ്ടി ചില കര്‍മങ്ങള്‍ ചെയ്തിട്ടു വിധിപ്രകാരം അറുത്തു രക്തമൊഴുക്കി ദൈവത്തിനര്‍പ്പിക്കുകയും അതില്‍ ദൈവം സംപ്രീതനാവുകയും ആ ബലി നടത്തിയവര്‍ക്ക് പാപങ്ങളില്‍നിന്നു മോചനം മുതലായ ചില വരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. യേശുവിന്റെ ബലിയുടെ കാര്യം വരുമ്പോള്‍ ആ രണ്ടു മൃഗങ്ങളുടെ ധര്‍മവും ചെയ്യുന്നത് യേശു തന്നെയാണ്. യേശു മനുഷ്യരുടെ പാപങ്ങള്‍ തന്നിലേറുകയും അവക്ക് വേണ്ടി രക്തം ചിന്തി മരിക്കുകയും ചെയ്യുന്നു.  എന്നാല്‍ യേശുവും പിതാവും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒന്നാണെന്നു വിശ്വസിക്കുന്ന, യേശുവിനോട് ദൈവമേ എന്ന് വിളിച്ചു പ്രാര്‍ഥിക്കുന്ന ക്രിസ്ത്യാനികള്‍, ആ ‘ദൈവം’  തന്നെത്തന്നെ  ബലി നല്‍കിയത്  ആര്‍ക്കാണ് എന്ന് ചോദിച്ചാല്‍ ഉത്തരം നല്‍കുകയില്ല. അതിന്നവര്‍ക്ക് ഉത്തരമില്ലതന്നെ. ബലി  സ്വീകരിച്ചു പ്രതിഫലമായി വരം നല്‍കുന്ന ഒരു വ്യക്തി വേണ്ടേ? ആ വ്യക്തി തന്നെ ബലിയാടായാല്‍ ബലി സ്വീകരിക്കുന്നതാരാണ്? ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിനുത്തരമായി ചില െ്രെകസ്തവര്‍,  ദൈവീക ത്രിത്വത്തിലെ രണ്ടാം ആളത്വമായ യേശു ഒന്നാം ആളത്വമായ പിതാവിന് സ്വയം ബലികൊടുത്തതാണെന്നു പറയും. ഇതെങ്ങനെ ശരിയാവും? ദൈവ വ്യക്തിത്വങ്ങളിലെ ഒരാള്‍ മറ്റൊരാളെ ബലിയായി സ്വീകരിക്കുകയോ? അപ്പോള്‍ ത്രിത്വത്തിന് മാറ്റം സംഭവിക്കില്ലേ? ദൈവം ഒരിക്കലും മരിക്കുകയില്ല എന്നും അവര്‍ പറയും. ഈ രണ്ടാശയങ്ങളുമെങ്ങനെ ഒത്തുപോകും? അതിനു മറുപടിയായി, ‘മരണം എന്നാല്‍ ഇല്ലാതാവലല്ല, ആത്മാവ് ശരീരത്തില്‍ നിന്ന് വേറിട്ടുപോകല്‍ മാത്രം’ എന്നായിരിക്കും ചിലര്‍ പറയുക. പക്ഷെ അങ്ങനെയെങ്കില്‍ ‘മരിക്കുന്ന’വനായി ഒരു മനുഷ്യനും ഉണ്ടാവുകയില്ലല്ലോ. എല്ലാ മനുഷ്യര്‍ക്കും  ആത്മാവ് വേര്‍പ്പെട്ടു അന്ത്യ വിധിനാളില്‍ അത്  തിരിച്ചുകിട്ടുകയല്ലേ (യോഹ 5: 28, 29)? കൂടാതെ സ്വയം ബലികൊടുക്കുന്നതിനു ആത്മാഹുതി എന്നല്ലേ പറയുക? യേശു അങ്ങനെ ആത്മാഹുതി ചെയ്തതായി ബൈബിളില്‍ നാം കാണുന്നില്ലല്ലോ. പകരം യേശു തന്റെ ദൈവത്തോട് തന്നെ രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതാണ് നാം കാണുന്നത് (മത്തായി  16: 39, മത്തായി 26: 44, ലൂക്കോസ് 6: 12, മത്തായി 26: 42, മത്തായി 27:46).

  എന്താണ് യഥാര്‍ഥത്തില്‍ യേശു പഠിപ്പിച്ച ‘ജീവന്റെ’ വഴി? ‘ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്നവനായ യേശുക്രിസ്തുവിനെയും ‘അറിയുന്നത്’ തന്നെ നിത്യ ജീവന്‍ ആകുന്നു.’ (യോഹ 17: 3). ദൈവത്തെ അറിയുന്നത്  എങ്ങനെ? ‘യേശു ക്രിസ്തു വന്നത് ദൈവത്തെ വെളിപ്പെടുത്താനാണല്ലോ.’ (യോഹ 1:18). അപ്പോള്‍ ദൈവത്തെ യേശു വെളിപ്പെടുത്തിയത് പോലെ മനസ്സിലാക്കുകയാണ് ദൈവത്തെ അറിയാനുള്ള മാര്‍ഗം.  ദൈവത്തെ ‘നീ’ എന്ന് യോഹ 17: 3 ല്‍പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കുക. ‘നാം’ എന്നല്ല യേശു പറഞ്ഞിരിക്കുന്നത്. അതായത്, യേശുവിനെ അയച്ച യേശുവിന്റെ ദൈവമാണ് ‘ഏകസത്യ ദൈവം’ എന്നും യേശു ആ ദൈവത്താല്‍ നിയോഗിക്കപ്പെട്ട അവന്റെ ദൂതനാനെന്നുമാണ് യേശു ഇവിടെ വെളിപ്പെടുത്തുന്നത്. എന്നാല്‍ അത് മാത്രം ‘അറിഞ്ഞാ’ല്‍ പോരാ. ദൈവത്തെ അനുസരിക്കുകയും ആവശ്യമാണ്. 1യോഹ 2:3,4 9 നോക്കുക. അവിടെ പറയുന്നതെന്താണ്? ”അവന്റെ കല്പ്പനകളെ പ്രമാണിക്കുന്നു എങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് അതിനാല്‍ അറിയുന്നു. അവനെ അറിഞ്ഞിരിക്കുന്നു എന്ന് പറയുകയും അവന്റെ കല്‍പനകളെ പ്രമാണിക്കാതെയിരിക്കുകയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു.” അപ്പോള്‍ ദൈവത്തെ വെളിപ്പെടുത്താനായിട്ട് അയച്ചിരിക്കുന്ന യേശുവിന്റെ വചനങ്ങള്‍ കേട്ട് അവന്‍ പഠിപ്പിക്കുന്ന ദൈവസന്ദേശമായ കല്‍പനകള്‍ മനസ്സിലാക്കി അത് അനുസരിക്കുന്നവര്‍ക്കാണ് നിത്യജീവന്‍ എന്നാണ് യേശുവിന്റെ അദ്ധ്യാപനം. മറ്റു സ്ഥലങ്ങളിലും ഇത് നമുക്ക് കാണാന്‍ സാധിക്കുന്നു: ‘എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു; അവന്‍ ന്യായവിധിയില്‍ ആകാതെ മരണത്തില്‍ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.’ (യോഹന്നാന്‍ 5: 24)

  എല്ലാറ്റിലും മുഖ്യമായ ദൈവകല്‍പന  ഏത് എന്നു ചോദിച്ച ശാസ്ത്രിമാരിലൊരുവനോട് യേശു പറഞ്ഞത്, ‘ഇതാണ് ഒന്നാമത്തെ കല്‍പന, യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്‌നേഹിക്കണം’ (മാര്‍ക്കോസ് 12: 29, 30) എന്നത്രെ. അതുകേട്ട ശാസ്ത്രി യേശുവിനോട് പറഞ്ഞു: ‘നന്ന് ഗുരോ, നീ പറഞ്ഞത് സത്യം തന്നെ. ഏകനേയുള്ളൂ. ‘അവന’ല്ലാതെ മറ്റൊരുത്തനുമില്ല. ‘അവനെ’ പൂര്‍ണ്ണഹൃദയത്തോടും  പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്‌നേഹിക്കുന്നതും സകലസര്‍വാം ഹോമങ്ങളേക്കാളും യാഗങ്ങളേക്കാളും സാരമേറിയത് തന്നെ.’ ശാസ്ത്രിയുടെ ‘അവന്‍’ എന്ന പ്രയോഗം ശ്രദ്ധിക്കുക. ‘നീ’ എന്നോ ‘നിങ്ങള്‍’ എന്നോ അല്ല പറഞ്ഞത്. ശാസ്ത്രി പറഞ്ഞത് യേശുവിനു തൃപ്തി നല്‍കി.  ”നീ ദൈവരാജ്യത്തോട് അകന്നവനല്ല” എന്ന് യേശു പ്രതിവചിച്ചു (മാര്‍ക്കോസ് 12: 34). ദൈവത്തെ സ്‌നേഹിക്കണം എന്നതിന്റെ വിശദീകരണം യോഹന്നാന്‍ പറയുന്നത് 2യോഹ 1: 6 ല്‍ കാണാം. ”നാം അവന്റെ കല്പ്പനകള്‍ അനുസരിക്കുന്നത് തന്നെ സ്‌നേഹം ആകുന്നു”. അപ്പോള്‍ യേശുവിന്റെ ഉപദേശങ്ങളിലും  മനുഷ്യന്‍, തന്റെ കര്‍ത്താവായ ദൈവത്തിന്റെ കല്‍പ്പനകള്‍ പൂര്‍ണ്ണമായും അംഗീകരിച്ചു അനുസരിക്കുകയാണ് വേണ്ടതെന്ന് തന്നെയാണള്ളത്, അല്ലാതെ മിഷനറിമാര്‍ പ്രചരിപ്പിക്കുന്നതുപോലെ കുരിശുമരണത്തില്‍ വിശ്വസിച്ച് രക്ഷ പ്രഘോഷിക്കണമെന്നല്ല.

   മറ്റൊരു സ്ഥലത്ത് യേശു പറയുന്നത് നോക്കുക. ‘ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്നു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു. യോഹന്നാന്‍ നീതിമാര്‍ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നു: നിങ്ങള്‍ അവനെ വിശ്വസിച്ചില്ല; എന്നാല്‍ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങള്‍ അവനെ വിശ്വസിപ്പാന്‍ തക്കവണ്ണം പിന്നത്തേതില്‍ അനുതപിച്ചില്ല.’ (മത്തായി 21: 30). യോഹന്നാന്‍ ജനങ്ങളെ  ഉപദേശിച്ചത് എന്തായിരുന്നുവെന്ന് നോക്കൂ. ‘(യോഹന്നാന്‍) മരുഭൂമിയില്‍ സ്‌നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്‌നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.’ (മാര്‍ക്കോസ്  1: 4). ‘ആ കാലത്തു യോഹന്നാന്‍ സ്‌നാപകന്‍ വന്നു, യഹൂദ്യ മരുഭൂമിയില്‍ പ്രസംഗിച്ചു: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു.’ (മത്തായി  3: 1, 2 ). അപ്പോള്‍, പാപങ്ങള്‍ ചെയ്തതിനു മാനസാന്തരപ്പെടുന്നതാണ് യോഹന്നാന്‍ ഉപദേശിച്ച  നീതി മാര്‍ഗം. അല്ലാതെ  യേശുവിന്റെ കുരിശു മരണത്തില്‍ വിശ്വസിക്കുക എന്ന് യോഹന്നാന്‍ ഒരിക്കലും ഉപദേശിച്ചിട്ടില്ല. പാപങ്ങള്‍ക്കുവേണ്ടി മാനസാന്തരപ്പെടണമെന്ന യോഹന്നാന്റെ ഉപദേശ പ്രസംഗം കേട്ട് അത്  imagesവിശ്വസിക്കുകയും അതിന്‍ പ്രകാരം നടക്കുകയും ചെയ്തതിനാലാണ്  മുകളില്‍ വിവരിച്ച ചുങ്കക്കാരും വേശ്യകളും ദൈവരാജ്യത്തില്‍ കടക്കാനിടയായത്. പാപങ്ങളില്‍ അനുതപിച്ചാല്‍, പിന്നീട് തെറ്റുകളെ തിരുത്തി ജീവിച്ചാല്‍,  ദൈവരാജ്യത്തില്‍ കടക്കാമെന്നും പാപമോചനത്തിനുവേണ്ടി  യേശു ബലിയായി എന്ന വിശ്വാസം അല്ല ആവശ്യമെന്നുമര്‍ത്ഥം. പാപമോചനത്തിന് വേണ്ടി യേശുവും സ്‌നാപക യോഹന്നാനും ഉപദേശിച്ച ‘മാനസാന്തരം’ പൗലോസ് എവിടെയെങ്കിലും പ്രസംഗിച്ചിട്ടുണ്ടോ എന്നും നോക്കുക. പൗലോസിന്റെ തത്ത്വശാസ്ത്രത്തിന് യേശുവുമായുള്ള ‘ബന്ധ’ത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ അത് ഉപകരിക്കും.

  ഇനി, യേശു തന്റെ ശിഷ്യന്മാര്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് നോക്കുക. ‘ഞാന്‍ അവര്‍ക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു. സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.’ (യോഹന്നാന്‍ 17: 14- 17). യേശുവിന് വെളിപാടുകളായി ലഭിച്ച ദൈവവചനങ്ങളാണ് ശിഷ്യന്മാരെ വിശുദ്ധരാക്കുക എന്നാണ് ഇവിടെ വ്യക്തമാകുന്നത്. യേശുവിന് മാത്രമല്ല, മോശെ അടക്കമുള്ള മുന്‍ പ്രവാചകന്മാര്‍ക്കും ജനങ്ങളെ വിശുദ്ധരാക്കാന്‍ ശേഷിയുള്ള വിശുദ്ധ വേദങ്ങള്‍ ലഭിച്ചിരുന്നു. വേദങ്ങള്‍ പ്രകാരം ജീവിക്കുന്നതിനുപകരം കുരിശുമരണത്തില്‍ വിശ്വസിച്ച് രക്ഷ പ്രാപിക്കാം എന്ന പൗലോസിയന്‍ ആശയത്തിന് പ്രവാചകന്മാരുടെയൊന്നും പിന്തുണയില്ലെന്നതാണ് യാഥാര്‍ഥ്യം.  പ്രവൃത്തി പുസ്തകത്തില്‍  മോശെയെപ്പറ്റി പറയുന്നത് കേള്‍ക്കൂ: ‘സീനായ്മലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍ തന്നേ.’ (പ്രവൃത്തി 7: 38). യേശുവിന്റെ കാല ശേഷം പ്രവൃത്തി എഴുതിയ ഗ്രന്ഥകാരനാണ് പറയുന്നത്, ‘നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനാണ് മോശെ’ എന്ന്. ‘ജീവനുള്ള അരുളപ്പാട്’ എന്ന് ഇവിടെ പറഞ്ഞത് മോശെയിലൂടെ ലഭിച്ച ദൈവത്തിന്റെ ഉപദേശ കല്‍പ്പനകളെയാണ്. ആ ജീവനുള്ള അരുളപ്പാട് തന്നെയാണ്, നിങ്ങള്‍ക്ക് നിത്യ ജീവന്‍ വേണമെങ്കില്‍ പാലിക്കണമെന്ന്, യേശു മത്തായി 19: 16 ലും ഉപദേശിച്ചത്. അപ്പോള്‍ മോശേയ്ക്ക് ലഭിച്ച ദൈവ കല്‍പ്പനകള്‍ യേശുവിന്റെ ശിഷ്യന്മാരുടെ കാലത്തും പഴയതായിപ്പോയില്ല എന്നും യേശു പഴയ നിയമത്തെ നീക്കിയിട്ടില്ല എന്നും ഇതില്‍ നിന്നു കൂടി വ്യക്തമാകുന്നുണ്ട്.  ’ജീവനില്‍ കടപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ കല്പനകളെ പ്രമാണിക്ക’ എന്ന്‌ന (മത്തായി 19: 16) യേശു പറഞ്ഞത് എന്തിനാണ് എന്ന് ക്രൈസ്തവ സുഹൃത്തുക്കള്‍ ചിന്തിക്കുക. താന്‍ ‘നീക്കാന്‍’ വന്നതിനെ പാലിക്കാന്‍ പറയുന്നത് എന്ത് അധ്യാപന രീതിയാണ്?

   യേശു ‘ജീവന്റെ അപ്പം’ എന്ന് സ്വയം പരിചയപ്പെടുത്തി എന്ന് പറയുന്ന സുവിശേഷഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ച് നിത്യജീവനെ സംബന്ധിച്ച പൗലോസ് പരികല്‍പനയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മിഷനറി സുഹൃത്തുക്കളുണ്ട്. അത് നമുക്ക് വിശദമായി പരിശോധിക്കാം. യേശു പറയുന്നു, ‘ഞാന്‍ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടതിന്നു സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങുന്ന അപ്പം ആകുന്നു. സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്കു ഉള്ളില്‍ ജീവന്‍ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവന്‍ ഉണ്ടു; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും.’ (യോഹന്നാന്‍ 6: 47-54). ഇത് കാണിച്ചിട്ട് മിഷനറിമാര്‍ പറയും,  യേശുവിന്റെ ഉപദേശങ്ങളല്ല, യേശുവിന്റെ ശരീരം തന്നെയാണ് ജീവന്‍ നല്‍കുന്നത് എന്ന്. നമുക്ക് ബൈബിളിലെ ആ ഭാഗം ഒന്നുകൂടി വിശദമായി പരിശോധിച്ചു നോക്കാം: ‘ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാന്‍ പിതാവിന്‍മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന്‍ എന്‍മൂലം ജീവിക്കും’ (യോഹ 6: 57) എന്ന് യേശു പറയുന്നത് കേട്ടപ്പോള്‍ യേശുവിന്റെ അദ്ധ്യാപനങ്ങളെ പതിവായി തെറ്റിദ്ധരിച്ചു അക്ഷരാര്‍ഥത്തില്‍ എടുക്കാറുള്ള ശിഷ്യന്മാര്‍ ഇതിനെയും അതുപോലെ മനസ്സിലാക്കി. യേശുവിനെ തിന്നണം എന്നാണല്ലോ പറയുന്നത് എന്ന് വിചാരിച്ചിട്ട്  അവര്‍ പറഞ്ഞു, ‘ഇത് കഠിനവാക്ക്, ഇത് ആര്‍ക്കു കേള്‍പ്പാന്‍ കഴിയും’ എന്ന്. അപ്പോള്‍ യേശു അതിന്റെ വിശദീകരണം പറഞ്ഞുകൊടുത്തത് കാണുക: ‘ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാന്‍ നിങ്ങളോടു സംസാരിച്ച വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു.’ (യോഹ 6: 63) അപ്പോള്‍, യേശു ഉപദേശിച്ച ദൈവത്തിന്റെ മാര്‍ഗത്തിന്റെ അധ്യാപനങ്ങള്‍ തന്നെയാണ് ‘ജീവന്‍’ നല്‍കുന്നത്. യേശു അങ്ങനെ വ്യക്തമായി വിശദീകരിച്ചു തന്നിട്ടും,  യേശുവിന്റെ മാംസം ഭക്ഷിക്കണമെന്നും രക്തം കുടിക്കണമെന്നും അക്ഷരാര്‍ഥത്തില്‍ വിശ്വസിച്ച് എന്തിന് വഴികേടിലാവുന്നു?  ’ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാന്‍ പിതാവിന്‍മൂലം ജീവിക്കുന്നതുപോല’ എന്ന് യേശു പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? ‘ഞാന്‍ പിതാവ് മൂലം ജീവിക്കുന്നത് ‘പോലെ’ എന്നെ തിന്നുന്നവര്‍’ എന്നാണ് പറഞ്ഞിരിക്കുന്നത്. യേശു ജീവിച്ചത് ദൈവത്തിന്റെ മരണം മൂലമാണോ? അല്ലല്ലോ. യേശു ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിച്ചകൊണ്ടാണ് ‘ജീവന്‍’ നേടിയെടുത്തത്. അതു’പോലെ’ തന്നെയാണ് നമ്മളും ‘ജീവിക്കുന്നത്’ അഥവാ ജീവിക്കേണ്ടത്; ദൈവത്തിന്റെ കല്‍പനകള്‍ നമുക്ക് വിശദീകരിച്ചുതന്ന യേശുവടക്കമുള്ള പ്രവാചകന്മാരുടെ കല്‍പനകള്‍ ഉള്‍കൊണ്ടുകൊണ്ട്! യോഹന്നാന്റെ സുവിശേഷത്തില്‍ യേശു പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: ‘എന്നെ അയച്ച പിതാവ് തന്നെ ഞാന്‍ ഇന്നത് പറയണം എന്നും ഇന്നത് സംസാരിക്കണം എന്നും കല്‍പന തന്നിരിക്കുന്നു. അവന്റെ കല്‍പന നിത്യജീവന്‍ എന്ന് ഞാന്‍ അറിയുന്നു. ആകയാല്‍ ഞാന്‍ പിതാവ് എന്നോട് അരുളിച്ചെയ്തത് പോലെത്തന്നെ സംസാരിക്കുന്നു.’ (യോഹ 12: 50). മറ്റൊരു സ്ഥലത്ത് നിന്നും ഇതേ കാര്യം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. യേശു പന്തിരുവരോട്: ‘നിങ്ങള്‍ക്കും പൊയ്‌ക്കൊള്‍വാന്‍ മനസ്സുണ്ടോ’  എന്ന് ചോദിച്ചപ്പോള്‍ ശിഷ്യന്‍ പറഞ്ഞതെന്താണെന്നു നോക്കൂ: ‘ശിമോന്‍ പത്രൊസ് അവനോടു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കല്‍ ഉണ്ട്.’ (യോഹ 6: 68). അപ്പോള്‍ ‘ജീവന്റെ അപ്പം’ എന്താണെന്ന് സുവ്യക്തമല്ലേ? ദൈവകല്‍പനകള്‍ പാലിച്ചാലാണ് നിത്യജീവന്‍ ലഭിക്കുക എന്നതിനു പുതിയ നിയമത്തില്‍തന്നെ എത്രയോ തെളിവുകള്‍ കാണാന്‍  സാധിക്കും. പഴയനിയമ ബൈബിളിന്റെ കാര്യം പറയാനുമില്ല. എന്നാല്‍ യേശുവിന്റെ ബലികൊണ്ടാണ് നിത്യജീവന്‍ ലഭിക്കുക എന്ന ക്രിസ്തീയ വിശ്വാസം യേശു പഠിപ്പിക്കുന്ന ഒറ്റ വചനം പോലും സുവിശേഷങ്ങളില്‍ കാണാന്‍ കഴിയില്ല. അത്തരം ഒരാശയം യേശു ഒരിക്കലും പഠിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. യഥാര്‍ഥത്തില്‍, പശ്ചാതാപമാണ് പാപമോചനത്തിന് എല്ലാ പ്രവാചകന്മാരും നിര്‍ദേശിച്ചിട്ടുള്ള വഴി. ബൈബിളില്‍ നിന്ന് തന്നെ ഇത് വ്യക്തമാകും. ആവര്‍ത്തനം  4:26-31, 1 രാജാക്കന്മാര്‍  8:46-50, യശയ്യാവ് 55: 69, ജെറമിയ  7: 3-23, യെഹെസ്‌കേല്‍  18:23, 27, യെഹെസ്‌കേല്‍ 39: 19, ഹോസിയ 6: 6, 14: 23, സങ്കിര്‍ത്തനം 40: 79 (68),  മാര്‍ക്കോസ് 1: 4, ലൂക് 4: 4, അപോ. പ്രവര്‍ത്തി 3: 19, ജെയിംസ് 5: 19 മുതലായവ നോക്കുക. കുറ്റബോധവുംപശ്ചാതാപ മനസ്സും ആണ് ദൈവം പരിഗണിക്കുന്നത്. ഒരു ‘കുരിശിനും’ ആ ദൈവനീതിയെ ഉടക്കാനാവില്ല, നിശ്ചയം!

  യേശുവിന്റെ നിയോഗം എന്തിനായിരുന്നെന്ന് ചോദിച്ചാല്‍ ക്വുര്‍ആന്റെ അടിസ്ഥാനത്തിലുള്ള (5: 72,76, 3:51) മുസ്‌ലിംകളുടെ മറുപടി, ദൈവിക സന്ദേശം തന്റെ ജനതയ്ക്ക് എത്തിച്ചുകൊടുക്കാന്‍ വേണ്ടി മുമ്പ് കഴിഞ്ഞുപോയ മറ്റു പ്രവാചകന്മാരെപ്പോലെ ദൈവത്താല്‍ അയക്കപ്പെടുകയായിരുന്നു യേശുവും എന്നായിരിക്കും. എന്നാല്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് യേശു ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് അവയ്ക്ക് വേണ്ടി മരിക്കാനായിട്ടാണ് നിയോഗിക്കപ്പെട്ടത് എന്നാണല്ലോ. ‘കാല സമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ സ്ത്രീയില്‍ നിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിന് കീഴ്ജനിച്ചവനായി നിയോഗിച്ചയച്ചത് അവന്‍ ന്യായപ്രമാണത്തിന് കീഴുള്ളവരെ വിലക്ക് വാങ്ങീട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ’ (ഗലാത്യര്‍  4: 45) എന്ന പൗലോസിന്റെ വചനം അങ്ങനെ പറയുകയും ചെയ്യുന്നു. എന്നാല്‍ യേശു അത് സമ്മതിക്കുന്നില്ല. യേശു ഇവ്വിഷയകമായ ഇസ്‌ലാമിക നിലപാടിനെയാണ് ശരി വെക്കുന്നത്. ചുങ്കക്കാരില്‍ പ്രമാണിയായ സക്കായി എന്നയാള്‍ യേശുവിനെ സ്വീകരിക്കുകയും താന്‍ ചെയ്ത തെറ്റുകള്‍ക്ക് പരിഹാരമായി തന്റെ സ്വത്തുക്കളില്‍ പകുതി പാവങ്ങള്‍ക്ക് ദാനം നല്‍കാമെന്നും അന്യായമായി ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത ചുങ്കത്തിന്റെ നാലിരട്ടി അവര്‍ക്ക് തിരിച്ചു കൊടുക്കാമെന്നും പ്രഖ്യാപിക്കുന്നത് കേട്ടപ്പോള്‍ തന്നെ യേശു പറഞ്ഞു, ‘ഇന്ന് ഈ വീട്ടിലേക്കു രക്ഷ കടന്നെത്തിയിരിക്കുന്നു’ എന്ന് (ലൂക്കോസ് 19: 110). യേശുവിന്റെ പാപബലിയിലുള്ള വിശ്വാസത്തെപ്പറ്റി അവിടെ ലൂക്കോസ് ഒരക്ഷരം പറയുന്നില്ല, മറിച്ചു സക്കായി യേശുവിനെ (അഥവാ യേശുവിന്റെ ഉപദേശങ്ങളെ)  സ്വീകരിച്ചു മാനസാന്തരപ്പെട്ടു തന്റെ കുറ്റകരമായ പ്രവൃത്തികള്‍ പരിഹരിക്കുന്ന കാര്യങ്ങള്‍ ചെയ്തതിനെപ്പറ്റിയാണ് പറയുന്നത്.

  ലൂക്കോസ് പ്രകാരം യേശു ഇങ്ങനെ പറയുന്നു, ‘ഞാന്‍ മറ്റു പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു. ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്’ (ലൂക്കോസ് 4: 43). പിന്നീട് കുരിശുസംഭവം നടക്കുന്നതിന് വളരെ മുമ്പുതന്നെ പറഞ്ഞു: ‘ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി. നീ എനിക്ക് ചെയ്യാന്‍ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു’(യോഹ 17: 4). കുരിശുസംഭവത്തിന് മുന്‍പുതന്നെ ദൈവം യേശുവിനു കൊടുത്ത പ്രവൃത്തി ‘തികച്ചിരിക്കുന്നു’ എന്ന് യേശു പറയണമെങ്കില്‍  യേശുവിനെ ദൈവം അയച്ചത് മനുഷ്യന്റെ പാപങ്ങള്‍ക്ക് വേണ്ടി കുരിശില്‍ മരിക്കാനായിരിക്കുകയില്ലെന്നു ഉറപ്പാണ്.  അതാണ്  കുരിശു സംഭവം നടക്കുമ്പോള്‍ യേശു വിലപിച്ചത്, ‘എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈ വിട്ടതെന്ത്’ എന്ന്!  കുരിശില്‍ മരിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവനാണെങ്കില്‍ മരണ സമയത്ത് അത്  ’ദൈവം കൈവിടല്‍’ ആയി വ്യാഖ്യാനിക്കുമോ? അത് സങ്കീര്‍ത്തനം പാടിയതാണെന്നു ഒരു വ്യാഖ്യാനം കേള്‍ക്കാറുണ്ട്. ദാവീദിന്റെ സങ്കീര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ അങ്ങനെയൊരു സങ്കീര്‍ത്തനവചനം  കാണാന്‍ സാധിക്കുമെങ്കിലും തന്റെ നിയോഗ സാഫല്യത്തിന്റെ ആ നിമിഷത്തില്‍ യേശു അങ്ങനെയൊരു നിരര്‍ഥമായ സങ്കീര്‍ത്തനം പാടുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു  ഉത്തരം ലഭിക്കാന്‍ പാടാണ്. ക്രിസ്തീയ വിശ്വാസപ്രകാരമുള്ള, 100 % മനുഷ്യനായിരിക്കെതന്നെ  100% ദൈവവുമാണ് യേശുവെങ്കില്‍ ഇതിന് യാതൊരു സാംഗത്യവുമില്ലതാനും.  ദൈവത്തിനു തന്നെത്തന്നെ കൈവെടിയാനാകുമോ? കൂടാതെ, നൂറു ശതമാനം ദൈവത്വം കൂടെത്തന്നെയുള്ളപ്പോള്‍ എന്തിനാണ് ദൈവത്തിന്റെ വേറെ വ്യക്തിത്വത്തെ വിളിച്ചു കേഴുന്നത്? അതല്ല യേശു വേറെ ദൈവം വേറെ എങ്കില്‍,  ’ഞാനും പിതാവും ഒന്ന് തന്നെ’ എന്ന് യോഹ  10:30ല്‍ പറയുമ്പോള്‍ മാത്രം അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്നു തന്നെയാണെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത്?

  പാപത്തിന്റെ ശമ്പളം മരണം എന്ന് റോമര്‍ 6: 23 പറയുന്നു.  യേശു മനുഷ്യരുടെ പാപങ്ങളെല്ലാം ഏറ്റെടുത്ത് അവയ്ക്ക് പരിഹാരമായി കുരിശില്‍ മരിച്ചു എന്ന് ക്രിസ്ത്യാനികള്‍ 1 പത്രോസ് 2: 24ന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നു. പക്ഷെ മനുഷ്യരുടെ പാപങ്ങള്‍ക്ക് യേശു സ്വയം ബലിയായി ശമ്പളം നല്‍കിയിട്ടുണ്ടെങ്കില്‍ പിന്നെ വിശ്വാസികളായ മനുഷ്യര്‍ പോലും മരിക്കുന്നതെന്തുകൊണ്ടാണ്? ഇനി ‘മരണം’ കൊണ്ടുദ്ദേശ്യം  നരകത്തിലെ നിത്യ ശിക്ഷയാണെങ്കില്‍, യേശു സ്വയം നരകത്തില്‍ കിടന്ന് അത്തരം പാപശമ്പളം നല്‍കിയിട്ടില്ലല്ലോ. അപ്പോള്‍  മനുഷ്യര്‍ക്ക് യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുമ്പോള്‍ പാപമോചനം ലഭിക്കുന്നതെങ്ങനെ? പാപത്തിന്റെ ശമ്പളമായ ‘മരണം’ എന്നു പറയപ്പെടുന്ന, നരകത്തിലെ നിത്യശിക്ഷ യേശു അനുഭവിച്ചാലല്ലേ, ആ പാപശമ്പളമാകൂ? ദൈവം പഠിപ്പിക്കാത്ത ദൈവശാസ്ത്രം മനുഷ്യര്‍ സ്വയം നിര്‍മ്മിക്കുമ്പോള്‍ ഇത്തരം സങ്കീര്‍ണ പ്രശ്‌നങ്ങളുടെ  ഊരാക്കുടുക്കില്‍ അകപ്പെട്ടു പോകുന്നു നമ്മള്‍.

  ഇനി, യേശു മനുഷ്യരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അവക്ക് വേണ്ടി കുരിശില്‍ മരണപ്പെട്ടു എന്ന െ്രെകസ്തവ വിശ്വാസം ശരിയാണെന്നു തന്നെ വെക്കുക. യേശു മനുഷ്യരുടെ പാപങ്ങള്‍ എല്ലാം ഏറ്റെടുത്തുകഴിഞ്ഞുവെങ്കില്‍ പിന്നെ വീണ്ടും, യേശുവില്‍ വിശ്വസിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്ന് പറയുന്നതെന്തിന്? നിങ്ങള്‍ യേശുവിന്റെ ബലി വിശ്വസിച്ചു സ്വീകരിക്കുമ്പോഴേ രക്ഷ നിങ്ങള്‍ക്ക് ലഭിക്കൂ എന്ന് വാദിക്കാന്‍ മിഷനറിമാര്‍ പല ഉദാഹരണങ്ങളും പറഞ്ഞുതരും. ഒരു ഉദാഹരണം കേട്ടോളൂ. ‘നിങ്ങളുടെ പിതാവ് നിങ്ങള്‍ക്ക് വേണ്ടി ഒരു ഹോട്ടലില്‍ ഒരു സദ്യക്ക് വേണ്ട പണമടച്ചു എന്ന് കരുതുക, എന്നാലും നിങ്ങള്‍ അത് സ്വീകരിച്ചാലല്ലേ അത് നിങ്ങള്‍ക്ക് ലഭിക്കൂ…’ പ്രത്യക്ഷത്തില്‍ ഇത് വളരെ ശരിയാണെന്ന് തോന്നാം. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? െ്രെകസ്തവ ദൈവശാസ്ത്രത്തില്‍ പറയുന്നത്, നിങ്ങളുടെ മേല്‍ ഉണ്ടായിരുന്ന പാപങ്ങള്‍ യേശു ഏറ്റെടുത്തിട്ട് അവയ്ക്കുവേണ്ടി മരിച്ചുഎന്നാണ്. നിങ്ങളുടെ പാപങ്ങള്‍ യേശു ഏറ്റെടുത്താല്‍പ്പിന്നെ നിങ്ങളുടെ മേല്‍ എങ്ങനെ പാപങ്ങള്‍ നിലനില്‍ക്കും? ഇത് വളരെ സരളമായതിനാല്‍ മനസ്സിലാക്കാന്‍ ഒരു വിഷമവുമില്ല. എങ്കിലും ഞാന്‍  രണ്ടു ഉദാഹരണങ്ങള്‍ പറയട്ടെ.. നിങ്ങളുടെ  ദേഹത്തില്‍ ധാരാളം പൊടിമണ്ണ് ഉണ്ടായിരുന്നെന്നു വെക്കുക. എന്നിട്ട് ഒരാള്‍ അത് സമ്പൂര്‍ണ്ണമായി തട്ടിക്കളയുന്നു അല്ലെങ്കില്‍ വാക്വം ചെയ്തു കളയുന്നു.  അത് നിങ്ങള്‍ വിശ്വസിച്ചില്ല എങ്കില്‍ അത് നിങ്ങളുടെ മേല്‍ തന്നെ നിലനില്‍ക്കുമോ?  ഇല്ലല്ലോ. അതുപോലെ,  നിങ്ങളെ വളരെയേറെ ശല്യം ചെയ്യുകയും വഴിനടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്ന ഒരു തെരുവ് പട്ടിയെ നിങ്ങളുടെ നന്മയ്ക്കായി  ഞാന്‍ കൊന്നുകളഞ്ഞു എന്ന് കരുതുക. അത് നിങ്ങള്‍ വിശ്വസിച്ചില്ല എന്നുവെച്ച് ആ പട്ടി മുന്‍പത്തെ പോലെ  നിങ്ങളെ ശല്യം ചെയ്യുമോ? ഇല്ലല്ലോ. അതുപോലെതന്നെയാണ്  ’നിങ്ങളുടെ പാപങ്ങള്‍ക്ക് മറുവിലയായി യേശു മരിക്കുകയും നിങ്ങള്‍ക്ക് അത് മൂലം നിത്യജീവന്‍ സമ്മാനമായി തരികയും’ ചെയ്‌തെന്നിരുന്നെങ്കിലുള്ള അവസ്ഥ.  നിങ്ങള്‍ വിശ്വസിച്ചില്ലെങ്കില്‍ യേശു നിങ്ങളുടെ പാപങ്ങള്‍ തിരിച്ചുവെക്കുകയും എല്ലാവരുടെയും പാപങ്ങള്‍ക്ക് വേണ്ടി മരിച്ചത് നിങ്ങളെ സംബന്ധിച്ചേടത്തോളം മാറ്റിവച്ച് നിങ്ങളുടെ കാര്യത്തില്‍ മരണവിമുക്തനാവുകയും ചെയ്യുന്നില്ല. പാപങ്ങള്‍ക്കെല്ലാം യേശു മോചനദ്രദവ്യം നല്‍കിയിട്ടുണ്ടെങ്കില്‍ പിന്നെ മനുഷ്യരെല്ലാവരും പാപരഹിതരാവുകയില്ലേ?  പാപരഹിതരായവരെ എങ്ങനെ ശിക്ഷിക്കും? പാപപരിഹാര ബലി എന്ന അസംബന്ധത്തില്‍ ക്രൈസ്തവ സമൂഹത്തെ തളച്ചിട്ട പൗലോസ്, ഉത്തരമില്ലാത്ത അനേകം കടങ്കഥകള്‍ക്കാണ് മിഷനറിമാരെ എറിഞ്ഞുകൊടുത്തിരിക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല തന്നെ!

കഠോരകുഠാരത്തിന് 130 വയസ്സ് , ക്രൈസ്തവ സുഹൃത്തുക്കള്‍ ഉള്ളു തുറക്കുമോ?

ആധുനിക ലോകത്ത് യേശുക്രിസ്തുവിന്റെ പേരില്‍ ഏറ്റവും വിപുലവും ആസൂത്രിതവുമായ പ്രബോധനയത്‌നങ്ങള്‍ നടത്തുന്നത് ക്രിസ്തുമത മിഷനറിമാരാണ്. യൂറോപ്പായിരുന്നു പതിനഞ്ചാം നൂറ്റാണ്ടുവരെ സംഘടിത ക്രിസ്തുമതത്തിന്റെ തട്ടകം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദം മുതല്‍ അന്നത്തെ പ്രബല യൂറോപ്യന്‍ രാഷ്ട്രീയ ശക്തികളായിരുന്ന പോര്‍ച്ചുഗലും സ്‌പെയിനും വമ്പന്‍ കടല്‍യാത്രാ പദ്ധതികള്‍ വഴി യൂറോപ്പിന് പുറത്തുള്ള വിദൂര നാടുകള്‍ക്കുവേണ്ടിയുള്ള ‘തിരച്ചില്‍’ ആരംഭിച്ചു. ഏഷ്യയുടെയും ആഫ്രിക്കയുടെയും അമേരിക്കയുടെയും പല ഭാഗങ്ങളും വെള്ളക്കാരന്‍ ആദ്യമായി കണ്ടത് ആ കാലത്താണ്. പതിനാറാം നൂറ്റാണ്ട് ‘Age of discovery’ (കണ്ടെത്തലുകളുടെ യുഗം) എന്ന് യൂറോപ്യന്‍ ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെടാനുണ്ടായ സാഹചര്യം ഇതായിരുന്നു. പുതിയ നാടുകള്‍ കണ്ടെത്തി അവിടെ കോളനികള്‍ സ്ഥാപിക്കാനുള്ള സാമ്രാജ്യത്വ ദുരയാണ് പോര്‍ച്ചുഗീസ്, സ്പാനിഷ് സൈനിക കപ്പലുകളായി സമുദ്രങ്ങളെ കീറിമുറിച്ചത്. പോര്‍ച്ചുഗലും സ്‌പെയ്‌നും അന്ന് കൃത്യമായും ക്രൈസ്തവ സാമ്രാജ്യങ്ങളായിരുന്നു. രണ്ടു കത്തോലിക്ക സാമ്രാജ്യങ്ങള്‍ തമ്മില്‍ രാഷ്ട്രീയ തര്‍ക്കങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ വേണ്ടി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറുവശത്തേക്കുള്ള ‘തിരച്ചിലവകാശം’ സ്‌പെയ്‌നിനും കിഴക്കുവശത്തേക്കുള്ളത് പോര്‍ച്ചുഗലിനുമായി 1493 മെയ് മാസത്തില്‍ പോപ്പ് അലക്‌സാണ്ടര്‍ ആറാമന്‍ നിര്‍ണയിച്ചുനല്‍കുകയാണുണ്ടായത്.(1) അമേരിക്ക ‘കണ്ടെത്തിയത്’ സ്‌പെയിന്‍കാരും കേരളം ‘കണ്ടെത്തിയത്’ പോര്‍ച്ചുഗീസുകാരുമായിത്തീര്‍ന്നത് അതുകൊണ്ടാണ്.

 

  പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ നാവിക പര്യവേക്ഷണങ്ങള്‍ക്ക് രാഷ്ട്രീയ അധിനിവേശമെന്ന ലക്ഷ്യത്തിനപ്പുറത്ത് മതപരമായ ദൗത്യങ്ങള്‍ കൂടിയുണ്ടായിരുന്നു. ക്രിസ്തുമതത്തിന്റെ ‘വെളിച്ചം’ പുതിയ നാടുകളിലെത്തിക്കുക എന്ന മിഷനറി ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ടാണ് സാമ്രാജ്യത്വം ലോകത്ത് രൂപപ്പെട്ടുവന്നത്. അധിനിവേശ കപ്പലുകളൊക്കെയും സൈനികര്‍ക്കും ആയുധങ്ങള്‍ക്കുമൊപ്പം മിഷനറിമാരെക്കൂടി വഹിച്ചിരുന്ന കാലമായിരുന്നു അത്.(2) റോമന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ക്രിസ്തുമത പ്രബോധനം യൂറോപ്പിന് പുറത്തുള്ള ഭൂഖണ്ഡങ്ങളെ പരിഗണനീയമാംവിധം തൊടാനാരംഭിച്ചത് ക്രിസ്തുവിനുശേഷം ഒന്നര സഹസ്രാബ്ദത്തോളം കഴിഞ്ഞിട്ടാണ് എന്നര്‍ത്ഥം. തോമാശ്ലീഹയുടെ പൈതൃകമവകാശപ്പെട്ടിരുന്ന സുറിയാനി ക്രൈസ്തവ സമൂഹം പ്രാചീനകാലം മുതലേ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും വത്തിക്കാന്റെ പ്രബോധനങ്ങള്‍ നമ്മുടെ കേരളത്തെ അഭിമുഖീകരിച്ചത് 1498ല്‍ വാസ്‌കോഡ ഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയതുമുതല്‍ക്കാണല്ലോ.

 

  ക്രൈസ്തവ സാമ്രാജ്യത്വത്തിന്റെ മത, രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഭാഗമായി പതിനാറാം നൂറ്റാണ്ടുമുതല്‍ വ്യവസ്ഥാപിതമായ ഒരാഗോള പ്രതിഭാസത്തിന്റെ നില കൈവരിച്ച മിഷനറി പ്രവര്‍ത്തനം അന്നുതൊട്ടിന്നോളം ലോകത്ത് സജീവമായി നിലനില്‍ക്കുന്നുണ്ട്. ക്രൈസ്തവ രാജാക്കന്‍മാരുടെ അധിനിവേശ സ്വപ്‌നങ്ങള്‍ സൃഷ്ടിച്ച അനുകൂലസാഹചര്യം മുതലെടുത്ത് ‘സുവിശേഷം’ ഭൂമിയുടെ മുക്കുമൂലകളില്‍ മുഴുവനുമെത്തിക്കാനുള്ള സന്നാഹങ്ങള്‍ ക്രിസ്തുമത പണ്ഡിതന്‍മാര്‍ നടത്തുകയായിരുന്നു. 1534 ഓഗസ്റ്റ് 15ന് പാരീസില്‍വെച്ച് ഇഗ്നേഷ്യസ് ലയോള എന്ന പുരോഹിതന്‍ രൂപം നല്‍കിയ, പിന്നീട് ലോകപ്രശസ്തമായിത്തീര്‍ന്ന ജെസ്യൂട്ട് ഓഡര്‍ (Jesuit Order) എന്ന അന്തര്‍ദേശീയ ക്രിസ്തുമത പ്രബോധന സംഘടന ഈ പ്രവണതയുടെ ഏറ്റവും മികച്ച പ്രത്യക്ഷങ്ങളിലൊന്നായിരുന്നു. പോപ്പിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും മതഭക്തിയും കര്‍ശനമായ അംഗത്വവ്യവസ്ഥകള്‍ വഴി ഉറപ്പുവരുത്തിയിരുന്നതിനാല്‍ ലയോളയുടെ കൂട്ടായ്മയിലെ അംഗങ്ങള്‍ മിഷനറി പ്രവര്‍ത്തനത്തിനായി വിവിധ നാടുകളിലേക്ക് ക്ഷണിക്കപ്പെട്ടു. രൂപീകരണം കഴിഞ്ഞ് ഒരു നൂറ്റാണ്ടിനുള്ളില്‍ ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിരതരായ ജെസ്യൂട്ട് പാതിരിമാരുടെ സാന്നിധ്യമുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ തെന്നിന്ത്യയിലും ഗോവയിലും അക്ബര്‍ ചക്രവര്‍ത്തിുടെ കൊട്ടാരത്തിലും വരെ സുവിശേഷ പ്രഘോഷണവുമായെത്തിയ ജെസ്യൂട്ട് പാതിരിമാരുടെ കഥകള്‍ പ്രസിദ്ധമാണ്.(3) ജെസ്യൂട്ട് ഓഡറിനെത്തുടര്‍ന്ന് ധാരാളം കത്തോലിക്കാ മിഷനറി സംരംഭങ്ങളുണ്ടായി. പോര്‍ച്ചുഗീസ്, സ്പാനിഷ് സാമ്രാജ്യങ്ങളുടെ ശക്തിക്ഷയത്തോടനുബന്ധിച്ച് റോമിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അവ പ്രവര്‍ത്തിക്കാനാരംഭിച്ചു. പതിനായിരക്കണക്കിന് കത്തോലിക്കാ മിഷനറിമാരിലൂടെ ഇന്നും ആ പാരമ്പര്യം സജീവമായി നിലനില്‍ക്കുന്നു.

 

  പതിനാറാം നൂറ്റാണ്ടില്‍ തന്നെയാണ് യൂറോപ്പില്‍ പ്രൊട്ടസ്റ്റന്റ് വിപ്ലവമുണ്ടാകുന്നത്. ജര്‍മനിയില്‍ മാര്‍ട്ടിന്‍ ലൂഥറും (1483 – 1546) ഫ്രാന്‍സില്‍ ജോണ്‍ കാല്‍വിനും (1509-1564) കത്തോലിക്കാ പൗരോഹിത്യത്തിനെതിരില്‍ നടത്തിയ മതപരിഷ്‌കരണ പോരാട്ടം (Reformation) പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളുടെ പിറവിക്ക് നിമിത്തമാവുകയായിരുന്നു. 1517ല്‍ ലൂഥര്‍ രചിച്ച പ്രശസ്തമായ Ninety Five Thesis പുറത്തുവന്നതോടെയാണ് പുതിയൊരു വിഭാഗത്തിന്റെ പിറവിയിലേക്ക് നയിക്കുംവിധം പരിഷ്‌കരണാശയങ്ങള്‍ മൂര്‍ത്തരൂപം പ്രാപിച്ചത്. ക്രിസ്തുമതത്തിന്റെ അടിസ്ഥാനപ്രമാണം ബൈബിള്‍ ആണെന്നും പോപ്പിനോ പുരോഹിതന്‍മാര്‍ക്കോ മതപരമായ നിയമനിര്‍മാണാധികാരം വകവെച്ചുനല്‍കാനാകില്ലെന്നും സൂചിപ്പിച്ചുകൊണ്ട് കൊടുമ്പിരിെകാണ്ട പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം, കത്തോലിക്കര്‍ക്കെതിരായ ആശയസമരത്തിലാണ് ആദ്യകാലത്ത് ശ്രദ്ധയൂന്നിയത്. ബൈബിള്‍ വിവര്‍ത്തനങ്ങളും പ്രൊട്ടസ്റ്റന്റ് ആദര്‍ശങ്ങള്‍ വിവരിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും ധാരാളമായി അച്ചടിച്ച് പുരോഹിതാശ്രയമില്ലാതെ തന്നെ ബൈബിള്‍ വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കാവുന്ന അവസ്ഥ സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം. 1450ല്‍ ജോഹന്നാസ് ഗുട്ടന്‍ബര്‍ഗ് (ജര്‍മനി) വികസിപ്പിച്ച അച്ചടി യന്ത്രത്തിന്റെ സാധ്യതകള്‍ ഏറ്റവും നന്നായി ഉപയോഗിച്ചത് തൊട്ടടുത്ത നൂറ്റാണ്ടില്‍ ജര്‍മന്‍കാരന്‍ തന്നെയായ മാര്‍ട്ടിന്‍ ലൂഥറും അനുയായികളുമാണെന്ന് പറയാറുണ്ട്. പ്രൊട്ടസ്റ്റന്റ് വിപ്ലവം ഒരു മീഡിയാ വിപ്ലവമായിരുന്നുവെന്ന അക്കാദമിക വിലയിരുത്തലിന്റെ അടിസ്ഥാനം ഈ പശ്ചാതലമാണ്.

 

  പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടുകൂടി പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളുടെയും രാഷ്ട്രങ്ങളുടെയും അസ്തിത്വം അംഗീകരിക്കാനും അവര്‍ക്കെതിരായ പോരാട്ടം മയപ്പെടുത്താനും പോപ്പും കത്തോലിക്കാ രാഷ്ട്രങ്ങളും നിര്‍ബന്ധിതമായിത്തീര്‍ന്നു. ക്രൈസ്തവ ലോകത്ത് തങ്ങളുടേതായ ഇടം അംഗീകരിക്കപ്പെട്ടുകിട്ടിയ ഈ കാലത്താണ് പ്രൊട്ടസ്റ്റന്റുകാര്‍ സ്വന്തമായ മിഷനറി സംരംഭങ്ങളെക്കുറിച്ചാലോചിക്കുന്നത്. അപ്പോഴേക്കും പോര്‍ച്ചുഗലും സ്‌പെയ്‌നും ദുര്‍ബലമാവുകയും ബ്രിട്ടനും ഡെന്‍മാര്‍ക്കും പുതിയ സാമ്രാജ്യത്വ ശക്തികളായിത്തീരുകയും ചെയ്തിട്ടുണ്ടായിരുന്നു. ഡച്ച്, ബ്രിട്ടീഷ് സാമ്രാജ്യങ്ങള്‍ക്കുകീഴില്‍ പ്രൊട്ടസ്റ്റന്റ് മിഷനറി സംഘങ്ങള്‍ കോളനികളിലേക്ക് ഇരച്ചുകയറി. കത്തോലിക്കരില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രിക്കാന്‍ ഒരാഗോള പോപ്പോ സഭയോ ഇല്ലാതെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉടലെടുത്ത സ്വതന്ത്ര പ്രൊട്ടസ്റ്റന്റ് മിഷനറി നെറ്റ്‌വര്‍ക്കുകളാണ് ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. English Baptists (1792), London Missionary Society/LMS (1795), American Evangelical Church Missionary Society (1799), British and Foreign Bible Society (1804), American Board of Commissioners for Foreign Missions (1810), American Baptist Missionary Board (1814), Basel Mission (1815), Berlin Society (1824) തുടങ്ങിയ ലോക പ്രസിദ്ധ പ്രൊട്ടസ്റ്റന്റ് മിഷനറി സംഘങ്ങളുടെയെല്ലാം ഉദയമുണ്ടായത് ഈ കാലത്താണ്.(4) നേരത്തെ തന്നെയുണ്ടായിരുന്ന കത്തോലിക്കാ മിഷനറിമാര്‍ക്കുപുറമെ പ്രൊട്ടസ്റ്റന്റുകാര്‍ കൂടി എത്തിയതോടെ ഒരു മിഷനറിക്കടലിനു നടുവില്‍ ജീവിക്കുന്ന പ്രതീതിയാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ കോളനിവാസികള്‍ക്കുണ്ടായത്.

 

  അധിനിവേശത്തിന്റെ ചോര പുരണ്ട ചരിത്രത്തില്‍ നിന്ന് വേര്‍പെടുത്തി വായിച്ചാല്‍ മിഷനറി പ്രവര്‍ത്തനം ഒരു പ്രബോധന സംരംഭം എന്ന നിലയ്ക്ക് എതിര്‍ക്കപ്പെടേണ്ടതാണെന്ന് പറയാനാകില്ല; ഓരോരുത്തര്‍ക്കും അവരവരുടെ മതം പ്രചരിപ്പിക്കാനും അതിലേക്ക് ജനങ്ങളെ ക്ഷണിക്കാനുമുള്ള മൗലികാവകാശമുണ്ടെന്ന ആധുനിക ജനാധിപത്യ നിലപാടിന്റെ വെളിച്ചത്തില്‍ വിശേഷിച്ചും. എന്നാല്‍ പ്രബോധനവുമായി കടന്നുവരുന്നവര്‍ക്ക് പ്രബോധിതരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ധാര്‍മികമായ ഉത്തരവാദിത്തമുണ്ട് എന്ന വസ്തുതയെ നിഷേധിക്കാമോ? ആഫ്രോ-ഏഷ്യന്‍ കോളനികളിലെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം അവിടങ്ങളിലെ മുസ് ലിം സമൂഹങ്ങളായിരുന്നു. പോര്‍ച്ചുഗീസ്, സ്പാനിഷ് കടല്‍തിരച്ചിലുകളുടെ ഉദ്ദേശ്യങ്ങളിലൊന്ന്, അറിയപ്പെടാത്ത ക്രൈസ്തവ സമൂഹങ്ങള്‍ യൂറോപ്പിനു പുറത്തുണ്ടെങ്കില്‍ അവരെ കണ്ടെത്തി ഒരാഗോള ക്രൈസ്തവ സഖ്യമുണ്ടാക്കുകയും മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരെ പോരാടാന്‍ അതുപയോഗിക്കുകയുമായിരുന്നുവെന്ന് ക്രൈസ്തവ ചരിത്രകാരന്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.(5) ബൈസന്റൈന്‍ റോമില്‍ ഉടലെടുക്കുകയും കുരിശുയുദ്ധകാലത്ത് ഉച്ചസ്ഥായിയിലെത്തുകയും ചെയ്ത അന്ധമായ മുസ്‌ലിം വിദ്വേഷം മനസ്സുകളില്‍ നിറച്ച് കോളനികളില്‍ സുവിശേഷ വേലയ്‌ക്കെത്തിയ പുരോഹിതന്‍മാര്‍, ക്വുര്‍ആനിനെയും മുഹമ്മദ് നബി (സ)യെയും തെറി പറഞ്ഞുകൊണ്ട് മുസ്‌ലിം മനസ്സുകളിലെ ഇസ്‌ലാമിക വിശ്വാസം ചോര്‍ത്തിക്കളയാനും അമുസ്‌ലിം സമൂഹങ്ങള്‍ ഇസ്‌ലാമിലേക്കാകൃഷ്ടമാകുന്നത് തടയാനുമുള്ള പരിശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ എക്കാലത്തും മിഷനറിമാരോട് തീര്‍ത്തും മൗലികവും നിത്യപ്രസക്തവുമായ ചില അടിസ്ഥാന ചോദ്യങ്ങള്‍ ഉന്നയിക്കാനും ഒരു സംവാദാന്തരീക്ഷം സൃഷ്ടിക്കാനുമാണ് പരിശ്രമിച്ചത്. യേശുക്രിസ്തു പ്രപഞ്ചനാഥനായ അല്ലാഹു ഇസ്രാഈല്‍ സമൂഹത്തിലേക്ക് നിയോഗിച്ച പ്രവാചകനാണെന്നും അദ്ദേഹം ദൈവമോ ദൈവപുത്രനോ അല്ലെന്നും സംശുദ്ധമായ ഏകദൈവാരാധനയാണ് മറ്റെല്ലാ പ്രവാചകന്‍മാരെയും പോലെ അദ്ദേഹവും പ്രബോധനം ചെയ്തിരുന്നതെന്നും ത്രിയേകത്വം ഒരു മിഥ്യയാണെന്നും യേശുക്രിസ്തുവിന് ബഹുദൈവത്വപരമായ ആ ആശയം പരിചയം പോലുമില്ലെന്നും പരിശുദ്ധ ക്വുര്‍ആനില്‍ നിന്നും ഗ്രഹിച്ചവരായിരുന്നു മുസ്‌ലിം പണ്ഡിതന്‍മാര്‍. ക്രൈസ്തവ ദൈവസങ്കല്‍പത്തെ പരാമര്‍ശിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നതിങ്ങനെയാണ്:

 

  ”വേദക്കാരേ (ക്രൈസ്തവരേ), നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ (യേശുക്രിസ്തു) അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (അതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.” (4: 171).

 

  ”മര്‍യമിന്റെ മകന്‍ മസീഹ്  തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ‘ഇസ്രാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല’ എന്നാണ്. അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.” (5: 72, 73).

 

  ക്രൈസ്തവ ദൈവസങ്കല്‍പത്തിന്റെ അടിസ്ഥാനരാഹിത്യം ക്വുര്‍ആനില്‍നിന്ന് ബോധ്യപ്പെട്ടിരുന്നതുകൊണ്ടുതന്നെ, ഇസ്‌ലാമിക ഏകദൈവത്വത്തില്‍നിന്ന് (തൗഹീദ്) ക്രൈസ്തവ ത്രിത്വത്തിലേക്ക് മുസ്‌ലിംകളെ ക്ഷണിച്ച ക്രിസ്തുമതപ്രബോധകരോട്, യേശുവോ പഴയനിയമ പ്രവാചകന്‍മാരോ ത്രിത്വം പഠിപ്പിച്ചതിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെടുകയാണ് മുസ്‌ലിം പണ്ഡിതന്‍മാര്‍ ചെയ്തത്. എന്നാല്‍ തീര്‍ത്തും ന്യായമായ ഈ ആവശ്യത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ കൊളോണിയല്‍ കാല മിഷനറിമാരൊന്നും തന്നെ സന്നദ്ധമായില്ല എന്നതാണ് വസ്തുത. യേശുവിന്റെ പേരില്‍ ത്രിത്വം പ്രസംഗിക്കുന്നവര്‍ യേശു ത്രിത്വം പ്രസംഗിച്ചു എന്ന് തെളിയിക്കാന്‍ കടപ്പെട്ടവരല്ലേ? ആണെന്നു മനസ്സിലാക്കാന്‍ പ്രാഥമിക സെമിനാരി വിദ്യാഭ്യാസം പോലും ആവശ്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇന്നും ഈ ചോദ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയും ക്വുര്‍ആനിനെയും മുഹമ്മദ് നബി(സ)യെയും വിമര്‍ശിച്ച് ആത്മസായൂജ്യമടയുകയുമാണ് ലോകത്തെമ്പാടുമുള്ള മിഷനറിമാര്‍ ചെയ്യുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ സന്നാഹങ്ങളുടെ സമൃദ്ധിയുണ്ടായിട്ടും മിഷനറി സാഹിത്യങ്ങളും പ്രഭാഷണങ്ങളും ധൈഷണികമായി ദയനീമാംവിധം ദരിദ്രമാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

 

  കൊളോണിയല്‍ കാല മിഷനറി പ്രവര്‍ത്തനങ്ങളുടെ പറുദീസകളിലൊന്നായിരുന്നു ഇന്‍ഡ്യ. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തയ്മിയ്യ(സിറിയ, 1263-1328)യെ  പോലുള്ള പ്രഗല്‍ഭരായ മധ്യകാല മുസ്‌ലിം നവോത്ഥാന നായകര്‍ ക്രിസ്തുമതപണ്ഡിതന്‍മാരുമായുള്ള സംവാദങ്ങളില്‍ ഉന്നയിച്ച ചോദ്യങ്ങളെ ആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തില്‍ വികസിപ്പിക്കുവാനും ശക്തിപ്പെടുത്തുവാനുമുള്ള മുസ്‌ലിം വൈജ്ഞാനിക പരിശ്രമങ്ങള്‍ സജീവമായതും കൊളോണിയല്‍ ഇന്‍ഡ്യയില്‍ തന്നെയാണ്. ഭക്തക്രിസ്ത്യാനിയും ഓറിയന്റലിസ്റ്റും പഞ്ചാബിലെ ബ്രിട്ടീഷ് ലഫ്റ്റനന്റ് ഗവര്‍ണറുമായിരുന്ന സര്‍ വില്ല്യം മൂറും (1821-1905) ഇറാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തും ബാസല്‍ മിഷന്‍ നിയോഗിച്ച പ്രൊട്ടസ്റ്റന്റ് മിഷനറിയും ആയിരുന്നു സി. ജി. ഫാണ്ടറും (1803-1865) ആണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയില്‍ മുസ്‌ലിം പണ്ഡിതന്‍മാരുമായി സംവാദത്തിനൊരുങ്ങിയ ഏറ്റവും പ്രഖ്യാതരായ ത്രിത്വവിശ്വാസികള്‍.(6) ത്രിയേക ദൈവസങ്കല്‍പത്തിന്റെ ആശയാടിത്തറയില്‍ നിന്നുകൊണ്ട് ഇസ്‌ലാം വിമര്‍ശനത്തിനുമുതിര്‍ന്ന അവരെ ക്രൈസ്തവ ദര്‍ശനത്തിന്റെ പ്രാമാണികതയെ സംബന്ധിച്ച ചോദ്യങ്ങള്‍ കൊണ്ട് നേരിടുകയാണ് മുസ്‌ലിം നേതൃത്വം ചെയ്തത്. ലണ്ടനില്‍നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബംഗാളി മുസ്‌ലിം ഡോക്ടര്‍ മുഹമ്മദ് വസീര്‍ ഖാന്റെ സഹായത്തോടെ (7) ജര്‍മനി കേന്ദ്രമായി അക്കാലഘട്ടത്തില്‍ നടന്ന ബൈബിള്‍ ഗവേഷണങ്ങളുടെ ഫലങ്ങളും യൂറോപ്പില്‍ പ്രസിദ്ധീകൃതമായ ബൈബിള്‍ വ്യാഖ്യാനഗ്രന്ഥങ്ങളും ധാരാളമായി ഉദ്ധരിച്ചുകൊണ്ട്(8) ക്രിസ്തുമതത്തിന്റെ ആശയാധാരങ്ങളെ ചോദ്യം ചെയ്ത ശൈഖ് റഹ്മതുല്ലാഹ് കൈറാനവി(1818-1891)യുടെ കയ്യിലായിരുന്നു മുസ്‌ലിം പക്ഷത്തിന്റെ കടിഞ്ഞാണ്‍. ഇന്നത്തെ ഉത്തര്‍പ്രദേശിലെ കൈറാന എന്ന സ്ഥലത്ത് ജനിക്കുകയും ഡല്‍ഹി കേന്ദ്രമാക്കി മതപ്രവര്‍ത്തനങ്ങള്‍ നടത്തുകയും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ മക്കയിലേക്ക് പലായനം ചെയ്യുകയും ചെയ്ത ശൈഖ് റഹ്മത്തുല്ലാഹ്, അവിടെവെച്ച് അറബി ഭാഷയില്‍ രചിച്ച ഇദ്ഹാറുല്‍ ഹക്ക്വ് (1864) എന്ന വിഖ്യാതമായ ക്രിസ്തുമത വിമര്‍ശനം ക്രിസ്ത്യന്‍-മുസ്‌ലിം സംവാദങ്ങളുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിത്തീര്‍ന്നു.

 

  ഈജിപ്ത് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന വിശ്രുതനായ ആധുനിക മുസ്‌ലിം പരിഷ്‌കര്‍ത്താവ് സയ്യിദ് മുഹമ്മദ് റശീദ് രിദ (1865-1935) തന്റെ ഗ്രന്ഥങ്ങളിലും ആനുകാലികങ്ങളിലും കൈറാനവിയുടെ കണ്ടെത്തലുകള്‍ സമൃദ്ധമായി ഉദ്ധരിക്കുകയും മിഷനറിമാരോട് സംവദിക്കുവാന്‍ അവയെ ഉപയോഗിക്കുകയും ചെയ്തത് മുസ്‌ലിം ലോകത്ത് പ്രസിദ്ധമാണ്. റശീദ് രിദയിലൂടെയാണ് ക്രൈസ്തവ വിശ്വാസങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന മുസ്‌ലിം നിലപാടിനെ സാധൂകരിക്കുന്ന ആധുനിക ഗവേഷണഫലങ്ങള്‍ ലോക മുസ്‌ലിം പണ്ഡിതന്‍മാരുടെ ശ്രദ്ധയിലേക്കു വരുന്നത്. അദ്ദേഹത്തിന്റെ തൂലികയിലൂടെ പടര്‍ന്ന ശക്തമായ ക്രിസ്തുമത വിമര്‍ശന സങ്കേതങ്ങളുടെ പ്രഭവകേന്ദ്രം ഭാരതീയനായ ഒരു പണ്ഡിതനായിരുന്നുവെന്ന വസ്തുത അത്യന്തം ശ്രദ്ധേയമാകുന്നു. പില്‍കാലത്ത് ക്രൈസ്തവ പണ്ഡിതന്‍മാരുമായുള്ള പരസ്യസംവാദങ്ങളിലൂടെ മുസ്‌ലിം ലോകത്തിന്റെ ആവേശമായി മാറിയ ഇന്‍ഡ്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ പ്രതിഭ ശൈഖ് അഹ്മദ് ദീദാത്തിന്റെ (1918-2005) പ്രചോദനവും കൈറാനവിയെപ്പോലുള്ള കൊളോണിയല്‍ കാല ഇന്‍ഡ്യന്‍ മുസ്‌ലിം പണ്ഡിതന്‍മാരുടെ രചനകള്‍ തന്നെയായിരുന്നു. മിഷനറിമാര്‍ മറുപടി പറയാന്‍ ബാധ്യസ്ഥമായ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ ഒന്നര നൂറ്റാണ്ടുമുമ്പുതന്നെ ഉന്നയിക്കുകയും അവ ലോക മുസ്‌ലിംകള്‍ക്ക് കൈമാറുകയും ചെയ്ത ഇന്‍ഡ്യന്‍ മുസ്‌ലിം പണ്ഡിത പാരമ്പര്യത്തോടേറ്റുമുട്ടാന്‍ വെറുപ്പ് മണക്കുന്ന നബിനിന്ദാ സൂക്തങ്ങള്‍ മാത്രം മതിയാകുമെന്ന തെറ്റിദ്ധാരണയില്‍ ജീവിക്കുന്ന സമകാലീന മിഷനറി സുഹൃത്തുക്കളോട് സഹതപിക്കാന്‍ മാത്രമേ ചരിത്രത്തിനു കഴിയൂ!

 

  മലബാറിലെ പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ക്കുതന്നെ കത്തോലിക്കാ മിഷനറിമാരുടെ സാന്നിധ്യം അനുഭവിച്ച കേരളത്തില്‍ പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവര്‍ത്തനത്തിന്റെ വേലിയേറ്റം സംഭവിക്കുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്. കേരളത്തിലെ യാഥാസ്ഥിതിക ക്രൈസ്തവ സമൂഹത്തില്‍ സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന  ദൗത്യം പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നു. സുറിയാനി മലയാളത്തിനു പകരം മാനക മലയാളം സ്വീകരിക്കാന്‍ ക്രൈസ്തവരെ പ്രേരിപ്പിക്കുക, മലയാളം/ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസം വ്യാപകമാക്കാന്‍ വേണ്ടി ഗവണ്‍മെന്റ് സഹകരണത്തോടുകൂടി സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുക, ശുദ്ധമലയാളത്തില്‍ ബൈബിളും മതസാഹിത്യങ്ങളും പ്രസിദ്ധീകരിച്ച് ക്രിസ്തീയ വിജ്ഞാനങ്ങള്‍ ജനകീയമാക്കുക തുടങ്ങിയ സമുദായ നവീകരണ ലക്ഷ്യങ്ങളോടൊപ്പം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുക എന്ന മിഷനറി ലക്ഷ്യംകൂടി ചേര്‍ത്തുവെക്കുകയാണ് ബ്രിട്ടീഷ് തണലില്‍ കേരളത്തിലെത്തിയ പാശ്ചാത്യന്‍ പ്രൊട്ടസ്റ്റന്റ് പണ്ഡിതന്‍മാര്‍ ചെയ്തത്. തിരുവിതാംകൂറില്‍ മതതല്‍പരനായ കേണല്‍ മണ്‍റോ ബ്രിട്ടീഷ് റസിഡന്റായി നിയമിക്കപ്പെട്ടതോടുകൂടിയാണ് തെക്കന്‍ കേരളത്തില്‍ മിഷനറി സാന്നിധ്യം ശക്തമായത്. ചര്‍ച്ച് മിഷനറി സൊസൈറ്റി(CMS)യുടെ കീഴില്‍ അദ്ദേഹം തിരുവിതാംകൂറിലേക്ക് 1816 ല്‍ ഏതാനും ആംഗ്ലിക്കന്‍ മിഷനറിമാരെ കൊണ്ടുവന്നു.(9) 1829ല്‍  പുതിയ നിയമത്തിന്റെയും 1841 ല്‍ പഴയ നിയമത്തിന്റെയും സമ്പൂര്‍ണ മലയാള വിവര്‍ത്തനങ്ങള്‍ ബെഞ്ചമിന്‍ ബെയ്‌ലിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ചരിത്രത്തില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ മലയാളം ബൈബിളുകളായിരുന്നു അവ.(10)

 

  വടക്കന്‍ കേരളത്തില്‍ പ്രൊട്ടസ്റ്റന്റ് പ്രബോധനങ്ങള്‍ക്ക് തുടക്കമിട്ടത് ബാസല്‍ മിഷന്‍ സൊസൈറ്റി (ആങട) ആണ്. മംഗലാപുരം ആസ്ഥാനമാക്കി 1834 മുതല്‍ തന്നെ ബാസല്‍ മിഷന്റെ ശാഖ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു.(11) തലശ്ശേരിയില്‍ ജര്‍മന്‍ മിഷനറിയായിരുന്ന ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ബാസല്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ മിഷന്‍ സജീവമായതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈപുല്യം കൈവന്നു. മലയാളത്തില്‍ അഗാധമായ വ്യുല്‍പത്തിയുണ്ടായിരുന്ന ഗുണ്ടര്‍ട്ട് 1859ല്‍ ബൈബിളിന്റെ പരിഷ്‌കരിച്ച മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു.(12) ബൈബിളിനു പുറമെ ക്രിസ്തുമതാശയങ്ങള്‍ വിവരിക്കുന്ന അനേകം ലഘുലേഖകളും പുസ്തകങ്ങളും ശുദ്ധമലയാളത്തില്‍ ഇക്കാലയളവില്‍ സി. എം. എസ്സും ബി. എം. എസ്സും പ്രസിദ്ധീകരിച്ചതായി കാണാന്‍ കഴിയും. ഗുട്ടന്‍ബര്‍ഗിനെ ഏറ്റവുമധികം ഉപയോഗിച്ചത് മലയാളത്തിലും പ്രൊട്ടസ്റ്റന്റ് മിഷനറിമാരാണ് എന്നതാണ് സത്യം. പ്രൊട്ടസ്റ്റന്റ് അച്ചടി വിപ്ലവത്തിലൂടെയാണ് യഥാര്‍ഥത്തില്‍ ഒരു മലയാള സാഹിത്യ പൊതുമണ്ഡലം കേരളത്തില്‍ നിലവില്‍ വന്നതും മലയാള ഭാഷയുടെ വ്യാകരണ, പദ ഏകീകരണങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതും. 1847ല്‍ കേരളത്തിലെ ആദ്യത്തെ പത്രമായി അറിയപ്പെടുന്ന രാജ്യസമാചാരം ആരംഭിച്ചതും 1872 ല്‍ ആദ്യത്തെ മലയാള നിഘണ്ടു തയ്യാറാക്കിയതും ബി. എം. എസ് മിഷനറിയായിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് എന്ന വസ്തുത തന്നെ ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

 

  കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രഭാഷണങ്ങളും സാഹിത്യങ്ങളും വഴി ക്രിസ്തുമത ആശയപ്രചരണം മുമ്പൊന്നുമില്ലാത്ത വിധം സജീവമാവുകയും മുകളില്‍ വിവരിച്ച പ്രകാരം മലയാള ഭാഷ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിന്റെ നാവായിത്തീരുകയും ചെയ്തുവെന്നതാണ് പത്തൊന്‍പതാം നൂറ്റാണ്ടിനെ കേരള ചരിത്രത്തില്‍ വ്യതിരിക്തമാക്കുന്നത്. മലബാറിലാണ് സ്വാഭാവികമായും ഇത് മുസ്‌ലിംകളെ സാരമായി അഭിമുഖീകരിച്ചത്. ത്രിയേക ദൈവവിശ്വാസത്തിലേക്കുള്ള ക്ഷണംകൊണ്ട് മലബാറിന്റെ അന്തരീക്ഷം പിന്നീടൊരിക്കലും അത്രത്തോളം മുഖരിതമായിരിക്കാന്‍ തരമില്ല. എന്നാല്‍ മലബാറിലെ അന്നത്തെ മുസ്‌ലിം പണ്ഡിതന്‍മാര്‍ പൊതുവില്‍ അച്ചടിമാധ്യമങ്ങളിലൂടെ വ്യാപകമായിത്തീര്‍ന്ന ഈ ത്രിത്വ പ്രചരണത്തെ സംബന്ധിച്ച് അജ്ഞരായിരുന്നു. പൊന്നാനിയായിരുന്നു അന്നത്തെ മാപ്പിളമാരുടെ സാംസ്‌കാരിക തലസ്ഥാനം. പൊന്നാനായില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സ്ഥാപിച്ച വലിയ ജുമുഅത്ത് പള്ളിയില്‍ നടന്നുവന്നിരുന്ന പ്രശസ്തമായ പള്ളി ദര്‍സിലെ പാരമ്പര്യ സ്വൂഫീ പണ്ഡിതന്‍മാര്‍ക്കായിരുന്നു മലബാര്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക നേതൃത്വം. കേരളത്തില്‍ അന്നും എല്ലാവരുടെയും സംസാര ഭാഷ മലയാളമായിരുന്നുവെങ്കിലും വിവിധ മതസമുദായങ്ങള്‍ വ്യത്യസ്തമായ ലിപികളാണ് മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്നത്. മുസ്‌ലിംകള്‍ പരമ്പരാഗതമായി അറബിമലയാളം ലിപി ഉപയോഗിച്ചുവന്നിരുന്നവരും നായര്‍ സമുദായത്തില്‍ സാര്‍വത്രികമായിരുന്ന, പിന്നീട് എല്ലാവരാലും സ്വീകരിക്കപ്പെട്ട, മാനക മലയാള ലിപിയില്‍ വായിക്കാനും എഴുതാനും അറിയാത്തവരുമായിരുന്നു. സ്വാഭാവികമായും പൊന്നാനിയിലെ വൈജ്ഞാനിക വിനിമയങ്ങള്‍ മുഴുവന്‍ അറബിമലയാള ലിപിയിലാണ് നടന്നിരുന്നത്. ‘ഗുട്ടന്‍ബര്‍ഗ്’ പൊന്നാനിയിലും സാന്നിധ്യമറിയിച്ചിരുന്നുവെന്നതാണ് സത്യം. അച്ചടിശാലകളുടെ നാടായി പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ പൊന്നാനി മാറിയിരുന്നു. എന്നാല്‍ മുസ്‌ലിം പണ്ഡതന്‍മാരുടെ അറബി മലയാള രചനകള്‍ അച്ചടിക്കുകയായിരുന്നു അവയുടെ ദൗത്യം. അവ ആവേശപൂര്‍വം വായിച്ച ഒരു മാപ്പിള വായനാ സമൂഹവും പൊന്നാനിക്കുചുറ്റും വളര്‍ന്നുവന്നു. എന്നാല്‍ മുസ്‌ലിം സമുദായത്തിനുപുറത്ത് മിഷനറി ഇടപെടലുകളിലൂടെ മലയാളം കൈവരിച്ചുകൊണ്ടിരുന്ന വളര്‍ച്ചയെക്കുറിച്ചും നായര്‍ മലയാള ലിപി കേരളീയരുടെ പൊതുലിപിയായി മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും പ്രസ്തുത ലിപിയില്‍ ക്രിസ്തുമതാശയങ്ങള്‍ വ്യാപകമായി പ്രകാശിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും അവര്‍ ഏറെക്കുറെ അജ്ഞരായിരുന്നു. മലയാളം പഠിക്കുന്നതും പൊതു പള്ളിക്കൂടങ്ങളില്‍ പോകുന്നതും നിരുല്‍സാഹപ്പെടുത്തുന്ന സമീപനമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് പലനിലക്കും അകന്നുപോയിരുന്ന പൊന്നാനിയിലെ സ്വൂഫീ പണ്ഡിതന്‍മാര്‍ക്കുണ്ടായിരുന്നത് എന്നത് കാര്യങ്ങള്‍ പിന്നെയും വഷളാക്കി. ത്രിയേക ദൈവവിശ്വാസം പ്രതിപക്ഷമോ മറുചോദ്യങ്ങളോ ഇല്ലാതെ മലയാളി പൊതുസമൂഹത്തില്‍ പതിറ്റാണ്ടുകളോളം പ്രചരിപ്പിക്കാന്‍ ക്രിസ്തുമത മിഷനറിമാര്‍ക്ക് കഴിഞ്ഞു എന്നതായിരുന്നു മാപ്പിളമാരുടെ അറബിമലയാള ആത്മരതിയുടെ അനന്തരഫലം.

 

  മിഷനറിമാരോട് മറുചോദ്യങ്ങളുയര്‍ത്തിയ ഉത്തരേന്ത്യന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് കേരളത്തില്‍ പിന്തുടര്‍ച്ചയുണ്ടായത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണ്. യമനിലെ ഹദറമൗത് പ്രവിശ്യയിലെ തരീം പട്ടണത്തില്‍നിന്ന് പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ തെന്നിന്ത്യയിലേക്ക് പലായനം ചെയ്തുവന്ന അനേകം അറബ് മുസ്‌ലിം പണ്ഡിത കുടുംബങ്ങളിലൊന്നില്‍ 1847ല്‍ പൊന്നാനിക്കടുത്ത വെളിയങ്കോട് എന്ന മുസ്‌ലിം കേന്ദ്രത്തില്‍ ജനിച്ച സയ്യിദ് ഥനാഉല്ലാഹ് മക്തി സക്വാഫ് തങ്ങള്‍(13) എന്ന യുഗപ്രഭാവനാണ് മാപ്പിളമാര്‍ക്കിടയില്‍ മിഷനറി വിരുദ്ധ ആദര്‍ശ ചെറുത്തുനില്‍പ്പിന് തുടക്കമിട്ടത്. അറബ് കുടുംബ പാരമ്പര്യവും പിതാവിന് പേര്‍ഷ്യന്‍/ ഉര്‍ദു സാഹിത്യലോകവുമായുണ്ടായിരുന്ന ബന്ധവും കാരണം പൊന്നാനി പണ്ഡിതന്‍മാരുടെ പല നിലപാടുകളും മതപരമായ അടിസ്ഥാനമില്ലാത്തവയാണെന്ന് മക്തി തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ മറ്റു മുസ്‌ലിം വിദ്യാര്‍ത്ഥികളില്‍നിന്ന് വ്യത്യസ്തമായി ചാവക്കാട് ഹയര്‍ എലിമെന്ററി സ്‌കൂളില്‍ പഠിതാവായി ചേരാനും മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ വ്യുല്‍പത്തി നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. ഏറെത്താമസിയാതെ അഭ്യസ്തവിദ്യനായ തങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനു കീഴില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായി നിയമിക്കപ്പെടുകയും ചെയ്തു.(14) അന്നത്തെ മലയാള സാഹിത്യലോകത്ത് മിഷനറിമാര്‍ക്കുണ്ടായിരുന്ന സ്വാധീനം തങ്ങള്‍ക്ക് ബോധ്യപ്പെടുന്നത് അങ്ങനെയാണ്. ഇസ്‌ലാമിക ഏകദൈവവിശ്വാസത്തെയും മുഹമ്മദീയ പ്രവാചകത്വത്തെയും വിമര്‍ശിച്ചും ത്രിത്വസിദ്ധാന്തം സ്ഥാപിച്ചും അച്ചടിമഷി പുരണ്ടുകൊണ്ടിരുന്ന മലയാള അക്ഷരങ്ങള്‍ക്ക് മറുപടി പറയണമെങ്കില്‍ പൊന്നാനിയുടെ അറബിമലയാള മതിലുകള്‍ ഭേദിച്ച് ശുദ്ധ മലയാള സാഹിത്യ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിക്കേണ്ടതുണ്ടെന്ന് മക്തി തങ്ങള്‍ തിരിച്ചറിയുകയായിരുന്നു.

 

  യേശു പഠിപ്പിച്ചിട്ടില്ലാത്ത ത്രിയേക ദൈവ വിശ്വാസം യേശുവിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന മിഷനറി കാപട്യം കേരളീയ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞുവെക്കാന്‍ തീരുമാനിച്ച തങ്ങള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ലഭിക്കാന്‍ 1882ല്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ തന്റെ ഗവണ്‍മെന്റ് ജോലി രാജിവെച്ചു. ജോലി രാജിവെച്ച് വെളിയങ്കോട്ടുനിന്നും കൊച്ചിയിലേക്കു പോയി കൊച്ചിയെ തന്റെ പ്രവര്‍ത്തനകേന്ദ്രമായി സ്വീകരിക്കുകയാണ് തങ്ങള്‍ ചെയ്തത്.(15) അറബി മലയാള പ്രസിദ്ധീകരണങ്ങള്‍ മാത്രം അച്ചടിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിരുന്ന വെളിയങ്കോടു പോലുള്ള ഒരു അടഞ്ഞ പൊന്നാനിപ്രവിശ്യയില്‍നിന്ന് തങ്ങള്‍ ഉദ്ദേശിച്ച തരത്തിലുള്ള ഒരു ശുദ്ധമലയാള മതാന്തര സംവാദം അക്കാലത്ത് സാധ്യമേ ആയിരുന്നില്ല. എന്നാല്‍ കൊച്ചി, മലയാള അച്ചുകൂടങ്ങളുടെയും പത്രപ്രസിദ്ധീകരണങ്ങളുടെയും സര്‍വോപരി ഇംഗ്ലീഷ് മിഷനറിമാരുടെയും പറുദീസയായിരുന്നു. കൊച്ചിയിലെ നഗരസംസ്‌കൃതിയുടെയും പ്രസാധന സംസ്‌കാരത്തിന്റെയും ആശയ/ഭാഷാ ബഹുസ്വരതയുടെയും തുറസ്സിലാണ് തന്റെ ആദര്‍ശയുദ്ധം നടക്കേണ്ടതെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞിരിക്കണം. ഇതിനുപുറമെ, മക്തി തങ്ങളോട് സഹകരിക്കാന്‍ സന്നദ്ധതയുള്ള ചില മുസ്‌ലിം പൗര പ്രമുഖര്‍ അന്ന് കൊച്ചിയിലുണ്ടായിരുന്നു. കൊച്ചിയില്‍ അക്കാലഘട്ടത്തില്‍ ഇസ്‌ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ബാംഗ്ലൂര്‍ സ്വദേശി ഹാജി അബ്ദുല്‍ കരിം സാഹിബിന്റെ ശിഷ്യന്‍മാരായിരുന്ന ക്വാദിര്‍ശാ ഹാജി ബാപ്പു സാഹിബിനെപ്പോലുള്ളവരായിരുന്നു അത്.(16)

 

  ജോലി രാജിവെച്ച് ക്രിസ്തുമതപഠനത്തില്‍ മുഴുകിയ മക്തി തങ്ങളുടെ ആദ്യത്തെ ക്രിസ്തുമത വിമര്‍ശനപഠനം – അതുതന്നെയായിരുന്നു മക്തി തങ്ങളുടെ ആദ്യ പുസ്തകവും ഒരു മുസ്‌ലിമിന്റെ കൈകൊണ്ട് എഴുതപ്പെട്ട ആദ്യത്തെ മലയാള പുസ്തകവും – 1884ല്‍ കഠോരകുഠാരം എന്ന പേരില്‍ പുറത്തുവന്നു.(17) ത്രിത്വം യേശുവോ മുന്‍ പ്രവാചകന്‍മാരോ പഠിപ്പിച്ചിട്ടില്ലാത്ത ഒരു വ്യാജ സിദ്ധാന്തമാണ് എന്ന് ബൈബിളും ക്രൈസ്തവ ഗ്രന്ഥങ്ങളും ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിച്ച കഠോരകുഠാരം കേരളീയ പൊതുമണ്ഡലത്തില്‍ വമ്പിച്ച കോളിളക്കങ്ങളാണുണ്ടാക്കിയത്. പ്രതിഭാധനരായ ക്രൈസ്തവ മിഷനറിമാര്‍ അന്ന് കേരളത്തില്‍ ജീവിച്ചിരുന്നിട്ടും അവര്‍ക്കാര്‍ക്കും കഠോരകുഠാരത്തിന് വസ്തുനിഷ്ഠമായ മറുപടിയെഴുതാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. കുഠാരം എന്ന മലയാള പദത്തിനര്‍ത്ഥം കോടാലി എന്നാണ്. കഠോരകുഠാരം എന്നുപറഞ്ഞാല്‍ കഠിനമായ പ്രഹരശേഷിയുള്ള കോടാലി എന്നര്‍ത്ഥം. ത്രിയേക ദൈവസങ്കല്‍പത്തെ തകര്‍ക്കുന്ന മൂര്‍ച്ചയുള്ള ഖഡ്ഗം എന്ന അര്‍ത്ഥത്തിലാണ് തങ്ങള്‍ തന്റെ പുസ്തകത്തിന് ആ പേരു നല്‍കിയത്. പില്‍കാലത്ത് രചിച്ച നാരിനരാഭിചാരി എന്ന കൃതിയല്‍ തങ്ങള്‍ തന്നെ ഈ പേരിന്റെ ഔചിത്യം വിവരിക്കുന്നുണ്ട്. അദ്ദേഹം എഴുതി: ”ആദ്യരചിതമായി 1884ല്‍ പ്രസിദ്ധപ്പെടുത്തിയ കഠോരകുഠാരം എന്ന ഗ്രന്ഥം ത്രിയേകവൃക്ഷത്തിന്നാസകലാല്‍ ഖണ്ഡിക്കുന്ന ഒരു മഹാ കുഠാരമായിത്തീര്‍ന്നു.”(18) ത്രിയേകത്വത്തെ ഒരു വൃക്ഷമായി പരിഗണിച്ചാല്‍ ആ വൃക്ഷത്തെ കടപുഴക്കുവാനുള്ള മൂര്‍ച്ച പുസ്തകത്തില്‍ താന്‍ നിരത്തിയ വാദങ്ങള്‍ക്കുണ്ട് എന്ന് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

 

  അല്‍പംകൂടി സൂക്ഷ്മമായി വായിച്ചാല്‍ ഈ പുസ്തകത്തിന്റെ നാമകരണത്തില്‍ ആയുധത്തിന്റെ ഇസ് ലാമിക വിവക്ഷയില്‍ സ്ഥലകാലങ്ങള്‍ക്കനുസരിച്ച് വരുന്ന ഭേദങ്ങളെ സംബന്ധിച്ച മക്തി തങ്ങളുടെ ബോധ്യം പ്രതിഫലിക്കുന്നതായി മനസ്സിലാക്കാം. ബ്രിട്ടീഷ് ഗവണ്‍മെന്റുമായും ചൂഷക ഭൂവുടമകളുമായുള്ള മാപ്പിള കര്‍ഷകരുടെ ഒറ്റയും തെറ്റയുമായുള്ള സായുധ സംഘട്ടനങ്ങളിലേക്ക് ജിഹാദിന്റെ വിശാലഭാവങ്ങള്‍ പരിമിതപ്പെട്ടുപോയ ഒരു കാലത്താണ് മക്തി തങ്ങളുടെ ജീവിതം. മുസ്‌ലിംകള്‍ക്കുചുറ്റും ഒരു പുതിയ സാഹിത്യലോകം രൂപപ്പെട്ടുവരികയും അവിടെ ഇസ്‌ലാം വിരുദ്ധമായ ആശയങ്ങള്‍ മുഴങ്ങുകയും ചെയ്യുമ്പോള്‍ അക്ഷരാഭ്യാസം നേടി അവിടേക്ക് കടന്നുചെന്ന് ആശയപരമായ കടന്നാക്രമണം നടത്തുകയാണ് ഏറ്റവും വലിയ ജിഹാദ് എന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു തങ്ങള്‍. ഒരു പുസ്തകത്തിന് കോടാലി എന്ന് പേരിടുക വഴി പേന ആയുധമാണെന്നും പേജുകള്‍ അടര്‍ക്കളമാണെന്നും മുസ്‌ലിം സമുദായത്തെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. വൈകാരിക വേലിയേറ്റങ്ങളല്ല, സുചിന്തിതമായ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ജിഹാദിന്റെ താല്‍പര്യമെന്ന് ആ മഹാമനീഷി തിരിച്ചറിഞ്ഞു. 1912ല്‍ ഫോര്‍ട്ടുകൊച്ചിയില്‍ വെച്ച് മരണപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കുമുമ്പ് തന്റെ തൂലിക ശിഷ്യനായ സി. വി. ഹൈദ്രോസ് സാഹിബിന് നല്‍കിക്കൊണ്ട് ”ഇനി ഈ പേന കൊണ്ട് നീ ഇസ്‌ലാമിനുവേണ്ടി ജിഹാദ് ചെയ്യുക”(19) എന്ന് അദ്ദേഹം പറഞ്ഞതും ഇതേ തിരിച്ചറിവുകളെ തന്നെയാണ് സൂചിപ്പിക്കുന്നത്

 

  നാടുവാഴിത്തത്തില്‍നിന്നും നാട്ടുരാജ്യ വ്യവസ്ഥിതിയില്‍നിന്നും ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനം കൂടിയാണ് കൊളോണിയില്‍ കാലത്ത് ഇന്‍ഡ്യയില്‍ നടക്കുന്നത് എന്നും ജനാധിപത്യം നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ കരുത്തിലാണ് മലയാള സാഹിത്യ മണ്ഡലം ക്രിസ്തുമത പ്രചരണംകൊണ്ട് നിറയുന്നതെന്നും വ്യവസ്ഥിതി മാറ്റത്തെ പഴിചാരുന്നതിനുപകരം ജനാധിപത്യം ഉറപ്പുനല്‍കുന്ന മതപ്രചരണാവകാശം പൊസിറ്റീവായി ഉപയോഗപ്പെടുത്തുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത് എന്നും സൂചിപ്പിച്ചുകൊണ്ടാണ് തങ്ങള്‍ കഠോരകുഠാരം ആരംഭിക്കുന്നത്. പ്രതിലോമകാരികളും നിഷേധാത്മക ചിന്തക്കാരുമായി ‘വിപ്ലവം’ നടിക്കുന്നതിനുപകരം നിലവിലുള്ള സംവിധാനത്തെ എങ്ങനെ ഇസ്‌ലാമിക പ്രബോധനത്തിന് അനുഗുണമായി ഉപയോഗപ്പെടുത്താം എന്നാണ് മുസ്‌ലിം യുവത്വം ആലോചിക്കേണ്ടത് എന്ന നിത്യപ്രസക്തമായ സന്ദേശമാണ് തങ്ങള്‍ സമുദായത്തിന് നല്‍കാന്‍ ശ്രമിച്ചത്. എല്ലാവര്‍ക്കും അവരവരുടെ മതനിലപാടുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ കഴിയുന്ന ഒരു സാമൂഹാന്തരീക്ഷം ഇസ്‌ലാമിനാണ് ഏറ്റവും ഗുണകരമാവുകയെന്നും ഇസ്‌ലാമിനോട് ആദര്‍ശസംവാദത്തില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റൊരു ദര്‍ശനത്തിനുമാകില്ല എന്നതാണ് ഇതിന്റെ കാരണമെന്നും അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. മുസ്‌ലിംകള്‍ ഇടപെടാത്തതുകൊണ്ടും പരിശ്രമിക്കാത്തതുകൊണ്ടും മാത്രമാണ് കേരളത്തില്‍ ത്രിത്വവിശ്വാസത്തിന് പ്രഭാവമുണ്ടാകുന്നത് എന്നും സമഗ്രമായ ഒരു ത്രിത്വഖണ്ഡനം രചിച്ച് ഈ അവസ്ഥയെ നേരിടാന്‍ മുസ്‌ലിംകളെ ഗവണ്‍മെന്റ് നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും തന്റെ പുസ്തകം ആ വഴിക്കുള്ള പരിശ്രമങ്ങള്‍ എന്തുമാത്രം വലിയ നേട്ടങ്ങളാണ് മുസ്‌ലിംകള്‍ക്ക് നല്‍കുക എന്നതിന്റെ തെളിവായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

  മിഷനറിമാര്‍ മതം പ്രചരിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അതിന് അവര്‍ക്കുള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയും താന്‍ നിഷേധിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് കഠോരകുഠാരത്തിന്റെ ‘പീഠിക’ യില്‍ തങ്ങള്‍ എഴുതി: ”ഇങ്ങനെ ഈ പ്രവൃത്തിയെ (മിഷനറി പ്രവര്‍ത്തനത്തെ) ഒരു തൊഴിലാക്കി നിശ്ചയിച്ചു അതിനുവേണ്ടി അനേകം പണം ചെലവഴിച്ചും നാനാ അധ്വാനങ്ങളും കഷ്ടനഷ്ടങ്ങളും സഹിച്ചും പലേടങ്ങളിലും പോയി ഉപദേശിക്കുന്നു. എന്നുതന്നെയല്ല, ശാസ്ത്രങ്ങളും വേദങ്ങളും വായിച്ചു അതിന്റെ താരതമ്യങ്ങള്‍ അതിന്റെ ശക്തി പോലെ അറിഞ്ഞു പല പുസ്തകങ്ങള്‍ ചമച്ചുവിറ്റും പാഠശാലകള്‍വെച്ചു പഠിപ്പിച്ചും വരുന്നു. ഇങ്ങനെ തങ്ങളുടെ വേദപ്രചരണത്തിനായി പണം കൊണ്ടും ദേഹം കൊണ്ടും ഒരുക്കമായിരിക്കുന്നത് അവര്‍ക്കുള്ള അവകാശമാണെന്നും ഉത്തമക്രിയയെന്നും വിചാരിക്കേണ്ടതാകുന്നു.”(20) എന്നാല്‍ മിഷനറിമാര്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ പ്രവാചക സന്ദേശങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളാണെന്ന് വിശ്വസിക്കുന്ന തനിക്കും മിഷനറിമാര്‍ക്കുള്ള അതേ മതപ്രബോധനാവകാശമുള്ളതുകൊണ്ട്, അവര്‍ക്കുള്ള മറുപടി താനും പ്രസിദ്ധീകരിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് തങ്ങള്‍ ‘പീഠിക’ അവസാനിപ്പിക്കുന്നത്: ”ഉപദേഷ്ടാക്കളുടെ വചനങ്ങള്‍ കേട്ടും ലേഖനങ്ങള്‍ വായിച്ചും സുവിശേഷങ്ങളോട് യോജിപ്പിച്ച് നോക്കുമ്പോള്‍ കേവലം അസംബന്ധമായി കാണുകകൊണ്ടും കുത്സിത വചനങ്ങള്‍ കൂടെ കൂടെ ചെവിട്ടില്‍ തറക്കുന്നത് കൊണ്ടും ഇതുവരെ മലയാള ഭാഷയില്‍ സുവിശേഷ പരിശോധന കാണായ്കയാല്‍ സ്ത്രീകളുടെ ലാവണ്യ അലങ്കാരങ്ങളും തുംഗസ്തനങ്ങളും മനോഹരലീലകളും അമൃതോപമ വചനങ്ങളും പുഞ്ചിരികൊഞ്ചലും കണ്‍മയക്കങ്ങളും കണ്ട് മോഹിച്ച് അന്തര്‍ഭൂത ദോഷങ്ങളെ ഓര്‍ക്കാതെ പെട്ടെന്ന് പെട്ടുപോകുന്നതുമായ ക്രിസ്തുമതത്തിന്റെ ഉപദേശ പ്രസാധനങ്ങളും പരിപാലന വൈചിത്ര്യങ്ങളും കണ്ട് അല്‍പജ്ഞാനികള്‍ ആന്തരാര്‍ത്ഥം ഗ്രഹിക്കാതെ പൊടുന്നനെ ചേര്‍ന്നുപോകുന്നതുകൊണ്ടും അന്യവേദമോ ശാസ്ത്രമോ ചേര്‍ക്കാതെ സുവിശേഷങ്ങളില്‍ നിന്നുതന്നെ ചില വാക്യങ്ങളെ എടുത്തു നിയമാനുസരണമായി ക്രിസ്ത്യാനികള്‍ അളന്നുവരുന്ന അളവിനാല്‍ തന്നെ അവര്‍ക്കും അളക്കുന്നു. ദൈവം തുണക്കട്ടെ ആമീന്‍.”(21)

 

  മക്തി തങ്ങള്‍ തന്നെ മേല്‍വരികളില്‍ സൂചിപ്പിക്കുന്നതുപോലെ മലയാളത്തിലെ ഒന്നാമത്തെ ക്രിസ്തുമത വിമര്‍ശന ഗ്രന്ഥമായിരുന്നു കഠോരകുഠാരം. ഒരു മുസ്‌ലിം പണ്ഡിതനും (ഒരു മുന്‍ഷി: അറബി/ഉര്‍ദു/പേര്‍ഷ്യന്‍ അധ്യാപകനോ ഗവണ്‍മെന്റ് വിവര്‍ത്തകനോ) ഒരു ക്രൈസ്തവ ഉപദേശിയും തമ്മിലുള്ള സംഭാഷണ രൂപേണയാണ് കഠോരകുഠാരത്തിന്റെ ഉള്ളടക്കം. ത്രിയേക ദൈവവിശ്വാസം അടിസ്ഥാനരഹിതമാണെന്ന് ഇവര്‍ തമ്മിലുള്ള സാങ്കല്‍പിക സംഭാഷണം മുഖേന ഗ്രന്ഥകാരന്‍ വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. ത്രിത്വം പ്രവാചക പ്രബോധനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ തങ്ങള്‍ തന്റെ കൃതിയില്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട വാദങ്ങള്‍ ഇവയാണ്:

 

1. ആദം മുതല്‍ മോശെയും യോഹന്നാന്‍ സ്‌നാപകനും വരെയുള്ള പ്രവാചകന്‍മാര്‍ ശുദ്ധമായ ഏകദൈവത്വമാണ് പ്രബോധനം ചെയ്തതെന്ന് ബൈബിള്‍ പഴയ നിയമം വ്യക്തമാക്കുന്നു. അവര്‍ക്കാര്‍ക്കും ത്രിത്വത്തെ സംബന്ധിച്ച നേരിയ ധാരണപോലും ഉണ്ടായിരുന്നില്ലെന്ന് പഴയ നിയമ പുസ്തകങ്ങളില്‍നിന്ന് സ്പഷ്ടമാണ്. മോക്ഷത്തിന് ആധാരമായ ഒരു അടിസ്ഥാന വിശ്വാസം പൂര്‍വപ്രവാചകന്‍മാരുടെയൊന്നും ഉപദേശങ്ങളില്‍ കടന്നുവരാതിരിക്കുക അസംഭവ്യമാണ്.(22)

 

2. പഴയ നിയമത്തിന്റെ കാതലായ ഏകദൈവവിശ്വാസത്തെ യേശു ദുര്‍ബലപ്പെടുത്തുക എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ന്യായപ്രമാണത്തെയോ മുന്‍ പ്രവാചകന്‍മാരെയോ നീക്കം ചെയ്യാനല്ല, ശക്തിപ്പെടുത്താനാണ് യേശു വന്നിരിക്കുന്നതെന്ന് മത്തായി 5:17 പഠിപ്പിക്കുന്നുണ്ട്. ഏകദൈവവിശ്വാസത്തിന്റെ പരിശുദ്ധിയെ എത്ര പ്രാധാന്യത്തോടുകൂടിയാണ് പഴയ നിയമം പരിഗണിക്കുന്നത് എന്ന് ആവര്‍ത്തനം 32: 38, 39ല്‍ നിന്ന് വ്യക്തമാകും.(23)

 

3. പുതിയ നിയമം യേശുവിന് ദൈവം അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമല്ല. യേശുവിന്റെ തിരോധാനം കഴിഞ്ഞ് പതിറ്റാണ്ടുകള്‍കഴിഞ്ഞ് എഴുതപ്പെട്ടതും യേശുവിന് പരിചയമില്ലാത്ത അനേകം ആശയങ്ങളുടെ കറപുരണ്ടതും പലവിധ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായതും ആണ്. യേശുവിന്റെ അധ്യാപനങ്ങള്‍ ഗ്രഹിക്കാനുള്ള വിശ്വസനീയമായ സ്രോതസ്സുകളായി പുതിയനിയമ പുസ്തകങ്ങളെ സ്വീകരിക്കാനാകില്ലെന്ന് ആധുനിക ബൈബിള്‍ ഗവേഷണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം യേശുവിന്റെ ദൈവസങ്കല്‍പം തെളിയിക്കുന്നത് അര്‍ത്ഥശൂന്യമാണ്. (24)

 

4. പുതിയ നിയമ പുസ്തകങ്ങളില്‍ പോലും ത്രിത്വം പ്രഖ്യാപിക്കുന്ന വചനങ്ങളില്ല. ഉണ്ട് എന്ന് സ്ഥാപിക്കാന്‍ മിഷനറിമാര്‍ ഉന്നയിക്കുന്ന തെളിവുകള്‍ അതീവ ബാലിശങ്ങളാണ്. ”പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ ജ്ഞാനസ്‌നാനപ്പെടുത്തി” (മത്തായി 28:19, 20) എന്ന വചനത്തില്‍ മൂന്നുപേരെയും പരാമര്‍ശിച്ചു എന്നല്ലാതെ മൂന്നും ഒന്നാണെന്ന് പറഞ്ഞിട്ടില്ല. നാമങ്ങളില്‍ എന്നു പറയാതെ നാമത്തില്‍ എന്നു പറഞ്ഞത് ത്രിത്വം സൂചിപ്പിക്കുന്നു എന്നത് ഒരു മിഷനറി കുതര്‍ക്കം മാത്രമാണ്. ‘എന്റെയും നിന്റെയും പേരില്‍’ എന്നൊക്കെ പറയുന്നതുപോലുള്ള ഒരു ഭാഷാ പ്രയോഗമാണത്. ഉല്‍പത്തി 2:19ല്‍ സകല മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആദാം ‘എന്ത് പേരുകള്‍ ഇടും എന്ന് കാണാനായി’ എന്നല്ല, ‘എന്ത് പേരിടും എന്ന് കാണാനായി’ എന്നാണ്  പ്രയോഗിച്ചിരിക്കുന്നത്.  ’സകലവും അവനില്‍നിന്നും അവനാലും അവങ്കലേക്കും ആകുന്നു’ എന്ന റോമര്‍ വചനത്തില്‍ മൂന്ന് അവനും സാക്ഷാല്‍ ദൈവത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതില്‍ പുത്രനോ പരിശുദ്ധാത്മാവോ കടന്നുവരുന്നേയില്ല. ലൂക്കോസ് 3:22ല്‍ യേശുവിനെ അഭിസംബോധന ചെയ്ത് സ്വര്‍ഗത്തില്‍ നിന്ന് ”നീ എന്റെ പ്രിയ പുത്രന്‍”  എന്ന ശബ്ദമുണ്ടായി എന്ന അവകാശവാദമുണ്ട്. അതിലും പക്ഷേ ത്രിത്വമില്ല. ദൈവപുത്രന്‍ എന്ന് യേശുവിനെക്കുറിച്ച് മാത്രമല്ല, ദാവീദിനെയും സോളമനെയും യാക്കോബിനെയും ഇസ്രായേല്‍ വംശക്കാരെയും മുഴുവന്‍ വിശ്വാസികളെയും എല്ലാം കുറിച്ച് ബൈബിള്‍ പറഞ്ഞിട്ടുണ്ട്. അവരെയാരെയും ക്രിസ്ത്യാനികള്‍ ത്രിത്വത്തില്‍ അംഗമാക്കുന്നില്ല. പിതാവില്ലാതെ ജനിച്ചതുകൊണ്ടാണ് യേശുവിന്റെ പുത്രത്വം സവിശേഷമാകുന്നതെങ്കില്‍ പിതാവില്ലാതെ ജനിച്ച ആദമിനും ഹവ്വയ്ക്കും അതേ സ്ഥാനം വകവച്ചുകൊടുക്കേണ്ടി വരും.  ആദാം ദൈവപുത്രനാണ് എന്ന് ലൂക്കോസ് 3:38ല്‍ പറഞ്ഞിട്ടുണ്ട്.  ദൈവവും അവന്റെ ഭക്തരും തമ്മിലുള്ള സ്‌നേഹം സൂചിപ്പിക്കുന്ന സാഹിത്യപ്രയോഗം മാത്രമാണ് ബൈബിളിലെ പുത്രപ്രയോഗം എന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. യോസേഫിന്റെ മകനായി യേശുവിനെ പരിചയപ്പെടുത്തുന്ന പുതിയ നിയമത്തിന്റെ ആളുകള്‍ക്ക് യേശുവിന്റെ അത്ഭുത ജനനത്തെക്കുറിച്ച് പറയാന്‍ വലിയ അവകാശമൊന്നും ഇല്ല.(25)

 

5. യേശു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങള്‍ യേശു ദൈവമാണെന്നും ത്രിയേകദൈവത്തിലെ ആളത്വമാണെന്നും തെളിയിക്കുന്നുവെന്ന മിഷനറി വാദം അടിസ്ഥാനരഹിതമാണ്. യേശു മാത്രമല്ല, മുന്‍ പ്രവാചകന്‍മാരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏലീശ മരിച്ചവരെ ജീവിപ്പിച്ചതായും (2 രാജാക്കന്‍മാര്‍ നാലാം അധ്യായം, 1 രാജാക്കന്‍മാര്‍ 17ാം അധ്യായം) കുഷ്ഠരോഗികളെ സുഖപ്പെടുത്തിയതായും (2 രാജാക്കന്‍മാര്‍ അഞ്ചാം അധ്യായം) പഴയ നിയമം വിശദീകരിക്കുന്നുണ്ട്. ഹെസക്കേല്‍ ഉണങ്ങിയ അസ്ഥികളെ ജീവിപ്പിച്ച് വന്‍ സൈന്യമാക്കിത്തീര്‍ത്തു എന്നാണ് പഴയ നിയമ പരാമര്‍ശം (ഹെസക്കേല്‍ 37 ാം അധ്യായം). ഏലീശയും ഹെസക്കേലുമെല്ലാം ഇതുകൊണ്ട് ദൈവമാകുന്നില്ലെങ്കില്‍ യേശുവും ദൈവമല്ല. (26)

 

6. 1 യോഹന്നാന്‍ 5:7 ല്‍ ”എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗത്തില്‍ സാക്ഷ്യപ്പെടുത്തുന്നവര്‍ മൂന്നുപേര്‍ -പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഈ മൂവരും ഒന്നാകുന്നു” എന്നുണ്ട്. പക്ഷേ യേശു ത്രിയേക വിശ്വാസം പഠിപ്പിച്ചു എന്നതിന് ഇത് തെളിവാകുന്നില്ല. ഒന്നാമതായി ഇത് യേശുവിന്റെ വചനമല്ല. യേശുവിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ പല ആദര്‍ശങ്ങളും പ്രചരിപ്പിച്ച യോഹന്നാന്റെ പേരിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. രണ്ടാമതായി, യോഹന്നാന്റെ ലേഖനത്തില്‍ തന്നെ ഇത് പില്‍കാലത്ത് കടത്തിക്കൂട്ടപ്പെട്ടതാണെന്ന് പ്രഗല്‍ഭരായ പാശ്ചാത്യന്‍ ബൈബിള്‍ പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ അനേകം വചനങ്ങള്‍ പലപ്പോഴായി പുതിയ നിയമത്തില്‍ കടത്തിക്കൂട്ടപ്പെട്ടിട്ടുണ്ട് എന്നതിന് ആധുനിക പുതിയ നിയമത്തിന്റെ പാഠം തന്നെ സാക്ഷിയാണ്.(27)

 

 (ത്രിയേക ദൈവസങ്കല്‍പം പ്രഖ്യാപിക്കുന്ന പുതിയ നിയമത്തിലെ ഒരേയൊരു വചനമാണ് യഥാര്‍ത്ഥത്തില്‍ 1 യോഹന്നാന്‍ 5:7. ആ വചനം പില്‍കാലത്ത് പുരോഹിതന്‍മാര്‍ കടത്തിക്കൂട്ടിയതാണെന്ന കഠോരകുഠാരത്തിന്റെ സമര്‍ഥനം കേരളത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ കേരളീയ ക്രൈസ്തവ പൗരോഹിത്യം മലയാളം ബൈബിളുകളില്‍നിന്ന് പ്രസ്തുത വചനം എടുത്തുമാറ്റുകയാണ് ചെയ്തത്. 1889 വരെയാണ് ഈ വചനം മലയാളം ബൈബിളില്‍ നിലനിന്നതെന്ന് തങ്ങള്‍ എഴുതിയിട്ടുണ്ട്.(28) 1 യോഹന്നാന്‍ 5:7 നീക്കം ചെയ്യപ്പെട്ടതിനെ സംബന്ധിച്ച് അദ്ദേഹം ഇപ്രകാരം വിശേഷിപ്പിച്ചു: ”ഇതില്‍പരമായ കേട് ത്രിയേകവൃക്ഷത്തിന് ഇനിമേല്‍ തട്ടാനും ഇല്ല. മുരടു തന്നെ പറിഞ്ഞുപോയിരിക്കുമ്പോള്‍ കേടു തട്ടാന്‍ തടി എവിടെ?”(29) മക്തി മനക്ലേശം എന്ന ആത്മകഥാ രൂപത്തിലുള്ള കൃതിയില്‍ ത്രിയേക ദൈവസങ്കല്‍പത്തിനുണ്ടായിരുന്ന ഒരേയൊരു പ്രമാണം വ്യാജമാണെന്ന് തെളിയിക്കാനും മലയാളം ബൈബിളില്‍നിന്ന് എടുത്തുനീക്കിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി: ”ഇസ്‌ലാം മതത്തിന്നെതിരായ ത്രിയേകവിശ്വാസത്തിനു സാക്ഷിയാക്കി പ്രമാണത്തില്‍ കയറ്റിവെച്ചിരുന്നതും പത്തൊമ്പതാം നൂറ്റാണ്ടവസാനം വരെ ദൈവവചനമെന്നാദരിച്ചും രക്ഷാര്‍ഥമെന്ന് വിശ്വസിച്ചും വന്നിരുന്നതുമായ വ്യാജവചനത്തെ (1 യോഹന്നാന്‍ 5:7) സ്വന്തം കൈകളക്കൊണ്ട് നീക്കിച്ചു പ്രമാണം ശുദ്ധമാക്കി എന്നുതന്നെയുമല്ല, അത് സംബന്ധമായി കെട്ടിച്ചമച്ചുണ്ടാക്കിയതും ഉണ്ടാക്കുന്നതുമായ സൂത്ര ന്യായങ്ങളെയും നിര്‍ലജ്ജ ഉപയോഗങ്ങളെയും അരിഞ്ഞിടിച്ചു ശുദ്ധിയാക്കി പാറ്റിക്കളഞ്ഞിരിക്കുന്നു. ‘മൂന്ന് ഒന്ന്’ എന്നുള്ള മൊഴി ക്രിസ്തീയ കൃതിയായി അവരുടെ നാവ്, പല്ല,് ചുണ്ട് എന്നീ മൂന്നില്‍ അടങ്ങിയിരിക്കുന്നതല്ലാതെ പ്രമാണത്തില്‍ രേഖപ്പെട്ട് കാണ്‍മാനോ കാണിപ്പാനോ ഇല്ലാതായി.” (30) ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഞടഢ ബൈബിള്‍ പുറത്തിറങ്ങിയത് ഈ വചനമില്ലാതെയാണ്. എന്നാല്‍ ഇംഗ്ലീഷ് ബൈബിളുകള്‍ക്കുമുമ്പുതന്നെ മലയാളം ബൈബിളുകള്‍ ത്രിത്വത്തിന്റെ ‘മുരട്’ മുറിച്ചുകളഞ്ഞിരുന്നു!)

 

7. ത്രിത്വം സ്ഥാപിക്കുന്ന ഒരു വചനവും പുതിയ നിയമത്തില്‍ ഇല്ല എന്നു മാത്രമല്ല, ത്രിത്വത്തെ നഷേധിക്കുന്ന അനേകം വചനങ്ങള്‍ അതിലുണ്ട് താനും. ”ഞാന്‍ പിതാവിനാലാണ് ജീവിക്കുന്നത്” (യോഹന്നാന്‍ 6:57), ”ആ നാളിനെയും നാഴികയെയും പിതാവല്ലാതെ സ്വര്‍ഗത്തിലെ ദൂതന്‍മാരാകട്ടെ, പുത്രനാകട്ടെ, അറിയുന്നില്ല” (മാര്‍ക്കോസ് 13:32), ”പിതാവ് ചെയ്തുകാണുന്നതല്ലാതെ പുത്രന്നു താനായിട്ട് ഒന്നും ചെയ്യാന്‍ കഴിയുകയില്ല” (യോഹന്നാന്‍ 5:19) തുടങ്ങിയ യേശുവചനങ്ങള്‍ യേശുവിന്റെ സ്ഥാനം പിതാവായ ദൈവത്തിന്റേതിനു സമശീര്‍ഷമല്ല, മറിച്ച് താഴെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതേപ്രകാരം, ”ആരെങ്കിലും മനുഷ്യപുത്രനു വിരോധമായി വല്ലതും പറഞ്ഞാല്‍ അത് അവനോട് ക്ഷമിക്കപ്പെടും. എന്നാല്‍ ആരെങ്കിലും പരിശുദ്ധാത്മാവിന് വിരോധമായി വല്ലതും പറഞ്ഞാല്‍ അത് അവനോട് ഇഹലോകത്തിലും പരലോകത്തിലും ക്ഷമിക്കപ്പെടുകയും ഇല്ലാ” (മത്തായി 12:32) എന്ന വചനം യേശുവും പരിശുദ്ധാത്മാവും ഒന്നല്ല എന്ന് തെളിയിക്കുന്നു.(31)

 

8. പഴയ നിയമമോ പുതിയ നിയമമോ പഠിപ്പിക്കാത്ത ത്രിത്വം ക്രിസ്ത്യാനികള്‍ക്കിടയില്‍ സ്ഥാപിക്കപ്പെട്ടത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെയും നിഖിയാ സുനഹദോസിന്റെയും തുടര്‍ന്നു നടന്ന മറ്റു ചില സുനഹദോസുകളുടെയും ഇടപെടലുകള്‍ വഴിയാണ്. ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ക്രിസ്തുവിനുശേഷം മുന്നൂറില്‍ പരം വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം ഒരു ചക്രവര്‍ത്തിയുടെ അധികാര പിന്‍ബലത്തില്‍ പുരോഹിതന്‍മാര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു വിശ്വാസം യേശുവിനുമേല്‍ കെട്ടിവെക്കുന്നതും ജനങ്ങള്‍ക്കിടയില്‍ പ്രബോധനം ചെയ്യുന്നതും അപലപനീയമാണ്. (32)

 

  കേരളത്തിലെ പ്രഥമ ക്രിസ്തുമത വിമര്‍ശന പഠനമായ കഠോരകുഠാരം പ്രസിദ്ധീകൃതമായിട്ട് ഇപ്പോള്‍ 130 വര്‍ഷം തികയുകയാണ്. ത്രിത്വവുമായി ബന്ധപ്പെട്ട് മക്തി തങ്ങള്‍ ഉന്നയിച്ച പ്രധാനപ്പെട്ട ചോദ്യങ്ങളെല്ലാം യഥാര്‍ഥത്തില്‍ ഇസ്‌ലാമിക പ്രബോധകര്‍ ഇന്നും ഉന്നയിക്കുന്നവയാണ്. പതിമൂന്ന് പതിറ്റാണ്ടുകളായി മലയാള നാട്ടില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന ആ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ മിഷനറി സുഹൃത്തുക്കള്‍ സന്നദ്ധമാകാത്തതെന്തുകൊണ്ടാണ്? പുതിയ നിയമം രൂപപ്പെട്ടതും പ്രമാണമായി അവതരിപ്പിക്കപ്പെട്ടതും ക്രിസ്തുവിനുശേഷം അനേക ദശാബ്ദങ്ങള്‍ കഴിഞ്ഞാണ്. അതുവരെയും പഴയ നിയമമായിരുന്നു ‘ക്രിസ്ത്യാനി’കളുടെ പ്രമാണവും ലിഖിത വേദഗ്രന്ഥവും. അവരാരും യേശു ദൈവമാണെന്നോ ദൈവം ത്രിത്വമാണെന്നോ, പഴയ നിയമം അങ്ങനെ പഠിപ്പിക്കാത്തതുകൊണ്ടുതന്നെ, തങ്ങളുടെ വേദഗ്രന്ഥത്തില്‍നിന്ന് മനസ്സിലാക്കിയിട്ടുണ്ടാകില്ലെന്നുറപ്പാണ്.  പഴയ നിയമത്തിന്റെ അനുഷ്ഠാന ചട്ടക്കൂടിനെ മതമായി പിന്തുടര്‍ന്ന അവര്‍ക്ക് ‘ദൈവരാജ്യം’ പ്രതീക്ഷിച്ച് പിന്തുടരാനുള്ള പ്രവാചകനായിരുന്നു യേശു, അല്ലാതെ പൂജിക്കാനുള്ള ‘ദൈവം’ ആയിരുന്നില്ല.  പുതിയ നിയമം പൗലോസിന്റെയും അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ടവരുടെയും ലേഖനങ്ങളുടെ സമാഹാരമാണ്. അലക്‌സാണ്ടറുടെ കാലം മുതല്‍ക്ക് ജൂത സമൂഹങ്ങള്‍ക്കുമേല്‍ അധിനിവേശം നടത്തിയ ഗ്രീക്ക് തത്ത്വചിന്തയുടെ പഴയനിയമവിരുദ്ധമായ സിദ്ധാന്തങ്ങളെ ഉപജീവിച്ച് പൗലോസ് വികസിപ്പിച്ചെടുത്ത സങ്കീര്‍ണമായ ദൈവശാസ്ത്രമാണ് അവയില്‍ പ്രതിഫലിക്കുന്നത്. യേശുവിനെ ദൈവമാക്കാനുള്ള ചെറിയ തത്രപ്പാടുകള്‍ പുതിയ നിയമത്തില്‍ കണ്ടെത്താനാകുന്നത് അതുകൊണ്ടാണ്. അതും സുവിശേഷങ്ങളില്‍ മൂര്‍ത്തഭാവം പ്രാപിക്കുന്നത് ഏറ്റവും ഒടുവില്‍ എഴുതപ്പെട്ട യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ്. അവിടെയും പക്ഷേ ത്രിത്വമില്ല. ആദ്യത്തെ മുന്നൂറു വര്‍ഷങ്ങള്‍ ക്രിസ്ത്യാനികളെ കഠിനമായി പീഡിപ്പിച്ച റോമാ സാമ്രാജ്യം നാലാം നൂറ്റാണ്ടില്‍ ക്രിസ്തുമതത്തിന്റെ രക്ഷകനായി നടിച്ച് പുതിയ നിയമത്തിലെ യേശുവിനെ പ്രാചീന റോമന്‍ ബഹുദൈവാരാധന മിത്തുകളുടെ വെളിച്ചത്തില്‍ പുനര്‍നിര്‍വചിച്ചപ്പോഴാണ് പിതാവും പുത്രനും ഒന്നാണ് എന്ന തീര്‍പ്പ് ഉണ്ടായത്. CE 325ലെ നിഖിയാ സുനഹദോസിന്റെ ദൗത്യം ത്രിത്വത്തിലേക്കുള്ള കവാടമായിത്തീര്‍ന്ന ഈ സിദ്ധാന്തത്തിന്റെ പ്രഖ്യാപനമായിരുന്നു. പരിശുദ്ധാത്മാവിനെക്കൂടി അസന്നിഗ്ധമാം വിധം ദൈവമായി ‘തീരുമാനിച്ചതും’ ത്രിത്വം ആധുനിക രൂപത്തില്‍ പ്രഖ്യാപിക്കപ്പെട്ടതും CE 381ല്‍ നടന്ന  കോണ്‍സ്റ്റാന്റിനോപ്പ്ള്‍ സുനഹദോസില്‍ വെച്ചുമാത്രമാണ്. എതിര്‍വാദങ്ങളെ അവഗണിച്ചുകൊണ്ടാണ് ഈ സുനഹദോസുകളൊക്കെയും തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത് എന്നോര്‍ക്കണം. ക്രിസ്തുമത ചരിത്രം വിശദീകരിക്കുന്ന ഗ്രന്ഥങ്ങളിലെല്ലാം വിവിധ രീതികളില്‍ വിവരിക്കപ്പെട്ടിട്ടുള്ള ഈ വസ്തുതകള്‍,(33) ത്രിത്വം വേദപുസ്തക സത്യമല്ല എന്ന് സുതരാം വ്യക്തമാക്കുന്നില്ലേ?  കേരളത്തില്‍ ക്രിസ്തുമത പ്രബോധനവുമായി മുസ്‌ലിം സമൂഹത്തിലേക്ക് കടന്നുവന്ന മിഷനറിമാരോട് ത്രിയേക ദൈവസങ്കല്‍പത്തിന്റെ സാംഗത്യം വിശദീകരിക്കാന്‍ നിച്ച് ഓഫ് ട്രൂത്ത് പ്രവര്‍ത്തകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമെത്രയായി?  ത്രിത്വം സമര്‍ത്ഥിക്കാന്‍ മലയാളി മിഷനറിമാര്‍ ശ്രമിക്കുന്നേയില്ല എന്നല്ല ഇതെഴുതുന്നയാള്‍ വാദിക്കുന്നത്, മറിച്ച് ആ സമര്‍ഥനങ്ങള്‍ അവരെപ്പോലും തൃപ്തിപ്പെടുത്തുന്നില്ലെന്നാണ്. അതുകൊണ്ടാണ് അവര്‍ക്ക് ആഗോള ഇസ്‌ലാമോഫോബിയയുടെ വിഷം സിരകളില്‍ നിറച്ച് നബിഭത്സനങ്ങളിലൂടെ വിഷയം മാറ്റേണ്ടി വരുന്നത്. മുഹമ്മദ് നബി(സ)യെ തെറി പറഞ്ഞാല്‍ യേശു പഠിപ്പിക്കാത്ത ത്രിത്വം യേശുവിന്റെ പേരില്‍ പ്രചരിപ്പിച്ചതിന്റെ പാപഭാരത്തില്‍ നിന്നൊഴിവാകുമോ? അബ്രഹാമും മോശെയും യേശുവും മനസ്സിലാക്കിയതില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ദൈവത്തെ മനസ്സിലാക്കിയവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കാനാകുമോ? ലോകാവസാനനാളില്‍ നിങ്ങളുടെ വിശ്വാസത്തെ അളന്ന് നിങ്ങളെ വിധിക്കാന്‍ പോകുന്നത് ഏകസത്യമായ ദൈവമോ, അതോ കോണ്‍സ്റ്റന്റൈനും പുരോഹിതന്‍മാരുമോ? വാശിയും വഴക്കുമല്ല, ഉള്ളു തുറന്നുള്ള ആലോചനകളാണ് പ്രബോധകര്‍ക്കുണ്ടാകേണ്ടതെന്ന് എല്ലാവരും തിരിച്ചറിഞ്ഞാല്‍ നന്ന്!

 

കുറിപ്പുകള്‍:

 

1. Stephen Neill, A History of Christian Missions (New York: Penguin, 1964, Reprint 1980) pp 141-2.

 

2. Ibid, p. 140 .

 

3. Ibid, pp. 148-53.

 

4. Ibid, p. 252.

 

5. See Ibid, p. 140.

 

6. See Ibid, pp.366-7.

 

7. See Jacquer waardenburd (ed.), Muslim Perceptions of other Religions: A Historical Survey (Oxford: Oxford University Press, 1999).

 

8. See Christine Schirrmacher, ‘The Influence of German Biblical Criticism on Muslim Apologetics in the 19 th Century’, www.contra-mundum.org/schirrmacher/rationalism.html.

 

9. Stephen Neill, op.cit, pp 270-2.

 

10. ‘Brief History of Malayalam Bible’, www.bsind.org; കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സിലിന്റെ (KCBC) പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (POC) പുറത്തിറക്കിയ മലയാളം ബൈബിളിന്റെ ‘പ്രസ്താവന’ തുടങ്ങിയവ കാണുക.

 

11. Stephen Neill, op.cit, pp.277-8.

 

12.www.bsind.org.

 

13. ഥനാഉല്ലാഹ് എന്നാല്‍ ദൈവസ്തുതി എന്നാണ്. സക്വാഫ് ഗോത്രനാമമാണ്. തങ്ങളുടെ കുടുംബപശ്ചാതലത്തെക്കുറിച്ചറിയാന്‍ കാണുക: കെ. കെ. മുഹമ്മദ് അബ്ദുല്‍ കരീം, മഖ്ദി തങ്ങളുടെ ജീവചരിത്രം (കോഴിക്കോട്, യുവത ബുക്ക് ഹൗസ്, 1997), പുറം 9.

 

14. Ibid, പുറങ്ങള്‍ 9, 10.

 

15. Ibid, പുറങ്ങള്‍ 11, 13.

 

16. Ibid, പുറങ്ങള്‍ 14, 15.

 

17. Ibid, പുറം 11.

 

18. മക്തി തങ്ങള്‍, നാരിനരാഭിചാരി/കെ. കെ. മുഹമ്മദ് അബ്ദുല്‍കരീം (എഡി.), മക്തി തങ്ങളുടെ സമ്പൂര്‍ണകൃതികള്‍ (കോഴിക്കോട്: വചനം ബുക്‌സ്, 2006), പുറം 637.

 

19. കരീം. മഖ്ദി തങ്ങളുടെ ജീവചരിത്രം, പുറങ്ങള്‍ 74-5.

 

20.മക്തിങ്ങള്‍. കഠോരകുഠാരം/കരീം(എഡി.), മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ (കോഴിക്കോട:് വചനം ബുക്‌സ്, 2006), പുറം 30.

 

21. Ibid, പുറം 33.

 

22. Ibid, പുറം 35.

 

23. Ibid, പുറം 36.

 

24. Ibid, പുറങ്ങള്‍ 36-8.

 

25. Ibid, പുറങ്ങള്‍ 39-46.

 

26. Ibid, പുറം 76.

 

27. Ibid, പുറം 77.

 

28. മക്തി തങ്ങള്‍, തങ്ങള്‍ ആഘോഷം മഹാഘോഷം/ കരീം(എഡി.), Ibid, പുറം 549.

 

29. Ibid, പുറം 553.

 

30 മക്തി തങ്ങള്‍, മക്തി മനക്ലേശം/കരീം (എഡി.), Ibid, പുറം 692.

 

31. Ibid, പുറങ്ങള്‍ 90-1.

 

32. മക്തി തങ്ങള്‍, കഠോരകുഠാരം/ കരീം (എഡി.), Ibid, പുറങ്ങള്‍ 91-2.

 

33. See, for instance, J.F Bethune-Baker, An introduction to the Early History of Christian Doctrine (London: Metheun &Co ltd, 1903) and Paula Fredriksen, From Jesus to Christ (New Haven and London: Yale University Press 1988).

സമാന്തര സുവിശേഷ പ്രശ്‌നം

ബൈബിള്‍ പുതിയ നിയമത്തിലെ ആദ്യത്തെ മൂന്ന് സുവിശേഷങ്ങള്‍ മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നിവര്‍ എഴുതിയതാണ്. നാലാമത്തേത് യോഹന്നാനും. ആദ്യത്തെ മൂന്നിന്റേയും ഉള്ളടക്കവും രൂപവും കുറേയേറെ സമാനമായതിനാല്‍ ‘സിനോപ്റ്റിക്’ ഗോസ്പലുകള്‍ എന്നാണ് അവ അറിയപ്പെടുന്നത്. ‘സിനോപ്‌സിസ്’ എന്ന വാക്കിന് സംഗ്രഹം, സാരം, സംക്ഷേപം എന്നൊക്കെയാണല്ലോ അര്‍ത്ഥം.(1) ഉദാഹരണമായി യേശു പിശാചുബാധിതരെ സുഖപ്പെടുത്തുന്ന പല സംഭവങ്ങളും ആദ്യത്തെ മൂന്ന് സുവിശേഷങ്ങളിലും വിവരിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു സംഭവംപോലും യോഹന്നാന്റെ സുവിശേഷത്തിലില്ല. ദൈവരാജ്യത്തെപ്പറ്റി ഒട്ടേറെ ഉപമകള്‍ ആദ്യത്തെ മൂന്ന് പുസ്തകങ്ങളിലുണ്ട്. എന്നാല്‍ യോഹന്നാന്റെ സുവിശേഷത്തില്‍ അത്തരം പരാമര്‍ശങ്ങളില്ല. ഇങ്ങനെ ആദ്യത്തെ മൂന്ന് സുവിശേഷങ്ങളിലെ വിവരണങ്ങളുടെ സംഗ്രഹം ഒട്ടേറെ വിഷയങ്ങളില്‍ സാദൃശ്യത്തോടെ നല്‍കാനാകും. എന്നാല്‍ യോഹന്നാന്റെ സുവിശേഷം വ്യത്യസ്തമാണ്. ഇക്കാര്യം ക്രൈസ്തവപണ്ഡിതന്‍മാരും അംഗീകരിക്കുന്നു. ഫാ: ജോസ് മാണിപറമ്പില്‍ എഴുതുന്നു:

  ”ആദ്യത്തെ മൂന്നു സുവിശേഷങ്ങളായ മത്തായി, മാര്‍ക്കോസ്, ലൂക്കാ എന്നിവ തമ്മില്‍ വളരെയധികം സാമ്യങ്ങള്‍ ഉണ്ട്. ഈ സുവിശേഷങ്ങളിലെ വസ്തുതകള്‍ തതുല്യമായ കോളങ്ങളില്‍ ക്രമപ്പെടുത്താനാകും. ഇതിനെ ‘സിനോപ്‌സിസ്’ (Synopsis) എന്നു പറയുന്നു. ഈ മൂന്ന് സുവിശേഷങ്ങള്‍ തമ്മില്‍ വ്യാപകമായ പൊരുത്തങ്ങള്‍ ഉള്ളതുകൊണ്ട് ഇവയെ സമാന്തര അഥവാ സമവീക്ഷണ സുവിശേഷങ്ങള്‍ എന്നു പറയുന്നു. ഉള്ളടക്കം, ക്രമം, ഭാഷാശൈലി ഇവയിലാണ് മൂന്നു സുവിശേഷങ്ങള്‍ തമ്മില്‍ സാമ്യമുള്ളത്. ഇതിന്റെ ഗ്രന്ഥകര്‍ത്താക്കളെ സമാന്തര സുവിശേഷകന്മാര്‍ എന്നു വിളിക്കുന്നു.”(2)

  ബൈബിള്‍ സമ്പൂര്‍ണമായും ദൈവിക ഗ്രന്ഥമാണെങ്കില്‍ മത്തായിയും ലൂക്കോസുമൊക്കെ രചയിതാക്കളായി വന്നതെങ്ങനെ എന്ന സാമാന്യസംശയം പ്രസക്തമാണല്ലോ. ദൈവത്തില്‍ നിന്നുള്ള പ്രചോദനത്താല്‍ (inspiration) മനുഷ്യരെഴുതിയതാണ് പുതിയ നിയമം എന്ന വിശദീകരണമാണ് ബൈബിള്‍ പണ്ഡിതന്‍മാര്‍ നല്‍കിയത്. മേല്‍ സൂചിപ്പിച്ച ഗ്രന്ഥകാരന്റെ വാചകങ്ങള്‍ കാണുക: ”സുവിശേഷം ഒന്നു മാത്രമേയുള്ളൂ. അതിന്റെ ഉള്ളടക്കം മിശിഹയാണ്. ക്രിസ്തുസംഭവമാണ് അതില്‍ പ്രതിപാദിച്ചിരിക്കുക. ഈ ഏക സുവിശേഷം ലിഖിതരൂപം പ്രാപിച്ചു നാലു പതിപ്പുകളായി. ഇതു നാലു സുവിശേഷങ്ങളല്ല, ഒരേ സുവിശേഷത്തിന്റെ നാലു വ്യാഖ്യാനങ്ങളാണ്. ഒരു സദ്‌വാര്‍ത്ത ഓരോരുത്തരും അവരവരുടെ ദൈവശാസ്ത്ര വീക്ഷണത്തിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നു.”

  ദൈവിക പ്രചോദനത്താല്‍ മനുഷ്യരെഴുതിയത് എന്ന സങ്കല്‍പനത്തില്‍ സുവിശേഷത്തിന്റെ സ്രോതസ്സ് മനുഷ്യനല്ല, ദൈവം തന്നെയാണ്. എന്നാല്‍ ”ഒരേ സുവിശേഷത്തിന്റെ നാലു വ്യാഖ്യാനങ്ങളാ”വുമ്പോള്‍ സ്രോതസ്സിന്റെ സ്ഥാനം ദൈവത്തിന്റെ അരികില്‍നിന്നും മനുഷ്യന്റെ അടുത്തേക്ക് നീങ്ങുന്നു. ”ഓരോരുത്തരും അവരവരുടെ ദൈവശാസ്ത്ര വീക്ഷണത്തിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നു” എന്നാവുമ്പോള്‍ വലിയൊരു പരിധിവരെ സ്രോതസ്സിന്റെ സ്ഥാനം വ്യാഖ്യാതാക്കളുടെ വീക്ഷാകോണിലേക്ക് മാറുകയാണ്. സുവിശേഷങ്ങള്‍ ആശയപരമായും ശൈലീപരമായും ആഴത്തില്‍ പഠിച്ച ബൈബിള്‍ പണ്ഡിതന്‍മാര്‍ തന്നെ ഓരോ സുവിശേഷവും ഓരോരുത്തരുടെയും വ്യാഖ്യാനങ്ങളാണ് എന്ന് സ്പഷ്ടമായും പ്രസ്താവിക്കുമ്പോള്‍ സ്രോതസ്സ് മനുഷ്യരിലേക്ക് ഒന്നുകൂടി അടുക്കുകയാണ്.

  ”ഒരേ സുവിശേഷത്തിന്റെ നാലു വ്യാഖ്യാനങ്ങളാണ്” എങ്കില്‍ മൂന്നു സുവിശേഷങ്ങള്‍ തമ്മില്‍ സാമ്യമുണ്ടാകുന്നതും നാലാമത്തേത് വ്യത്യസ്തമാകുന്നതും എന്തുകൊണ്ട് എന്ന് ന്യായമായും ചിന്തിക്കാവുന്നതാണ്. മൂന്നു സുവിശേഷങ്ങളിലെ സാമ്യത ആശയപരമായി മാത്രമുള്ളതല്ലെന്നും അപ്പടി പകര്‍ത്തിയതെന്ന് തോന്നുമാറുള്ള സാദൃശ്യമാണുള്ളതെന്നതും പരിഗണിക്കുമ്പോള്‍ ഈ സംശയത്തിന്റെ പ്രസക്തിയേറുന്നു. ഒരുദാഹരണം ശ്രദ്ധിക്കുക.

  മത്തായി 3:12 -”വീശുമുറം അവന്റെ കയ്യില്‍ ഉണ്ട്. അവന്‍ കളത്തെ മുറ്റം വെടിപ്പാക്കി ഗോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.”

  ലൂക്കോസ് 3:17  ”അവനു വീശുമുറം കയ്യില്‍ ഉണ്ടു. അവന്‍ കളത്തെ മുറ്റം വെടിപ്പാക്കി ഗോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും”

  ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ബാംഗ്ലൂര്‍) 1976ല്‍ പ്രസിദ്ധീകരിച്ച പുതിയനിയമം മലയാള പരിഭാഷയില്‍നിന്നും എടുത്തിട്ടുള്ളതാണിത്.(3) ശൈലി, വാക്കുകള്‍, വാചകഘടന എന്നിത്യാദികളെല്ലാം ഒന്നുതന്നെ. ഈ വാക്കുകള്‍ നോക്കൂ:

മത്തായി 3:11 – ”ഞാന്‍ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തില്‍ സ്‌നാനം ഏല്‍പ്പിക്കുന്നതേയുള്ളൂ. എന്റെ പിന്നാലേ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു. അവന്റെ ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്‌നാനം ഏല്‍പ്പിക്കും.”

  ലൂക്കോസ് 3:16  ”ഞാന്‍ നിങ്ങളെ വെള്ളം കൊണ്ടു സ്‌നാനം കഴിപ്പിക്കുന്നു. എന്നാല്‍ എന്നിലും ബലവാനായവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീ കൊണ്ടും സ്‌നാനം കഴിപ്പിക്കും”

  മറ്റൊരുദാഹരണം: ”ആ കാലത്ത് യേശു ശബ്ദത്തില്‍ വിളഭൂമിയില്‍ കൂടി കടന്നുപോയി. അവന്റെ ശിഷ്യന്‍മാര്‍ വിശന്നിട്ടു കതിര്‍ പറിച്ചുതിന്നുതുടങ്ങി. പരീശര്‍ അതു കണ്ടിട്ടു: ഇതാ, ശബ്ദത്തില്‍ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്‍മാര്‍ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു. പുരോഹിതന്‍മാര്‍ക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങള്‍ വായിച്ചിട്ടല്ലയോ?”(മത്തായി 12:15)

  ”ഒരു ശബ്ദത്തില്‍ അവന്‍ വിളഭൂമിയില്‍ കൂടി കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ കതിര്‍ പറിച്ചു കൈകൊണ്ടു തിരുമ്മി തിന്നു. പരീശന്മാരില്‍ ചിലര്‍ ശബ്ദത്തില്‍ വിഹിതമല്ലാത്തതു നിങ്ങള്‍ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. യേശു അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു പുരോഹിതന്‍മാര്‍ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കു കൊടുക്കുകയും ചെയ്തു എന്നുള്ളതു നിങ്ങള്‍ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.”(ലൂക്കോസ് 6:1-5).ഉദാഹരണമായി ചിലത് സൂചിപ്പിച്ചതാണ്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ സുവിശേഷങ്ങള്‍ താരതമ്യം ചെയ്താല്‍ ലഭിക്കും.

  മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളില്‍ കാണുന്ന ഈ പകര്‍പ്പുകള്‍ എങ്ങനെയുണ്ടായി?(4) ഈ പ്രശ്‌നത്തെ വിശദീകരിക്കാന്‍ വേണ്ടി മുമ്പോട്ടുവെക്കപ്പെട്ടവയില്‍ ആദ്യത്തേതെന്നു പറയാവുന്ന സിദ്ധാന്തം അഗസ്റ്റിന്റേതാണ് (CE 354-430). ഇതുപ്രകാരം മത്തായിയാണ് ആദ്യം സുവിശേഷം രചിച്ചത്. മത്തായി എഴുതിയത് ഉപയോഗപ്പെടുത്തി മാര്‍ക്കോസ് മറ്റൊന്നെഴുതി. ലൂക്കോസാകട്ടെ, മാര്‍ക്കോസിന്റേത് അവലംബിച്ചാണ് സുവിശേഷം രചിച്ചത്. ഈയൊരു കാഴ്ചപ്പാടിനെപ്പറ്റി ഫാദര്‍ ജോസ് മാണിപറമ്പില്‍ എഴുതിയത് കാണുക: ”വി. അഗസ്തീനോസ് ഈ പ്രശ്‌നത്തെപ്പറ്റി ബോധവനായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആദ്യം സുവിശേഷം എഴുതിയത് മത്തായി ആണ്. അത് നോക്കി മാര്‍ക്കോസ് എഴുതി. മത്തായിയുടേയും മാര്‍ക്കോസിന്റേയും സുവിശേഷം നോക്കി ലൂക്കാ എഴുതി. വളരെ അടുത്തകാലം വരെ സമാന്തരസുവിശേഷ പ്രശ്‌നത്തിനുള്ള സര്‍വസമ്മതമായ പരിഹാരമാര്‍ഗ്ഗമായി ഇതിനെ കണക്കാക്കിയിരുന്നു.”(5)

  ”ആദ്യം സുവിശേഷം എഴുതിയത് മത്തായി ആണ്. അത് നോക്കി മാര്‍ക്കോസ് എഴുതി” എന്നിങ്ങനെയാണ് സുവിശേഷങ്ങള്‍ രൂപപ്പെട്ടതെങ്കില്‍ ദൈവപ്രചോദനത്താല്‍ എഴുതപ്പെട്ടു എന്ന് സിദ്ധാന്തിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഒരു സുവിശേഷം ‘നോക്കി’  അല്‍പവ്യത്യാസങ്ങളോടെ മറ്റൊന്ന് എഴുതിയുണ്ടാക്കാനും ”ദൈവപ്രചോദനം” അത്യാവശ്യമാണെന്ന് കരുതാമോ? ബൈബിള്‍ പുതിയനിയമത്തിലെ വാചകങ്ങള്‍ ദൈവപ്രചോദിതമാണ് എന്ന സിദ്ധാന്തത്തെയാണ് യഥാര്‍ഥത്തില്‍ അഗസ്റ്റിന്റെ വിശദീകരണം തകര്‍ക്കുന്നത്. ഇത് ബൈബിളിന്റെ തന്നെ ദൈവികതയെക്കുറിച്ച ചോദ്യങ്ങളാണ് ആത്യന്തികമായി ഉയര്‍ത്തുന്നത്. സിനോപ്റ്റിക് പ്രശ്‌നം വിശദീകരിക്കാന്‍വേണ്ടി പില്‍കാലത്ത് അവതരിപ്പിക്കപ്പെട്ട ദ്വിസ്രോതസ്സ് സിദ്ധാന്തവും ചതുര്‍സ്രോതസ്സ് സിദ്ധാന്തവും ഇതേ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആദ്യമായി എഴുതപ്പെട്ട മാര്‍ക്കോസിന്റെ സുവിശേഷത്തിനുപുറമെ മറ്റു ചില ലിഖിത സ്രോതസ്സുകള്‍ കൂടി മത്തായിയും ലൂക്കോസും ഉപയോഗിച്ചു എന്ന നിഗമനമാണല്ലോ, അവ മുന്നോട്ടുവെക്കുന്നത്. ദൈവനിവേശിതമായ വിശുദ്ധ എഴുത്തല്ല, മനുഷ്യരചനകളെ ആശ്രയിച്ചുള്ള പകര്‍ത്തിയെഴുത്തുകളാണ് ഈ ഗ്രന്ഥകാരന്മാര്‍ നടത്തിയത് എന്ന് ആ സിദ്ധാന്തങ്ങളും സൂചിപ്പിക്കുന്നു.

  സുവിശേഷങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്ന മൗലികപ്രശ്‌നത്തിലേക്ക് വെളിച്ചം വീശാന്‍ സഹായകമാണ് സിനോപ്റ്റിക് സുവിശേഷങ്ങളിലെ സാധര്‍മ്യങ്ങളെ സംബന്ധിച്ച ഈ ചര്‍ച്ച എന്ന് ആര്‍ക്കും ബോധ്യമാകും. എന്നാല്‍ ഫാദര്‍ മാണിപറമ്പില്‍  ചെയ്യുന്നത് ഇതിന്റെ പ്രാധാന്യം കുറച്ചുകാണിക്കാനുള്ള വിഫലശ്രമം നടത്തുകയാണ്. അദ്ദേഹം എഴുതുന്നു: ”ആ മൂന്നു സുവിശേഷങ്ങള്‍ തമ്മിലുള്ള പൊരുത്തങ്ങളും പൊരുത്തക്കേടുകളും അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു. അതാണ് സമാന്തരസുവിശേഷപ്രശ്‌നം. ഇതു ചരിത്രപരമായ പ്രശ്‌നമല്ല, സാഹിത്യ സംബന്ധമായ പ്രശ്‌നമാണ്. കാരണം, സുവിശേഷരൂപവല്‍കരണത്തിലെ സങ്കീര്‍ണപ്രക്രിയ കണ്ടെത്തുക മാത്രമാണ് ഈ പ്രശ്‌നം ലക്ഷ്യം വെക്കുന്നത്.”(6) ”സുവിശേഷരൂപവല്‍ക്കരണത്തിലെ സങ്കീര്‍ണപ്രക്രിയ” എന്നത് സാഹിത്യസംബന്ധമായ പ്രശ്‌നം മാത്രമല്ലെന്ന് ആര്‍ക്കും ഗ്രഹിക്കാനാവും. സാഹിത്യസംബന്ധവും ചരിത്രപരവും ദൈവശാസ്ത്രപരവുമൊക്കെയായ നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നതല്ലേ യാഥാര്‍ഥ്യം? ഇക്കാര്യം വ്യക്തമാവാന്‍ ഒരു വസ്തുത സൂചിപ്പിക്കാം.

  മത്തായിയുടെ സുവിശേഷത്തില്‍ 18293 വാക്കുകളാണുള്ളത്. മാര്‍ക്കോസിന്റേതില്‍ 11025ഉം ലൂക്കോസിന്റേതില്‍ 19,376ഉം. മാര്‍ക്കോസ് ഉപയോഗിച്ച വാക്കുകളില്‍ മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷത്തില്‍ സമാന്തരമായി പ്രത്യക്ഷപ്പെടാത്തത് 132 വാക്കുകള്‍ മാത്രമാണ്. ശതമാനക്കണക്കിലാണെങ്കില്‍ മാര്‍ക്കോസിന്റെ സുവിശേഷത്തിലെ 97 ശതമാനം മത്തായിയുടെ സുവിശേഷത്തിലും 88 ശതമാനം ലൂക്കോസിന്റെ സുവിശേഷത്തിലും കാണാം. ആശയപരമായ സാദൃശ്യങ്ങള്‍ക്കപ്പുറം പകര്‍ത്തിയെഴുതിയ പോലെയുള്ള സാദൃശ്യം ദൈവപ്രചോദനത്താല്‍ സുവിശേഷങ്ങള്‍ എഴുതപ്പെട്ടു എന്ന പരമ്പരാഗത ധാരണയെ കടപുഴക്കുന്നു എന്നത് സ്പഷ്ടമാണ്.

കുറിപ്പുകള്‍:

1. Sunoptikov എന്ന ഗ്രീക്ക് വിശേഷണപദത്തില്‍ നിന്നാണ് Synoptic എന്ന പദപ്രയോഗം ഉണ്ടായത്. ഇതാകട്ടെ Sun, oyeivw എന്നീ ഗ്രീക്ക് പദങ്ങള്‍ ചേര്‍ന്നതാണ്.  oyeivw യുടെ അര്‍ത്ഥം ‘ഒന്നായി കാണുക’യെന്നും.

2. ഡോ: ജോസ് മാണിപ്പറമ്പില്‍, സമാന്തരസുവിശേഷപ്രശ്‌നം (ബിബ്ലിയ പബ്ലിക്കേഷന്‍സ്, 1998), പേജ് 5.

3. പുതിയനിയമം, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ബാംഗ്ലൂര്‍, 1976.

4. സിനോപ്റ്റിക് പ്രശ്‌നത്തെക്കുറിച്ചുള്ള ലഘുവിവരണത്തിന് The Anchor Bible Dictionary (Doubleday:NY) 1992, പേജുകള്‍ 263-70 ലെ Tuckett ന്റെ ‘Synoptic Problem’ എന്ന ലേഖനം കാണുക. വിശദമായ പ്രതിപാദത്തിന് Mark Goodcareന്റെ The Synoptic Problem: A way Through the Maze (Sheffield press: London,2001) നോക്കുന്നത് പ്രയോജനപ്പെടും.

5. സമാന്തരസുവിശേഷപ്രശ്‌നം, പേജ് 41.

6. സമാന്തരസുവിശേഷപ്രശ്‌നം, പേജ് 7.

