200. ഖുര്ആനില്‍ ഉണ്ടെന്ന് പറയുന്ന പ്രവചനങ്ങള്‍ തന്റെ അനുയായികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും വിശ്വസ്തരാക്കുകയും ചെയ്യുന്നതിനായി മുഹമ്മദ് നബി ബോധപൂര്വ്വം മെനഞ്ഞെടുത്തവയാണെന്ന് വന്നുകൂടെ?

എം.എം അക്ബർ

പരിശുദ്ധ  ഖുര്‍ആനിലെ പ്രവചനങ്ങള്‍ മുഹമ്മദ് നബി (ﷺ)യു ടെ ബോധപൂര്‍വ്വമുള്ള രചനയാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഒരു മനുഷ്യന് അയാളെത്ര സമര്‍ത്ഥനായിരുന്നാലും ഖുര്‍ആനിലേതുപോലെയുള്ള പ്രവചനങ്ങള്‍ നടത്തുവാന്‍ കഴിയില്ല. ഏതൊരു സേനാ നായകനുംചെയ്യുന്നതുപോലെ ‘നമ്മള്‍ യുദ്ധത്തില്‍ ജയിക്കും’ എന്ന് തന്റെ അനുയായികളോട് പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്ന വചനങ്ങളാണ് ഖുര്‍ആനിലെ പ്രവചനങ്ങളെന്ന് മുസ്‌ലിംകള്‍ വാദിക്കുന്നതെന്ന് വിമര്‍ശിക്കപ്പെടാറുണ്ട്. ഈ വിമര്‍ശനം അടിസ്ഥാനരഹിതമാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
(ഒന്ന്)  റോമാക്കാരുടെ വിജയത്തെ സംബന്ധിച്ച ഖുര്‍ആനിലെ പ്രവചനത്തില്‍ കൃത്യമായി എത്രകൊല്ലത്തിനുള്ളില്‍ വിജയിക്കുമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പ്രസ്തുത വചനങ്ങളില്‍നിന്ന് മൂന്നിനും ഒന്‍പതിനുമിടയില്‍ അത് സംഭവിക്കുമെന്ന് വ്യക്തവുമാണ്. ഈ സൂക്തങ്ങളില്‍ പറഞ്ഞകാര്യമല്ലാതെ അതിനേക്കാള്‍ കൂടിയ യാതൊരു അറിവും ഇക്കാര്യത്തില്‍ മുഹമ്മദ് നബി (ﷺ)യുടെ പക്കലുണ്ടായിരുന്നില്ലെന്നാണ് ഹദീസുകളില്‍നിന്ന് വ്യക്തമാവുന്നത്. താന്‍ സ്വയം നിര്‍മിച്ചെടുത്തതായിരുന്നു ഈ പ്രവചനമെങ്കില്‍ ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ സാധ്യതയില്ലല്ലോ.
(രണ്ട്)  ഖുര്‍ആനിന് തുല്യമായ ഒരു ഗ്രന്ഥമോ അതല്ലെങ്കില്‍ ഒരു അധ്യായമെങ്കിലുമോ കൊണ്ടുവരാന്‍ വേണ്ടിയുള്ള വെല്ലുവിളിയോടനുബന്ധിച്ച് ‘അത് അവര്‍ക്ക് ഒരിക്കലും കഴിയില്ല’യെന്ന പ്രവചനം നടത്താന്‍ സര്‍വ്വലോക രക്ഷിതാവിനല്ലാതെ മറ്റാര്‍ക്കും കഴി യില്ല. ഈ പ്രവചനം നടത്തുന്നത് അറബി സാഹിത്യത്തിലെ അതികായന്മാര്‍ക്ക് നടുവില്‍ നിന്നാണെന്നോര്‍ക്കണം. തന്റെ രചനയേക്കാള്‍ മികച്ച ഒരു രചന നടത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് പറയാന്‍ ഒരു മനുഷ്യനും സാധിക്കുകയില്ല. മുഹമ്മദ് നബി (ﷺ)യാണെങ്കില്‍ ഈ പ്രഖ്യാപനം തന്റെ പ്രവാചകത്വത്തിന്റെ ഭാഗമായിട്ടാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തിന് വെല്ലുവിളിയുണ്ടായാല്‍ താന്‍ പ്രവാചകനാണെന്ന അവകാശവാദം തകരുമെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ സുബോധമുള്ള ഒരു മനുഷ്യനും തന്‍റതുപോലെ രചന നിര്‍വ്വഹിക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന് പറയുകയില്ല. പ്രസ്തുത പ്രഖ്യാപനം ശരിയായിരുന്നുവെന്നതിനും ഖുര്‍ആനിലെ ഒരു  അധ്യായത്തിന് തുല്യമായ അധ്യായംപോലും കൊണ്ടുവരാന്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ലെന്നതിനും കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകാലത്തെ ചരിത്രം സാക്ഷ്യംനില്‍ക്കുകയും ചെ യ്യുന്നു. ഒരു മനുഷ്യന്റെ കേവല പ്രഖ്യാപനമല്ല ഇവയെന്ന് ഇത് വ്യക്തമാക്കുന്നു.
(മൂന്ന്) ഖുര്‍ആനിനെ സംരക്ഷിക്കുമെന്ന ദൈവിക വാഗ്ദാനത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. മുഹമ്മദ് നബി (ﷺ)യുടെ കാലത്ത് കൃത്യമായി രണ്ട് ചട്ടകള്‍ക്കുള്ളിലായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലല്ലോ. ആ നിലയ്ക്ക് ഖുര്‍ആനില്‍ യാതൊരുവിധ മാറ്റവുംവരാതെ അവസാനനാളുവരെ സംരക്ഷിക്കുമെന്ന് പറയാന്‍ സര്‍വ്വശക്തനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
(നാല്) ഇസ്‌ലാമിന്റെ വിജയത്തെക്കുറിച്ച പ്രവചനങ്ങള്‍ അനുയായികളെ ആവേശം കൊള്ളിക്കുവാനും പ്രചോദിപ്പിക്കുവാനുംവേ ണ്ടി മുഹമ്മദ് നബി (ﷺ)രചിച്ചവയാകുവാനുള്ള സാധ്യതയും തീരെയില്ലെന്നാണ് പ്രസ്തുത വചനങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ബോ ധ്യപ്പെടുക. ഒരു സേനാനായകന്റെ കേവല വാഗ്ദാനങ്ങളല്ല, പ്രത്യുത കാര്യങ്ങളെല്ലാം നിശ്ചയിച്ചുറപ്പിച്ചവന്റെ ദൃഢമായ പ്രഖ്യാപനങ്ങളാണ് ഈ വചനങ്ങളില്‍ നാം കാണുന്നത്. അനുയായികളെ പ്ര ചോദിപ്പിക്കാനായി ഒരു നേതാവ് പറയുന്ന കാര്യങ്ങളെല്ലാം എങ്ങനെയാണ് കൃത്യവും വ്യക്തവുമായി സംഭവിക്കുക. അതൊരിക്കലുമു ണ്ടാവുകയില്ലല്ലോ. എന്നാല്‍ ഇവ്വിഷയകമായ ഖുര്‍ആനിക പ്രവചനങ്ങള്‍ കൃത്യമായി പുലര്‍ന്നതായാണ് സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യപ്പെടുക.
(അഞ്ച്) ഹുദൈബിയാ സന്ധിയെ ‘പ്രത്യക്ഷമായ വിജയം’ എന്ന് വിശേഷിപ്പിക്കുവാന്‍ സര്‍വ്വശക്തനല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ല. പ്രവാചകാനുചരന്മാര്‍പോലും അസംതൃപ്തി പ്രകടിപ്പിച്ച വ്യവസ്ഥകളായിരുന്നു അവയിലുണ്ടായിരുന്നത്. വ്യവസ്ഥകള്‍ എഴുതിയശേഷം അദ്ദേഹത്തിന്റെ കല്‍പന അനുസരിക്കാന്‍പോലും അവര്‍ വൈമനസ്യം പ്രകടിപ്പിച്ചു. എന്നിട്ടും പ്രസ്തുത കരാറില്‍നിന്ന് പിന്നോട്ട് പോവാതെ ഇത് പ്രത്യക്ഷ വിജയമാണെന്ന ദൈവിക ബോധനത്തില്‍ അടിയുറച്ചുനിന്നു; പ്രവാചകന്‍ (ﷺ). മുസ്‌ലിം സമൂഹത്തിന്റെ വിജയത്തിലേക്ക് ഈ സന്ധി വഴിതെളിയിക്കുമെന്ന യാതൊരു സൂചനയും വ്യവസ്ഥകളിലെവിടെയുമുണ്ടായിരുന്നില്ല. എന്നിട്ടും പ്രസ്തുത സന്ധിയെ പ്രത്യക്ഷ വിജയമായി അവതരിപ്പിക്കണ മെങ്കില്‍ അത് ഭാവിയെപ്പറ്റി കൃത്യമായി അറിയുന്നവന്ന് മാത്രമെ കഴിയൂ. മുഹമ്മദ് നബിയുടെ സൃഷ്ടിയാണ് ഈ പ്രവചനമെന്ന് സ്ഥാപിക്കാനാവില്ലെന്നര്‍ത്ഥം. സര്‍ വ്വജ്ഞനായ തമ്പുരാനില്‍നിന്നുള്ളതാണ് ഖുര്‍ആന്‍ എന്ന വസ്തുതയാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.

199. ഖുര്‍ആനിലെ മറ്റ് പ്രവചനങ്ങള്‍ ഏതൊക്കെയാണ്?

എം.എം അക്ബർ
കുറേ പ്രവചനങ്ങള്‍ നടത്തുന്ന കേവല പ്രവചനഗ്രന്ഥമല്ല, പ്ര ത്യുത മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. നന്മയെന്തെന്നും തിന്മയെന്തെന്നും കൃത്യമായി വ്യവഛേദിച്ച് പഠിപ്പിക്കുന്ന ഗ്രന്ഥം. മനുഷ്യരെ സന്മാര്‍ഗ്ഗനിഷ്ഠരാക്കുവാന്‍ ഉപയുക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടയ്ക്കാണ് ഖുര്‍ആനില്‍ പ്രവചനങ്ങളും ശാസ്ത്രീയ പരാമര്‍ശങ്ങളും ചരിത്രപാഠങ്ങളുമെല്ലാം കടന്നുവരുന്നത്. ഖുര്‍ആനിന്റെ പൊതുവായ ഇതിവൃത്തത്തിനും ആശയങ്ങള്‍ക്കും അനുഗുണമായ രീതിയിലുള്ള പ്രവചനങ്ങളാണ് അതിലുള്ളത്. ഖുര്‍ആനിനെയും പ്രവാചക ദൗത്യത്തെയും മരണാനന്തര ജീവിതത്തെയുംകുറിച്ച പ്രവചനങ്ങള്‍. ഇവയില്‍ അവസാനനാളിനെയും മരണാനന്തര ജീവിതത്തെയും കുറിച്ചവയല്ലാത്ത പ്രവചനങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത പ്രവചനങ്ങളില്‍ ചിലവ കാണുക:
ഒന്ന്) ഖുര്‍ആനിനെക്കുറിച്ചുള്ളവ
”പറയുക: ഈ ഖുര്‍ആന്‍പോലെന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍പോലും” (17:88).
 ”നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍േറതുപോലുള്ള ഒരധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍-നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല- മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്” (2:23,24).
  ”തീര്‍ച്ചയായും ഈ ഉദ്‌ബോധനം തങ്ങള്‍ക്ക് വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം വരുത്തിയവര്‍തന്നെ.) തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥംതന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്” (41:41,42).
”തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (15:9).
”തീര്‍ച്ചയായും അതിന്റെ (ഖുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക” (75:17,18).
ഈ സൂക്തങ്ങളിലെ പ്രവചനങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെട്ടുവെന്നതിന് കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകാലത്തെ ചരിത്രം സാക്ഷിയാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
(i) ഖുര്‍ആനിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരുന്നതിനുവേണ്ടി പലരും ശ്രമിച്ചിട്ടുണ്ട്; ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ പരിശ്രമങ്ങളെല്ലാം പൂര്‍ണമായ പരാജയത്തിലാണ് കലാശിച്ചിട്ടുള്ളത്.
(ii) ഖുര്‍ആനിലെ ചെറുതോ വലുതോ ആയ ഏതെങ്കിലും ഒരു അധ്യായത്തിന് തുല്യമായ ഒരു അധ്യായം കൊണ്ടുവരാന്‍പോലും ഇതുവരെ മനുഷ്യസമൂഹത്തിന് കഴിഞ്ഞിട്ടില്ല; ഇനിയൊട്ട് കഴിയുകയുമില്ല.
(iii) ഖുര്‍ആനില്‍ മായം ചേര്‍ക്കുവാനും ദൈവികമല്ലാത്ത വചനങ്ങള്‍ ഖുര്‍ആനിന്റെ ശൈലിയില്‍ എഴുതി അതില്‍ സമര്‍ത്ഥമായി വെച്ചുപിടിപ്പിക്കുവാനുമെല്ലാമുള്ള ശ്രമങ്ങള്‍ ഖുര്‍ആനിന്റെ അവതരണകാലംമുതല്‍ ഇന്നുവരെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ ശ്രമങ്ങള്‍ക്കൊന്നും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
(iv) മുഹമ്മദ് നബി (ﷺ) പഠിപ്പിച്ച അതേ രീതിയില്‍തന്നെ മാറ്റങ്ങള്‍ക്കൊന്നും വിധേയമാകാതെ നിലനില്‍ക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ഒരാള്‍ക്കും ഒരിക്കലും മാറ്റംവരുത്താന്‍ കഴിയാത്ത രീതിയിലുള്ളതാണ് അതിന്റെ സംരക്ഷണം.
(v) ഖുര്‍ആനിന്റെ അവതരണത്തോടൊപ്പംതന്നെ അത് ക്രോഡീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്റെ (ﷺ) മരണത്തിന് മുമ്പുള്ള റമദാനില്‍ ജിബ്‌രീല്‍ (عليه السلام) പ്രത്യക്ഷപ്പെട്ട് പൂര്‍ണമായും ക്രോഡീകരിക്കപ്പെട്ട രീതിയില്‍ രണ്ട് തവണ പ്രവാചകനെക്കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി ഓതിപ്പിക്കുകയുണ്ടായി. ഇങ്ങനെ ക്രോഡീകരിക്കപ്പെട്ട അതേ ക്രമത്തിലും രൂപത്തിലുമാണ് ഇന്നും ഖുര്‍ആന്‍ നിലനില്‍ക്കുന്നത്.
രണ്ട്)  മുഹമ്മദ് നബി (ﷺ)യുടെ ദൗത്യത്തെക്കുറിച്ചുള്ളവ:-
”കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൗകര്യം ഉണ്ടാക്കിത്തരുന്നതാണ്” (87:8).
 ”വഴിയെ നിനക്ക് നിന്റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍ കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്” (93:5).”നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം” (17:79).
”തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചുകൊണ്ടുവരികതന്നെ ചെയ്യും” (28:85).
”ചില്ലറ ശല്യമല്ലാതെ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും വരുത്താന്‍ അവര്‍ക്കാവുകയില്ല. ഇനി അവര്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ പിന്തിരിഞ്ഞോടുന്നതാണ്. പിന്നീട് അവര്‍ക്ക് സഹായം ലഭിക്കുകയുമില്ല” (3:111).
”നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും, അവന്‍ അവരെ അപമാനിക്കുകയും, അവര്‍ക്കെതിരെ നിങ്ങളെ അവന്‍ സഹായിക്കുകയും, വിശ്വാ സികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന്‍ ശമനം നല്‍കുക യും ചെയ്യുന്നതാണ്” (9:14).
”തീര്‍ച്ചയായും ഞാനും എന്റെ ദൂതന്മാരും തന്നെയാണ് വിജയം നേടുക എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയാ യും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു” (58:21).
”നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടുകൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവന്‍ അവര്‍ക്ക് സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിനുശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കി ലും നന്ദികേട് കാണിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍” (24:55).
 ”തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു” (48:1).
 ”അല്ലാഹു അവന്റെ ദൂതന് സ്വപ്‌നം സത്യപ്രകാരം സാക്ഷാല്‍ ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം സമാധാനചിത്തരായിക്കൊണ്ട് തലമുണ്ഡനം ചെയ്തവരും മുടി വെട്ടിയവ രുമായിക്കൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാല യത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണെന്ന സ്വപ്‌നം. എന്നാല്‍ നിങ്ങള്‍ അറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിനുപുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്ത ന്നു” (48:27)
ഈ സൂക്തങ്ങളില്‍ മുഹമ്മദ് നബി (ﷺ)യുടെ ദൗത്യത്തിന്റെ വിജയമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആദ്യം ഉദ്ധരിച്ച നാല് സൂക്തങ്ങളും മക്കയിലും ബാക്കിയുള്ളവ മദീനയിലുംവെച്ച് അവതരിപ്പിക്കപ്പെട്ടവയാണ്. മക്കാ വിജയത്തോടെ പൂര്‍ണമായി പൂര്‍ത്തീകരിക്കപ്പെട്ട പ്രവചനങ്ങളാണിവ. ഇവയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:
(i) പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച് പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് മക്കയില്‍വെച്ച് മുഹമ്മദ് നബി (സ)യോട് നിനക്ക് എളുപ്പമുണ്ടാകുമെന്നും തൃപ്തികരമായ രീതി യില്‍ അനുഗൃഹീത സ്ഥാനത്ത് നിയോഗിക്കപ്പെടുമെന്നുമെല്ലാം ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നത്. അന്നത്തെ അവസ്ഥയില്‍ ഒരാള്‍ക്ക് സങ്കല്‍പിക്കാന്‍പോലും അസാധ്യമായിരുന്നു മുഹമ്മദ് നബി (ﷺ)യുടെയും ഇസ്‌ലാമിന്റെയുും വിജയങ്ങള്‍. എന്നാല്‍ ഖുര്‍ആന്‍ പ്രവ ചിച്ചതുപോലെത്തന്നെ സംഭവിച്ചു. പ്രയാസപൂര്‍ണ്ണമായ മക്കാ ജീവിതത്തിനുശേഷം മദീനയിലേക്ക് പലായനം ചെയ്യുകയും അവിടെ ഒരു ഇസ്‌ലാമിക സമൂഹം ഉണ്ടാവുകയുും ചെയ്തതോടെ ഈ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായി. അവസാനം മക്കാ വിജയത്തോടെ അറേബ്യയുടെ സിംഹഭാഗവും ഇസ്‌ലാമിന് കീഴില്‍ വരികയും ഈ പ്രവചനങ്ങളുടെ പൂര്‍ണമായ പൂര്‍ത്തീകരണം നടക്കുകയും ചെയ്തു.
(ii) മദീനയിലേക്കുള്ള പ്രവാചകന്റെ പലായനത്തിനിടെ ജുഹ്ഫയില്‍വെച്ച് അവതരിപ്പിക്കപ്പെട്ടതാണ് ഉദ്ധരിച്ചിരിക്കുന്ന നാലാമത്തെ സൂക്തം (28:85). ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് പലായനം ചെയ്യുന്നതില്‍ പ്രയാസമുണ്ടായിരുന്ന പ്രവാചകനോട് ”നിന്നെ മടക്കസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരും’ എന്ന് അല്ലാഹു വാഗ്ദാനം ചെ യ്യുകയാണ് ഈ സൂക്തത്തില്‍ ചെയ്യുന്നത്. മക്കയിലേക്ക് ഇനി മടങ്ങിവരാന്‍ ഒരിക്കലും കഴിയില്ലെന്ന് തോന്നുന്ന സമയത്താണ് ഈ വാഗ്ദാനമുണ്ടായതെന്നോര്‍ക്കുസ. പ്രവചനത്തിന്റെ പൂര്‍തീകരണമായിക്കൊണ്ട് സര്‍വ്വവിധ ബഹുമതികളോടുംകൂടി മക്കയില്‍ പ്രവാചകന്‍ തിരിച്ചെത്തുകയും മക്കാരാജ്യം മുഴുവന്‍ പ്രവാചകന്റെ (ﷺ) ഭരണത്തിന്‍കീഴില്‍ വരികയും ചെയ്തു.
(iii) യുദ്ധം അനുവദിക്കപ്പെട്ടശേഷം അവതരിച്ച സൂക്തങ്ങളാണ് ഉദ്ധരിക്കപ്പെട്ട അവസാനത്തെ ആറ് സൂക്തങ്ങള്‍. ഇവയിലെ ആദ്യ സൂക്തങ്ങളില്‍ (3:11, 9:14) യുദ്ധരംഗത്ത് അവിശ്വാസികള്‍ക്ക് യാതൊരുവിധത്തിലും കാര്യമാത്ര പ്രസക്തമായ നഷ്ടങ്ങളുണ്ടാവുകയില്ലെന്ന് പ്രവചിച്ചിരിക്കുന്നു. പ്രവാചകന്റെ കാലത്ത് നടന്ന 81 യുദ്ധങ്ങളില്‍ ആകെ മുസ്‌ലിംകള്‍ക്കുണ്ടായ ആള്‍നഷ്ടം 259 ആയിരുന്നു. ഈ യുദ്ധങ്ങളിലെല്ലാംകൂടി ആകെ 759 അമുസ്‌ലിംകള്‍ കൊലചെയ്യപ്പെട്ടുവെന്ന് മാത്രമല്ല ബഹുദൈവാരാധനയില്‍ അധിഷ്ഠിതമായ ആ സാമൂഹ്യവ്യവസ്ഥ പാടെ തകരുകയും തല്‍സ്ഥാനത്ത് ഏകദൈവാരാധനയിലധിഷ്ഠിതമായ സാമൂഹ്യ സംവിധാനം സംസ്ഥാപിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഏത് വീക്ഷണത്തിലൂടെ നോക്കിയാലും അവിശ്വാസികള്‍ക്കായിരുന്നു നഷ്ടം മുഴുവനും. മുസ്‌ലിംകള്‍ക്കാവട്ടെ, യുദ്ധത്തില്‍ സ്വാഭാവികമായുണ്ടാവുന്ന ചില്ലറ നാശനഷ്ടങ്ങളല്ലാതെ ഉണ്ടായിട്ടില്ല. ഖുര്‍ആനിലെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് ഇവിടെയും നാം കാണുന്നത്.
(iv) സത്യവിശ്വാസികള്‍ക്ക് സമ്പൂര്‍ണ്ണ വിജയം വാഗ്ദാനം ചെയ്യുന്നവയാണ് 58:2, 24:55 എന്നീ സൂക്തങ്ങള്‍. അധികാരവും നിര്‍ഭയത്വവും മതസ്വാതന്ത്ര്യവും പൂര്‍ണമായി നല്‍കപ്പെടുന്ന നാളെയെക്കുറിച്ച വാഗ്ദാനം. മക്കാ വിജയത്തോടെ ഈ വാഗ്ദാനം പൂര്‍ണമായും പാലിക്കപ്പെട്ടു.
(v)  അവസാനം ഉദ്ധരിച്ച സൂറത്തുല്‍ ഫത്ഹിലെ രണ്ട് വചന ങ്ങള്‍ (48:1, 48:27) ഹിജ്‌റ ആറാം വര്‍ഷത്തില്‍ നടന്ന ഹുദൈബിയാ സന്ധിയോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ടവയാണ്്. സന്ധിയിലെ വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് ദോഷകരമാണെന്ന് തോന്നിപ്പിക്കുന്നതരത്തിലുള്ളവയായിരുന്നു. അതുകൊണ്ടുതന്നെ സഹാബിമാരില്‍ പലരും ഈ സന്ധിയോട് വിയോജിപ്പുള്ളവരുമായിരുന്നു. എന്നിട്ടും പ്രസ്തുത സന്ധിയെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ”പ്രത്യക്ഷമായ വിജയം” എന്നാണ്. ഹുദൈബിയാ സന്ധിയിലെ വ്യവസ്ഥകള്‍ കണ്ടാല്‍ ഒരാള്‍ക്കുംതന്നെ ഇങ്ങനെ പറയാനാവില്ല. പക്ഷെ, പ്രസ്തുത സന്ധി വലിയൊരു വിജയംതന്നെയായിരുന്നുവെന്ന് കാലം തെളിയിച്ചു. സന്ധികാലത്താണ് ഇസ്‌ലാം അയല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സമാധാനപൂര്‍ണമായ ആശയവിനിമയത്തിനുമുള്ള അവസരമുണ്ടായത്. അവസാനം, ഖുറൈശികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും അനുകൂലമാണെന്ന് കരുതപ്പെട്ടിരുന്ന സന്ധിവ്യവസ്ഥകള്‍ ലംഘിക്കുവാന്‍ അവര്‍തന്നെ ധൃഷ്ടരായി. അങ്ങനെയാണ് മക്കാ വിജയത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. 48:1ല്‍ പറഞ്ഞതുപോലെ ഹുദൈബിയാ സന്ധി പ്രത്യക്ഷമായ വിജയംതന്നെയായിരുന്നുവെന്ന് മക്കാവിജയത്തോടെ എല്ലാവര്‍ക്കും ബോധ്യമായി. 48:27ല്‍ പ്രവചിച്ചതുപോലെ ഹുദൈബിയ്യാ സന്ധികഴിഞ്ഞ് അടുത്തവര്‍ഷം തന്നെ മുഹമ്മദ് നബി (ﷺ)യും അനുയായികളും മക്കയിലെത്തി ഉംറ നിര്‍വഹിക്കുകയും ചെയ്തു.

198. മറ്റ് ഗ്രന്ഥങ്ങളിലുണ്ടെന്ന് പറയപ്പെടുന്ന പ്രവചനങ്ങളില്‍നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുര്‍ആനിലെ പ്രവചനങ്ങള്‍ക്കുള്ളത്?

എം.എം അക്ബർ

മറ്റ് ഗ്രന്ഥങ്ങളിലേതില്നിന്ന് വ്യത്യസ്തമായി ഖുര്ആനിലെപ്രവചനങ്ങള്‍ കൃത്യവും സൂക്ഷ്മവുമാണ്.യാതൊരുവി വ്യാഖ്യാനക്കസര്ത്തുകളുമില്ലാതെത്തന്നെഏതൊരു സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയുന്നതരത്തില്‍ സരളമാണവഖുര്ആനിലെ പ്രവചനങ്ങള്ക്ക്നിദാനമായ സംഭവങ്ങള്‍ കഴിഞ്ഞശേഷം വ്യാഖ്യാനിച്ച്ഒപ്പിക്കപ്പെട്ട കാര്യങ്ങളല്ല അവമറിച്ച്ഖുര്ആനിലെപ്രവചനങ്ങളുടെ വെളിച്ചത്തില്‍ പ്രസ്തുത സംഭവങ്ങള്പ്രതീക്ഷിക്കുകയായിരുന്നു വിശ്വാസികള്‍ ചെയ്തിരുന്നത്.

ഉദാഹരണത്തിന് ഖുര്ആനിലെ പ്രധാനപ്പെട്ട ഒരു പ്രവചനംനോക്കുക: ‘അടുത്ത നാട്ടില്വെച്ച് റോമക്കാര്തോല്പിക്കപ്പെട്ടിരിക്കുന്നുതങ്ങളുടെ പരാജയത്തിനുശേഷംഏതാനും വര്ഷങ്ങള്ക്കുള്ളില്തന്നെ അവര്‍ വിജയംനേടുന്നതാണ്‘ (30:2-5)

പ്രവാചകന്റെ കാലത്തുതന്നെ പൂര്ത്തീകരിക്കപ്പെട്ട ഒരുഖുര്‍ ആനിക പ്രവചനമാണിത് പ്രവചനവുമായിബന്ധപ്പെട്ട താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്:

ഒന്ന്മക്കയില്വെച്ച് അവതരിപ്പിക്കപ്പെട്ട സൂക്തമാണിത്.ഹിജ്റയ്ക്ക് മുമ്പ് നടന്ന ഒരു യുദ്ധത്തിലാണ് അറേബ്യന്ഉപദ്വീപിന്റെ അയല്പ്രദേശമായ റോമാസാമ്രാജ്യത്തെപേര്ഷ്യന്‍ ചക്രവര്ത്തിയായ ഖുസ്യുപര്വേസ്പരാജയപ്പെടുത്തിയത്ക്രിസ്താബ്ദം 615ലാണ്  പരാജയംസംഭവിച്ചത്വേദക്കാരായ ക്രൈസ്തവരുടെ മേല്അഗ്നിപൂജകരായ പേര്ഷ്യക്കാര്‍ നേടിയ വിജയംമക്കാമുശ്രിക്കുകളെ സന്തോഷിപ്പിക്കുകയും മുസ്ലിംകളെദുഃഖിപ്പിക്കുകയും ചെയ്തത് സ്വാഭാവികമായിരുന്നുസന്ദര്ഭത്തിലാണ് നടേ സൂചിപ്പിച്ച സൂക്തങ്ങള്അവതരിപ്പിക്കപ്പെടുന്നത് സൂക്തങ്ങളില്‍ യാതൊരുവിധസങ്കീര്ണതയോ വളച്ചുകെട്ടോ ഇല്ലഏതൊരാള്ക്കുംമനസ്സിലാക്കാവുന്ന ആശയങ്ങളാണ് ഇതിലുള്ളത്. ”ഏതാനുംവര്ഷങ്ങള്ക്കുള്ളില്‍ റോമക്കാര്‍ വിജയിക്കും” എന്നപ്രവചനത്തിന്റെ അര്ത്ഥം മനസ്സിലാക്കാന്‍ കഴിയാത്തആരുംതന്നെ അന്ന് അറേബ്യയിലുണ്ടാകാനിടയില്ല.

രണ്ട് വചനം അവതരിപ്പിക്കപ്പെട്ടപ്പോള്പ്രവാചകാനുചരന്മാരില്‍ പ്രമുഖനായ അബൂബക്കറും (رضي الله عنه)മക്കാ മുശ്രിക്കുകളില്പെട്ട ഉമയ്യത്തുബ്നു ഖലഫും തമ്മില്ഒരു പന്തയം നടന്നുഏതാ നും ഒട്ടകങ്ങള്ക്കായിരുന്നു പന്തയം. ‘ഫീ ബിദ്വ്  സിനീന്‍’ എന്നാണ് റോമാക്കാരുടെ വിജയംപ്രവചിച്ചുകൊണ്ട് ഖുര്ആന്‍ പറഞ്ഞത്. ”ഏതാനുംകൊല്ലങ്ങള്ക്കുള്ളില്‍” എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നത് പ്രയോഗത്തെയാണ്മൂന്നുമുതല്‍ ഒന്പതുവരെയുള്ളഎണ്ണത്തിനാണ് ‘ബിദ്വ്അ്‘ എന്ന് പ്രയോഗിക്കാറുള്ളത്ഒന്പത്വര്ഷത്തിനുള്ളില്‍ റോമാക്കാര്‍ പേര്ഷ്യക്കാരുടെമേല്‍ വിജയംവരിക്കുമെന്ന്  വചനങ്ങളില്നിന്ന് മനസ്സിലാക്കിയതിന്റെഅടിസ്ഥാനത്തിലാണ് അബൂബക്കര്‍ (رضي الله عنه)പന്തയത്തിലേര്പ്പെട്ടത്പന്തയത്തില്‍ അബൂബക്കര്‍ (رضي الله عنه)വിജയിച്ചുക്രിസ്താബ്ദം 622ല്‍ നടന്ന യുദ്ധത്തില്പേര്ഷ്യക്കാരെ റോമന്‍ ചക്രവര്ത്തിയായിരുന്ന ഹിരാക്ലിയസ്തോല്പിക്കുകയും സാമ്രാജ്യം പുനഃസ്ഥാപിക്കുകയുംചെയ്തതോടെ ഖുര്ആനിലെ പ്രവചനം സാക്ഷാത്കരിക്കപ്പെട്ടു.അബൂബക്കറു(رضي الله عنه)മായി പന്തയത്തിലേര്പ്പെട്ടവര്പന്തയത്തിന് നിശ്ചയിക്കപ്പെട്ട ഒട്ടകങ്ങള്‍ അദ്ദേഹത്തിന്നല്കുകയുംമുഹമ്മദ് ()നബിയുടെ നിര്ദ്ദേശാനുസാരംഅവദാനം ചെയ്യുകയുമാണുണ്ടായതെന്ന് ഹദീസ് ഗ്രന്ഥങ്ങളില്കാണാംഖുര്ആനിന്റെ  പച്ചയായ പ്രവചനത്തെക്കുറിച്ച്പ്രവാചകാനുചരന്മാര്‍ ബോധവാന്മാരായിരുന്നുവെന്നുംഅവരെല്ലാം  പ്രവചനത്തിന്റെ പൂര്ത്തീകരണംകാത്തിരിക്കുകയുമായിരുന്നുവെന്ന്  സംഭവത്തില്നിന്ന്സുതരാം വ്യക്തമാണ്ഒരു സംഭവം നടന്ന ശേഷംഅതിനനുസരിച്ച് ഒരു ഖുര്ആനിക വചനം പ്രവചനമായിവ്യാഖ്യാനിക്കപ്പെടുകയല്ല ചെയ്തതെന്ന് സാരം.

മൂന്ന് സൂക്തങ്ങളില്‍ ശേഷം പറയുന്ന കാര്യങ്ങളുംകൃത്യമായി സംഭവിച്ചുവെന്ന് ചരിത്രം പരിശോധിച്ചാല്ബോധ്യമാവും. ‘അന്നേ ദിവസം സത്യവിശ്വാസികള്അല്ലാഹുവിന്റെ സഹായംകൊണ്ട് സന്തുഷ്ടരാകുന്നതാണ്എന്നാണ് റോമക്കാരുടെ വിജയത്തിന്റെ നാളിനെക്കുറിച്ച്ഖുര്ആന്‍ പറയുന്നത്റോമാ സാമ്രാജ്യത്തിന്റെ വിജയത്തില്അഗ്നിപൂജകരുടെമേല്‍ വേദക്കാരുടെ വിജയമെന്ന രീതിയില്മുസ്ലിംകള്ക്കുണ്ടായ സന്തോഷം പ്രത്യേകം പറയേണ്ടതില്ല.മാത്രവുമല്ലപ്രസ്തുത വിജയത്തോടെ ഖുര്ആനിന്റെദൈവികത വ്യക്തമാവുന്ന ഒരു സംഭവത്തിനുകൂടി ലോകംസാക്ഷ്യം വഹിക്കുകയാണല്ലോ നിലക്കും മുസ്ലിംകള്സന്തോഷഭരിതരായിരുന്നുഇവ മാത്രമായിരുന്നില്ലഅന്നേദിവസത്തെ സത്യവിശ്വാസികളുടെ സന്തോഷം.പേര്ഷ്യയുടെ ഹൃദയഭാഗത്തേക്ക് റോമാക്കാര്പ്രവേശിക്കുകയും അവരുടെ വിജയം ഉച്ചിയിലെത്തുകയുംചെയ്തത് ക്രിസ്താബ്ദം 624ലാണ്പേരിന് മാത്രമുള്ളആയുധങ്ങളുമായി മുന്നൂറ്റി പതിമൂന്നുപേര്‍ സര്വ്വായുധവിഭൂഷിതരായ ആയിരത്തിലധികം പേരുമായി നടന്ന പോരാട്ടം. പോരാട്ടത്തില്‍ അല്ലാഹുവിന്റെ സഹായത്താല്സത്യവിശ്വാസികള്‍ വിജയിച്ചുമുസ്ലിംകളെസംബന്ധിച്ചിടത്തോളം അവരുടെ ആഹ്ലാദത്തിന്അതിരില്ലായിരുന്നുഅല്ലാഹുവിന്റെ കല്പനപ്രകാരമുള്ളആദ്യത്തെ സായുധ സമരത്തിലെ സത്യവിശ്വാസികളുടെവിജയവും അതോടനുബന്ധിച്ച ആഹ്ലാദവുമുണ്ടായത്റോമാസാമ്രാജ്യത്തിന്റെ വിജയം ഉച്ചിയിലെത്തിയ അതേകാലത്തായിരുന്നുഅല്ലാഹുവിന്റെ സഹായംകൊണ്ടുള്ളആഹ്ലാദം! ‘അന്നേദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്റെസഹായംകൊണ്ട് സന്തുഷ്ടരാകുന്നതാണ്‘ എന്ന പ്രവചനം എത്രകൃത്യമായാണ് പൂര്ത്തീകരിക്കപ്പെട്ടിരിക്കുന്നത്!

ഇങ്ങനെയുള്ളവയാണ് ഖുര്ആനിലെ പ്രവചനങ്ങളെല്ലാം.അവ ആര്ക്കും പരിശോധിക്കാവുന്ന തരത്തില്‍ ഇന്നുംഖുര്ആനില്‍ നിലനില്ക്കുന്നുഏതൊരു സാധാരണക്കാരനുംമനസ്സിലാവുന്നവയാണ് പ്രസ്തുത വചനങ്ങള്‍.

197. പ്രവചനങ്ങള്‍ ഒരു ഗ്രന്ഥത്തിന്റെ ദൈവികത നിശ്ചയിക്കുന്നുവെങ്കില്‍ നൊസ്ട്രാഡമസിന്റെ പുസ്തകങ്ങളും ദൈവികമാണെന്ന് പറയേണ്ടിവരികയില്ലേ? അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും പൂര്ത്തീ കരിക്കപ്പെട്ടതായി പറയുന്നുണ്ടല്ലോ.

എം.എം അക്ബർ

പതിനാറാം നൂറ്റാണ്ടില്‍ (1503-1566) ഫ്രാന്സില്‍ ജീവിച്ച ഒരുക്രിസ്ത്യന്‍ ജോല്സ്യനായിരുന്നു മിഖയേല്‍-ഡിനൊസ്ട്രാഡമസ്.അദ്ദേഹം രചിച്ച ശതകങ്ങള്‍ (Centuries) എന്ന കൃതിയില്നടത്തിയ പല പ്രവചനങ്ങളും അക്ഷരംപ്രതിപുലര്ന്നിട്ടുണ്ടെന്ന് പലരും വാദിക്കാറുണ്ട്പന്ത്രണ്ട്അധ്യായങ്ങളിലായി 968 ചതുഷ്പദികളുള്ള  പുസ്തകത്തിന്ഒട്ടനവധി വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്വ്യാഖ്യാനങ്ങളിലാണ് നൊസ്ട്രാഡമസിന്റെ പ്രവചനങ്ങളില്മിക്കതും പൂര്ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇനിയും പലതുംപൂര്ത്തീകരിക്കപ്പെടുവാനുണ്ടെന്നും സമര്ത്ഥിച്ചിരിക്കുന്നത്.ഹെന്ട്രിസിറോബര്ട്സിന്റെ The Complete Prophesies of Nostrademus, എറീക്കാചീഥാമിന്റെ The Prophesies of Nostrademus, The final Prophesies of Nostrademus, .കെശര്മ്മയുടെ  The Complete Prophesies of the immortal seer Nostrademusതുടങ്ങിയവയാണ് ഇംഗ്ലീഷിലുള്ള പ്രധാനപ്പെട്ട നൊസ്ട്രാഡമസ്വ്യാഖ്യാന ഗ്രന്ഥങ്ങള്‍. .കെ.ശര്മയുടെ തന്നെ നൊസ്ട്രാഡമസ്കീ സമ്പൂര്ണ്ണ ഭവിഷ്യവാണിയാംഭോജ് രാജ് ദ്വിവേദിയുടെനൊസ്ട്രഡാം കീ ഭവിഷ്യ വാണിയാംസല്മാസൈദിയുടെവിശ്വവിഖ്യാത ഭവിഷ്യവേത്താ നോസ്ട്രാഡമസ് കീഭവിഷ്യവാണിയാം തുടങ്ങിയ ഹിന്ദി വ്യാഖ്യാനഗ്രന്ഥങ്ങളുംസുലഭമാണ്പി.എസ്.എസ്രചിച്ച നൊസ്ട്രാഡമസിന്റെപ്രവചനങ്ങള്‍ എന്ന മലയാളത്തിലുള്ള ചെറിയ പുസ്തകംഅര്ജുന്‍ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്പുസ്തകങ്ങളില്‍ കഴിഞ്ഞുപോയ പല ചരിത്രസംഭവങ്ങളുംഎടുത്തുദ്ധരിക്കുകയും ഇവയെല്ലാം നൊസ്ട്രാഡമസ്പ്രവചിച്ചിരുന്നുവെന്ന് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.

നൊസ്ട്രാഡമസിന്േറതായി പറയപ്പെടുന്നപ്രവചനങ്ങളിലൂടെ കണ്ണോടിക്കുന്ന ഒരു സത്യാന്വേഷിയുടെശ്രദ്ധ പതിയുന്ന പല കാര്യങ്ങളുമുണ്ട്അവയെ ഇങ്ങനെസംക്ഷേപിക്കാം.

ഒന്ന്നൊസ്ട്രാഡമസ് വരാനിരിക്കുന്ന യാതൊരുസംഭവവും കൃത്യവും വ്യക്തവുമായി പ്രവചിച്ചിട്ടില്ല.

രണ്ട്അദ്ദേഹത്തിന്റെ പ്രവചനങ്ങളെ തങ്ങള്‍ ഇച്ഛിക്കുന്നരീതിയില്‍ വ്യാഖ്യാനിക്കുകയാണ് നടേ സൂചിപ്പിച്ചഗ്രന്ഥകാരന്മാര്‍ ചെയ്യുന്നത് വ്യാഖ്യാനത്തിന്അനുസൃതമായി മൂലഗ്രന്ഥത്തില്നിന്നുള്ളഉദ്ധരണികളില്പോലും മാറ്റങ്ങള്‍ വരുത്താന്വ്യാഖ്യാതാക്കള്ക്ക് യാതൊരു വൈമനസ്യവുമില്ല.ഉദാഹരണത്തിന് ഹിറ്റ്ലറെക്കുറിച്ചുള്ള പ്രവചനമാണെന്ന്എറീക്കാ ചീഥാം പറയുന്ന ഒരു ഉദ്ധരണിയുടെ (Centuries 2:24)ഫ്രഞ്ചുമൂലം അദ്ദേഹം എഴുതുന്നതിങ്ങനെയാണ്.

Bestes Farouches de faim fleuves tranner,

Plus part du champ encontre Hister sera

En caige de fer le grand fera treisner,

Quand rien enfant de Germain observera

ഇതേ പ്രവചനം ഹെന്ട്രി സി റോബര്ട്സ് ഉദ്ധരിക്കുന്നത്കാണുക

Bestes Farouches de faim fleuves tranner,

Plus part du camp encontre Ister sera

En cage de fer le grand sera treisner,

Quand rien enfant  Germain observera.

നൊസ്ട്രാഡമസ് എഴുതിയതെന്ന് പറഞ്ഞ് രണ്ടുപേരുംഉദ്ധരിച്ച വരികളുടെ ഫ്രഞ്ച് മൂലമാണിവഇവിടെ ഹെന്ട്രി സി.റോബര്ട്സിന്റെ ഉദ്ധരണിയില്‍ Ister എന്നും എറീക്കാ ചീഥാംHister  എന്നുമാണ് പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകംശ്രദ്ധേയമാണ്കിഴക്കന്‍ യൂറോപ്പിലെ ഡാന്യൂബ് നദിയുടെമറ്റൊരു പേരായ Ister എന്നാണ് നൊസ്ട്രാഡമസ് പറഞ്ഞതെന്നസങ്കല്പത്തിന്റെ അടിസ്ഥാനതില്‍ ഹെന്ട്രി റോബര്ട്സ്കൊടുക്കുന്ന പരിഭാഷ ഇങ്ങനെയാണ്:

വന്യജീവികള്‍ വിശപ്പിനാല്‍ പുഴകള്ക്ക് മീതെ നീന്തും

വയലുകളിലധികവും ഈസ്റ്ററിനടുത്താണ്.

ഇരുമ്പ് കൂടിലേക്ക് അയാള്‍ മഹാനെ വലിക്കും

ജര്മനിയുടെ ശിശു അപ്പോളൊന്നും കാണുകയില്ല.

 വചനത്തില്‍ പറഞ്ഞത് ഹിറ്റ്ലറിനെക്കുറിച്ചാണെന്നസങ്കല്പത്തില്‍ എറീക്കാചീഥാം നല്കുന്ന പരിഭാഷ ഇങ്ങനെ:-

വിശപ്പിനാല്‍ വന്യരായ ജീവികള്‍ പുഴകള്‍ കടക്കും

യുദ്ധഭൂമിയില്‍ ഭൂരിഭാഗവും ഹിറ്റ്ലറിനെതിരായിരിക്കും

അയാള്‍ നേതാവിനെ ഒരു ഇരുമ്പ് കൂടിലേക്ക് വലിക്കും

ജര്മനിയുടെ ശിശു അപ്പോള്‍ നിയമമൊന്നുംപാലിക്കുകയില്ല.

 പ്രവചനം ഹിറ്റ്ലറിനെക്കുറിച്ചാണെന്ന് വരുത്താനായിമൂലത്തില്‍ തന്നെ Ister എന്നത് Hister എന്ന്തിരുത്തപ്പെട്ടിരിക്കുന്നുവെന്ന വസ്തുതനൊസ്ട്രാഡമസിന്േറതായി ഉദ്ധരിക്കപ്പെടുന്നപ്രവചനങ്ങളുടെയെല്ലാം വിശ്വാസ്യത തകര്ക്കുന്നു.ഓരോരുത്തരും തങ്ങള്ക്ക് ഇഷ്ടമുള്ള രീതിയില്മൂലഗ്രന്ഥത്തില്തന്നെ തിരുത്തലുകള്‍ വരുത്തിക്കൊണ്ട് ഉദ്ധരിച്ച്വ്യാഖ്യാനിച്ചുകൊണ്ട് നൊസ്ട്രാഡമസ് പല കാര്യങ്ങളും പ്രവചിച്ചിട്ടുണ്ടെന്ന് വരുത്തുന്നു എന്നാണല്ലോ ഇതിന്നര്ത്ഥം.അങ്ങനെയുള്ള പ്രവചനങ്ങളെ എങ്ങനെ വി ശ്വസിക്കാനാവും?

മൂന്ന്നൊസ്ട്രാഡമസിന്റെ പ്രവചനങ്ങളെല്ലാം ആര്ക്കുംഎങ്ങനെയും വ്യാഖ്യാനിക്കാന്‍ കഴിയുന്നരീതിയിലുള്ളവയാണ്.അതുകൊണ്ടുതന്നെ ഓരോ വ്യാഖ്യാതാക്കളും തങ്ങള്ഇച്ഛിക്കുന്ന രീതിയിലും രൂപത്തിലുമാണ് അവയെവ്യാഖ്യാനിച്ചിരിക്കുന്നത്ഉദാഹരണത്തിന് സെന്ചുറീസ് 6:74ന്ഹെന്ട്രിസിറോബര്ട്സ് നല്കുന്ന വ്യാഖ്യാനംനെപ്പോളിയനെക്കുറിച്ചാണെന്നാണ്എറീക്കാ ചീഥാം പറയുന്നത്ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയെക്കുറിച്ചാണെന്നും .കെ.ശര് പറയുന്നത് ഇന്ദിരാഗാന്ധിയെക്കുറിച്ചാണെന്നുമാണ്.ഇതില്‍ ഏതാണ് ശരിഓരോരുത്തര്ക്കും തങ്ങള്ക്കിഷ്ടമുള്ളരീതിയില്‍ വ്യാഖ്യാനിക്കാന്‍ പറ്റുന്ന വിധമാണ് നൊസ്ട്രാഡമസ്പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന വസ്തുതയാണ് ഇവിടെവ്യക്തമാവുന്നത്.

സെന്ചുറീസ് 6:74ന് ഹെന്റി സിറോബര്ട്സ്നല്കിയിട്ടുള്ള ഇംഗ്ലീഷ് പരിഭാഷയുടെ മലയാളം ഭാഷാന്തരംഇങ്ങനെയാണ്.

നിഷ്കാസിതന്‍ രാജ്യത്തേക്ക് വീണ്ടും വരും.

അവരുടെ ശത്രുക്കള്‍ ഗൂഢാലോചനക്കാരായി കാണപ്പെടും

മറ്റെന്നത്തേക്കാളധികം അവന്റെ സമയം വിജയകരമാവും

മൂന്നും എഴുപതും മരണത്താല്‍ നിശ്ചയിക്കപ്പെട്ടു.

(Henry -C-Roberts: The Complete Prophesies of Nostrademus Page 197)   വചനത്തിന് ഹെന്ട്രിസിറോബര്ട്സ് നല്കുന്നവ്യാഖ്യാനം ഇങ്ങനെയാണ്:

നെപ്പോളിയന്‍ ഒന്നാമനും അയാളുടെ സാമ്രാജ്യവുംനിഷ്കാസനം ചെയ്യപ്പെട്ടുവെങ്കിലും അത് നെപ്പോളിയന്മൂന്നാമന്‍ പുനഃസ്ഥാപിച്ചുഎങ്കിലും ഇംഗ്ലണ്ടില്വെച്ച് 1873ല്നടന്ന ഒരു ശസ്ത്രക്രി യയില്‍ അദ്ദേഹം മരണപ്പെട്ടു” (Ibid)

ഇതേ വചനത്തിന് എറീക്കാ ചീഥാം നല്കുന്ന വ്യാഖ്യാനംഇങ്ങനെഇംഗ്ലണ്ടിലെ എലിസബത്ത് ഒന്നാമന്‍ അവരുടെചെറുപ്പകാലത്ത് നിഷ്കാസനം ചെയ്യപ്പെട്ടുശേഷം അവരുടെസഹോദരി മേരിട്ടുഡറിന്റെ ഭരണകാലത്ത് അവര്ഗൂഢാലോചനക്കാരുടെ ഇരയായിത്തീര്ന്നുഎങ്കിലും,എലിസബത്തിന്റെ കാലത്ത് ഇംഗ്ലണ്ട് ഉയര്ന്ന നിലയിലെത്തി. 1603ല്‍ തന്റെ എഴുപതാമത്തെ വയസില്‍ എലിസബത്ത്മരണപ്പെട്ടുമൂന്ന്എഴുപത് തുടങ്ങിയ സംഖ്യകള്‍ അവരുടെമരണവര്ഷത്തെയും വയസിനെയും കുറിക്കുന്നുവെന്നാണ്വ്യാഖ്യാതാക്കളുടെ പക്ഷം” (Erica Cheetham: The Final Prophesies of Nostrademus Page 361) എസ്.കെശര്മയുടെ വ്യാഖ്യാനംഇങ്ങനെ: ‘നിഷ്കാസിതയായ വനിത (ഇന്ദിരാഗാന്ധി)രണ്ടാംതവണ അധികാരത്തില്വരുമെന്ന് നൊസ്ട്രാഡമസ്വ്യക്തമായി പ്രവചിച്ചിരുന്നു (സെന്ചുറീസ് 6:74).  നേരംഅവരുടെ ശത്രുക്കള്‍ ഗൂഢാലോചനക്കാരാകുമെന്നും അദ്ദേഹംപറയുന്നു (അവരെ കൊല്ലുവാനല്ലെങ്കില്‍ പിന്നെന്തിന്?)എങ്കിലും ഇത്തവണ അവരുടേത് വമ്പിച്ച വിജയമായിരിക്കും.പക്ഷെഎഴുപത് വയസ്സിന് മുമ്പ് അവര്‍ മരിക്കും‘ (A.K. Sharma: The Complete Prophesies of Immortal seer Nostradamus Page 12)

നാല്നൊസ്ട്രാഡമിന്റെ വചനങ്ങളെവ്യാഖ്യാനിച്ചുകൊണ്ട് നടത്തപ്പെട്ട പല ഭാവികാലപ്രവചനങ്ങളും സംഭവിച്ചിട്ടില്ലഉദാഹരണത്തിന്നൊസ്ട്രാഡമസിന്റെ പ്രവചനങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട്1967ല്‍ മൂന്നാം ലോക മഹായുദ്ധമുണ്ടാകുമെന്ന് പിട്രോണിതുസ്ക്കാനയെന്ന ഇറ്റാലിയന്‍ പണ്ഡിതന്‍ പറഞ്ഞിരുന്നു(മലയാള മനോരമ ദിനപത്രം 22-3-1952). അത് സംഭവിച്ചില്ല.അമേരിക്കക്കാരനായ ജോണ്ഹോഗ് 1999 ജൂലൈയില്ലോകമഹായുദ്ധമുണ്ടാകുമെന്ന് നൊസ്ട്രാഡമസിന്റെവചനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവചിച്ചു (മംഗളം വാരിക 9-5-1990). അതും നടന്നില്ലഇങ്ങനെ ഭാവികാലത്തെപ്പറ്റിനൊസ്ട്രാഡമസിന്റെ വചനങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയപ്രവചനങ്ങളൊന്നും കൃത്യമായി സംഭവിച്ചിട്ടില്ലഎന്നാല്ഇവയ്ക്ക് വാര്ത്താ പ്രാധാന്യം നല്കാതെനൊസ്ട്രാഡമസിന്റെ പ്രവചനങ്ങളെല്ലാം സംഭവിച്ചിട്ടുണ്ടെന്ന്വരുത്തിത്തീര്ത്ത് സാധാരണ വായനക്കാരെതെറ്റിദ്ധരിപ്പിക്കുന്നതില്‍ നൊസ്ട്രാഡമയിയന്മാര്‍ ഒരുഅളവോളം വിജയിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം.

അഞ്ച്പൂര്ത്തീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നനൊസ്ട്രാഡമസിന്റെ പ്രവചനങ്ങള്ക്ക്പൂര്ത്തീകരിക്കപ്പെട്ടുവെന്ന രീതിയിലുള്ള വ്യാഖ്യാനങ്ങള്നല്കപ്പെട്ടിട്ടുള്ളത് പ്രസ്തുത സംഭവങ്ങള്ക്ക് ശേഷമാണ്.ഉദാഹരണത്തിന് നടേ പറഞ്ഞഇന്ദിരാഗാന്ധിയെക്കുറിച്ചുള്ളതാണെന്ന് .കെശര്വ്യാഖ്യാനിച്ചിരിക്കുന്ന സെഞ്ചുറീസ് 6:74ന്അദ്ദേഹത്തിന്േറതുപോലെയുള്ള ഒരു വ്യാഖ്യാനംഇന്ദിരാഗാന്ധിക്ക് മുമ്പ് ആരും നല്കിയിട്ടില്ല.അതേപോലെതന്നെയാണ് രാജീവ് ഗാന്ധിയെയുംഅദ്ദേഹത്തിന്റെ മരണത്തെയുംകുറിച്ചനൊസ്ട്രാഡമസിന്റെപ്രവചനമാണെന്ന് ശര് പറയുന്ന 7:75ന്റെയും സ്ഥിതി. 1991ല്രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പ്  വചനത്തെരാജീവിന്റെ വധവുമായി ആരും ബന്ധപ്പെടുത്തുകയോ വചനത്തിന്റെ വെളിച്ചത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന്ആരെങ്കിലും പ്രവചിക്കുകയോ ചെയ്തിട്ടില്ലഎങ്ങനെയുംവ്യാഖ്യാനിക്കാന്‍ പറ്റുന്ന വചനങ്ങളെ ഓരോസംഭവങ്ങള്ക്കുംശേഷം  സംഭവങ്ങളെക്കുറിച്ചപ്രവചനങ്ങളാണെന്ന് വരുത്തിത്തീര്ത്ത് വ്യാഖ്യാനിക്കുകയാണ്നൊസ്ട്രാഡമസ് വ്യാഖ്യാതാക്കള്‍ ചെയ്തിട്ടുള്ളത് എന്നര്ത്ഥം.

196. ബൈബിളിലും നിരവധി പ്രവചനങ്ങളുണ്ടെന്നും അവ പൂര്ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും വസ്തുതകള് അതിന്റെ െൈദവികത വ്യക്തമാക്കുന്നുവെന്ന് സുവിശേഷകന്മാര് പറയാറുണ്ടല്ലോ. ഇത് ശരിയാണോ?

എം.എം അക്ബർ

ബൈബിളിന്റെ ദൈവികതയെക്കുറിച്ച് പറയുമ്പോള്‍ സാധാര ണയായിസുവിശേഷകന്മാര്‍ ഊന്നല്‍ നല്കാറുള്ളത് അതിലെ പ്രവചനങ്ങളിലാണ്.ബൈബിള്‍ പുസ്തകങ്ങളില്‍ കാണപ്പെടുന്ന പ്രവചനങ്ങളിലധികവുംസത്യസന്ധമായി പുലര്ന്നിട്ടുണ്ടെന്നും ഇനിയും പുലര്ന്നിട്ടില്ലാത്തവതീര്ച്ചയായും പുലരുമെന്നും അതിനാ ല്‍ സര്വ്വജ്ഞനായ ദൈവത്തില്നിന്നുള്ളതാണ് ബൈബിളെന്ന്  പ്രവചനങ്ങള്‍ വ്യക്തമാക്കുന്നുവെന്നുമാണ് വാദംപ്രഗല്ഭസു വിശേഷകനായ .വി.തോമസ് എഴുതുന്നത്കാണുക: ”തിരുവെ ഴുത്തിലെ പ്രവചനങ്ങള്‍ സ്ഥലകാലപരിമിതികള്ക്കതീതമായി അല്ഭുതകരമായി നിറവേറിയിരിക്കുന്നവസ്തുത ആരെയും വിസ്മ യിപ്പിക്കും”. (വിതോമസ് : തിരുവചനസംഗ്രഹം പുറം 26)

സമ്പൂര് ദൈവശാസ്ത്രം‘ പറയുന്നത് ഇങ്ങനെയാണ്: ‘ഒരു പ്രവചനംയഥാര്ത്ഥത്തില്‍ പ്രവചനമായി പരിഗണിക്കപ്പെടണ മെങ്കില്‍ അതിനുമുന്കൂട്ടി പറഞ്ഞതൊക്കെയും സംഭവിക്കണംഒരു പ്രവചനത്തിന്റെഏതെങ്കിലും ഒരു ഭാഗം പരാജയപ്പെട്ടാല്‍ അത് പരാജയാധീനമായമനുഷ്യമനസ്സില്‍ നിന്ന് ഉളവായതാണ്ദൈവ ത്തില്‍ നിന്നുള്ളതല്ലബൈബിള്നിര്ദ്ദേശിക്കുന്ന പരിശോധനാക്രമം ഇതാണ് നിലവാരത്തില്നിലയുറപ്പിച്ചു നാം നിരീക്ഷിക്കുമ്പോ ള്‍ ബൈബിള്‍ പൂര്ണ്ണമായുംവിശ്വസനീയം എന്നു മനസ്സിലാകും‘. (സമ്പൂര്ണ്ണ ദൈവശാസ്ത്രം പുറം 89) 

 അവകാശവാദങ്ങള്‍ എത്രത്തോളം സത്യസന്ധമാണ്ബൈബിള്പ്രവചനങ്ങളുണ്ടാവാമെന്നും അവ പൂര്ത്തീകരിക്കപ്പെടാ ന്സാധ്യതയുണ്ടെന്നും മുസ്ലിംകള്‍ അംഗീകരിക്കുന്നുദൈവിക ബോധനങ്ങളുംപ്രവാചകവചനങ്ങളും ബൈബിളില്‍ ഉണ്ട് എന്നതു കൊണ്ടാണിത്.ദൈവികബോധനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവാചകന്മാര്‍ നടത്തിയപ്രവചനങ്ങളെല്ലാം പുലരുമെന്ന കാര്യത്തി ല്‍ സംശയമൊന്നുമില്ലഎന്നാല്ബൈബിളില്‍ ദൈവികവചന ങ്ങളും പ്രവാചക വചനങ്ങളും മാത്രമല്ല;പുരോഹിതന്മാരുടെയും മതനേതാക്കളുടെയും ചരിത്രകാരന്മാരുടെയുമെല്ലാംവചനങ്ങളുണ്ട്അതിനാലാണ് ബൈബിള്‍ പ്രവചനങ്ങളില്‍ ചിലവസംഭവിക്കാത്ത തായി നിലനില്ക്കുന്നത്മാനുഷികമായ കരവിരുതുകള്നടന്നിട്ടു ള്ളതിനാല്‍ ബൈബിള്‍ പുസ്തകങ്ങളിലെ സംഭവിച്ചിട്ടില്ലാത്ത പ്രവചനങ്ങള്‍ ദൈവത്തില്‍ ആരോപിച്ച് അവന്‍ വരും കാലത്തെപ്പറ്റിഅജ്ഞനാണെന്ന് വരുത്തിത്തീര്ക്കുന്നത് അവിവേകമാണ്ബൈ ബിള്പൂര്ണമായും പരിശുദ്ധാത്മപ്രചോദിതമായി എഴുതപ്പെട്ടതാ ണെന്ന്വാദിക്കുന്നവര്‍ ദൈവത്തെ പരിമിതനും ഭാവിയെപ്പറ്റി കൃത്യ മായിഅറിവില്ലാത്തവനുമാക്കിത്തീര്ക്കുകയാണ് ചെയ്യുന്നത്ദൈ വംസംഭവിക്കുമെന്ന് പറഞ്ഞ കാര്യം സംഭവിച്ചില്ലെന്ന് വന്നാല്‍ പിന്നെ ദൈവത്തിന് എന്ത് വില?

ബൈബിളിലെ ചില പൂര്ത്തീകരിക്കപ്പെടാത്ത പ്രവചനങ്ങള്‍ കാണുക:

ആദാം മരിച്ചില്ലഉല്പത്തി പുസ്തകത്തില്‍ കാണുന്ന ദൈവത്തിന്റെഒന്നാമത്തെ പ്രവചനം തന്നെ തെറ്റിയിട്ടുണ്ടെന്നാണ് പ്രസ്തുത പുസ്തകത്തില്നിന്ന് മനസ്സിലാകുന്നത്ദൈവം ആദാമി നോട് പറയുന്ന പ്രവചനംഇങ്ങനെയാണ്, ”തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാംഎന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെവൃക്ഷത്തിലെ ഫലം നീ തിന്നുകൂടാഅതു തിന്നുന്ന നാള്‍ നീ തീര്ച്ചയായുംമരിക്കും”. (ഉല്പത്തി 2:17)

ആദിമനുഷ്യനോടുള്ള ദൈവത്തിന്റെ  പ്രവചനം നിറവേ റിയോ?ആദാമും ഹവ്വയും പഴം പറിച്ചു തിന്നുവെന്ന് ബൈബിള്‍ പറയുന്നു: ‘വൃക്ഷത്തിന്റെ കനി തിന്നാന്‍ നല്ലതും കണ്ണിന് ആനന്ദക രവും  വൃക്ഷംജഞാനപ്രാപ്തിക്കു കാമ്യവുമാണെന്നു കണ്ട പ്പോള്‍  സ്ത്രീ അതിന്റെ കനിപറിച്ചു തിന്നുകുറേ ഭര്ത്താവിനും കൊടുത്തുഅയാളും തിന്നുഅപ്പോള്ഇരുവരുടേയും കണ്ണുകള്‍ തുറന്നു”. (ഉല്‍ 3:6,7)

 അനുസരണക്കേട് കാണിച്ചതാകട്ടെ പിശാചിന്റെ പ്രലോഭനത്തിന്വശംവദമായിട്ടാണ്പ്രസ്തുത പ്രലോഭനം ഇങ്ങനെയാ യിരുന്നു. ”നിങ്ങള്മരിക്കുകയില്ലഅതു തിന്നാല്‍ നിങ്ങളുടെ കണ്ണു തുറക്കുമെന്നും നന്മതിന്മകളെതിരിച്ചറിഞ്ഞ് നിങ്ങള്‍ ദൈവത്തെ പ്പോലെ ആയിത്തീരുമെന്നുംദൈവത്തിനറിയാം”(ഉല്‍ 3:5) എന്നാല്‍ എന്താണ് സംഭവിച്ചത്പഴം പറിച്ചുതിന്നപ്പോള്‍ ആദവും ഹവ്വയും മരിച്ചില്ലമാത്രവുമല്ലപിശാച്പ്രവചിച്ചതുപോലെ അവര്‍ നന്മതിന്മ കളെക്കുറിച്ച്അറിയുന്നവരായിത്തീരുകയും ചെയ്തു: ”അനന്തരം കര്ത്താവായ ദൈവംഅരുള്‍ ചെയ്തു, ”നോക്കുക മനുഷ്യന്‍ നന്മതി ന്മകള്‍ അറിഞ്ഞ് നമ്മില്ഒരുവനെപ്പോലെ ആയിത്തീര്ന്നിരിക്കുന്നു.” (ഉല്‍ 3:22) ആദമാകട്ടെ പിന്നെയും930 വര്ഷം ജീവിക്കുകയും ചെയ്തുഉല്പത്തി പുസ്തകംദൈവനിശ്വസ്തമാണെങ്കില്‍ ദൈവത്തിന്റെ മനുഷ്യരോടുള്ള ഒന്നാംപ്രവചനം തെറ്റിയെന്നും പിശാചിന്റെ പ്രവചനം പുലര്ന്നുവെന്നുംസമ്മതിക്കേണ്ടിവരും!

അബ്രഹാമിനോടുള്ള പ്രവചനംഅബ്രഹാമിനോട് ദൈവം നടത്തുന്നഒരു പ്രവചനമുണ്ട്ഉല്പത്തി പുസ്തകത്തില്‍. കാനാന്‍ ദേശത്തിലേക്കുള്ളതനിക്ക് ശേഷം വരുന്ന തലമുറയുടെ പുനരാഗമ നത്തെക്കുറിച്ച് പറയുന്നപ്രവചനം ഇങ്ങനെയാണ് ” നിന്റെ പിന്ഗാമികള്‍ അന്യദേശത്തുപ്രവാസികളായിരിക്കുംഅവര്‍ അവിടെ അടിമകളായിരിക്കുംനാനൂറുവത്സരം മര്ദ്ദിക്കപ്പെടുംഇതു തീര്ച്ചപക്ഷെഅവര്‍ അടിമകളായിരിക്കുന്നജനതയുടെ മേല്‍ ഞാ ന്‍ വിധി നടത്തുംഅവര്‍ അവിടം വിട്ടു പോരുന്നത്ധാരാളം സമ്പ ത്തുമായിട്ടായിരിക്കുംഅബ്രാമേനീയോ നല്ല വാര്ദ്ധക്യത്തിലെ ത്തിസമാധാനത്തില്‍ പിതാക്കന്മാരോട് ചേരും,സംസ്കരിക്കപ്പെടുംനിന്റെ സന്താനങ്ങള്‍ നാലാം തലമുറയില്‍ ഇവിടെമടങ്ങിയെത്തുംഅമോരിയുടെ അതിക്രമം ഇനിയും പൂര്ത്തിയായിട്ടില്ല.” (ഉല്പത്തി 15:13-17)

അബ്രഹാമിന്റെ സന്തതികള്‍ നാലാം തലമുറയില്‍ കാനന്‍ ദേശത്ത്മടങ്ങിയെത്തുമെന്നാണല്ലോ ഇവിടെ പ്രവചിക്കപ്പെട്ടിരുന്നത്.അബ്രഹാമിന്റെ സന്തതികള്‍ കാനന്‍ ദേശത്തേക്ക് മടങ്ങിയെ ത്തിയത്മോശയുടെ കാലത്താണ്മോശയാകട്ടെ ഏഴാമത്തെ തലമുറയിലുള്ളവ്യക്തിയുമാണ്അബ്രഹാമിന്റെ പുത്രന്‍ ഇസ്ഹാ ഖ് (ഉല്‍21:1-3),ഇസ്ഹാഖിന്റെ പുത്രന്‍ യാക്കോബ് (ഉല്‍ 25:19-26), യാക്കോബിന്റെ പുത്രന്ലേവി (ഉല്‍ 35:22), ലേവിയുടെ പുത്രന്‍ കഹാത് (പുറ 6:16), കഹാതിന്റെപുത്രന്‍ അംറാം (പുറ 6:18), അംറാമിന്റെ പുത്രന്‍ മോശെ (പുറ 6:20). മോശഅബ്രഹാമിന് ശേഷം ഏഴാം തലമുറയില്‍ വരുന്നയാളാണ്നാലാംതലമുറയില്‍ വരുന്ന വ്യക്തിയല്ലദൈവത്തിന്റെ പ്രവചനംതെറ്റുന്നതായാണ് ഇവിടെ നാം കാണുന്നത്

യാക്കോബിനോടുള്ള പ്രവചനംകാനന്‍ ദേശത്തെക്കുറിച്ച്യാക്കോബിനോട് ദൈവം വാഗ്ദാനം നല്കിയതായി ഉല്പത്തിപുസ്തകത്തില്‍ കാണാംഅത് ഇങ്ങനെയാണ്: ‘നിന്റെ പിതാവായഅബ്രഹാമിന്റെ ദൈവവും  ഇസഹാഖിന്റെ ദൈവവുമായ കര്ത്താ വാണ്ഞാന്‍. നീ കിടക്കുന്ന  ദേശം നിനക്കും നിന്റെ പിന്മുറ ക്കാര്ക്കും ഞാന്നല്കും.” (ഉല്പത്തി 28:13)

എന്നാല്‍  വാഗ്ദാനം യാക്കോബിന്റെ ജീവിതകാലത്ത്നിറവേറിയില്ലയാക്കോബിനോട് ”നിനക്കും നല്കും” എന്നു പറ ഞ്ഞദൈവത്തിന്റെ പ്രചവനം പൂര്ത്തിയായില്ല എന്നര്ത്ഥം.

