200. ഖുര്ആനില്‍ ഉണ്ടെന്ന് പറയുന്ന പ്രവചനങ്ങള്‍ തന്റെ അനുയായികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും വിശ്വസ്തരാക്കുകയും ചെയ്യുന്നതിനായി മുഹമ്മദ് നബി ബോധപൂര്വ്വം മെനഞ്ഞെടുത്തവയാണെന്ന് വന്നുകൂടെ?

എം.എം അക്ബർ

പരിശുദ്ധ  ഖുര്‍ആനിലെ പ്രവചനങ്ങള്‍ മുഹമ്മദ് നബി (ﷺ)യു ടെ ബോധപൂര്‍വ്വമുള്ള രചനയാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഒരു മനുഷ്യന് അയാളെത്ര സമര്‍ത്ഥനായിരുന്നാലും ഖുര്‍ആനിലേതുപോലെയുള്ള പ്രവചനങ്ങള്‍ നടത്തുവാന്‍ കഴിയില്ല. ഏതൊരു സേനാ നായകനുംചെയ്യുന്നതുപോലെ ‘നമ്മള്‍ യുദ്ധത്തില്‍ ജയിക്കും’ എന്ന് തന്റെ അനുയായികളോട് പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്ന വചനങ്ങളാണ് ഖുര്‍ആനിലെ പ്രവചനങ്ങളെന്ന് മുസ്‌ലിംകള്‍ വാദിക്കുന്നതെന്ന് വിമര്‍ശിക്കപ്പെടാറുണ്ട്. ഈ വിമര്‍ശനം അടിസ്ഥാനരഹിതമാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
(ഒന്ന്)  റോമാക്കാരുടെ വിജയത്തെ സംബന്ധിച്ച ഖുര്‍ആനിലെ പ്രവചനത്തില്‍ കൃത്യമായി എത്രകൊല്ലത്തിനുള്ളില്‍ വിജയിക്കുമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പ്രസ്തുത വചനങ്ങളില്‍നിന്ന് മൂന്നിനും ഒന്‍പതിനുമിടയില്‍ അത് സംഭവിക്കുമെന്ന് വ്യക്തവുമാണ്. ഈ സൂക്തങ്ങളില്‍ പറഞ്ഞകാര്യമല്ലാതെ അതിനേക്കാള്‍ കൂടിയ യാതൊരു അറിവും ഇക്കാര്യത്തില്‍ മുഹമ്മദ് നബി (ﷺ)യുടെ പക്കലുണ്ടായിരുന്നില്ലെന്നാണ് ഹദീസുകളില്‍നിന്ന് വ്യക്തമാവുന്നത്. താന്‍ സ്വയം നിര്‍മിച്ചെടുത്തതായിരുന്നു ഈ പ്രവചനമെങ്കില്‍ ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ സാധ്യതയില്ലല്ലോ.
(രണ്ട്)  ഖുര്‍ആനിന് തുല്യമായ ഒരു ഗ്രന്ഥമോ അതല്ലെങ്കില്‍ ഒരു അധ്യായമെങ്കിലുമോ കൊണ്ടുവരാന്‍ വേണ്ടിയുള്ള വെല്ലുവിളിയോടനുബന്ധിച്ച് ‘അത് അവര്‍ക്ക് ഒരിക്കലും കഴിയില്ല’യെന്ന പ്രവചനം നടത്താന്‍ സര്‍വ്വലോക രക്ഷിതാവിനല്ലാതെ മറ്റാര്‍ക്കും കഴി യില്ല. ഈ പ്രവചനം നടത്തുന്നത് അറബി സാഹിത്യത്തിലെ അതികായന്മാര്‍ക്ക് നടുവില്‍ നിന്നാണെന്നോര്‍ക്കണം. തന്റെ രചനയേക്കാള്‍ മികച്ച ഒരു രചന നടത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് പറയാന്‍ ഒരു മനുഷ്യനും സാധിക്കുകയില്ല. മുഹമ്മദ് നബി (ﷺ)യാണെങ്കില്‍ ഈ പ്രഖ്യാപനം തന്റെ പ്രവാചകത്വത്തിന്റെ ഭാഗമായിട്ടാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തിന് വെല്ലുവിളിയുണ്ടായാല്‍ താന്‍ പ്രവാചകനാണെന്ന അവകാശവാദം തകരുമെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ സുബോധമുള്ള ഒരു മനുഷ്യനും തന്‍റതുപോലെ രചന നിര്‍വ്വഹിക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന് പറയുകയില്ല. പ്രസ്തുത പ്രഖ്യാപനം ശരിയായിരുന്നുവെന്നതിനും ഖുര്‍ആനിലെ ഒരു  അധ്യായത്തിന് തുല്യമായ അധ്യായംപോലും കൊണ്ടുവരാന്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ലെന്നതിനും കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകാലത്തെ ചരിത്രം സാക്ഷ്യംനില്‍ക്കുകയും ചെ യ്യുന്നു. ഒരു മനുഷ്യന്റെ കേവല പ്രഖ്യാപനമല്ല ഇവയെന്ന് ഇത് വ്യക്തമാക്കുന്നു.