ക്രൈസ്തവ ദൈവസങ്കല്‍പം: ക്വുര്‍ആനിന്റെ നിലപാട്

അല്ലാഹു ഏകന്‍. അവന് പങ്കാളികള്‍ ആരുമില്ല. അവന്റെ അധികാരത്തിലോ അവകാശത്തിലോ ആര്‍ക്കും ഒരു പങ്കുമില്ല. അവന്‍ ഒഴികെയുള്ളവര്‍ സകലതും അവന്റെ സൃഷ്ടികള്‍. എല്ലാ സൃഷ്ടികളുടെയും പരിപൂര്‍ണ സംരക്ഷണം നിര്‍വഹിക്കുന്നത്, സര്‍വവും നിയന്ത്രിക്കുന്നത് അവന്‍ മാത്രമാണ്. സൃഷ്ടികളില്‍ പലതിനും വ്യത്യസ്ത ഘടനയാണ്. അനേകം സൃഷ്ടികളില്‍ ഒന്ന് മാത്രമാണ് മനുഷ്യന്‍. മനുഷ്യര്‍ ഒരു സമൂഹമായി ജീവിക്കുമ്പോള്‍ സമൂഹത്തില്‍ പാലിക്കേണ്ട നിയമനിര്‍ദേശങ്ങളുണ്ട്. ഒരു കുടുംബത്തിലോ സമൂഹത്തിലോ രാജ്യത്തോ എല്ലാവരും ഏതെങ്കിലുമൊരു നിയമം അല്ലെങ്കില്‍ ചില മര്യാദകള്‍ പാലിച്ചാണ് ജീവിക്കുന്നത്. സമൂഹത്തിന്റെ സന്തുലിതത്വത്തിനും സമാധാനത്തിനും നിയമങ്ങള്‍ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മനുഷ്യര്‍ പാലിക്കേണ്ട നിയമങ്ങള്‍ ആരാണ് നിര്‍ദേശിക്കേണ്ടത്? മനുഷ്യരുടെ സ്രഷ്ടാവ് എന്നാണ് ഉത്തരം. മാര്‍ഗദര്‍ശനം ദൈവത്തിന്റെ ബാധ്യതയാണ് എന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു. മനുഷ്യവംശത്തിന്റെ ആരംഭം മുതല്‍ മനുഷ്യര്‍ പാലിക്കേണ്ട നിയമങ്ങള്‍ അല്ലാഹു മനുഷ്യസമൂഹത്തെ പഠിപ്പിച്ചു. പ്രസ്തുത നിയമങ്ങള്‍ ആചാര മര്യാദകള്‍ പഠിപ്പിക്കുന്നതിനായി മനുഷ്യരില്‍നിന്ന് ചിലരെ അല്ലാഹു തെരഞ്ഞെടുത്തു. അവരാണ് പ്രവാചകന്‍മാര്‍. പ്രവാചകന്‍മാര്‍ക്ക് അല്ലാഹു വേദഗ്രന്ഥങ്ങള്‍ നല്‍കി. വേദഗ്രന്ഥങ്ങളനുസരിച്ച് പ്രവാചകന്‍മാര്‍ ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിച്ചു. പ്രവാചകന്‍മാരെ അനുസരിച്ചവര്‍ സത്യവിശ്വാസികളായി. അവരെ അംഗീകരിക്കാത്തവര്‍ സത്യനിഷേധികളുമായി. പ്രവാചകന്‍മാരുടെ പ്രധാനപ്പെട്ട കല്‍പന നമ്മെയെല്ലാം സൃഷ്ടിച്ച ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതായിരുന്നു. ഈ കല്‍പനയുടെ പൂര്‍ത്തീകരണമാണ് തുടര്‍ന്നുള്ള എല്ലാ നിയമനിര്‍ദേശങ്ങളും. മനുഷ്യജീവിതം മരണത്തോടുകൂടി അവസാനിക്കുന്നില്ല എന്ന് പ്രവാചകന്‍മാര്‍ ജനങ്ങളോട് പറഞ്ഞു. ദൈവികശാസനകള്‍ അനുസരിച്ച് ജീവിച്ചവര്‍ക്ക് മരണശേഷം ഒരിക്കലും അവസാനിക്കാത്ത സുഖസൌകര്യങ്ങളോട് കൂടിയ സ്വര്‍ഗമുണ്ട്. സ്വര്‍ഗത്തില്‍ ദുഃഖമോ ദുരിതമോ വേദനയോ വാര്‍ധക്യമോ ശകാരങ്ങളോ ഒന്നുംതന്നെയില്ല. സ്വര്‍ഗവാസികള്‍ എന്തുതന്നെ ആഗ്രഹിച്ചാലും അവര്‍ക്കത് ലഭിക്കും. ഇതിന് നേര്‍വിപരീതമാണ് നരകത്തിലെ അവസ്ഥ. അവിടെ ദുഃഖവും വേദനയും ശകാരങ്ങളും മര്‍ദനങ്ങളും മനുഷ്യന് സഹിക്കേണ്ടിവരും. കല്ലുകള്‍പോലും കത്തിക്കാന്‍ ശേഷിയുള്ള തീകുണ്ഡാരത്തില്‍ മനുഷ്യന്‍ എറിയപ്പെടും. എന്നാല്‍ മരണം പിന്നീട് സംഭവിക്കുകയുമില്ല. കഠിനമായ വിശപ്പ് അനുഭവപ്പെടും. പക്ഷെ, സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കില്ല. തിളച്ച ദ്രാവകമാണ് അവിടത്തെ പാനീയം. ഭക്ഷിക്കുംതോറും വിശപ്പ് വര്‍ധിക്കുന്ന ഭക്ഷണമാണ് അവിടെ ലഭിക്കുക. ഭയാനകമായ നരകത്തില്‍നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗപൂന്തോപ്പുകളിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിമാത്രം. പ്രവാചകന്‍മാരെ പിന്‍പറ്റി ജീവിക്കുക. മനുഷ്യനിര്‍മിതമായ ആചാരങ്ങള്‍ ഉപേക്ഷിക്കുക. ദൈവത്തിലേക്ക് തിരിയുക. അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളിലേക്ക് മനുഷ്യരെ ക്ഷണിക്കാനായി പല കാലഘട്ടങ്ങളിലായി വിവിധ രാജ്യങ്ങളിലായി അനവധി പ്രവാചകന്‍മാര്‍ വന്നു. ഇബ്രാഹിം (അബ്രഹാം), മൂസ (മോസസ്), ഈസ (യേശു), യഹ്യാ(അ)(യോഹന്നാന്‍) മുഹമ്മദ്(സ്വ) തുടങ്ങിയവര്‍ പ്രവാചകന്‍മാരില്‍ ചിലരാണ്. പ്രവാചകന്‍മാരിലെ അവസാനത്തെയാളാണ് മുഹമ്മദ്(സ്വ). മുഹമ്മദ് നബിക്ക് (സ്വ) മുമ്പ് വന്ന പ്രവാചകനാണ് യേശു. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനാണ് മറ്റെല്ലാ പ്രവാചകന്‍മാരെയുംപോലെ യേശുവും ജനങ്ങളോട് പറഞ്ഞത്. യേശുവിന് ശേഷം കാലക്രമേണ അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹത്തെ അമിതമായി പുകഴ്ത്തി. അദ്ദേഹത്തോടുള്ള സ്നേഹക്കൂടുതല്‍കൊണ്ടാണ് പുകഴ്ത്തിയതെങ്കിലും അവസാനം അദ്ദേഹത്തിന്റെ ആദര്‍ശത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ടാണ് അവരത് നിര്‍വഹിച്ചത്. അദ്ദേഹം ദൈവത്തിന്റെ മകനാണ് എന്നവര്‍ പ്രഖ്യാപിച്ചു. ചിലര്‍ പറഞ്ഞത് അദ്ദേഹം ദൈവം തന്നെയാണ് എന്നായിരുന്നു. യേശു ദൈവമായപ്പോള്‍ യേശുവിന്റെ മാതാവായ മര്‍യം ദൈവമാതാവായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ ഇതുകൊണ്ടും അവസാനിച്ചില്ല. അവരുടെ സിദ്ധാന്തങ്ങള്‍. യേശുവിന്റെയും മേരിയുടെയും രൂപങ്ങള്‍ ഉണ്ടാക്കി അവര്‍ വിഗ്രഹാരാധനയിലേക്ക് പ്രവേശിച്ചു. മാലാഖമാരുടെ പെരുന്നാളുകള്‍ ആഘോഷിച്ചു. പുണ്യവാളന്മാരുടെ പ്രതിമകളുണ്ടാക്കി അവരോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി. എന്തിലധികം യേശുവിനെ കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുരിശുവരെ അവരുടെ ആരാധനാപാത്രമായി. ഏകനായ ദൈവത്തോട് മാത്രം പ്രാര്‍ഥനകള്‍ നിര്‍വഹിക്കണമെന്ന് പഠിപ്പിച്ച യേശുവിന്റെ പില്‍കാല അനുയായികള്‍ ബഹുദൈവത്തിലേക്ക് വഴിമാറി. ദൈവത്തിന്റെ ന്യായപ്രമാണങ്ങള്‍ മാത്രം അനുസരിക്കാന്‍ കല്‍പിക്കപ്പെട്ട അവര്‍ മനുഷ്യനിര്‍മിത നിയമങ്ങള്‍ അനുസരിച്ചു. യേശു പഠിപ്പിച്ച പ്രാര്‍ഥനാരീതികള്‍ അവര്‍ പുറകിലേക്ക് വലിച്ചെറിഞ്ഞു. പകരം യേശുവിന്റെ രക്തവും മാംസവുമാണെന്ന് സങ്കല്‍പിച്ച് അപ്പവും വീഞ്ഞും കഴിച്ച് കുര്‍ബാന-ദിവ്യബലി തുടങ്ങിയ ആചാരങ്ങള്‍ ആവിഷ്കരിച്ചു. ചുരുക്കി പറഞ്ഞാല്‍ യേശുവിന്റെ ആദര്‍ശം യേശുവിന്റെ സന്ദേശം വികലമാക്കുകയും ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ യേശുവിന്റെ ചര്യ പുനഃസ്ഥാപിക്കാനും യേശുവിന്റെ ആദര്‍ശം വിശദീകരിക്കാനും യേശുവിന്റെ മേല്‍ ശത്രുക്കളും മിത്രങ്ങളും ചാര്‍ത്തിയ അസത്യ പ്രചരണങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും സര്‍വോപരി ഏകനായ ദൈവത്തെ മാത്രം ആരാധിച്ചുകൊണ്ട് യേശുവിന്റെ യഥാര്‍ഥ മാര്‍ഗം പിന്തുടര്‍ന്ന് നിത്യജീവനായ സ്വര്‍ഗത്തിലേക്ക് എത്തിച്ചേരാന്‍ മനുഷ്യരോട് ആഹ്വാനം ചെയ്തുകൊണ്ട് യേശുവിന്റെ പിന്‍ഗാമിയായി മുഹമ്മദ്(സ്വ) ദൈവത്താല്‍ നിയോഗിക്കപ്പെട്ടു.മനുഷ്യനായ യേശു"മര്‍യമിന്റെ പുത്രന്‍ ദൂതനല്ലാതെ മറ്റൊന്നുമായിരുന്നില്ല. അദ്ദേഹത്തിന് മുമ്പും നിരവധി ദൈവദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യസന്ധയായിരുന്നു. അവരിരുവരും ആഹാരം കഴിക്കുകയും ചെയ്തിരുന്നു. നാം യാഥാര്‍ഥ്യത്തിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് മുന്നില്‍ എങ്ങനെ വെളിപ്പെടുത്തുന്നുവെന്ന് നോക്കുക. പിന്നെ അവര്‍ എങ്ങോട്ടാണ് വ്യതിചലിച്ച് പോകുന്നത് എന്നും നോക്കുക (ക്വുര്‍ആന്‍ 5:75). യേശു ദൈവപുത്രനാണെന്നും ദൈവമാണെന്നും ക്രിസ്ത്യാനികള്‍ വാദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന മതവിശ്വാസം എന്ന നിലക്ക് സാധാരണക്കാരായ ക്രിസ്തുമത വിശ്വാസികള്‍ ഈ വാദത്തെ ചോദ്യം ചെയ്യാതെ വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് യേശുവിനെ ദൈവമെന്നും ദൈവപുത്രനെന്നും സങ്കല്‍പിക്കുന്നത് എന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ മറുപടികളാണ് ക്രൈസ്തവസഭകള്‍ നല്‍കിവരുന്നത്. യേശു ദൈവമാണ് എന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ക്രൈസ്തവരുടെ എല്ലാ വാദമുഖങ്ങളെയും ക്വുര്‍ആന്‍ ശക്തമായും യുക്തമായും ഖണ്ഡിക്കുന്നു. എന്നാല്‍ അന്ധമായ വിദ്വേഷമോ സത്യത്തിനുനേരെ പുറംതിരിഞ്ഞ് നില്‍ക്കാനോ ക്വുര്‍ആന്‍ സന്നദ്ധമല്ല. ക്രൈസ്തവരുടെ വാദങ്ങളില്‍ സത്യസന്ധമായ വാദങ്ങളെ ക്വുര്‍ആന്‍ അംഗീകരിക്കുന്നു. അതിനെ സത്യപ്പെടുത്തുന്നു. സത്യവും അസത്യവും കൂടിക്കലര്‍ന്ന വാദഗതികളുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നു. അതിലെ അസത്യങ്ങളെ സത്യത്തില്‍നിന്ന് തുടച്ചുമാറ്റുന്നു. കന്യകയായ മര്‍യം ദൈവഹിതത്താല്‍ ഗര്‍ഭം ധരിക്കുകയും യേശുവിനെ പ്രസവിക്കുകയും ചെയ്തു. പിതാവില്ലാതെ അത്ഭുതകരമായ യേശുവിന്റെ ജനനം അദ്ദേഹം ദൈവപുത്രനാണ് എന്നതിനുള്ള തെളിവായി ക്രൈസ്തവപ്രബോധകന്‍മാര്‍ അവകാശപ്പെടുന്നു. മര്‍യമിനെയും മകന്‍ ഈസാനബി(യേശു)(അ)യെയും സംബന്ധിച്ച് ക്വുര്‍ആനിലെ പരാമര്‍ശങ്ങള്‍ ക്രൈസ്തവ സങ്കല്‍പങ്ങളേക്കാള്‍ ഉന്നതവും സുന്ദരവുമാണ്. മര്‍യമിനെക്കുറിച്ച് ക്രൈസ്തവര്‍ വേദഗ്രന്ഥമായി അംഗീകരിക്കുന്ന ബൈബിള്‍ പ്രസ്താവിക്കുന്നതിനേക്കാള്‍ കൂടുതലായി ക്വുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. 114 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്വുര്‍ആനിലെ ഒരു അധ്യായത്തിന്റെ പേര് മര്‍യം എന്നാണ്. ക്വുര്‍ആനിലെ പല അധ്യായങ്ങളിലുമായി വിവരിക്കുന്ന മര്‍യമിന്റെ സംഭവം ഇപ്രകാരം സംഗ്രഹിക്കാം: മര്‍യമിന്റെ മാതാവ് ഗര്‍ഭിണിയായിരിക്കെ, ഗര്‍ഭസ്ഥശിശു ആണ്‍കുട്ടിയായിരിക്കുമെന്ന പ്രതീക്ഷയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേര്‍ച്ചയാക്കി. കുട്ടിയെ പള്ളിയില്‍ വളര്‍ത്തുകയും ആധ്യാത്മിക മാര്‍ഗങ്ങളില്‍ മുഴുകി ജീവിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം ആ കാലഘട്ടങ്ങളില്‍ പ്രചാരമുണ്ടായിരുന്നു. പ്രതീക്ഷക്ക് വിപരീതമായി നവജാതശിശു പെണ്‍കുട്ടിയായെങ്കിലും മാതാവ് ദൈവനാമത്തില്‍ എടുത്ത തീരുമാനം മാറ്റിയില്ല. കുട്ടിക്ക് മര്‍യം എന്ന് പേരിട്ടു. ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദസില്‍ മര്‍യമിനെ ഏല്‍പിച്ചു. മര്‍യമിന്റെ സംരക്ഷണം പ്രവാചകനായ സക്കരിയ്യാ(അ) ഏറ്റെടുത്തു. വിശുദ്ധ ദേവാലയത്തിന്റെ അകത്തളങ്ങളിലെ പരിശുദ്ധമായ അന്തരീക്ഷത്തില്‍ പവിത്രയും പരിപാവനയുമായ മര്‍യം വളര്‍ന്നു. മര്‍യമിന്റെ അരികില്‍ പലപ്പോഴും ആ കാലത്ത് ലഭിക്കാത്ത പഴങ്ങള്‍ കണ്ട് സക്കരിയ്യാ പ്രവാചകന്‍ ചോദിച്ചു. ഇതെല്ലാം എവിടുന്നാണ് ലഭിച്ചത്? മര്‍യം മറുപടി പറഞ്ഞു: 'അല്ലാഹുവില്‍നിന്ന്' (3:35-37). മര്‍യം വളര്‍ന്ന് കന്യകയായപ്പോള്‍ അല്ലാഹുവിന്റെ മലക്ക് (മാലാഖ) വന്നുകൊണ്ട് യേശുവിന് ജന്മം നല്‍കാന്‍ മര്‍യമിനെ അല്ലാഹു തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത അറിയിക്കുന്നു. പ്രസ്തുത സംഭവം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക: "പ്രവാചകരെ, ഈ വേദഗ്രന്ഥത്തില്‍ മര്‍യമിനെ പറ്റിയുള്ള വിവരം ഓര്‍മിക്കുക. തന്റെ കുടുംബക്കാരില്‍ നിന്ന് കിഴക്കുള്ള ഒരു ഭാഗത്തേക്ക് ഒഴിഞ്ഞുമാറി അവള്‍ കഴിഞ്ഞു. എന്നിട്ട്, അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: "തീര്‍ച്ചയായും നിന്നില്‍നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം തേടുന്നു, നീ ധര്‍മനിഷ്ടയുള്ളവനാണെങ്കില്‍'. അദ്ദേഹം പറഞ്ഞു: പരിശുദ്ധനായ ഒരാണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിനുവേണ്ടി നിന്റെ രക്ഷിതാവയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ ചോദിച്ചു: എനിക്ക് എങ്ങനെ ഒരു കുട്ടിയുണ്ടാകും? ഒരു പുരുഷനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാനൊരു ദുര്‍നടപ്പുകാരിയുമല്ല. അദ്ദേഹം പറഞ്ഞു: അപ്രകാരംതന്നെ സംഭവിക്കും. തന്നെ സംബന്ധിച്ചിടത്തോളം അത് വളരെ നിസ്സാരമായ കാര്യമാണ് എന്ന് നിന്റെ രക്ഷിതാവ് അരുളിയിരിക്കുന്നു. ആ കുഞ്ഞിനെ മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍നിന്നുള്ള കാരുണ്യവുമാക്കാന്‍. അത് തീരുമാനിക്കപ്പെട്ട കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറി താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈത്തപ്പനമരത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഉടനെ അവളുടെ താഴ്ഭാഗത്തുനിന്ന് വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട; നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. ഈത്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ച് കുലുക്കുക. അത് നിനക്ക് പാകമായ പഴം വീഴ്ത്തിത്തരും. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍മ അനുഭവിക്കുകയും ചെയ്യുക. മനുഷ്യരില്‍ ആരെയെങ്കിലും കാണുന്നപക്ഷം കാരുണ്യവാനായ അല്ലാഹുവിന് വേണ്ടി ഞാന്‍ വ്രതം നോറ്റിരിക്കയാണ്; അതിനാല്‍ ഇന്നേ ദിവസം ഞാന്‍ ആരോടും സംസാരിക്കയില്ല. പിന്നീട്, കുട്ടിയുമായി അവള്‍ തന്റെ ആളുകളുടെ അടുത്തേക്ക് ചെന്നു. അവര്‍ പറഞ്ഞു: "മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യംതന്നെയാണ് നീ ചെയ്തത്. ഹേ, ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ലല്ലോ. നിന്റെ മാതാവ് ഒരു ദുര്‍നടപ്പുകാരിയുമായിരുന്നില്ല! അപ്പോള്‍ അവള്‍ കുട്ടിയുടെ നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ ചോദിച്ചു. തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും? കുട്ടി പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തു. ഞാന്‍ എവിടെയായാലും എന്നെ അവന്‍ അനുഗ്രഹീതനാക്കി. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കാനും സകാത്ത് നല്‍കാനും അവന്‍ എന്നോട് അനുശാസിച്ചു. എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറാനും. എന്നെ അവന്‍ ഒരു നിഷ്ഠൂരനും നിര്‍ഭാഗ്യവാനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും പുനരുത്ഥാന ദിവസവും എനിക്ക് ശാന്തിയുണ്ടാകും. അതത്രെ മര്‍യമിന്റെ മകനായ ഈസാ. അവര്‍ ഏതൊരു വിഷത്തില്‍ തര്‍ക്കിക്കുന്നുവോ അതിനെപ്പറ്റിയുള്ള സത്യവചനമത്രെ ഇത്'' (ക്വുര്‍ആന്‍ 19:16-34) മര്‍യമിന്റെ കന്യകാത്വവും യേശുവിന്റെ പിതാവില്ലാത്ത അത്ഭുത ജനനവും ക്വുര്‍ആന്‍ അംഗീകരിക്കുന്നു. എന്നാല്‍ അതുകൊണ്ടൊന്നും യേശു ദൈവമോ ദൈവപുത്രനോ ആകുന്നില്ല എന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു. യേശുവില്‍നിന്ന് ആദ്യം വെളിപ്പെട്ട അത്ഭുതപ്രവൃത്തിയാണ് തൊട്ടിലില്‍വെച്ച് യേശു സംസാരിച്ചുവെന്നുള്ളത്. പ്രസ്തുത സംഭാഷണത്തില്‍ യേശു തന്റെ മാതാവിന്റെ ചാരിത്യ്രശുദ്ധിയെ സംശയിച്ചവര്‍ക്ക് മറുപടി നല്‍കുന്നു. അല്ലാഹുവിന്റെ എളിയ ദാസനാണ് താന്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. ക്വുര്‍ആന്‍ ക്രൈസ്തവരുടെ യുക്തിബോധത്തെയും ബുദ്ധിയെയും തട്ടിയുണര്‍ത്തുന്നു. പിതാവില്ലാത്ത യേശുവിന്റെ ജനനം അദ്ദേഹത്തെ ദൈവമായി അംഗീകരിക്കാന്‍ നിങ്ങളുടെ ബുദ്ധി നിങ്ങളോട് ആവശ്യപ്പെടുന്നുവെങ്കില്‍ മാതാവും പിതാവുമില്ലാതെ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട വ്യക്തിത്വമാണ് മനുഷ്യപിതാവ് ആദം. യേശുവിന് മാതാവെങ്കിലും ഉണ്ടായിരുന്നു. ആദമിനാകട്ടെ മാതാവും പിതാവുമില്ല. അങ്ങനെയെങ്കില്‍ ആദം എന്തുകൊണ്ട് ദൈവമോ ദൈവപുത്രനോ ആയില്ല. ആദമിനെ സൃഷ്ടിച്ച അതേ ദൈവം തന്നെയല്ലേ യേശുവിനെയും സൃഷ്ടിച്ചത്. അപ്പോള്‍ ആരെ സൃഷ്ടിച്ചുവെന്നതല്ല പ്രധാനം, ആര് സൃഷ്ടിച്ചുവെന്നതാണ്. സ്രഷ്ടാവ് അല്ലാഹുവാണ്. ആദമും യേശുവും(അ) സൃഷ്ടികളാണ്. സൃഷ്ടികളിലുള്ള വിസ്മയങ്ങളും അത്ഭുതങ്ങളും സ്രഷ്ടാവിന്റെ കഴിവും പ്രതാപവുമാണ് വിളിച്ചോതുന്നത്; സൃഷ്ടിയുടേതല്ല. ക്വുര്‍ആന്‍ പറയുന്നു: "അല്ലാഹുവിന്റെ അടുക്കല്‍ ഈസ (യേശു)യുടെ ഉപമ ആദമിന്റെ ഉപമയാണ്. ആദമിനെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. ഉണ്ടാവുക എന്ന് ആദമിനോട് അവന്‍ കല്‍പിച്ചു. ഉടനെ അവ ഉണ്ടാവുകയായി. ഇതെല്ലാം നിന്റെ രക്ഷിതാവില്‍നിന്നുള്ള പരമാര്‍ഥമാണ്. ആകയാല്‍, സംശയാലുക്കളില്‍ നീ ഉള്‍പ്പെടരുത്'' (ക്വുര്‍ആന്‍ 3:59-60)ത്രിയേകത്വംത്രിയേകത്വം അഥവാ ത്രിത്വം ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്. ത്രിത്വത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ദൈവം ഒന്നാണ്, എങ്കിലും മൂന്നാണ്. അഥവാ മൂന്നാളുകള്‍ (Three Persons) ഏക ദൈവത്തില്‍ ഉണ്ട്. പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം. 1+1+1=1 എന്ന ആശയം ഗണിതശാസ്ത്രപരമായി ശരിയല്ലാത്തതുകൊണ്ട് 1ഃ1ഃ1=1 എന്ന ഗണിത യുക്തികൊണ്ട് ത്രിയേകത്വത്തെ മിഷണറിമാര്‍ ന്യായീകരിക്കാറുണ്ട്. ഇത്തരം യുക്തികൊണ്ട് മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവര്‍ക്കും തങ്ങളുടേത് ഏകദൈവ വിശ്വാസമാണ് എന്ന് സമര്‍ഥിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത്തരം ന്യായീകരണങ്ങള്‍ സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരേപോലെ ഗ്രഹിക്കാന്‍ സാധിക്കാത്ത സമസ്യയാണ്. ഇത്തരം വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയാണ് യഥാര്‍ഥ ദൈവസ്നേഹം എന്ന് മതമേലാളന്മാര്‍ വിശ്വാസികളെ ധരിപ്പിക്കുകയാണ്. യഥാര്‍ഥത്തില്‍ ത്രിത്വം എന്ന ആശയം ബൈബിളില്‍ വിവരിക്കപ്പെട്ട അനേകം പ്രവാചകന്‍മാരില്‍ ആരുംതന്നെ സൂചിപ്പിക്കുകപോലും ചെയ്തിട്ടില്ല എന്നതാണ് വസ്തുത. പ്രവാചകന്‍മാര്‍ എല്ലാവരും ലോകത്തോട് പറഞ്ഞത് ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കാനാണ് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ക്വുര്‍ആന്‍ ഏറ്റവും വെറുക്കുകയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നിഷേധിക്കുകയും ചെയ്യുന്നതാണ് ദൈവത്തിന് പുത്രനുണ്ട് എന്ന വാദവും ത്രിയേകത്വവാദവും. ഇതിനെ സംബന്ധിച്ച ചില ക്വുര്‍ആന്‍ വചനങ്ങള്‍ നോക്കുക: "അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിര് കവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് (യേശു മിശിഹാ) ഒരു ദൈവദൂതനും ദൈവം മര്‍യമിലേക്ക് അയച്ച ഒരു വചനവുമല്ലാതെ മറ്റൊന്നും ആയിരുന്നില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ആത്മാവുമായിരുന്നു. നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിയേകത്വം വാദിക്കാതിരിക്കുക, അതില്‍നിന്ന് വിരമിക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. അല്ലാഹു ഏകനാകുന്നു. പുത്രന്‍ ഉണ്ടായിരിക്കുന്നതില്‍നിന്ന് എത്രയോ അതീതമാംവണ്ണം അവന്‍ പരിശുദ്ധനുമാകുന്നു. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതത്രെ. അവയുടെ കൈകാര്യത്തിനും മേല്‍നോട്ടത്തിനും അവന്‍തന്നെ എത്രയും മതിയായവനല്ലോ'' (ക്വുര്‍ആന്‍ 4:71) മനുഷ്യരെ സൃഷ്ടിക്കുകയും അവര്‍ക്ക് ജീവിക്കാന്‍ വേണ്ടുന്ന വായു, വെള്ളം, വെളിച്ചം എന്നിവ നല്‍കുകയും അവരെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് ദൈവമാണ് എന്നാണ് എല്ലാ ദൈവ വിശ്വാസികളും വിശ്വസിക്കുന്നത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പും ഭൂമിയില്‍ മനുഷ്യര്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. യേശു ജനിക്കുന്നത് വരെയും യേശുവിനെ സൃഷ്ടിച്ച ദൈവമാണ് മനുഷ്യരെ ജനിപ്പിക്കുകയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്തിരുന്നത് എന്ന് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍ സമ്മതിക്കും. യേശുവിന്റെ ജനനശേഷം ദൈവം ഇത്തരം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് യേശുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യേശു അവകാശവാദം ഉന്നയിച്ചിട്ടുമില്ല. ക്വുര്‍ആന്‍ പറയുന്നു: "മര്‍യമിന്റെ പുത്രന്‍ മസീഹ് തന്നെയാകുന്നു ദൈവം എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും നിഷേധികളായിരിക്കുന്നു. പ്രവാചകരെ അവരോട് ചോദിക്കുക: ദൈവം മര്‍യമിന്റെ പുത്രന്‍ മസീഹി(മിശിഹാ)നെയും അദ്ദേഹത്തിന്റെ മാതാവിനെയും ഭൂവാസികളെ അഖിലത്തെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവനെ ആ തീരുമാനത്തില്‍നിന്നും വ്യതിചലിപ്പിക്കാന്‍ കഴിവുള്ളവര്‍ ആരുണ്ട്? അല്ലാഹു, ആകാശ ഭൂമികളുടെയും അവക്കിടയിലുള്ള സകലതിന്റെയും അധിപനാകുന്നു. താനിച്ഛിക്കുന്നതെന്തും അവന്‍ സൃഷ്ടിക്കുന്നു. അവന്റെ ശക്തി സകല വസ്തുക്കളെയും വലയം ചെയ്തിട്ടുള്ളതാകുന്നു.'' (ക്വുര്‍ആന്‍ 5:17) സൃഷ്ടികളോട് അത്യധികം ദയയുള്ളവനാണ് അല്ലാഹു. തെറ്റുകള്‍ മനുഷ്യര്‍ക്ക് സംഭവിക്കുമെന്നത് അല്ലാഹുവിന് അറിയാം. രഹസ്യവും പരസ്യവും അറിയുന്നവനാണവന്‍. നന്മകളില്‍വെച്ച് ഏറ്റവും വലിയ നന്മ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കലാണ്. ഏറ്റവും വലിയ പാപം ഏകനായ അല്ലാഹുവിനെ കൂടാതെ അവന്റെ സൃഷ്ടികളെ ആരാധിക്കലാണ്. എന്നാല്‍ പാപത്തില്‍നിന്ന് പിന്തിരിഞ്ഞ് ദൈവത്തോട് പശ്ചാത്തപിച്ചാല്‍ അവന്‍ മാപ്പ് നല്‍കും. സകല പാപങ്ങളും പൊറുക്കുന്ന ഉദാരനാണ് അല്ലാഹു. മനുഷ്യരോട് ഏറ്റവും ഗുണകാംക്ഷയുള്ളവനത്രെ അല്ലാഹു. ക്വുര്‍ആനിലൂടെ അല്ലാഹു മനുഷ്യന്റെ ബുദ്ധിയെ തട്ടിയുണര്‍ത്തുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. അവന്റെ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. പാപമോചനത്തെയും പ്രതിഫലത്തെയും കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നു. "അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്ന് വാദിച്ചവരും തീര്‍ച്ചയായും നിഷേധികളായിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. അവര്‍ തങ്ങളുടെ ഇത്തരം വാദങ്ങളില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോട് മാപ്പ് അഭ്യര്‍ഥിക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമ ല്ലോ.'' (ക്വുര്‍ആന്‍ 5:73-74)കുരിശ് മരണം യാഥാര്‍ഥ്യമോ?ക്രിസ്തുമതത്തില്‍ കുരിശിന് അമിത പ്രാധാന്യമാണുള്ളത്. അത് അവരുടെ മത ചിഹ്നങ്ങളില്‍ ഒന്നാണ്. കുരിശിനെ ഭൂരിപക്ഷം ക്രൈസ്തവസഭകളും പവിത്രമായി കാണുകയും ആദരിക്കുകയും ചിലര്‍ ആരാധിക്കുകയും ചെയ്യുന്നു. യേശുവിന്റെ ഭൂമിയിലെ ജീവിതകാലത്ത് ഒരിക്കലും കുരിശിന് മഹത്വമുണ്ടായിരുന്നതായി ആരും മനസ്സിലാക്കിയിരുന്നില്ല. ലോകാരംഭം മുതല്‍ യേശുക്രിസ്തു വരെയുള്ള പ്രവാചകന്‍മാര്‍ ആരുംതന്നെ കുരിശിനെ വണങ്ങുകയോ കുരിശ് നെറ്റിയില്‍ വരയ്ക്കുകയോ ചെയ്തിരുന്നില്ല. റോമാ സാമ്രാജ്യത്തില്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്നതാണ് കുരിശ്. കൈകളിലും കാലുകളിലും ആണിയടിച്ച് കുരിശില്‍ തറക്കുമ്പോള്‍ രക്തം വാര്‍ന്ന് മരണം സംഭവിക്കുകയാണ് ചെയ്യുന്നത്. യേശു ക്രൂശിതനായി എന്ന സങ്കല്‍പത്തില്‍നിന്നാണ് കുരിശിന് വിശുദ്ധിയുടെ പരിവേഷം കൈവരുന്നത്. യേശു കുരിശില്‍ കിടന്ന് മരിച്ചത് ഭൂമിയിലുള്ള സകലരുടെയും പാപത്തിന് പരിഹാരമായാണെന്ന് ക്രിസ്ത്യന്‍സഭകള്‍ പഠിപ്പിക്കുന്നു. ആദമും ഹവ്വയും ചെയ്ത പാപം സകല മനുഷ്യരിലേക്കും പങ്കുവെക്കപ്പെടുകയും ചെയ്തപ്പോള്‍ പ്രസ്തുത പാപങ്ങള്‍ക്ക് വേണ്ടിയാണ് യേശു ജീവത്യാഗത്തിന് തയ്യാറായത്. ഒരു വാദത്തിന് വേണ്ടി ഈ പാപ പരിഹാര സിദ്ധാന്തം അംഗീകരിച്ചാല്‍ തന്നെയും രണ്ട് കാര്യങ്ങള്‍ സമ്മതിക്കേണ്ടിവരും. ഒന്ന്, യേശുവിന്റെ കുരിശ് മരണം വരെയുള്ള സകല മനുഷ്യരും ബൈബിളില്‍ വിശുദ്ധന്‍മാരെന്ന് പരിചയപ്പെടുത്തപ്പെട്ട പ്രവാചകന്‍മാര്‍ ഉള്‍പ്പെടെ പാപികളായി മരിച്ചു എന്ന്. രണ്ട്, മനുഷ്യരുടെ പാപങ്ങള്‍ക്ക് പകരമായി സ്വന്തം ജീവന്‍ നല്‍കി പാപങ്ങള്‍ പരിപൂര്‍ണമായി ഇല്ലായ്മ ചെയ്തതിനാല്‍ ഇനി ആരും പാപം ചെയ്യില്ല, അഥവാ പാപം ചെയ്താല്‍ അവര്‍ക്ക് ശിക്ഷയുമില്ല. ഈ രണ്ട് കാര്യങ്ങളും യുക്തിക്കോ മത പ്രമാണങ്ങള്‍ക്കോ നിരക്കുന്നതുമല്ല. കുരിശ് മരണം സംഭവിച്ചതിനാല്‍ മനുഷ്യരുടെ പാപം പൊറുക്കപ്പെട്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് യേശുവിന് മാത്രം അവകാശപ്പെട്ടതല്ല. അദ്ദേഹത്തിനെ ഒറ്റിക്കൊടുത്തുവെന്ന് പറയപ്പെടുന്ന യൂദാസിനും, അദ്ദേഹത്തെ ക്രൂശിക്കാന്‍ ഉത്തരവിട്ട പിലാത്തോസും ക്രൂശിച്ച റോമന്‍ പടയാളികളും എല്ലാം മനുഷ്യരുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ പരിശ്രമിച്ചുവെന്ന് പറയേണ്ടിവരും. കാരണം കുരിശ് മരണത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയും വിജയകരമായി പ്രയോഗവല്‍കരിച്ചതും അവരാണല്ലോ. യഥാര്‍ഥത്തില്‍ യേശു കൊല്ലപ്പെടേണ്ടത് മനുഷ്യരാശിയുടെ ആവശ്യമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതിയോഗികളുടെ അതായത് യഹൂദ റബ്ബികളുടെ ആഗ്രഹമായിരുന്നു. സത്യം ജനങ്ങളില്‍നിന്ന് മറച്ചുവെച്ച് ജനങ്ങളുടെ സമ്പത്തും ആദരവുകളും പിടിച്ചുപറ്റി സുഖസമൃദ്ധമായ ജീവിതം നയിച്ചിരുന്ന യഹൂദ പുരോഹിതന്മാര്‍ക്ക് ദൈവ വചനങ്ങള്‍ സത്യമായി പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന യേശുവിന്റെ സാന്നിധ്യം അസഹനീയമായിരുന്നു. യേശുവിന്റെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടര്‍ന്നാല്‍, സത്യം ജനങ്ങള്‍ മനസ്സിലാക്കിയാല്‍ തങ്ങളുടെ ദൈവത്തിന്റെ പ്രതിപുരുഷന്‍മാര്‍ എന്ന പദവിക്ക് ഇളക്കം തട്ടുമെന്നും സുഖജീവിതം അവസാനിക്കുമെന്നും അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. യേശുവിനെതിരെ ദുഷ്പ്രചരണങ്ങള്‍ അഴിച്ചുവിട്ടതും ക്രൂശിക്കാന്‍ പ്രേരിപ്പിച്ചതും അവരായിരുന്നു. എന്നാല്‍ ഇന്ന് യേശു ക്രൂശിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണ്. ജന്മപാപ സിദ്ധാന്തത്തിന്റെ അടിസ്ഥാന പ്രമാണമാണ്. യേശുവിന്റെ ദിവ്യത്വത്തിനുള്ള തെളിവുകളിലൊന്നാണ് കുരിശ് മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും. കുരിശ് മരണം ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനശിലകളിലൊന്നായി വ്യാഖ്യാനിക്കപ്പെടുമ്പോഴും നിലവിലെ ക്രൈസ്തവ സഭകള്‍ അംഗീകരിച്ച നാല് സുവിശേഷങ്ങളിലും കുരിശ് മരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെയും കാര്യത്തില്‍ പ്രകടമായ വൈരുധ്യങ്ങളുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന കാലത്തും കുരിശ് മരണത്തെക്കുറിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുരിശ് മരണത്തെക്കുറിച്ച് ഗഹനമായ ചര്‍ച്ചക്കോ വാചാലമായ സംവാദങ്ങള്‍ക്കോ ക്വുര്‍ആന്‍ മുതിരുന്നില്ല. പ്രസ്തുത സംഭവത്തിന് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് വ്യക്തമായും സംക്ഷിപ്തമായും കുരിശ് മരണം സംബന്ധിച്ച യാഥാര്‍ഥ്യം അല്ലാഹു വെളിപ്പെടുത്തുന്നു: "അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.'' (ക്വുര്‍ആന്‍ 4:157-158). "(ഇസ്രായീല്യര്‍) മസീഹിനെതിരെ ഗൂഢതന്ത്രത്തില്‍ ഏര്‍പ്പെട്ടു. അപ്പോള്‍ അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രം പ്രയോഗിക്കുന്നവരില്‍ അത്യുത്തമന്‍ അല്ലാഹുതന്നെ. അല്ലാഹു ഈസായോട് പറഞ്ഞു: ഓ ഈസാ, ഇപ്പോള്‍ ഞാന്‍ താങ്കളെ മടക്കിവിളിക്കുന്നതും എന്നിലേക്ക് ഉയര്‍ത്തുന്നതുമാകുന്നു. താങ്കളെ നിഷേധിച്ചവരില്‍നിന്ന് താങ്കളെ നാം ശുദ്ധീകരിക്കുന്നതുമാകുന്നു. താങ്കളുടെ മാര്‍ഗം പിന്തുടര്‍ന്നവരെ താങ്കളെ നിഷേധിച്ചവരേക്കാള്‍ ഉന്നതരാക്കി നിലനിര്‍ത്തും അന്ത്യനാള്‍വരെ. നിങ്ങളൊക്കെയും ഒടുവില്‍ എന്നിലേക്ക് മടങ്ങേണ്ടതുണ്ട്. നിങ്ങള്‍ പരസ്പരം ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പ് കല്‍പിക്കും. എന്നാല്‍ സത്യത്തെ നിഷേധിച്ചവരെ ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായി ശിക്ഷിക്കുന്നതാകുന്നു. അപ്പോള്‍ അവരെ സഹായിക്കാന്‍ ആരുമുണ്ടാവില്ല. സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടും. അക്രമികളെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല' (ക്വുര്‍ആന്‍ 3:54-57)യേശുവിന്റെ സുവിശേഷംയേശുവിന് അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമാണ് ഇഞ്ചീല്‍. യേശുവിന്റെ ജനനത്തിന് മുമ്പുവരെ തൌറാത്ത് (തോറ) ആയിരുന്നു ഇസ്രായീല്‍ സമൂഹത്തിന്റെ വേദഗ്രന്ഥം. മൂസാ നബിക്ക്(അ)(മോസസ്) ദൈവം അവതരിപ്പിച്ചതാണ് തൌറാത്ത്. ഈസാ നബിക്ക്(അ) ഇഞ്ചീല്‍ അവതരിപ്പിക്കപ്പെട്ടപ്പോഴും തൌറാത്ത് ദുര്‍ബലപ്പെടുകയോ അതിലെ ശരീഅത്ത് (മതനിയമം) വ്യത്യാസപ്പെടുത്തുകയോ ചെയ്തില്ല. ഈസാ നബി(അ) തൌറാത്ത് അനുസരിച്ച് ജീവിക്കുകയും ജനങ്ങളെ അതനുസരിച്ച് ജീവിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. "ആ പ്രവാചകന്‍മാരെ പിന്തുടര്‍ന്ന്, മര്‍യമിന്റെ പുത്രന്‍ ഈസായെ-തന്റെ മുന്നിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായി-നാം അയച്ചു. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. തൌറാത്തിനെ ശരിവെച്ചും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവുമായും തത്ത്വോപദേശവുമായണത് അവതീര്‍ണമായത്.'' (ക്വുര്‍ആന്‍ 5:46). മൂസാനബി(മോസസ്)യുടെ കാലശേഷം ജനങ്ങള്‍ തൌറാത്ത് പിന്‍പറ്റി ജീവിച്ചെങ്കിലും കാലം കഴിയുംതോറും തൌറാത്തില്‍നിന്ന് അവര്‍ അകന്നുകൊണ്ടിരുന്നു. ഈസാ നബി(അ)യുടെ കാലമായപ്പോഴേക്കും യഹൂദ പുരോഹിതന്‍മാര്‍ മതമേലധ്യക്ഷന്മാരായി ജനങ്ങളില്‍നിന്ന് അവിഹിതമായി ധനം ശേഖരിക്കുകയും തൌറാത്തിലെ നിയമങ്ങള്‍ക്ക് പകരം സ്വന്തമായി നിയമനിര്‍മാണം നടത്തി അത് തൌറാത്തിലെ നിയമങ്ങളാണെന്ന് ജനങ്ങളെ തെറ്റുധരിപ്പിക്കുകയും ചെയ്തു. വേദഗ്രന്ഥം സാധാരണക്കാര്‍ക്ക് വിവരിച്ച് കൊടുക്കാതെ സത്യത്തെ അവര്‍ മറച്ചുവെച്ചു. ഇത്തരമൊരു ദശാസന്ധിയിലാണ് ഈസാനബി(അ) അല്ലാഹുവിനാല്‍ നിയോഗിക്കപ്പെടുന്നത്. തൌറാത്തിന്റെ ആദിമ വിശുദ്ധി അദ്ദേഹം പുനഃസ്ഥാപിച്ചു. തന്റെ കാലഘട്ടത്തിന് അനുയോജ്യമായതും തന്റെ പിന്‍ഗാമികള്‍ അറിഞ്ഞിരിക്കേണ്ടതുമായ തത്ത്വോപദേശങ്ങളും ഭാവി പ്രവചനങ്ങളും ഉള്‍ക്കൊള്ളുന്നവയുമാണ് അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ട ഇഞ്ചീല്‍. ഇഞ്ചീലിലൂടെ പ്രധാനപ്പെട്ട രണ്ട് ദൌത്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടു. ഒന്നാമത്തേത് യേശുവിന് മുമ്പ് അയക്കപ്പെട്ട ദൈവദൂതന്‍ മോസസിന്റെ മാര്‍ഗം തന്നെയാണ് പിന്തുടരേണ്ടത് എന്നും തന്റെ സ്വന്തം വകയായി ഒരു പുതിയ മതമോ മുന്‍കാല പ്രവാചകന്‍മാരില്‍നിന്ന് വ്യത്യസ്തമായ ഒരു ജീവിതപദ്ധതിയോ തനിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പിക്കുവാനില്ല എന്നതും. രണ്ടാമതായി തന്റെ ദൌത്യത്തിന്റെ തുടര്‍ച്ചയും ദൈവികവെളിപാടുകളുടെ പൂര്‍ത്തീകരണവും നടക്കേണ്ടതിന് തനിക്ക് ശേഷം നിയോഗിതനാകുന്ന പ്രവാചകനെക്കുറിച്ച് തന്റെ ജനതയോട് പറയുക എന്നത്. തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ട മുഹമ്മദ് നബിയെ(അ) അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും അദ്ദേഹത്തിന് അവതീര്‍ണമായ ഗ്രന്ഥം അനുസരിച്ച് ജീവിക്കേണ്ടതും യേശുവിന്റെ യഥാര്‍ഥ അനുയായികളുടെ ബാധ്യതയാണ് എന്ന് ക്വുര്‍ആനിലൂടെ അല്ലാഹു വേദവാഹകരെ ഉണര്‍ത്തുന്നു. "മര്‍യമിന്റെ മകനായ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമത്രെ): ഇസ്രായീല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തിയും ശേഷം വരുന്ന അഹ്മദ് എന്ന ദൈവദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിച്ചും നിങ്ങളിലേക്കുവന്ന ദൈവദൂതനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളുമായി ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് തികഞ്ഞ ജാലവിദ്യയാകുന്നു.'' (ക്വുര്‍ആന്‍ 61:6) യേശുവിന്റെ ദൌത്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് മുഹമ്മദ് നബി (സ്വ)യെപ്പറ്റിയുള്ള സന്തോഷവാര്‍ത്ത അറിയിക്കുക എന്നത്. ഈ സന്തോഷവാര്‍ത്തക്ക് പല പ്രത്യേകതകളുമുണ്ട്. മുമ്പ് അവതരിക്കപ്പെട്ട വേദഗ്രന്ഥമായ തൌറാത്തില്‍പോലും മുഹമ്മദ് നബി (സ്വ)യെപറ്റി പരാമര്‍ശിച്ചിരിക്കുന്നു. പൂര്‍വപ്രവാചകന്മാരോട് മുഹമ്മദ് നബി (സ്വ)യെ സഹായിക്കണമെന്ന് അല്ലാഹു നിര്‍ദേശിച്ചതായി ക്വുര്‍ആന്‍ 3:81ലും ഒരു വിശ്വവിമോചകന് വേണ്ടിയുള്ള ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ഥന 2:129ലും നാം വായിക്കുന്നു. പൂര്‍വ പ്രവാചകന്മാരെല്ലാം അവരുടെ അനുയായികളോട് അന്തിമദൂതനെക്കുറിച്ച് പറയുകയും അവര്‍ക്ക് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളില്‍ അടയാളപ്പെടുത്തപ്പെടുകയും ചെയ്ത പ്രവാചകന്റെ ആഗമനം അടുത്തിരിക്കുന്നുവെന്ന് അറിയിക്കാന്‍ യേശു ആഗതനായത് തികച്ചും സന്ദര്‍ഭോചിതംതന്നെ. അവസാന നാള്‍വരേക്കും ഇനിയൊരു പ്രവാചകന്‍ വരാനില്ല. ഇനി ഒരു വേദഗ്രന്ഥം ദൈവത്തില്‍നിന്ന് അവതരിക്കാനുമില്ല. അതുകൊണ്ടുതന്നെ സകല മനുഷ്യര്‍ക്കും ഇഹപര മോക്ഷത്തിനായി അവസാന വേദഗ്രന്ഥമായ ക്വുര്‍ആന്‍ അനുധാവനം ചെയ്യേണ്ടതുണ്ട്. "അവരുടെ അടുത്ത്, തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകനെ പിന്തുടരുന്നവര്‍. അതെ, നാം അവരോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു. ശുദ്ധമായവ അനുവദിക്കുകയും അശുദ്ധമായവ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുകയും അവരെ വരിഞ്ഞ് മുറുക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്യുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ആദരിക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം ഇറക്കപ്പെട്ട പ്രകാശം പിന്തുടരുകയും ചെയ്യുന്നവരാരോ അവരാകുന്നു വിജയം പ്രാപിച്ചവര്‍.'' (ക്വുര്‍ആന്‍ 7:157) ക്വുര്‍ആന്‍ വളരെ വ്യക്തമായി പറഞ്ഞതാണ് തൌറാത്തിലും ഇഞ്ചീലിലും മുഹമ്മദ് നബി(സ്വ)യെപ്പറ്റി കൃത്യമായ പരാമര്‍ശമുണ്ട് എന്ന വസ്തുത. ക്വുര്‍ആന്‍ അവതരിക്കുന്ന പശ്ചാത്തലത്തില്‍ പൂര്‍വ വേദങ്ങളെക്കുറിച്ച് അറിവുള്ള പണ്ഡിതന്‍മാര്‍ ആരുംതന്നെ ക്വുര്‍ആനിന്റെ ഈ അവകാശവാദത്തെ പരസ്യമായി ചോദ്യം ചെയ്യുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല എന്നത് മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ സംബന്ധിച്ച് അവര്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നതിന് തെളിവാണ്. വേദ വിശ്വാസികള്‍ക്ക് അവരുടെ സന്താനങ്ങളെ തിരിച്ചറിയുന്നതുപോലെ മുഹമ്മദ് നബി(സ്വ)യെ അറിയാമായിരുന്നുവെന്ന് ക്വുര്‍ആന്‍ 2:146, 6:20 വചനങ്ങള്‍ നമ്മോട് പറയുന്നു. "നാം വേദം നല്‍കിയവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നപോലെ ഇക്കാര്യം അറിയാം. അവരില്‍ ഒരു വിഭാഗം ബോധപൂര്‍വം സത്യം മറച്ചുവെക്കുകയാണ്'' (ക്വുര്‍ആന്‍ 2:146) മുഹമ്മദ് നബി(സ്വ)യെപറ്റി ഇഞ്ചീലിലും തൌറാത്തിലും പ്രസ്താവിച്ചിട്ടുണ്ട് എന്ന സത്യം ക്രൈസ്തവ സഹോദരങ്ങളോട് പറഞ്ഞാല്‍ ബൈബിളില്‍ അത്തരമൊരു പരാമര്‍ശമില്ല എന്നവര്‍ മറുപടി പറഞ്ഞേക്കും. ബൈബിളിലെ മുഹമ്മദ് നബിയെക്കുറിച്ച പരാമര്‍ശങ്ങളോ അതിന്റെ സത്യാസത്യതയോ വിവരിക്കുക എന്നതിലേക്ക് ഞാന്‍ മുതിരുന്നില്ല. ബൈബിള്‍ ഇഞ്ചീലാണ് എന്ന മിഥ്യാധാരണകൊണ്ടാണ് ക്രൈസ്തവ സഹോദരങ്ങള്‍ അപ്രകാരം പറയുന്നത്. ബൈബിള്‍ ഇഞ്ചീലാണ് എന്ന് ക്രൈസ്തവ പണ്ഡിതന്‍മാര്‍ക്കുപോലും ആത്മാര്‍ഥമായി പറയാന്‍ കഴിയില്ല എന്നതാണ് വസ്തുത. അല്ലാഹുവിനാല്‍ അവതരിപ്പിക്കപ്പെട്ടതാണ് ഇഞ്ചീല്‍. സുവിശേഷകര്‍ത്താക്കള്‍ എഴുതിയ സുവിശേഷങ്ങളാണ് ബൈബിള്‍. ബൈബിളും ഇഞ്ചീലും തമ്മിലുള്ള ഒരേയൊരു ബന്ധം ബൈബിളില്‍ ഇഞ്ചീലിലെ ചില പരാമര്‍ശങ്ങള്‍ ഉണ്ട് എന്നത് മാത്രമാണ്. മുഹമ്മദ് നബി(സ്വ)യുടെ സമകാലികരായ യഹൂദ, ക്രൈസ്തവ പണ്ഡിതന്‍മാര്‍ക്ക് നബി(സ്വ)യെ സംബന്ധിച്ച തോറയിലെയും ഇഞ്ചീലിലെയും പരാമര്‍ശങ്ങള്‍ അവ്യക്തമായിരുന്നില്ല. എന്നാല്‍ സത്യം മനസ്സിലായിട്ടും അന്ധത നടിക്കുന്ന പുരോഹിതന്മാര്‍ എക്കാലത്തെയും പോല അന്നുമുണ്ടായിരുന്നു. സത്യം മറച്ചുവെക്കുകയും മനഃപൂര്‍വം സത്യനിഷേധത്തിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്തുകൊണ്ട് തങ്ങളാണ് യഥാര്‍ഥത്തില്‍ സത്യത്തിന്റെ ആളുകളെന്ന് അവകാശപ്പെട്ട ക്രൈസ്തവരോട് അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്യാന്‍ വേണ്ടി അവരെ വെല്ലുവിളിക്കാന്‍ അല്ലാഹു നബി(സ്വ)യോട് കല്‍പിച്ചു. "നിനക്ക് സൂക്ഷ്മജ്ഞാനം ലഭിച്ചശേഷം വല്ലവരും (ഈസായുടെ കാര്യത്തില്‍) നിന്നോട് തര്‍ക്കിക്കുന്ന പക്ഷം അവരോട് പറയുക: വരിക, ഞങ്ങളുടെ സന്താനങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക് വിളിക്കാം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതില്‍ ഹാജരാകാം. തുടര്‍ന്ന് നമ്മില്‍ അസത്യവാദികളാരോ അവര്‍ക്കെതിരെ അല്ലാഹുവിന്റെ ശാപമുണ്ടാകാന്‍ നമുക്ക് പ്രാര്‍ഥിക്കാം.'' (ക്വുര്‍ആന്‍ 3:61) ഈ വചനം അവതരിച്ചപ്പോള്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: "പ്രമാണങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ നിങ്ങളുമായി മുബാഹല നടത്താന്‍ നാഥന്‍ എന്നോട് കല്‍പിച്ചിരിക്കുന്നു'' അവര്‍ പറഞ്ഞു: "ഞങ്ങള്‍ ആലോചിച്ച് വിവരം പറയാം.'' അങ്ങനെ അവര്‍ മടങ്ങി. തങ്ങളുടെ നേതാവിനോട് അവര്‍ അഭിപ്രായം ആരാഞ്ഞു. "മുഹമ്മദ് പ്രവാചകനാണെന്ന് നിങ്ങള്‍ക്കറിയാം. ഏത് വിഭാഗവും അവരുടെ പ്രവാചകനോട് മുബാഹല (ശാപപ്രാര്‍ഥന) നടത്തിയാല്‍ അവരുടെ ഉന്മൂലനാശം തീര്‍ച്ചയാണ്. നിങ്ങള്‍ പ്രവാചകനോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുക.'' മുഹമ്മദ് നബി(സ്വ)യും അവിടുത്തെ മകള്‍ ഫാത്തിമയെയും ഭര്‍ത്താവ് അലിയെയും മക്കളെയുംകൂട്ടി മുബാഹലക്കായി പുറപ്പെട്ടു. തന്റെ കുടുംബത്തോട് നബി(സ്വ) പറഞ്ഞു: "ഞാന്‍ പ്രാര്‍ഥിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുക.'' അപ്പോള്‍ നജറാനിലെ ഒരു ക്രൈസ്തവപുരോഹിതന്‍ പറഞ്ഞു: "ക്രിസ്ത്യന്‍ സമൂഹമേ, ഒരു പര്‍വതം തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍പോലും അതിന് ഉത്തരം ലഭിക്കുന്ന ഒരു വിഭാഗത്തെ ഞാന്‍ കാണുന്നു. അതുകൊണ്ട് നിങ്ങള്‍ അവരുമായി മുബാഹല (ശാപപ്രാര്‍ഥന) നടത്തരുത്. അല്ലെങ്കില്‍ അന്ത്യനാള്‍വരെ ഒരു ക്രിസ്ത്യാനിയും ഭൂലോകത്ത് ഉണ്ടാവുകയില്ല.'' പിന്നീട് അവര്‍ പ്രവാചകനോട് പറഞ്ഞു: "ഞങ്ങള്‍ മുബാഹലക്കില്ല.'' അപ്പോള്‍ നബി(സ്വ) പറഞ്ഞു: "എങ്കില്‍ നിങ്ങള്‍ മുസ്ലിമാവുക.'' അതിനും അവര്‍ വിസമ്മതിച്ചു. ഈ അധ്യായത്തില്‍ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളും പ്രവാചകചരിത്രത്തിലെ നടേ സൂചിപ്പിച്ച ചരിത്ര സംഭവങ്ങളും മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വവും അദ്ദേഹത്തിനവതരിച്ച ദൈവികഗ്രന്ഥവും സത്യമാണെന്ന് അദ്ദേഹത്തിന്റെ സമകാലികരായ യഹൂദ ക്രൈസ്തവ പുരോഹിതന്‍മാര്‍ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു എന്ന് നമ്മെ തെര്യപ്പെടുത്തുന്നു. ഈ സത്യം മനസ്സിലാക്കിയവന്‍ ക്രൈസ്തവ പുരോഹിതരില്‍ അന്നത്തെയെന്നപോലെ ഇന്നും ഉണ്ട് എന്നതാണ് കൌതുകകരമായ മറ്റൊരു വസ്തുത. ദൈവമാര്‍ഗത്തിലുള്ള ഈ യാത്രയില്‍ എല്ലാ മനുഷ്യരും ഉള്‍പ്പെട്ട് ദൈവത്തിന്റെ പ്രീതിയും അവന്റെ സമ്മാനമായ ശാശ്വതമാര്‍ഗവും കരസ്ഥമാക്കുവാന്‍ ഗുണകാംക്ഷയോടെ അല്ലാഹു നമ്മോട് ഉപദേശിക്കുന്നു. "പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും തുല്യമായ ഒരു കാര്യത്തിലേക്ക് വരാം. അല്ലാഹുവിനെയല്ലാതെ മറ്റാരെയും നാം വണങ്ങരുത്; അവന് നാം പങ്കാളികളെ കല്‍പിക്കരുത്; അല്ലാഹുവിനെ വിട്ട് നമ്മില്‍ ചിലര്‍ മറ്റുചിലരെ ദൈവങ്ങളാക്കി വെക്കരുത്. പിന്നെയും അവര്‍ പിന്തിരിയുന്നപക്ഷം അവരോട് പറയുക: ഞങ്ങള്‍ അല്ലാഹുവിന് കീഴ്പ്പെട്ടവര്‍ (മുസ്ലിംകള്‍) ആണെന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിക്കുക.'' (ക്വുര്‍ആന്‍ 3:64)മുന്‍കാല പ്രവാചകന്‍മാര്‍ ക്രിസ്ത്യാനികളല്ലലോകത്ത് മനുഷ്യാരംഭം മുതല്‍ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ടിരുന്നു. ആദം, നൂഹ്, ഇബ്രാഹിം, ഇസ്മാഈല്‍, യഅ്ക്കൂബ്, യൂസുഫ്, അയ്യൂബ്, ഹാറൂണ്‍, മൂസാ, ദാവൂദ്, സുലൈമാന്‍, ഇല്യാസ്, യൂനുസ്, സകരിയ്യാ, യഹ്യാ, ഈസാ (അ) മുതലായ പ്രവാചകന്‍മാര്‍ അല്ലാഹു അയച്ച പ്രവാചകന്മാരാണ്. പലകാലങ്ങളില്‍ പല ദേശങ്ങളിലായി ലക്ഷത്തില്‍പരം പ്രവാചകന്‍മാര്‍ ഈ ഭൂമിയില്‍ വന്നുപോയിട്ടുണ്ട്. ഈ പ്രവാചകന്‍മാരെ ക്രൈസ്തവവിശ്വാസികള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെടുകയും ദൈവം സ്നേഹിക്കുകയും ദൈവത്തെ മറ്റ് മനുഷ്യരേക്കാള്‍ കൂടുതലായി ആരാധിക്കുകയും ചെയ്ത ഈ പ്രവാചകന്‍മാര്‍ ആരുംതന്നെ ഒരു വിഗ്രഹത്തെയും ദേവാലയത്തില്‍ പ്രദര്‍ശിപ്പിക്കുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല. മാലാഖമാരോടോ വിശുദ്ധന്‍മാരായ പരേതാത്മാക്കളോടോ അവര്‍ മധ്യസ്ഥപ്രാര്‍ഥനയോ സഹായഭ്യര്‍ഥനകളോ നടത്തിയിരുന്നില്ല. തൂക്കുമരത്തെയോ കുരിശിനെയോ ദൈവത്തിന്റെ ചിഹ്നങ്ങളായി അവര്‍ മനസ്സിലാക്കുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല. സന്നിഗ്ദ്ധ ഘട്ടത്തില്‍ അവര്‍ നെറ്റിയില്‍ കുരിശ് വരച്ചിരുന്നില്ല. അവരെല്ലാം ഏകനായ അല്ലാഹുവിനെ മാത്രം ആരാധിച്ചു. അവനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന് പഠിപ്പിച്ചു. അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി അവര്‍ ജീവിതം സമര്‍പിച്ചു. അതിന്റെ പേരില്‍ പലരും പീഡിപ്പിക്കപ്പെട്ടു. നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടു. ചിലര്‍ വധിക്കപ്പെട്ടു. ഈ കഷ്ടതകളെല്ലാം അവര്‍ സഹിച്ചത് എല്ലാവരെയും സൃഷ്ടിച്ച ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് പ്രബോധനം ചെയ്തതിന്റെ പേരിലായിരുന്നു. അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് മനുഷ്യര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കണമെന്നും വിധി നടത്തണമെന്നും കല്‍പിച്ചതിന്റെ പേരിലായിരുന്നു. അവര്‍ അല്ലാഹുവിന്റെ കല്‍പന പൂര്‍ണമായി അനുസരിക്കുന്നവരായിരുന്നു. അവര്‍ പരിഛേദന നടത്തിയിരുന്നു. നമസ്കാരം കൃത്യമായി നിലനിര്‍ത്തിയിരുന്നു. സക്കാത്ത് നല്‍കിയിരുന്നു. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് അല്ലാഹുവിന്റെ കല്‍പനപ്രകാരം വ്രതം അനുഷ്ഠിച്ചിരുന്നു. മാംസാഹാരം ഒഴിവാക്കിക്കൊണ്ട് വെജിറ്റേറിയന്‍ മാത്രം ഭക്ഷിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം യേശുവോ മറ്റ് പ്രവാചകന്‍മാരോ അനുഷ്ഠിക്കുകയോ കല്‍പിക്കുകയോ ചെയ്തിട്ടില്ല. അത് പുരോഹിതന്‍മാര്‍ പുതുതായി ആവിഷ്കരിച്ച നിയമമാണ്. പ്രവാചകന്‍മാരും അവരെ പിന്‍പറ്റിയ അനുയായികളും സത്യത്തിനും നീതിക്കും ധര്‍മത്തിന്റെ പുനഃസ്ഥാപനത്തിനും അടിച്ചമര്‍ത്തപ്പെട്ടവരുടെ പുനരുത്ഥാനത്തിനും വൃദ്ധരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനുവേണ്ടിയും ദൈവമാര്‍ഗത്തില്‍ സമരം നടത്തിയിരുന്നു. മുന്‍കാല പ്രവാചകന്മാരെക്കുറിച്ച് ഈ അധ്യായത്തില്‍ പ്രതിപാദിച്ച സംഗതികളെല്ലാം ക്രൈസ്തവ പുരോഹിതന്‍മാര്‍ക്കും സാധാരണ വിശ്വാസികള്‍ക്കും അറിയാവുന്ന സത്യമാണ്. യേശു ഉള്‍പ്പെടെയുള്ള മുന്‍കാല പ്രവാചകന്‍മാര്‍ ആരുംതന്നെ ക്രിസ്ത്യാനികളായിരുന്നില്ല. അവരാരും സ്വയം ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുകയോ ക്രിസ്തുമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. എന്തിനധികം, ക്രിസ്തുമതം എന്ന പേരുപോലും അവര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ അവരെല്ലാം ഏക ദൈവാരാധനയുടെ വക്താക്കളായിരുന്നു. അല്ലാഹുവിന് പരിപൂര്‍ണമായി സമര്‍പ്പിച്ചവരായിരുന്നു. അല്ലാഹുവിനെ നിരുപാധികമായി അനുസരിച്ചവരും അവന്റെ ആജ്ഞാ നിരോധനങ്ങളെ കണിശമായി പാലിച്ചവരുമായിരുന്നു. ഇത്തരുണത്തിലുള്ള പരമമായ സമര്‍പണത്തിനാണ് അറബി ഭാഷയില്‍ ഇസ്ലാം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെയാണ് മുന്‍കാല പ്രവാചകന്‍മാര്‍ മുസ്ലിംകളാണ് എന്ന് ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത്. "ഇബ്രാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്കൂബും യഅ്കൂബ് സന്തതികളും യഹൂദരോ അല്ലെങ്കില്‍ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങളുടെ വാദം? എങ്കില്‍ ചോദിക്കുക, 'നിങ്ങളാണോ ഏറെ അറിയുന്നത്, അതോ അല്ലാഹുവോ?' തന്റെ വശം അല്ലാഹുവിങ്കല്‍നിന്ന് ഒരു സാക്ഷ്യമുണ്ടായിരിക്കുകയും എന്നിട്ടത് മറച്ചുവെക്കുകയും ചെയ്തവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ല.'' (ക്വുര്‍ആന്‍ 2:140) "ഓ, വേദവിശ്വാസികളെ ഇബ്രാഹീമി(ന്റെ മതത്തി)നെക്കുറിച്ച് നിങ്ങളെന്തിന് തര്‍ക്കിക്കുന്നു? തൌറാത്തും ഇഞ്ചീലുമെല്ലാം അദ്ദേഹത്തിന് ശേഷമാണല്ലോ അവതരിക്കപ്പെട്ടത്. അതുപോലും നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? നിങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങളില്‍ വേണ്ടുവോളം നിങ്ങള്‍ തര്‍ക്കിച്ചുകഴിഞ്ഞു. ഇനി ഒട്ടും അറിവില്ലാത്ത വിഷയങ്ങളിലും നിങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതെന്തിന്? അല്ലാഹു അറിയുന്നു; നിങ്ങളോ അറിയുന്നില്ല. ഇബ്രാഹീം ജൂതനായിരുന്നില്ല. ക്രിസ്ത്യാനിയുമായിരുന്നില്ല. എന്നാല്‍ അദ്ദേഹം ഏകാഗ്രചിത്തനായ മുസ്ലിം ആയിരുന്നു. ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നിട്ടില്ല. ഇബ്രാഹീമിന്റെ ഉറ്റവരായിരിക്കുവാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അത്, അദ്ദേഹത്തെ അനുഗമിച്ചവര്‍ക്കാകുന്നു. ഇപ്പോള്‍ ഈ പ്രവാചകനും (മുഹമ്മദ് നബി) അദ്ദേഹത്തില്‍ വിശ്വസിച്ചവരും ഈ ബന്ധത്തിന് കൂടുതല്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹു, വിശ്വാസികളുടെ മാത്രം തുണയും രക്ഷകനുമാകുന്നു'' (ക്വുര്‍ആന്‍ 3:65-68)യേശുവിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍വ്യാജമായ ദൈവസങ്കല്‍പങ്ങളില്‍നിന്നും മനുഷ്യനിര്‍മിത നിയമങ്ങളില്‍നിന്നും മനുഷ്യരെ രക്ഷിച്ച് യഥാര്‍ഥ സ്രഷ്ടാവും സംരക്ഷനുമായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളിലേക്ക് മനുഷ്യസമൂഹത്തെ ക്ഷണിക്കുവാനും അവരെ സംസ്കരിക്കാനുമായാണ് പ്രവാചകന്‍മാര്‍ നിയോഗിതരാകുന്നത്. മുന്‍കഴിഞ്ഞ ദൈവദൂതന്‍മാര്‍ ജനത്തോട് പറഞ്ഞ ദൈവത്തെക്കുറിച്ചാണ് ഈസാ(യേശു)നബിയും ജനങ്ങളോട് പറഞ്ഞത്. പൂര്‍വിക പ്രവാചകന്‍മാരുടെ സാരോപദേശങ്ങള്‍ വാമൊഴിയായും വരമൊഴിയായും നല്‍കപ്പെട്ടിരുന്നതിനാല്‍ യേശു ജനങ്ങളിലേക്ക് വന്ന് അല്ലാഹുവന്റെ സന്ദേശങ്ങള്‍ വിവരിച്ചപ്പോള്‍ സത്യാന്വേഷികളും നിഷ്കളങ്കരുമായ മനുഷ്യര്‍ യേശു ദൈവദൂതരില്‍ ഉള്‍പ്പെട്ടവനാണെന്ന് മനസ്സിലാക്കി. താന്‍ ദൈവമാണെന്നോ ദൈവത്തിന്റെ അവതാരമാണെന്നോ തന്റെ മാതാവ് ദൈവമാതാവാണെന്നോ അദ്ദേഹം അവകാശപ്പെട്ടില്ല. ഇസ്രായീല്യരിലേക്ക് നിയോഗിതനായ ദൈവദൂതനെന്നാണ് യേശു സ്വയം പരിചയപ്പെടുത്തിയത്. മറ്റ് പ്രവാചകന്‍മാരെപോലെ യേശുവിനും സത്യസന്ദേശ പ്രചാരണത്തിന് സഹായികളായി ശിഷ്യന്‍മാര്‍ ഉണ്ടായി. ക്രിസ്തീയ സഹോദരര്‍ അപ്പോസ്തലന്‍മാരെന്ന് വിളിക്കുന്ന യേശുവിന്റെ തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്‍മാരെ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് 'ഹവാരികള്‍' എന്നാണ്. ദൈവമാര്‍ഗത്തിലുള്ള തന്റെ പ്രബോധന പരിശ്രമങ്ങള്‍ക്ക് ഹവാരികളുടെ പരിപൂര്‍ണ പിന്തുണയുണ്ടായിരുന്നു. യേശുവിന്റെ ശിഷ്യന്‍മാര്‍ യേശുവിനെ പ്രവാചകനായാണ് മനസ്സിലാക്കിയിരുന്നത്. അവര്‍ പ്രാര്‍ഥിച്ചത് യേശുവിനോടായിരുന്നില്ല. മറിച്ച് യേശു ആരോടാണോ പ്രാര്‍ഥിച്ചിരുന്നത് ആ ദൈവത്തോടായിരുന്നു. മുന്‍കാല പ്രവാചകന്‍മാര്‍ പഠിപ്പിച്ചതില്‍നിന്ന് ഭിന്നമായ ഒരു കാര്യവും യേശു ദൈവത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. പ്രവാചകന്‍മാര്‍ ഞങ്ങള്‍ ദൈവനിയുക്തരാണ് എന്നും ഞങ്ങളെ പിന്തുടരേണ്ടത് ജനങ്ങള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണെന്നും എങ്കില്‍ മാത്രമെ നിങ്ങള്‍ക്ക് ഇഹപര വിജയങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് ജനങ്ങളോട് പറയുമ്പോള്‍ പ്രവാചകന്‍മാരുടെ സത്യത ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിനുവേണ്ടിയും സത്യമാര്‍ഗം അവലംബിക്കാത്തവര്‍ക്ക് ദൈവത്തിന് മുമ്പില്‍ ഒഴികഴിവ് പറയാന്‍ ന്യായം ലഭിക്കാതിരിക്കുന്നതിന് വേണ്ടിയും ചില അത്ഭുതകൃത്യങ്ങള്‍ പ്രവാചകന്‍മാരിലൂടെ അല്ലാഹു വെളിപ്പെടുത്താറുണ്ട്. ഉദാഹരണമായി ഇബ്രാഹീം(അ) കഷ്ണങ്ങളാക്കി പല ഭാഗങ്ങളില്‍വെച്ച പക്ഷികളെ വിളിച്ചപ്പോള്‍ പറന്നുവന്നത്. (അല്‍ബഖറ: 260). സത്യനിഷേധികളാല്‍ അഗ്നികുണ്ഡത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴും അത്ഭുതകരമായി രക്ഷപ്പെട്ടതും അഗ്നി ഇബ്രാഹിം നബിക്ക് കുളിരായി അനുഭവപ്പെട്ടതും. (21:68). ഉസൈര്‍(അ) നബിയെ (എസ്ര പ്രവാചകന്‍) മരിച്ച് ഒരു ശതവര്‍ഷത്തിന് ശേഷം ഭൂമിയില്‍വെച്ചുതന്നെ പുനരുജ്ജീവിപ്പിച്ച് ജനങ്ങള്‍ക്ക് ദൃഷ്ടാന്തമാക്കിയത് (അല്‍ബഖറ: 259). മൂസാനബി(അ) (മോശെ പ്രവാചകന്‍) ചെങ്കടല്‍ പിളര്‍ത്തി സ്വന്തം ജനതയെ ഫറോവയുടെ അക്രമണത്തില്‍നിന്ന് രക്ഷിച്ചത് (26:63). മൂസാനബി(അ)യുടെ വടി സര്‍പ്പമായി മാറുന്നത് (7:107), സകറിയ്യാ നബി (അ)ക്ക് വാര്‍ധക്യത്തില്‍ വന്ധ്യയായ അദ്ദേഹത്തിന്റെ ഭാര്യയില്‍ സന്താനമുണ്ടായത് (3:39,40). മുഹമ്മദ് നബി(സ്വ)ക്ക് ചന്ദ്രനെ പിളര്‍ത്തി പ്രദര്‍ശിപ്പിച്ചത് (54:1) തുടങ്ങിയവ. പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ട അമാനുഷിക സംഭവങ്ങളില്‍ ചിലത് മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. യേശു ദൈവദൂതനായതുകൊണ്ടുതന്നെ അദ്ദേഹത്തിലൂടെയും അമാനുഷിക സംഭവങ്ങള്‍ വെളിവാക്കപ്പെട്ടിട്ടുണ്ട്. അമാനുഷിക സംഭവങ്ങള്‍ വെളിവാക്കപ്പെട്ട ഇതര പ്രവാചകന്‍മാര്‍ ദൈവങ്ങളോ ദൈവത്തിന്റെ സന്താനങ്ങളോ അല്ലാത്തതുപോലെ യേശുവും ദൈവമോ ദൈവപുത്രനോ അല്ല എന്നതാണ് യാഥാര്‍ഥ്യം. "(ഈസാ(അ) ഇസ്രായീല്‍ വംശത്തില്‍ ദൂതനായി ചെന്നപ്പോള്‍ പറഞ്ഞു:) ഞാന്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായി നിങ്ങളില്‍ വന്നവനാകുന്നു. ഞാന്‍ നിങ്ങളുടെ മുന്നില്‍വെച്ച് കളിമണ്ണുകൊണ്ട് ഒരു പക്ഷിക്കോലമുണ്ടാക്കാം. എന്നിട്ട് അതില്‍ ഊതാം. അപ്പോള്‍ അല്ലാഹുവിന്റെ ഹിതത്താല്‍, അതൊരു പക്ഷിയായിത്തീരും. ജന്മനാ അന്ധനായവനും പാണ്ഡ് രോഗിക്കും അല്ലാഹുവിന്റെ ഹിതത്താല്‍, ഞാന്‍ രോഗശാന്തി നല്‍കാം. അല്ലാഹുവിന്റെ ഹിതത്താല്‍ ഞാന്‍ മൃതദേഹത്തെ ജീവിപ്പിക്കാം. നിങ്ങള്‍ ഭക്ഷിച്ചുകൊണ്ടിരിക്കുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ച് വെച്ചിട്ടുള്ളത് എന്തെന്നും ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാം. ഇതില്‍ നിങ്ങള്‍ക്ക് മതിയായ ദൃഷ്ടാന്തമുണ്ട്-നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. തൌറാത്തില്‍നിന്ന് (തോറ) എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ള നിയമ ശാസനകളെ സത്യപ്പെടുത്തുന്നവനുമായിട്ടാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്ന, ചില കാര്യങ്ങള്‍ അനുവദിക്കുന്നതിനായിട്ടും ഞാന്‍ വന്നു. അറിയുവിന്‍, നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളില്‍ വന്നിരിക്കുന്നത്. അതിനാല്‍ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുവിന്‍, എന്നെ അനുസരിപ്പിന്‍. അല്ലാഹു എന്റെ രക്ഷിതാവാകുന്നു. നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക. അതാകുന്നു സന്മാര്‍ഗം.'' (ക്വുര്‍ആന്‍ 3:49:51) മറ്റെല്ലാ പ്രവാചകന്‍മാരുടെയും പോലെയായിരുന്നു ഈസാ(അ)യുടേയും പ്രബോധനത്തിന്റെ രീതിയും എന്നാണ് യാഥാര്‍ഥ്യം. ലോകം മുഴുവന്‍ സൃഷ്ടിക്കുകയും യേശു ഉള്‍പ്പെടെയുള്ള സകല പ്രവാചകന്മാരെയും ഭൂമിയിലേക്ക് നിയോഗിക്കുകയും ചെയ്ത ആരാധനകളുടെയും സ്തോത്ര കീര്‍ത്തനങ്ങളുടെയും യഥാര്‍ഥ അവകാശിയും സൃഷ്ടികളുടെ സകല നേര്‍ച്ച വഴിപാടുകള്‍ക്കും അര്‍ഹനുമായ ഏകദൈവമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക. ഏകദൈവത്തിന്റെ സന്ദേശവാഹകന്‍ എന്ന നിലക്ക് എന്നെ പരിപൂര്‍ണമായി അനുസരിക്കുക. മനുഷ്യര്‍ പ്രമാണിക്കേണ്ട കല്‍പനകള്‍ ആചാരമര്യാദകള്‍ എന്നിവ ദൈവദൂതന്‍മാരുടെ ചര്യകളുടെയും ദിവ്യഗ്രന്ഥത്തിന്റെ വചനങ്ങളുടെയും അടിസ്ഥാനത്തിലാവുക. നിഷിദ്ധമായതും അനുവദനീയമായതും എന്തെല്ലാമാണെന്ന് തീരുമാനിക്കുന്നതിന് പുരോഹിതന്‍മാര്‍ക്ക് ഒരധികാരവുമില്ല. അതിനുള്ള അധികാരം അല്ലാഹുവിന് മാത്രമാണ്. യേശുവിനാല്‍ പഠിപ്പിക്കപ്പെട്ട പാഠങ്ങള്‍ ഒരു പ്രവാചകന്റെ ലക്ഷ്യമോ ദൌത്യമോ മറ്റൊരു പ്രവാചകനില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല എന്ന വസ്തുതക്ക് അടിവരയിടുന്നു. യഥാര്‍ഥത്തില്‍ ഏകനായ അല്ലാഹുവിന്റെ സന്ദേശവാഹകരായ പ്രവാചകന്‍മാര്‍ വ്യത്യസ്തമായ ദൈവ വീക്ഷണങ്ങളോ പരസ്പര വിരുദ്ധമായ കല്‍പനകളോ സൃഷ്ടിപൂജയുടെ ന്യായീകരണങ്ങളോ പഠിപ്പിക്കുക എന്നത് സംഭവ്യമല്ല തന്നെ. അതുകൊണ്ടുതന്നെ മൂസാ(അ) നബി, ഈസാ(അ) നബി, മുഹമ്മദ്(സ്വ) നബി ഉള്‍പ്പെടെയുള്ള എല്ലാ നബിമാരുടെയും പ്രബോധനങ്ങള്‍ തമ്മില്‍ ഒട്ടുംതന്നെ അന്തരമുണ്ടായിരുന്നില്ല. "(യേശു പറഞ്ഞു) അല്ലാഹു എന്റെ നാഥനാകുന്നു. നിങ്ങളുടെയും നാഥനാകുന്നു. അതിനാല്‍ നിങ്ങള്‍ അവന് ആരാധന ചെയ്യുവിന്‍ ഇതാണ് നേരായ വഴി.'' (ക്വുര്‍ആന്‍ 19:37) "യേശു തെളിഞ്ഞ ദൃഷ്ടാന്തവുമായി ആഗതനായപ്പോള്‍ പ്രഖ്യാപിച്ചു: ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളില്‍ വന്നിരിക്കുന്നു. നിങ്ങള്‍ പരസ്പരം ഭിന്നിച്ചുകൊണ്ടിരിക്കുന്ന സംഗതികളുടെ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിത്തരുന്നതിന് വേണ്ടിയത്രെ (ഞാന്‍ വന്നിട്ടുള്ളത്). അതിനാല്‍, നിങ്ങള്‍ അല്ലാഹുവിനോട് ഭക്തിപുലര്‍ത്തുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതാണ് നേരായ മാര്‍ഗം. പക്ഷെ (സുവ്യക്തമായ ഈ പാഠങ്ങള്‍ നല്‍കപ്പെട്ടിട്ടും) അവര്‍ കക്ഷികളായി ഭിന്നിച്ചു. അതിനാല്‍ അക്രമികളായവര്‍ക്ക് വേദനയേറിയ നാളിലെ ശിക്ഷയാല്‍ മഹാനാശമുണ്ട്'' (ക്വുര്‍ആന്‍ 43:63-65) ശുദ്ധമായ ഏകദൈവത്വം പ്രബോധനം ചെയ്തുകൊണ്ട് ഭൂമിയില്‍ വന്ന് ദൈവസന്നിധിയിലേക്ക് പോയ മുന്‍കാല പ്രവാചകന്‍മാരെപോലെ യേശുവും അദ്ദേഹത്തിന്റെ പ്രബോധനം തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ നിര്‍വഹിച്ചു. ശത്രുക്കള്‍ അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങള്‍ മെനഞ്ഞു. സത്യപ്രവാചകനായ യേശു(അ)തന്റെ ജനതയോട് സ്വന്തം നിലപാട് വ്യക്തമാക്കി. "ഇസ്രായീല്‍ വംശം നിഷേധിക്കാനും എതിര്‍ക്കാനുമാണ് ഒരുങ്ങുന്നതെന്ന് കണ്ടപ്പോള്‍ ഈസാ ചോദിച്ചു: ദൈവികമാര്‍ഗത്തില്‍ എന്നെ സഹായിക്കാന്‍ ആരുണ്ട്? ഹവാരികള്‍ (അപ്പോസ്തലന്‍മാര്‍) മറുപടി പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകള്‍ ആണെന്ന് താങ്കള്‍ സാക്ഷ്യം വഹിച്ചാലും.'' (ക്വുര്‍ആന്‍ 3:52) തുടര്‍ന്ന്, മഹാനായ യേശു പ്രവാചകന്റെ ശിഷ്യന്‍മാര്‍ യേശു വിളിച്ച് പ്രാര്‍ഥിക്കുന്ന ദൈവത്തോട് പ്രാര്‍ഥിച്ചു. "രക്ഷിതാവേ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ദൈവദൂതനെ അനുഗമിക്കുവാന്‍ സന്നദ്ധനാവുകയും ചെയ്തിരിക്കുന്നു. നീ ഞങ്ങളുടെ നാം സത്യസാക്ഷികളുടെ കൂട്ടത്തില്‍ രേഖപ്പെടുത്തേണമേ'' (ക്വുര്‍ആന്‍ 3:52)ഇസ്ലാം യേശുവിന്റെയും മുഹമ്മദിന്റെയും മാര്‍ഗംഇസ്ലാം യേശുവിന്റെയും മുഹമ്മദിന്റെയും മാത്രം മാര്‍ഗമല്ല. ലോകത്ത് ദൈവത്താല്‍ നിയോഗിതരായ മുഴുവന്‍ പ്രവാചകന്‍മാരുടെയും മാര്‍ഗമായിരുന്നു. എല്ലാ പ്രവാചകന്‍മാരും അവരെ ശരിയാംവണ്ണം അനുധാവനം ചെയ്ത് ദൈവപ്രീതിക്ക് പാത്രമായ അവരുടെ അനുയായിവൃന്ദങ്ങളും ആരാധിച്ചിരുന്നത് ഏകനും സൃഷ്ടി-സ്ഥിതി-സംഹാരാദി കൃത്യങ്ങളില്‍ ആരും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവിനെയായിരുന്നു. അല്ലാഹുവിനെ മാത്രമായിരുന്നു. വാസ്തവത്തില്‍ യേശു ആരാണെന്ന് അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കഴിഞ്ഞ പരാമര്‍ശങ്ങള്‍ നല്‍കുന്ന മറുപടി ഇപ്രകാരമാണ്; യേശു മനുഷ്യനായിരുന്നു. ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍നിന്ന് പുറത്തുവന്ന, നീണ്ട വംശാവലിയുള്ള, പരിപൂര്‍ണനായ മനുഷ്യന്റെ ആകൃതിയോട് കൂടിയ, മാനുഷികമായ പരിധികളും പരിമിതികളും ഉപാധികളും എല്ലാമുള്ള മനുഷ്യന്റെ സകല സവിശേഷതകളും ഉള്‍ക്കൊള്ളുന്ന യേശു ദൈവമാകാന്‍ തരമില്ല എന്നത് എത്രയും വ്യക്തവും ശക്തവുമായ ഒരു വസ്തുതയാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നു; ഉറങ്ങുന്നു; ഉണരുന്നു; വിശപ്പും ദാഹവും അനുഭവിക്കുന്നു; ചൂടും തണുപ്പും അനുഭവിക്കുന്നു; പിശാച് മുഖേനെയുള്ള പരീക്ഷണത്തിന് പോലും വിധേയനാക്കപ്പെടുന്നു. ഇങ്ങനെയെല്ലാമാണ് യേശു എന്ന് ക്രിസ്തുമത വിശ്വാസികളും അംഗീകരിക്കുന്നു. എന്നിരിക്കേ യേശു ദൈവമാണെന്നോ, ദൈവത്തില്‍ പങ്കാളിയാണെന്നോ ബുദ്ധിയും വിവേകവും ചിന്താശക്തിയുമുള്ള മനുഷ്യന് സങ്കല്‍പിക്കുവാനാകുമോ? യേശുവിനെക്കുറിച്ച് പരാമര്‍ശിക്കുന്ന വേദഗ്രന്ഥങ്ങളിലെല്ലാംതന്നെ ഒരു മനുഷ്യജീവിതം നയിച്ചതായി കാണുന്ന യേശുവിനെ ദൈവത്തിന്റെ ഗുണങ്ങള്‍ സങ്കല്‍പിച്ച് നല്‍കി പൂജിക്കുകയും അതില്‍തന്നെ ശഠിച്ചുനില്‍ക്കുകയും ചെയ്യുന്നത് എത്രമേല്‍ അപകടകരമാണെന്ന് ഹൃദയങ്ങളുള്ളവര്‍ ചിന്തിക്കട്ടെ. ലോകത്ത് യഥാര്‍ഥത്തില്‍ ആഗതനായി കടന്നുപോയ ചരിത്രപുരുഷനായ യേശുവിനെയല്ല ഇത്തരക്കാര്‍ വിശ്വസിക്കുന്നത്. മറിച്ച് അവരുടെ ഭാവനയുടെയും ഊഹത്തിന്റെയും സൃഷ്ടിയായ ഒരു കൃത്രിമ യേശുവിലാണ് ഇവര്‍ വിശ്വസിച്ചിരിക്കുന്നത്; തീര്‍ച്ച. കാര്യങ്ങളുടെ യാഥാര്‍ഥ്യം ഇങ്ങനെയാണെങ്കിലും ക്രിസ്ത്യാനികള്‍ ദൈവത്തിന്റെ മക്കളും ഇഷ്ടക്കാരുമായാണ് സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ അത്തരം വാദഗതികള്‍കൊണ്ടൊന്നും തന്നെ അസത്യത്തെ സത്യമാക്കി മാറ്റാനും സ്രഷ്ടാവിനെ നിഷേധിച്ചവര്‍ക്ക് ഇഹലോകത്തും പരലോകത്തും വന്ന് ഭവിക്കുന്ന നികത്താനാവാത്ത ശിക്ഷകളില്‍നിന്നും കഷ്ടനഷ്ടങ്ങളില്‍നിന്നും തങ്ങളെ രക്ഷപ്പെടുത്താനും പര്യാപ്തമല്ല എന്നാണ് അധ്യാം 5, സൂറ: മാഇദയിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. "യഹൂദരും നസ്രായരും പറയുന്നു: ഞങ്ങള്‍ ദൈവത്തിന്റെ പുത്രന്മാരും അവന് പ്രിയപ്പെട്ടവരുമാണ്! അവരോട് ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നത് എന്ത്?'' യഥാര്‍ഥത്തില്‍, നിങ്ങളും അല്ലാഹു സൃഷ്ടിച്ച മറ്റ് മനുഷ്യരെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ മാപ്പ് നല്‍കുന്നു. താനുദ്ദേശിക്കുന്നവരെ ശിക്ഷിക്കുന്നു. ആകാശവും ഭൂമിയും അവയിലുള്ളത് മുഴുവനും അവന്റെ മാത്രം ഉടമയിലാകുന്നു. സകലതിന്റെയും മടക്കവും അവങ്കലേക്കുതന്നെ'' (ക്വുര്‍ആന്‍ 5:18) യേശു(അ) അദ്ദേഹത്തിന്റെ ജനതയോട് പറഞ്ഞ അതേ വിശ്വാസപ്രമാണത്തിലേക്ക് തന്നെയാണ് യേശുവിന്റെ യഥാര്‍ഥ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച ക്രിസ്ത്യാനികളെ മുഹമ്മദ്(സ്വ) ക്ഷണിക്കുന്നത്. യേശുവിനെ സൃഷ്ടിച്ച യേശു ആരാധിച്ച ഏകനായ അല്ലാഹുവിനെ ആരാധിക്കാന്‍. അല്ലാഹുവിനോട് മാത്രം സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുവാന്‍. അവനെ മാത്രം വണങ്ങുവാന്‍. അവന് മാത്രം വഴങ്ങുവാന്‍. സ്വന്തം പാപങ്ങള്‍ മനുഷ്യരായ പുരോഹിതന്‍മാര്‍ക്ക് മുന്നില്‍ ഏറ്റുപറയാതെ ഹൃദയത്തിലുള്ളത് പൂര്‍ണമായി അറിയുന്ന അല്ലാഹുവിനോട് ഏറ്റുപറയാന്‍. ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന് പരിപൂര്‍ണമായി സമര്‍പ്പിക്കുവാന്‍. "പ്രവാചകരെ, പറയുക: ഓ വേദവിശ്വാസികളെ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്ക് വരുവിന്‍. അതായത്, അല്ലാഹു അല്ലാത്ത ആര്‍ക്കും നാം ആരാധന ചെയ്യാതിരിക്കുക. ആരെയും അവന്റെ പങ്കാളികളാക്കാതിരിക്കുക, നാം ചിലര്‍ ചിലരെ അല്ലാഹുവെ കൂടാതെയുള്ള രക്ഷകര്‍ത്താവായി സ്വീകരിക്കാതിരിക്കുക. ഈ സന്ദേശം സ്വീകരിക്കാതെ അവര്‍ പിന്തിരിയുന്നുവെങ്കില്‍ അവരോട് തുറന്ന് പറയുവിന്‍. ഞങ്ങള്‍ മുസ്ലിംകള്‍ ആണെന്നതിന് നിങ്ങള്‍ സാക്ഷികളായിരിക്കുക'' (ക്വുര്‍ആന്‍ 3:64) "വേദക്കാര്‍ വിശ്വസിക്കുകയും ദൈവഭക്തരാവുകയും ചെയ്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും നാം അവരുടെ തിന്മകള്‍ പൊറുത്ത് കൊടുക്കുകയും അനുഗൃഹീതമായ ഉദ്യാനങ്ങളില്‍ പ്രവേശനമരുളുകയും ചെയ്യുമായിരുന്നു. കഷ്ടം! തൌറാത്തും ഇഞ്ചീലും തങ്ങളും നാഥങ്കല്‍നിന്ന് തങ്ങള്‍ക്ക് അവതീര്‍ണമായ ഇതരവേദങ്ങളും അവര്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍, അവര്‍ക്കായി ആഹാരം മീതെനിന്ന് വര്‍ഷിക്കുകയും കീഴെനിന്ന് പ്രവഹിക്കുകയും ചെയ്യുമായിരുന്നു. അവരില്‍ കുറച്ചാളുകള്‍ നേര്‍വഴിക്ക് നടക്കുന്നവരുമുണ്ട്. എങ്കിലും കൂടുതല്‍ പേരും കടുത്ത പാപികളാണ്'' (ക്വുര്‍ആന്‍ 5:65-66) ക്രിസ്തുമത വിശ്വാസികളായി വളര്‍ന്നതിന്റെ പേരില്‍ അല്ലാഹു അവരെ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നില്ല. മറിച്ച് സത്യവിശ്വാസത്തിന്റെ വിശാലതയിലേക്കും അതുവഴി ഇഹപര സൌഖ്യമോക്ഷങ്ങളിലേക്കും അല്ലാഹു അവരെ ക്ഷണിക്കുന്നു. ക്രിസ്ത്യാനികള്‍ വേദഗ്രന്ഥമായി അംഗീകരിക്കുന്ന തൌറാത്തും ഇഞ്ചീലും മറ്റ് വേദങ്ങളും നിലനിര്‍ത്തിയിരുന്നെങ്കില്‍ വിശ്വാസ-ആചാര-ചിന്താ രംഗത്തുള്ള ഈ മാര്‍ഗഭ്രംശം അവര്‍ക്ക് വരികയില്ലായിരുന്നുവെന്ന് അല്ലാഹു അവരെ ഓര്‍മിപ്പിക്കുന്നു. ഒരാള്‍ തൌറാത്തിന്റെ അനുയായിയാവുകയും തൌറാത്തിനെ നിലനിര്‍ത്തുകയും ചെയ്യുക എന്നതിന്റെ താല്‍പര്യമാണ് ക്വുര്‍ആനെ അന്തിമ വേദഗ്രന്ഥമായി അംഗീകരിക്കുക എന്നതും മുഹമ്മദ് നബി(സ്വ)യെ പിന്‍പറ്റുക എന്നുള്ളതും. ക്വുര്‍ആന്‍ പറയുന്നു: "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകനെ പിന്തുടരുന്നവരാരോ (അവരാകുന്നു ഇന്ന് അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍) അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു, തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കളെ അനുവദിച്ച് കൊടുക്കുകയും അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ വരിഞ്ഞ് മുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.'' (ക്വുര്‍ആന്‍ 7:157) ക്രിസ്ത്യാനികളില്‍തന്നെ ക്വുര്‍ആനെ ദൈവഗ്രന്ഥമായും മുഹമ്മദ് നബി(സ്വ)യെ അന്ത്യപ്രവാചകനായും തൌറാത്തില്‍നിന്നോ ഇഞ്ചീലില്‍നിന്നോ അവയുടെ ചില വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൈബിളില്‍നിന്നോ മനസ്സിലാക്കിയ ചില ക്രിസ്തുമത വിശ്വാസികള്‍ ഉണ്ട് എന്നുള്ളത് ഇവിടെ സ്മരിക്കുന്നു. എന്നാല്‍ ക്വുര്‍ആനിലും അന്ത്യപ്രവാചകനിലും വിശ്വസിച്ച് അംഗീകരിച്ചുകൊണ്ട് മാത്രം അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള പ്രതിഫലത്തിന് നാം അര്‍ഹമാകുന്നില്ല എന്നാണ് നടേ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനത്തില്‍നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ പ്രവാചകനില്‍ വിശ്വസിക്കുന്നതോടൊപ്പം അദ്ദേഹത്തെ സഹായിക്കുകയും അദ്ദേഹത്തിന് അവതരിച്ച പ്രകാശമായ ക്വുര്‍ആന്‍ പിന്‍പറ്റുകയും ചെയ്യേണ്ടത് ക്രിസ്ത്യാനികള്‍ക്ക് നിര്‍ബന്ധമാണ്. അപ്പോള്‍ മാത്രമാണ് അവര്‍ തൌറാത്തിന്റെ കല്‍പനകള്‍ പാലിച്ചവരാവുക. "മര്‍യമിന്റെ പുത്രന്‍ ഈസാ പറഞ്ഞതും ഓര്‍ക്കുക: ഇസ്രായീലില്‍ വംശമേ, ഞാന്‍ അല്ലാഹുവില്‍നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാകുന്നു; എനിക്ക് മുമ്പ് ആഗതമായിട്ടുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനാകുന്നു; എനിക്ക് ശേഷം വരാനിരിക്കുന്ന അഹ്മദ് എന്ന് പേരുള്ള ദൈവദൂതനെക്കുറിച്ച് സുവിശേഷമറിയിക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 61:6) 5:65-66ല്‍ വേദക്കാരോട് സൂചിപ്പിച്ചത് ഇഞ്ചീല്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ എന്നാണ്. ഇഞ്ചീല്‍ പ്രകാരം യേശു തന്റെ അനുയായികളോട് ഉദ്ഘോഷിച്ചത് മുഹമ്മദ് നബി(സ്വ)യെക്കുറിച്ചുള്ള സുവിശേഷമാണ്. അതുകൊണ്ടുതന്നെ ക്രിസ്തുമതാനുയായികള്‍ മുഹമ്മദ് നബി(സ്വ)യെയും ക്വുര്‍ആനെയും അനുധാവനം ചെയ്യുമ്പോഴാണ് ഇഞ്ചീല്‍ നിലനിര്‍ത്തുന്നവര്‍ എന്ന ബഹുമതിക്ക് അര്‍ഹരാവുക. പൂര്‍വ വേദങ്ങള്‍ ക്വുര്‍ആനെയും മുഹമ്മദി (സ്വ)നെയും പരിചയപ്പെടുത്തിയതിനെക്കുറിച്ച് 2:89, 146, 6:20, 3:81 തുടങ്ങിയ വചനങ്ങളില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഇത്തരം വചനങ്ങള്‍ക്കുനേരെ അന്ധത നടിച്ചോ ദുര്‍വ്യാഖ്യാനിച്ചോ യഹൂദന്‍മാരും ക്രിസ്ത്യാനികളും അല്ലാഹുവില്‍ വിശ്വസിക്കുന്നതുകൊണ്ട് മാത്രം മോക്ഷാര്‍ഹരാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ക്വുര്‍ആന്റെ ചില ഭാഗങ്ങളെ നിഷേധിക്കുകയാണ് എന്ന് സാന്ദര്‍ഭികമായി ഓര്‍മപ്പെടുത്തട്ടെ. "നാം വേദം നല്‍കിയിട്ടുള്ളവര്‍, അതിനെ യഥാവിധി വായിക്കുന്നവര്‍ ആരോ, അവര്‍ ഇതില്‍ (ക്വുര്‍ആനില്‍ ആത്മാര്‍ഥമായി) വിശ്വസിക്കുന്നു. അത് നിഷേധിച്ചവര്‍ ആരോ അവരാകുന്നു കൊടിയ നഷ്ടം സംഭവിച്ചവര്‍'' (ക്വുര്‍ആന്‍ 2:121) "അല്ലയോ വേദം ലഭിച്ചവരേ, നേരത്തെ നിങ്ങളുടെ കൂടെയുള്ള വേദത്തെ സത്യപ്പെടുത്തിയും ബലപ്പെടുത്തിയുംകൊണ്ട് ഇപ്പോള്‍ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വേദത്തില്‍ വിശ്വസിക്കുവിന്‍; ചില മുഖങ്ങളെ നാം വികൃതമാക്കി പുറകോട്ട് തിരിക്കുകയോ അല്ലെങ്കില്‍ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യും മുമ്പായി. അല്ലാഹുവിന്റെ വിധി നടപ്പിലാവുകതന്നെ ചെയ്യുമെന്ന് ഓര്‍ക്കുവിന്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നത് മാത്രം അല്ലാഹു തീരെ പൊറുക്കില്ല. അതല്ലാത്ത എത്രതന്നെ പാപങ്ങളും താനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കും. അല്ലാഹുവിനെകുടാതെ അവന്റെ സൃഷ്ടികളെ ആരാധിക്കുന്നവനാരോ അവന്‍ വലിയ കളവും ഭയങ്കര കുറ്റവും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 4:47-48) യേശുവിന് ശേഷം യവന ചിന്തകരുടെയും സൂര്യാരാധകരുടെയും വേദവാക്യങ്ങള്‍ വളച്ചൊടിക്കുന്ന വെള്ളപൂശിയ ശവക്കല്ലറകള്‍ എന്ന് യേശു ഉപമിച്ച പുരോഹിതന്മാരുടെയും തത്ത്വചിന്താപരമായ സമീപനങ്ങളും തര്‍ക്കശാസ്ത്ര മനസ്സുള്ള മതനേതാക്കന്മാരും യേശുവിന്റെ മാര്‍ഗത്തെ മറ്റൊന്നാക്കി മാറ്റി. അത് പക്ഷെ ഒരിക്കലും യേശുവിന്റെയോ അദ്ദേഹത്തെ പിന്തുടര്‍ന്ന സത്യവിശ്വാസികളുടെയോ കുറ്റമോ വീഴ്ചയോ അല്ല. യേശുവിന്റെ മാര്‍ഗത്തില്‍നിന്ന് ബഹുദൂരം അകന്നുപോയ ക്രിസ്തുമത വിശ്വാസികളെ യേശുവിന്റെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ അല്ലാഹു മുഹമ്മദ് നബി(സ്വ) പ്രവാചകനായി നിയോഗിച്ചു. അജ്ഞതയുടെയും ദുരാചാരങ്ങളുടെയും ദുസ്വാധീനത്തില്‍നിന്നും പുരോഹിതന്‍മാര്‍ ഉണ്ടാക്കിയെടുക്കപ്പെട്ട മനുഷ്യനിര്‍മിത നിയമങ്ങളില്‍നിന്നും ജനങ്ങളെ മോചിപ്പിക്കുവാനായിരുന്നു യേശുവിന്റെ പിന്‍ഗാമിയായ മുഹമ്മദ് (സ്വ)ന്റെ നിയോഗം. "അല്ലയോ വേദക്കാരെ, നമ്മുടെ ദൂതന്‍ നിങ്ങളില്‍ ആഗതനായിരിക്കുന്നു. അദ്ദേഹം വേദത്തില്‍ നിങ്ങള്‍ പൂഴ്ത്തിവെച്ചിരിക്കുന്ന ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിശദീകരിച്ച് തരികയും വളരെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇളവുചെയ്ത് തരികയും ചെയ്തിരിക്കുന്നു. നിങ്ങളില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി അവന്റെ പ്രീതി തേടുന്നവര്‍ക്ക് രക്ഷാമാര്‍ഗം കാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുകയും നേരായ പാതയിലേക്ക് വഴികാണിക്കുകയും ചെയ്യുന്നു.'' (ക്വുര്‍ആന്‍ 5:15-16). മനുഷ്യരെ സ്വര്‍ഗത്തിന്റെ അനന്തരാവകാശികളാക്കി ദൈവത്തിന്റെ സാമീപ്യത്തിലേക്ക് ഉയര്‍ത്താന്‍ മനുഷ്യരാശിയുടെ നന്മക്കായി സമൂഹത്തിന്റെ-കുടുംബത്തിന്റെ-വ്യക്തിയുടെ ധാര്‍മികശക്തിക്കായി നാഗരികതയുടെ സൌന്ദര്യ പൂര്‍ത്തീകരണത്തിനായി മനുഷ്യാരംഭം മുതല്‍ പലകാലങ്ങളിലായി വിവിധ ദേശങ്ങളിലായി അല്ലാഹു നിയോഗിച്ച അനേകം പ്രവാചകവര്യരില്‍ ചിലരാണ് നൂഹ്, ഇബ്രാഹിം, മൂസ, ഈസ(അ), മുഹമ്മദ്(സ്വ) തുടങ്ങിയവര്‍. പ്രവാചകന്‍മാര്‍ക്കിടയില്‍ വേര്‍തിരിവ് കാണിക്കരുതെന്ന് ക്വുര്‍ആനിലൂടെ അല്ലാഹു കര്‍ശനമായി മുസ്ലിംകളെ ഉപദേശിക്കുന്നു. (2:136). ഒരു പ്രവാചകനെ മഹത്വവല്‍കരിക്കാന്‍ മറ്റ് പ്രവാചകന്‍മാരെ വിലകുറച്ച് കാണുന്നതും പ്രവാചകന്‍മാരുടെ മേല്‍ അപവാദവും അസാന്‍മാര്‍ഗികതയും ആരോപിക്കുന്നതും വലിയ അപരാധമാകുന്നു. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് പ്രവാചകന്‍മാര്‍. അതുകൊണ്ടുതന്നെ അവര്‍ പാപങ്ങളില്‍നിന്ന് സുരക്ഷിതരാണ്. ദൈവിക നിയമങ്ങള്‍ കണിശമായി ജീവിതത്തില്‍ പുലര്‍ത്തിയും ദൈവമാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചും പ്രവാചകന്‍മാര്‍ ജീവിച്ചു. യേശു പ്രവാചകന് ശേഷം മുഴുവന്‍ മനുഷ്യര്‍ക്കുമായി മുഹമ്മദ്(സ്വ) നിയോഗിക്കപ്പെട്ടു. (4:79). യഹൂദ പുരോഹിതര്‍ യേശുവിനെക്കുറിച്ച് അപവാദപ്രചാരങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ മുഹമ്മദ്(സ്വ) യേശുവിനെ മഹത്വപ്പെടുത്തി. മുമ്പ് അവതരിപ്പിച്ച വേദഗ്രന്ഥങ്ങളുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ക്വുര്‍ആന്‍ അന്തിമ വേദഗ്രന്ഥമായി അല്ലാഹു അവതരിപ്പിച്ചു. ക്വുര്‍ആനിന്റെ പ്രയോഗവല്‍ക്കരണം മുഹമ്മദ് നബി (സ്വ)യുടെ ജീവിതത്തിലൂടെ മനുഷ്യരാശിക്ക് ബോധ്യപ്പെടുത്തി. ഈ ലോകത്തെ അവസാനത്തെ മനുഷ്യന്റെയും വഴികാട്ടിയായി അന്ത്യപ്രവാചകനായി മുഹമ്മദ് അല്ലാഹുവിനാല്‍ രേഖപ്പെടുത്തപ്പെട്ടു. (33:40). മറ്റ് ഗ്രന്ഥങ്ങളെപോലെ മാറ്റത്തിരുത്തലുകള്‍ വരുത്തുന്നതില്‍നിന്ന് ക്വുര്‍ആനെ അല്ലാഹു സംരക്ഷിച്ചു. (15:9). ഇന്ന് നിലവിലുള്ള മതഗ്രന്ഥങ്ങളില്‍വെച്ച് സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഒരേയൊരു ഗ്രന്ഥമാണ് ക്വുര്‍ആന്‍. ക്വുര്‍ആനും മുഹമ്മദ് നബി (സ്വ)യുടെ ജീവിതവും ഒരു തുറന്ന പുസ്തകമായി നമുക്ക് മുമ്പിലുണ്ട്. ഏകദൈവത്വം, പരലോകം, മാലാഖമാര്‍ തുടങ്ങിയ ദൈവികമായ അറിവുകള്‍ ഉള്ളവരാണ് ക്രിസ്ത്യാനികള്‍. അതുകൊണ്ടുതന്നെ സത്യത്തിന് നേരെ പുറംതിരിഞ്ഞ് നില്‍ക്കാനോ അസത്യത്തില്‍തന്നെ തുടരാനോ ക്രിസ്ത്യാനികള്‍ക്ക് സാധ്യമല്ല. വിശ്വാസികളെ ദൈവം ഏല്‍പിച്ച ഉത്തരവാദിത്തം സത്യത്തിലേക്ക് ക്ഷണിക്കുക എന്നത് മാത്രമാണ്. അതാണ് ഇത്തരം കുറിപ്പുകളുടെ പ്രേരകവും.

സമാന്തര സുവിശേഷ പ്രശ്‌നം

ബൈബിള്‍ പുതിയ നിയമത്തിലെ ആദ്യത്തെ മൂന്ന് സുവിശേഷങ്ങള്‍ മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നിവര്‍ എഴുതിയതാണ്. നാലാമത്തേത് യോഹന്നാനും. ആദ്യത്തെ മൂന്നിന്റേയും ഉള്ളടക്കവും രൂപവും കുറേയേറെ സമാനമായതിനാല്‍ ‘സിനോപ്റ്റിക്’ ഗോസ്പലുകള്‍ എന്നാണ് അവ അറിയപ്പെടുന്നത്. ‘സിനോപ്‌സിസ്’ എന്ന വാക്കിന് സംഗ്രഹം, സാരം, സംക്ഷേപം എന്നൊക്കെയാണല്ലോ അര്‍ത്ഥം.(1) ഉദാഹരണമായി യേശു പിശാചുബാധിതരെ സുഖപ്പെടുത്തുന്ന പല സംഭവങ്ങളും ആദ്യത്തെ മൂന്ന് സുവിശേഷങ്ങളിലും വിവരിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു സംഭവംപോലും യോഹന്നാന്റെ സുവിശേഷത്തിലില്ല. ദൈവരാജ്യത്തെപ്പറ്റി ഒട്ടേറെ ഉപമകള്‍ ആദ്യത്തെ മൂന്ന് പുസ്തകങ്ങളിലുണ്ട്. എന്നാല്‍ യോഹന്നാന്റെ സുവിശേഷത്തില്‍ അത്തരം പരാമര്‍ശങ്ങളില്ല. ഇങ്ങനെ ആദ്യത്തെ മൂന്ന് സുവിശേഷങ്ങളിലെ വിവരണങ്ങളുടെ സംഗ്രഹം ഒട്ടേറെ വിഷയങ്ങളില്‍ സാദൃശ്യത്തോടെ നല്‍കാനാകും. എന്നാല്‍ യോഹന്നാന്റെ സുവിശേഷം വ്യത്യസ്തമാണ്. ഇക്കാര്യം ക്രൈസ്തവപണ്ഡിതന്‍മാരും അംഗീകരിക്കുന്നു. ഫാ: ജോസ് മാണിപറമ്പില്‍ എഴുതുന്നു:
  ”ആദ്യത്തെ മൂന്നു സുവിശേഷങ്ങളായ മത്തായി, മാര്‍ക്കോസ്, ലൂക്കാ എന്നിവ തമ്മില്‍ വളരെയധികം സാമ്യങ്ങള്‍ ഉണ്ട്. ഈ സുവിശേഷങ്ങളിലെ വസ്തുതകള്‍ തതുല്യമായ കോളങ്ങളില്‍ ക്രമപ്പെടുത്താനാകും. ഇതിനെ ‘സിനോപ്‌സിസ്’ (Synopsis) എന്നു പറയുന്നു. ഈ മൂന്ന് സുവിശേഷങ്ങള്‍ തമ്മില്‍ വ്യാപകമായ പൊരുത്തങ്ങള്‍ ഉള്ളതുകൊണ്ട് ഇവയെ സമാന്തര അഥവാ സമവീക്ഷണ സുവിശേഷങ്ങള്‍ എന്നു പറയുന്നു. ഉള്ളടക്കം, ക്രമം, ഭാഷാശൈലി ഇവയിലാണ് മൂന്നു സുവിശേഷങ്ങള്‍ തമ്മില്‍ സാമ്യമുള്ളത്. ഇതിന്റെ ഗ്രന്ഥകര്‍ത്താക്കളെ സമാന്തര സുവിശേഷകന്മാര്‍ എന്നു വിളിക്കുന്നു.”(2)
  ബൈബിള്‍ സമ്പൂര്‍ണമായും ദൈവിക ഗ്രന്ഥമാണെങ്കില്‍ മത്തായിയും ലൂക്കോസുമൊക്കെ രചയിതാക്കളായി വന്നതെങ്ങനെ എന്ന സാമാന്യസംശയം പ്രസക്തമാണല്ലോ. ദൈവത്തില്‍ നിന്നുള്ള പ്രചോദനത്താല്‍ (inspiration) മനുഷ്യരെഴുതിയതാണ് പുതിയ നിയമം എന്ന വിശദീകരണമാണ് ബൈബിള്‍ പണ്ഡിതന്‍മാര്‍ നല്‍കിയത്. മേല്‍ സൂചിപ്പിച്ച ഗ്രന്ഥകാരന്റെ വാചകങ്ങള്‍ കാണുക: ”സുവിശേഷം ഒന്നു മാത്രമേയുള്ളൂ. അതിന്റെ ഉള്ളടക്കം മിശിഹയാണ്. ക്രിസ്തുസംഭവമാണ് അതില്‍ പ്രതിപാദിച്ചിരിക്കുക. ഈ ഏക സുവിശേഷം ലിഖിതരൂപം പ്രാപിച്ചു നാലു പതിപ്പുകളായി. ഇതു നാലു സുവിശേഷങ്ങളല്ല, ഒരേ സുവിശേഷത്തിന്റെ നാലു വ്യാഖ്യാനങ്ങളാണ്. ഒരു സദ്‌വാര്‍ത്ത ഓരോരുത്തരും അവരവരുടെ ദൈവശാസ്ത്ര വീക്ഷണത്തിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നു.”
  ദൈവിക പ്രചോദനത്താല്‍ മനുഷ്യരെഴുതിയത് എന്ന സങ്കല്‍പനത്തില്‍ സുവിശേഷത്തിന്റെ സ്രോതസ്സ് മനുഷ്യനല്ല, ദൈവം തന്നെയാണ്. എന്നാല്‍ ”ഒരേ സുവിശേഷത്തിന്റെ നാലു വ്യാഖ്യാനങ്ങളാ”വുമ്പോള്‍ സ്രോതസ്സിന്റെ സ്ഥാനം ദൈവത്തിന്റെ അരികില്‍നിന്നും മനുഷ്യന്റെ അടുത്തേക്ക് നീങ്ങുന്നു. ”ഓരോരുത്തരും അവരവരുടെ ദൈവശാസ്ത്ര വീക്ഷണത്തിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നു” എന്നാവുമ്പോള്‍ വലിയൊരു പരിധിവരെ സ്രോതസ്സിന്റെ സ്ഥാനം വ്യാഖ്യാതാക്കളുടെ വീക്ഷാകോണിലേക്ക് മാറുകയാണ്. സുവിശേഷങ്ങള്‍ ആശയപരമായും ശൈലീപരമായും ആഴത്തില്‍ പഠിച്ച ബൈബിള്‍ പണ്ഡിതന്‍മാര്‍ തന്നെ ഓരോ സുവിശേഷവും ഓരോരുത്തരുടെയും വ്യാഖ്യാനങ്ങളാണ് എന്ന് സ്പഷ്ടമായും പ്രസ്താവിക്കുമ്പോള്‍ സ്രോതസ്സ് മനുഷ്യരിലേക്ക് ഒന്നുകൂടി അടുക്കുകയാണ്.
  ”ഒരേ സുവിശേഷത്തിന്റെ നാലു വ്യാഖ്യാനങ്ങളാണ്” എങ്കില്‍ മൂന്നു സുവിശേഷങ്ങള്‍ തമ്മില്‍ സാമ്യമുണ്ടാകുന്നതും നാലാമത്തേത് വ്യത്യസ്തമാകുന്നതും എന്തുകൊണ്ട് എന്ന് ന്യായമായും ചിന്തിക്കാവുന്നതാണ്. മൂന്നു സുവിശേഷങ്ങളിലെ സാമ്യത ആശയപരമായി മാത്രമുള്ളതല്ലെന്നും അപ്പടി പകര്‍ത്തിയതെന്ന് തോന്നുമാറുള്ള സാദൃശ്യമാണുള്ളതെന്നതും പരിഗണിക്കുമ്പോള്‍ ഈ സംശയത്തിന്റെ പ്രസക്തിയേറുന്നു. ഒരുദാഹരണം ശ്രദ്ധിക്കുക.
  മത്തായി 3:12 -”വീശുമുറം അവന്റെ കയ്യില്‍ ഉണ്ട്. അവന്‍ കളത്തെ മുറ്റം വെടിപ്പാക്കി ഗോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.”
  ലൂക്കോസ് 3:17  ”അവനു വീശുമുറം കയ്യില്‍ ഉണ്ടു. അവന്‍ കളത്തെ മുറ്റം വെടിപ്പാക്കി ഗോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും”
  ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ബാംഗ്ലൂര്‍) 1976ല്‍ പ്രസിദ്ധീകരിച്ച പുതിയനിയമം മലയാള പരിഭാഷയില്‍നിന്നും എടുത്തിട്ടുള്ളതാണിത്.(3) ശൈലി, വാക്കുകള്‍, വാചകഘടന എന്നിത്യാദികളെല്ലാം ഒന്നുതന്നെ. ഈ വാക്കുകള്‍ നോക്കൂ:
മത്തായി 3:11 – ”ഞാന്‍ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തില്‍ സ്‌നാനം ഏല്‍പ്പിക്കുന്നതേയുള്ളൂ. എന്റെ പിന്നാലേ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു. അവന്റെ ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്‌നാനം ഏല്‍പ്പിക്കും.”
  ലൂക്കോസ് 3:16  ”ഞാന്‍ നിങ്ങളെ വെള്ളം കൊണ്ടു സ്‌നാനം കഴിപ്പിക്കുന്നു. എന്നാല്‍ എന്നിലും ബലവാനായവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീ കൊണ്ടും സ്‌നാനം കഴിപ്പിക്കും”
  മറ്റൊരുദാഹരണം: ”ആ കാലത്ത് യേശു ശബ്ദത്തില്‍ വിളഭൂമിയില്‍ കൂടി കടന്നുപോയി. അവന്റെ ശിഷ്യന്‍മാര്‍ വിശന്നിട്ടു കതിര്‍ പറിച്ചുതിന്നുതുടങ്ങി. പരീശര്‍ അതു കണ്ടിട്ടു: ഇതാ, ശബ്ദത്തില്‍ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്‍മാര്‍ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു. പുരോഹിതന്‍മാര്‍ക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങള്‍ വായിച്ചിട്ടല്ലയോ?”(മത്തായി 12:15)
  ”ഒരു ശബ്ദത്തില്‍ അവന്‍ വിളഭൂമിയില്‍ കൂടി കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ കതിര്‍ പറിച്ചു കൈകൊണ്ടു തിരുമ്മി തിന്നു. പരീശന്മാരില്‍ ചിലര്‍ ശബ്ദത്തില്‍ വിഹിതമല്ലാത്തതു നിങ്ങള്‍ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. യേശു അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു പുരോഹിതന്‍മാര്‍ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കു കൊടുക്കുകയും ചെയ്തു എന്നുള്ളതു നിങ്ങള്‍ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.”(ലൂക്കോസ് 6:1-5).ഉദാഹരണമായി ചിലത് സൂചിപ്പിച്ചതാണ്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ സുവിശേഷങ്ങള്‍ താരതമ്യം ചെയ്താല്‍ ലഭിക്കും.
  മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളില്‍ കാണുന്ന ഈ പകര്‍പ്പുകള്‍ എങ്ങനെയുണ്ടായി?(4) ഈ പ്രശ്‌നത്തെ വിശദീകരിക്കാന്‍ വേണ്ടി മുമ്പോട്ടുവെക്കപ്പെട്ടവയില്‍ ആദ്യത്തേതെന്നു പറയാവുന്ന സിദ്ധാന്തം അഗസ്റ്റിന്റേതാണ് (CE 354-430). ഇതുപ്രകാരം മത്തായിയാണ് ആദ്യം സുവിശേഷം രചിച്ചത്. മത്തായി എഴുതിയത് ഉപയോഗപ്പെടുത്തി മാര്‍ക്കോസ് മറ്റൊന്നെഴുതി. ലൂക്കോസാകട്ടെ, മാര്‍ക്കോസിന്റേത് അവലംബിച്ചാണ് സുവിശേഷം രചിച്ചത്. ഈയൊരു കാഴ്ചപ്പാടിനെപ്പറ്റി ഫാദര്‍ ജോസ് മാണിപറമ്പില്‍ എഴുതിയത് കാണുക: ”വി. അഗസ്തീനോസ് ഈ പ്രശ്‌നത്തെപ്പറ്റി ബോധവനായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആദ്യം സുവിശേഷം എഴുതിയത് മത്തായി ആണ്. അത് നോക്കി മാര്‍ക്കോസ് എഴുതി. മത്തായിയുടേയും മാര്‍ക്കോസിന്റേയും സുവിശേഷം നോക്കി ലൂക്കാ എഴുതി. വളരെ അടുത്തകാലം വരെ സമാന്തരസുവിശേഷ പ്രശ്‌നത്തിനുള്ള സര്‍വസമ്മതമായ പരിഹാരമാര്‍ഗ്ഗമായി ഇതിനെ കണക്കാക്കിയിരുന്നു.”(5)
  ”ആദ്യം സുവിശേഷം എഴുതിയത് മത്തായി ആണ്. അത് നോക്കി മാര്‍ക്കോസ് എഴുതി” എന്നിങ്ങനെയാണ് സുവിശേഷങ്ങള്‍ രൂപപ്പെട്ടതെങ്കില്‍ ദൈവപ്രചോദനത്താല്‍ എഴുതപ്പെട്ടു എന്ന് സിദ്ധാന്തിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഒരു സുവിശേഷം ‘നോക്കി’  അല്‍പവ്യത്യാസങ്ങളോടെ മറ്റൊന്ന് എഴുതിയുണ്ടാക്കാനും ”ദൈവപ്രചോദനം” അത്യാവശ്യമാണെന്ന് കരുതാമോ? ബൈബിള്‍ പുതിയനിയമത്തിലെ വാചകങ്ങള്‍ ദൈവപ്രചോദിതമാണ് എന്ന സിദ്ധാന്തത്തെയാണ് യഥാര്‍ഥത്തില്‍ അഗസ്റ്റിന്റെ വിശദീകരണം തകര്‍ക്കുന്നത്. ഇത് ബൈബിളിന്റെ തന്നെ ദൈവികതയെക്കുറിച്ച ചോദ്യങ്ങളാണ് ആത്യന്തികമായി ഉയര്‍ത്തുന്നത്. സിനോപ്റ്റിക് പ്രശ്‌നം വിശദീകരിക്കാന്‍വേണ്ടി പില്‍കാലത്ത് അവതരിപ്പിക്കപ്പെട്ട ദ്വിസ്രോതസ്സ് സിദ്ധാന്തവും ചതുര്‍സ്രോതസ്സ് സിദ്ധാന്തവും ഇതേ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആദ്യമായി എഴുതപ്പെട്ട മാര്‍ക്കോസിന്റെ സുവിശേഷത്തിനുപുറമെ മറ്റു ചില ലിഖിത സ്രോതസ്സുകള്‍ കൂടി മത്തായിയും ലൂക്കോസും ഉപയോഗിച്ചു എന്ന നിഗമനമാണല്ലോ, അവ മുന്നോട്ടുവെക്കുന്നത്. ദൈവനിവേശിതമായ വിശുദ്ധ എഴുത്തല്ല, മനുഷ്യരചനകളെ ആശ്രയിച്ചുള്ള പകര്‍ത്തിയെഴുത്തുകളാണ് ഈ ഗ്രന്ഥകാരന്മാര്‍ നടത്തിയത് എന്ന് ആ സിദ്ധാന്തങ്ങളും സൂചിപ്പിക്കുന്നു.
  സുവിശേഷങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്ന മൗലികപ്രശ്‌നത്തിലേക്ക് വെളിച്ചം വീശാന്‍ സഹായകമാണ് സിനോപ്റ്റിക് സുവിശേഷങ്ങളിലെ സാധര്‍മ്യങ്ങളെ സംബന്ധിച്ച ഈ ചര്‍ച്ച എന്ന് ആര്‍ക്കും ബോധ്യമാകും. എന്നാല്‍ ഫാദര്‍ മാണിപറമ്പില്‍  ചെയ്യുന്നത് ഇതിന്റെ പ്രാധാന്യം കുറച്ചുകാണിക്കാനുള്ള വിഫലശ്രമം നടത്തുകയാണ്. അദ്ദേഹം എഴുതുന്നു: ”ആ മൂന്നു സുവിശേഷങ്ങള്‍ തമ്മിലുള്ള പൊരുത്തങ്ങളും പൊരുത്തക്കേടുകളും അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു. അതാണ് സമാന്തരസുവിശേഷപ്രശ്‌നം. ഇതു ചരിത്രപരമായ പ്രശ്‌നമല്ല, സാഹിത്യ സംബന്ധമായ പ്രശ്‌നമാണ്. കാരണം, സുവിശേഷരൂപവല്‍കരണത്തിലെ സങ്കീര്‍ണപ്രക്രിയ കണ്ടെത്തുക മാത്രമാണ് ഈ പ്രശ്‌നം ലക്ഷ്യം വെക്കുന്നത്.”(6) ”സുവിശേഷരൂപവല്‍ക്കരണത്തിലെ സങ്കീര്‍ണപ്രക്രിയ” എന്നത് സാഹിത്യസംബന്ധമായ പ്രശ്‌നം മാത്രമല്ലെന്ന് ആര്‍ക്കും ഗ്രഹിക്കാനാവും. സാഹിത്യസംബന്ധവും ചരിത്രപരവും ദൈവശാസ്ത്രപരവുമൊക്കെയായ നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നതല്ലേ യാഥാര്‍ഥ്യം? ഇക്കാര്യം വ്യക്തമാവാന്‍ ഒരു വസ്തുത സൂചിപ്പിക്കാം.
  മത്തായിയുടെ സുവിശേഷത്തില്‍ 18293 വാക്കുകളാണുള്ളത്. മാര്‍ക്കോസിന്റേതില്‍ 11025ഉം ലൂക്കോസിന്റേതില്‍ 19,376ഉം. മാര്‍ക്കോസ് ഉപയോഗിച്ച വാക്കുകളില്‍ മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷത്തില്‍ സമാന്തരമായി പ്രത്യക്ഷപ്പെടാത്തത് 132 വാക്കുകള്‍ മാത്രമാണ്. ശതമാനക്കണക്കിലാണെങ്കില്‍ മാര്‍ക്കോസിന്റെ സുവിശേഷത്തിലെ 97 ശതമാനം മത്തായിയുടെ സുവിശേഷത്തിലും 88 ശതമാനം ലൂക്കോസിന്റെ സുവിശേഷത്തിലും കാണാം. ആശയപരമായ സാദൃശ്യങ്ങള്‍ക്കപ്പുറം പകര്‍ത്തിയെഴുതിയ പോലെയുള്ള സാദൃശ്യം ദൈവപ്രചോദനത്താല്‍ സുവിശേഷങ്ങള്‍ എഴുതപ്പെട്ടു എന്ന പരമ്പരാഗത ധാരണയെ കടപുഴക്കുന്നു എന്നത് സ്പഷ്ടമാണ്.
കുറിപ്പുകള്‍:
1. Sunoptikov എന്ന ഗ്രീക്ക് വിശേഷണപദത്തില്‍ നിന്നാണ് Synoptic എന്ന പദപ്രയോഗം ഉണ്ടായത്. ഇതാകട്ടെ Sun, oyeivw എന്നീ ഗ്രീക്ക് പദങ്ങള്‍ ചേര്‍ന്നതാണ്.  oyeivw യുടെ അര്‍ത്ഥം ‘ഒന്നായി കാണുക’യെന്നും.
2. ഡോ: ജോസ് മാണിപ്പറമ്പില്‍, സമാന്തരസുവിശേഷപ്രശ്‌നം (ബിബ്ലിയ പബ്ലിക്കേഷന്‍സ്, 1998), പേജ് 5.
3. പുതിയനിയമം, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ബാംഗ്ലൂര്‍, 1976.
4. സിനോപ്റ്റിക് പ്രശ്‌നത്തെക്കുറിച്ചുള്ള ലഘുവിവരണത്തിന് The Anchor Bible Dictionary (Doubleday:NY) 1992, പേജുകള്‍ 263-70 ലെ Tuckett ന്റെ ‘Synoptic Problem’ എന്ന ലേഖനം കാണുക. വിശദമായ പ്രതിപാദത്തിന് Mark Goodcareന്റെ The Synoptic Problem: A way Through the Maze (Sheffield press: London,2001) നോക്കുന്നത് പ്രയോജനപ്പെടും.
5. സമാന്തരസുവിശേഷപ്രശ്‌നം, പേജ് 41.
6. സമാന്തരസുവിശേഷപ്രശ്‌നം, പേജ് 7.


എന്താണ്‌ ഖുർആൻ?

സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിൽ നിന്ന്‌ മാനവരാശിക്ക്‌ അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ്‌ ഖുർആൻ. അന്തിമ പ്രവാചകനായ മുഹമ്മദി(സ)ലൂടെയാണ്‌ അത്‌ ലോകം ശ്രവിച്ചതു. അവസാ നത്തെ മനുഷ്യൻ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാ ണത്‌. 'ഖുർആൻ' എന്ന പദത്തിന്‌ 'വായന' എന്നും 'വായിക്കപ്പെടേണ്ടത്‌' എന്നും 'വായിക്കപ്പെടുന്നത്‌' എന്നും അർഥമുണ്ട്‌. 'വായിക്കപ്പെടുന്ന രേഖ' എന്ന അർഥത്തിൽ ഖുർആനിൽതന്നെ ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌. (13:31) മുമ്പുള്ള വേദഗ്രന്ഥങ്ങളെപ്പോലെ നിയമസംഹിതയോ (തൗറാത്ത്‌) സങ്കീർത്തനങ്ങളോ (സബൂർ), സുവിശേഷ വർത്തമാനങ്ങളോ (ഇൻജീൽ) മാത്രമല്ല ഖുർആൻ. അതിലെ ഓരോ പദവും അന്ത്യനാളുവരെയുള്ള കോടിക്കണക്കിന്‌ സത്യവിശ്വാസികളാൽ ആവർത്തിച്ച്‌ വായിക്കപ്പെടുകയും അവരുടെ ഹൃദയാന്തരാളങ്ങളിൽ കൊത്തിവെച്ച്‌ സ്വജീവിതം അതനു സരിച്ച്‌ വാർക്കപ്പെടുകയും ചെയ്യേണ്ടതുള്ളതിനാലായിരിക്കാം അന്തിമവേദം ഖുർആൻ എന്ന്‌ നാമകരണം ചെയ്യപ്പെട്ടത്‌. യഥാർഥ കാരണം അത്‌ അവതരിപ്പിച്ച നാഥന്‌ മാത്രമേ അറിയൂ. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സത്യാസത്യവിവേചന ത്തിനുള്ള മാനദണ്ഡമാണ്‌ ഖുർആൻ. അതിൽ കൽപിച്ചതെല്ലാം നന്മയും അതിൽ നിരോധിച്ചതെല്ലാം തിന്മയുമാണെന്ന്‌ അവൻ മനസ്സിലാ ക്കുന്നു. ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നത്‌ 'ഫുർഖാൻ' എന്നാണ്‌ (2:53, 2:185, 3:4, 25:1) 'സത്യാസത്യവിവേചകം' എന്നർഥം. കിതാബ്‌ (ഗ്രന്ഥം), ദികൃ (ഉദ്ബോധനം), നൂർ (പ്രകാശം), ഹുദാ (സന്മാർഗം), ബുർഹാൻ (തെളിവ്‌), ശിഫാ (ശമനം), ഖയ്യിം (അവക്രമായത്‌), മുഹൈമിൻ(പൂർവവേദങ്ങളിലെ അടിസ്ഥാനാശയങ്ങളെ സംരക്ഷി ക്കുന്നത്‌) തുടങ്ങിയ വിശേഷണങ്ങളിലൂടെയും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്‌. ഇവയിലൂടെ ഖുർആനിന്റെ ധർമത്തെക്കുറിച്ച വ്യക്തമായ ചിത്രം അനുവാചകനു ലഭിക്കുന്നുണ്ട്‌.


നമുക്ക് സ്‌നേഹിക്കുക; അല്ലാഹുവിന്നായി.

സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു'(49:10) യെന്നാണ് ക്വുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. വിശ്വാസികള്‍ തമ്മില്‍ നിലനില്‍ക്കേണ്ട സാഹോദര്യബന്ധത്തെക്കുറിച്ച് മുഹമ്മദ് നബി (സ) വിശദീകരിച്ചത് ഇങ്ങനെയാണ്: 'സത്യവിശ്വാസികള്‍ തമ്മിലുള്ള പരസ്പരസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാഹരണം ഒരൊറ്റ ശരീരം പോലെയാണ്. അതില്‍ ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ബാക്കി ശരീരവും ഉറക്കമൊഴിച്ചും പനിച്ചും ദു:ഖത്തില്‍ പങ്കുകൊള്ളും.(1) 'ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് കെട്ടിടം പോലെയാണ്. അത് പരസ്പരം ബലപ്പെടുത്തുന്നു'(2) വെന്നാണ് മറ്റൊരിക്കല്‍ നബി(സ) വിശ്വാസികള്‍ തമ്മിലുണ്ടാകേണ്ട ബന്ധത്തെക്കുറിച്ച് പറഞ്ഞത്. പരസ്പരം സഹോദരങ്ങളാവണമെന്ന്  വിശ്വാസികളെ ശക്തമായി ഉപദേശിച്ചുകൊണ്ട് പ്രവാചകന്‍ (സ) പറഞ്ഞു: 'അല്ലാഹുവിന്റെ ദാസന്‍മാരേ, നിങ്ങള്‍ സഹോദരങ്ങളാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനോട് അക്രമം കാണിക്കുകയില്ല; അവനെ കൈവെടിയുകയില്ല; അവനെ നിസ്സാരനായി കാണുകയില്ല; എന്നിട്ട് മൂന്നു തവണ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് പ്രവാചകന്‍(സ) പറഞ്ഞു: ഇവിടെയാണ് തഖ്‌വ. തന്റെ സഹോദരനായ മുസ്‌ലിമിനെ നിന്ദിക്കുന്നതുതന്നെ തിന്മയായി ഒരാള്‍ക്ക് മതി. തന്റെ സഹോദരന്റെ രക്തവും സമ്പത്തും അഭിമാനവുമെല്ലാം ഓരോ മുസ്‌ലിമിനും നിഷിദ്ധമാണ്. (3) 

വിശ്വാസികള്‍ തമ്മില്‍ നിലനില്‍ക്കേണ്ട സ്‌നേഹബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പ്രവാചകവചനങ്ങള്‍ ഏതൊരു മുസ്‌ലിമിന്റെയും മനസ്സിനെ കോള്‍മയിര്‍ കൊള്ളിക്കുന്നതും അതിരില്ലാതെ പരസ്പരം സ്‌നേഹിക്കുവാന്‍ പ്രചോദിപ്പിക്കുന്നതുമാണ്. മറ്റൊരു തണലും ലഭിക്കാത്ത വിചാരണനാളില്‍ അല്ലാഹുവിന്റെ തണലു ലഭിക്കുന്ന ഏഴു വിഭാഗത്തില്‍ ഒരു വിഭാഗമായി പ്രവാചകന്‍(സ) എണ്ണിയത് 'അല്ലാഹുവിനെ മുന്‍നിര്‍ത്തി പരസ്പരം അടുക്കുകയും സ്‌നേഹിക്കുകയും മരണംവരെ അത് നിലനിര്‍ത്തുകയും ചെയ്ത രണ്ടുപേര്‍' (4) എന്നാണെന്ന വസ്തുത വിശ്വാസത്തിന്റെ ലാഞ്ചനയെങ്കിലും മനസ്സിലുള്ള ആരെയും മറ്റ് വിശ്വാസികളെ ഉള്ളുതുറന്ന് സ്‌നേഹിക്കുവാന്‍ പ്രചോദിപ്പിക്കുന്നതാണ്. അന്ത്യനാളില്‍ പ്രതാപിയും മഹാനുമായ അല്ലാഹു ഇങ്ങനെ ചോദിക്കുമത്രെ: 'എന്റെ മഹത്വതെ മുന്‍നിര്‍ത്തി പരസ്പരം സ്‌നേഹിക്കുന്നവരെവിടെ? എന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഇന്ന് ഞാന്‍ അവര്‍ക്ക് തണലേകും.'(5). ഉമര്‍ (റ) നിവേദനം ചെയ്ത ഒരു നബിവചനം ഇങ്ങനെയാണ്: 'പുനരുത്ഥാനനാളില്‍ അല്ലാഹുവിന്റെ ദാസന്‍മാരായ പ്രവാചകന്‍മാരോ രക്തസാക്ഷികളോ അല്ലാത്ത ചിലര്‍ക്ക് അല്ലാഹു നല്‍കുന്ന സ്ഥാനമാനങ്ങള്‍ കാണുമ്പോള്‍ പ്രവാചകന്‍മാര്‍ക്കും രക്തസാക്ഷികള്‍ക്കും അവരോട് അസൂയ തോന്നും. കുടുംബ ബന്ധമോ സാമ്പത്തിക കൊള്ളക്കൊടുക്കലുകളോ മൂലമല്ലാതെ  അല്ലാഹുവിന് മാത്രമായി പരസ്പരം സ്‌നേഹിച്ചവരാണ് അവര്‍. അവരുടെ മുഖങ്ങള്‍ പ്രകാശമാനമായിരിക്കും. മഒരുടെ പീഠങ്ങള്‍ പ്രകാശിക്കുന്നതായിരിക്കും. ജനങ്ങള്‍ ഭയപ്പാടിലാകുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് ഭയമൊന്നുമുണ്ടാവുകയില്ല. ജനങ്ങള്‍ ഭീതിയിലായിരിക്കുമ്പോഴും അവര്‍ സമാധനാചിത്തരായിരിക്കും' ഇത് പറഞ്ഞുകൊണ്ട് പ്രവാചകന്‍ (സ) '{ശദ്ധിക്കുക, തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല; അവര്‍ ദു:ഖിക്കേണ്ടിവരികയുമില്ല.' (10/62) എന്ന ക്വുര്‍ആന്‍ സൂക്തം പാരായണം ചെയ്തു'(6). 

വിശ്വാസികള്‍ തമ്മിലുള്ള സ്‌നേഹം നിലനിര്‍ത്തേണ്ടത് എങ്ങനെയാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. 'നിങ്ങള്‍  പരസ്പരം അസൂയ കാണിക്കരുത്, ചരക്കിനെ പ്രശംസിച്ച് വിലകൂട്ടി പറയരുത്, പരസ്പരം കോപിക്കരുത്, പരസ്പരം പിണങ്ങി മാറി നില്‍ക്കരുത്, ഒരാളുടെ കച്ചവടത്തിനുമേല്‍ കച്ചവടം നടത്തരുത്'(7) എന്നിങ്ങനെ വിശ്വാസികളോടായുള്ള പ്രവാചകനിര്‍ദേശങ്ങള്‍ സ്‌നേഹബന്ധത്തെ തകര്‍ക്കാതിരിക്കുന്നതിനായുള്ള നിഷേധ പാഠങ്ങളാണ്. ഈ പാഠങ്ങള്‍ അനുസരിക്കുവാന്‍  പ്രവാചകാനുയായികളെല്ലാം സന്നദ്ധമാവുകയാണെങ്കില്‍  അവര്‍ തമ്മില്‍ നിലനില്‍ക്കുന്ന സ്‌നേഹബന്ധം തകരാതെ സൂക്ഷിക്കുവാന്‍ കഴിയും. മുസ്‌ലിംകള്‍ തമ്മില്‍ പാലിക്കേണ്ട ബാധ്യതകളായി പ്രവാചകന്‍(സ) പഠിപ്പിച്ച 'കണ്ടുമുട്ടിയാല്‍ സലാം പറയുക, തുമ്മുകയും അയാള്‍ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ അവന് കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, മരണപ്പെട്ടാല്‍ ജനാസ പിന്തുടരുക'(8) എന്നീ ആറു കാര്യങ്ങളിലുള്ള നിഷ്‌കര്‍ഷമൂലം മനസ്സുകളില്‍ സ്‌നേഹം നിറയുകയും സംതൃപ്തമായ സഹവര്‍ത്തിത്വത്തിന് നിമിത്തമാവുകയും ചെയ്യും.

വിശ്വാസികള്‍ തമ്മില്‍ നിലനില്‍ക്കേണ്ട സാഹോദര്യത്തെക്കുറിച്ച് പഠിപ്പിക്കുകയും സഹോദരങ്ങള്‍ തമ്മില്‍ രജ്ഞിപ്പുണ്ടാക്കണമെന്ന് കല്‍പിക്കുകയും ചെയ്യുന്ന ക്വുര്‍ആന്‍ പ്രസ്തുത സാഹോദര്യത്തെ തകര്‍ക്കുന്ന ആറു കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നുകൂടി നിഷ്‌കര്‍ഷിക്കുന്നുണ്ട്. പരസ്പരം പരിഹസിക്കാതിരിക്കുക, അപമാനിക്കാതിരിക്കുക, കുത്തുവാക്കുകള്‍ പറയാതിരിക്കുക, ഊഹിച്ച് പറയാതിരിക്കുക, ചാരവൃത്തി നടത്താതിരിക്കുക, പരദൂഷണം പറയാതിരിക്കുക എന്നിവയാണ് സാഹോദര്യം തകരാതിരിക്കുന്നതിനുള്ള ക്വുര്‍ആനിന്റെ ഷഡ് നിര്‍ദേശങ്ങള്‍. (ക്വുര്‍ആന്‍ 49:10-12). ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കാന്‍ നാം ശ്രദ്ധിക്കുകയാണെങ്കില്‍ സാഹോദര്യവും സ്‌നേഹവും നിലനില്‍ക്കുമെന്നുറപ്പാണ്.  വിശ്വാസിയെ പരിഹസിക്കുകയും അയാളുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും അയാളുടെ സ്വകാര്യതയെ ചുഴിഞ്ഞന്വേഷിച്ച് അത് ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നവര്‍ ഭൂമിയില്‍വെച്ച് വെറുപ്പിന്റെ പ്രചാരകരും പ്രസാരകുരമായി നിലനില്‍ക്കുന്നവരും പരലോകത്തുവെച്ച് അല്ലാഹുവിന്റെ വെറുപ്പിന് പാത്രമായിത്തീരുന്നവരുമായിരിക്കുമെന്ന വസ്തുതയിലേക്കാണ് ക്വുര്‍ആന്‍ ഇവിടെ വിരല്‍ചൂണ്ടുന്നതെന്ന് മനസ്സിലാക്കുവാനും പ്രസ്തുത തിന്മകളില്‍നിന്ന് മാറി നില്‍ക്കുവാനും വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. 

പരസ്പരസ്‌നേഹം വിശ്വാസികളില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണെന്ന് പഠിപ്പിച്ച പ്രവാചകന്‍(സ) അത് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

1. സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുക. 'അനസി(റ)ല്‍നിന്ന്: നബി(സ) അരുളി: തനിക്കുണ്ടാകണമെന്ന് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടി ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല.'(9) 

2. പരസ്പരം നാവുകൊണ്ട് അക്രമിക്കാതിരിക്കുക. ' അബ്ദുല്ലാഹിബ്‌നു അംറില്‍(റ) നിന്ന്: നബി(സ) അരുളി: ആരുടെ കൈയില്‍നിന്നും നാവില്‍നിന്നും മുസ്‌ലിംകള്‍ സുരക്ഷിതരാണോ അവനാണ് (സമ്പൂര്‍ണനായ) മുസ്‌ലിം. അല്ലാഹു വിലക്കിയത് വര്‍ജിക്കുന്നവനാണ് മുഹാജിര്‍.'(10)

3. പരസ്പരം ന്യൂനതകള്‍ മറച്ചുവെക്കുക. 'അബൂഹുറയ്‌റ(റ)യില്‍നിന്ന്: നബി(സ) പറഞ്ഞു: അടിമ മറ്റൊരാളുടെ ന്യൂനതകള്‍ ഇഹലോകത്ത് മറച്ച് വെക്കുന്നുവെങ്കില്‍ പരലോകത്ത് അല്ലാഹു അവന്റെ ന്യൂനതകള്‍ മറച്ച് വെക്കും.'(11).

4. അസൂയ,വെറുപ്പ്,  പിണക്കം എന്നിവ ഉണ്ടാകാതെ സൂക്ഷിക്കുക. 'അനസി(റ)ല്‍നിന്ന്: നബി(സ) പറഞ്ഞു: നിങ്ങള്‍ പരസ്പരം ദേഷ്യപ്പെടുകയോ അസൂയ കാണിക്കുകയോ അന്യോന്യം പുറംതിരിഞ്ഞ് (പിണങ്ങി) നില്‍ക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരങ്ങളാവുക. മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനുമായി (മുസ്‌ലിമുമായി) പിണങ്ങിനില്‍ക്കല്‍ മുസ്‌ലിമിന് അനുവദനീയമല്ല.' (12)

5. ചുഴിഞ്ഞന്വേഷിച്ച് തെറ്റുകുറ്റങ്ങള്‍ പ്രചരിപ്പിക്കരുത്. 'അബൂഹുറയ്‌റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: ഊഹത്തെ നിങ്ങള്‍ കരുതിയിരിക്കുക. ഊഹം സംസാരത്തിലെ ഏറ്റവും വലിയ കള്ളമാണ്. നിങ്ങള്‍ മറഞ്ഞ കാര്യങ്ങളും സ്ഥിതിഗതികളും തേടി നടക്കരുത്. ജനങ്ങളുടെ കുറ്റങ്ങളും കുറവുകളും ചുഴിഞ്ഞന്വേഷിക്കരുത്. പരസ്പരം മത്സരിക്കരുത്. അസൂയ കാണിക്കരുത്. ദേഷ്യപ്പെടരുത്. പരസ്പരം പുറംതിരിഞ്ഞ് (പിണങ്ങി) നില്‍ക്കരുത്. അല്ലാഹുവിന്റെ ദാസന്മാരെ, നിങ്ങള്‍ സഹോദരങ്ങളായി വര്‍ത്തിക്കുക.'(13)

6. പരസ്പരം പരദൂഷണം പറയരുത്. 'അബൂഹുറയ്‌റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: 'ഗീബത്ത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?' സ്വഹാബികള്‍ പറഞ്ഞു: അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറെ അറിവുള്ളത്. അവിടുന്ന് പറഞ്ഞു: നിന്റെ സഹോദരനെ കുറിച്ച്  അവര്‍ വെറുക്കുന്നത് പറയലാണ്. ഒരാള്‍ ചോദിച്ചു 'ഞാന്‍ പറയുന്നത് സഹോദരനില്‍ ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്ന കാര്യം സഹോദരനില്‍ ഉള്ളതാണെങ്കില്‍ അതാണ് ഗീബത്ത് (പരദൂഷണം),  അവനില്‍ ഇല്ലാത്തതാണെങ്കില്‍ അവനെ കുറിച്ച് നീ കളവ് പറഞ്ഞു.' (14)

7. പരസ്പരം നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. 'സ്വഫ്‌വാനില്‍ (റ) നിന്ന്: അദ്ദേഹം അബ്ദുല്ലാഹിബ്‌നു സ്വഫ്‌വാന്റെ പുത്രനാണ്-അദ്ദേഹത്തിന്റെ ഭാര്യയാണ് ദര്‍ദാഅ്. അദ്ദേഹം പറഞ്ഞു: ഞാന്‍ ശാമില്‍ ചെന്നു. അബൂദ്ദര്‍ദാഇന്റെ വീട്ടില്‍ എത്തി. വീട്ടില്‍ അദ്ദേഹത്തെ കണ്ടില്ല. ഉമ്മുദ്ദര്‍ദാഇനെ കണ്ടു. അവര്‍ ചോദിച്ചു: ഈ വര്‍ഷം നീ ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവോ? ഞാന്‍ പറഞ്ഞു: അതെ, അപ്പോള്‍ അവര്‍ ആവശ്യപ്പെട്ടു: ഞങ്ങള്‍ക്കുവേണ്ടി നന്മക്കായി  നീ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം. കാരണം നബി(സ) പറയാറുണ്ട്, തന്റെ സഹോദരന്റെ അഭാവത്തില്‍ അവനുവേണ്ടി ഒരു മുസ്‌ലിം നടത്തുന്ന പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്നതാണ്. അവന്റെ തലഭാഗത്ത് ഏല്‍പ്പിക്കപ്പെട്ട ഒരു മലക്കുണ്ട്. അവന്‍ തന്റെ സഹോദരനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ ഏല്‍പിക്കപ്പെട്ട മലക്ക് പറയും: 'ആമീന്‍, അതുപോലെ നിനക്കും പ്രതിഫലം ലഭിക്കും.' അദ്ദഹം പറഞ്ഞു: അനന്തരം ഞാന്‍ അങ്ങാടിയിലേക്ക് പുറപ്പെട്ടു. അവിടെ അബുദ്ദര്‍ദാഇനെ കണ്ടുമുട്ടി.  അദ്ദേഹവും നബി(സ)യില്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഉമ്മുദ്ദര്‍ദാഅ് പറഞ്ഞതുപോലെ എന്നോട് പറഞ്ഞു.'(15)

 

ഈ നിര്‍ദേശങ്ങളെല്ലാം അനുസരിക്കുവാന്‍ നാം സന്നദ്ധമായാല്‍ നമുക്ക് പരസ്പരം സ്‌നേഹിക്കുവാനാവും. അല്ലാഹുവിന്റെ പേരില്‍ പരസ്പരം സ്‌നേഹിക്കുവാന്‍ സാധിച്ചാല്‍ പരലോകത്ത് അസൂയാര്‍ഹമായ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കും. തീരുമാനിക്കേണ്ടത് നമ്മളാണ്. പരസ്പരം വെറുത്ത് അല്ലാഹുവിന്റെ വെറുപ്പിന് പാത്രമാവേണമോ, അതല്ല അല്ലാഹുവിനുവേണ്ടി പരസ്പരം സ്‌നേഹിച്ച് അവന്റെ സ്‌നേഹത്തിന് നിമിത്തമാകണമോയെന്ന്. പരസ്പരം സ്‌നേഹിക്കുകയും അങ്ങനെ അല്ലാഹുവിന്റെ സ്‌നേഹത്തിന് പാത്രമാവുകയും ചെയ്യാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ (ആമീന്‍). 

 -------------------------------------------------------------------------

1,2,3,5,7,8,11,12,13,14,15) സ്വഹീഹ് മുസ്‌ലിം

4) സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം

9,10) സ്വഹീഹുല്‍ ബുഖാരി

6) സുനനു അബൂദാവൂദ്-സ്വഹീഹാണെന്ന് ഇമാം അല്‍ബാനി സാക്ഷ്യപ്പെടുത്തിയത്.

--------------------------------------------------------------------------

 

പ്രമാണങ്ങളെ പിന്‍പറ്റേണ്ടത്

ബുദ്ധിയുടെ മതമാണ് ഇസ്‌ലാം. മനുഷ്യബുദ്ധിക്ക് വഴങ്ങുന്നവയാണ് അതിന്റെ അടിസ്ഥാനാശയങ്ങള്‍. സ്രഷ്ടാവും സംരക്ഷകനുമായവനാണ് ആരാധിക്കപ്പെടേണ്ടതെന്നും നന്‍മ തിന്‍മകള്‍ക്ക് പ്രതിഫലം ലഭിക്കുന്ന ഒരു മരണാനന്തരജീവിതമുണ്ടെന്നും ദൈവിക വിധിവിലക്കുകള്‍ പ്രകാരമുള്ള ജീവിതം വഴിയാണ് ഇഹലോകത്ത് ശാന്തിയും മരണാനന്തരം രക്ഷയുമുണ്ടാവുകയെന്നുമുള്ള ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളെല്ലാം ഏതൊരാള്‍ക്കും ഉള്‍ക്കൊള്ളാനാവുന്ന സരളമായ സിദ്ധാന്തങ്ങളാണ്. അത്‌കൊണ്ട് തന്നെ, ബുദ്ധിയുപയോഗിക്കുന്നവര്‍ക്ക് ഇസ്‌ലാമിന്റെ സത്യത ബോധ്യപ്പെടുമെന്ന ക്വുര്‍ആന്‍ അടിക്കടി വ്യക്തമാക്കുന്നുണ്ട്. 

'താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന് (യഥാര്‍ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതുവഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളു.' (2:269)

'തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.' (3:190)

'നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.' (38:29).

'തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്.  അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത, അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാ കാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു  അത്.' (12:111)

'ഈ നാട്ടുകാരുടെ മേല്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന അധര്‍മത്തിന്റെ ഫലമായി ആകാശത്തു നിന്ന് ഞങ്ങള്‍ ഒരു ശിക്ഷ ഇറക്കുന്നതാണ്. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ആളുകള്‍ക്ക് വ്യക്തമായ ഒരു ദൃഷ്ടാന്തം നാം അവശേശിപ്പിച്ചിട്ടുണ്ട്.' (29:34-35).

'അല്ലാഹു രാവും പകലും മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്.'(24:44)

ഇന്ദ്രിയിങ്ങളുപയോഗിച്ച് അറിയേണ്ടത് അറിയാതിരിക്കുകയും ബുദ്ധിയുപയോഗിച്ച് സത്യം മനസ്സിലാക്കുവാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തുകൊണ്ട് പാരമ്പര്യങ്ങളില്‍ അള്ളിപ്പിടിച്ചു ജീവിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും അത്തരക്കാര്‍ക്ക് വന്നു ഭവിക്കാനിരിക്കുന്ന ഭയാനകമായ ശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്, ക്വര്‍ആന്‍.

'അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കും എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി ്കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍പറ്റുകയാണോ?) സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല.'  (2:170,171)

 

'ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.' (7:179)

ഇന്ദ്രിയിങ്ങളുപയോഗിച്ച് അറിയേണ്ടത് അറിയാതിരിക്കുകയും ബുദ്ധിയുപയോഗിച്ച് സത്യം മനസ്സിലാക്കുവാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തുകൊണ്ട് പാരമ്പര്യങ്ങളില്‍ അള്ളിപ്പിടിച്ചു ജീവിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും അത്തരക്കാര്‍ക്ക് വന്നു ഭവിക്കാനിരിക്കുന്ന ഭയാനകമായ ശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്, ക്വര്‍ആന്‍.

'അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കും എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി ്കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍പറ്റുകയാണോ?) സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല.'  (2:170,171)

 

'ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.' (7:179)

 

'തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.' (8:22)

ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും.' (67:10)

 

ഇന്ദ്രിയങ്ങളുപയോഗിച്ച് ഇന്ദ്രിയാതീതമായ അറിവിന്റെ അനിവാര്യത മനസ്സിലാക്കുകയും പ്രസ്തുത അറിവിനനുസരിച്ച് ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. പ്രത്യക്ഷ ജ്ഞാനത്തിന്റെ സാധ്യതയെക്കുറിച്ച് ഇന്ദ്രിയങ്ങളുപയോഗിച്ച് എപ്പോഴും പരിശോധിക്കുവാന്‍ കഴിയും. ആധ്യാത്മികജ്ഞാനം ഇന്ദ്രിയാതീതമായതിനാല്‍ അതിന്റെ സ്രോതസ്സ് ദൈവികം തന്നെയാണോയെന്ന്  പരിശോധിച്ച് ഉറപ്പ് വരുത്താതിരുന്നാല്‍ മാര്‍ഗഭ്രംശത്തിന്റെ പടുകുഴിയിലേക്കാണ് സത്യാന്വേഷി വീണുപോവുക. അതുകൊണ്ടുതന്നെ, ആധ്യാത്മിക വിജ്ഞാനത്തിന്റെ സ്രോതസുകളായി ഇസ്‌ലാം അവതരിപ്പിക്കുന്ന വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും ദൈവികമാണോയെന്ന് പരിശോധിക്കുവാന്‍ ക്വുര്‍ആന്‍ മനുഷ്യരോട് ആവശ്യപ്പെടുകയും അങ്ങനെ പരിശോധിച്ച് ബോധ്യപ്പെടുന്നവരുടെ ബാധ്യതയാണ് അവയെ മാര്‍ഗദര്‍ശകങ്ങളായി സ്വീകരിക്കേണ്ടതെന്ന് തെര്യപ്പെടുത്തുകയും ചെയ്യുന്നത്. ദൈവവചനങ്ങളായ ക്വുര്‍ആന്‍ പടച്ചവന്റെ പക്കല്‍ നിന്നുള്ളതു തന്നെയാണോയെന്നും മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട പ്രധാന അമാനുഷികദൃഷ്ടാന്തമായ അതിനെക്കുറിച്ച് പരിശോധനയിലൂടെ അദ്ദേഹം ദൈവദൂതനാണോയെന്നും, അദ്ദേഹത്തില്‍ നിന്നുള്ളതെന്ന അടിക്കുറിപ്പോടെ പ്രചാരത്തിലിരിക്കുന്ന വര്‍ത്തമാനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുള്ളവ തന്നെയാണോയെന്നുമെല്ലാം പരിശോധിക്കുവാന്‍ മനുഷ്യബുദ്ധിയുപയോഗിക്കണമെന്നാണ് ക്വുര്‍ആനിന്റെ പക്ഷം. അന്തിമപ്രവാചകന് നല്‍കപ്പെട്ട അമാനുഷികദൃഷ്ടാന്തത്തെ പഠനവിധേയമാക്കുവാനാവശ്യപ്പെടുകയും അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ സംശയത്തിനവകാശമില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ ഇവ്വിഷയകമായ ബൗദ്ധികാപഗ്രഥനത്തിനാണ് ആഹ്വാനം ചെയ്യുന്നത്. 

 

'അവര്‍ ക്വുര്‍ആനിനെപ്പറ്റി  ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാം വൈരുധ്യം കണ്ടെത്തുമായിരുന്നു.' (4:82)

'(നബിയേ) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ച് ചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. തീര്‍ച്ചയായും ഈ ക്വുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല.' (17:88,89)

'അല്ലാഹുവിന് പുറമെ (മറ്റാരാലും) ഈ ക്വുര്‍ആന്‍ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്. അതില്‍ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവിങ്കല്‍ നിന്നുള്ളതാണത്.' (10:37)

'തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.' (17:9)

'തീര്‍ച്ചയായും യുക്തിമാനും സര്‍വജ്ഞനുമായിട്ടുള്ളവന്റെ പക്കല്‍ നിന്നാകുന്നു നിനക്ക് ക്വുര്‍ആന്‍ നല്‍കപ്പെടുന്നത്.' (27:6)

നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.' (53:2-4)

'നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും, താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.' (34:28)

'തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്.' (33:21)

 

ക്വുര്‍ആന്‍ ദൈവവചനവും അന്തിമപ്രവാചകന്റെ അമാനുഷികദൃഷ്ടാന്തവുമാണെന്ന് മനസ്സിലാക്കുന്നവര്‍ ഇന്ദ്രിയങ്ങളുപയോഗിച്ചുള്ള അന്വേഷണങ്ങള്‍ക്കോ ബൗദ്ധികമായ അപഗ്രഥനത്തിനോ ഉത്തരം നല്‍കാനാവാത്ത പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം തേടുന്നത് ക്വുര്‍ആനും സുന്നത്തുമാകുന്ന പ്രമാണങ്ങളില്‍ നിന്നാണ്. യുക്തിയുടെയും ബുദ്ധിയുടെയും മേഖലയ്ക്കു പുറത്തുള്ള അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പ്രധാനമായും പ്രമാണങ്ങള്‍ നല്‍കുന്നത്. അല്ലാഹുവിന്റെ വചനങ്ങളായ ക്വുര്‍ആനും ദൈവികപ്രബോധനപ്രകാരമുള്ള പ്രവാചകജീവിതത്തിന്റെയും മൊഴികളുടെയും അനുവാദങ്ങളുടെയും ആലേഖനമായ സ്വഹീഹായ ഹദീഥുകളുമാണ് ആധ്യത്മിക ജ്ഞാനത്തിന്റെ സ്രോതസുകളെന്ന് മനസ്സിലാക്കുന്നവനാണ് മുസ്‌ലിം. പ്രത്യക്ഷജ്ഞാന് അവസാനിക്കുന്നിടത്തു നിന്നാണ് ആധ്യാത്മികജ്ഞാനം ആരംഭിക്കുന്നത്. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവും അതിന്റെ അടിസ്ഥാനത്തിലുള്ള ബൗദ്ധികാപഗ്രഥനവും അനുഭവങ്ങളുമാകുന്ന പ്രത്യക്ഷജ്ഞാനത്തിന്റെ ഉപകരണങ്ങളുപയോഗിച്ച് ആധ്യാത്മിക ജ്ഞാനത്തിന്റെ സ്വീകാര്യത നിര്‍ണ്ണയിക്കാനാവില്ല. പ്രത്യക്ഷജ്ഞാനത്തിന്റെ ഉപകരണങ്ങളുപയോഗിച്ച് ആധ്യാത്മികജ്ഞാനത്തിന്റെ സ്രോതസുകളെ അപഗ്രഥിക്കുകയും അവ ആധ്യാത്മികജ്ഞാനം പ്രദാനം ചെയ്യുന്നവ തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ പ്രസ്തുത സ്രോതസുകള്‍ നല്‍കുന്ന അറിവുകള്‍ എന്തെല്ലാമാണോ അവ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയാണ് വിശ്വാസി ചെയ്യുക. ഓരോരുത്തരും അവരവരുടെ വിവരവും വിവരക്കേടും വെച്ച് അപഗ്രഥിച്ച് സ്വീകാര്യമാണെന്ന് ബോധ്യപ്പെടുന്നവ മാത്രം അംഗീകരിക്കുകയും അതല്ലാത്തവ തിരസ്‌കരിക്കുകയും ചെയ്യേണ്ടവയാണ് പ്രമാണങ്ങളെന്ന് കരുതുന്നവര്‍ അവയെ ആധ്യാത്മികജ്ഞാനത്തിന്റെ സ്രോതസുകളായി അംഗീകരിക്കാന്‍ സന്നദ്ധരല്ലാത്തവരാണ്. സ്വന്തം വിവരവും യുക്തിയുമാണ് ദൈവികമെന്ന് ഉറപ്പുള്ള പ്രമാണങ്ങള്‍ക്കകത്തെ പരാമര്‍ശങ്ങളുടെ സ്വീകാര്യത നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങളെന്ന് കരുതുന്നവര്‍ സ്വന്തം ബുദ്ധിയെക്കുറിച്ച് അഹങ്കരിക്കുന്നവരും ദൈവിക പ്രമാണങ്ങള്‍ പ്രകാരം ജീവിതം നയിക്കുവാന്‍ വിസമ്മതിക്കുന്നവരുമായിരിക്കും. അതുകൊണ്ടാണ് അത്തരക്കാരെ 'മതത്തിനകത്തെ മതനിഷേധികള്‍' എന്ന് പണ്ഡിതന്‍മാര്‍ വിളിച്ചത്. 

പ്രമാണങ്ങളെ അന്ധമായി അനുധാവനം ചെയ്യുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്ന് ഇസ്‌ലാമിക നിര്‍ദേശം മനുഷ്യബുദ്ധിയെ പരിഗണിക്കാത്ത പ്രാകൃതത്വവും പുരോഗതിയെ തടസ്സപ്പെടുത്തുന്ന ജഢത്വവുമാണെന്ന വിമര്‍ശനം ഇവ്വിഷയകമായ ഇസ്‌ലാമിക നിര്‍ദേശമെന്താണെന്ന് മനസ്സിലാക്കാത്തത്‌കൊണ്ടുണ്ടാവുന്നതാണ്. ശുദ്ധശാസ്ത്രത്തിന്റെ വക്താക്കള്‍ക്കുപോലും നിഷേധിക്കാനാവാത്ത വിധം സുദൃഢമാണ് ഈ രംഗത്തെ ഇസ്‌ലാമിക നിര്‍ദേശമെന്നതാണ് വാസ്തവം. നാം പഠിച്ചുകൊണ്ടിരിക്കുന്ന പ്രാപഞ്ചികനിയമങ്ങളെല്ലാം സ്ഥല-കാല നൈരന്തര്യത്തിന്റേതായ, ഇന്നു നിലനില്‍ക്കുന്ന പ്രാപഞ്ചിക വസ്തുക്കള്‍ അനുധാവനം ചെയ്യുന്നതെന്ന് നിരന്തരമായ പഠന-ഗവേഷണങ്ങളിലൂടെ നാം മനസ്സിലാക്കിയെടുത്ത ഗണിത നിയമങ്ങളാണ്. സ്ഥലകാലത്തിന്റെ വക്രത നമുക്കു ഗണിക്കാനാവുന്ന പരിധിയിലാകുമ്പോള്‍ മാത്രമെ ഈ നിയമങ്ങള്‍ നിലനില്‍ക്കൂ;അത് നമുക്ക് ഗണിക്കാനാവുന്ന പരിധിക്കപ്പുറം കടന്നാല്‍ പിന്നെ ഈ നിയമങ്ങള്‍  അപ്രസക്തമാവുകയും അവിടേക്കുള്ള പുതിയ നിയമങ്ങളുണ്ടാവുകയും ചെയ്യും. ഖഗോളവിജ്ഞാനീയ പ്രകാരം നമ്മുടെ പ്രപഞ്ചം തുടങ്ങുന്നതിനു മുമ്പത്തെ അവസ്ഥ ഉദാഹരണം. ആദിമപിണ്ഡം എന്ന് ഗോളശാസ്ത്രജ്ഞന്‍മാര്‍ വിളിക്കുന്ന മഹാവിസ്‌ഫോടനത്തിനു മുമ്പത്തെ പ്രപഞ്ചഘടനയില്‍ സ്ഥല-കാലത്തിന്റെ വക്രത അനന്തമായിരിക്കുമെന്നതിനാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്തതും അപഗ്രഥിക്കാനാവാത്തതുമായ എന്തോ നിയമങ്ങളായിരിക്കും നിലനിന്നിരുന്നത് എന്നതിനാല്‍ തന്നെ ആ നിയമങ്ങള്‍ കണ്ടുപിടിക്കുക ഗോളശാസ്ത്രജ്ഞന്‍മാരുടെ ദൗത്യമായി ആരും മനസ്സിലാക്കുന്നില്ല. മഹാവിസ്‌ഫോടനം നടന്ന് ഒരു സെക്കന്റിന്‍െ ഒരു ലക്ഷം അംശത്തിലൊന്ന് കാലയളവില്‍ എന്തു സംഭവിച്ചുവെന്ന് മനസ്സിലാക്കുവാന്‍  ഗോളശാസ്ത്രജ്ഞന് കഴിഞ്ഞേക്കുമെന്നും മഹാവിസ്‌ഫോടനത്തിന്റെ മുമ്പത്തെ അവസ്ഥയെന്തെന്നറിയാന്‍ കഴിയില്ലെന്നും ഗോളശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് അത്‌കൊണ്ടാണ്. നാം ജീവിക്കുന്ന പ്രപഞ്ചത്തിലെ നിയമങ്ങള്‍ പഠിക്കുന്നതിന് നാം ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ പ്രപഞ്ചാരംഭത്തിന് മുമ്പത്തെ അവസ്ഥയെ അപഗ്രഥിക്കുവാന്‍ പോലും അപര്യാപ്തമാണെങ്കില്‍ പ്രസ്തുത സങ്കേതങ്ങളുപയോഗിച്ചു കൊണ്ട് പ്രപഞ്ചസ്രഷ്ടാവിന്റെ വചനങ്ങളും ബോധനങ്ങളും അപഗ്രഥിക്കുവാന്‍ കഴിയുന്നതെങ്ങിനെ? മനുഷ്യബുദ്ധിക്ക് പോകാവുന്നിടത്തൊക്കെ പോകാനനുവദിക്കുന്ന ഇസ്‌ലാം, പക്ഷെ അതിന്ന് പോകാന്‍ കഴിയാത്ത മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് വിലക്കുകയും ആ മേഖലയില്‍ ദൈവികപ്രമാണങ്ങള്‍ പറയുന്നതെന്തോ അത് കണ്ണടച്ച് അനുസരിക്കണമെന്ന് പറയുകയും ചെയ്യുന്നത് തികച്ചും ന്യായമാണെന്നര്‍ത്ഥം. 

മനുഷ്യബുദ്ധിയുടെ പരിമിതിയെക്കുറിച്ച് മനസ്സിലാക്കാത്തവരാണ് പലപ്പോഴും പ്രമാണങ്ങള്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ ബുദ്ധിക്ക് സ്വീകാര്യമാണെങ്കില്‍ മാത്രമെ സ്വീകാര്യമാകൂവെന്ന് വാദിക്കുന്നത്. പ്രാപഞ്ചികപഠനമെന്ന ബുദ്ധിയ്ക്ക് വേണ്ടി നീക്കിവെക്കപ്പെട്ട മേഖലയെക്കുറിച്ചു പോലും പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയില്ലെന്ന വസ്തുത ഭൗതികശാസ്ത്ര നിയമങ്ങളായിത്തീര്‍ന്ന കാലത്താണ് നാം ജീവിക്കുന്നത്. സ്ഥല-കാല നൈരന്തര്യത്തിന്റെ പ്രപഞ്ചത്തെക്കുറിച്ച് കേവലമായി അറിയുവാന്‍ പ്രപഞ്ചത്തിന്റെ പുറത്ത്‌പോകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഐന്‍സ്റ്റയിന്റെ ആപേക്ഷികതാ സിദ്ധാന്തവും ആറ്റത്തിനകത്തെ സൂക്ഷമലോകത്തെ പൂര്‍ണ്ണമായി അറിയാന്‍ മനുഷ്യര്‍ക്ക് കഴിയില്ലെന്ന് സമര്‍ത്ഥിക്കുന്ന ഹീസിന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും പ്രപഞ്ചപഠന രംഗത്തുപോലും മനുഷ്യര്‍ക്ക് പൂര്‍ണ്ണരാകാനാവില്ലെന്ന് വസ്തുത വെളിപ്പെടുത്തുന്നവയാണ്. പദാര്‍ത്ഥാതീതമായ അസ്തിത്വമുള്ളതും പ്രപഞ്ചപഠനത്തിന്റെ സങ്കേതങ്ങളുപയോഗിച്ച് അപഗ്രഥിക്കാനാകാത്തതുമായ നന്‍മ-തിന്‍മകളെക്കുറിച്ച് പടച്ചവന്‍ പഠിപ്പിച്ച കാര്യങ്ങള്‍ തന്റെ ബുദ്ധിക്ക് സ്വീകാര്യവും യുക്തിക്ക് ഉള്‍ക്കൊള്ളാനാവുന്നതും അനുഭവത്തെ സ്ഥിരീകരിക്കുന്നതുമാണെങ്കില്‍ മാത്രമെ സ്വീകരിക്കുകയുള്ളുവെന്ന് കരുതുന്നത് അജ്ഞതയുടെ ആഴത്തില്‍നിന്ന് മുളപൊട്ടുന്ന അഹങ്കാരം കൊണ്ടാണ്. അഹങ്കാരത്താല്‍ തല തോളിലുറയ്ക്കാത്തവര്‍ക്ക് സത്യം കാണുവാനോ മനസ്സിലാക്കുവാനോ കഴിയില്ല. 

'എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകവാസികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.'(7:36)

പരിശുദ്ധക്വുര്ആനും സ്വഹീഹായ ഹദീഥുകളുമാണ് ആധ്യാത്മികജ്ഞാനത്തിന്റെ തെറ്റു പറ്റാത്ത സ്രോതസ്സുകളെന്നന് മനസ്സിലാക്കുന്ന മുസ്‌ലിം, അവയെ കണ്ണടച്ച് അനുധാവനം ചെയ്യുകയും പ്രത്യക്ഷജ്ഞാനത്തിന്റെ സങ്കേതങ്ങളെ അതുമായി കൂട്ടിക്കുഴക്കാതിരിക്കുയുമാണ് ചെയ്യുക. പ്രമാണങ്ങളില്‍ പറഞ്ഞതെല്ലാം പിന്‍പറ്റുകയെന്നാല്‍ ആയത്തുകള്‍ അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭങ്ങളും സ്വഹീഹായ ഹദീഥുകള്‍ വിവരിക്കുന്ന സംഭവങ്ങളുണ്ടായ സാഹചര്യങ്ങളും കൂടി പരിഗണിച്ച്ുകൊണ്ട് അവയുടെ അര്‍ത്ഥവും പ്രയോഗവും മനസ്സിലാക്കുകയെന്നാണര്‍ത്ഥം. ആയത്തുകളും ഹദീഥുകളും അവയുടെ പ്രാഥമിക അഭിസംബോധിതരായ പ്രവാചകാനുചരന്മാരും ആദിമതലമുറകളിലുള്ളവരും മനസ്സിലാക്കിയതുപോലെ മനസ്സിലാക്കാന്‍ സന്നദ്ധമായാല്‍ ഇവ്വിഷയകമായ മാര്‍ഗഭ്രംശങ്ങളില്‍ പെടാതെ സുരക്ഷിതരായി മുന്നോട്ടുപോകുവാന്‍ വിശ്വാസികള്‍ക്ക് കഴിയും. പ്രത്യക്ഷജ്ഞാനത്തിന്റെ സങ്കേതങ്ങളായ ബുദ്ധിപരമായ അപഗ്രഥനം, യുക്തിപൂരവ്വകമായ വേര്‍തിരിക്കല്‍, അനുഭവങ്ങളുടെ സാക്ഷീകരണം എന്നിവയെ ആധ്യാത്മികജ്ഞാനത്തിന്റെ സ്രോതസ്സുകളുമായി കൂട്ടിക്കുഴക്കുന്നത് വ്യാപകമായ ആശയക്കുഴപ്പത്തിന് മാത്രമെ നിമിത്തമാകൂ. പ്രമാണങ്ങളില്‍  പറഞ്ഞ കാര്യങ്ങളുടെ സത്യത നിര്‍ണയിക്കുന്നതിന് ബുദ്ധിയും യുക്തിയും പര്യാപ്തമാവാത്തതുപോലെ അനുഭവങ്ങളും പര്യാപ്തമാവുകയില്ല. അനുഭവങ്ങളില്‍ നിന്നു മാത്രമായി ശരിയും തെറ്റും വേര്‍തിരിക്കാനാവുകയില്ലെന്നും ഏതു വിഷയത്തിലും പ്രമാണങ്ങള്‍ പറയുന്നതെന്തോ അതാണ് ആത്യന്തികമായി ശരിയെന്നും ഉള്‍കൊള്ളുമ്പോള്‍ മാത്രമെ പ്രമാണങ്ങളെ യഥാവിധം പിന്‍പറ്റുന്നവരായിത്തീരാന്‍ നമുക്ക് കഴിയുകയുള്ളൂ. അല്ലാഹുവെയും ദൂതനെയും അനുസരിക്കാതെ പിന്തിരിഞ്ഞു കളയുന്നവര്‍ സത്യനിഷേധികളായിത്തീരുമെന്ന ക്വുര്‍ആനിന്റെ പ്രസ്താവന ഇവ്വിഷയകമായി അന്ധതയുള്ളവരുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ്. 

'(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും  ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല; തിര്‍ച്ച.' (3:31,32)

 

 

 

 

 

 

വിവാഹപ്രായവും ലൈംഗികാവകാശങ്ങളും

”എല്ലാ മനുഷ്യരുടെയും വ്യക്തിത്വത്തിന്റെ അവിഭാജ്യമായ ഘടകങ്ങളിലൊന്നാണ് ലൈംഗികത. തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഓരോരുത്തര്‍ക്കും അവരുടേതായ എല്ലാ ലൈംഗികാവകാശങ്ങളും ആസ്വദിക്കാനാവുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത്, ഇക്കാരണത്താല്‍ അനിവാര്യമാണ്. എല്ലാ സമൂഹങ്ങളിലുമുള്ള എല്ലാവരുടെയും വ്യക്തിത്വത്തിന്റെ ഭാഗമെന്ന നിലയ്ക്ക്, ഓരോരുത്തരുടെയും ലൈംഗികാസ്വാദനത്തിന്റെ രീതികള്‍ അവരുടെ ആന്തരികവും ബാഹ്യവുമായ വ്യക്തിഭാവങ്ങള്‍ക്കനുസരിച്ച് വ്യതിരിക്തമായേക്കാമെങ്കിലും, ലൈംഗികതയുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവും എല്ലായിടത്തുമുണ്ട്, എല്ലാവരുടെയും ദൈനംദിനാസ്തിത്വത്തിന്റെ ഭാഗമായിത്തീരേണ്ടതുണ്ട്. അതോടൊപ്പം തന്നെ ജീവിതത്തിന്റെ ഗുണാത്മകഭാവമായി ലൈംഗികത അംഗീകരിക്കപ്പെടേണ്ടതുമുണ്ട്. എല്ലാ മനുഷ്യരുടെയും സഹജമായ സ്വാതന്ത്ര്യത്തിന്റെയും അന്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സാര്‍വത്രികമായ മനുഷ്യാവകാശങ്ങളാണ് ലൈംഗികാവകാശങ്ങള്‍.”(1) ലൈംഗികവും പ്രത്യുല്‍പാദനപരവുമായ കാര്യങ്ങളിലുള്ള ആരോഗ്യസംരക്ഷണത്തിനായി, ഐക്യരാഷ്ട്രസഭയുടെ അനുമതിയോടുകൂടി ലോകത്തെ 189 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, അന്താരാഷ്ട്ര ആസൂത്രിത രക്ഷാകര്‍തൃസംഘടന(International Planned Parenthood Federation)യുടെ 2008 മെയ് മാസത്തില്‍ ചേര്‍ന്ന ഭരണസമിതി അംഗീകരിച്ച ‘ലൈംഗികാവകാശങ്ങള്‍: ഒരു ഐ. പി. പി. എഫ് പ്രഖ്യാപനം’ (Sexual Rights and IPPF declaration) എന്ന രേഖയില്‍ പ്രതിപാദിക്കപ്പെട്ട പത്ത് ലൈംഗികാവകാശങ്ങള്‍ക്കും ആധാരമായിത്തീരുന്ന ഏഴ് അടിസ്ഥാനതത്ത്വങ്ങളില്‍ ഒന്നാമത്തേതായി എടുത്തു പറഞ്ഞ കാര്യമാണിത്. ലോകത്ത് എല്ലായിടങ്ങളിലുമുള്ള എല്ലാവരുടെയും മനുഷ്യാവകാശങ്ങളിലൊന്നാണ് ലൈംഗികത ആസ്വദിക്കാനുള്ള അവകാശമെന്ന് ഈ രേഖ ഉദ്‌ഘോഷിക്കുന്നു. സ്ത്രീക്കും പുരുഷനുമെല്ലാം, ലിംഗഭേദമില്ലാതെ ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും പ്രസ്തുത വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നവര്‍ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നതെന്നും ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം സമ്മതിക്കുന്നതാണ്.

ലൈംഗികത വൈയക്തികമായ അനുഭവവും അതിന്റെ ആസ്വാദനം ജൈവികമായ അനിവാര്യതയും ആയതുകൊണ്ടാണ് അതിന്റെ നിഷേധം മനുഷ്യാവകാശ ധ്വംസനമായിത്തീരുന്നത്. വ്യക്തിയുടെ അടിസ്ഥാനപരമായ അവകാശങ്ങളിലൊന്നാണ് ലൈംഗികാസ്വാദനത്തിനുള്ള അവകാശമെന്നതിനാല്‍ അതിന് തടയിടാന്‍ കുടുംബത്തിനോ ബന്ധുക്കള്‍ക്കോ സമൂഹത്തിനോ രാഷ്ട്രത്തിനോ അവകാശമില്ലെന്നാണ് നടേ പറഞ്ഞ രേഖ വ്യക്തമാക്കുന്നത്. ”ഓരോ വ്യക്തികള്‍ക്കും അവരവരുടെ പൂര്‍ണമായ ലൈംഗികാസക്തി പ്രകടിപ്പിക്കാന്‍, അത് ബലാല്‍കാരത്തിലൂടെയോ ചൂഷണത്തിലൂടെയോ അപമാനപ്പെടുത്തിക്കൊണ്ടോ അല്ലെങ്കില്‍, പൂര്‍ണമായ സ്വാതന്ത്ര്യമുണ്ട്” എന്നതാണ് ഹോങ്കോംഗില്‍ വെച്ച് 1999 ആഗസ്ത് 26-ന് ചേര്‍ന്ന ‘പതിനാലാമത് ലോക ലൈംഗികശാസ്ത്ര കോണ്‍ഗ്രസ്’ (14th world congress of sexology) അംഗീകരിച്ച പതിനൊന്ന് ലൈംഗികാവകാശങ്ങളില്‍ ഒന്നാമത്തേത്. ഒരാളുടെ വൈയക്തികവും സാമൂഹികവുമായ നൈതികതയ്ക്ക് അനുസൃതമായി തന്റെ ലൈംഗികജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാ

നും സ്വയം നിര്‍ണയത്തിനുമുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട് എന്നതാണ് രണ്ടാമത്തെ ലൈംഗികാവകാശം.(2)

പുതിയ സഹസ്രാബ്ദത്തിലുണ്ടാവേണ്ടുന്ന ലൈംഗികാരോഗ്യത്തിന്റെ അടിത്തറ നിശ്ചയിക്കുന്നത് ലോകത്തുള്ള എല്ലാവരും ലൈംഗികാവകാശങ്ങള്‍ യഥാരൂപത്തില്‍ അനുഭവിക്കുന്നവരാണോയെന്നതാണെന്ന് ‘ലൈംഗികാരോഗ്യത്തിനായുള്ള ലോക സംഘടന’യുടെ (World Association for Sexual Health) ഔദ്യോഗിക സഹസ്രാബ്ദ പ്രഖ്യാപനവും വ്യക്തമാക്കുന്നുണ്ട്. (3)

ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യം ഓരോരുത്തരുടെയും വൈയക്തികമായ അവകാശമാണെങ്കില്‍ പ്രസ്തുത അവകാശം അനുവദിക്കപ്പെടേണ്ടത് പ്രസ്തുത ആസ്വാദനം അനുഭവിക്കാനുള്ള ശാരീരിക വളര്‍ച്ചയുണ്ടായിക്കഴിഞ്ഞ എല്ലാവര്‍ക്കുമാണെന്ന് വ്യക്തമാണ്. ലൈംഗികതയ്ക്ക് ശരീരം ഒരുങ്ങിക്കഴിയുന്നതുമുതല്‍ അതിന്നുള്ള സ്വാതന്ത്ര്യമുണ്ടാകുമ്പോള്‍ മാത്രമേ ഒരു മനുഷ്യാവകാശം എന്ന നിലയ്ക്ക് ലൈംഗികാവകാശം സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുകയുള്ളൂ. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടുത്ത തലമുറയുടെയും സുസ്ഥിതിയും ഭദ്രതയും പരിഗണിച്ചുകൊണ്ട് ലൈംഗികാസ്വാദനത്തെ നീട്ടിവെക്കാനും നിയന്ത്രിക്കാനും സന്നദ്ധമാകേണ്ടത് വ്യക്തികളാണ് എന്നതിനാല്‍ അതിനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് നല്‍കപ്പെടുമ്പോള്‍ മാത്രമേ ഓരോരുത്തരുടെയും ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. ലൈംഗികാസ്വാദനത്തെ നീട്ടിവെക്കേണ്ട സാമൂഹ്യസാഹചര്യങ്ങളുണ്ടെങ്കില്‍ അതിനനുസൃതമായ രീതിയില്‍ അത് ആസ്വദിക്കാന്‍ പാകമായവരെ ബോധവല്‍കരിക്കുകയും തങ്ങളുടെ തൃഷ്ണയെ നിയന്ത്രിക്കാന്‍ പഠിപ്പിക്കുകയുമാണ് വേണ്ടത്. വ്യക്തിയുടെ അടിസ്ഥാനപരമായ ചോദനകളെ നിയമമുപയോഗിച്ച് തടയുന്നത് മനുഷ്യാവകാശ ലംഘനമാണ്. ലൈംഗികാസ്വാദനത്തിന് പ്രായമായവരെ അതില്‍നിന്ന് വിലക്കുകയും അങ്ങനെ ചെയ്തുപോയാല്‍ ക്രൂരമായ ശിക്ഷകള്‍ വിധിക്കുകയും ചെയ്യുന്നത് മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ നിലപാടാണ്. അത്തരം നിയമങ്ങള്‍, അവ എത്രതന്നെ സാമൂഹികമായ അനിവാര്യതകളുടെ മേലാപ്പുകളുമായി അവതരിപ്പിക്കപ്പെട്ടാലും, മനുഷ്യരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ലൈംഗികാസ്വാദനത്തിന് ശരീരം പാകമായിക്കഴിഞ്ഞവരെ അതില്‍നിന്ന് പൂര്‍ണമായും വിലക്കുകയും, അത് ആസ്വദിച്ചുപോയാല്‍ ശിക്ഷകള്‍ വിധിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ക്കുനേരെയാണ് വാളോങ്ങുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ്.

ലൈംഗികാസ്വാദനത്തിന് മനുഷ്യര്‍ക്കുമുമ്പില്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്. ധാര്‍മികവും മാനവികവും പ്രകൃതിപരവുമായ മാര്‍ഗമാണ് ഒന്നാമത്തേത്. വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതും ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യവും അടുത്ത തലമുറയുടെ സുസ്ഥിതിയും ഉറപ്പുവരുത്തുന്നതും സാമൂഹിക ഭദ്രതയ്ക്കും ധാര്‍മികതയ്ക്കും കോട്ടം തട്ടാത്ത വിധത്തിലുള്ളതുമായ ആസ്വാദനത്തിന്റെ മാര്‍ഗമായ വിവാഹത്തിലൂടെ ഇണകളായിക്കഴിഞ്ഞവര്‍ തമ്മില്‍ മാത്രമുള്ള ലൈംഗികതയാണ് അത്. ഇതല്ലാത്ത മാര്‍ഗങ്ങളെല്ലാം അധാര്‍മികവും മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ്. അശ്ലീലചിത്രങ്ങള്‍ കണ്ട് ആസ്വദിക്കുന്നതുമുതല്‍ സ്വയംഭോഗം വരെയും സ്വവര്‍ഗരതി മുതല്‍ വ്യഭിചാരം വരെയുമുള്ള ലൈംഗികാസ്വാദനത്തിന്റെ മാര്‍ഗങ്ങള്‍ വ്യക്തിയുടെ പൂര്‍ണമായ സംതൃപ്തി ഉറപ്പുവരുത്തുകയോ ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യത്തിന് നിമിത്തമാവുകയോ അടുത്ത തലമുറയെ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല, സാമൂഹികഭദ്രത തകര്‍ക്കുകയും ധാര്‍മികതയുടെ അടിവേരറുക്കുകയും കൂടിയാണ് ചെയ്യുന്നത്.

നിയമപ്രകാരം ഇണകളായി മാറിയവര്‍ തമ്മില്‍ മാത്രം നടക്കേണ്ടതാണ് ലൈംഗികാസ്വാദനമെന്നും അതല്ലാത്തതെല്ലാം പ്രകൃതിവിരുദ്ധമാണെന്നും പറയുന്നത് മനുഷ്യപ്രകൃതിയുമായി പൂര്‍ണമായി ഇണങ്ങുന്നതും അവന്റെ വ്യത്യസ്തമായ ദൗത്യങ്ങള്‍ പരിഗണിക്കുന്നതും ഇണകള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയാണ് എന്നതുകൊണ്ടാണ്. പുരുഷനും സ്ത്രീയും തമ്മില്‍ കാണുമ്പോഴുണ്ടാകുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളും അവയ്ക്കനുസൃതമായി ശരീരത്തിനകത്തെ അന്തസ്രാവഗ്രന്ഥികളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളും അവ ഉപയോഗിക്കപ്പെടുമ്പോഴുണ്ടാവുന്ന ശരീരത്തിന്റെയും മനിന്റെയും സുസ്ഥിതിയും ലൈംഗികാസ്വാദനത്തിന്റെ സ്വാഭാവികോല്‍പന്നമായ മക്കളും അവരുടെ വളര്‍ച്ചാഘട്ടങ്ങളും പ്രസ്തുത ഘട്ടങ്ങളിലെല്ലാമുണ്ടാവേണ്ട മാതാപിതാക്കളുടെ പരിചരണവും പ്രസ്തുത പരിചരണത്തിന് പ്രേരിപ്പിക്കുന്ന ശാരീരികവും മാനസികവുമായ ഘടകങ്ങളും അത് ലഭിക്കാതെ വളരുന്നവരുടെ മാനസികവും സാമൂഹികവുമായ അനാരോഗ്യപ്രശ്‌നങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ മനുഷ്യലൈംഗികാസ്വാദനത്തിന്റെ പ്രകൃതിപരമായ മാര്‍ഗം നിയമാനുസൃതമായ ഇണകളുമായി മാത്രം നടക്കുന്നതാണെന്ന് പറയേണ്ടി വരും. പ്രത്യുല്‍പാദനമെന്ന ജന്തുസഹജമായ ലക്ഷ്യത്തിനുപരിയായി മനുഷ്യലൈംഗികതയ്ക്ക് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിയും ശാന്തിയും ഉറപ്പുവരുത്തുകയും അടുത്ത തലമുറയുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നിമിത്തമാവേണ്ട ഭൂമിക സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളുണ്ട്. മനുഷ്യര്‍ക്കിടയിലെ ലൈംഗിക വ്യതിയാനങ്ങളെ മൃഗീയമെന്നല്ല, പൈശാചികമെന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നുപറയുന്നത് അതുകൊണ്ടാണ്. മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ കാര്യങ്ങളെ ആസ്വാദ്യകരമായ അനുഭവങ്ങളായി തെറ്റിദ്ധരിപ്പിച്ച് അസംതൃപ്തിയില്‍നിന്ന് അസംതൃപ്തിയിലേക്കും അശാന്തിയില്‍നിന്ന് അശാന്തിയിലേക്കും കൊണ്ടുപോയി അവനിലെ മാനവികതയെ കെടുത്തിക്കളയുകയാണല്ലോ, പിശാചിന്റെ ദൗത്യം.

സ്ത്രീയും പുരുഷനും നിയമപ്രകാരം ഇണകളായിത്തീരുന്ന പ്രക്രിയയാണ് വിവാഹം. വിവാഹത്തിന് മുമ്പും ശേഷവും നടക്കുന്ന സ്വന്തം ഇണയില്‍നിന്നല്ലാതെയുള്ള എല്ലാതരം ലൈംഗികാസ്വാദനങ്ങളും അധാര്‍മികവും മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ് എന്ന് പറയുമ്പോള്‍ മനുഷ്യര്‍ക്ക് മുന്നിലുള്ള പ്രകൃതിപരമായ ഒരേയൊരു മാര്‍ഗം വിവാഹമാണ് എന്നാണ് വരിക. ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ ഒരേയൊരു മാര്‍ഗം വിവാഹമാണെങ്കില്‍ അത് അനുവദിക്കപ്പെടേണ്ട പ്രായമെത്രയാണെന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കും ലൈംഗികാസ്വാദനത്തിന് കഴിയുന്ന പ്രായം മുതല്‍ അത് അനുവദിക്കപ്പെടേണ്ടതുണ്ട് എന്ന ഉത്തരം തന്നെയാണ് ലഭിക്കുക. ലൈംഗികാവകാശങ്ങള്‍ അടിസ്ഥാനപരമായ മാനുഷികാവകാശങ്ങളായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ നിയമത്തിന്റെ കാര്‍ക്കശ്യമുപയോഗിച്ച് ഒരു പ്രത്യേക പ്രായത്തിനുമുമ്പ് വിവാഹം പാടില്ലെന്നും അങ്ങനെ ചെയ്തുപോയാല്‍ പൗരന്‍മാരെ ശിക്ഷിക്കുമെന്നും പറയാന്‍ കഴിയുന്നതെങ്ങനെയാണ്? ശരീരത്തിന്റെയും മനിന്റെയും സുസ്ഥിതിക്കും ആരോഗ്യത്തിനും വേണ്ടി ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം സ്വീകരിച്ചുപോയിയെന്ന കാരണത്താല്‍ മാത്രം ഒരാള്‍ ശിക്ഷിക്കപ്പെടുകയെന്നതിനേക്കാള്‍ ക്രൂരമായ മറ്റേത് മനുഷ്യാവകാശ ലംഘനമാണുള്ളത്? സാമൂഹികമായ അനിവാര്യതകളാല്‍ വിവാഹപ്രായം നീട്ടിവെക്കേണ്ട സ്ഥിതിയുണ്ടെങ്കില്‍, അങ്ങനെ ചെയ്യേണ്ടത് വ്യക്തികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതിനുള്ള നിയമങ്ങളുണ്ടാക്കിക്കൊണ്ടല്ല, പ്രത്യുത പ്രസ്തുത അനിവാര്യതയെക്കുറിച്ച് വ്യക്തികളെ ബോധവല്‍കരിക്കുകയും അങ്ങനെ നീട്ടിവെക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണെന്ന് പറയുന്നത് അതുകൊണ്ടാണ്. പ്രകൃതിപരമായ ഒരു അനിവാര്യതയെ തടയാന്‍ നിയമങ്ങളുണ്ടാക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ് എന്നതുകൊണ്ടാണ് വിവാഹപ്രായം തീരുമാനിക്കാന്‍ വ്യക്തികള്‍ക്ക് അവകാശം നല്‍കണമെന്നും പ്രസ്തുത അവകാശം വിനിയോഗിക്കുന്നവരെ ബോധവല്‍കരിച്ചുകൊണ്ടാണ് ആ രംഗത്ത് ആവശ്യമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കേണ്ടത് എന്നും പറയേണ്ടിവരുന്നത്.

ആണ്‍/പെണ്‍ പക്ഷത്തുള്ളവരാണെന്ന് ആണയിട്ടുകൊണ്ട് വിവാഹപ്രായത്തെക്കുറിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും ലൈംഗികാസ്വാദനത്തിനുള്ള ഒരേയൊരു മാര്‍ഗമായി വിവാഹത്തെ കാണുന്നവരല്ലെന്ന വസ്തുത പ്രസ്തുത ചര്‍ച്ചകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകും. ലൈംഗികാസ്വാദനം മുഴുവന്‍ വിവാഹത്തിനു പുറത്തും വിവാഹം കുട്ടികളുണ്ടാകാനുള്ള ഒരു ലൈസന്‍സ് മാത്രവുമെന്നതാണ് ചിലരുടെ നില

പാട്. മറ്റു ചിലരിലാകട്ടെ, വിവാഹമെന്ന കര്‍മത്തെ കാണുന്നത് കുടുംബബന്ധങ്ങളുടെ ‘അടിമത്ത’ത്തിലേക്കുള്ള വാതായനമായിട്ടാണ്. വിവാഹം ചെയ്യുന്നത് ഒരു മഹാദുരന്തമായി കാണുന്ന ഇവരില്‍ പലരും വിവാഹത്തിന് പുറത്തുള്ള ലൈംഗികാസ്വാദനത്തെ ഒരു ചെറിയ തെറ്റുപോലുമായി കാണുന്നില്ല. വിവാഹത്തോടെ എല്ലാം അവസാനിച്ചുവെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന തരത്തിലാണ് ഇത്തരം ചര്‍ച്ചകളില്‍ പലതും

പുരോഗമിക്കുന്നതെന്ന വസ്തുത എത്രമാത്രം അപകടകരമല്ല! വിവാഹത്തെ വിശുദ്ധവും ലൈംഗികാസ്വാദനത്തിന് അനുവദിക്കപ്പെടേണ്ട ഒരേയൊരു മാര്‍ഗവും പുരുഷന്റെയും സ്ത്രീയുടെയും വ്യക്തിത്വപ്രകാശനത്തിന്റെ പുര്‍ണതയിലേക്കുള്ള പാലവും ജീവിത സാക്ഷാത്കാരത്തിന്റെ അനര്‍ഘമായ അനുഭവങ്ങളിലേക്കുള്ള വാതായനവുമായി കാണുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് രാജിയാകാന്‍ ഒരിക്കലും കഴിയില്ല. അവര്‍ കുടംബബന്ധങ്ങളെ കാണുന്നത് അടിമത്തമായിട്ടല്ല, യഥാര്‍ഥത്തിലുള്ള സ്വാതന്ത്ര്യവും ജീവിതാസ്വാദനത്തിന്റെ ഭൂമികയുമായിട്ടാണ്; മകളും മകനും സഹോദരിയും സഹോദരനുമായി മാത്രം ജീവിച്ചവര്‍ക്ക് അതോടൊപ്പം തന്നെ ഇണകളും മാതാപിതാക്കളുമെല്ലാമായിത്തീര്‍ന്ന് വ്യക്തിത്വത്തിന്റെ പൂര്‍ണപ്രകാശത്തിന് കഴിയുന്ന ജീവിതാസ്വാദനത്തിന്റെ ഭൂമിക. വിവാഹത്തിനു പുറത്തെ ലൈംഗികാസ്വാദനമാണ് യഥാര്‍ഥത്തിലുള്ള ആസ്വാദനമെന്ന് പറഞ്ഞുപഠിപ്പിക്കുന്ന പൈശാചിക മാധ്യമങ്ങളുടെ നീരാളിപ്പിടുത്തത്തിലായിക്കഴിഞ്ഞ മസ്തിഷ്‌കങ്ങള്‍ ഭരിക്കുന്ന ശരീരത്തിന് കുടുംബജീവിതത്തെ യഥാരൂപത്തില്‍ ആസ്വദിക്കാന്‍ കഴിയില്ല. വിവാഹമെന്നത് ഒരു പാതകവും

പാരതന്ത്ര്യത്തിലേക്കുള്ള പാലവുമായി കാണുന്നത് അത്തരക്കാരാണ്. വിവാഹപ്രായത്തെയല്ല, പ്രത്യുത വിവാഹത്തെത്തന്നെയാണ് അത്തരക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെന്ന് വിവാഹപ്രായത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളും ‘പുരോഗമനക്കാര്‍’ പുറത്തുനടത്തുന്ന കോലാഹലങ്ങളും ശ്രദ്ധിച്ചാല്‍ വ്യക്തമാവും.

വിവാഹം കുടുംബജീവിതത്തിലേക്കുള്ള വാതായനമായതുകൊണ്ടുതന്നെ പ്രസ്തുത ജീവിതത്തില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട ദൗത്യത്തിനനുസരിച്ച് വിവാഹപ്രായത്തിന്റെ കാര്യത്തില്‍ സ്വാഭാവികമായ ചില ചിട്ടകള്‍ സമൂഹത്തില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ആരുടെയെങ്കിലും നിര്‍ബന്ധമോ നിയമമോ ഇല്ലാതെ തന്നെ സ്വാഭാവികമായി ഉണ്ടായി വന്നതാണ് പ്രസ്തുത ചിട്ടകള്‍. ചൈന, ഇന്ത്യ, ബംഗ്ലാദേശ്, അള്‍ജീരിയ, സെനഗല്‍, ലിബിയ, ടുണീഷ്യ, ഹോങ്കോംഗ്, ജപ്പാന്‍, മലേഷ്യ, നേപ്പാള്‍, സിംഗപ്പൂര്‍, പ്യൂര്‍ട്ടോറിക്കോ എന്നീ രാജ്യങ്ങളൊഴിച്ച് ലോകത്തെ ബഹുഭൂരിപക്ഷം നാടുകളിലും പുരുഷന് വിവാഹിതനാകാന്‍ വേണ്ട നിയമപരമായ പ്രായം പതിനെട്ട് വയസ്സാണ്.(4)എന്നാല്‍ ലോകത്തിലെത്ര പുരുഷന്‍മാര്‍ പതിനെട്ടാം വയസ്സില്‍ വിവാഹിതരാകുന്നുണ്ടെന്ന ചോദ്യത്തിന് ഉത്തരം വളരെ വിരളമെന്നാണ്. ബഹുഭൂരിപക്ഷം പുരുഷന്‍മാരും വിവാഹിതരാവുന്നത് 25നും 29നും വയസ്സുകള്‍ക്കിടയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്ത് ആകെ നടക്കുന്ന വിവാഹങ്ങളില്‍ 73 ശതമാനവും ഈ പ്രായപരിധിക്കുള്ളിലാണ് എന്നാണ് കണക്ക്.(5)

പ്രായപൂര്‍ത്തിയെത്തിയ ഉടനെത്തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്ന ഓസ്‌ട്രേലിയന്‍ ആദിവാസികള്‍ക്കിടയില്‍ പോലും പുരുഷന്‍മാര്‍ വിവാഹിതരാവുന്നത് ഇരുപത് വയസ്സുകഴിഞ്ഞതിനുശേഷം മാത്രമാണ്. (6) സ്ത്രീയെപ്പോലെത്തന്നെ പുരുഷനും അവന്റെ കൗമാരത്തോടെത്തന്നെ ലൈംഗിക വാസനകളുണ്ടാവുകയും ആകര്‍ഷണത്തിനും ആസ്വാദനത്തിനുമുള്ള ജൈവികശേഷിയുണ്ടാവുകയും ചെയ്യുമെങ്കിലും പുരുഷന്‍ വിവാഹത്തിന് പുരാതനകാലം മുതല്‍ തന്നെ ഇരുപതുകള്‍ വരെ കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നാണല്ലോ ഇതു വ്യക്തമാക്കുന്നത്. ശരാശരി ആണ്‍ കൗമാരകാലം 12 മുതല്‍ 17 വയസ്സുവരെയെന്നാണ് ഇന്നത്തെ കണക്ക്.(7) പതിനേഴ് വയസ്സാകുമ്പോഴേക്ക് ആണ്‍കുട്ടി മാനസികമായും ശാരീരികമായും ഒരു

പൂര്‍ണ പുരുഷനാകുമെന്നര്‍ഥം. എന്നാല്‍ വിവാഹം നടക്കുന്നതാകട്ടെ, ഇരുപതുകളിലും. നിയമവും നിര്‍ബന്ധവുമില്ലാതെ തന്നെയുണ്ടായ ഈ വിവാഹപ്രായ തെരഞ്ഞെടുപ്പ് പുരുഷന് കുടുംബത്തില്‍ നിര്‍വഹിക്കേണ്ട ഭാഗധേയത്തിന് അനുസൃതമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്. അധ്വാനിക്കുകയും പണം സമ്പാദിക്കുകയും ചെയ്ത് കുടുംബത്തെ പോറ്റുകയെന്ന

പുരുഷബാധ്യത നിര്‍വഹിക്കാന്‍ അവനെ പര്യാപ്തമാക്കുന്ന പ്രായംവരെ വിവാഹത്തിന് കാത്തുനില്‍ക്കുകയെന്ന സമ്പ്രദായം ആരും അടിച്ചേല്‍പിക്കാതെ സ്വാഭാവികമായി ഉണ്ടായി വന്നതാണ്. പുരുഷ വിവാഹപ്രായം ഇരുപത്തിയൊന്നായി നിജപ്പെടുത്തിയിരിക്കുന്ന ഇന്ത്യയില്‍ പുരുഷന്‍മാര്‍ വിവാഹിതരാകുന്ന ശരാശരി പ്രായം ഇരുപത്തിയാറാണെന്ന വസ്തുത(8) വിവാഹപ്രായത്തിന്റെ കാര്യത്തില്‍ സ്വാഭാവികമായ പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത്.

വിവാഹപ്രായത്തിന്റെ കാര്യത്തില്‍ നിയമങ്ങളുള്ള രാഷ്ട്രങ്ങളില്‍ പോലും പുരുഷന്റെയോ സ്ത്രീയുടെയോ ലൈംഗികാവകാശങ്ങളെ ഹനിക്കാത്ത രൂപത്തിലാണ് പ്രസ്തുത നിയമങ്ങള്‍ നടപ്പാക്കുന്നത് എന്നതാണ് വാസ്തവം. അമേരിക്കന്‍ സംസ്ഥാനങ്ങളിലൊന്നായ അലാസ്‌കയുടെ സ്ഥിതിയെടുക്കുക. സ്ത്രീപുരുഷന്‍മാര്‍ വിവാഹിതരാകണമെങ്കില്‍ രണ്ടുപേര്‍ക്കും പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണമെന്നാണ് അവിടെയുള്ള നിയമം. എന്നാല്‍ രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാണെങ്കില്‍ പതിനാറാം വയസ്സില്‍തന്നെ അവര്‍ക്ക് വിവാഹിതരാകാം. പ്രത്യേകമായ സാഹചര്യങ്ങളില്‍ പതിനാലു വയസ്സുതികഞ്ഞവര്‍ക്കും കോടതിയുടെ അനുവാദത്തോടെ അലാസ്‌കയില്‍ വിവാഹിതരാകാവുന്നതാണ്.(9) ഏറ്റവുമധികം ജനസംഖ്യയുള്ള അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക്, തലസ്ഥാനനഗരമായ വാഷിംഗ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളിലടക്കം മുഴുവന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന നിയമം ഇതുതന്നെയാണ്. കോടതിയുടെ സമ്മതപ്രകാരം വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായത്തിന്റെ കാര്യത്തില്‍ മാത്രമാണ് വിവിധ സ്റ്റേറ്റുകള്‍ തമ്മിലുള്ള കാര്യമാത്രപ്രസക്തമായ വ്യത്യാസം. ചില സ്റ്റേറ്റുകളില്‍ ഇത് പതിനാലാണെങ്കില്‍ മറ്റു ചില സ്റ്റേറ്റുകളില്‍ ഇത് പതിനഞ്ചാണെന്ന് മാത്രമേയുള്ളൂ.(10)

സ്‌കോട്‌ലന്‍ഡിലും അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലുമെല്ലാം നിലനില്‍ക്കുന്ന 1929ലെ വിവാഹപ്രായ നിയമ(ഠവല അഴല ീള ങമൃൃശമഴല അര േ1929)പ്രകാരം പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും പതിനാറു വയസ്സ് തികഞ്ഞാല്‍ മതി.(11) ഒരുവിധം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും വിവാഹിതരാകാനുള്ള കുറഞ്ഞ

പ്രായം പതിനെട്ട് വയസ്സാണെങ്കിലും രക്ഷിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിലേര്‍പെടാന്‍ പതിനാറു വയസ്സുകാര്‍ക്കും അനുവാദം നല്‍കുന്നുണ്ട്. സ്‌പെയിനിനെ പോലെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളിലാകട്ടെ, മിനിമം വിവാഹപ്രായം 14 വയസ്സാണ്.(12) വത്തിക്കാന്‍ സിറ്റിയില്‍ നിലനില്‍ക്കുന്ന കാനോനിക നിയമപ്രകാരം രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ വിവാഹിതരാകണമെങ്കില്‍ പുരുഷന്‍മാര്‍ക്ക് 16 വയസ്സും സ്ത്രീകള്‍ക്ക് 14 വയസ്സും തികഞ്ഞാല്‍ മതി.(13) വിവാഹപ്രായത്തിന്റെ കാര്യത്തില്‍ നിബന്ധനകളുള്ള ആധുനിക വികസിത രാഷ്ട്രങ്ങളിലെല്ലാം തന്നെ രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ പ്രായത്തിന് ഇളവു നല്‍കുകയും അനിവാര്യമായ സാഹചര്യത്തില്‍ കോടതി ഇടപെട്ടുകൊണ്ട് വീണ്ടും ഇളവു നല്‍കുകയും ചെയ്തുകൊണ്ട് വ്യക്തികളുടെ ലൈംഗികാവകാശങ്ങളെ ഹനിക്കാത്ത രൂപത്തിലാണ് നിയമം നടപ്പാക്കുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ബാലവിവാഹങ്ങള്‍ക്ക് ചരിത്രപരമായ വേരുകളുണ്ട്. കൗമാരത്തിലെത്തുന്നതിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കാതിരിക്കുന്നത് പിതാവ് ചെയ്യുന്ന പാപമായും പെണ്‍കുട്ടി ശൂദ്രാവസ്ഥയിലേക്ക് നിപതിക്കുന്നതിനുള്ള നിമിത്തമായുമായിരുന്നു ഹിന്ദുക്കള്‍ കരുതിയിരുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് നിരീക്ഷിക്കുന്നുണ്ട്.(14) മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(15) ബൃഹസ്പതിയും മഹാഭാരതവും മുപ്പതുകാരന്‍ പത്തുവയസ്സുകാരിയെയും ഇരുപത്തിനാലുകാരന്‍ ഏഴു വയസ്സുകാരിയെയും വേള്‍ക്കുവാന്‍ കല്‍

പിക്കുമ്പോള്‍ അതിനുശേഷമുണ്ടായ ചില ഗ്രന്ഥങ്ങള്‍ വിവാഹത്തിന്റെ

പ്രായം നാലുവയസ്സിനും എട്ടുവയസ്സിനുമിടയിലായാണ് നിജപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് ഉദ്ധരിക്കുന്നുണ്ട്.(16)ഒരു പെണ്‍കുട്ടി തന്റെ ആര്‍ത്തവാരംഭത്തിനുമുമ്പുതന്നെ വിവാഹം ചെയ്യപ്പെടുന്നതിനാണ് കന്യാദാനമെന്ന് പറയുന്നതെന്നും ഇത് നടക്കേണ്ടത് പതിനൊന്നാമത്തെ വയസ്സിലാണെന്നുമായിരുന്നു ഹിന്ദുക്കള്‍ മനിലാക്കിയിരുന്നതെന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബാലവിവാഹങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ബി. എസ്. നാഗി നിരീക്ഷിക്കുന്നുണ്ട്.(17)

ആര്‍ത്തവാരംഭത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പെണ്‍കുട്ടിയെ ഭര്‍തൃപിതാവിന് കൈമാറുന്ന സമ്പ്രദായം വ്യാപകമായിരുന്നുവെന്നും ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ശരാശരി ആര്‍ത്തവാരംഭകാലമായ പതിനൊന്ന് വയസ്സിനുശേഷവും പെണ്‍കുഞ്ഞിനെ വിവാഹം ചെയ്തയക്കാതിരിക്കുന്നത് അവിശുദ്ധമായി കരുതപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വരന്റെ പിതാവിനോട് വധൂപിതാവ് വിവാഹസമയത്ത് അനുഷ്ഠാനപരമായി പറഞ്ഞിരുന്ന വരികളില്‍നിന്ന് ബാലവിവാഹം എത്രമാത്രം വ്യാപകമായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. ”ഞാന്‍ ഈ പെണ്‍കുട്ടിയെ എട്ടുവയസ്സുവരെ ഒരു ആണ്‍കുട്ടിയെ പോലെ വളര്‍ത്തി, ഇപ്പോള്‍ ഞാനിതാ അവളെ താങ്കളുടെ മകനെ ഏല്‍പിക്കുന്നു. വാത്സല്യത്തോടെ അവളെ കൈകാര്യം ചെയ്യേണമേ”(18) -ഇതായിരുന്നു ഭാര്യാപിതാവിന്റെ ആചാരപ്രകാരമുള്ള അപേക്ഷ. ദയാഭാഗത്തില്‍നിന്നും പൈനാശിയില്‍നിന്നും ഉദ്ധരിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ സ്തനം നിറയുകയും ആര്‍ത്തവം ആരംഭിക്കുകയും ചെയ്യുന്നതിന് മുമ്പ് അവളെ വിവാഹം ചെയ്ത് അയക്കുകയാണ് ഹിന്ദുധര്‍മമെന്നും അതു ചെയ്യാത്തവര്‍ നരകത്തിലാണ് നിപതിക്കുകയെന്നും സ്ഥാപിക്കുന്ന ബ്രാഹ്മണപണ്ഡിതനായ ഡോ: ജെ. എന്‍. ഭട്ടാചര്‍ജിയെ ഉദ്ധരിച്ചുകൊണ്ട്, ഹിന്ദുസമൂഹത്തില്‍ ബാലവിവാഹങ്ങള്‍ വ്യാപകമായിരുന്നുവെന്ന് ബി. എസ്. നാഗി സമര്‍ഥിക്കുന്നുണ്ട്.

ബന്ധം തുടങ്ങാന്‍ ഏറ്റവും നല്ല ദിവസമായി പരിഗണിക്കപ്പെടുന്ന അക്ഷയതൃതീയ നാളില്‍ ഇന്നും രാജസ്ഥാനില്‍ ഏറെ ബാലവിവാഹങ്ങള്‍ നടക്കാറുണ്ടെന്ന് യൂനിസെഫിന്റെ പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പുള്ള വിവാഹങ്ങളെക്കുറിച്ച പഠനരേഖ വ്യക്തമാക്കുന്നു. (19)പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പ് വിവാഹം ചെയ്തയക്കുകയും പത്തുവയസ്സിനുമുമ്പുതന്നെ ഭര്‍തൃഗൃഹങ്ങളിലേക്ക് പറിച്ചുനടപ്പെടുകയും ചെയ്യുന്ന സമ്പ്രദായത്തിനാണ് ബാലവിവാഹം എന്നു പറയുന്നത്. ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായിരുന്ന ബാലവിവാഹങ്ങള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലുണ്ടായ ആദ്യത്തെ ഭരണഘടനാ നടപടി 1927ലെ ഹിന്ദു ബാലവിവാഹ നിയമമാണ് (Child Marriage Act 1927). വിവാഹസമയത്ത് ഹിന്ദു യുവാവിന് കുറഞ്ഞത് 15 വയസ്സും യുവതിക്ക് കുറഞ്ഞത് 12 വയസ്സും തികയണമെന്നും അതല്ലാത്ത വിവാഹങ്ങള്‍ അസാധുവാണെന്നും വ്യക്തമാക്കുന്നതാണ് നിയമം. കൂടുതല്‍ വ്യക്തമായ നിയമമാവശ്യമാണെന്ന അഭിപ്രായത്തിന്റെ വെളിച്ചത്തില്‍ ഹര്‍ബിലാസ് സാര്‍ദ്രയാണ് ഈ രംഗത്ത് പുതിയ ബില്‍ കൊണ്ടുവരികയും 1929 ലെ ബാലവിവാഹ നിയന്ത്രണനിയമം പ്രാബല്യത്തിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തത്. ബാലവിവാഹങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ-കുടുംബ പ്രശ്‌നങ്ങളുടെ പശ്ചാതലത്തില്‍ 1929 സെ

പ്റ്റംബര്‍ 29ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കുകയും 1930 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത നിയമമാണ് ‘ബാലവിവാഹ നിയന്ത്രണ നിയമം 1929′ (Child Marriage Restraint Act 1929) എന്ന് അറിയപ്പെടുന്നത്. പതിനെട്ട് വയസ്സു തികയാത്ത പുരുഷനെയും പതിനാല് വയസ്സ് തികയാത്ത സ്ത്രീയെയുമാണ് ബ്രിട്ടീഷുകാര്‍

പാസാക്കിയ നിയമം ബാലന്‍ (Child) എന്ന് വിളിച്ചത്. പതിനെട്ടുകാരനും പതിനാലുകാരിക്കും വിവാഹിതരാകുവാന്‍ അനുവാദം നല്‍കുന്ന പ്രസ്തുത നിയമത്തെ ‘ബാലവിവാഹ നിയന്ത്രണ നിയമം’ എന്നു പറയുന്നത് ന്യായീകരണക്ഷമമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സ്ഥിതി മാറി. ഈ നിയമത്തില്‍ ആദ്യമായി ഭേദഗതിയുണ്ടായത് 1949 ലാണ്. നിയമത്തിന്റെ നാല്‍പത്തിയൊന്നാം വകുപ്പ് ഭേദഗതി ചെയ്ത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെങ്കില്‍ കുറഞ്ഞത് പതിനഞ്ച് വയെങ്കിലുമാകണമെന്നും ഈ നിയമം ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നുമുള്ള മാറ്റങ്ങളാണ് 1949ല്‍ വരുത്തിയത്.(20)

ഈ നിയമനടപടികളെല്ലാം ഇന്ത്യയില്‍ നിലനില്‍ക്കുന്ന, പ്രായപൂര്‍ത്തിയാകാത്ത ബാലികാബാലന്‍മാരുടെ വിവാഹങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടുകൂടിയുള്ളവയായിരുന്നു. ഇന്ത്യയില്‍ അന്നു നിലവിലുണ്ടായിരുന്ന അവസ്ഥയുടെ ഭീകരത 1921ലെ സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം ഹിന്ദു വിധവകളില്‍ 612 പേര്‍ ഒരു വയസ്സുപോലും തികയാത്തവരാണ്. 2024 ഹിന്ദു വിധവകള്‍ അഞ്ചു വയസ്സു തികയാത്തവരും 97,857 പേര്‍ പത്തുവയസ്സു തികയാത്തവരും 3,32,024 പേര്‍ പതിനഞ്ചു വയസ്സിനു താഴെയുള്ളവരുമാണെന്നാണ് പ്രസ്തുത സെന്‍സസ് റിപ്പോര്‍ട്ടിലുള്ളത്. (21) ഈയൊരു ഭീകരാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയും ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായി നിലനിന്നിരുന്ന ബാലവിവാഹങ്ങളെ ഇല്ലാതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കപ്പെട്ട നിയമത്തെ ‘ബാലവിവാഹ നിയന്ത്രണ നിയമം’ എന്നു വിളിക്കുന്നത്, 1949 വരെ അര്‍ഥവത്തായിരുന്നു. ബാലവിവാഹത്തെ നിയന്ത്രിക്കുകയും അത് സൃഷ്ടിക്കുന്ന സാമൂഹ്യ-കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു പ്രസ്തുത നിയമം നിര്‍മിക്കുകയും നടപ്പാക്കുകയും ചെയ്തവര്‍ക്കുണ്ടായിരുന്നത്.

എന്നാല്‍, 1978 ലെ ബാലവിവാഹ നിയന്ത്രണനിയമത്തിലുണ്ടാക്കിയ ഭേദഗതിയോ പരിഷ്‌കാരമോ ലക്ഷ്യമാക്കിയത് ബാലവിവാഹ നിയന്ത്രണമോ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമോ ആയിരുന്നില്ല; പ്രത്യുത ജനസംഖ്യാ നിയന്ത്രണമായിരുന്നു. ഇന്ത്യയുടെ പിന്നോക്കാവസ്ഥയുടെ പ്രധാനപ്പെട്ട കാരണം ഇവിടെയുള്ള ജനസംഖ്യാ വര്‍ധനവാണെന്നും അതു നിയന്ത്രിക്കാതെ ഭാരതത്തിന് പുരോഗമിക്കാനാവുകയില്ലെന്നുമുള്ള പ്രചാരണം കൊണ്ട് മുഖരിതമായിരുന്നു 1960കളിലെ ഇന്ത്യന്‍ രാഷ്ട്രീയ-സാമ്പത്തിക രംഗം. ഈ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്, അമേരിക്കയിലെ

പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ‘ഇന്ത്യയിലെ വിവാഹപ്രായം’ എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടുകയും 1957ല്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറാവുകയും ചെയ്ത പ്രൊഫ: എസ്. എന്‍. അഗര്‍വാളായിരുന്നു.(22) 1965 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 10 വരെ യുഗോസ്ലാവിയയിലെ ബെല്‍ഗ്രേഡില്‍ വെച്ച് നടന്ന യുനൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം അവതരിപ്പിച്ച ‘ഇന്ത്യയിലെ ജനന നിരക്കിലുള്ള വിവാഹപ്രായ വര്‍ധനയുടെ സ്വാധീനം’ (Effect of Rise in Female Marriage Age on Birth Rate in India) എന്ന പ്രബന്ധത്തില്‍ നിലവിലുള്ള ശരാശരി ഇന്ത്യന്‍ വിവാഹപ്രായമായ 15.6 വയസ്സ്് 19.2 വയസ്സാക്കി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ജനനനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയുമെന്ന് സമര്‍ഥിച്ചിരുന്നു.(23) ഇക്കാര്യം സമര്‍ഥിച്ചുകൊണ്ട് എക്കണോമിക് ആന്‍ഡ്് പൊളിറ്റിക്കല്‍ വീക്ക്‌ലിയിലും അദ്ദേഹം എഴുതിയിരുന്നു.(24)

മാനവവിഭവശേഷിയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാണ് രാഷ്ട്ര

പുരോഗതി സാധ്യമാവുകയെന്ന, ഇന്ന് ഒന്നാം ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞ വസ്തുതയെക്കുറിച്ച് വിവരമില്ലാതിരുന്ന കാലത്ത് അഗര്‍വാളിന്റെ നിരീക്ഷണം ഇന്ത്യയിലെ രാഷ്ട്രനേതാക്കളെ ആകര്‍ഷിച്ചു. അതോടൊപ്പം തന്നെ ഇന്ത്യയിലേക്കുള്ള യു. എന്‍ മിഷന്‍, 1975 ആകുമ്പോഴേക്കും വിവാഹ പ്രായപരിധി വര്‍ധിപ്പിച്ചുകൊണ്ട് ജനനനിരക്കില്‍ ഇരുപത് ശതമാനമെങ്കിലും കുറവുണ്ടാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു.(25) 1965 ല്‍ നടന്ന ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തോടനുബന്ധിച്ച് ഇന്ത്യന്‍ സാമ്പത്തിക രംഗം പ്രതിസന്ധിയിലായപ്പോള്‍ സഹായം തേടി അമേരിക്കയില്‍ ചെന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ഇന്ത്യയ്ക്ക് ഭക്ഷണസഹായം നല്‍കണമെങ്കില്‍ കര്‍ശനമായ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണമെന്ന് യു. എസ് പ്രസിഡന്റ് ലിങ്കണ്‍ ബി ജോണ്‍സണ്‍ ആവശ്യപ്പെട്ടതനുസരിച്ച് കര്‍ശനമായ നടപടികളുണ്ടായി. വന്ധ്യംകരണ പരിപാടികള്‍ ഇന്ത്യയില്‍ സജീവമായി. 1961ല്‍ ഇന്ത്യയില്‍ ആകെ നടന്നത് 1,05000 വന്ധ്യംകരണങ്ങളായിരുന്നെങ്കില്‍ 1966-67 ല്‍ അത് 8,87,000 വും 1967-68 ല്‍ അത് 18,00,000 വും 1972-73 ആയപ്പോഴേക്ക് അത് മുപ്പത് ലക്ഷവുമായിത്തീര്‍ന്നു.(26)1975 ജൂണ്‍ 26 മുതല്‍ 1977 മാര്‍ച്ച് 21 വരെ പത്തൊന്‍പത് മാസങ്ങള്‍ക്കുള്ളില്‍ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണ പദ്ധതികളില്‍ ഒരു കോടിയോളം പേരെയാണ് വന്ധ്യംകരണം നടത്തിയത്.(27) അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ജനവികാരത്തിന്റെ ഫലമായുണ്ടായ മൊറാര്‍ജി ദേശായി സര്‍ക്കാര്‍, സഞ്ജയ് ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണ പദ്ധതികള്‍ ഒഴിവാക്കിയെങ്കിലും ശിശുജനന നിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സമര്‍ഥമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഫലമെന്നോണമാണ് 1929ലെ ബാലവിവാഹ നിയന്ത്രണ നിയമത്തില്‍ 1978ല്‍ ഭേദഗതി വരുത്തിയത്. പ്രസ്തുത ഭേദഗതിയാണ് വിവാഹപ്രായം പുരുഷന് ഇരുപത്തിയൊന്നും സ്ത്രീക്ക് പതിനെട്ടുമാണെന്ന് നിഷ്‌കര്‍ഷിച്ചത്.

ബാലവിവാഹം ഇല്ലാതെയാക്കുകയെന്ന സദുദ്ദേശ്യത്തിന് പകരം ഇന്ത്യയിലെ മാനവവിഭവശേഷിയുടെ വളര്‍ച്ച തടയുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ള സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായാണ് ‘ബാലവിവാഹ നിയന്ത്രണ നിയമം 1929′ 1978 ല്‍ ഭേദഗതി ചെയ്യപ്പെട്ടത് എന്ന വസ്തുത വിവാഹപ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊന്നും തന്നെ ഉയര്‍ന്നുകേള്‍ക്കാറില്ല. 1929ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച നിയമത്തിലെ വിശദീകരണങ്ങളില്‍ മാത്രം മാറ്റം വരുത്തിക്കൊണ്ടാണ് 1978ല്‍

പുതിയ ഭേദഗതി വരുത്തിയത്. പ്രസ്തുത ഭേദഗതികളിലൊന്ന് ‘ബാലന്‍’ (Child) എന്ന പദത്തിന്റെ നിര്‍വചനമാണ്. പതിനെട്ട് വയസ്സ് തികയാത്ത പുരുഷനും പതിനഞ്ച് തികയാത്ത സ്ത്രീയുമാണ് ബാലന്‍ എന്ന ബ്രിട്ടീഷുകാരന്റെ നിര്‍വചനത്തിന്റെ അലകും പിടിയുമെല്ലാം അതുപോലെ തന്നെ നിലനിര്‍ത്തി പുരുഷന്‍ ബാലനല്ലാതിരിക്കണമെങ്കില്‍ ഇരുപത്തിയൊന്നും സ്ത്രീ ബാലികയല്ലാതിരിക്കണമെങ്കില്‍ പതിനെട്ടും തികയണമെന്ന് തിരുത്തുക മാത്രമാണ് മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ചെയ്തത്. ഈ തിരുത്തലില്‍ ബാലനെന്ന പദത്തിന്റെ അര്‍ഥം പോലും അവര്‍ പരിഗണിച്ചിട്ടില്ല. പതിനേഴുകാരിയും ഇരുപതുകാരനും ബാലികയും ബാലനുമാകുന്ന ഭാഷാപ്രയോഗത്തിലെ ‘അത്ഭുതം’ ഇന്ത്യയില്‍ മാത്രമേയുള്ളൂ. വിവാഹപ്രായത്തെക്കുറിച്ച ചര്‍ച്ചകള്‍ക്കിടയില്‍ മുസ്ലിം സമൂഹത്തെയും പണ്ഡിതന്‍മാരെയും കുതിരകയറാന്‍ ഒരു അവസരം ലഭിച്ച ആഹ്ലാദത്തിമിര്‍പ്പിനിടയില്‍ മൂന്നാം ലോകത്തെ മാനവവിഭവശേഷിയാണ് തങ്ങള്‍ക്ക് ഭീഷണിയായിത്തീരാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി മനിലാക്കിയ സാമ്രാജ്യത്വത്തിന്റെ തൊപ്പിയാണ് തങ്ങള്‍ അണിയുന്നതെന്ന് മനിലാക്കാനോ ഇരുപതുകാരനെ ബാലനായി വ്യവഹരിക്കുന്ന നിയമപ്രയോഗത്തിന്റെ സാധുതയെക്കുറിച്ച് ചിന്തിക്കാനോ നമ്മുടെ ബുദ്ധിജീവികള്‍ക്ക് നേരം കിട്ടിയിട്ടില്ല. പതിനേഴ്‌സ് വയസ്സുള്ള സ്ത്രീയോ ഇരുപതു വയസ്സുള്ള പുരുഷനോ വിവാഹിതരാകുന്നതിനെക്കുറിച്ച ചര്‍ച്ചയ്ക്ക് ‘ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനം’ നല്‍കിയ തലക്കെട്ട് ‘ശൈശവ വിവാഹവും വര്‍ഗീയ നിലപാടുകളും’ എന്നായിരുന്നുവെന്ന വസ്തുത അന്ധമായ വിരോധം സൃഷ്ടിക്കുന്ന തിമിരം എന്തുമാത്രം മാരകവും അറപ്പുളവാക്കുന്നതുമാണെന്ന് മനിലാക്കിത്തരുന്നുണ്ട്. പതിനഞ്ചി

നും നാല്‍പതിനുമിടയില്‍ പ്രായമുള്ള യുവാക്കളുടെ സംഘടനയാണ് തങ്ങളുടേതെന്ന് നെഞ്ചുവിരിച്ച് പറയുന്നവര്‍,(28) തങ്ങളുടെ പിന്നില്‍ അണിനിരന്നവരില്‍ ബഹുഭൂരിപക്ഷവും ശിശുക്കളാണെന്ന് നാളെ സത്യവാങ്ങ്മൂലം നല്‍കുമോയെന്ന് മലയാളികള്‍ കണ്ടറിയുക തന്നെ വേണം!

1978ല്‍ ഭേദഗതി ചെയ്യപ്പെട്ട ‘ബാലവിവാഹ നിയന്ത്രണ നിയമം 1929′ ലെ വ്യവസ്ഥകളില്‍ ചിലതില്‍ മാറ്റം വരുത്തിക്കൊണ്ട് ഭാരതീയ സര്‍ക്കാര്‍ 2007 നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാക്കിയിരിക്കുന്ന ‘ബാലവിവാഹ നിരോധന നിയമം 2006′ (The Prohibition of Child Marriage Act 2006) ലും ഇരുപതുകാര

നും പതിനേഴുകാരിയും ഉള്‍പെടുന്നത് ‘ബാലന്‍’ (Child) എന്ന വിഭാഗത്തിലാണ്. വിവാഹിതരാവുന്നതില്‍ ആരെങ്കിലുമൊരാള്‍ ‘ബാലനാ’ണെങ്കില്‍ അത് രണ്ടുവര്‍ഷത്തില്‍ കവിയാത്ത തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണെന്നും കുറ്റവാളി സ്ത്രീയാണെങ്കില്‍ തടവുശിക്ഷയില്‍നിന്ന് ഇളവു നല്‍കണമെന്നുമുള്ളതാണ് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍.(29)

പ്രകൃതിപരമായ ലൈംഗികാസക്തിയുടെ നിയമപരവും ധാര്‍മികവുമായ ആസ്വാദനത്തിന് ശിക്ഷ വിധിക്കുന്നത് ജനാധിപത്യക്രമത്തില്‍ എത്രത്തോളം ആശാസ്യമാണെന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് പറയാന്‍ മനുഷ്യാവകാശങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്നവരൊന്നും സന്നദ്ധമാവാത്തത് ബോധപൂര്‍വമാണെന്നുവേണം കരുതാന്‍. അവരെ സംബന്ധിേച്ചടത്തോളം ലൈംഗികാസ്വാദനത്തിന് വിവാഹത്തിന് പുറത്തും നിരവധി മാര്‍ഗങ്ങളുണ്ട്. പ്രസ്തുത മാര്‍ഗങ്ങളെ മാര്‍ക്കറ്റു ചെയ്യുകയും മാര്‍ക്കറ്റിംഗിനുവേണ്ടി പ്രസ്തുത മാര്‍ഗങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നവരാണല്ലോ ഇത്തരം മനുഷ്യാവകാ വേതാളങ്ങളുടെ പ്രായോജകര്‍! അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും തന്നെ പച്ചയായ ഈ മനുഷ്യാവകാശ ധ്വംസനത്തെപ്പറ്റി വായ തുറക്കാന്‍ കഴിയുകയില്ല. അവരുടെ വാലുകള്‍ക്കുമുകളില്‍ ഡോളറുകള്‍കൊണ്ട് സിംഹാസനമുണ്ടാക്കി അതിലിരുന്ന് ലോകത്തെ ആസ്വദിക്കാന്‍ ശ്രമിക്കുന്നവര്‍ അതിന് അനുവദിക്കുകയില്ലെന്ന് പറയുന്നതാവും ശരി!

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നല്ല ഇന്ത്യക്കാരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ മുസ്ലിംകള്‍. സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ കല്‍പനാനിര്‍ദേശങ്ങള്‍ അനുധാവനം ചെയ്യാന്‍ അനുവദിക്കുന്നിടത്തോളം കാലം ഇന്ത്യയിലെ നിയമങ്ങളൊന്നും തന്നെ ലംഘിച്ചുകൂടെന്ന് മുസ്ലിംകള്‍ക്ക് നിര്‍ബന്ധമുണ്ട്. ഇന്ത്യന്‍ ഭരണഘടനയാകട്ടെ, മുസ്ലിംകള്‍ക്ക് മറ്റു മതവിശ്വാസികളെപ്പോലെത്തന്നെ, അവരുടെ മതമനുസരിച്ച് ജീവിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുമുണ്ട്. ആറ് മൗലികാവകാശങ്ങളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ളത്. അതില്‍ നാലാമത്തേതായ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടയുടെ മൂന്നാം ഭാഗത്തിലെ 25ാം വകുപ്പ് പറയുന്നത് ‘എല്ലാവര്‍ക്കും സ്വന്തം മനഃസാക്ഷിയനുസരിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാ

നും പ്രബോധനം ചെയ്യാനുമുള്ള അവകാശവുമുണ്ട്’ എന്നാണ് (30) മുസ്ലിമിന് ഇസ്ലാം മതമനുസരിച്ച് ജീവിക്കാനും അതിന്റെ അനുഷ്ഠാനങ്ങള്‍ പിന്തുടരാ

നും അതിലേക്ക് ആളുകളെ ക്ഷണിക്കാനുമുള്ള പൂര്‍ണമായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട് എന്നര്‍ഥം.

കേവലം കുറേ അനുഷ്ഠാനമുറകളുടെ സാകല്യമോ ആരാധനാ സമ്പ്രദായങ്ങളുടെ സമ്മേളനമോ അല്ല ഇസ്ലാം എന്ന വസ്തുത ഇസ്ലാമിനെ കുറിച്ച് അല്‍പമെങ്കിലും മനിലാക്കിയിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ദൈവികവിധിവിലക്കുകളുടെ പ്രയോഗവല്‍കരണം വഴി വിശുദ്ധീകരിക്കുന്നതിന്റെ പേരാണ് ഇസ്ലാം. മുസ്ലിമിന് ഇസ്ലാം മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുന്ന ഒരു രാജ്യത്ത് അവന് അഞ്ചുനേരം നമസ്‌കരിക്കാനും റമദാനില്‍ നോമ്പുപിടിക്കാ

നും സകാത്ത് കൃത്യമായി നല്‍കാനും ഹജ്ജിനു പോകാനുമുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുന്നതുപോലെ വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിമലീകരണത്തിനായി ഇസ്ലാം നിര്‍ദേശിക്കുന്ന വിധിവിലക്കുകള്‍

പാലിക്കാനുള്ള വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കപ്പെടേണ്ടതുണ്ട്. ഇസ്ലാമിക വ്യക്തി-കുടുംബനിയമങ്ങളുടെ പാലനം മുസ്ലിമിനെ സംബന്ധിേച്ചടത്തോളം അവന്റെ മതാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് അവരുടെ കുടുംബപരവും വ്യക്തിപരവുമായ വിഷയങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണ്. ഇസ്ലാമിക വ്യക്തി നിയമമനുസരിച്ച് മുസ്ലിം പ്രശ്‌നങ്ങളില്‍ വിധി പുറപ്പെടുവിക്കണമെന്നു പറയുമ്പോള്‍ അതിനര്‍ഥം ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നു മാത്രമാണ്. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കുമുള്ളതാകയാല്‍ പ്രസ്തുത അവകാശങ്ങള്‍ ലഭിക്കാന്‍ മുസ്ലിം പൗരനും അര്‍ഹതയുണ്ട്; അത് ആരുടെയെങ്കിലും ഔദാര്യമല്ലെന്ന് എല്ലാവരും മനിലാക്കേണ്ടതുണ്ട്.

മുസ്ലിംകള്‍ക്ക് അവരുടെ വൈയക്തികവും കുടുംബപരവുമായ പ്രശ്‌നങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ‘മുസ്ലിം വ്യക്തിനിയമ പ്രയോഗവല്‍കരണ നിയമം 1937′ (The Muslim Personal Law (Shariat) Application Act 1937) നടപ്പാക്കപ്പെട്ട 1937 ഒക്ടോബര്‍ മാസം ഏഴാം തീയതി മുതല്‍ ഇന്ത്യയിലെ മുസ്ലിംകള്‍ അനുഭവിച്ചുവരുന്നതാണ് തങ്ങളുടെ വിവാഹ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം. (31) വിവാഹകാര്യങ്ങളില്‍ ശരീഅത്ത് അനുശാസിക്കുന്ന രീതീയില്‍ തീരുമാനമെടുക്കാനുള്ള മുസ്ലിംകളുടെ സ്വാതന്ത്ര്യം ഇന്നത്തെ ഇന്ത്യന്‍ ഭരണഘടന നിലവില്‍വരുന്നതിനുമുമ്പേ നിലവിലുള്ളതാണ് എന്നര്‍ഥം. വിവാഹകാര്യത്തില്‍ ശരീഅത്ത് പ്രകാരം തീരുമാനങ്ങളെടുക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമുണ്ടെങ്കില്‍ വിവാഹപ്രായത്തിന്റെ വിഷയത്തിലും ശരീഅത്ത് അനുശാസനകള്‍ പ്രകാരം തീരുമാനങ്ങളെടുക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമുണ്ട്. പ്രസ്തുത അവകാശം അംഗീകരിക്കാതിരിക്കുന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായിരിക്കും.

ലൈംഗികാസ്വാദനത്തിനു വേണ്ടിയുള്ള കേവലമൊരു ലൈസന്‍സ് എന്നതിലുപരിയായി വിവാഹം ജീവിത വിമലീകരണത്തിനുവേണ്ടിയുള്ള ഒരു വിശുദ്ധ കര്‍മമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവിവാഹിതരെ വിവാഹം കഴിപ്പിക്കാന്‍ ക്വുര്‍ആന്‍ മുസ്ലിംകളോട് ആവശ്യപ്പെടുന്നു.(32) വിവാഹത്തിന് കഴിയുന്നവര്‍ വിവാഹത്തിലേര്‍പെടണമെന്നും അത് കണ്ണിനെയും ലൈംഗികാവയവത്തെയും തിന്മകളില്‍നിന്ന് സംരക്ഷിക്കുമെന്നും യുവാക്കളെ ഉപദേശിച്ച മുഹമ്മദ് നബി(സ) വിവാഹത്തിന് കഴിയാത്തവര്‍ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനായി നോമ്പെടുക്കാനാണ് കല്‍പിച്ചിട്ടുള്ളത്.(33) ചാരിത്ര്യശുദ്ധിയാഗ്രഹിച്ചുകൊണ്ട് വിവാഹിതനാവുന്നവനെ സഹായിക്കേണ്ടത് ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നവനെയും മോചനപത്രമെഴുതിയ അടിമയെയും സഹായിക്കുന്നത് പോലെ തന്റെ ബാധ്യതയായി അല്ലാഹു ഏറ്റെടുത്തിരിക്കുന്നുവെന്നാണ് നബി(സ) നല്‍കിയ സന്തോഷ വാര്‍ത്ത. (34) വിവാഹിതരാവാതെ വിശുദ്ധ ജീവിതം നയിക്കുകയെന്ന ബ്രഹ്മചര്യം ശരിയല്ലെന്നും വൈവാഹിക ജീവിതത്തിലൂടെ ലൈംഗിക സംതൃപ്തി നേടുകയും നല്‍കുകയും ചെയ്യേണ്ടത് പ്രവാചകചര്യയനുസരിക്കുന്നവരുടെ ബാധ്യതയാണെന്നുമാണ് നബി(സ) പഠിപ്പിച്ചത്.(35)

മതത്തിന്റെയും വിശ്വാസത്തിന്റെയും പൂര്‍ണതയ്ക്ക് വൈവാഹിക ജീവിതം അനിവാര്യമാണെന്നാണ് ‘ഒരു ദാസന്‍ വിവാഹിതനായാല്‍ അയാളുടെ മതത്തിന്റെ പകുതി പൂര്‍ത്തിയാക്കി; ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ’(36)യെന്ന നബിവചനം വ്യക്തമാക്കുന്നത്. സ്വന്തം ഇണയുമായി നടത്തുന്ന ലൈംഗികബന്ധം അല്ലാഹു പ്രതിഫലം നല്‍കുന്ന സല്‍കര്‍മമാണെന്ന് പഠിപ്പിച്ച മുഹമ്മദ് നബി(സ)യേക്കാള്‍(37)ലൈംഗികതയെ ധനാത്മകമായും ക്രിയാത്മകമായും കണ്ട ആത്മീയാചാര്യനുണ്ടോയെന്ന ചോദ്യത്തിന് ഇല്ലയെന്നു തന്നെയാണുത്തരം. ബ്രഹ്മചര്യത്തെ നിരോധിക്കുകയും(38) വിവാഹത്തിലൂടെയുള്ള ലൈംഗികാസ്വാദനത്തെ ദൈവതൃപ്തിക്ക്

പാത്രമാവുന്ന സല്‍പ്രവര്‍ത്തനമായി പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യുടെ ജീവിത മാതൃക അനുധാവനം ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം വിവാഹം ഒരു മതകര്‍മമാണ്. ദൈവവചനമായ ക്വുര്‍ആനിന്റെയും ദൈവികബോധനപ്രകാരമുള്ള ജീവിതമായ നബിചര്യയുടെയും അടിസ്ഥാനത്തില്‍ എപ്പോഴെന്നും എങ്ങനെയെന്നുമെല്ലാം തീരുമാനിക്കപ്പെടേണ്ടതായ മതകര്‍മം.

വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ശക്തമായി പഠിപ്പിച്ച ദര്‍ശനമാണ് ഇസ്ലാം. ഇണകളുടെ തെരഞ്ഞെടുപ്പില്‍ പരസ്പരമുള്ള ഇഷ്ടത്തിന് പ്രധാനപ്പെട്ട പരിഗണന നല്‍കണമെന്നാണ് പ്രവാചക നിര്‍ദേശം. തന്റെ സംരക്ഷണയിലുള്ള അനാഥ പെണ്‍കുട്ടിയെ വിവാഹാലോചന നടത്തിയ രണ്ടുപേരില്‍ ധനികനെയാണ് തനിക്കിഷ്ടമെന്നും എന്നാല്‍ ദരിദ്രനോടാണ് അവള്‍ക്ക് താല്‍പര്യമെന്നും അറിയിച്ചുകൊണ്ട് അവളെ ആര്‍ക്കു വിവാഹം ചെയ്തുകൊടുക്കണമെന്ന് അഭിപ്രായമാരാഞ്ഞയാളോട് ”പരസ്പരം ഇഷ്ടപ്പെട്ടവര്‍ക്ക് വിവാഹമല്ലാതെ മറ്റൊന്നും ഗുണകരമായി തെളിയിക്കപ്പെട്ടിട്ടില്ല”യെന്നതായിരുന്നു പ്രവാചകന്റെ(സ) മറുപടി.(39) ഒരാള്‍ വിവാഹമന്വേഷിച്ച് വന്നാല്‍ അയാളുടെ മതബോധത്തിലും സ്വഭാവചര്യകളിലും നിങ്ങള്‍ സംതൃപ്തരാണെങ്കില്‍ അയാള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കണമെന്നും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ വമ്പിച്ച കുഴപ്പങ്ങളും നാശനഷ്ടങ്ങളുമാണുണ്ടാവുകയെന്നും പഠിപ്പിച്ച മുഹമ്മദ് നബി(സ)(40), ഇഷ്ടപ്പെട്ടവര്‍ തമ്മില്‍ ഇണകളായിത്തീരുവാനുള്ള അവസരമൊരുക്കണം എന്നുതന്നെയാണ് വിശ്വാസികളെ തെര്യപ്പെടുത്തുന്നത്. സ്വന്തം ഇണയുമായുള്ള സംസര്‍ഗത്തില്‍ താല്‍പര്യം കാണ