മോശെയോടുള്ള പ്രവചനംദൈവം മോശയോട് നല്കുന്ന വാഗ്ദാനംഇങ്ങനെയാണ് ”പോകുകഈജിപ്തില്‍ നിന്ന് നീ മോചിപ്പിച്ചു കൊണ്ടുവന്നജനവും നീയും ഇവിടം വിട്ടു പോകുക.” ”നിന്റെ അനന്തരാവകാശികള്ക്ക്ഇത് നല്കും” എന്നു  പറഞ്ഞു അബ്രഹാമിനും ഇസ്ഹാക്കിനുംയാക്കോബിനും ഞാന്‍ വാഗ്ദാനം ചെയ്ത ദേശത്തോട്ടു പോകുകഞാന്നിനക്കു മുമ്പേ ഒരു മാലാഖ യെ അയച്ച് കനാനിയര്‍, അമോരിയര്‍,ഹിത്തിയര്‍, പെരിസിയര്‍, ഹിവിയര്‍, യെബൂസിയര്‍ എന്നിവരെ ഓടിച്ചുകളയും”. (പുറപ്പാട് 33:1,2)

 പ്രവചനം നിറവേറിയില്ലമോശയുടെ കാലത്ത് കനാനിയ രോയെബൂസിയരോ ഓടിപ്പോയതായി ബൈബിളോ മറ്റു രേഖകളോപഠിപ്പിക്കുന്നില്ല

യെശയ്യാവിന്റെ പ്രവചനംഈജിപ്തിനെക്കുറിച്ച് യെശയ്യാവിനുണ്ടായ അരുളപ്പാടാണ് പത്തൊന്പതാം അധ്യായത്തിലുള്ളത്അരുളപ്പാടിലെ പല കാര്യങ്ങളും എങ്ങനെയും വ്യാഖ്യാനിക്കാന്പറ്റുന്നവയാണ്എന്നാല്‍ ചില വചനങ്ങള്‍ വ്യക്തമായ സൂചന നല്കുന്നുണ്ട്.ഒരു വാക്യം കാണുക: ”അക്കാലത്ത് ഈജിപ്തു ദേശത്ത് കനാന്‍ ഭാഷസംസാരിക്കുന്ന അഞ്ചു നഗരങ്ങള്‍ ഉണ്ടായിരിക്കും.” (യെശ 19:18)

 പ്രവചനം നിറവേറിയോചരിത്രത്തിലെവിടെയും ഈജിപ് തിലെഅഞ്ചു നഗരങ്ങളില്‍ കനാന്‍ ഭാഷ സംസാരിക്കുന്ന അവസ്ഥ യുലുണ്ടായതായികാണുന്നില്ലഇത് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന പ്രവചനമാണെന്ന്കരുതാനും നിര്വ്വാഹമില്ലകനാന്‍ ഭാഷ നാമാവശേഷമായിട്ട് കുറെകൊല്ലങ്ങളായിഇന്ന് അത്തരമൊരു ഭാഷ തന്നെ വ്യാവഹാരിക ലോകത്ത്നിലനില്ക്കുന്നില്ല

ജെറൂസലേമിനെക്കുറിച്ച പ്രവചനംയെശയ്യാവിന്റെ പുസ്തകത്തിലെഒരു പ്രവചന പ്രകാരം യെശയ്യാവിന് ശേഷം പരിച്ഛേദനം ചെയ്യാത്ത ആരുംതന്നെ ജെറൂസലേമില്‍ പ്രവേശിക്കു കയില്ലപ്രവചനം കാണുക ”സിയോനേ,ഉണരുണരൂനിന്റെ ശക്തി ആര്ജിക്കുവിശുദ്ധ നഗരമായ ജെറുശലമേനീനിന്റെ അഴകാര്ന്ന വസ്ത്രങ്ങള്‍ ധരിക്കൂകാരണം പരിച്ഛേദനം നടത്താത്തവനോശുദ്ധിയില്ലാത്തവനോ ഇനി നിന്നില്‍ പ്രവേശിക്കയില്ല.” (യെശയ്യാവ്52:1)  പ്രവചനത്തിന് ശേഷം ലക്ഷക്കണക്കിന് പരിച്ഛേദനം ചെയ്യാത്തമനുഷ്യര്‍ ജെറുസലേമില്‍ പോവുകയും അവിടെ താമസമാക്കുകയുംചെയ്തിട്ടുണ്ട്ഇന്നും ചെയ്തു കൊണ്ടി രിക്കുന്നുയെശയ്യാവിന്റെ പ്രവചനവും തെറ്റിയെന്നര്ത്ഥം

ടൈറിനെക്കുറിച്ച പ്രവചനംബാബിലോണ്‍ രാജാവായ നെബുക്കദ്നസ്സര്‍ ടൈറിനെതിരെ ആഞ്ഞടിക്കുമെന്നും ടൈര്നഗരംപൂര്ണമായിത്തന്നെ തകര്ക്കപ്പെടുമെന്നും ശേഷം അതില്‍ ആള്പാര്പ്പുണ്ടാകുകയില്ലെന്നുമെല്ലാം ദൈവം പറയുന്നതായി എസെക്കി യേല്പുസ്തകം ഉദ്ധരിക്കുന്നുണ്ട്: ”കര്ത്താവായ ദൈവം അരുള്‍ ചെയ്യുന്നു:വടക്കു നിന്ന് ബാബിലോണ്‍ രാജാവായ നെബുകദ് നെസറിനെ,രാജാക്കന്മാരുടെ രാജാവിനെ ഞാന്‍ ടൈറിന് എതിരെ കൊണ്ടുവരും.” (എസക്കിയേല്‍ 26:7)

നിന്റെ സമ്പത്തുകള്‍ അവര്‍ കൊള്ളയടിക്കുംനിന്റെകച്ചവടച്ചരക്കുകള്‍ അവര്‍ അപഹരിക്കുംനിന്റെ മതിലുകള്‍ ഇടിച്ചുനിരത്തി നിന്റെ മനോഹര ഭവനങ്ങള്‍ നശിപ്പിക്കുംനിന്റെ കല്ലും തടിയുംമണ്ണും അവര്‍ ജലരാശിയിലേക്ക് എറിയുംനിന്റെ ഗാനധാര ഞാന്അവസാനിപ്പിക്കുംനിന്റെ കിന്നരങ്ങളുടെ നാദം ഇനി കേള്ക്കുകയില്ല.ഞാന്‍ നിന്നെ വെറുമൊരു പാറയാക്കും.വല വിരിച്ച് ഉണക്കാനുള്ള ഒരുസ്ഥലമാകും നീനിന്നെ ഒരിക്കലും പുനരു ദ്ധരിക്കില്ലകര്ത്താവായ ഞാന്അരുള്‍ ചെയ്തിരിക്കുന്നുകര്ത്താ വായ ദൈവമാണ് ഇത് അരുള്ചെയ്തിരിക്കുന്നത്.”

അതിനാല്‍ നിന്നില്‍ ഒരിക്കലും ആള്പ്പാര്പ്പുണ്ടാകില്ല;ജീവിക്കുന്നവരുടെ ദേശത്ത് നിനക്ക് ഇടം ലഭിക്കയുമില്ലഞാന്‍ നിന്നെഭയങ്കരമായ നാശത്തില്‍ എത്തിക്കുംനീ പിന്നെ ബാക്കിയു ണ്ടാകില്ല;അന്വേഷിച്ചാലും നിന്നെ ഒരിക്കലും കണ്ടെത്തുകയില്ലകര്ത്താവായദൈവമാണ് ഇത് അരുള്‍ ചെയ്യുന്നത്.”(26:20,21)

ഭയങ്കരമായ നാശം നിനക്ക് ഉണ്ടായിരിക്കുന്നുഎന്നന്നേക്കു മായി നീപൊയ്പ്പോയിരിക്കുന്നു.”(21:36)

 പ്രവചനത്തില്‍ പറയുന്നതുപോലെയുള്ളൊരു നാശം ടൈര്നഗരത്തിന് ഉണ്ടായിട്ടുണ്ടോഇല്ലെന്നാണ് ഉത്തരംയേശുവുംപൗലോസുമെല്ലാം ടൈറില്‍ പോവുകയും താമസിക്കുകയും ചെയ്തതായുള്ളപരാമര്ശങ്ങള്‍ പുതിയനിയമത്തിലുണ്ട്ഏതാനും ചില പുതിയ നിയമപരാമര്ശങ്ങള്‍ കാണുക: ‘യേശു അവിടെ നിന്ന് ടൈര്‍-സിദോന്‍ ദേശത്തേക്കുപോയിഇതാ പ്രദേശത്തു നിന്ന് ഒരു കനാന്കാരി വന്ന് നലിവിളിച്ചുപറഞ്ഞു.” (മത്തായി15:21)

യേശു അവിടെ നിന്ന് പുറപ്പെട്ട് ടൈര്‍ സിദോന്‍ പ്രദേശത്തേക്കു പോയി.അവിടെ അവന്‍ ഒരു വീട്ടില്‍ പ്രവേശിച്ചുതന്റെ സാന്നി ദ്ധ്യം ആരുംഅറിയരുതെന്ന് അവന്‍ ആഗ്രഹിച്ചെങ്കിലും രഹസ്യമാ യി കഴിയാന്‍ അവനുസാധിച്ചില്ല.” (മാര്ക്കോസ് 7:24)

യേശു ടൈര്‍ ദേശത്തു നിന്നു മടങ്ങി സിദോന്‍ വഴി ദെക്കാപ്പൊലിസിലൂടെ ഗലീലാ കടല്ത്തീരത്തേക്കു പോയി.’ (മാര്ക്കോസ് 7:3)

ടൈറില്‍ ചരക്ക് ഇറക്കാന്‍ ഉണ്ടായിരുന്നതു കൊണ്ട് ഞങ്ങള്‍ അവിടെകരക്ക് ഇറങ്ങിശിഷ്യന്മാരെ കണ്ടുപിടിച്ച് ഏഴു ദിവസം ഞങ്ങള്‍ അവിടെതാമസിച്ചു.’ (അപ്പോ 21:3)

ഇതിന്നര്ത്ഥം യേശുവിന്റെയും അപ്പോസ്തലന്മാരുടെയു മെല്ലാംകാലത്ത് ടൈര്‍ നിലവിലുണ്ടായിരുന്നുവെന്നും അവിടെജനവാസമുണ്ടായിരുന്നുവെന്നുമാണല്ലോടൈറിനെക്കുറിച്ചഎസക്കിയേലിന്റെ പ്രവചനം തെറ്റിപ്പോയിയെന്നാണല്ലോ ഇതില്‍ നിന്ന്മനസ്സിലാകുന്നത്

യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ച പ്രവചനങ്ങള്‍: യേശു രണ്ടാമതുഭൂമിയിലേക്ക് വരുമെന്നും ഇവിടെ ദൈവരാജ്യം സ്ഥാപി ക്കുമെന്നുംസൂചിപ്പിക്കുന്ന ചില പ്രവചനങ്ങള്‍ ബൈബിളിലുണ്ട്അവ കാണുക

മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നത് കാണും മുമ്പ് മരണംപ്രാപിക്കാത്ത ചിലര്‍ ഇവിടെ നില്പ്പുണ്ട്.’ (മത്തായി 16:28) 

മനുഷ്യ പുത്രനെ ശക്തിയുടെ വലതുഭാഗത്തിരിക്കുന്നവനാ യുംവാനമേഘങ്ങളോടെ വരുന്നവനായും നിങ്ങള്‍ കാണും.’ (മാര്ക്കോസ് 14:62)

സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നുദൈവരാജ്യം കാണും മുമ്പുമരണം പ്രാപിക്കാത്ത ചിലര്‍ ഇവിടെ നില്പ്പുണ്ട്.’ (ലൂക്ക് 9:27)

 വചനങ്ങള്‍ പ്രകാരം യേശുവിന്റെ പുനരാഗമനവും ദൈവരാജ്യസ്ഥാപനവുമെല്ലാം കാണുവാന്‍ അദ്ദേഹത്തിന്റെ അപ്പോസ്തലന്മാരില്ചിലര്ക്കെങ്കിലും അവസരം ലഭിക്കേണ്ടതാ യിരുന്നുപക്ഷേ യേശു പോയിരണ്ടായിരം വര്ഷം കഴിഞ്ഞുയേശു വിന്റെ കാലത്തുണ്ടായിരുന്ന ഒരാള്പോലും ഇന്ന് ജീവിച്ചിരിക്കു ന്നില്ല. ”ദൈവരാജ്യം കാണും മുമ്പ് മരണംപ്രാപിക്കാത്ത ചിലര്‍ ഇവിടെ നില്പ്പുണ്ട്” എന്നും മറ്റുമുള്ള യേശുവിന്റെപ്രവചനങ്ങള്‍ അബദ്ധങ്ങളായി ത്തീര്ന്നുവെന്ന് സാരം

ലോകാവസാനത്തെക്കുറിച്ച പ്രവചനംമര്ക്കോസിന്റെസുവിശേഷത്തില്‍ യേശു ലോകാവസാനത്തെക്കുറിച്ച് പറയുന്ന ഒരുഭാഗമുണ്ട്സൂര്യന്‍ ഇരുളുകയും ചന്ദ്രന്‍ കെട്ടുപോകുകയും നക്ഷത്രങ്ങള്ഉതിര്ന്നു വീഴുകയുമെല്ലാം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ ശേഷം ഇതെല്ലാം തലമുറയില്‍ തന്നെ സംഭവിക്കുമെ ന്നാണ് യേശു സൂചിപ്പിച്ചിരിക്കുന്നത്.മര്ക്കോസ് യേശുവിനെ ഉദ്ധരിക്കുന്നത് കാണുക, ‘അപ്രകാരം തന്നെഇവസംഭവിക്കുന്നതു കാണുമ്പോള്‍, അവന്‍ വളരെ അടുത്ത് പടിവാതില്ക്കല്എത്തിയിരിക്കുന്നു എന്നു നിങ്ങള്‍ ഗ്രഹിച്ചുകൊള്ളുകസത്യമായി ഞാന്നിങ്ങളോടു പറയുന്നുഇവയെല്ലാം സംഭവിക്കുന്നതു വരെ  തലമുറ കടന്നുപോകയില്ല. ‘ (മര്‍ 13:29,30)

ലൂക്കോസും ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട്. (ലൂക്കോ 21:32)

യേശുവിന് ശേഷം അനേകം തലമുറകള്‍ കഴിഞ്ഞുപോയിഇതുവരെലോകാവസാനം സംഭവിച്ചിട്ടില്ലമര്ക്കോസ്ലൂക്കോസ് എന്നിവര്രേഖപ്പെടുത്തിയ പ്രകാരമുള്ള യേശുവിന്റെ പ്രവചനം പിഴച്ചുവെന്ന്സാരം

പുനരുത്ഥാനത്തെക്കുറിച്ച പ്രവചനംയേശു തന്റെപുനരുത്ഥാനത്തെക്കുറിച്ച് പ്രവചിക്കുന്നതായി മത്തായി ഉദ്ധരിക്കുന്ന ത്ഇങ്ങനെയാണ്: ‘ദുഷ്ടവും അവിശ്വസ്തവുമായ തലമുറയാണ് അടയാളംഅന്വേഷിക്കുന്നത്യോനാപ്രവാചകന്റെ അടയാളമ ല്ലാതെ  മറ്റൊരുഅടയാളവും അതിനു നലകപ്പെടുകയില്ലയോനാമൂന്നു രാവും മൂന്നുപകലും തിമിംഗലത്തിന്റെ ഉദരത്തില്‍ ആയിരു ന്നുഅതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ആയിരിക്കും.” (മത്തായി 12:39,40)

 പ്രവചനപ്രകാരം മൂന്നു രാവും മൂന്നു പകലും യേശു കല്ലറ യില്കിടന്നിട്ടുണ്ടാകണംഎന്നാല്‍ ബൈബിളിലെ വിശദീകരണ ങ്ങള്‍ പ്രകാരംയേശു രണ്ടു രാവും ഒരു പകലും മാത്രമേ കല്ലറയില്‍ കിടന്നിട്ടുള്ളുവെന്ന്കാണാംസുവിശേഷങ്ങള്‍ പ്രകാരംവെള്ളിയാഴ് ചയാണ് യേശുക്രൂശിക്കപ്പെട്ടത. വെള്ളിയാഴ്ച സന്ധ്യയോടെയാണ് യേശുവിന്റെമൃതദേഹം കല്ലറയില്‍ വെച്ചത്ഞായാറാഴ്ച അതിരാവിലെ,ഇരുട്ടായിരിക്കെത്തന്നെ മഗ്ദലനമറിയയും മറ്റും കല്ലറയ്ക്കടുത്ത്ചെന്നപ്പോള്‍ അവിടെ മൃതശരീരം കണ്ടില്ലെന്നും യേശു പുനരുത്ഥാനംചെയ്തിരുന്നുവെന്നുമാണ് സുവിശേഷ കര്ത്താക്കള്‍ പറയുന്നത്അപ്പോള്യേശുവിന്റെ ശരീരം എത്ര രാത്രിയും പകലും കല്ലറയില്‍ കിടന്നിരിക്കണം?വെള്ളിയാഴ്ച രാത്രി– ശനിയാഴ്ച പകല്‍- ശനിയാഴ്ച രാത്രിരണ്ടുരാത്രിയും ഒരു പകലും മാത്രംപുനരുത്ഥാനത്തെക്കുറിച്ച യേശുവിന്റെപ്രവചനവും തെറ്റിയെന്നര്ത്ഥം

മരണാനന്തര ജീവിതത്തെക്കുറിച്ച പ്രവചനംമരണാനന്തരജീവിതത്തെക്കുറിച്ച് യേശു നടത്തുന്ന പ്രധാനപ്പെട്ട ഒരു പ്രവചനം മത്തായിരേഖപ്പെടുത്തുന്നുണ്ട്അതിങ്ങനെയാണ് ”സത്യമായി ഞാന്‍ നിങ്ങളോട്പറയുന്നുയുഗസമാപ്തിയിലെ പുനര്ജീവി തത്തില്‍, മനുഷ്യപുത്രന്‍ തന്റെമഹനീയ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍  എന്നെ അനുഗമിച്ചനിങ്ങള്‍ ഇസ്രായേലി ന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചു കൊണ്ടു പന്ത്രണ്ടുസിംഹാസ നങ്ങളില്‍ ഇരിക്കും” (മത്താ 19:28)

എന്താണ്  പ്രവചനം അര്ത്ഥമാക്കുന്നത്യേശുവിന്റെ പന്ത്രണ്ട്അപ്പോസ്തലന്മാരും മരണാനന്തരജീവിതത്തില്‍ ആദരിക്കപ്പെടുകയുംഅവിടെ വെച്ച് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരുന്നുകൊണ്ട് ഇസ്രായീലിലെപന്ത്രണ്ട് ഗോത്രങ്ങളുടെ ന്യായം വിധിക്കുയും ചെയ്യുമെന്ന്ആരൊക്കെയാണ് പന്ത്രണ്ട് അപ്പോസ്തലന്മാര്‍? മത്തായി 10: 1-5 വചനങ്ങളില്ആരൊക്കെയാണ് ഇവര്‍ എന്നു പറയുന്നുണ്ട്പത്രോസ് മുതല്‍ യൂദാഇസ്കാരിയാത്ത് വരെയുള്ള പന്ത്രണ്ടു പേര്‍!  പന്ത്രണ്ടു പേരുംമരണാനന്തര ജീവിതത്തില്‍ ബഹുമാനിക്കപ്പെടുമെന്നാണ് നടേ ഉദ്ധരിച്ചപ്രവചനത്തില്‍ പറയുന്നത്അപ്പോള്‍ യൂദാ ഇസ്കാരിയാത്തിന്റെകാര്യമെന്താണ്യേശുവിനെ ഒറ്റുകൊടുത്ത വ്യക്തിയാണ് യൂദാസ്അദ്ദേഹംശപിക്കപ്പെവനാണെന്നാണ് എല്ലാ ക്രൈസ്തവസഭകളും വിശ്വസിക്കുന്നത്.മരണാനന്തര ജീവിതത്തെക്കുറിച്ച യേശുവിന്റെ പ്രവചനവുംതെറ്റിയെന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാകുന്നത്

ബൈബിളില്‍ പറയുന്ന ചില പ്രവചനങ്ങള്‍ തെറ്റിയെന്നുള്ള വസ്തുതഅത് ദൈവികമാണെന്നുള്ള അവകാശവാദത്തിന്റെ അടിത്തറതകര്ക്കുന്നതാണ്ബൈബിളില്‍ കാണപ്പെടുന്ന പ്രവചനങ്ങള്‍ മുഴുവന്പ്രവാചകന്മാരാല്‍ രചിക്കപ്പെട്ടതാണെന്ന് വാദിക്കുകയാണെങ്കില്‍ അവയില്വന്ന അബദ്ധങ്ങളും പ്രവാചക ന്മാരില്‍ ആരോപിക്കേണ്ടതായി വരുംഅത്അവരെ വ്യാജപ്രവാച കരായി അവതരിപ്പിക്കുന്നതിന് തുല്യമാണ്. ”ഒരുപ്രവാചകന്‍ കര്‍ ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട്  വചനംയാഥാര്ത്ഥ്യമാ കാതിരിക്കുയോസംഭവിക്കാതിരിക്കുകയോ ചെയ്താല്‍, വചനം കര്ത്താവ് അരുള്‍ ചെയ്തിട്ടുള്ളതല്ലപ്രവാചകന്‍ അതു തോന്ന്യാസമായി പറഞ്ഞതാണ്നീ അയാളെ ഭയപ്പെടേണ്ടതില്ല” (ആവര്ത്തനം 18:18)എന്നാണ് പഴയനിയമത്തിന്റെ വിധിഒരാളുടെ പ്രവചനംപൂര്ത്തീകരിക്കപ്പെടാതിരിക്കുകയാണെങ്കില്‍ അയാള്‍  വ്യാജപ്രവാചകനാണെന്നര്ത്ഥംബൈബിള്‍ പുസ്തകങ്ങളെല്ലാം അതില്പ്രതിപാദിക്കപ്പെട്ട പ്രവാചകന്‍ തന്നെയാണ് രചിച്ചതെന്ന് ശാഠ്യംപിടിക്കുകയാണെങ്കില്‍ നോഹ മുതല്‍ യേശു വരെയുള്ളവരെല്ലാംവ്യാജന്മാരാണെന്ന് പറയേണ്ടി വരുംബൈബിളില്‍ മാനുഷികമായകരവിരുതുകള്‍ നടന്നിട്ടുണ്ടെന്നും ദൈവികമായ നിശ്വസ്തത തീരെ യില്ലാതെരചിക്കപ്പെട്ട വചനങ്ങള്‍ അതിലുണ്ടെന്നും വിശ്വസിക്കു ന്നതാണ്പ്രവാചകന്മാര്‍ വ്യാജന്മാരാണെന്ന് പറയുന്നതിനേക്കാള്‍ നല്ലത്അതാണ്ശരിയും!

195. ഖുര്ആനിലുണ്ടെന്ന് പറയപ്പെടുന്ന പ്രവചനങ്ങള് എങ്ങനെയാണ് അതിന്റെ ദൈവികതക്കുള്ള തെളിവാകുക?

എം.എം അക്ബർ

മനുഷ്യര്ക്ക് സന്മാര്ഗദര്ശനം നല്കുന്നതിനുവേണ്ടി സര്വ്വശക്തനാല്നിയുക്തരാവുന്നവരെക്കുറിക്കാന്‍ ‘പ്രവാചകന്‍’ എന്ന പ്രയോഗമാണ്പൊതുവെ സെമിറ്റിക് മതഗ്രന്ഥങ്ങള്‍ ഉപയോഗിക്കുന്നത്പഴയ നിയമബൈബിളില്‍ ‘നബിയെന്ന ഹിബ്രുപദമാണ് വ്യാപകമായിഉപയോഗിക്കപ്പെട്ടിരിക്കുന്നത്പുതിയ നിയമത്തിലെ ‘പ്രൊഫെതസേയെന്നുംഖുര്ആനിലെ ‘നബിയെന്നുമെല്ലാമുള്ള പ്രയോഗങ്ങളുടെ അര്ത്ഥംപ്രവാചകന്‍ എന്നാണ്. ‘ഭാവികാര്യങ്ങളെക്കുറിച്ച് പറയുന്നവന്‍’ എന്നാണ്പ്രവാചകന്‍ എന്ന പദത്തിനര്ത്ഥംമനുഷ്യരുടെ ആത്യന്തിക ജീവിതലക്ഷ്യമായ മരണാനന്തര ജീവിതത്തെക്കുറിച്ച് മുന്നറിയിപ്പ്നല്കുന്നവരായതുകൊണ്ടാവാം ദൈവദൂതന്മാരെ പ്രവാചകന്‍ എന്ന്വിളിക്കപ്പെട്ടത്.

മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളെക്കുറിച്ച് പഠിപ്പിക്കുന്നതോടൊപ്പം തന്നെ ഭൂമിയില്‍ സംഭവിക്കാനിരിക്കുന്ന ചിലകാര്യങ്ങളെക്കുറിച്ചും പല പ്രവാചകന്മാരും മുന്കൂട്ടിപറഞ്ഞിരുന്നുവെന്നാണ് വേദഗ്രന്ഥങ്ങളില്നിന്ന് മനസിലാകുന്നത്.മാത്രവുമല്ലവരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഏതെങ്കിലുമൊരുപ്രവാചകന്റെ പ്രവചനം തെറ്റിയാല്‍ അത് അയാള്ക്കുള്ളഅയോഗ്യതയായും യാളെ ദൈവത്തിന്റെ പേരില്‍ തോന്ന്യാസംപറയുന്നവനായും വ്യാ പ്രവാചകനായും മനസിലാക്കണമെന്നായിരുന്നുദൈവിക കല്പനയെന്നും ബൈബിളില് നിന്ന് മനസിലാകുന്നുണ്ട്.ആവര്ത്തന പുസ്തകത്തില്‍ ദൈവം മോശയോട് പറയുന്നതായിഉദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു വചനം കാണുക.

ഒരു പ്രവാചകന്‍ കര്ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട്  വചനംയാഥാര്ത്ഥ്യമാകാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്താല്‍, വചനം കര്ത്താവ് അരുള്‍ ചെയ്തിട്ടുള്ളതല്ലപ്രവാചകന്‍ അത്തോന്യാസമായി പറഞ്ഞതാണ്നീ അയാളെ ഭയപ്പെടേണ്ടതില്ല” (ആവ 18:22).

വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് പറയുമ്പോഴും അയാളുടെപ്രവചനം സത്യമായിത്തീരുമെന്നതാണ് അയാള്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവനാണെന്നുള്ളതിന് തെളിവായി ബൈബിള്‍ പറയുന്നത്.യിരെമ്യാവിന്റെ ഒരു പ്രവചനം ശ്രദ്ധിക്കുക. ”സമാധാനം പ്രവ ചിക്കുന്നപ്രവാചകന്റെ കാര്യത്തിലാകട്ടെഅയാളുടെ വചനംസത്യമായിത്തീരുമ്പോള്‍ അയാളെ കര്ത്താവ് അയച്ചതാണെന്ന് അറിയാം” (യിരെമ്യാ 28:9).

തനിക്കുശേഷം വരാനിരിക്കുന്ന ദൈവദൂതനെക്കുറിച്ച് യേശുപ്രവചിച്ചപ്പോഴും അയാളുടെ അടയാളങ്ങളിലൊന്നായി വരാനിരിക്കുന്നകാര്യങ്ങള്‍ പറയുമെന്ന് പറഞ്ഞതായി കാണാം.

ഇനിയും പലകാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്എന്നാല്ഇപ്പോള്‍ നിങ്ങള്ക്ക് അത് താങ്ങാന്‍ സാധ്യമല്ലസത്യാത്മാവ് വരുമ്പോള്അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കുംസ്വന്തം അധികാരത്തില്ഒന്നും അവര്‍ പറയുകയില്ലഎന്നാല്‍ താന്‍ കേള്ക്കുന്നതെന്തും അവന്പറയുംവരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും” (യോഹന്നാന്‍ 16:12,13).

യഥാര്ത്ഥത്തില്‍ നടേ സൂചിപ്പിക്കപ്പെട്ട മൂന്ന് ബൈബിള്‍ വച നങ്ങളുംഅന്തിമ പ്രവാചകനായ മുഹമ്മദ് നബി ()യെക്കുറിച്ചപ്രവചനങ്ങളാണുള്ക്കൊള്ളുന്നത്സമാധാന (ഇസ്ലാം)വുമായികടന്നുവരുന്ന അവസാനത്തെ പ്രവാചകന്‍ വരാനിരിക്കുന്ന കാര്യങ്ങള്പ്രവചിക്കുമെന്നും പ്രസ്തുത പ്രവചനങ്ങളെല്ലാം തെറ്റാതെസംഭവിക്കുമെന്നുമാണ്  വചനങ്ങള്‍ വ്യക്തമാക്കുന്നത്മുഹമ്മദ് നബി()യിലൂടെ ലോകത്തിന് അവതീര്ണമാക്കുന്ന വിശുദ്ധ ഖുര്ആനില്പ്രവചനങ്ങളുണ്ടാവുമെന്നും അവ പൂര്ണമായും പൂര്ത്തീകരിക്കപ്പെടുമെന്നും പൂര്വ്വിക പ്രവാചകന്മാര്തന്നെപ്രവചിച്ചിട്ടുണ്ടെന്നര്ത്ഥം.

ഭാവി കാര്യങ്ങളെക്കുറിച്ച് കൃത്യവും വ്യക്തവുമായി അറിയുകസര്വ്വശക്തനായ സ്രഷ്ടാവിന് മാത്രമാണ്അവന്‍ പഠിപ്പിച്ചുകൊടുക്കുന്നത്മാത്രമെ സൃഷ്ടികള്‍ ആരായിരുന്നാലും അവര്ക്കെല്ലാം അറിയുകയുള്ളൂ.ഒരാള്‍ ഭാവി കാര്യത്തെക്കുറിച്ച് പ്രവചിക്കുകയും പ്രസ്തുത പ്രവചനങ്ങള്യാതൊരു തെറ്റുമില്ലാത്തവിധം പൂര്ത്തീകരിക്കപ്പെടുകയുംചെയ്യുന്നുവെങ്കില്‍ പ്രസ്തുത പ്രവചനങ്ങളുടെ സ്രോതസ്സ്ദൈവമായിരിക്കുമെന്ന് നമുക്ക് മനസിലാക്കാം.ഖുര്ആന്‍ ദൈവികവചനമാണെന്നതിന് അതിലെ പ്രവചനങ്ങള്‍ സാക്ഷീകരിക്കുന്നുവെന്ന്പറയുന്നത് ഇതുകൊണ്ടാണ്കാലാതീതനായ സര്വ്വലോക സ്രഷ്ടാവില്നിന്നുള്ളതാണ് ഖുര്ആനെന്ന വസ്തുത അതിലെ പ്രവചനങ്ങളുംഅല്പംപോലും തെറ്റുപറ്റാതെയുള്ള അവയുടെ പൂര്ത്തീകരണവുംവ്യക്തമാക്കുന്നുവെന്നര്ത്ഥം.

194. മൂസാനബിയുടെ കാലത്ത് ചിലരെ ക്രൂശിക്കുവാന് കല്പിച്ചതായി ഖുര്ആനിലുണ്ടല്ലോ. പൗരാണിക ഈജിപ്തിനെക്കുറിച്ച പഠനങ്ങൾ അവിടെയൊന്നും ക്രൂശീകരണം ഒരു ശിക്ഷയായി നിലനിന്നിരുന്നുവെന്നതിന് യാതൊരു

എം.എം അക്ബർ

മൂസാനബി(عليه السلام)യുടെ കാലത്ത് ക്രൂശീകരണം ഒരു ശിക്ഷയായിനിലനിന്നിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നിലധികം ഖുര്ആന്സൂക്തങ്ങളുണ്ട്ചില സൂക്തങ്ങളുടെ സാരം കാണുക

:

നിങ്ങളുടെ കൈകളും കാലുകളും എതിര്വശങ്ങളില്നിന്നായി ഞാന്മുറിച്ചുകളയുക തന്നെ ചെയ്യുംപിന്നെ നിങ്ങളെ മുഴുവന്‍ ഞാന്ക്രൂശിക്കുകയും ചെയ്യുംതീര്ച്ച” (വി.ഖു. 7:124)

അവന്‍ (ഫിര്ഔന്‍) പറഞ്ഞുഞാന്‍ നിങ്ങള്ക്ക് അനുവാദം തരുന്നതിന്മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോതീര്ച്ചയായും ഇവന്നിങ്ങള്ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്വഴിയെനിങ്ങള്‍ അറിഞ്ഞുകൊള്ളുംതീര്ച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെകാലുകളും എതിര്വശ ങ്ങളില്നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചുകളയുകയുംനിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്” (വി.ഖു. 26:49).

അവന്‍ (ഫിര്ഔന്‍) പറഞ്ഞുഞാന്‍ നിങ്ങള്ക്ക് സമ്മതം തരുന്നതിന് മുമ്പ്നിങ്ങള്‍ അവനെ വിശ്വസിച്ചുകഴിഞ്ഞുവെന്നോതീര്ച്ചയായും നിങ്ങള്ക്ക്ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ്തന്നെയാണ് അവന്‍. ആകയാല്തീര്ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളുംഎതിര്വശങ്ങളില്നിന്നായി മുറിച്ചുകളയുകയും ഈന്തപ്പന തടികളില്നിങ്ങളെ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്ഞങ്ങളില്‍ ആരാണ് ഏറ്റവുംകഠിനമായതും നീണ്ടുനില്ക്കുന്നതുമായ ശിക്ഷ നല്കുന്നവന്‍ എന്ന്തീര്ച്ചയായും നിങ്ങള്ക്ക് മനസ്സിലാകുകയും ചെയ്യും” (വി.ഖു. 20:71).

മൂസാനബി(عليه السلام)യുടെ മുമ്പ് യൂസുഫ് നബി (عليه السلام)യുടെകാലത്തുതന്നെ ക്രൂശീകരണം നിലനിന്നിരുന്നതായി സൂചിപ്പിക്കുന്ന ഖുര്ആന്വചനങ്ങളുമുണ്ട്യൂസുഫ് നബി (عليه السلام)യോടൊപ്പംജയിലിലടക്കപ്പെട്ടയാളുടെ സ്വപ്നത്തിന് അദ്ദേഹം നല്കിയവ്യാഖ്യാനത്തെക്കുറിച്ച് പരാമര്ശിക്കവെ ഖുര്ആന്‍ ഇങ്ങനെ പറയുന്നത്കാണാം: ”ജയിലിലെ രണ്ട് സുഹൃത്തുക്കളേ എന്നാല്‍ നിങ്ങളിലൊരുവന്തന്റെ യജമാനന് വീഞ്ഞ് കുടിപ്പിച്ചുകൊണ്ടിരിക്കുംഎന്നാല്‍ മറ്റേയാള്ക്രൂശിക്കപ്പെടുംഎന്നിട്ട് അയാളുടെ തലയില്നിന്ന് പറവകള്കൊത്തിത്തിന്നും.  ഏതൊരു കാര്യത്തെപ്പറ്റി നിങ്ങളിരുവരും വിധി ആരായുന്നുവോ  കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു” (വി.ഖു. 12:41)

മൂസാനബി (عليه السلام)ക്ക് മുമ്പുതന്നെ ഈജിപ്തില്‍ നിലനിന്നിരുന്ന ഒരുശിക്ഷാമുറയായാണ് ഖുര്ആന്‍ ക്രൂശീകരണത്തെ പരിചയപ്പെടു ത്തുന്നത്എന്ന്  സൂക്തങ്ങളില്നിന്ന് സുതരാം വ്യക്തമാണ്പൗരാണികഈജിപ്തിനെക്കുറിച്ച പഠനഗ്രന്ഥങ്ങളിലൊന്നുംതന്നെ ഫറോവമാരുടെകാലത്ത് ക്രൂശീകരണം നിലനിന്നതായി വ്യക്തമാ ക്കുന്ന രേഖകള്അവതരിപ്പിക്കുന്നില്ലെന്നത് ശരിയാണ്എന്നാല്‍ അതുകൊണ്ടുമാത്രം അന്ന്അങ്ങനെയൊരു ശിക്ഷാസമ്പ്രദായം തന്നെ നിലനിന്നിരുന്നില്ലായെന്ന്പറയാനാവില്ലപൗരാണിക ഈജിപ്തിനെക്കുറിച്ച പഠനത്തിന്അവിടെനിന്ന് ഉല്ഖനനം ചെയ്തെടുത്ത ശിലാരേഖകളെയും സീലുകളെയുംപ്രതിമകളെയുമെല്ലാമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.ഇവയില് നിന്ന് മാത്രമായി ഈജിപ്തിന്റെ ഒരു സമ്പൂര്ണ്ണ ചരിത്രംനിര്മിക്കാനാവില്ലഇവയില്‍ രേഖപ്പെടുത്തപ്പെടാത്ത നിരവധികാര്യങ്ങളുണ്ടായിരിക്കാംരേഖപ്പെടുത്തപ്പെട്ട കാര്യങ്ങളില്‍ തന്നെവായിക്കാന്‍ കഴിയാത്തവയുണ്ടായിരിക്കാംവായിക്കാന്കഴിഞ്ഞവയില്‍ തന്നെ സ്ഖലിതങ്ങളുണ്ടാകുവാനുള്ള സാധ്യതയുംപൂര്ണമായി തള്ളിക്കളയാനാവില്ലഅതുകൊണ്ടുതന്നെ പൗരാണികഈജിപ്തിനെക്കുറിച്ച പഠനങ്ങള്‍ അവിടെ ക്രൂശീകരണംനിലനിന്നിട്ടില്ലായെന്ന് വ്യക്തമാക്കുന്ന രേഖകള്‍ വെളിപ്പെടുത്താത്തിടത്തോളംഅവിടെ ക്രൂശീകരണമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഖുര്ആനികപരാമര്ശങ്ങള്‍ അബദ്ധമാണെന്ന് പറയാനാകില്ലഖുര്ആനികപരാമര്ശങ്ങള്ക്ക് ഉപോല്ബലകമാ രേഖകള്ലഭിച്ചിട്ടില്ലാത്തതുപോലെതന്നെ അതിനെ നിഷേധിക്കുന്ന രേഖകളുമില്ലാത്തസ്ഥിതിക്ക്  പരാമര്ശങ്ങളില്‍ അബദ്ധമാ രോപിക്കുന്നതിന് യാതൊരുഅടിസ്ഥാനവുമില്ല.

എന്താണ് ക്രൂശീകരണം? ‘ഓക്സ്ഫോര്ഡ് കംപാനിയന്‍ ടു  ബൈബിള്‍’പറയുന്നത് കാണുക: ”വധശിക്ഷയായോ മൃതശരീരത്തെപ്രദര്ശിപ്പിക്കുന്നതിന്നായോ കുരിശിലോ മരത്തിലോ ഒരാളെആണിയടിക്കുകയോ ബന്ധിക്കുകയോ ചെയ്യുക”. (Bruce M Metzger Michael D Coogan (Ed), Oxford Companion to the Bible, 1993, Oxford University Press, Oxford & Newyork page 141) ഇന്ന് ക്രൈസ്തവര്‍ മതചിഹ്നമായി ഉപയോഗിക്കുന്നരീതിയിലുള്ളതായിരുന്നില്ല ആദ്യകാലത്തെ കുരിശ്ഒരു മരത്തടിയില്കൈകളും കാലുകളും അരക്കെട്ടുമെല്ലാം ആണിയില്‍ തറച്ച് ഇഞ്ചിഞ്ചായികൊല്ലുന്ന സമ്പ്രദായമാണ് ക്രൂശീകരണത്തിന്റെ ആദിമരൂപംപിന്നീട്എക്സ് (X) ആകൃതിയില്‍ രണ്ട് തടികള് വെച്ച് അതില്‍ ക്രൂശീകരിക്കുന്നരീതിയുണ്ടായിഅതിനും ശേഷമാണ് ഒരു തടിമരത്തിന്റെ മുകള്ഭാഗത്ത്മറ്റൊരു മരക്കഷണം കൂട്ടിവെച്ച് ടി (T) ആകൃതിയിലും ഇന്ന് ക്രൈസ്തവര്മതചിഹ്നമായി ഉപയോഗിക്കുന്ന + ആകൃതിയിലുമെല്ലാമുള്ളകുരിശുകളുണ്ടായത്അതുകൊണ്ടാണ് ‘മരത്തിലോ കുരിശിലോആണിയടിച്ചുകൊല്ലുന്നതാണ് ക്രൂശീകരണം‘ എന്ന് ഓക്സ്ഫോര്ഡ്കംപാനിയന്‍ ടു ദി ബൈബിളില്‍ പറഞ്ഞത്ആണിയടിച്ച് കൊല്ലുകയെന്നകര്മ്മമാണ്അതിനുപയോഗിക്കുന്ന വസ്തുവിന്റെ ആകൃതിയല്ലക്രൂശീകരണത്തെ അന്വര്ത്ഥമാക്കുന്നത് എന്ന് സാരം.

മരത്തില്‍ തറച്ചുകൊല്ലുന്ന ഏര്പ്പാട് മോശയുടെ കാലത്തുംയോസഫിന്റെ കാലത്തുമെല്ലാം നിലനിന്നിരുന്നുവെന്നതിന് ബൈബിള്തന്നെതെളിവുകള്‍ നല്കുന്നുണ്ട്യോസഫിന്റെ സ്വപ്നവ്യാഖ്യാനത്തെക്കുറിച്ച്ഉല്പത്തി പുസ്തകം പറയുന്നത് ഇങ്ങനെയാണ്: ”യോസഫ് പറഞ്ഞു:  ഇതാണ് സ്വപ്നത്തിന്റെ വ്യാഖ്യാനംമൂന്ന് കുട്ട മൂന്ന് ദിവസമാണ്മൂന്ന്ദിവസത്തിനകം ഫറോവാന്‍ നിന്റെ തലവെട്ടി നിന്നെ കഴുമരത്തില്കെട്ടിത്തൂക്കുംപക്ഷികള്‍ നിന്റെ മാംസം ഭക്ഷിക്കും”  (ഉല്പത്തി 40:18-19)

ഇക്കാര്യം പരാമര്ശിക്കുമ്പോള്‍ ഖുര്ആന്‍ ‘ക്രൂശിക്കുകയെന്നാണ്പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

മോശ എഴുതിയതായി കരുതപ്പെടുന്ന ആവര്ത്തന പുസ്തകത്തിലുംമരത്തില്‍ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച പരാമര്ശങ്ങളുണ്ട്: ”വധശിക്ഷഅര്ഹിക്കുന്ന കുറ്റം ചെയ്തവനെ വധിച്ച് മരത്തില്‍ തൂക്കിക്കഴിഞ്ഞാല്അയാളുടെ ജഡം രാത്രി മുഴുവന്‍  മരത്തില്‍ കിടക്കരുത് ദിവസംതന്നെഅയാളെ സംസ്ക്കരിക്കണംതൂക്കിക്കൊല്ലപ്പെടുന്നവന്‍ ദൈവത്താല്ശപിക്കപ്പെട്ടവനാണ്നിന്റെ ദൈവമായ കര്ത്താവ് നിനക്ക് അവകാശമായിതരുന്ന ദേശം നീ മലിനമാക്കരുത്” (ആവ 21:22-23)

മോശക്ക് ശേഷം വന്ന യോശുവയുടെ കാലത്തും  ശിക്ഷാ രീതിനിലനിന്നിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്: ”ആയിയിലെരാജാവിനെ വൈകുന്നേരംവരെ ഒരു മരത്തില്‍ കെട്ടിത്തൂക്കിയിട്ടു.സൂര്യാസ്തമയം ആയപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവംമരത്തില്നിന്ന് ഇറക്കിനഗരവാതില്ക്കലിട്ടുഅവര്‍ അതിനുമുകളില്‍ ഒരുകല്ക്കൂന ഉണ്ടാക്കിഅത് ഇന്നോളം അവിടെയുണ്ട്” (യോശുവ 8:29)

ആവര്ത്തനപുസ്തകത്തിലെ ‘മരത്തില്‍ തൂക്കപ്പെട്ടവനെക്കുറി ച്ചപരാമര്ശങ്ങളെ യേശുവില്‍ ആരോപിക്കപ്പെട്ട ക്രൂശീകരണവുമായിപൗലോസ് ബന്ധിപ്പിക്കുന്നത് കാണുക: ”നമുക്കുവേണ്ടിശാപവിധേയനായിത്തീര്ന്ന ക്രിസ്തു നിയമത്തിന്റെ ശാപത്തില്‍ നിന്ന് നമ്മെമോചിപ്പിച്ചിരിക്കുന്നു. ‘മരത്തില്‍ തൂങ്ങി മരിക്കുന്നവരെല്ലാംശപിക്കപ്പെട്ടവരാണ്‘ എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോഅങ്ങനെഅബ്രാഹാമിന് ദൈവം നല്കിയ അനുഗ്രഹം ക്രിസ്തുയേശുവിലൂടെവിജാതീയര്ക്കും ലഭിക്കാനും തത്ഫലമായി വാഗ്ദാനം ചെയ്യപ്പെട്ടപരിശുദ്ധാത്മാവ് വിശ്വാസംവഴി നമുക്കും ലഭിക്കാനും യേശുക്രിസ്തുഅരുള്ചെയ്തു” (ഗലാത്യര്‍ 3:13)

അപ്പോസ്തല പ്രവൃത്തികളിലും യേശുവിനെക്കുറിച്ച് പറയുമ്പോള്‍ ‘അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു‘ (അപ്പോ 10:39) വെന്നാണ്പറയുന്നത്ഇതില്നിന്നെല്ലാം യോസഫിന്റെ കാലത്ത് നിലനിന്നതും മോശആവര്ത്തനപുസ്തകത്തില്‍ പറഞ്ഞതും യോശുവ നടപ്പിലാക്കിയതുമെല്ലാംയേശുവിന്റെ കാലത്ത് നിലനിന്നിരുന്ന ക്രൂശീകരണത്തിന്റെതന്നെവ്യത്യസ്ത രൂപങ്ങളായിരുന്നുവെന്ന് സുതരാം വ്യക്തമാണ്.

 തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈജിപ്തുകാര്ക്കിടയില്ക്രൂശീകരണമെന്ന ശിക്ഷാ സമ്പ്രദായം നിലനിന്നിരുന്നതായി ബൈബിള്പണ്ഡിതന്മാര്തന്നെ വ്യക്തമാക്കിയിട്ടുണ്ട്സ്മിത്തിന്റെ ബൈബിള്ഡിക്ഷ്ണറി പറയുന്നത് കാണുക: ”ഈജിപ്തുകാരുടെയും (ഉല്പത്തി 40:19),കാര്ത്തേജിനിയന്മാരുടെയും പേര്ഷ്യക്കാരുടെയും (എസ്തേര്‍ 7:10)അസീറിയക്കാരുടെയും സ്കീത്യരുടെയും ഇന്ത്യക്കാരുടെയുംജര്മന്കാരുടെയും വളരെ ആദ്യകാലംതൊട്ടുതന്നെ ഗ്രീക്കുകാരുടെയുംറോമക്കാരുടെയും ഇടയില്‍ ക്രൂശീകരണം ഉപയോഗിക്കപ്പെട്ടിരുന്നുആദിമയഹൂദന്മാര്ക്ക്  ശിക്ഷാ സമ്പ്രദായം അറിയാമായിരുന്നോയെന്നവിഷയത്തില്‍ തര്ക്കം നിലനില്ക്കുന്നുണ്ട്യഹൂദന്മാര്റോമക്കാരില്നിന്നായിരിക്കണം  സമ്പ്രദായം സ്വീകരിച്ചത്ഇത് ഏറ്റവുംഭീകരമായ മരണരീതിയായി എല്ലാവരും ഒരുപോലെ അംഗീകരിച്ചിരുന്നു” (“Crucifixion” Smith’s Bible Dictionary Online) 

പുരാതന ഈജിപ്തില്‍ ക്രൂശീകരണം നിലനിന്നതിന് തെളിവുകളില്ലെന്ന്പറഞ്ഞ് ഖുര്ആനില്‍ അബദ്ധം ആരോപിക്കുന്നതിന് മുമ്പ് മിഷനറിമാര്സ്വന്തം വേദഗ്രന്ഥം ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കേണ്ടതായിരുന്നു.യോസഫിന്റെയും മോശയുടെയും കാലത്ത് ക്രൂശീകരണംനിലനിന്നിരുന്നുവെന്ന് പറയുന്നത് ഖുര്ആന്‍ മാത്രമല്ലബൈബിളുംകൂടിയാണ്ഇരുവേദഗ്രന്ഥങ്ങളും ഒരുപോലെ പറയുന്ന ഇക്കാര്യത്തിന്വിരുദ്ധമായ തെളിവുകള്‍ പുരാതന ഈജിപ്തിനെക്കുറിച്ച പഠനങ്ങള്നല്കാത്തിടത്തോളം ഇതില്‍ അബദ്ധമാരോപിക്കുന്നതില്‍ യാതൊരുകഴമ്പുമില്ല.

193. മൂസാനബി സീനായ് മലയിലേക്ക് പോയ അവസരത്തില് കാളക്കുട്ടിയുടെ പ്രതിമയുണ്ടാക്കിയത് ഒരു ശമരിയക്കാരന് (സാമിരി) ആയിരുന്നുവെന്നാണല്ലോ ഖുര്ആന് പറയുന്നത്. മോശെയ്ക്കുശേഷം നൂറ്റാണ്ടുകള് കഴിഞ്ഞ

എം.എം അക്ബർ

ഖുര്ആനിലെ ഇരുപതാം അധ്യായമായ സൂറത്തുത്വാഹയിലെ 85 മുതല്‍ 97വരെയുള്ള വചനങ്ങളില്‍ മൂസാ (عليه السلامതൗറാത്ത്സ്വീകരിക്കുന്നതിന്നായി സീനാമലയില്‍ പോയ സമയത്ത്ഇസ്രായീല്യരില്പെട്ട ഒരു സാമിരി അവരുടെ സ്വര്ണാഭരണങ്ങളെല്ലാംശേഖരിച്ച് അതുകൊണ്ട് ഒരു സ്വര്ണക്കാളയെ നിര്മിക്കുകയും അയാളുടെനിര്ദ്ദേശപ്രകാരം മറ്റുള്ളവര്‍ അതിനെ ആരാധിക്കുവാന്‍ ആരംഭിക്കുകയുംചെയ്ത സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്ഖുര്ആനിലെ പ്രസ്തുതകഥാകഥനം കാണുക: ”അവന്‍ (അല്ലാഹുപറഞ്ഞുഎന്നാല്‍ നീ പോന്നശേഷംനിന്റെ ജനതയെ നാം പരീക്ഷിച്ചിരിക്കുകയാണ്. ‘സാമിരി‘ അവരെവഴിതെറ്റിച്ച് കളഞ്ഞിരിക്കുന്നുഅപ്പോള്‍ മൂസ തന്റെ ജനങ്ങളുടെഅടുത്തേക്ക് കുപിതനും ദുഃഖിതനുമായിട്ട് തിരിച്ചുചെന്നുഅദ്ദേഹംപറഞ്ഞുഎന്റെ ജനങ്ങളേനിങ്ങളുടെ രക്ഷിതാവ് നിങ്ങള്ക്ക് ഉത്തമമായഒരു വാഗ്ദാനം നല്കിയില്ലേഎന്നിട്ട് നിങ്ങള്ക്ക് കാലംദീര്ഘമായിപ്പോയോഅഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്നിന്നുള്ള കോപംനിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ചുകൊണ്ടുതന്നെ എന്നോടുള്ള നിശ്ചയംനിങ്ങള്‍ ലംഘിച്ചതാണോഅവര്‍ പറഞ്ഞുഞങ്ങള്‍ ഞങ്ങളുടെ ഹിതംഅനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ലഎന്നാല്‍ ജനങ്ങളുടെആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നുഅങ്ങനെ ഞങ്ങള്‍ അത്(തീയില്‍) എറിഞ്ഞ് കളഞ്ഞുഅപ്പോള്‍ സാമിരിയും അപ്രകാരം അത്(തീയില്‍) ഇട്ടുഎന്നിട്ട് അവര്ക്ക് അവന്‍ (ലോഹംകൊണ്ട്ഒരു മുക്രയിടുന്നകാളക്കുട്ടിയുടെ രൂപമുണ്ടാക്കിക്കൊടുത്തുഅപ്പോള്‍ അവര്‍ അന്യോന്യംപറഞ്ഞുനിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്.എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്എന്നാല്‍ അതൊരുവാക്കുപോലും അവരോട് മറുപടി പറയുന്നില്ലെന്നും അവര്ക്ക് യാതൊരുഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്കാണുന്നില്ലേമുമ്പുതന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു:എന്റെ ജനങ്ങളേഇത് (കാളക്കുട്ടി)മൂലം നിങ്ങള്പരീക്ഷിക്കപ്പെടുകമാത്രമാണുണ്ടായത്തീര്ച്ചയായും നിങ്ങളുടെ രക്ഷിതാവ്പരമകാരുണികനത്രെഅതുകൊണ്ട് നിങ്ങള്‍ എന്നെ പിന്തുടരുകയും എന്റെകല്പന അനുസരിക്കുകയും ചെയ്യുകഅവര്‍ പറഞ്ഞുമൂസാ ഞങ്ങളുടെഅടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്നിരതരായിതന്നെ ഇരിക്കുന്നതാണ്അദ്ദേഹം (മൂസപറഞ്ഞുഹാറൂനേ,ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ എന്നെ പിന്തുടരാതിരിക്കാന്നിനക്ക് എന്ത് തടസ്സമാണ് ഉണ്ടായത്നീ എന്റെ കല്പനക്ക് എതിര്പ്രവര്ത്തിക്കുകയാണോ ചെയ്തത്അദ്ദേഹം (ഹാറൂന്‍) പറഞ്ഞുഎന്റെഉമ്മയുടെ മകനേ നീ എന്റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ‘ഇസ്രാഈല്‍ സന്തതികള്ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞുഎന്റെവാക്കിന് നീ കാത്തുനിന്നില്ല.’ എന്ന് നീ പറയുമെന്ന് ഞാന്ഭയപ്പെടുകയാണുണ്ടായത് (തുടര്ന്ന് സാമിരിയോട്അദ്ദേഹം പറഞ്ഞുഹേസാമിരിനിന്റെ കാര്യം എന്താണ്അവന്‍ പറഞ്ഞുഅവര്‍ (ജനങ്ങള്‍)കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കിഅങ്ങനെദൈവദൂതന്റെ കാല്പ്പാടില്നിന്നും ഞാന്‍ ഒരു പിടിപിടിക്കുകയും എന്നിട്ട്അത് ഇട്ടുകളയുകയും ചെയ്തുഅപ്രകാരം ചെയ്യാനാണ് എന്റെ മനസ്സ്എന്നെ പ്രേരിപ്പിച്ചത്അദ്ദേഹം (മൂസപറഞ്ഞുഎന്നാല്‍ നീ പോ.തീര്ച്ചയായും നിനക്ക്  ജീവിതത്തിലുള്ളത് ‘തൊട്ടുകൂടാ‘ എന്ന്പറയലായിരിക്കുംതീര്ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്.അത് അതിലംഘിക്കപ്പെടുകയേ ഇല്ലനീ പൂജി ച്ചുകൊണ്ടിരിക്കുന്ന നിന്റെ ദൈവത്തിന്റെ നേരെ നോക്കൂതീര്ച്ചയായും നാം അതിനെചുട്ടെരിക്കുകയും എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയുംചെയ്യുന്നതാണ്” (വി.ഖു. 20:85-97)

 വചനങ്ങളില്‍ ഒരു ‘സാമിരിയാണ് സ്വര്ണ്ണക്കാളയെനിര്മ്മിച്ചതെന്നാണല്ലോ പറയുന്നത്. ‘സാമിരിയെന്നത് ഒരു വ്യക്തിയുടെപേരല്ലയെന്നാണ് ഖുര്ആനിലെ ‘അസ്സാമിരിയെന്ന പദപ്രയോഗത്തില്നിന്ന്മനസ്സിലാകുന്നത്ശമരിയക്കാരന്‍ (Samiritan) എന്നാണ് ചില ഖുര്ആന്വ്യാഖ്യാതാക്കള്‍ ‘അസ്സാമിരിക്ക് അര്ത്ഥം നല്കിയിരിക്കുന്നത്എന്നാല്ശമര്യപട്ടണമുണ്ടായതുതന്നെ ഏകദേശം ബി.സി. 870ലെ ഇസ്രായേല്ഭരണാധികാരിയായിരുന്ന ഒമ്രിയുടെ കാലത്തായിരുന്നുവെന്നാണ് ബൈബിള്പഴയ നിയമം വ്യക്തമാക്കുന്നത്: ”യഹൂദ രാജാവായ ആസായുടെവാഴ്ചയുടെ 31-ാം വല്സരം ഒമ്റി ഇസ്രായീലില്‍ ഭരണം ആരംഭിച്ചു.അയാള്‍ പന്ത്രണ്ട് വല്സരം ഭരണം നടത്തിഅതില്‍ ആറ് വല്സരം തിറുസായില്‍ ഭരണം നടത്തിഅയാള്‍ രണ്ട് താലന്ത് വെള്ളികൊടുത്ത് ശമര്യാമലശമറിനോട് വാങ്ങിഅയാള്‍  മല കോട്ടകെട്ടി സുരക്ഷിതമാക്കിമലയുടെഉടമയായിരുന്ന ശമറിന്റെ പേരിന് അനുസൃതമായി  നഗരത്തിന്ശമര്യായെന്ന് പേരിട്ടു” (1 രാജാ 16:24)

മോശെയ്ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ‘ശമരിയയെന്നനഗരമുണ്ടായത്പിന്നെയെങ്ങനെയാണ് ഒരു ശമരിയക്കാരന്‍ മോ ശയുടെകാലത്ത് സ്വര്ണംകൊണ്ട് കാളക്കുട്ടിയെയുണ്ടാക്കുകബൈബിളില്പറയുന്നതിന് വിരുദ്ധമായി അഹറോണല്ല പ്രത്യുത ‘സാമിരിയാണ്സ്വര്ണവിഗ്രഹമുണ്ടാക്കിയതെന്ന് മുഹമ്മദ് (പറഞ്ഞത് യഹൂദഗ്രന്ഥമായ പിര്ഗ്വി റബ്ബി എലിയെസറിലെ (Pirgey Rabbi Eliezer) ഒരു പ്രയോഗംതെറ്റിദ്ധരിച്ചുകൊണ്ടാണെന്നാണ് മനസിലാകുന്നത്ഇസ്രായീല്യരിലെ ഒരുവിഭാഗമാണ് ശമരിയക്കാര്‍ എന്ന് മനസിലാക്കിയ മുഹമ്മദ് (യഹൂദഗ്രന്ഥത്തിലെ പരാമര്‍ ശങ്ങള്‍ തെറ്റായി മനസിലാക്കിയതിനാലാണ്സാമിരിയാണ് സ്വര് വിഗ്രഹമുണ്ടാക്കിയതെന്ന കഥയുണ്ടായത്ഇവ്വിഷയകമായ വിമര്‍ ശനങ്ങളുടെ സംക്ഷിപ്തമാണിത്.

 വിമര്ശനത്തെ മൂന്നായി വിഭജിക്കാം.

ഒന്ന്ബൈബിളില്‍ പറയുന്നതുപോലെ മോശയുടെ സഹോദരനായഅഹറോണാണ് സ്വര്ണവിഗ്രഹമുണ്ടാക്കിയത്സാമിരിയാണെന്ന് മുഹമ്മദ്നബി തെറ്റിദ്ധരിച്ചതാണ്.

രണ്ട്) ‘സാമിരിയെന്ന പേര് ലഭിച്ചത് യഹൂദഗ്രന്ഥമായ പിര്ഗ്വിറബ്ബിഎലിയെസറിലെ ഒരു പരാമര്ശം തെറ്റായി മനസ്സിലാക്കിയതുമൂലമാണ്ഗ്രന്ഥമാണ് ഇവ്വിഷയകമായി മുഹമ്മദി()ന്റെ പ്രധാന സ്രോതസ്സ്.

മൂന്ന്). ശമരിയ പട്ടണമുണ്ടായത് മോശയ്ക്കുശേഷം നൂറ്റാണ്ടുകള്കഴിഞ്ഞാണ് എന്നിരിക്കെ ശമര്യക്കാരനാണ് സ്വര്ണവിഗ്രഹം നിര്മിച്ചതെന്നപരാമര്ശംചരിത്രപരമായി നോക്കിയാല്‍ ശുദ്ധ വങ്കത്തമാണ്

 വിമര്ശനങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് പരിശോധിക്കുക.

ഒന്ന്). അഹറോണാണ് സ്വര്ണംകൊണ്ട് കാളക്കുട്ടിയെ നിര്മിച്ചതെന്ന്ബൈബിള്‍ പറയുന്നുണ്ടെന്നത് ശരിയാണ്പുറപ്പാട് പുസ്തകം പറയുന്നത്നോക്കുക: ”മോശെയെ പര്വ്വതത്തില്നിന്ന് വരാന്‍ വൈകുന്നത് കണ്ട് ജനംഅഹറോന്റെ ചുറ്റുംകൂടി പറഞ്ഞു: ‘എഴു ന്നേല്ക്കൂഞങ്ങളെ നയിക്കാന്ഞങ്ങള്ക്ക് ദേവന്മാരെ ഉണ്ടാക്കിത്തരൂഞങ്ങളെ ഈജിപ്തില്നിന്ന്കൊണ്ടുവന്ന  മോശെക്ക് എന്ത് സംഭവിച്ചെന്ന് ഞങ്ങള്ക്ക് അറിഞ്ഞുകൂട‘.അപ്പോള് അഹറോണ്‍ അവരോട് പറഞ്ഞു: ‘നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ സ്വര്ണവളയങ്ങള്‍ എടുത്ത്എന്റെ അടുത്ത് കൊണ്ടുവരൂ‘. അതനുസരിച്ച് എല്ലാവരും തങ്ങളുടെകാതുകളില്‍ ഉണ്ടായിരുന്ന സ്വര്ണവളയങ്ങളെടുത്ത് അഹറോണിന്റെഅടുത്ത് കൊണ്ടുവന്നുഅയാള്‍ അവ വാങ്ങിഒരു കൊത്തുളികൊണ്ട് രൂപം നല്കി ഒരു കാളക്കുട്ടിയെ വാര്ത്തുണ്ടാക്കിഅവര്‍ പറഞ്ഞു: ‘ഇസ്രായീലെ,ഇതാ നിന്നെ ഈജിപ്തില്നിന്ന് കൊണ്ടുവന്ന നിന്റെ ദേവന്മാര്‍!’.ഇതുകണ്ടപ്പോള്‍ അഹറോണ്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരുബലിപീഠമുണ്ടാക്കിഅയാള്‍ പ്രഖ്യാപിച്ചു: ‘നാളെ കര്ത്താവിന് ഒരുഉത്സവമായിരിക്കും‘. ജനങ്ങള്‍ അടുത്ത ദിവസം രാവിലെ എഴുന്നേറ്റ്ഹേമബലി കഴിക്കുകയും സമാധാന ബലി അര്പ്പിക്കുകയും ചെയ്തു.ജനങ്ങളിരുന്ന് തീനും കുടിയും കഴിഞ്ഞു കൂത്താടാന്‍ തുടങ്ങി” (പുറ: 32:1-6).

പ്രവാചകനായ ഹാറൂന്‍ (عليه السلامവിഗ്രഹാരാധന നടത്തുകയും അത്പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന ബൈബിള്‍ പരാമര്ശം ഖുര്ആന്അംഗീകരിക്കുന്നേയില്ലസാമിരിയുടെ ദുരുപദേശംമൂലം ജനംവഴിപിഴച്ചുപോകുമ്പോള്‍ അവരെ തടഞ്ഞുനിര്ത്തി സത്യമാര്ഗത്തിലേക്ക്അവരെ ക്ഷണിക്കുന്നവനായാണ് ഹാറൂനി(عليه السلام)നെ ഖുര്ആന്പരിചയപ്പെടുത്തുന്നത്

മുമ്പുതന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നുഎന്റെജനങ്ങളേഇത് (കാളക്കുട്ടിമൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുകമാത്രമാണ്ഉണ്ടായത്തീര്ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ.അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്തുടരുകയും എന്റെ കല്പനഅനുസരിക്കുകയും ചെയ്യുകഅവര്‍ പറഞ്ഞുമൂസാ ഞങ്ങളുടെഅടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്നിരതരായി തന്നെ ഇരിക്കുന്നതാണ്” (വി.ഖു. 20:90,91).

യഥാര്ത്ഥത്തില്‍ അഹറോണ്‍ വിഗ്രഹാരാധനയെന്ന മഹാപാപംചെയ്തിട്ടില്ലെന്നുതന്നെയാണ് പുറപ്പാട് പുസ്തകത്തിന്റെ മുപ്പത്തിരണ്ടാംഅധ്യായം ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ നമുക്ക് മനസ്സിലാവുകതാഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  1. i)വിഗ്രഹാരാധനയെന്നമഹാപാപം ചെയ്തവര്ക്ക് മോശ വിധിച്ചശിക്ഷയെപ്പറ്റി പുറപ്പാട് പുസ്തകം പറയുന്നത് ഇങ്ങനെയാണ്: ”അഹറോണ്അവരെ കെട്ടഴിച്ചുവിടുകയാല്‍ ശത്രുക്കളുടെ മുമ്പില്‍ പരിഹാസ്യരാകുമാറ്ജനം നിയന്ത്രണംവിട്ടുപോയെന്ന് കണ്ട മോശെ പാളയത്തിന്റെവാതില്ക്കല്നിന്നിട്ടുപറഞ്ഞു: ‘കര്ത്താവിന്റെ പക്ഷത്തുള്ളവര്‍ എന്റെഅടുത്ത് വരട്ടെ‘. ലേവിയുടെ പുത്രന്മാരെല്ലാം ഉടനടി മോശെയുടെ ചുറ്റുംവന്നുകൂടിഅപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഇസ്രായീലിന്റെ ദൈവമായകര്ത്താവ് ഇങ്ങനെ അരുള്‍ ചെയ്യുന്നുഓരോരുത്തനും തന്റെ വാളുമേന്തിപാളയത്തിലെ കൂടാരവാതിലുകള്തോറും ചെന്ന് തന്റെസഹോദരന്മാരെയും സുഹൃത്തുക്കളെയും അയല്ക്കാരെയുംകൊന്നുകളയുക.’. ലേവിയുടെ പുത്രന്മാര്‍ മോശെ പറഞ്ഞതുപോലെപ്രവര്ത്തിച്ചുഅന്ന് ജനത്തില്‍ മൂവായിരത്തോളം പുരുഷന്മാര്‍ കൊല്ലപ്പെട്ടു” (പുറ 32:25-28).

പാപം ചെയ്തവരെ കൊന്നുകളയാനാണ് ഇവിടെ മോശ കല്പിക്കുന്നത്.എന്നാല്‍ ബൈബിള്‍ പ്രകാരം  പാപത്തിന് കാരണക്കാരനായ അഹറോണ്കൊല്ലപ്പെടുന്നതായി നാം കാണുന്നില്ലഅദ്ദേഹം  സംഭവത്തിനുശേഷവുംകുറെനാള്‍ ജീവിച്ചിരുന്നതായിപഴയ നിയമം വ്യക്തമാക്കുന്നു.അഹറോണായിരുന്നു സ്വര്ണവിഗ്രഹം നിര്മിക്കുകയും അതിന്പ്രേരിപ്പിക്കുകയും ചെയ്തതെങ്കില്‍ അദ്ദേഹം ഒന്നാമതായിത്തന്നെകൊല്ലപ്പെടുമായിരുന്നുപാപത്തിന് കാരണക്കാരനായ സ്വന്തം സഹോദരനെസംരക്ഷിക്കുകയും സഹോദരന്‍ വഴി പാപികളായവരെകൊന്നൊടുക്കുകയും ചെയ്തുകൊണ്ട് മോശെ അനീതി ചെയ്തുവെന്ന്കരുതാന്‍ നിവൃത്തിയില്ലഅഹറോണ്‍ വിഗ്രഹാരാധനക്ക് നേതൃത്വംകൊടുത്തിരുന്നുവെങ്കില്‍ അദ്ദേഹം കൊല്ലപ്പെടുമായിരുന്നുതീര്ച്ച.മോശയുടെ കല്പനപ്രകാരം നടന്ന കൂട്ടക്കൊലയില്‍ അഹ്റോണ്ഉള്പ്പെട്ടിരുന്നില്ലെന്ന വസ്തുത അദ്ദേഹമല്ല സ്വര്ണവിഗ്രഹം നിര്മ്മിച്ചതെന്ന്വ്യക്തമാക്കുന്നുണ്ട്.

ii). സ്വര്ണവിഗ്രഹമുണ്ടാക്കുകയും അതിനെ ആരാധിക്കുവാന്‍ ജനത്തെപ്രേരിപ്പിക്കുകയും ചെയ്ത അഹറോണെ രക്ഷിക്കുവാന്‍ മോശധൃഷ്ടനായിരുന്നെങ്കില്തന്നെ വിഗ്രഹാരാധനയെന്ന പാപം ചെയ്ത സ്വന്തംസഹോദരങ്ങളെയും അയല്ക്കാരെയും കൊന്നൊടുക്കുവാനുള്ള മോശയുടെകല്പന ശിരസാവഹിച്ച ലേവിയര്‍ അദ്ദേഹത്തിന്റെ പക്ഷപാതിത്വത്തെചോദ്യം ചെയ്യുമായിരുന്നുവെന്നത് തീര്ച്ചയാണ്തങ്ങളുടെസഹോദരങ്ങളെയും സ്വന്തക്കാരെയും കൊന്നൊടുക്കുമ്പോള്‍  പാപത്തിന്യഥാര്ത്ഥത്തില്‍ ഉത്തരവാദിയായ മോശയുടെ സഹോദരന്‍ രക്ഷപ്പെടുന്നത്അവര്ക്ക് സഹിക്കില്ലെന്നുറപ്പാണ്അതുകൊണ്ടുതന്നെ അവര്‍ മോശയെവിമര്ശിക്കുമായിരുന്നുഎന്നാല്‍ അത്തരം വിമര്ശനങ്ങളോ ചോദ്യംചെയ്യലുകളോ ഒന്നുംതന്നെ ബൈബിള്‍ ഉദ്ധരിക്കുന്നില്ലഅഹറോണല്ലസ്വര്ണവിഗ്രഹം നിര്മിച്ചതെന്നാണ് ഇതും മനസ്സിലാക്കിത്തരുന്നത്.

iii)  കാളക്കുട്ടിയുടെ സ്വര്ണവിഗ്രഹം നിര്മിക്കുകയും അതിനെആരാധിക്കുകയും ചെയ്തവരെക്കുറിച്ചുള്ള ദൈവവിധി ഇങ്ങനെയാണ്പഴയ നിയമം രേഖപ്പെടുത്തിയിരിക്കുന്നത് ”എനിക്കെതിരെ പാ പംചെയ്തവന്റെ പേര്‍ എന്റെ പുസ്തകത്തില്നിന്ന് തുടച്ചുനീക്കും” (പുറപ്പാട്32:33). അഹറോന്റെ നാമം ദൈവികഗ്രന്ഥത്തില്നിന്ന്തുടച്ചുനീക്കിയിട്ടില്ലെന്ന് പഴയനിയമ പുസ്തകങ്ങളിലൂടെ ഒരാവര്ത്തിവായിക്കുന്ന ആര്ക്കും ബോധ്യപ്പെടുംമാത്രവുമല്ല സംഭവത്തിനുശേഷംഅഹറോണ് കൂടുതല്‍ ദൈവാനുഗ്രഹങ്ങളും സ്ഥാനമാനങ്ങളുംലഭിക്കുന്നതായാണ് ബൈബിള്‍ മനസിലാക്കിത്തരുന്നത്ലേവിയരുടെനേതൃത്വവും വിശുദ്ധ പൗരോഹിത്യത്തിന്റെ പ്രതാപവുമെല്ലാംഅഹരോണിലും പുത്ര പാരമ്പര്യത്തിലുമാണ് ദൈവം നിക്ഷിപ്തമാക്കിയത്(സംഖ്യ 18:1-20). ഇതില്നിന്നെല്ലാം സ്വര്ണവിഗ്രഹം നിര്മിക്കുകയെന്നമഹാപാപം ചെയ്തത് അഹരോണായിരിക്കാനിടയില്ലെന്ന് സുതരാംവ്യക്തമാകുന്നു.

രണ്ട്യഹൂദഗ്രന്ഥമായ പിര്ഗ്വി റബ്ബി ഏലിയെസറില്‍ മോശയുടെസമൂഹം കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി ആരാധിച്ച കഥ പറയുന്നുണ്ടെന്നത് നേരാണ് കഥാകഥനത്തിനിടക്ക് സമ്മായെല്‍ (Sammael)കാളവിഗ്രഹത്തിനകത്ത് ഒളിച്ചിരിക്കുകയും മുക്രശബ്ദംപുറപ്പെടുവിച്ചുകൊണ്ട് ഇസ്രായേലിനെ വഞ്ചിക്കുകയും ചെയ്തുവെന്നഒരു പരാമര്ശമുണ്ട്യഹൂദ വിശ്വാസപ്രകാരം മരണത്തിന്റെമാലാഖയാണ് ‘സമ്മായെല്‍’.  പരാമര്ശം തെറ്റായിമനസ്സിലാക്കിക്കൊണ്ടാണ് ‘സാമിരിയാണ് വിഗ്രഹം നിര്മിച്ചതെന്ന് മുഹമ്മദ്(പറഞ്ഞതെന്നാണ് ആരോപണംമുഹമ്മദ് നബി () ‘സമ്മായെലിനെസാമിരിയായി തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഖുര്ആനില്‍ സാമിരിയാണ്വിഗ്രഹമുണ്ടാക്കിയതെന്ന കഥയുണ്ടായതെന്നാണ് വിമര്ശകരുടെവാദമെന്നര്ത്ഥം.

 വാദത്തിന്റെ നിരര്ത്ഥകത മനസ്സിലാക്കാന്‍ പിര്ഗ്വി റബ്ബിഏലിയെസരിനെക്കുറിച്ച് യഹൂദ വിജ്ഞാനകോശം എന്താണ് പറയുന്നതെന്ന്പരിശോധിച്ചാല്‍ മാത്രം മതി പുസ്തകത്തെക്കുറിച്ച് ദി ജ്യൂയിഷ്എന്സൈക്ളോപീഡിയ എഴുതുന്നത് കാണുക. ”പതിമൂന്നാംഅധ്യായത്തിന്റെ അവസാനത്തില്‍ രചയിതാവ് അറേബ്യയിലെയുംസ്പെയിനിലെയും റോമിലെയും മുഹമ്മദന്‍ വിജയങ്ങളുടെ മൂന്ന്ഘട്ടങ്ങളെക്കുറിച്ച് സ്പഷ്ടമായി പ്രതിപാദിച്ചതില്നിന്നും ഇശ്മയേലിന്റെപേരിനോടൊപ്പം ഫാത്തിമയുടെയും ആയിഷയുടെയും പേരുകള്നല്കിയതില്നിന്നും ജോഷാണ് ഏഷ്യാ മൈനറില്‍ ഇസ്ലാംപ്രബലമായിരുന്ന കാലത്താണ്  ഗ്രന്ഥം രചിക്കപ്പെട്ടതെന്ന അഭിപ്രായംആദ്യമായി അവതരിപ്പിച്ചത്മുപ്പത്തിയാറാം അധ്യായത്തില്‍ മിശിഹയുടെആഗമനത്തിന് മുമ്പുള്ള രണ്ട് സഹോദരന്മാരുടെ ഒന്നിച്ചുള്ളഭരണത്തെക്കുറിച്ച് പരാമര്ശിച്ചതില്‍ നിന്ന്  രചന നടന്നത് ഒമ്പതാംനൂറ്റാണ്ടില്‍ ഹാറൂണ്‍ അര്റഷീദിന്റെ രണ്ട് പുത്രന്മാര്‍-അല്‍ അമീനും അല്മഅ്മൂനുംഇസ്ലാമിക സാമ്രാജ്യം ഭരിക്കുന്ന കാലത്തായിരിക്കാമെന്നുംഊഹിക്കാവുന്നതാണ്” (The Jewish Encyclopaedia 1905, Funk & Wangnalls Company Vol X Page 59)

 മുഹമ്മദ് നബി ()ക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് രചിക്കപ്പെട്ട ഒരുപുസ്തകത്തിലെ പരാമര്ശം അബദ്ധത്തില്‍ മനസ്സിലാക്കിയാണ്സാമിരിയെന്ന പദം അദ്ദേഹം ഖുര്ആനില്‍ പ്രയോഗിച്ചതെന്ന വിമര്ശനംഎന്തുമാത്രം വലിയ വങ്കത്തമാണ്കിട്ടുന്ന ആയുധമെല്ലാമെടുത്ത്ഖുര്ആനിനെതിരെ പ്രയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ അവ എത്രത്തോളംവസ്തുനിഷ്ഠമാണെന്നുപോലും നോക്കാന്‍ വിമര്ശകര്സന്നദ്ധരാകാറില്ലെന്നതിനുള്ള പല ഉദാഹരണങ്ങളിലൊന്നാണിത്.

മൂന്ന്) ‘ശോമറോനിം‘ എന്ന ഹിബ്രു പദമാണ് ശമരിയക്കാര്‍ എന്ന്മലയാളത്തിലും Samaritans എന്ന് ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തപ്പെടുന്നത്്.ആരാണ് ശമരിയക്കാര്‍? ബൈബിള്‍ നിഘണ്ടു പറയുന്നത് കാണുക

ഇവര്‍ ക്രി.മു. 722ല്‍ സര്ഗോന്‍ രാജാവ് ശമര്യയെ കീഴടക്കി തന്റെദേശത്തിലേക്ക് നാടുകടത്തിയ ഇസ്രായീല്യര്ക്ക് പകരം കുടിപാര്പ്പിട്ടവിദേശീയരുടെ സന്തതികളാകുന്നു അന്യരായ അശ്യൂര്യര്‍ ആദ്യംവന്നപ്പോള്‍ അശൂര്‍ ദേശത്തില്‍ ആരാധിച്ചതുപോലെ അവരുടെ പഴയദേവതകളെതന്നെ ശമര്യയിലും ആരാധിച്ചു.എന്നാല്‍ ഇവര്ക്ക് പല കഷ്ടതകള്സംഭവിച്ചപ്പോള്‍ യഹോവയാണ് കാനാന്‍ ദേശത്തിലെ പരദേവതയെന്ന്വിചാരിച്ച് പ്രവാസത്തില്നിന്ന് കൊണ്ടുവരപ്പെട്ട ഒരു പുരോഹിതന്റെഉപദേശപ്രകാരം യഹോവയെ ആരാധിച്ചുതുടങ്ങിഇവര്‍ ഇതിനായിപുരോഹിതന്മാരെ നിയമിച്ചുഅത് നിമിത്തം യഹൂദന്മാര്‍ ഇവരെ വളരെദോഷിച്ചു. 1: രാജാ 17:33. പിന്നീട് ഏകദേശം 80 സംവല്സരങ്ങള്ക്ക് ശേഷംഅശ്യൂര്‍ രാജാവ് വീണ്ടും പല അന്യജാതിക്കാരെ ശമര്യയില്കുടിപാര്പ്പിച്ചുയസ്ര 4:10. ക്രിമു 536 യഹൂദന്മാര്‍ പ്രവാസത്തില്നിന്ന്മടങ്ങിവന്നതോടുകൂടി അവരും ശമര്യരും തമ്മില്‍ വിരോധമുണ്ടായിഎസ്ര4:7 നെഹ 4:7. ശമര്യയര്‍ അനന്തരകാലത്ത് ഗരീസി മലയില്‍ ഒരു വലിയദേവാലയം പണിതുഅതുമൂലം യഹൂദന്മാര്ക്ക് ഇവരോട് വൈര്യംജ്വലിച്ചു വൈര്യം പുതിയ നിയമകാലത്ത് വര്ദ്ധമാനമായിരുന്നു” (ബൈബിള്‍ നിഘണ്ടു പുറം 586, 587)

ശമരിയക്കാരെക്കുറിച്ച് ഡോഡിബാബു പോള്‍ തന്റെ ‘വേദശബ്ദരത്നാകരത്തില്‍’ അല്പം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്: ”ശമരിയക്കാര്‍: ശമരിയാ പ്രവിശ്യയില്‍ വസിക്കുന്നവര്‍. ശേഖേമില്‍ പാര്ത്ത്എബ്രായരുടെ ദൈവത്തെതന്നെ ആരാധിച്ചവരാണ് തങ്ങള്‍ എന്നഅവകാശവാദം യഹൂദന്മാര്‍ അംഗീകരിക്കുന്നില്ലഅവരുടെഅഭിപ്രായത്തില്‍ രണ്ട് രാജാ 17:24ല്‍ പറയുന്ന കുടിയേറ്റക്കാരാണ്ശമരിയക്കാരുടെ മുന്ഗാമികള്‍. യരൂശലേമില്നിന്ന് നിഷ്കാസിതരായപുരോഹിതന്മാര്‍ കര്മ്മിതരായിരുന്ന ഗെരിസിം ദേവാലയംയവനസ്വാധീനത്തിന് വശഗമായിരുന്നു എന്നും യഹൂദര്‍ ആരോപിക്കുന്നു.

പുറജാതിക്കാരുമായി സമ്മിശ്രപ്പെട്ടാണ് ശമരിയായിലെ യഹൂദര്നിലകൊണ്ടത് എന്നതില്‍ തര്ക്കമില്ലഎന്നാല്‍ പുറജാതിക്കാരുടെ ദേവന്മാരെഅവര്‍ ആരാധിച്ചുവെന്ന് സ്ഥാപിക്കാവതല്ലപുറത്തുനിന്ന് കൊണ്ടുവന്നദേവന്മാര്ക്ക് വലിയ ആയുസ്  മണ്ണില്‍ കിട്ടിയെന്ന് തോന്നുന്നില്ല.പ്രവാസത്തില്നിന്ന് മടങ്ങിയവര്‍ യരൂശലേം ദേവാലയം പുനരുദ്ധരിക്കാന്ശ്രമിച്ചപ്പോള്‍ ശമരിയക്കാര്ക്ക് സഹകരിക്കണമെന്നുണ്ടായിരുന്നുഅതിന്കഴിയാതെ വന്നപ്പോഴാണ് ‘എന്നാല്‍ കാണിച്ചുതരാം‘ എന്ന മട്ടില്ശമരിയക്കാര്‍ പരാതിയുമായി ഇറങ്ങിയത്യഹൂദരും ശമരിയക്കാരുംതമ്മില്‍ ഇണയില്ലാ പിണക്കം തുടങ്ങുന്നത്  ഘട്ടംമുതലാണ്യഹൂദര്വംശീയ വിശുദ്ധി തെളിയിക്കാന്‍ വംശാവലിക്ക് പ്രാധാന്യംനല്കിത്തുടങ്ങിയതും ശമരിയക്കാരെ അകറ്റിനിര്ത്താന്വേണ്ടികൂടെയായിരുന്നുവെന്ന് കരു താവുന്നതാണ്മഖാബിയ വിപ്ലവകാലത്ത്ശമരിയക്കാര്‍ യഹൂദരുടെ കൂടെയല്ല നിലയുറപ്പിച്ചത്യരൂശലേം ദേവാലയംഅശുദ്ധമാക്കാന്‍ ശമരിയക്കാര്‍ ശ്രമിച്ചതിനെക്കുറിച്ച് ജോസിഫസ്എഴുതിയിട്ടുണ്ട്ക്രി.പി. 35ല്‍ ശമരിയക്കാര്‍ ഒരു ‘മിശിഹാ‘ യെ കണ്ടെത്തി.പൊ ന്തിയോസ് പിലാത്തോസ് മശിഹയുടെ ‘ഓശാന യാത്രഅലങ്കോലപ്പെടുത്തിയതിനെ തുടര്ന്നുണ്ടായ കലാപങ്ങളാണ്പിലാത്തോസിന്റെ സ്ഥാനചലനത്തിലേക്ക് നയിച്ചത് എന്ന് തോന്നുന്നു

യഹൂദരുടെ പഴയ നിയമം ഇന്നത്തെ രൂപം കൈവരിക്കും മുമ്പെശമരിയക്കാര്‍ പിണങ്ങിയിരുന്നുഅതുകൊണ്ടാണല്ലോ അവര്‍ പഞ്ചഗ്രന്ഥിമാത്രം അംഗീകരിക്കുന്നത്ഒരു മഹാപുരോഹിതനാണ് ശമരിയക്കാരുടെനേതാവ്ആത്മീയമായും ഭൗതികമായും ന്യായപ്ര മാണത്തിന്വിശദീകരണവും വ്യാഖ്യാനവും കൊടുക്കുന്നതില്‍ അവര്പരീശന്മാരെപോലെയായിരുന്നുമശിഹയുടെ ആഗമനം അവരുംപ്രതീക്ഷിച്ചിരുന്നു. ‘നേരെയാക്കുന്നവന്‍’ എന്ന് അര്ത്ഥമുള്ള താഹേബ് എന്നപദമാണ് അവര്‍ ഉപയോഗിച്ചിരുന്നത്പെസഹാ ഉള്പ്പെടെ എല്ലാഅനുഷ്ഠാനങ്ങളിലും യഹൂദരില്നിന്ന് വ്യതിരിക്തമാണ് ശമര്യാ രീതികള്‍.ശമര്യക്കാര്‍ ഇപ്പോഴുമുണ്ട്ഏകദേശം നാനൂറ് കുടുംബങ്ങള്‍” (വേദശബ്ദരത്നാകരം പുറം 634).

ശമരിയക്കാരെക്കുറിച്ച യഹൂദരുടെയും ക്രൈസ്തവരുടെയുംപരമ്പരാഗത വാദമാണിത്എന്നാല്‍ ശമരിയക്കാര്‍  വാദംഅംഗീകരിക്കുന്നില്ലഹാര്പേഴ്സ് ബൈബിള്‍ ഡിക്ഷ്ണറി എഴുതുന്നത്കാണുക: ”ഒരു മതവിഭാഗമെന്ന നിലക്ക് ശമരിയക്കാര്‍ വളരെയേറെനിഷ്ഠയുള്ളവരും തോറ പ്രകാരം ജീവിക്കുന്നവരും അവരുടെമതപാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരുമാണ്യഹൂദന്മാരല്ലതങ്ങളാണ്മോശ പഠിപ്പിക്കുകയും പുരാതന കാലത്ത് ഗരിസിം മലയില്അനുഷ്ഠിച്ചുവരികയും ചെയ്ത പൗരാണിക ഇസ്രായീലിന്റെ യഥാര്ത്ഥവിശ്വാസമുള്ക്കൊള്ളുന്നവരെന്നാണ് അവരുടെ വാദംഅവര്‍ തങ്ങളെവിളിക്കുന്നത് ഷാമറിം (Shamerim) എന്നാണ്. ”(തോറ).പ്രകാരംജീവിക്കുന്നവര്‍” എന്നാണ്  പദത്തിനര്ത്ഥംയഹൂദന്മാര്‍ യഹൂദായുടെപിന്മുറക്കാരാണെന്നതുപോലെ പുരാതന ഇസ്രായേലിലെ യോസഫിന്റെപിന്മുറക്കാരായ ജനവിഭാഗമാണ് തങ്ങളെന്നാണ് അവര്‍ മനസ്സിലാക്കുന്നത്.ഷിലോഹില്‍ ഒരു സമാന്തര ദേവാലയമുണ്ടാക്കിയെന്ന് കരുതപ്പെടുന്നഏലിയെന്ന പുരോഹിതനാണ് യഥാര്ത്ഥ വിശ്വാസത്തില്നിന്ന്പിഴച്ചുകൊണ്ട് യഹൂദ മതമുണ്ടാക്കിയത്യഹൂദ ബൈബിളിലെ രണ്ടുംമൂന്നും ഭാഗങ്ങളില്‍ പറയുന്ന ഇസ്രായേലിന്റെ വിശ്വാസത്തെക്കുറിച്ചചരിത്രം വിശുദ്ധമല്ലെന്നും മതഭ്രംശം സംഭവിച്ചവയാണെന്നും അവര്കുറ്റപ്പെടുത്തുന്നുശമരിയക്കാര്‍ വിശുദ്ധ ഗ്രന്ഥമായി അംഗീകരിക്കുന്നത്അവരുടെ സവിശേഷമായ സംേശാധനയ്ക്ക് വിധേയമാക്കപ്പെട്ടപഞ്ചഗ്രന്ഥിയെ മാത്രമാണ്” (Harpers Bible Dictionary Page 899) 

എന്സൈക്ലോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത് ഇങ്ങനെയാണ്: ‘ശമരിയക്കാര്‍ അവരെ സ്വയം വിളിക്കുന്നത് ബനൂ ഇസ്രായീല്യര്‍ (ഇസ്രായേല്‍ സന്തതികള്‍) എന്നും ഷാമെറിം (ആചരിക്കുന്നവന്‍) എന്നുമാണ്.കാരണം അവരുടെ മതാനുഷ്ഠാനങ്ങളുടെയെല്ലാം പൂര്‍ ണമായ പ്രമാണംപഞ്ചഗ്രന്ഥി (പഴയ നിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങള്‍)യാണ്മറ്റ്യഹൂദന്മാര്‍ അവരെ ശൊമോറിം (Shomorim) അഥവാ ശമരിയക്കാര്‍ എന്നാണ്വിളിക്കുന്നത്തല്മൂദില്‍ (നിയമത്തിന്റെയും സിദ്ധാന്തത്തിന്റെയുംവ്യാഖ്യാനത്തിന്റെയും റബ്ബിമാരുടെ സംഗ്രഹഗ്രന്ഥംഅവരെ കുത്തിം(Kutim) എന്നാണ് വിളിച്ചിരിക്കുന്നത്അസീറിയന്‍ വിജയത്തിനുശേഷംശമരിയയില്‍ കുടിയേറിയ മെസപ്പെട്ടോമിയന്‍ കുത്തിയന്മാരുടെ (Cuthaeans)പിന്മുറക്കാരാണ് ഇവര്‍ എന്ന സങ്കല്പത്തിലാണ്  അഭിസംബോധന” (“Samiritan” Encyclopaedia Brittanica CD 99 Standard Edition) 

തങ്ങള്‍ യോസഫിന്റെ പിന്മുറക്കാരാണെന്നാണ് ശമരിയക്കാരുടെവാദമെന്നും  വാദത്തിന് ഉപോല്ബലകമായ പൂര്ണമായുംതള്ളിക്കളയാന്‍ പറ്റാത്ത തെളിവുകളുണ്ടെന്നുമുള്ള വസ്തുതകള്എന്സൈക്ലോപീഡിയ ജൂദായിക്കയും സമ്മതിക്കുന്നുണ്ട്ശമരിയക്കാര്‍ എന്നപേരില്നിന്ന് വളരെകുറച്ച് കാര്യങ്ങള്‍ മാത്രമെ മനസ്സിലാക്കാന്കഴിയുന്നുള്ളൂ. 2 രാജാക്കന്മാര്‍ 17:29ല്‍ ഒരു തവണ മാത്രമാണ് ബൈബിള്‍ ”ഷൊറോണിം” എന്ന് പ്രയോഗിച്ചിരിക്കുന്നത്ഇതിന് ഇംഗ്ലീഷില്‍ Samaritansഎന്നതിനേക്കാള്‍ Samarians എന്ന് ഭാഷാന്തരം ചെയ്യുന്നതാണ് ശരി.ശമരിയക്കാര്‍  പേര് സ്വയം ഉപയോഗിക്കുന്നില്ലെന്നതാണ് ഒന്നാമത്തെകാര്യംദീര്ഘകാലമായി അവര്‍ സ്വയം വിളിക്കുന്നത് ഷാമെറിന്‍ (Shamerin)എന്നാണ്. ”സത്യം ആചരിക്കുന്നവര്‍” അല്ലെങ്കില്‍ ”സത്യത്തിന്റെ സംരക്ഷകര്‍”എന്നാണ് ഇതിന്നര്ത്ഥം……..

ശമരിയയില്‍ ജീവിച്ചിരുന്നവരുടെയും അസ്സീറിയക്കാരുടെ ശമരിയാവിജയ (722/1 B.C.E) ത്തിന്റെ കാലത്തുണ്ടായിരുന്ന മറ്റുള്ളവരുടെയുംമിശ്രണത്തില്നിന്നാണ് ശമരിയക്കാര്‍ ഉണ്ടായതെന്ന വിശ്വാസമായിരുന്നുഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെ പൊതുവായി നിലനിന്നിരുന്നത്.രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ 17ാം അധ്യായമായിരുന്നുശമരിയക്കാരുടെ ഉല്പത്തിയെക്കുറിച്ച് നമുക്ക് അറിവ് നല്കുന്നപ്രധാനപ്പെട്ട ഒരു സ്രോതസ്സ്എന്നാല്‍  ബൈബിള്‍ ഭാഗംപുനഃപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ശമരിയക്കാരുടെതന്നെപുരാവൃത്താന്തങ്ങള്ക്കും ചരിത്രങ്ങള്ക്കും കൂടുതല്‍ പരിഗണനനല്കുന്നതിലേക്ക് നാം നയിക്കപ്പെട്ടിരിക്കുകയാണ്സെഫര്‍  യാമീം (Sefer ha-Yamim) എന്ന രണ്ടാം ദിനവൃത്താന്ത (Chronicle II) ത്തിന്റെപ്രസിദ്ധീകരണത്തോടെ ശമരിയക്കാരുടെ ചരിത്രത്തെക്കുറിച്ചഅവരുടെതന്നെ വീക്ഷണം പൂര്ണമായും വെളിവായിരിക്കുകയാണ്.ദിനവൃത്താന്തങ്ങളും ശമരിയക്കാരുടേതല്ലാത്ത മറ്റ് പല കാര്യങ്ങളുമെല്ലാംഇതിലുണ്ട്.

ഇതുപ്രകാരം യോസേഫിന്റെ ഗോത്രങ്ങളായ എഫ്രയീമിന്റെയുംമനാശ്ശെയുടെയും നേരിട്ടുള്ള പിന്ഗാമികളാണ് ശമരിയക്കാര്‍.അഹറോണില്നിന്ന് തുടങ്ങി എലിസറിലൂടെയും ഫിനെഹാസിലൂടെയുമുള്ളമഹാപൗരോഹിത്യവും ക്രിസ്താബ്ദം പതിനേഴാം നൂറ്റാണ്ടുവരെ അവര്അവകാശമാക്കിയിരുന്നുഫലസ്തീന്റെ കേന്ദ്രഭാഗത്തുള്ള പുരാതനഭൂപ്രദേശത്ത് മറ്റ് ഇസ്രായീലി ഗോത്രങ്ങളുമായി സമാധാനത്തില്കഴിയുകയായിരുന്നു  ശമരിയക്കാരെന്നും ശേഖേമില്നിന്ന് ശിലോഹിലേക്ക്മാറ്റിക്കൊണ്ട് ഉത്തര ഉപാസനാരീതികളെ തകിടം മറിക്കുകയും ചില ഉത്തരഇസ്രായേലികളെ തന്റെ പുതിയ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റുകയുംചെയ്ത ഏലിയുടെ കാലംവരെ ഇത് തുടര്ന്നുവെന്നുമാണ് അവര്വാദിക്കുന്നത്ശമരിയക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയമാര്ഗഭ്രംശമാണ്” (“Samaritans” The Encyclopaedia Judaica CD Rom Edition) 

ശമരിയക്കാര്‍ തങ്ങള്‍ യോസഫിന്റെപിന്മുറക്കാരാണെന്നാണ്അവകാശപ്പെടുന്നതെന്നും  അവകാശവാദംഅപ്പടി നിഷേധിക്കുവാന്‍ സാധ്യമല്ലെന്നാണ് പുതിയ ഗവേഷണങ്ങള്വ്യക്തമാക്കുന്ന തെന്നുമുള്ള വസ്തുതകള്‍ യഹൂദ വിജ്ഞാനകോശംപോലുംസമ്മതിക്കുന്നുവെന്നര്ത്ഥംഒരു വിഭാഗത്തിന്റെ ഉല്പത്തിയെയുംവിശ്വാസങ്ങളെയുംകുറിച്ച് അവരുടെ ശത്രുക്കള്‍ നല്കുന്ന അറിവിന്റെഅടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്ന് സാമാന്യ മര്യാദയുടെവെളിച്ചത്തില്‍ നോക്കുമ്പോള്‍ ശമരിയക്കാരുടെ ഉല്പത്തിയെക്കുറിച്ച യഹൂദവീക്ഷണം തള്ളപ്പെടേണ്ടതാണെന്ന് നമുക്ക് ബോധ്യപ്പെടുന്നുശമരിയക്കാരില്ഇന്നും അവശേഷിക്കുന്ന നാനൂറോളം കുടുംബങ്ങള്‍ വിശ്വസിക്കുന്നത് തങ്ങള്യോസേഫിന്റെ പിന്മുറക്കാരാണെന്നാണ് വിശ്വാസത്തിന്നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്മാത്രവുമല്ലപ്രസ്തുത വിശ്വാസത്തില്അല്പമെല്ലാം കഴമ്പുണ്ടെന്നുതന്നെയാണ് പുതിയ ഗവേഷണങ്ങള്വ്യക്തമാക്കുന്നത്പ്രസ്തുത ഗവേഷണങ്ങളാകട്ടെ ഇരുപതാം നൂറ്റാണ്ടില്നടന്നവയുമാണ്.

ഇതില്നിന്ന് ഒരുകാര്യം നമുക്ക് സുതരാം വ്യക്തമാവുന്നുമൂസാ (عليه السلام)യുടെ കാലത്ത് സ്വര്ണവിഗ്രഹം നിര്മിക്കുകയും അതിനെആരാധിക്കുവാന്‍ ഇസ്രായീല്യരെ പ്രചോദിപ്പിക്കുകയും ചെയ്തത് ഒരുശമരിയക്കാരനാണെന്ന (അസ്സാമിരിഖുര്ആനിക പ്രസ്താവനയില്ചരിത്രവിരുദ്ധമായി യാതൊന്നുമില്ലെന്ന വസ്തുതയാണത്ശമരിയക്കാര്യോസഫിന്റെ പിന്മുറക്കാരാണെങ്കില്‍ മൂസാ (عليه السلام)യുടെ കാലത്ത്അവരുണ്ടായിരിക്കുമെന്ന് തീര്ച്ചയാണ്തങ്ങളാണ് ഇസ്രാഈല്സന്തതികളുടെ യഥാര്ത്ഥ വിശ്വാസാനുഷ്ഠാനങ്ങളുടെ വക്താക്കള്‍ എന്ന്ഇന്നും അവകാശപ്പെടുന്ന അവരുടെ മുന്ഗാമികളും സ്വാഭാവികമായിമൂസ(عليه السلام)യോടൊപ്പം കടല്‍ കടന്ന് എത്തിയിരിക്കുമല്ലോഅവരില്പെട്ടഒരാളായിരിക്കണം സ്വര് വിഗ്രഹം നിര്മ്മിച്ചുകൊണ്ട് ഇസ്രായീല്യരെവഴിതെറ്റിച്ചത്ഖുര്ആന്‍ പറഞ്ഞത് പൂര്ണമായും സത്യസന്ധമാണെന്നവസ്തുതയാണ് ഇവിടെ അനാവൃതമാവുന്നത്.

സ്വര്ണവിഗ്രഹം നിര്മിച്ചത് അഹറോണാണെന്ന ബൈബിള്‍ പരാമര്ശംഅടിസ്ഥാനരഹിതമാണെന്ന് പുറപ്പാട് പുസ്തകംതന്നെ വ്യക്തമാക്കുന്നുഒരുസാമിരിയാണ് കുറ്റവാളിയെന്ന ഖുര്ആനിക പരാമര്ശത്തിന്ഉപോല്ബലകമായ തെളിവുകളാണ് പുതിയ ഗവേഷണ ഫലങ്ങളിലൂടെവെളിവായിക്കൊണ്ടിരിക്കുന്നത്ബൈബി ളില്‍ മാനുഷിക കരവിരുതുകള്നടന്നിട്ടുണ്ടെന്നും ഖുര്ആന്‍ തെറ്റുപറ്റാത്ത ദൈവിക ഗ്രന്ഥമാണെന്നുമുള്ളവസ്തുതകള്‍ തന്നെയാണ് ഖുര്ആനിനെതിരെയുള്ള വിമര്ശനങ്ങളോരോന്നുംവെളിച്ചത്തുകൊ ണ്ടുവരുന്നത്.

192. മുഹമ്മദ് നബിയുടെ നിശായാത്രയെക്കുറിച്ച് പറയുമ്പോള് മസ്ജിദുല് ഹറാമില്നിന്ന് മസ്ജിദുല് അഖ്സായിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയെന്നാണല്ലോ ഖുര്ആനില് പറയുന്നത്. മുഹമ്മദ് നബിയുടെ കാലത്ത് മസ

എം.എം അക്ബർ

മുഹമ്മദ് നബി ()യുടെ നിശാപ്രയാണത്തെക്കുറിച്ച് പറയുന്നത്ഖുര്ആനില്‍ പതിനേഴാം അധ്യായത്തിന്റെ ഒന്നാം വചനത്തിലാണ്.പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്:

തന്റെ ദാസനെ (നബിയെഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്നിന്ന്മസ്ജിദുല്‍ അഖ്സായിലേക്ക്അതിന്റെ പരിസരം നാംഅനുഗൃഹീതമാക്കിയിരിക്കുന്നുനിശായാത്ര ചെയ്യിച്ചവന്‍ എത്രയോപരിശുദ്ധന്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാംകാണിച്ചുകൊടുക്കുവാന്‍ വേണ്ടിയത്രെ അത്തീര്ച്ചയായും അവന്‍ (അല്ലാഹുഎല്ലാം കേള്ക്കുന്നവനും കാണുന്നവനുമത്രെ” (വി.ഖു: 17:1)

ഒരൊറ്റ രാത്രികൊണ്ട് മുഹമ്മദ് നബിയെ മസ്ജിദുല്‍ ഹറാമില്നിന്ന്മസ്ജിദുല്‍ അഖ്സായിലേക്ക് നിശായാത്ര ചെയ്യിച്ചുവെന്ന് പറയുമ്പോള്ഇങ്ങനെ രണ്ട് സ്ഥലങ്ങള്‍ നിലനില്ക്കണമല്ലോഎന്നാല്‍ മസ്ജിദുല്അഖ്സായെന്ന പേരില്‍ ഇന്ന് ജെറുസലേമില്‍ നിലനില്ക്കുന്ന കെട്ടിടംനിര്മ്മിക്കപ്പെട്ടത് മുഹമ്മദ് നബിക്ക് ശേഷം വര്ഷങ്ങള്‍ കഴിഞ്ഞാണ്.സോളമന്‍ നിര്മിച്ച ജെറുസലേം ദേവാലയമാണ് ഇവിടെവിവക്ഷിക്കപ്പെടുന്നതെങ്കില്‍ അത് മുഹമ്മദ് നബിയുടെ കാലത്ത്നിലനിന്നിരുന്നില്ലെന്നുറപ്പാണ്ക്രിസ്താബ്ദം 70ല്‍ തന്നെഖുര്ആനില്‍ പറഞ്ഞഇസ്രാഇന് അഞ്ചര നൂറ്റാണ്ടുകള്ക്ക് മുമ്പുതന്നെ അത് തകര്ക്കപ്പെട്ടിട്ടുണ്ട്.പിന്നെയെങ്ങനെയാണ് ജെറുസലേം ദേവാലയത്തിലേക്ക് മുഹമ്മദ് നബിനിശായാത്ര നടത്തുകയഹൂദരില്നിന്ന് ജെറുസലേം ദേവാലയത്തെക്കുറിച്ച്കേട്ടറിഞ്ഞ മുഹമ്മദ് നബി അത് ഇപ്പോഴും നിലനില്ക്കുന്നുവെന്ന്തെറ്റിദ്ധരിച്ചാണ് മസ്ജിദുല്‍ ഹറാമില്നിന്ന് മസ്ജിദുല്‍ അഖ്സയിലേക്ക്നിശായാത്ര നടത്തിയെന്ന കഥ മെനഞ്ഞെടുത്തത്‘- വിമര്ശകരുടെ വാദംഇങ്ങനെ പോകുന്നു.

 വാദങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് നോക്കുവാന്‍ മസ്ജിദുല്അഖ്സാമസ്ജിദുല്‍ ഹറാം തുടങ്ങിയ പദങ്ങളുടെ വിവക്ഷയെന്താണെന്ന്പരിശോധിക്കണം. ‘മസ്ജിദ്‘ എന്ന അറബി പദം ‘സജദയെന്നധാതുവില്നിന്നുണ്ടായതാണ്. ‘സജദയെന്നാല്‍ സാഷ്ടാംഗം ചെയ്യുകഎന്നര്ത്ഥംസുജൂദ് അഥവാ സാഷ്ടാംഗം  ചെയ്യപ്പെടുന്ന സ്ഥല(ഇസ്മുമകാന്‍)മാണ് ‘മസ്ജിദ്‘.  പൊതുവായി ‘ആരാധനാ സ്ഥലം‘ എന്നുംഅര്ത്ഥം പറയാംസര്വ്വശക്തനായ സ്രഷ്ടാവിനെ ആരാധിക്കുവാന്വേണ്ടിനിശ്ചയിക്കപ്പെട്ട സ്ഥലത്തെക്കുറിച്ചുകൊണ്ടാണ് ഖുര്ആനില്‍ ‘മസ്ജിദ്‘ എന്ന്പ്രയോഗിച്ചിരിക്കുന്നത്ജെറുസലേം ദേവാലയത്തിന്റെ തകര്ച്ചയെസൂചിപ്പിക്കുന്ന ഖുര്ആനിക വചനത്തിലും ആരാധനാലയത്തെക്കുറിക്കാന്‍ ‘മസ്ജിദ്‘ (17:7) എന്നുതന്നെയാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന കാര്യംപ്രത്യേകം പ്രസ്താവ്യമാണ്മസ്ജിദ് എന്ന പദത്തിന് ആരാധനാ സ്ഥലം എന്ന്മാത്രമെ അര്ത്ഥമുള്ളൂഒരു കെട്ടിടമുണ്ടെങ്കിലും ഇല്ലെങ്കിലും സര്വ്വശക്തന്ആരാധനകളര്പ്പിക്കപ്പെടുന്ന സ്ഥലത്തെക്കുറിക്കുവാന്‍ മസ്ജിദ് എന്ന്പറയും. ‘മസ്ജിദ്‘ എന്ന പദം ഒരു കെട്ടിടത്തെക്കുറിക്കുന്നില്ലപ്രത്യുതചെയ്യുന്ന പ്രവൃത്തിയെ –ആരാധനമാത്രമാണ് ദ്യോതിപ്പിക്കുന്നത് എന്നര്ത്ഥം.

സഹീഹുല്‍ ബുഖാരി റിപ്പോര്ട്ട് ചെയ്തിട്ടുള്ള ഒരു ഹദീസ് ഇക്കാര്യംകുറെക്കൂടി വ്യക്തമായി മനസ്സിലാക്കിത്തരുന്നു.

ജാബിര്‍ ()ല്നിന്ന് നിവേദനംതിരുമേനി (അരുളിഎനിക്ക്മുമ്പുള്ളവര്ക്ക് നല്കാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക് അല്ലാഹുനല്കിയിരിക്കുന്നുഒരു മാസത്തെ വഴിദൂരത്തെ ഭയംകൊണ്ട് ഞാന്സഹായിക്കപ്പെട്ടുഭൂമിയെ (സര്വ്വവുംഎനിക്ക് സാഷ്ടാംഗം ചെയ്യുവാനുള്ളസ്ഥലമായും ശുചീകരിക്കുവാനുള്ള ഒരു വസ്തുവായും അല്ലാഹുഅംഗീകരിച്ചുതന്നുഎന്റെ അനുയായികളില്‍ ഏതെങ്കി ലും ഒരാള്ക്ക്നമസ്കാര സമയം എത്തിയാല്‍ (പള്ളിയും വെള്ള വും ഇല്ലെങ്കിലും)അവിടെവെച്ച് അവന്‍ നമസ്കരിക്കട്ടെശത്രുക്കളുമായുള്ളയുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക് അനുമതിനല്കിയിരിക്കുന്നുഎനിക്കുമുമ്പ് ആര്ക്കും അത്അനുവദിച്ചുകൊടുത്തിരുന്നില്ലശുപാര് എനിക്ക് അനുവദിച്ചുതന്നു.നബിമാരെ അവരവരുടെ ജനതയിലേക്ക് മാത്രമാണ് മുമ്പ്നിയോഗിച്ചിരുന്നത്എന്നെ നിയോഗിച്ചിരിക്കുന്നതാകട്ടെമനുഷ്യരാശിയിലേക്ക് ആകമാനവും” (സഹീഹുല്‍ ബുഖാരി).

മുമ്പുള്ള പ്രവാചകന്മാര്ക്കൊന്നും നല്കപ്പെടാത്തമുഹമ്മദ് നബി()ക്ക് മാത്രമായി നല്കപ്പെട്ടിട്ടുള്ള അഞ്ച് കാര്യങ്ങളില്‍ രണ്ടാമതായിപറഞ്ഞ കാര്യം ശ്രദ്ധിക്കുക: ”ഭൂമിയെ (സര്വ്വവുംഎനിക്ക് സാഷ്ടാംഗംചെയ്യുവാനുള്ള സ്ഥലമായും ശുചീകരിക്കുവാനുള്ള ഒരു വസ്തുവായുംഅല്ലാഹു അംഗീകരിച്ചുതന്നുഎന്റെ അനുയായികളില്‍ ഏതെങ്കിലുംഒരാള്ക്ക് നമസ്കാര സമയം എത്തിയാല്‍ (പള്ളിയും വെള്ളവും ഇല്ലെങ്കിലും)അവിടെവെച്ച് അവന്‍ നമസ്കരിക്കട്ടെ”.

ഇവിടെ ‘സാഷ്ടാംഗം ചെയ്യുവാനുള്ള സ്ഥലം‘ എന്ന്പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘മസ്ജിദ്‘ എന്ന പദത്തെയാണ്മുമ്പുള്ളപ്രവാചകന്മാര്ക്കും അനുയായികള്ക്കുമെല്ലാം സാഷ്ടാംഗത്തിനായി ചിലപ്രത്യേക സ്ഥലങ്ങള്‍ നിര്ദ്ദേശിക്കപ്പെട്ടിരുന്നുവെന്നും അവിടെവെച്ചുള്ളആരാധനകള്‍ മാത്രമെ സ്വീകാര്യമായി പരിഗണിക്കപ്പെട്ടിരുന്നുള്ളൂവെന്നുംമുഹമ്മദ് നബിയോടെ  അവസ്ഥയ്ക്ക് മാറ്റമുണ്ടായിയെന്നുംഅദ്ദേഹത്തിന്റെ സമുദായത്തിന് ഭൂമിയില്‍ എവിടെവെച്ചുംആരാധനകള്ക്ക് അനുമതി നല്കിയിട്ടുണ്ട് എന്നുമാണല്ലോ  പരാമര്ശംവ്യക്തമാക്കുന്നത്മുഹമ്മദ് നബി ()യുടെ സമുദായത്തിന് ഭൂമി മുഴുവന്മസ്ജിദാണെന്ന് പറയുമ്പോള്‍ ഭൂമിയില്‍ എല്ലായിടത്തും ആരാധനകള്ക്കായിമന്ദിരമുണ്ടാക്കിയിട്ടുണ്ട് എന്ന് ആരും മനസ്സിലാക്കുന്നില്ലഭൂമിയില്എവിടെവെച്ചും സാഷ്ടാംഗം നമിക്കുവാനും ആരാധനകള്അര്പ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം അവര്ക്കുണ്ടെന്നാണല്ലോ ഇതിന്നര്ത്ഥം.മസ്ജിദ് എന്ന പദം ഒരു കെട്ടിടത്തെക്കുറിക്കുന്നില്ലെന്ന വസ്തുതയാണ്ഇതില്നിന്നെല്ലാം വ്യക്തമാകുന്നത്.

വിമര്ശിക്കപ്പെട്ട സൂക്തത്തില്‍ മസ്ജിദുല്‍ ഹറാമില്നിന്ന് മസ്ജിദുല്അഖ്സായിലേക്കുള്ള നിശാപ്രയാണത്തെക്കുറിച്ചാണല്ലോസൂചിപ്പിച്ചിരിക്കുന്നത്മസ്ജിദുല്‍ അഖ്സായെക്കുറിച്ച് മുഹമ്മദ് നബി ()തെറ്റിദ്ധരിച്ചുകൊണ്ട് എഴുതിയതാണെന്ന വിമര്ശകരുടെ വാദംഅംഗീകരിച്ചാല്‍ തന്റെ കണ്മുമ്പിലുള്ള കാര്യങ്ങളെക്കുറിച്ചുപോലുംഅദ്ദേഹം തീരെ ബോധമില്ലാത്തവനായിരുന്നുവെന്ന് പറയേണ്ടിവരും.മക്കയിലെ കഅ്ബാലയത്തിന് ചുറ്റുമുള്ള വിശുദ്ധ ദേവാലയമാണ്മസ്ജിദുല്‍ ഹറാം എന്ന് അറിയപ്പെടുന്നത്കഅ്ബാലയത്തിന് ചുറ്റുംഇപ്പോള്‍ നിലനില്ക്കുന്ന രീതിയിലുള്ള ഒരു കെട്ടിടം നബി ()യുടെനിശായാത്രയുടെ കാലത്ത് ഉണ്ടായിരുന്നതായി ഒരു ചരിത്രരേഖയുമില്ല.എന്നാല്‍ കഅ്ബാലയത്തിന് ചുറ്റുമുള്ള നിര്ണിതമായ പ്രദേശങ്ങള്ഇബ്രാഹീം (عليه السلامനബിയുടെ കാലംമുതല്തന്നെ ഹറം എന്ന്വിളിക്കപ്പെട്ടിരുന്നുകഅ്ബാലയത്തിന് ചുറ്റുംനിര്ണിതമായ സ്ഥലത്തെഉദ്ദേശിച്ചുകൊണ്ട് ഖുര്ആനില്തന്നെ മസ്ജിദുല്‍ ഹറാം എന്ന്പറഞ്ഞിട്ടുമുണ്ട്.

മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്.അവര്‍ നിങ്ങളോട് അവിടെവെച്ച് യുദ്ധംചെയ്യുന്നതുവരെ” (വി.ഖു. 2:191). 

ഇനി ആര്ക്കെങ്കിലും അത് (ബലിമൃഗംകിട്ടാത്തപക്ഷം ഹജ്ജിനിടയില്മൂന്നുദിവസവുംനിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴുദിവസം ചേര്ത്ത്ആകെ 10 ദിവസം നോമ്പ് അനുഷ്ഠിക്കേണ്ടതാ ണ്.  കുടുംബസമേതംമസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവരല്ലാ ത്തവര്ക്കാകുന്നു  വിധി” (വി.ഖു. 2:196).

ഇവയില്നിന്ന് ഇബ്രാഹീം നബി (عليه السلامനിര്ണയിക്കുകയും മക്കാവിജയത്തിന്റെ ദിവസം നബി (അനുചരനായ തമീമുബ്നു ഖുസാഅ(t)യെ പറഞ്ഞയച്ച് ഉറപ്പിക്കുകയും ചെയ്ത അതിര്ത്തിക്കകത്തെപ്രദേശങ്ങളെ പൊതുവായി ഉദ്ദേശിച്ചുകൊണ്ടാണ് ഖുര്ആന്‍ മസ്ജിദുല്