(മൂന്ന്) ഖുര്‍ആനിനെ സംരക്ഷിക്കുമെന്ന ദൈവിക വാഗ്ദാനത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. മുഹമ്മദ് നബി (ﷺ)യുടെ കാലത്ത് കൃത്യമായി രണ്ട് ചട്ടകള്‍ക്കുള്ളിലായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലല്ലോ. ആ നിലയ്ക്ക് ഖുര്‍ആനില്‍ യാതൊരുവിധ മാറ്റവുംവരാതെ അവസാനനാളുവരെ സംരക്ഷിക്കുമെന്ന് പറയാന്‍ സര്‍വ്വശക്തനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
(നാല്) ഇസ്‌ലാമിന്റെ വിജയത്തെക്കുറിച്ച പ്രവചനങ്ങള്‍ അനുയായികളെ ആവേശം കൊള്ളിക്കുവാനും പ്രചോദിപ്പിക്കുവാനുംവേ ണ്ടി മുഹമ്മദ് നബി (ﷺ)രചിച്ചവയാകുവാനുള്ള സാധ്യതയും തീരെയില്ലെന്നാണ് പ്രസ്തുത വചനങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ബോ ധ്യപ്പെടുക. ഒരു സേനാനായകന്റെ കേവല വാഗ്ദാനങ്ങളല്ല, പ്രത്യുത കാര്യങ്ങളെല്ലാം നിശ്ചയിച്ചുറപ്പിച്ചവന്റെ ദൃഢമായ പ്രഖ്യാപനങ്ങളാണ് ഈ വചനങ്ങളില്‍ നാം കാണുന്നത്. അനുയായികളെ പ്ര ചോദിപ്പിക്കാനായി ഒരു നേതാവ് പറയുന്ന കാര്യങ്ങളെല്ലാം എങ്ങനെയാണ് കൃത്യവും വ്യക്തവുമായി സംഭവിക്കുക. അതൊരിക്കലുമു ണ്ടാവുകയില്ലല്ലോ. എന്നാല്‍ ഇവ്വിഷയകമായ ഖുര്‍ആനിക പ്രവചനങ്ങള്‍ കൃത്യമായി പുലര്‍ന്നതായാണ് സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യപ്പെടുക.
(അഞ്ച്) ഹുദൈബിയാ സന്ധിയെ ‘പ്രത്യക്ഷമായ വിജയം’ എന്ന് വിശേഷിപ്പിക്കുവാന്‍ സര്‍വ്വശക്തനല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ല. പ്രവാചകാനുചരന്മാര്‍പോലും അസംതൃപ്തി പ്രകടിപ്പിച്ച വ്യവസ്ഥകളായിരുന്നു അവയിലുണ്ടായിരുന്നത്. വ്യവസ്ഥകള്‍ എഴുതിയശേഷം അദ്ദേഹത്തിന്റെ കല്‍പന അനുസരിക്കാന്‍പോലും അവര്‍ വൈമനസ്യം പ്രകടിപ്പിച്ചു. എന്നിട്ടും പ്രസ്തുത കരാറില്‍നിന്ന് പിന്നോട്ട് പോവാതെ ഇത് പ്രത്യക്ഷ വിജയമാണെന്ന ദൈവിക ബോധനത്തില്‍ അടിയുറച്ചുനിന്നു; പ്രവാചകന്‍ (ﷺ). മുസ്‌ലിം സമൂഹത്തിന്റെ വിജയത്തിലേക്ക് ഈ സന്ധി വഴിതെളിയിക്കുമെന്ന യാതൊരു സൂചനയും വ്യവസ്ഥകളിലെവിടെയുമുണ്ടായിരുന്നില്ല. എന്നിട്ടും പ്രസ്തുത സന്ധിയെ പ്രത്യക്ഷ വിജയമായി അവതരിപ്പിക്കണ മെങ്കില്‍ അത് ഭാവിയെപ്പറ്റി കൃത്യമായി അറിയുന്നവന്ന് മാത്രമെ കഴിയൂ. മുഹമ്മദ് നബിയുടെ സൃഷ്ടിയാണ് ഈ പ്രവചനമെന്ന് സ്ഥാപിക്കാനാവില്ലെന്നര്‍ത്ഥം. സര്‍ വ്വജ്ഞനായ തമ്പുരാനില്‍നിന്നുള്ളതാണ് ഖുര്‍ആന്‍ എന്ന വസ്തുതയാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *